ഞങ്ങളുടെ വിദൂര ഓഫീസിലെ സ്റ്റാഫിനോട് കര്ശനമായി സംസാരിക്കുന്നതിനായി ഒരിക്കൽ എനിക്ക് 50 മൈലുകൾ കാറോടിക്കേണ്ടി വന്നു. അയാൾ ഞങ്ങളുടെ സ്ഥാപനത്തെ മോശമായി പ്രതിനിധീകരിക്കുന്നു എന്ന് ഒരാൾ പരാതി പറയുകയും അതു ഞങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കും എന്നു ഞാൻ ചിന്തിക്കുകയും ചെയ്തു. അയാളുടെ ചെയ്തികൾക്ക് മാറ്റം വരുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ പറയണമെന്നു ഞാൻ ചിന്തിച്ചു.

1 ശമുവേൽ 25-ൽ അപകടകരമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയ യിസ്രായേലിന്റെ ഭാവി രാജാവിനെ എതിരിടുന്ന വ്യക്തിയെ നാം കാണുന്നു. അബീഗയിൽ നാബാലിനെ വിവാഹം ചെയ്തിരുന്നു. പേരിന് അനുസൃതമായിരുന്നു അയാളുടെ സ്വഭാവം (ഭോഷൻ) (വാ. 3,25). ദാവീദും അവന്റെ ആളുകളും നാബാലിന്റെ ആടുകളെ സംരക്ഷിച്ചതിനുള്ള പ്രതിഫലം നൽകാൻ നാബാൽ വിസമ്മതിച്ചു (വാ. 10-11). തന്റെ കുടുംബത്തെ നശിപ്പിച്ചു പ്രതികാരം ചെയ്യാൻ ദാവീദ് തീരുമാനിച്ചു എന്നും ഭോഷനായ തന്റെ ഭര്ത്താവ് ന്യായങ്ങൾ ചെവിക്കൊള്ളുകയില്ല എന്നും അറിഞ്ഞ അബീഗയിൽ ഒരു സമാധാന യാഗം ഒരുക്കി ദാവീദിനെയും അവന്റെ ആളുകളെയും എതിരേൽക്കാൻ പുറപ്പെടുകയും തന്റെ ചെയ്തികളെ പുനരാലോചിക്കാൻ അവനെ നിർബന്ധിക്കുകയും ചെയ്തു (വാ. 18-31).

എങ്ങനെയാണ് അബീഗയിൽ ഇതു ചെയ്തത്? ദാവീദിനെ തൃപ്തനാക്കാൻ കഴുതപ്പുറത്തു ഭക്ഷണ സാധനങ്ങള് അയച്ചു കടം വീട്ടിയും ദാവീദിനോടു സത്യം പറഞ്ഞുകൊണ്ടും. അവന്റെ ജീവിതത്തിലുള്ള ദൈവ വിളിയെ ബുദ്ധിപൂര്വം അവൾ അവനെ ഓർമ്മിപ്പിച്ചു. പ്രതികാരത്തിനുള്ള ആഗ്രഹത്തെ അവൻ ജയിച്ചാൽ, ദൈവം അവനെ രാജവാക്കി കഴിയുമ്പോൾ അനാവശ്യമായി രക്തം ചൊരിഞ്ഞതിന്റെ മനസ്സാക്ഷിക്കുത്ത് അവനു അനുഭവിക്കേണ്ടി വരില്ല എന്നവൾ പറഞ്ഞു (വാ. 31).

മറ്റുള്ളവര്ക്ക് ദോഷം വരുത്തുന്നതും ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ട അവരുടെ ഭാവി തകര്ത്തു കളയുന്നതുമായ ഒരു കഠിന തെറ്റു ചെയ്യാൻ ഒരുങ്ങുന്ന ഒരാളെ നിങ്ങൾക്ക്റിയാമായിരിക്കും. അബീഗയിലിനെപ്പോലെ ഒരു കഠിന സംഭാഷണത്തിനായി ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ?