ഞാൻ ഇപ്പോഴും വിനൈൽ പൊതിഞ്ഞ പായിട്ടുകൊണ്ട് യന്ത്രം ചുറ്റുകയും കടകട ശബ്ദം ഉണ്ടാക്കുകയും ചെയ്യുമ്പോൾ ആജ്ഞയുടെ മേൽ ശ്വാസം അടക്കിപ്പിടിക്കുന്നു. എനിയ്ക്കറിയാം അനേകർ എം ആർ ഐ-യിലൂടെ കടന്നുപോയിട്ടുണ്ട്, എന്നാൽ ഇടുങ്ങിയ സ്ഥലങ്ങൾ ഭയമുള്ള എനിയ്ക്ക്, എന്നേക്കാൾ വലിയ ആരുടെയെങ്കിലും വ്യക്തമായി കാണുന്ന, ഏകാഗ്രമാക്കുന്ന അനുഭവം ആവശ്യമായിരുന്നു.  

 എന്റെ മനസ്സിൽ, തിരുവെഴുത്തിൽനിന്നുള്ള ഒരു വാക്യാംശം – എത്ര വലുതാകുന്നു ക്രിസ്തുവിൻ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും” (എഫെസ്യർ 3:18)—യന്ത്രത്തിന്റെ മൂളലിനൊപ്പം താളത്തോടുകൂടെ ചലിച്ചുകൊണ്ടിരുന്നു. എഫെസ്യ സഭയ്ക്കുവേണ്ടിയുള്ള പൌലൊസിന്റെ പ്രാർത്ഥനയിൽ, താൻ ദൈവത്തിന്റെ സ്നേഹത്തിന് ഊന്നൽ നല്കുവാൻ തന്റെ സ്നേഹത്തിനും സാന്നിദ്ധ്യത്തിനും പരിധികളില്ലാത്ത നാല് അളവുകളെക്കുറിച്ച് വിവരിയ്ക്കുന്നു.

 എം ആർ ഐ-യ്ക്ക് വേണ്ടി കിടന്നിരുന്നപ്പോഴുള്ള എന്റെ അവസ്ഥയ്ക്ക് ലഭ്യമാക്കിയത് എന്റെ ധാരണയ്ക്കുള്ള ഒരു നവപ്രതിച്ഛായ ആയിരുന്നു. വീതി: എന്റെ ഇരുവശത്തും ആറ് ഇഞ്ച് നീണ്ട കുഴലുകളിൽ എന്റെ കൈകൾ ശരീരവുമായി ബന്ധിച്ചിരിയ്ക്കുന്നത്. നീളം: സിലിണ്ടറിന്റെ രണ്ട് ദ്വാരങ്ങളിൽ നിന്നുമുള്ള അന്തരം, എന്റെ ശിരസ്സിൽനിന്നും പാദത്തിലേയ്ക്ക് നീണ്ടുകിടക്കുന്നു. ഉയരം: എന്റെ മൂക്കിൽനിന്നുള്ള കുഴലിന്റെ പരിധിയുടെ ആറിഞ്ച്. ആഴം: എന്റെ കീഴെ തളയിട്ടിരിയ്ക്കുന്ന കുഴലിനെ താങ്ങുന്നത്, എന്നെ താങ്ങുന്നു. നാല് അളവുകൾ ചിത്രീകരിയ്ക്കുന്നത്, ദൈവത്തിന്റെ സാന്നിദ്ധ്യം എം ആർ ഐ കുഴലിലും – ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും എന്നെ വലയം ചെയ്യുകയും താങ്ങുകയും ചെയ്യുന്നു എന്നുള്ളതാകുന്നു.

 ദൈവത്തിന്റെ സ്നേഹം നമ്മെ വലയം ചെയ്യുന്നു. വീതി: എല്ലാ സ്ഥലങ്ങളിലുമുള്ള എല്ലാവരിലുമെത്തുവാൻ തന്റെ കരങ്ങൾ നീട്ടുന്നു. നീളം: തന്റെ സ്നേഹത്തിന് അന്തമില്ല. ഉയരം: താൻ ഉയർത്തുന്നു. ആഴം: താൻ എല്ലാ സാഹചര്യങ്ങളിലും നമ്മെ താങ്ങിക്കൊണ്ടാഴിയിലേക്ക് ഇറങ്ങുന്നു . ഒന്നിനും തന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല! (റോമർ 8:38–39).