Month: ഫെബ്രുവരി 2019

മഹത്തായ വാർത്ത!

ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച ലേഖനം വളരെ ഹ്രസ്വമായിരുന്നു, എന്നാൽ ഹൃദ്യവുമായിരുന്നു. ശക്തമായ കുടുംബ ബന്ധം കെട്ടിപ്പടുക്കുവാൻ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം, ഒരു കൂട്ടം തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ഒരു തുറന്ന സന്ദർശനം നടത്തുന്നതിനുള്ള വളരെ ദുർലഭമായ ഒരു അവസരം നൽകപ്പെട്ടു. അവരിൽ ചിലർ വർഷങ്ങളായി തങ്ങളുടെ കുട്ടികളെ കണ്ടിരുന്നില്ല. ഒരു കണ്ണാടിയിലൂടെ സംസാരിക്കുന്നതിന് പകരം, അവർക്ക് പ്രിയപ്പെട്ടവരെ സ്പർശിക്കുന്നതിനും പിടിക്കുന്നതിനും ഇപ്പോൾ കഴിഞ്ഞിരുന്നു. കുടുംബങ്ങൾ കൂടുതൽ അടുക്കുകയും മുറിവുകൾ ഉണങ്ങുകയും ചെയ്തതോടെ കണ്ണീർ കൂടുതൽ ഒഴുകുവാൻ തുടങ്ങി.

മിക്ക വായനക്കാർക്കും ഇത് ഒരു കഥ മാത്രമായിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക്, പരസ്പരസ്പർശനം ഒരു ജീവിതപരിവർത്തനമായിരുന്നു. ചിലരിൽ പാപമോചനവും അനുരഞ്ജനപ്രക്രിയയും ആരംഭിച്ചു.

നമ്മുടെ പാപത്തിനുള്ള ദൈവീക ക്ഷമയും, അനുരഞ്ജനത്തിന്‍റെ വാഗ്ദാനവും,  ദൈവ പുത്രൻ മുഖാന്തരം സാധ്യമാക്കിയത് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേവലം ഒരു വസ്തുതയേക്കാൾ കൂടുതൽ ഉയരത്തിലാണ്. അനുരഞ്ജനത്തെക്കുറിച്ചുള്ള ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്, യേശുവിന്‍റെ യാഗത്തിന്‍റെ വർത്തമാനം ലോകത്തിനു മാത്രമല്ല, എനിക്കും നിങ്ങൾക്കും കൂടിയുള്ള ഒരു വലിയ വാർത്ത കൂടിയാണ് .

ചില സമയങ്ങളിൽ നാം ചെയ്ത ചില കാര്യങ്ങളുടെ കുറ്റ ബോധം നമ്മെ ഭരിക്കുമ്പോൾ, നമുക്കു ചേർത്തു പിടിക്കുവാൻ സാധിക്കുന്ന ഒരു വാർത്ത തന്നെയാണിത്. അപ്പോൾ മാത്രമാണ് ദൈവത്തിന്‍റെ അനന്തമായ കരുണ നമുക്ക് ഓരു വ്യക്തിഗത വാർത്തയായിത്തീരുന്നത്. യേശു നമുക്കുവേണ്ടി മരിക്കുന്നതിനാൽ, നമുക്ക് കഴുകപ്പെട്ടവരായി പിതാവിന്‍റെ അടുക്കൽ എത്തുവാൻ കഴിയും, "ഹിമത്തെക്കാൾ വെൺമ" (സങ്കീ 51:7). അത്തരം സന്ദർഭങ്ങളിൽ, നാം അവന്‍റെ കരുണയ്ക്ക് അർഹരല്ലെന്ന് നാം ഗ്രഹിക്കുമ്പോൾ, നമുക്ക് ആശ്രയിക്കാവുന്ന ഏക കാര്യത്തിൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ: ദൈവത്തിന്‍റെ അപരാജിത സ്നേഹവും മനസ്സലിവും (വാ 1).

 

ശിശുക്കളുടെ അധരങ്ങളിൽ നിന്നും

പത്തു വയസ്സുകാരിയായ വിയോള, ഒരു പ്രസംഗകനെ അനുകരിക്കുന്നതിന് ഒരു മൈക്രോഫോൺ പോലെ ഒരു വൃക്ഷത്തിൻറെ ശിഖരം ഉപയോഗിച്ച് അനുകരിക്കുന്നതു കണ്ടതിനു ശേഷം, വിയോളയ്ക്ക് ഒരു ഗ്രാമീണ സുവിശേഷഘോഷണത്തിനിടയിൽ "പ്രസംഗിക്കുവാൻ" അവസരം നൽകാൻ മിഷേൽ തീരുമാനിച്ചു. വിയോള അത് സ്വീകരിച്ചു. തെക്കൻ സുഡാനിലെ ഒരു മിഷനറിയായ മൈക്കിൾ ഇങ്ങനെ എഴുതി: "ജനക്കൂട്ടം ഹര്‍ഷപുളകിതരായി. . . . ഉപേക്ഷിക്കപ്പെട്ട ഒരു കൊച്ചു പെൺകുട്ടി അധികാരത്തോടെ അവരുടെ മുമ്പാകെ രാജാധിരാജാവിന്‍റെ മകളായി നിന്നുകൊണ്ട് ശക്തിയോടെ ദൈവരാജ്യത്തിന്‍റെ യാഥാർത്ഥ്യം പങ്കുവെച്ചു. യേശുവിനെ സ്വീകരിക്കാൻ പകുതി ആൾക്കൂട്ടം മുന്നോട്ടുവന്നു "(മിഷേൽ പെറി, സ്നേഹത്തിന് ഒരു മുഖമുണ്ട്).

ആ ദിവസം ജനക്കൂട്ടം ഒരു കുട്ടി പ്രസംഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ സംഭവം സങ്കീർത്തനം 8-ലെ "ശിശുക്കളുടെ വായിൽനിന്നു പുറപ്പെടുന്നതായി" എന്ന വാക്യം ഓർമ്മിപ്പിക്കുന്നു. ദാവീദ് ഇങ്ങനെ എഴുതി, "നിന്‍റെ ശത്രുക്കൾ നിമിത്തം ശിശുക്കളെയും മുലകുടിക്കുന്നവരുടേയും വായിൽ നിന്ന് നീ പുകഴ്ച ഒരുക്കിയിരിക്കുന്നു." (വാ 2). യെരുശലേമിലെ ആലയത്തിൽ യേശുവിനു സ്തുതി കരേറ്റുന്ന കുട്ടികളെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും വിമർശിച്ചതിനുശേഷം യേശു മത്തായി 21:16-ൽ ഈ വാക്യം ഉദ്ധരിച്ചു. കുട്ടികൾ ഈ നേതാക്കന്മാർക്ക് ശല്യമായി. ഈ തിരുവെഴുത്തു ഉദ്ധരിച്ചുകൊണ്ട്, ഈ കുട്ടികളുടെ പ്രശംസ ദൈവം ഗൗരവമായി എടുത്തുവെന്നു യേശു തെളിയിച്ചു. നേതാക്കന്മാർ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യം അവർ ചെയ്തു: ദീർഘ കാലമായ് കാത്തിരുന്ന മിശിഹായ്ക്ക് മഹത്വം കൊടുത്തു.

വിയോളയും, ദൈവാലയത്തിൽ കുട്ടികളും കാണിച്ചതുപോലെ, തനിക്ക് മഹത്വം ഉളവാക്കേണ്ടതിന് ഒരു ശിശുവിനെപ്പോലും ഉപയോഗിക്കുവാൻ ദൈവത്തിനാകും. മനസ്സൊരുക്കമുള്ള ഹൃദയങ്ങളിൽനിന്ന് സ്തുതിയുടെ ഉറവ് പുറത്തേയ്ക്ക് വരുന്നു.

തെറ്റായ വിവരങ്ങളെ മാറ്റിക്കളയുന്നു

ന്യൂയോർക്ക് സിറ്റിയിലേയ്ക്കുള്ള ഒരു സമീപകാല യാത്രയിൽ, ഞാനും ഭാര്യയും മഞ്ഞുള്ള വൈകുന്നേരത്തെ ധൈര്യമായി നേരിടുവാൻ ഞങ്ങളുടെ ഹോട്ടലിൽ നിന്ന് മൂന്ന് മൈൽ ദൂരെയുള്ള ഒരു ക്യൂബൻ റെസ്റ്റോറന്‍റിലേയ്ക്ക് പോകുന്നതിനായ്, ഒരു ടാക്സി വാടകയ്ക്ക് എടുക്കുവാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ഹോട്ടലിൽ നിന്നും. ടാക്സി സേവനത്തിന്‍റെ ആപ്ലിക്കേഷനിൽ വിശദാംശങ്ങൾ നൽകിയതിന് ശേഷം, ഞങ്ങളുടെ ഹ്രസ്വ ഉല്ലാസയാത്രയുടെ വില സ്ക്രീനിൽ വെളിപ്പെട്ടപ്പോൾ, ഞാൻ നെടുവീർപ്പിട്ടു, കാരണം തുക, 1,547.26 ഡോളർ ആയിരുന്നു. ഞെട്ടലിൽ നിന്ന് മോചിതനായശേഷം, എനിക്കു മനസ്സിലായി  നൂറുകണക്കിന് മൈൽ അകലെയുള്ള എന്‍റെ വീട്ടിലേയ്ക്കു പോകുന്നതിനാണ് അബദ്ധത്തിൽ ഞാൻ അപേക്ഷിച്ചതെന്ന്!

തെറ്റായ വിവരങ്ങളോടുകൂടെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ, ദുരന്തഫലങ്ങളാൽ ആയിരിക്കും നിങ്ങൾ അവസാനിക്കുന്നത്. എപ്പോഴും . അതുകൊണ്ടാണ്, സദൃശവാക്യങ്ങൾ നമ്മെ പ്രബോധിപ്പിക്കുന്നത്, "നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി പരിജ്ഞാന വചനങ്ങൾക്കും സമർപ്പിക്ക"- ദൈവത്തിന്‍റെ ജ്ഞാനം (സദൃശവാക്യങ്ങൾ 23:12). മറിച്ച്, ഭോഷന്മാരിൽ നിന്നോ, തങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ ജ്ഞാനം ഉണ്ടെന്നു ഭാവിക്കുന്നവിൽ നിന്നോ, ദൈവത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നവരിൽ നിന്നോ, ഉപദേശം തേടുന്നവർ കഷ്ടതകളിലായിത്തീരുകയും ചെയ്യുന്നു. അവർ ". . . വിവേകപൂർണ്ണമായ വാക്കുകളെ പരിഹസിക്കുകയും "നമ്മെ വഞ്ചനാപരമായ ഉപദേശങ്ങളാൽ നമ്മെ വഴിതെറ്റിക്കുകയും, ചതിക്കുകയും ചെയ്യും (വാക്യം 9).

പകരം, നമ്മുടെ "അറിവിന്‍റെ വചനങ്ങൾക്കു ചെവികൊടുക്കു" (വാക്യം 12). നമുക്ക് ഹൃദയം തുറന്ന് വ്യക്തവും പ്രത്യാശനിർഭരവുമായ ദൈവത്തിന്‍റെ വിമോചന ഉപദേശവും സ്വീകരിക്കുകയും ചെയ്യാം. ദൈവത്തിൻറെ ആഴമായ വഴികളെ അറിയാവുന്നവരെ ശ്രദ്ധിക്കുമ്പോൾ, അവർ ദിവ്യജ്ഞാനത്തെ സ്വീകരിക്കുവാനും പിൻപറ്റുവാനും നമ്മെ സഹായിക്കുന്നു. ദൈവത്തിന്‍റെ ജ്ഞാനം ഒരിക്കലും നമ്മെ വഴിതെറ്റിക്കുകയില്ല, എന്നാൽ എപ്പോഴും നമ്മെ പ്രോത്സാഹിപ്പിക്കുകയും, ജീവനിലേയ്ക്കും പൂർണ്ണതയിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.

ഫികായുടെ ആത്മാവ്

പട്ടണത്തിലെ എന്‍റെ വീടിനടുത്തുള്ള കോഫീഹൌസിന് ഫിക എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സ്വീഡിഷ് പദത്തിന്‍റെ അർത്ഥം, കുടുംബം, സഹപ്രവർത്തകർ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുമൊത്ത് എല്ലായ്പ്പോഴും കാപ്പിയും പേസ്ട്രിയും കൊണ്ട് ഒരു ഇടവേള എടുക്കുക. ഞാൻ സ്വീഡിഷ് അല്ല, എങ്കിലും ഫിക്കയുടെ ആത്മാവ്, യേശുവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം വിവരിക്കുന്നു - ഭക്ഷണം കഴിക്കുവാനും മറ്റുള്ളവരുമായി വിശ്രമിക്കുവാനും ഇടവേള എടുക്കുന്ന യേശുവിന്‍റെ പ്രകൃതം.

പണ്ഡിതൻമാർ പറയുന്നതനുസരിച്ച്, യേശുവിന്‍റെ ഭക്ഷണങ്ങൾ, ആകസ്മികങ്ങൾ ആയിരുന്നില്ല. തിയോളജിയനായ മാർക് ഗ്ലെൻവിൾ അവയെ വിളിക്കുന്നത്, “ഇസ്രായേല്യ ഉത്സവങ്ങളുടെയും” 'പഴയനിയമത്തിലെ' ആഘോഷങ്ങളുടെയും സന്തോഷകരമായ' ‘രണ്ടാം ഭാഗം’ എന്നു വിളിക്കുന്നു. ദൈവം എങ്ങനെ യിസ്രായേൽ ആയിരിക്കണം എന്നു വിഭാവന ചെയ്തുവോ, അങ്ങനെയായിരുന്നു യേശു ഭക്ഷണമേശയിൽ: "സർവ്വലോകത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ ഒരു കേന്ദ്രവും, ആഘോഷവും, നീതിയും". 

5,000 പേരെ പോഷിപ്പിക്കുന്നതു മുതൽ, അന്ത്യ അത്താഴം വരെയും, പിന്നീട് തന്‍റെ പുനരുത്ഥാനത്തിനു ശേഷം രണ്ടു ശിഷ്യൻമാരുമായി അത്താഴം കഴിക്കുന്നതു വരേയും (ലൂക്കോസ് 24:30) - നമ്മുടെ നിരന്തരമായ പരിശ്രമം നിർത്തുവാനും അവനിൽ വസിക്കുവാനും, യേശുവിന്‍റെ മേശശുശ്രൂഷ നമ്മെ ക്ഷണിക്കുന്നു. യേശുവിനോടൊപ്പം ഭക്ഷിക്കുന്നതുവരെ രണ്ടു വിശ്വാസികളും അവനെ ഉയിർത്തെഴുന്നേറ്റ കർത്താവായി അംഗീകരിച്ചില്ല. “അവൻ അപ്പം എടുത്ത്, സ്തോത്രം ചെയ്തു, നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു” (വാക്യം 30-31) ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.

ഫികായിൽ, അടുത്തിടെ ഒരു സുഹൃത്തിനോട് ചേർന്ന് ചൂടു ചോക്ലേറ്റും റോളുകളും ആസ്വദിച്ച് ഞങ്ങൾ യേശുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. അവൻ തന്നെയാണ് ജീവന്‍റെ അപ്പം. നമുക്ക് അവന്‍റെ മേശയിൽ തങ്ങാം, അവനെ കൂടുതൽ കണ്ടെത്താം.

നിശബ്ദ അതിശയം

എന്‍റെ ജീവിതം പലപ്പോഴും ഉന്മത്തവും ഊര്‍ജ്ജസ്വലവും ആയി അനുഭവപ്പെടുന്നു. ഞാൻ ഒരു ഉത്തരവാദിത്തത്തിൽ നിന്നും അടുത്തതിലേയ്ക്കും, തിരികെ ഫോൺ വിളിച്ചു, എന്‍റെ മടക്കയാത്രയിൽ ചെയ്യേണ്ടതായ കാര്യങ്ങളുടെ അനന്തമായ പട്ടികയിലെ കാര്യങ്ങൾ പരിശോധിച്ചും പോരുന്നു. ഒരു ഞായറാഴ്ച,  തീർത്തും ക്ഷീണിതയായ ഞാൻ   വീടിന്‍റെ പിന്നിലെ തൂക്കുമഞ്ചത്തിലേയ്ക്കു കുഴഞ്ഞു വീണു. എന്‍റെ ഫോണും മക്കളും, ഭർത്താവുമെല്ലാം വീടിന്‍റെ ഉള്ളിൽ ആയിരുന്നു. ചിലനിമിഷങ്ങൾ ഇരിക്കുവാൻ ഞാൻ ആദ്യം തീരുമാനിച്ചു, പക്ഷേ ശ്രദ്ധയകറ്റാനാകാത്ത ശാന്തതയിൽ കൂടുതൽ നേരം അവിടെ ചുറ്റികറങ്ങുവാൻ എന്നെ ക്ഷണിച്ച, ചില കാര്യങ്ങൾ ഞാൻ നിരീക്ഷിക്കുവാനാരംഭിച്ചു. തൂക്കുമഞ്ചത്തിന്‍റെ കര്‍ക്കശധ്വനി സാവധാനം ആടുന്നതും, കര്‍പ്പൂരവള്ളിയിലെ തേനീച്ചയുടെ മൂളൽ ശബ്ദം, ഒരു പറവയുടെ ചിറകടി ശബ്ദം എന്നിവ ഞാൻ കേട്ടു. ആകാശം നല്ല പ്രകാശിതമായ നീല നിറത്തിലും കാറ്റടിച്ചു നീങ്ങുന്ന മേഘങ്ങളും കണ്ടു.

ദൈവം ഉണ്ടാക്കിയ എല്ലാറ്റിനെയും കണ്ടതിന്‍റെ പ്രതികരണം എന്നോണം ഞാൻ കണ്ണുനീർ വാർത്തു. എന്‍റെ കാഴ്ചയെത്തുന്നതും കേൾക്കുവാൻ കഴിയുന്നതുമായ ദൂരത്തിലും ഉണ്ടായിരുന്ന അതിശയകരമായ പലതും കാണുവാൻ, ഞാൻ കുറേനേരം മന്ദഗതിയിലായിരുന്നപ്പോൾ, ദൈവത്തിന്‍റെ സൃഷ്ടിപരമായ ശക്തിയോടുള്ള നന്ദിസൂചകമായി ആരാധനയ്ക്ക് ഞാൻ പ്രേരിതനായി. സങ്കീർത്തനം 104- ന്‍റെ എഴുത്തുകാരനും സമാനമായ വിധത്തിൽ ദൈവത്തിന്‍റെ കരവിരുതിനാൽ താഴ്മയുള്ളവനായ് രേഖപ്പെടുത്തി, "ഭൂമിക്കു തന്‍റെ കൈകളുടെ ഫലത്താൽ തൃപ്തി വരുന്നു" (വാക്യം 13 ).

ഒരു ധൃതഗതിയിലുള്ള ജീവിതമദ്ധ്യേ, ഒരു ശാന്തമായ നിമിഷത്തിന് നമ്മെ ദൈവീകസൃഷ്ടിപരമായ കഴിവിനെക്കുറിച്ച് ഓർമ്മിപ്പിക്കുവാൻ സാധിക്കും! തന്‍റെ ശക്തിയുടെയും ആർദ്രതയുടെയും തെളിവിനാൽ അവൻ നമ്മെ ചുറ്റിയിരിക്കുന്നു. അവൻ ഉന്നത പർവ്വതങ്ങളെയും പക്ഷികൾക്കായ് വൃക്ഷചില്ലകളും ഉണ്ടാക്കി. "ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു" (വാക്യം 24).

ദൈവത്തിന്‍റെ കഥയിലുള്ള വാസം

ഏണസ്റ്റ് ഹെമിംഗ്വേയോട്, ആറ് വാക്കുകളിൽ ഒരു ശ്രദ്ധേയമായ കഥ എഴുതുവാൻ കഴിയുമോയെന്ന് ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ പ്രതികരണം: "വില്പനയ്ക്ക്: ശിശുവിന്‍റെ ഷൂസ്. ഒരിക്കലും ധരിച്ചിട്ടില്ല." എന്നായിരുന്നു. ഹെമിംഗ്വേയുടെ കഥ വളരെ ശക്തമാണ്, കാരണം അത് വിശദാംശങ്ങൾ പൂരിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആരോഗ്യവാനായ ഒരു കുട്ടിയ്ക്ക് ചെരിപ്പുകൾ ആവശ്യമില്ലേ? അതോ ദൈവത്തിന്‍റെ ആഴമേറിയ സ്നേഹവും ആശ്വാസവും ആവശ്യമായി വരുന്ന ദാരുണമായ ഒരു നഷ്ടം സംഭവിച്ചിട്ടുണ്ടോ?

ഏറ്റവും മികച്ച കഥകൾ നമ്മുടെ ഭാവനയെ, കലുഷിതമാക്കുന്നു. ആയതിനാൽ രചിക്കപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ഠമായ കഥ സർഗ്ഗാത്മകതയുടെ അഗ്നി ആളിക്കത്തിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല. ദൈവത്തിന്‍റെ കഥയ്ക്ക് ഒരു കേന്ദ്ര പദ്ധതിയുണ്ട്. ദൈവം എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. നാം (മാനവ കുലം) പാപത്തിൽ വീണു. നമ്മുടെ പാപങ്ങളിൽനിന്നും നമ്മെ രക്ഷിക്കുവാൻ യേശുക്രിസ്തു ഭൂമിയിലേയ്ക്കു വന്നു; മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇപ്പോൾ നാം അവന്‍റെ മടങ്ങിവരവും സകലത്തിന്‍റെയും പുനഃസ്ഥാപനവും കാത്തിരിക്കുകയാണ്.

സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയുന്ന നാം, ഇപ്പോൾ എപ്രകാരം ജീവിക്കണം? യേശു തന്‍റെ മുഴുവൻ സൃഷ്ടികളെയും തിന്മയുടെ ഹസ്തങ്ങളിൽ നിന്ന് പുനഃസ്ഥാപിക്കുകയാണെങ്കിൽ, നാം നിശ്ചയമായും "ഇരുട്ടിന്‍റെ പ്രവൃത്തികളെ ഉപേക്ഷിക്കുകയും വെളിച്ചത്തിന്‍റെ ആയുധവർഗ്ഗം ധരിക്കുകയും" വേണം (റോമർ 13:12). ദൈവശക്തിയാൽ പാപത്തിൽനിന്നു പിന്തിരിയുന്നതും ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കുകയെന്ന തിരഞ്ഞെടുപ്പും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു (വാ 8-10).

യേശുവിനോട് ചേർന്ന്,  തിൻമയ്ക്കെതിരെ പോരാടുന്നതിനുള്ള നിർദ്ദിഷ്ട മാർഗ്ഗങ്ങൾ, എന്തെല്ലാം വരങ്ങൾ നമുക്കുണ്ട്, നാം കാണുന്ന ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. നമുക്ക് നമ്മുടെ ഭാവനയെ ഉപയോഗിച്ച് ചുറ്റും വീക്ഷിക്കാം. മുറിവേറ്റവരേയും വിലപിക്കുന്നവരേയും അന്വേഷിക്കുകയും അവരിലേയ്ക്ക് അവൻ നയിക്കുന്നതുപോലെ ദൈവീക നീതിയും സ്നേഹവും ആശ്വാസവും വ്യാപിപ്പിക്കുകയും ചെയ്യാം.

അവൻ നമ്മുടെ കരം പിടിക്കുന്നു

ഒരു ഞായറാഴ്ച, പള്ളിയുടെ കോവണിപ്പടിയിൽ കളിച്ചുകൊണ്ടിരുന്ന ആ കൊച്ചു പെൺകുട്ടി സുന്ദരിയും ധീരയും സ്വതന്ത്രയും ആയിരുന്നു. കാഴ്ചയിൽ രണ്ടു വയസ്സിനുമുകളിൽ പ്രായമില്ലാത്ത ആ കുട്ടി, ഓരോ ചുവടും വളരെ സാവധാനം വച്ച് താഴേക്കിറങ്ങി. കോവണിപ്പടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങക എന്നതായിരുന്നു അവളുടെ ദൗത്യം, അവൾ അതു പൂർത്തീകരിച്ചു. ഈ ധീരയായ പിഞ്ചുകുഞ്ഞിന്‍റെ സുധീരമായ സ്വാതന്ത്ര്യത്തെ ഓർത്ത് ഞാൻ എന്നോടുതന്നെ പുഞ്ചിരിച്ചു. തന്‍റെ അമ്മയുടെ കാവൽ കണ്ണ് എപ്പോഴും അവളുടെ മേൽ ഉണ്ടായിരുന്നുവെന്നും, തന്നെ സഹായിക്കുവാൻ ആ സ്നേഹകരങ്ങൾ നീട്ടപ്പെടുമെന്നും അറിയാമായിരുന്നതിനാൽ ആ കുഞ്ഞിന് ഭയമില്ലായിരുന്നു. വൈവിധ്യമാർന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ തന്‍റെ മക്കളുടെ ജീവിതത്തിൽ, സഹായിക്കുന്നതിനു വേണ്ടി സദാ സന്നദ്ധനായിരിക്കുന്ന കർത്താവിനെയാണ് ഈ ചിത്രം വരച്ചുകാണിക്കുന്നത്.

ഇന്നത്തെ തിരുവെഴുത്തിൽ "കൈ" എന്നത് രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. തന്‍റെ പുരാതന ജനതയ്ക്ക് പേടിക്കുകയോ, ഭ്രമിച്ചു നോക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷം യഹോവ അവരോടു പറഞ്ഞു: "എന്‍റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും" (യെശയ്യാവു 41:10). വളരെയധികം ഉത്കണ്ഠയും ഭയവുമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ബലത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ദൈവത്തിന്‍റെ ശക്തി ദൃശ്യമാകുന്നു. "കൈ" എന്ന രണ്ടാമത്തെ സൂചനയിൽ, ഒരിക്കൽകൂടെ ദൈവം സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. "നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചു..." (വാക്യം 13). ജീവിത സാഹചര്യങ്ങളും കാലങ്ങളും മാറിവന്നാലും കർത്താവ് മാറുന്നില്ല. നാം നിരാശപ്പെടേണ്ടതില്ല (വാക്യം 10); കാരണം, കർത്താവ് അവന്‍റെ വാഗ്ദത്തത്തിന്‍റെ പിന്തുണയോടും കൂടെ, നാം കേൾക്കുവാൻ അതിയായി വാഞ്ഛിക്കുന്ന വാക്കുകളോടും കൂടെ വീണ്ടും ഉറപ്പു നല്കുന്നു: "ഭയപ്പെടേണ്ട" (വാക്യം 10, 13)

ജീവനുള്ള യാഗം

എന്‍റെ വലിയമ്മായിയ്ക്ക് പരസ്യകമ്പനിയിൽ ആവേശകരമായ ഒരു ജോലി ഉണ്ടായിരുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം ആ ജോലി ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. മിന്നെസോട്ടയിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് പരിപാലനം ആവശ്യമായിരുന്നു. അവളുടെ രണ്ടു സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ, ദുരന്തപൂർണ്ണമായ സാഹചര്യത്തിലാണ് മരിച്ചത്. തന്‍റെ മാതാവിനും പിതാവിനും അവശേഷിച്ച ഏക സന്തതി അവളായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം,  മാതാപിതാക്കളെ പരിപാലിക്കുകയെന്നത് അവളുടെ വിശ്വാസത്തിന്‍റെ പ്രകടനമായിരുന്നു.

അപ്പൊസ്തലനായ പൗലോസിന്‍റെ, റോമിലെ സഭയ്ക്കുള്ള ലേഖനത്തിൽ, ക്രൈസ്തവ വിശ്വാസികളെ "ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പാൻ" ആഹ്വാനം ചെയ്തിരിക്കുന്നു (റോമർ 12:1). ക്രിസ്തുവിന്‍റെ സമർപ്പണ സ്നേഹത്തെ അവർ പരസ്പരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവർ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാവിച്ചുയരരുതെന്ന് അവരോട് ആവശ്യപ്പെട്ടു. (വാക്യം 3). വിയോജിപ്പുകളിലും വിഭജനങ്ങളിലും ഉൾപ്പെടുന്ന വേളകളിൽ, തങ്ങളുടെ അഹങ്കാരത്തെ മാറ്റിവെയ്ക്കണമെന്ന് അവരോടു പറഞ്ഞു കാരണം, "പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു." (വാക്യം 5). അവർ പരസ്പരം ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുമെന്ന് അവൻ വാഞ്ഛിച്ചു.

ഓരോ ദിവസവും മറ്റുള്ളവരെ സേവിക്കുവാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ആരെയെങ്കിലും നമ്മുടെ വരിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാം, അല്ലെങ്കിൽ എന്‍റെ അമ്മായിയെപ്പോലെ, അസുഖമുള്ളവരെ ശുശ്രൂഷിക്കാം. അല്ലെങ്കിൽ, മറ്റൊരാൾക്ക് ഉപദേശവും നിർദ്ദേശവും നൽകുന്നതുപോലെ നമ്മുടെ അനുഭവത്തിൽ നിന്ന് പങ്കുവെക്കാം. ജീവനുള്ള യാഗമായി നമ്മെ അർപ്പിക്കുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.

ഇത് ഒരു എഴുത്തിൽ അയയ്ക്കുക

എല്ലാ നാലുവയസ്സുകാരികളെയും പോലെ, ഓടുന്നതും പാടുന്നതും നൃത്തമാടുന്നതും കളിക്കുന്നതും റൂബിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ കാൽമുട്ടുകളിലുള്ള വേദനയെക്കുറിച്ചു അവൾ പരാതിപ്പെടുവാൻ തുടങ്ങി. റൂബിയുടെ മാതാപിതാക്കൾ അവളെ വിവിധ പരിശോധനകൾക്കായി കൊണ്ടുപോയി. പരിശോധനാഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു --ആമാശയ അർബുദത്തിന്‍റെ നാലാംഘട്ടമാണെന്നായിരുന്നു രോഗനിർണ്ണയം. റൂബി വളരെയേറെ പ്രയാസത്തിലായി. അവളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൂബിയുടെ ആശുപത്രി വാസം ഇഴഞ്ഞുനീങ്ങി, ക്രിസ്തുമസ് കാലത്തിലേയ്ക്കു എത്തി; വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നത് വളരെ പ്രയാസമേറിയ സമയം. കുടുംബക്കാർക്ക്, അവൾക്കുവേണ്ടി പ്രാർഥനകൾ നിറഞ്ഞ എഴുത്തുകളും പ്രോത്സാഹനങ്ങളും അയക്കുവാൻ സാധിക്കും വിധം, റൂബിയുടെ മുറിയിൽ ഒരു തപാൽപ്പെട്ടി സ്ഥാപിക്കാം എന്ന ആശയവുമായി അവളുടെ നഴ്സുമാരിൽ ഒരാൾ വന്നു. തുടർന്ന്, ഈ ആശയം ചുറ്റും വ്യാപിച്ചു; ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളും അപരിചിതരും അയയ്ക്കുന്ന എണ്ണമറ്റ എഴുത്തുകൾ എല്ലാവരെയും, വിശേഷാൽ റൂബിയേയും അത്ഭുതപ്പെടുത്തി. ലഭിച്ച ഓരോ എഴുത്തുകളും (ആകെ 100,000-ത്തിലധികം) റൂബിയ്ക്ക് വളരെയേറെ പ്രോത്സാഹനജനകമായിരുന്നു, ഒടുവിൽ അവൾ വീട്ടിലേക്കു പോയി.

പൌലോസ് കൊലോസ്യയിലെ ആളുകൾക്കെഴുതിയ ലേഖനം കൃത്യമായും ഇതിനു സമാനമായതായിരുന്നു- ഒരു കത്ത് (കൊലോസ്യർ 1:2). ഒരു താളിൽ രേഖപ്പെടുത്തപ്പെട്ട വാക്കുകൾ; നിലയ്ക്കാത്ത ഫലസമൃദ്ധി, അറിവ്, ശക്തി, സഹിഷ്ണുത, ക്ഷമ എന്നിവയ്ക്കാവശ്യമായ പ്രത്യാശ പകരുന്നതായിരുന്നു. (വാക്യം 10-11). കൊലോസ്സ്യയിലെ വിശ്വസ്തന്മാർക്ക് ഈ നല്ല മരുന്ന് ലഭിക്കുന്നതിന്‍റെ അളവ് എത്രയാണെന്നു നിങ്ങൾക്ക് ഊഹിക്കുവാനാകുമോ? ആരെങ്കിലും തങ്ങൾക്കുവേണ്ടി നിരന്തരമായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് അവരെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ ബലം നല്കി.

നമ്മുടെ പ്രോത്സാഹനത്തിന്‍റെ വാക്കുകൾ ആവശ്യത്തിലിരിക്കുന്ന പലർക്കും ആവേശകരമാം വിധം പ്രയോജനപ്പെട്ടേക്കാം.

അവയെ മാറ്റിവെച്ച് മുന്നോട്ടു നീങ്ങുക

ഒരു റേഡിയോ പ്രക്ഷേപണ സുഹൃത്ത് ഒരിക്കൽ എനിക്ക് നൽകിയ ചില ബുദ്ധിപരമായ നിർദ്ദേശങ്ങൾ ഞാൻ ഓർക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ജോലിയുടെ പ്രാരംഭകാലത്ത്, വിമർശനത്തേയും പ്രശംസയേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ എന്‍റെ സുഹൃത്ത് വിഷമിച്ചപ്പോൾ,  ഇവ രണ്ടും മാറ്റിവയ്ക്കുവാൻ ദൈവം പ്രേരിപ്പിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അയാൾ ഹൃദയത്തിൽ സംഗ്രഹിച്ചതിന്‍റെ അന്തഃസത്ത എന്താണ്? വിമർശനത്തിൽ നിന്ന് നിങ്ങൾക്ക്  കഴിയുന്നത്ര പഠിക്കുകയും, പ്രശംസയെ അംഗീകരിക്കുകയും ചെയ്യുക. അതിനുശേഷം ഇവ രണ്ടും മാറ്റിവെച്ച് ദൈവകൃപയിലും ശക്തിയിലും താഴ്മയോടെ മുന്നേറുക.  

വിമർശനവും പ്രശംസയും, നമ്മിൽ ശക്തമായ വികാരങ്ങളെ ഇളക്കിവിടുന്നു. അവയെ ശ്രദ്ധിക്കാതിരുന്നാൽ ഒന്നുകിൽ അത് സ്വയം വെറുപ്പിലേയ്ക്കോ അല്ലെങ്കിൽ അമിതമായി ഊതിവീർപ്പിച്ച അഹംഭാവത്തിലേയ്ക്കോ നയിക്കാം. പ്രോത്സാഹനത്തിന്‍റെയും ജ്ഞാനപൂർവ്വമായ ബുദ്ധിയുപദേശത്തിന്‍റെയും പ്രയോജനങ്ങൾ നാം സദൃശവാക്യങ്ങളിൽ വായിക്കുന്നു: "നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. രക്ഷാബോധത്തെ ശ്രദ്ധിക്കുന്നവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കുന്നു. പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു" (15:30-32).

നാം ശാസന ലഭിക്കുന്ന ഭാഗത്താണെങ്കിൽ, മൂർച്ച കൂട്ടുന്നതിനായി  അത് നമുക്ക് തെരഞ്ഞെടുക്കാം. സദൃശവാക്യങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു: "ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും." (വാക്യം 31). നാം പ്രശംസകളുടെ വാക്കുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെങ്കിൽ, ഉൻമേഷം പ്രാപിച്ചവരായും നന്ദിയുള്ളവരായും നമ്മൾ നിറയേണം. നാം താഴ്മയോടെ ദൈവത്തോടൊപ്പം നടക്കുമ്പോൾ, വിമർശനത്തിൽ നിന്നും പ്രശംസയിൽനിന്നും പഠിക്കുവാനും, അവയെ മാറ്റിവെയ്ക്കുവാനും, അവനിൽ മുന്നോട്ട് ഗമിക്കുവാനും, അവന് നമ്മെ സഹായിക്കുവാൻ സാധിക്കും (വാക്യം 33).