പീരങ്കിപ്പട്ടാളത്തിന്‍റെ വെടിക്കോപ്പുകൾ ഭൂമി-വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍റെ ചുറ്റും പതിച്ചപ്പോൾ, ആ യൌവനക്കാരനായ പട്ടാളക്കാരൻ ഭക്തിയോടെ ഇങ്ങനെ പ്രാർത്ഥിച്ചു, “കർത്താവേ, നീ എന്നെ ഇതിലൂടെ വീണ്ടെടുത്താൽ, ഞാൻ പങ്കെടുക്കണമെന്ന് എന്‍റെ അമ്മ ആഗ്രഹിച്ച ബൈബിൾ കോളേജിലേക്ക് ഞാൻ പോയ്ക്കൊള്ളാം”. ദൈവം തന്‍റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥനയെ ആദരിച്ചു. എന്‍റെ പിതാവ് രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച് മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയും, അദ്ദേഹത്തിന്‍റെ ജീവിതം ശുശ്രൂഷയ്ക്കായി  വേർതിരിക്കുകയും ചെയ്തു.

മറ്റൊരു യോദ്ധാവ്, അദ്ദേഹത്തെ ദൈവത്തോട് അടുപ്പിക്കുന്ന വേറൊരു തരത്തിലുള്ള പ്രതിസന്ധി നേരിട്ടു. പക്ഷേ, പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രശ്നങ്ങൾ വർദ്ധിച്ചുവന്നു. ദാവീദിന്‍റെ സൈന്യം അമ്മോന്യരെ നേരിട്ടപ്പോൾ, ദാവീദ് തന്‍റെ കൊട്ടാരത്തിൽ മറ്റൊരു പുരുഷന്‍റെ ഭാര്യയെ ഒന്നിലധികം പ്രാവശ്യം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. (2 ശമൂവേൽ 11 കാണുക). സങ്കീർത്തനം 39-ൽ, അനന്തര ഫലമായുണ്ടായ ഭയാനകമായ പാപത്തിൽ നിന്നുള്ള പുനരുദ്ധാരണത്തിന്‍റെ വേദനാജനകമായ പ്രക്രിയ ദാവീദ്, വിവരിക്കുന്നു. “എന്‍റെ സങ്കടം പൊങ്ങി വന്നു”. അവൻ ഇപ്രകാരം  എഴുതിയിരിക്കുന്നു, “ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുന്തോറും, എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു” (വാക്യം 2-3).

ദാവീദിന്‍റെ തകർന്നിരിക്കുന്ന ആത്മാവ് ഇപ്രകാരം പ്രതികരിക്കുവാൻ ഇടയാക്കി: “യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമെ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ” (വാക്യം 4). തന്‍റെ പുതുക്കിയ ഏകാഗ്രതയുടെ മദ്ധ്യത്തിലും ദാവീദ് നിരാശനായില്ല. അദ്ദേഹത്തിന് പോകുവാൻ മറ്റൊരിടം ഇല്ലായിരുന്നു. എന്നാൽ കർത്താവേ, ഞാൻ എതിന്നായ് കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു” (വാക്യം 7). ദാവീദ് ഈ വ്യക്തിഗത പോരാട്ടത്തെ അതിജീവിക്കുകയും ദൈവത്തെ സേവിക്കുന്നതിനായി മുന്നോട്ടു പോകുകയും ചെയ്യും.

നമ്മുടെ പ്രാർഥനയുടെ കേന്ദ്രബിന്ദുപോലെ സുപ്രധാനമല്ല നമ്മുടെ പ്രാർത്ഥന ജീവിതത്തെ പ്രചോദിപ്പിക്കുന്ന വസ്തുത. ദൈവം നമ്മുടെ പ്രത്യാശയുടെ ഉറവിടമാണ്. നാം അവനോടൊപ്പം നമ്മുടെ ഹൃദയം പങ്കുവെക്കുവാൻ അവൻ ആഗ്രഹിക്കുന്നു.