ഉച്ച ഭക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തലവണക്കിയപ്പോള്‍, എന്റെ സ്‌നേഹിതന്‍ ജെഫ് പ്രാര്‍ത്ഥിച്ചു, ‘പിതാവേ, നിന്റെ വായു ശ്വസിക്കുന്നതിനും നിന്റെ ആഹാരം ഭക്ഷിക്കുന്നതിനും ഞങ്ങളെ അനുവദിക്കുന്നതിന് നന്ദി.” ജെഫ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ദൈവത്തിലുള്ള അവന്റെ ഹൃദയംഗമായ ആശ്രയവും സകലവും അവന്റേതാണെന്ന തിരിച്ചറിവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ദൈനംദിന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റേതാണെന്നും അവ ഉപയോഗിക്കാന്‍ അവന്‍ നമ്മെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ? ഞാന്‍ ചിന്തിച്ചു.

ദാവീദ് രാജാവ്, യെരുശലേം ദൈവാലയ നിര്‍മ്മിതിക്കുവേണ്ടി യിസ്രായേല്‍ ജനത്തില്‍ നിന്ന് വഴിപാടുകള്‍ സ്വീകരിച്ചപ്പോള്‍, ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കല്‍ നിന്നല്ലോ വരുന്നത്; നിന്റെ കൈയില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ. തുടര്‍ന്ന് അവന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ‘സകലവും നിനക്കുള്ളതാകുന്നു’ (2 ദിനവൃത്താന്തങ്ങള്‍ 29:14,16).

‘സമ്പത്തുണ്ടാക്കുന്നതിനുള്ള പ്രാപ്തിയും’ ഉപജീവനത്തിനുള്ള വക സമ്പാദിക്കുന്നതും അവനില്‍ നിന്നാണ് വരുന്നത് എന്ന് തിരുവചനം പറയുന്നു (ആവര്‍ത്തനം 8:18). നമുക്കുള്ളതെല്ലാം കടം വാങ്ങിയതാണ് എന്ന തിരിച്ചറിവ്, ഈ ലോകത്തിലെ വസ്തുക്കളിലുള്ള പിടി അയച്ച് തുറന്ന കരങ്ങളോടും ഹൃദയത്തോടും കൂടെ – ദിനംതോറും നാം സ്വീകരിക്കുന്ന ദയാവായ്പ്പുകള്‍ക്ക് നാം ആഴമായി നന്ദിയുള്ളവരാകയാല്‍ ധാരാളമായി പങ്കിട്ടുകൊണ്ട് – ജീവിക്കാന്‍ നമ്മെ സഹായിക്കും.
ദൈവം ഔദാര്യമായി നല്‍കുന്നവനാണ് – ‘നമുക്കെല്ലാവര്‍ക്കും വേണ്ടി” തന്റെ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം സ്‌നേഹമുള്ളവന്‍ (റോമര്‍ 8:32). ഇത്രയധികം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതിനാല്‍, ചെറുതും വലുതുമായ അനുഗ്രഹങ്ങള്‍ക്ക് നമ്മുടെ ഹൃദയംഗമായ നന്ദി നമുക്ക് അവനു നല്‍കാം.