ബാബെറ്റിന്റെ വിരുന്ന് എന്ന ഡാനിഷ് സിനിമയില്‍, ഒരു ഫ്രെഞ്ച് അഭയാര്‍ത്ഥി ഒരു തീരദേശ ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തിലെ ആത്മിക ജീവിതത്തിന്റെ നേതൃത്വം വഹിക്കുന്ന പ്രായമുള്ള രണ്ടു സഹോദരിമാര്‍ അവളെ വീട്ടിലേക്കു കൊണ്ടുപോകയും അടുത്ത പതിന്നാലു വര്‍ഷങ്ങള്‍ ബാബെറ്റ് അവരുടെ വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവള്‍ ധാരാളം പണം സ്വരുക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആ സഭയിലെ 12 അംഗങ്ങളെ ഒരു വിരുന്നിനായി ക്ഷണിച്ചു. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ ‘കാവിയാറും’ കാടയിറച്ചി വറുത്തതും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഫ്രഞ്ച് വിരുന്ന് അവള്‍ ഒരുക്കി.

ഒരു വിഭവത്തില്‍ നിന്ന് അടുത്തതിലേക്ക് അവര്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിഥികളുടെ മനസ്സ് ശാന്തമായി; ചിലര്‍ ക്ഷമ കണ്ടെത്തി, ചിലരുടെ സ്‌നേഹം വീണ്ടും ജ്വലിക്കാനാരംഭിച്ചു, ചിലര്‍ തങ്ങള്‍ കുട്ടിക്കാലത്തു സാക്ഷ്യം വഹിച്ച അത്ഭുതങ്ങള്‍ ഓര്‍ക്കുകയും പഠിച്ച സത്യങ്ങള്‍ അയവിറക്കുകയും ചെയ്തു. ‘കൊച്ചുകുട്ടികളേ. തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍ എന്നു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?’ അവര്‍ പറഞ്ഞു. ഭക്ഷണം അവസാനിച്ചപ്പോള്‍, താന്‍ തന്റെ സമ്പാദ്യം മുഴുവനും ആ ഭക്ഷണത്തിനായി ചിലവഴിച്ചു എന്ന് ബാബെറ്റ് സഹോദരിമാരോടു വെളിപ്പെടുത്തി. അവള്‍ മുഴുവനും നല്‍കി-പാരീസിലെ പ്രശസ്തയായ ഷെഫ് എന്ന നിലയില്‍ അവിടേക്കു മടങ്ങിപ്പോകാനുള്ള അവസരം ഉള്‍പ്പെടെ. അവളുടെ സ്‌നേഹിതര്‍ ഭക്ഷിക്കുന്ന വേളയില്‍ തങ്ങളുടെ മനസ്സു തുറന്നതായി അവര്‍ക്കനുഭവപ്പെടുന്നതിനായിട്ടാണ് അവള്‍ അങ്ങനെ ചെയ്തത്.

യേശു ഭൂമിയില്‍ വന്നത് ഒരു അപരിചിതനും ദാസനുമായിട്ടാണ്, എങ്കിലും നമ്മുടെ ആത്മീയ വിശപ്പ് ശമിപ്പിക്കുന്നതിനുവേണ്ടി അവന്‍ സകലവും നല്‍കി. യോഹന്നാന്റെ സുവിശേഷത്തില്‍, അവന്റെ തന്റെ ശ്രോതാക്കളെ ഓര്‍മ്മിപ്പിക്കുന്നത് അവരുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വിശന്ന് അലഞ്ഞപ്പോള്‍, ദൈവം അവര്‍ക്ക് കാടപ്പക്ഷിയെയും അപ്പവും നല്‍കി (പുറപ്പാട് 16). ആ ആഹാരം കുറെക്കാലത്തേക്ക് അവരെ തൃപ്തിപ്പെടുത്തി, എന്നാല്‍ തന്നെ ‘ജീവന്റെ അപ്പം’ ആയി സ്വീകരിക്കുന്നവര്‍ ‘എന്നേക്കും ജീവിക്കും’ (യോഹന്നാന്‍ 6:48, 51) എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു. അവന്റെ യാഗം നമ്മുടെ ആത്മീയ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നു.