Month: നവംബർ 2019

ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തിയത്

ഒരു യൂട്യൂബ് വീഡിയോയില്‍ ന്യൂയോര്‍ക്കിലെ ഗോശെനിലുള്ള ക്ഷീര കര്‍ഷകനായ ഓലന്‍ ഗ്ലസ്‌റ്റോഫ് ചീസിനെ പഴക്കമുള്ളതാക്കുന്നതിന് താന്‍ നടത്തുന്ന പ്രക്രിയയെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചീസിന് ഗുണവും വര്‍ണ്ണവൈവിധ്യവും നല്‍കുന്ന പ്രക്രിയയാണത്. മാര്‍ക്കറ്റിലേക്ക് ചീസ് അയയ്ക്കുന്നതിനു മുമ്പ് ഓരോ കഷണവും ഭൂമിക്കടിയിലെ ഒരു ഗുഹയിലുള്ള ഷെല്‍ഫില്‍ ആറു മുതല്‍ പന്ത്രണ്ടു മാസം വരെ വെച്ചിരിക്കും. ഈ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ചീസ് ശ്രദ്ധാപൂര്‍വ്വം മൃദുവാക്കപ്പെടുന്നു. 'അത് അഭിവൃദ്ധിപ്പെടുന്നതിന് ... അതിന്റെ ശരിയായ ഗുണം വെളിപ്പെടുത്തുന്നതിന് ... അനുയോജ്യമായ അന്തരീക്ഷം നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു' ഗ്ലസ്റ്റോഫ് വിശദീകരിച്ചു.

താന്‍ നിര്‍മ്മിക്കുന്ന ചീസിന്റെ ഗുണവിശേഷം പരമാവധി വികസിപ്പിക്കാനുള്ള ഗ്ലസ്റ്റോഫിന്റെ അഭിവാഞ്ഛ, തന്റെ മക്കള്‍ ഫലമുള്ളവരും പക്വത പ്രാപിച്ചവരുമായി മാറുന്നതിന് അവരുടെ 'യഥാര്‍ത്ഥ സാധ്യത' വികസിപ്പിക്കാനുള്ള ദൈവത്തിന്റെ അഭിവാഞ്ഛ എന്നെ ഓര്‍മ്മിപ്പിച്ചു. എഫെസ്യര്‍ 4 ല്‍, ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നു - അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ (വാ. 11). ഈ വരങ്ങളുള്ള ആളുകള്‍ ഓരോ വിശ്വാസിയുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെ (വാ. 12 ല്‍ പറയുന്ന 'വേല') പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ലക്ഷ്യം നാം 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക' എന്നതാണ് (വാ. 13).

നമ്മെ പക്വതയിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രക്രിയയ്ക്കു നാം കീഴ്‌പ്പെടുമ്പോഴാണ് ആത്മീയ വളര്‍ച്ച കൈവരുന്നത്. അവന്‍ നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകളുടെ നടത്തിപ്പിനെ നാം അനുസരിക്കുമ്പോള്‍, അവന്‍ നമ്മെ ശുശ്രൂഷയ്ക്കായി അയയ്ക്കുന്ന സമയം നാം കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നവരായി മാറും.

അപകടകരമായ വസ്തുക്കള്‍

എമര്‍ജന്‍സി വാഹനം എന്റെ കാറിനോടടുത്തപ്പോള്‍ സൈറന്റെ ശബ്ദം വര്‍ധിച്ച് ചെവി തുളയ്ക്കുന്ന തലത്തിലേക്കെത്തി. അതിന്റെ ഫ്‌ളാഷിംഗ് ലൈറ്റ് എന്റെ വിന്‍ഡ് ഷീല്‍ഡിനെ പ്രകാശമാനമാക്കി. ട്രക്കിന്റെ വശത്തു രേഖപ്പെടുത്തിയ 'അപകടകരമായ വസ്തുക്കള്‍' തിളങ്ങി. ഒരു സയന്‍സ് ലബോറട്ടറിയിലേക്കാണ് അതു കുതിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കി. അവിടെ സള്‍ഫ്യൂരിക് ആസിഡിന്റെ 400 ഗ്യാലന്‍ കണ്ടെയ്‌നറിന് ചോര്‍ച്ച സംഭവിച്ചിരിക്കുന്നു. എമര്‍ജന്‍സി ജോലിക്കാര്‍ ഉടന്‍ തന്നെ ചോര്‍ച്ച പരിഹരിക്കണം അല്ലെങ്കില്‍ ആസിഡ് എവിടെയെല്ലാം പതിക്കുമോ അതിനെയെല്ലാം നശിപ്പിക്കും.

ഈ സംഭവത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍, എന്റെ വായില്‍ നിന്ന് അപകടകരമായ ഒരു വാക്ക് 'ചോര്‍ന്നാലുടന്‍'' ഒരു എമര്‍ജന്‍സി അലാറം അടിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു ഞാന്‍ അത്ഭുതപ്പെട്ടു. ദുഃഖമെന്നു പറയട്ടെ, അതു ഞങ്ങളുടെ വീടിനെ മുഴുവനും ശബ്ദ മുഖരിതമാക്കും.

യെശയ്യാ പ്രവാചകന്‍ പാപത്തെക്കുറിച്ച് ഈ ബോധ്യം പങ്കുവയ്ക്കുന്നു. ദര്‍ശനത്തില്‍ ദൈവത്തിന്റെ മഹത്വം അവന്‍ കണ്ടപ്പോള്‍ തന്റെ അയോഗ്യത അവനെ അസ്വസ്ഥനാക്കി. താന്‍ 'ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളൊരു മനുഷ്യന്‍' ആണെന്നും അതേ പ്രശ്‌നമുള്ള ജനത്തിന്റെ ഇടയിലാണ് വസിക്കുന്നതെന്നും അവന്‍ സമ്മതിച്ചു (യെശയ്യാവ് 6:5). അടുത്തു സംഭവിച്ച കാര്യം എനിക്കു പ്രതീക്ഷ നല്‍കുന്നു. ഒരു ദൂതന്‍ തീക്കനല്‍ കൊണ്ട് അവന്റെ അധരങ്ങളെ തൊടുകയും 'നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു' എന്നു പറയുകയും ചെയ്തു (വാ. 7).

നമ്മുടെ വാക്കുകള്‍ - എഴുതുന്നതും പറയുന്നതും - എങ്ങനെ ഉപയോഗിക്കണമെന്ന് നിമിഷം തോറും നാം തിരഞ്ഞെടുപ്പു നടത്തേണ്ടിയിരിക്കുന്നു. അവ 'അപകടകരമായ വസ്തുക്കള്‍' ആണോ അതോ നമ്മുടെ വായില്‍ നിന്നും പുറപ്പെടുന്നവയാല്‍ ദൈവത്ത മഹത്വപ്പെടുത്തത്തക്കവിധം നമ്മെ പാപബോധമുള്ളവരാക്കാന്‍ നാം ദൈവത്തിന്റെ മഹത്വത്തെയൂം നമ്മെ സൗഖ്യമാക്കാന്‍ അവന്റെ കൃപയെയും അനുവദിക്കുമോ?

ഒരു ആത്മാര്‍ത്ഥ നിങ്ങള്‍ക്കു നന്ദി

സേവ്യറിന്റെ ജോലിക്കുള്ള ആദ്യ ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പിനിടെ എന്റെ ഭര്‍ത്താവ് അലന്‍ ഞങ്ങളുടെ മകന്റെ പക്കല്‍ ഒരു സെറ്റ് താങ്ക് യൂ കാര്‍ഡുകള്‍ നല്‍കി. ഇന്റര്‍വ്യൂവിനുശേഷം ഭാവി തൊഴിലുടമകള്‍ക്ക് നല്‍കുന്നതിനുവേണ്ടിയായിരുന്നു അവ. എന്നിട്ടദ്ദേഹം ഒരു തൊഴിലുടമയായി അഭിനയിച്ച്, ഒരു മാനേജര്‍ എന്ന നിലയിലുള്ള തന്റെ ദശാബ്ദങ്ങളിലെ അനുഭവം വെച്ച് സേവ്യറിനോട് ചോദ്യങ്ങള്‍ ചോദിച്ചു. അഭിനയമെല്ലാം കഴിഞ്ഞ് മകന്‍ തന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളെല്ലാം ഫയലില്‍ തിരുകി. കാര്‍ഡുകളെക്കുറിച്ച് അലന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. 'എനിക്കറിയാം' അവന്‍ പറഞ്ഞു, 'ഒരു ആത്മാര്‍ത്ഥ നിങ്ങള്‍ക്കു നന്ദി നോട്ട് മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും എന്നെ വേറിട്ടു നിര്‍ത്തും.'

സേവ്യറെ ജോലിക്കെടുക്കാന്‍ മാനേജര്‍ വിളിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം തനിക്കു ലഭിച്ച കൈകൊണ്ടെഴുതിയ താങ്ക് യൂ കാര്‍ഡിനായി അദ്ദേഹം നന്ദി പറഞ്ഞു.

നന്ദി പറയുന്നത് നിലനില്‍ക്കുന്ന സ്വാധീനം ഉളവാക്കും. സങ്കീര്‍ത്തനക്കാരുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനയും കൃതജ്ഞതാ നിര്‍ഭരമായ ആരാധനയും സങ്കീര്‍ത്തനപുസ്തകത്തില്‍ സംരക്ഷിച്ചിരിക്കുന്നു. നൂറ്റിയന്‍പതു സങ്കീര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ടു വാക്യങ്ങള്‍ നന്ദി കരേറ്റലിന്റെ സന്ദേശം പ്രതിഫലിപ്പിക്കുന്നു: 'ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും; ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും' (സങ്കീര്‍ത്തനം 9:1-2).

ദൈവത്തിന്റെ എല്ലാ അത്ഭുത പ്രവൃത്തികള്‍ക്കുമുള്ള നമ്മുടെ നന്ദി ദൈവത്തോടു അര്‍പ്പിച്ചു തീര്‍ക്കാന്‍ നമുക്കു കഴികയില്ല. എങ്കിലും നമ്മുടെ പ്രാര്‍ത്ഥനയില്‍ ഒരു ആത്മാര്‍ത്ഥമായ ദൈവമേ നന്ദി നമുക്കര്‍പ്പിക്കാന്‍ കഴിയും. ദൈവത്തെ സ്തുതിക്കുന്നതും അവന്‍ ചെയ്തതും ചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നതുമായ എല്ലാറ്റെയും അംഗീകരിക്കുന്നതുമായ കൃതജ്ഞതാ നിര്‍ഭരമായ ആരാധനയുടെ ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയും.

ആര്‍ത്തിപൂണ്ട പിടുത്തം

ദി ബോയി ആന്‍ഡ് ദി ഫില്‍ബേര്‍ട്ട്‌സ് (നിലക്കടല) എന്ന പുരാതന മുത്തശ്ശിക്കഥയില്‍ ഒരു കുട്ടി നിലക്കടല ജാറില്‍ കൈയിട്ട് കൈനിറയെ വാരിയെടുത്തു. എന്നാല്‍ അവന്റെ കൈ നിറഞ്ഞിരുന്നതിനാല്‍ അതു ജാറില്‍ കുടുങ്ങിപ്പോയി. കൈയിലുള്ള നിലക്കടലയില്‍ കുറെ വിട്ടുകളയാന്‍ മനസ്സില്ലാതെ അവന്‍ കരയാന്‍ തുടങ്ങി. തുടര്‍ന്ന് അവന്റെ കൈയിലുള്ള നിലക്കടല കുറെ വിട്ടുകളഞ്ഞാലേ ജാര്‍ അവന്റെ കൈ വിട്ടുതരികയുള്ളു എന്ന്് അവനെ ഉപദേശിക്കേണ്ടിവന്നു. ആര്‍ത്തി ഒരു കഠിന യജമാനനാണ്.

സഭാപ്രസംഗിയിലെ ജ്ഞാനിയായ ഗുരു ഈ ഗുണപാഠത്തെ കൈകളും അവ നമ്മോടു ചെയ്യുന്ന കാര്യവും ഉപയോഗിച്ച് ചിത്രീകരിക്കുന്നു. അവന്‍ മടിയനെയും ആര്‍ത്തിയുള്ളവനെയും താരതമ്യപ്പെടുത്തിക്കൊണ്ട് എഴുതുന്നു: 'മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വയം നശിപ്പിക്കുന്നു. രണ്ടു കൈയ് നിറയെ അദ്ധ്വാനവും വൃഥാപ്രയത്‌നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്' (4:5-6). അലസന്‍ സ്വയം നശിക്കുന്നതുവരെ മാറ്റി മാറ്റി വയ്ക്കുമ്പോള്‍ ധനത്തിനു പിന്നാലെ പായുന്നവര്‍ 'ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ' (വാ. 8) എന്ന് ഒടുക്കം കണ്ടെത്തും.

സഭാപ്രസംഗി പറയുന്നതനുസരിച്ച്, നാം ആഗ്രഹിക്കേണ്ട അവസ്ഥ എന്നത് നമുക്കു ന്യായമായി ലഭിക്കേണ്ട സമ്പത്തില്‍ തൃപ്തി കണ്ടെത്തേണ്ടതിന് ആര്‍ത്തിപൂണ്ട് വെട്ടിപ്പിടിക്കാനുള്ള അധ്വാനത്തില്‍ നിന്നും പിന്തിരിയുക എന്നതാണ്. നമ്മുടേതായത് എന്നും നിലനില്‍ക്കും. യേശു പറഞ്ഞതുപോലെ, 'ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താല്‍ അവന് എന്തു പ്രയോജനം?' (മര്‍ക്കൊസ് 8:36).

അവനിതു പഠിച്ചു

സൈക്കിള്‍ ചവിട്ടുവാന്‍ പഠിച്ച കാര്യം പാസ്റ്റര്‍ വാട്ട്‌സണ്‍ ജോണ്‍സ് ഓര്‍മ്മിക്കുന്നു. പിതാവ് തന്റെ സമീപേ നടക്കുമ്പോള്‍ കുറച്ചു പെണ്‍കുട്ടികള്‍ ഒരു വരാന്തയില്‍ ഇരിക്കുന്നത് കൊച്ചു വാട്ട്‌സണ്‍ കണ്ടു. 'ഡാഡി ഞാനിതു പഠിച്ചു' അവന്‍ പറഞ്ഞു. അവന്‍ പഠിച്ചിരുന്നില്ല. തന്റെ പിതാവു മുറുക്കി പിടിക്കാതെ ബാലന്‍സ്സ് ചെയ്യുന്നതു പഠിക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല എന്നു താമസിച്ചാണ് അവന്‍ മനസ്സിലാക്കിയത്. അവന്‍ വിചാരിച്ചിരുന്നതുപോലെ അത്രയും അവന്‍ വളര്‍ന്നിരുന്നില്ല.

നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം വളരണമെന്നും 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും' പ്രാപിക്കണമെന്നും (എഫെസ്യര്‍ 4:12) ആഗ്രഹിക്കുന്നു. എന്നാല്‍ ആത്മിയ പക്വത ശാരീരിക പക്വതയില്‍ നിന്നും വ്യത്യസ്തമാണ്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ, ഇനി അവര്‍ക്കു തങ്ങളെ ആവശ്യമില്ലാത്തവിധം സ്വയംപര്യാപ്തരാകുവാനായി വളര്‍ത്തുന്നു. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ വളര്‍ത്തുന്നത് അവനില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുവേണ്ടിയാണ്.

'ദൈവത്തിന്റെയും നമ്മുടെ കര്‍ത്താവായ യേശുവിന്റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ' എന്നു പറഞ്ഞുകൊണ്ട് പത്രൊസ് ആരംഭിക്കുകയും അതേ 'കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിന്‍' എന്നു പറഞ്ഞുകൊണ്ട് അവസാനിക്കുകയും ചെയ്യുന്നു (2 പത്രൊസ് 1:2; 3:18). പക്വത പ്രാപിച്ച ക്രിസ്ത്യാനികള്‍ഒരിക്കലും യേശുവിനെ ആവശ്യമില്ലാത്തവിധം വളരുകയില്ല.

'നമ്മില്‍ ചിലര്‍ ഹാന്‍ഡില്‍ ബാറില്‍നിന്ന് യേശുവിന്റെ കൈ തട്ടിമാറ്റുന്ന തിരക്കിലാണ്' വാട്ട്‌സണ്‍ മുന്നറിയിപ്പു നല്‍കുന്നു. നാം വീഴുമ്പോള്‍ നമ്മെ പിടിക്കാനും ഉയര്‍ത്തിയെടുക്കാനും നമ്മെ ആശ്ലേഷിക്കാനും അവന്റെ ബലിഷ്ഠമായ കരങ്ങള്‍ നമുക്കാവശ്യമില്ലെന്ന മട്ടില്‍. ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്തിനപ്പുറത്തേക്കു വളരുവാന്‍ നമുക്കു കഴികയില്ല. അവന്റെ കൃപയിലും പരിജ്ഞാനത്തിലും ആഴത്തില്‍ വേരൂന്നിക്കൊണ്ടു മാത്രമേ നമുക്കു വളരുവാന്‍ കഴികയുള്ളു.