പതിനേഴാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണ്‍ ഒരു പ്രിസം ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ കാണാന്‍ വെളിച്ചം നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിച്ചു. ഒരു വസ്തുവിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍, വസ്തുവിന് ഒരു പ്രത്യേക നിറം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരൊറ്റ ഐസ് പരല്‍ അര്‍ദ്ധസുതാര്യമായി കാണപ്പെടുമ്പോള്‍, മഞ്ഞ് പല ഐസ് പരലുകള്‍ ചേര്‍ന്നതാണ്. എല്ലാ പരലുകളിലൂടെയും വെളിച്ചം കടന്നുപോകുമ്പോള്‍ മഞ്ഞ് വെളുത്തതായി കാണപ്പെടുന്നു.

ഒരു പ്രത്യേക നിറമുള്ള മറ്റൊന്നിനെക്കുറിച്ചും ബൈബിള്‍ പരാമര്‍ശിക്കുന്നു – പാപം. യെശയ്യാ പ്രവാചകനിലൂടെ ദൈവം യഹൂദജനതയുടെ പാപങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ പാപത്തെ ” കടുഞ്ചുവപ്പ്” എന്നും ”രക്താംബരംപോലെ ചുവപ്പ്” എന്നും വിശേഷിപ്പിച്ചു. എന്നാല്‍ അവര്‍ ”ഹിമംപോലെ വെളുപ്പാകും” എന്ന് ദൈവം വാഗ്ദാനം ചെയ്തു (യെശയ്യാവു 1:18). എങ്ങനെ? യഹൂദയ്ക്ക് തെറ്റുകളില്‍ നിന്ന് പിന്തിരിയുകയും ദൈവത്തിന്റെ പാപമോചനം തേടുകയും വേണം.

ഞങ്ങള്‍ക്ക് ദൈവത്തിന്റെ പാപമോചനത്തിലേക്ക് സ്ഥിരമായ പ്രവേശനം ലഭിച്ചതിന് യേശുവിനു നന്ദി. യേശു തന്നെത്തന്നെ ”ലോകത്തിന്റെ വെളിച്ചം” എന്ന് വിളിക്കുകയും അവനെ അനുഗമിക്കുന്നവന്‍ ”ഒരിക്കലും അന്ധകാരത്തില്‍ നടക്കാതെ ജീവന്റെ വെളിച്ചം ഉള്ളവരാകുകയും ചെയ്യും” (യോഹന്നാന്‍ 8:12) എന്നു പറയുകയും ചെയ്തു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം നമ്മോട് ക്ഷമിക്കുകയും ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ വെളിച്ചത്തിലൂടെ നമ്മെ കാണുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം, യേശുവിനെ കാണുന്നതുപോലെ ദൈവം നമ്മെ കുറ്റമറ്റവരായി കാണുന്നു.

നാം തെറ്റ് ചെയ്തതിന്റെ കുറ്റബോധത്തിലും ലജ്ജയിലും ജീവിക്കേണ്ടതില്ല. പകരം, ദൈവത്തിന്റെ പാപമോചനത്തിന്റെ സത്യം മുറുകെ പിടിക്കാന്‍ നമുക്കു കഴിയും, അത് നമ്മെ ”ഹിമംപോലെ വെളുത്തതാക്കുന്നു.”