വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനും മക്കളും കുറച്ചുദിവസം പര്‍വതനിരകളിലെ ഒരു വനത്തില്‍ ക്യാമ്പു ചെയ്തു. ഈ സ്ഥലം ഒരു കടുവ സംരക്ഷണ കേന്ദ്രമായിരുന്നു, എങ്കിലും അസുഖകരമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഞങ്ങള്‍ കഴിയുന്നത്ര സുരക്ഷിതരായിരിക്കാന്‍ ശ്രമിച്ചു. ഒരു അര്‍ദ്ധരാത്രിയില്‍, എന്റെ മകന്‍ രോഹിത് കൂടാരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ എന്റെ ഫ്‌ളാഷ്ലൈറ്റ് എടുത്ത് അത് ഓണാക്കി, അവനു മുമ്പില്‍ ഒരു യഥാര്‍ത്ഥ അപകടമായിരിക്കാം ഞാന്‍ കാണാന്‍ പോകുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

അവിടെ, നാലിഞ്ച് ഉയരമുള്ള ഒരു എലി നിവര്‍ന്നിരുന്ന് കൈകാലുകള്‍ വായുവില്‍ ചലിപ്പിക്കുന്നത് ഞാന്‍ കണ്ടു. അത് രോഹിതിന്റെ തൊപ്പി മുറുകെ കടിച്ചു പിടിച്ചിരുന്നു. ആ ചെറിയ ജീവി അവന്റെ തലയില്‍ നിന്ന് തൊപ്പി വിട്ടുപിരിയുന്നതുവരെ വലിച്ചിഴച്ചിരുന്നു. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, എലി തൊപ്പി ഉപേക്ഷിച്ച് ഓടിപ്പോയി. ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കൂടാരങ്ങളിലേക്ക് നൂണ്ടു കടന്നു. എന്നിരുന്നാലും, ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നു, ഉറങ്ങാന്‍ കഴിയാതെ മറ്റൊരു വേട്ടക്കാരനെക്കുറിച്ച് ചിന്തിച്ചു – പിശാച്.

യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നത് ചിന്തിക്കുക (മത്തായി 4:1-11). അവന്‍ തന്റെ പ്രലോഭനങ്ങളെ തിരുവെഴുത്തുകളുമായി കൂട്ടിക്കലര്‍ത്തി. ഓരോ ഉത്തരത്തിലും, ദൈവം ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ അതിന് അനുസരണക്കേടു കാണിക്കില്ലെന്നും യേശു അവനെ ഓര്‍മിപ്പിച്ചു. ഇത് പിശാച് ഓടിപ്പോകാന്‍ കാരണമായി.

സാത്താന്‍ നമ്മെ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന്‍ എലിയെപ്പോലെയുള്ള ഒരു സൃഷ്ടിയാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. യോഹന്നാന്‍ പറഞ്ഞു, ”നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ” (1 യോഹന്നാന്‍ 4:4).