അവളുടെ വേര്‍പെട്ട റെറ്റിനകള്‍ നന്നാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, പതിനഞ്ച് വര്‍ഷത്തോളം കാഴ്ചയില്ലാതെ ജീവിച്ച ശേഷം – ബ്രെയ്ലി പഠിക്കുകയും വടിയും സേവന നായയെയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം – ഭര്‍ത്താവ് മറ്റൊരു നേത്രരോഗ ഡോക്ടറോട് ‘അവളെ സഹായിക്കാമോ?’ എന്ന ലളിതമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു സ്ത്രീയുടെ ജീവിതം മാറി. ‘സഹായിക്കാം’ എന്നായിരുന്നു ഉത്തരം. ഡോക്ടര്‍ കണ്ടെത്തിയതുപോലെ, സ്ത്രീക്ക് ഒരു സാധാരണ നേത്രരോഗമായ തിമിരം ആയിരുന്നു. വലത് കണ്ണില്‍ നിന്ന് ഡോക്ടര്‍ അതു നീക്കം ചെയ്തു. അടുത്ത ദിവസം കണ്ണ് മൂടിയിരുന്ന ബാന്‍ഡേജ് നീക്കം ചെയ്തപ്പോള്‍ അവളുടെ കാഴ്ച 20/20 ആയിരുന്നു. അവളുടെ ഇടത് കണ്ണിന് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയ തുല്യ വിജയം നേടി.

ലളിതമായ ഒരു ചോദ്യം, കുഷ്ഠരോഗമുള്ള ശക്തനായ സൈനികനായ നയമാന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ”യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോള്‍ നിന്റെ ദേഹം
മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” (2 രാജാക്കന്മാര്‍ 5:10) എന്ന എലീശാ പ്രവാചകന്റെ നിര്‍ദേശം നയമാനെ കോപിഷ്ഠനാക്കി. എന്നിരുന്നാലും, നയമാന്റെ ദാസന്മാര്‍ സൈനിക നേതാവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ”പ്രവാചകന്‍ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍: കുളിച്ചു ശുദ്ധനാകുക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം?” (വാ. 13). അനുനയിച്ച നയമാന്‍ ”യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായിത്തീര്‍ന്നു” (വാ. 14).

നമ്മുടെ ജീവിതത്തില്‍, നാം ദൈവത്തോട് ചോദിക്കാത്തതിനാല്‍ ഒരു പ്രശ്‌നവുമായി പൊരുതുന്നു: അങ്ങു സഹായിക്കുമോ? ഞാന്‍ പോകണമോ? അങ്ങു നയിക്കുമോ? നമ്മെ സഹായിക്കാന്‍ അവന് നമ്മില്‍ നിന്ന് സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ആവശ്യമില്ല. ”അവര്‍ വിളിക്കുന്നതിനുമുമ്പെ ഞാന്‍ ഉത്തരം നല്‍കും,” ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്തു (യെശയ്യാവ് 65:24). അതിനാല്‍ ഇന്നുതന്നെ അവനോട് ചോദിക്കുക.