Month: മാർച്ച് 2021

ബുദ്ധിപൂര്‍വ്വം കളനീക്കുക

എന്റെ കൊച്ചുമക്കള്‍ എന്റെ വീടിന്റെ പിന്നാമ്പുറത്ത് ഓടുന്നു. അവര്‍ കളിക്കുകയാണോ? അല്ല, കളകള്‍ പറിക്കുകയാണ്. 'അവയെ വേരോടെ പിഴുതെടുക്കുന്നു!' ഒരു വലിയ സമ്മാനം എന്നെ കാണിച്ചുകൊണ്ട് ഇളയവള്‍ പറയുന്നു. അന്ന് ഞങ്ങള്‍ കളകളെ നേരിടുമ്പോള്‍ ഉണ്ടായ അവളുടെ സന്തോഷം, കളകളുടെ വേരുകള്‍ പറിച്ചെടുക്കുന്നത് - സ്വസ്ഥത കെടുത്തുന്ന ഓരോ ശല്യങ്ങളെയും ഇല്ലാതാക്കുന്നത് - ഞങ്ങള്‍ എത്രമാത്രം ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു. എന്നിരുന്നാലും, സന്തോഷത്തിനുമുമ്പ്, അവയെ ഇല്ലാതാക്കാനുള്ള തീരുമാനം വേണമായിരുന്നു.

വ്യക്തിപരമായ പാപം നീക്കം ചെയ്യുന്നതിനുള്ള ആദ്യപടി മനഃപൂര്‍വമായ കളനീക്കല്‍. അതിനാല്‍ ദാവീദ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ''ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ... വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കണമേ'' (സങ്കീര്‍ത്തനം 139:23-24). 

നമ്മുടെ പാപത്തെ നമുക്കു കാണിച്ചുതരാന്‍ ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് അതിനെ നീക്കം ചെയ്യുവാന്‍ ശ്രമിക്കുന്നത് എത്രയോ ബുദ്ധിപരമായ സമീപനമാണ്! മറ്റാരെക്കാളുമുപരിയായി, നമ്മളെക്കുറിച്ച് എല്ലാം ദൈവത്തിന് അറിയാം. 'യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു'' (വാ. 1-2) എന്ന് ദാവീദ് എഴുതി.

ദാവീദ് തുടര്‍ന്നു, 'ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതെവണ്ണം ഉന്നതമായിരിക്കുന്നു'' (വാ. 6). അതിനാല്‍, ഒരു പാപം വേരുപിടിക്കുന്നതിനുമുമ്പുതന്നെ, അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ ദൈവത്തിന് കഴിയും. നമ്മുടെ 'നിലത്തെ' ദൈവത്തിന് അറിയാം. പാപപൂര്‍ണ്ണമായ ഒരു മനോഭാവം തന്ത്രപൂര്‍വ്വം വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവം ആദ്യം അത് അറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 

'നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?'' ദാവീദ് എഴുതി. 'തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക്

ഓടും?'' (വാ. 7). ഉയര്‍ന്ന തലത്തിലേക്ക് നമുക്കു നമ്മുടെ രക്ഷകനോടടുത്ത് അനുഗമിക്കാം!

നിങ്ങളുടെ മൂക്ക് കിട്ടി

'എന്തുകൊണ്ടാണ് പ്രതിമകളുടെ മൂക്കുകള്‍ തകര്‍ന്നത്?'' ബ്രൂക്ക്‌ലിന്‍ മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ കലയുടെ ക്യൂറേറ്റര്‍ എഡ്വേര്‍ഡിനോട് സന്ദര്‍ശകര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമിതാണ്.

സാധാരണയായി സംഭവിക്കുന്ന പൊട്ടലോ കേടോ ആയിട്ട് എഡ്വേര്‍ഡിന് അതിനെ തള്ളിക്കളയാനാവില്ല; ദ്വിമാന വര്‍ണ്ണം ഉപയോഗിക്കുന്നവയില്‍ പോലും മൂക്കു കാണുന്നില്ല. അത്തരം കേടുപാടുകള്‍ മനഃപൂര്‍വമായിരുന്നിരിക്കാമെന്ന് അദ്ദേഹം അനുമാനിക്കുന്നു. ശത്രുക്കള്‍ ഈജിപ്തിലെ ദേവന്മാരെ കൊല്ലാനാണ് ഉദ്ദേശിച്ചത്. അവരോടൊപ്പം 'നിങ്ങളുടെ മൂക്കു കിട്ടി'' എന്ന കളി കളിക്കുന്നതു പോലെയായിരുന്നു ഇത്. അവ ശ്വസിക്കാതിരിക്കാന്‍ അധിനിവേശ സൈന്യം ഈ വിഗ്രഹങ്ങളുടെ മൂക്കു പൊട്ടിച്ചുകളഞ്ഞിരിക്കാം.

ശരിക്കും? അതിന് അത്രമാത്രം മതിയോ? ഇതുപോലുള്ള ദേവന്മാരെ ആരാധിക്കുന്ന താന്‍ കുഴപ്പത്തിലായെന്ന് ഫറവോന്‍ അറിഞ്ഞിരിക്കണം. ഒരു സൈന്യവും ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ഫറവോനുണ്ടായിരുന്നു. എബ്രായരാകട്ടെ ഭയപ്പെട്ട് ഓടിപ്പോയ ഭീരുവായ മോശെയുടെ നേതൃത്വത്തിലുള്ള, ക്ഷീണിച്ചവശരായ ഒരു കൂട്ടം അടിമകളായിരുന്നു. എന്നാല്‍ യിസ്രായേലിനൊപ്പം ജീവനുള്ള ദൈവം ഉണ്ടായിരുന്നു; ഫറവോന്റെ ദേവന്മാര്‍ നാട്യക്കാരായിരുന്നു. പിന്നീട്, പത്തു ബാധകള്‍ അവരുടെ സാങ്കല്പികജീവിതം തട്ടിയെടുത്തു. 

ഒരാഴ്ച പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചുകൊണ്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിച്ച് യിസ്രായേല്‍ വിജയം ആഘോഷിച്ചു (പുറപ്പാട് 12:17; 13:7-9). പുളിപ്പ് പാപത്തെ പ്രതിനിധീകരിക്കുന്നു, തങ്ങളുടെ രക്ഷിക്കപ്പെട്ട ജീവിതം പൂര്‍ണ്ണമായും ദൈവത്തിന്റേതാണെന്ന് തന്റെ ജനത ഓര്‍ക്കണമെന്നു ദൈവം ആഗ്രഹിച്ചു.

നമ്മുടെ പിതാവ് വിഗ്രഹങ്ങളോട്, 'നിങ്ങളുടെ മൂക്ക് കിട്ടി'' എന്നും മക്കളോട് 'നിങ്ങളുടെ ജീവന്‍ ലഭിച്ചു'' എന്നും പറയുന്നു. നിങ്ങള്‍ക്കു ശ്വാസം നല്‍കുന്ന ദൈവത്തെ സേവിക്കുകയും ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുകയും ചെയ്യുക.

ദൈവവുമായുള്ള പോരാട്ടങ്ങളെ അഭിമുഖീകരിക്കുക

യുഎസ് ആര്‍മി സൈനികനായ ഡെസ്മണ്ട് ഡോസിന്റെ വീരകൃത്യങ്ങള്‍ 2016 ല്‍ പുറത്തിറങ്ങിയ ഹാക്‌സോ റിഡ്ജില്‍ ചിത്രീകരിച്ചിരിക്കുന്നു. ഡോസിന്റെ ബോധ്യങ്ങള്‍ മനുഷ്യ ജീവന്‍ എടുക്കാന്‍ അനുവദിക്കില്ലെങ്കിലും, ഒരു സൈനിക ഡോക്ടര്‍ എന്ന നിലയില്‍, സ്വന്തം ജീവന്‍ പണയം വെച്ചു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. 1945 ഒക്ടോബര്‍ 12 ന് ഡോസിന്റെ മെഡല്‍ ഓഫ് ഓണര്‍ ചടങ്ങില്‍ വായിച്ച ഈ വാക്കുകള്‍ അതു സൂചിപ്പിക്കുന്നു: 'പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഡോസ് സൈനിക സംരക്ഷണം തേടാന്‍ വിസമ്മതിക്കുകയും വെടിവയ്പ്പു നടക്കുന്ന പ്രദേശത്ത് മുറിവേറ്റവര്‍ക്കൊപ്പം തുടരുകയും ചെയ്തു, അവരെ ഓരോരുത്തരെയായി സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോയി . . . . ഒരു ആര്‍ട്ടിലറി ഓഫീസറെ സഹായിക്കാനായി അദ്ദേഹം ശത്രു ഷെല്ലിങ്ങിനെയും ചെറിയ ആയുധമുപയോഗിച്ചുള്ള വെടിവയ്പ്പിനെയും ധൈര്യത്തോടെ നേരിട്ടു.''   

സങ്കീര്‍ത്തനം 11 ല്‍, തന്റെ അഭയം ദൈവത്തിലാണെന്ന ദാവീദിന്റെ ബോധ്യം ശത്രുക്കളെ അഭിമുഖീകരിക്കുന്നതിനുപകരം ഓടിപ്പോകാനുള്ള നിര്‍ദ്ദേശങ്ങളെ ചെറുക്കാന്‍ അവനെ നിര്‍ബന്ധിച്ചു (വാ. 2-3). ലളിതമായ മൂന്നു വാക്കുകള്‍ ദാവീദിന്റെ വിശ്വാസപ്രസ്താവന ഉള്‍ക്കൊള്ളുന്നു: 'ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു' (വാ. 1). നന്നായി വേരൂന്നിയ ആ ബോധ്യമാണ് ദാവീദിന്റെ പെരുമാറ്റത്തെ നയിച്ചത്.  

4 മുതല്‍ 7 വരെയുള്ള വാക്യങ്ങളിലെ ദാവീദിന്റെ വാക്കുകള്‍ ദൈവത്തിന്റെ മഹത്വത്തെ എടുത്തു കാണിക്കുന്നു. ജീവിതം ചിലപ്പോള്‍ ഒരു യുദ്ധഭൂമി പോലെയാകാം. ആരോഗ്യപരമായ വെല്ലുവിളികളും സാമ്പത്തികവും ബന്ധപരവും ആത്മീയവുമായ സമ്മര്‍ദ്ദങ്ങളാല്‍ നാം ആക്രമിക്കപ്പെടുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ നമുക്കു പ്രേരണയുണ്ടാകാം. അതിനാല്‍, നമ്മള്‍ എന്തു ചെയ്യണം? ദൈവം പ്രപഞ്ചത്തിന്റെ രാജാവാണെന്ന് അംഗീകരിക്കുക (വാ. 4); കൃത്യതയോടെ വിധിക്കാനുള്ള അവിടുത്തെ അത്ഭുതകരമായ കഴിവില്‍ ആനന്ദിക്കുക (വാ. 5-6); നേര്, നീതി, തുല്യത എന്നിവയില്‍ അവന്‍ സന്തോഷിക്കുന്നു എന്നറിഞ്ഞു വിശ്രമിക്കുക (വാ. 7). നമുക്ക് അഭയത്തിനായി ദൈവത്തിലേക്കു വേഗത്തില്‍ ഓടിച്ചെല്ലാന്‍ കഴിയും!

എന്നെ നോക്കൂ!

'എന്റെ വനദേവത രാജകുമാരിയുടെ നൃത്തം കണ്ടോളൂ മുത്തശ്ശീ!'' വിടര്‍ന്ന ചിരിയോടെ ഞങ്ങളുടെ മൂന്നുവയസ്സുള്ള ചെറുമകള്‍, ഞങ്ങളുടെ ക്യാബിന്റെ മുറ്റത്തു ചുറ്റിക്കറങ്ങിക്കൊണ്ട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവളുടെ 'നൃത്തം'' ഞങ്ങളില്‍ ചിരിയുണര്‍ത്തി. അവളുടെ മൂത്ത സഹോദരന്‍ വിളിച്ചുപറഞ്ഞു, 'അവള്‍ നൃത്തം ചെയ്യുകയല്ല, ഓടുകയാണ്' അതൊന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിലുള്ള അവളുടെ സന്തോഷത്തെ കെടുത്തിയില്ല.

ആദ്യത്തെ ഓശാന ഞായറാഴ്ച, ഉയര്‍ച്ചതാഴ്ചകളുടെ ഒരു ദിവസമായിരുന്നു. യേശു കഴുതപ്പുറത്ത് യെരൂശലേമിലേക്കു വന്നപ്പോള്‍, ജനക്കൂട്ടം ആവേശത്തോടെ, 'ഹോശന്ന! . . . കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (മത്തായി 21:9) എന്ന് ആര്‍ത്തു. എന്നിട്ടും ജനക്കൂട്ടത്തില്‍ പലരും റോമില്‍നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു മശിഹായെ ആണു പ്രതീക്ഷിച്ചിരുന്നത്. അതേ ആഴ്ചയില്‍ അവരുടെ പാപങ്ങള്‍ക്കായി മരിക്കുന്ന ഒരു രക്ഷകനെയല്ലായിരുന്നു!

അന്നു വൈകുന്നേരം, യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത മഹാപുരോഹിതന്മാരുടെ കോപത്തെ വകവയ്ക്കാതെ, ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ''ദാവീദ്പുത്രനു ഹോശന്ന'' (വാ. 15) എന്ന് ആര്‍പ്പിട്ടുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഒരുപക്ഷേ അവര്‍ കുതിച്ചുചാടിയയും ഈന്തപ്പനയുടെ കുരുത്തോല വീശിയുംകൊണ്ട് പ്രാകാരത്തിനു ചുറ്റും ഓടിനടന്നിരിക്കാം. അവനെ ആരാധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു'' (വാ. 16) എന്ന് കോപിഷ്ഠരായ നേതാക്കളോട് യേശു പറഞ്ഞു. അവര്‍ രക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു!

താന്‍ ആരാണെന്ന് കാണാന്‍ യേശു നമ്മെയും ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, സന്തോഷം കവിഞ്ഞൊഴുകുന്ന ഒരു കുട്ടിയെപ്പോലെ, അവിടുത്തെ സന്നിധിയില്‍ സന്തോഷിക്കാനല്ലാതെ മറ്റൊന്നിനും നമുക്കു കഴികയില്ല.

രാജാവിന് ആതിഥ്യമരുളുക

സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ഒരു ബാളില്‍ വെച്ച് ഇംഗ്ലണ്ടിലെ രാജ്ഞിയെ കണ്ടുമുട്ടിയ ശേഷം, രാജകുടുംബം അവരോടൊപ്പം ചായകുടിക്കുന്നതിനായി അവരെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം സില്‍വിയയ്ക്കും ഭര്‍ത്താവിനും ലഭിച്ചു. രാജകീയ അതിഥികളെ സല്‍ക്കരിക്കുന്നതിനെക്കുറിച്ച് പരിഭ്രാന്തി പൂണ്ട് സില്‍വിയ വീടു വൃത്തിയാക്കാനും തയ്യാറെടുക്കാനും തുടങ്ങി. അവര്‍ വരുന്നതിനുമുമ്പ്, മേശപ്പുറത്തു വയ്ക്കുന്നതിനായി കുറച്ചുപൂക്കള്‍ എടുക്കാന്‍ പുറത്തേക്കു പോയപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ആ നമിഷത്തില്‍ അവന്‍ രാജാക്കന്മാരുടെ രാജാവാണെന്നും അവന്‍ എല്ലാ ദിവസവും അവളോടൊപ്പമുണ്ടെന്നും ദൈവം അവളെ ഓര്‍മ്മപ്പെടുത്തുന്നത് അവള്‍ക്കു മനസ്സിലായി. ഉടനെ അവള്‍ക്ക് സമാധാനം തോന്നി, 'ഒന്നുമല്ലെങ്കിലും, ഇതു കേവലം രാജ്ഞിയാണ്!' അവള്‍ ചിന്തിച്ചു.

സില്‍വിയ ചിന്തിച്ചതു ശരിയാണ്. അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിച്ചതുപോലെ, ദൈവം 'രാജാധിരാജാവും കര്‍ത്താധികര്‍ത്താവുമാണ്' (1 തിമൊഥെയൊസ് 6:15) അവനെ അനുഗമിക്കുന്നവര്‍ 'ദൈവത്തിന്റെ മക്കള്‍'' ആകുന്നു (ഗലാത്യര്‍ 3:26). നാം ക്രിസ്തുവിന്റെ വകയാകുമ്പോള്‍, നാം അബ്രാഹാമിന്റെ അവകാശികളാകുന്നു (വാ. 29). വംശം, സാമൂഹികഭേദം, ലിംഗഭേദം എന്നിങ്ങനെയുള്ള വിഭജനത്താല്‍ നാം മേലില്‍ ബന്ധിതരല്ല.  കാരണം, നാമെല്ലാവരും 'ക്രിസ്തുയേശുവില്‍ ഒന്നത്രേ'' (വാ. 28). നാം രാജാവിന്റെ മക്കളാണ്.

സില്‍വിയയും ഭര്‍ത്താവും രാജ്ഞിയുമൊത്ത് അത്ഭുതകരമായ ഒരു ഭക്ഷണം ആസ്വദിച്ചുവെങ്കിലും, രാജ്ഞിയില്‍നിന്ന് അടുത്തയിടെ ഒരു ക്ഷണം എനിക്കു ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സകലത്തിന്റെയും പരമോന്നത രാജാവ് ഓരോ നിമിഷവും എന്നോടൊപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യേശുവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ക്ക് (വാ. 27) തങ്ങള്‍ ദൈവമക്കളാണെന്ന് അറിഞ്ഞുകൊണ്ട് ഐക്യത്തോടെ ജീവിക്കാന്‍ കഴിയും.

ഈ സത്യത്തെ മുറുകെപ്പിടിക്കുന്നത് ഇന്നു നാം ജീവിക്കുന്ന രീതിയെ എങ്ങനെ രൂപപ്പെടുത്തും?