ഞാൻ വിൽസൺ എന്ന എന്റെ വയസ്സായ നായയെ പുല്ലിനിടയിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ സഹായിക്കുന്നതിനിടയിൽ, എന്റെ ചെറിയ നായയായ കോച്ചിന്റെ തുടൽ ഞാൻ ഒന്ന് വിട്ടു. ഞാൻ കുനിഞ്ഞ് കോച്ചിന്റെ ചങ്ങല പിടിച്ചമ്പോഴേക്കും ഒരു മുയലിനെ ഉന്നം വെച്ച് അവൻ ഓടി. പെട്ടെന്ന് അവൻ ഓടിയപ്പോൾ ചങ്ങല വലിഞ്ഞ് മുറുകി എന്റെ വലത് കയ്യുടെ മോതിരവിരലിന്റെ തോൽ പൊളിഞ്ഞുപോയി. ഞാൻ പുല്ലിൽ വീണ് വേദന കൊണ്ട്  കരഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പോയി തിരിച്ച് വന്നപ്പോൾ എനിക്ക് ശസ്ത്രക്രിയ വേണമെന്ന് മനസ്സിലായി. ഞാൻ ദൈവത്തോട് സഹായത്തിനായി യാചിച്ചു. “ഞാൻ ഒരു എഴുത്തുകാരിയാണ്! ഞാൻ എങ്ങിനെ ടൈപ്പു ചെയ്യും? എന്റെ  നിത്യവൃത്തികൾ എന്താകും”.ദൈവം ചിലപ്പോൾ ചെയ്യുന്നപോലെ എന്റെ ദിവസേനയുള്ള ബൈബിൾ വായനയിലൂടെ എന്നോട് സംസാരിച്ചു. “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും” (യെശയ്യാ 41:13). ഞാൻ ആ സന്ദർഭം ഒന്ന് സൂക്ഷ്മമായി പരിശോധിച്ചു; യെശയ്യാവ് മുഖാന്തരം ദൈവം സന്ദേശം നൽകിയിരുന്ന യഹൂദ ജനവുമായി ദൈവത്തിന് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത അവന്റെ സാന്നിദ്ധ്യവും ശക്തിയും സഹായവും  തന്റെ നീതിയുടെ പ്രതീകമായ വലങ്കൈയാൽ നൽകും (വാ.10). വേദപുസ്തകത്തിൽ മറ്റിടങ്ങളിൽ, ദൈവത്തിന്റെ വലങ്കൈ ഉപയോഗിച്ചിരിക്കുന്നത് അവന്റെ ജനത്തിന് വിജയം നൽകുന്നതിനാണ് (സങ്കീർത്തനം 17:7;98:1).

എന്റെ രോഗമുക്തിയുടെ ആഴ്ചകളിൽ ഞാൻ ദൈവത്തിന്റെ പ്രോൽസാഹനം അനുഭവിച്ചറിഞ്ഞു. എന്റെ കമ്പ്യൂട്ടറിനോട് പറഞ്ഞ്  എഴുതിക്കുവാൻ പഠിച്ചു. പിന്നെ ഇടതു കൈകൊണ്ട് വീട്ടിലെ കാര്യങ്ങളും നിത്യാവശ്യങ്ങളും ചെയ്യുവാൻ പരിശീലിച്ചു. ദൈവത്തിന്റെ നീതിയുള്ള വലങ്കൈ കൊണ്ട് നമ്മുടെ പൊട്ടിയതും ആവശ്യമുള്ളതുമായ വലങ്കൈയ്യിനെ, ദൈവം നമ്മോടു കൂടെ ഉണ്ടെന്ന് വാഗ്ദാനം ചെയ്തതു പോലെ സഹായിച്ചു.