Month: ഫെബ്രുവരി 2022

ആഘോഷം തിരഞ്ഞെടുക്കുക

എഴുത്തുകാരിയായ മെർലിൻ മക്കെന്റയർ,ഒരു സുഹൃത്തിൽ നിന്ന് "അസൂയയുടെ വിപരീതമാണ് ആഘോഷം" എന്നതു പഠിച്ച കഥ പങ്കുവെക്കുന്നു. ഈ സുഹൃത്തിനു, അവൾ ആഗ്രഹിക്കുന്ന രീതിയിൽ അവളുടെ കഴിവുകൾ വികസിപ്പിക്കാൻകഴിയാത്തവിധം ശാരീരിക വൈകല്യവും വിട്ടുമാറാത്ത വേദനയും ഉണ്ടായിരുന്നിട്ടും, അവൾ അസാധാരണമായ രീതിയിൽ സന്തോഷം ഉൾക്കൊള്ളുകയും മറ്റുള്ളവരോടൊപ്പംഅത്ആഘോഷിക്കുകയും ചെയ്തു.മരിക്കുന്നതിന് മുമ്പ് , അവൾഅഭിമുഖീകരിച്ച എല്ലാ കാര്യങ്ങളേയും "ആസ്വദിക്കുവാനും,ആഘോഷിക്കുവാനും," അവൾക്ക് കഴിഞ്ഞു.

ആ ഉൾക്കാഴ്ച -"അസൂയയുടെ വിപരീതമാണ് ആഘോഷം"- എന്നത്, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, ആയിരിക്കുന്ന അവസ്ഥയിൽ ആഴത്തിലുള്ള യഥാർത്ഥ സന്തോഷം അനുഭവിച്ചു ജീവിക്കുന്ന എന്റെ ചിലസുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു.‘അസൂയ,’ നമ്മെ എളുപ്പത്തിൽ വീഴ്ത്തുന്ന ഒരു കെണിയാണ്. അത് നമ്മുടെ അഗാധമായ മുറിവുകൾ, ഭയം എന്നിവയെ പരിപോഷിപ്പിക്കുന്നു – നാം അവരെപ്പോലെ ആയിരുന്നെങ്കിൽ - നാം ഇത്ര ബുദ്ധിമുട്ടുകയില്ലായിരുന്നു, നാം മോശക്കാരെന്നു തോന്നുകയില്ലായിരുന്നു –എന്നൊക്കെ അതു നമ്മോട് മന്ത്രിക്കും.

അസൂയ നമ്മോട് പറയുന്ന നുണകളിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം, 1 പത്രോസ് 2 -ൽ പുതിയവിശ്വാസികളെ പത്രോസ് ഓർപ്പിച്ചതുപോലെ, വചനസത്യങ്ങളുടെ ആഴത്തിൽ വേരൂന്നുക എന്നതാണ്. വചനംപറയുന്നത്, നാം "ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുക" (1:22).  നമ്മുടെ സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം, "ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനം" (വാ. 23) ആകുന്നു , "കർത്താവു ദയാലു എന്നു ആസ്വദിക്കുക" (2:1-3),എന്നൊക്കെയാണ്.

നാം യഥാർത്ഥത്തിൽ ആരാണെന്നത്ഓർക്കുമ്പോൾ, നമുക്ക് അന്യോന്യം താരതമ്യം ചെയ്യാനുള്ളപ്രവണത ഉണ്ടാവുകയില്ല. നാം, "അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നമ്മെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു"(2: 9).

സുവാർത്തയുടെ സന്തോഷം

1964 ലെ ഒരു സായാഹ്നത്തിൽ, 9.2 തീവ്രത രേഖപ്പെടുത്തിയ  ഗ്രേറ്റ് അലാസ്ക ഭൂകമ്പം, നാലു മിനിറ്റിനുള്ളിൽ ആങ്കറേജ് നഗരത്തെ തകിടം മറിച്ചു. ഇരുണ്ട, ഭീതിജനകമായ ആ രാത്രിയിൽ, വാർത്താ റിപ്പോർട്ടർ ജെനി ചാൻസ് അവളുടെ മൈക്രോഫോണിൽ നിന്ന്, അവരുടെ റേഡിയോകളിൽ ശ്രദ്ധിച്ചിരിക്കുന്നനിരാശരായ ആളുകൾക്ക് സന്ദേശങ്ങൾ കൈമാറി: തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അകലെ ജോലി ചെയ്യുന്ന ഒരു ഭർത്താവ് കേട്ടു; ബോയ് സ്കൗട്ട് ക്യാമ്പിലുണ്ടായിരുന്ന അവരുടെ മക്കൾക്കു കുഴപ്പമില്ലെന്ന് അസ്വസ്ഥരായ കുടുംബങ്ങൾ കേട്ടു; തങ്ങളുടെ കുട്ടികളെ കണ്ടെത്തിയതായി ചില ദമ്പതികൾ കേട്ടു. ഭയാനകമായ ആ സമയത്ത് ഇങ്ങനെയുള്ള ശുഭവാർത്തകൾ തുടർച്ചയായി റേഡിയോയിൽ വന്നുകൊണ്ടിരുന്നു – സർവ്വനാശത്തിനിടയിലെ സദ്വർത്തമാനം ആയിരുന്നു അത്.

പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഇസ്രായേലിന് തോന്നിയതും അങ്ങനെത്തന്നെയായിരിക്കണം: "എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തു" (61: 1). തകർന്നുകിടക്കുന്ന അവരുടെ ജീവിതത്തിന്റെ ശൂന്യമായ ഭാവിയുടെ തരിശുഭൂമിയിലേക്ക് അവർ നോക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിൽ യെശയ്യാവിന്റെ വ്യക്തമായ ശബ്ദം അവർക്ക് നല്ല വാർത്ത നൽകി. “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും...  തലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുവാനും"(61:1, 4) ദൈവം ഉദ്ദേശിക്കുന്നു എന്ന ദൈവത്തിന്റെ ഉറപ്പായ വാഗ്ദാനം, അവരുടെ ഭീതിയുടെ നടുവിലും ജനങ്ങൾ കേട്ട ഏറ്റവും നല്ല വാർത്ത ആയിരുന്നു.

ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം, യേശുവിലാണ് നാം ദൈവത്തിന്റെ സുവാർത്ത കേൾക്കുന്നത് -  സുവിശേഷം എന്ന വാക്കിന്റെ അർത്ഥംസുവാർത്തഎന്നാണല്ലോ. നമ്മുടെ ഭയം, വേദന, പരാജയം എന്നിവ മാറ്റുവാൻ അവൻ ഒരു നല്ല വാർത്ത നൽകുന്നു. നമ്മുടെ ദുരിതങ്ങൾ സന്തോഷത്തിന് വഴിമാറുന്നു.

കുടുംബത്തിലെഅംഗം

1900 -കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു ജനപ്രിയ ഇംഗ്ലീഷ് ടെലിവിഷൻ നാടകത്തിൽ, ഒരു സമ്പന്ന കുടുംബത്തിലെ പരിചാരകൻ അവിടത്തെ ഇളയമകളെ വിവാഹം കഴിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. കുറെനാൾ ഒളിച്ചു താമസിച്ചതിനുശേഷം, ആ യുവദമ്പതികൾ കുടുംബവീട്ടിലേക്ക് തന്നെ മടങ്ങി. തുടർന്ന്, പുതിയ മരുമകൻ ആ കുടുംബത്തിന്റെ ഭാഗമാവുകയും,കേവലംഒരു ജീവനക്കാരൻ എന്ന നിലയിൽ മുൻപ് അദ്ദേഹത്തിന് ഇല്ലാതിരുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും ലഭിക്കുകയും ചെയ്തു. 

എഫെസ്യർ 2-ൽ പറയുന്നതുപോലെ, നാം ഒരിക്കൽ, ദൈവകുടുംബത്തിന്റെ അവകാശങ്ങളിൽ പങ്കാളികളായിരുന്നില്ല. നാം "അന്യന്മാരും പരദേശികളുമായി" കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യേശുക്രിസ്തു മുഖാന്തരം, എല്ലാ വിശ്വാസികളും, അവരുടെ പശ്ചാത്തലം പരിഗണിക്കപ്പെടാതെ, ദൈവത്തോടു നിരപ്പിക്കപ്പെടുകയും "അവന്റെ ഭവനത്തിലെ അംഗങ്ങൾ" എന്ന് വിളിക്കപ്പെടുകയും ചെയ്തു (2:19). 

ദൈവത്തിന്റെ കുടുംബത്തിലെ അംഗം എന്നത്നമുക്ക് അവിശ്വസനീയമായ അവകാശങ്ങളും പദവികളും നൽകുന്നു. നമുക്കിപ്പോൾ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ദൈവത്തെ സമീപിക്കാം (3:12). പരിമിതികളില്ലാതെ, തടസ്സങ്ങളില്ലാതെ ദൈവഭവനത്തിലേക്കുള്ള പ്രവേശനം ആസ്വദിക്കാം. നാം ഇപ്പോൾ, നമ്മെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസമൂഹം അടങ്ങുന്ന, ഒരു വലിയ ദൈവകുടുംബത്തിന്റെ ഭാഗമായി തീർന്നു (2: 19-22). ഈ ദൈവകുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് ദൈവത്തിന്റെ വലിയ സ്നേഹത്തിന്റെ സമൃദ്ധിഅനുഭവിച്ചറിയുവാനുള്ള പദവി ലഭിച്ചു (3:18).

ദൈവകുടുംബത്തിന്റെ ഭാഗമാകുന്നതിന്റെ പ്രയോജനങ്ങൾ പൂർണ്ണമായി അനുഭവിക്കുന്നതിൽ നിന്ന്, നമ്മുടെ ഭയമോ സംശയമോ നമ്മെ തടഞ്ഞേക്കാം. എന്നാൽ, ദൈവത്തിന്റെ ഉദാരമായ സ്നേഹത്തെക്കുറിച്ചും സൗജന്യമായ ദാനത്തെക്കുറിച്ചും (2: 8-10) ഉള്ള സത്യങ്ങൾകേട്ട്അനുഭവമാക്കുക; നാം അവന്റെ സ്വന്തമാണ് എന്ന അത്ഭുതത്തിൽ ലയിക്കുക. 

ചില വാതിലുകൾ ഒഴിവാക്കുക

ആ ചുണ്ടെലിയുടെ മൂക്ക് വിറച്ചു. രുചികരമായ എന്തോ അടുത്തുണ്ടെന്ന് അതിനു മനസ്സിലായി. ആ സുഗന്ധം അവനെ രുചികരമായ വിത്തുകൾ നിറഞ്ഞ പക്ഷിത്തീറ്റയിലേക്ക് നയിച്ചു. ആ തീറ്റപ്പാത്രം തൂക്കിയിട്ടിരുന്ന കയറിൽക്കൂടി അവൻ കയറി, പാത്രത്തിന്റെ ചെറിയ വാതിലിലൂടെ ഉള്ളിൽ കയറി. രാത്രി മുഴുവൻ അവിടെയിരുന്ന് അതു തിന്നു. രാവിലെ മാത്രമാണ് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവന്നു മനസ്സിലായത്. പക്ഷികൾ അപ്പോൾ പാത്രത്തിന്റെ വാതിലിലൂടെ അവനെ കൊത്തി, പക്ഷേ തീറ്റ മുഴുവൻ കഴിച്ചു വയറുവീർത്ത അവന്നുഇപ്പോൾ ഇരട്ടി വലിപ്പമുണ്ടായിരുന്നു. അതിനാൽ കയറിയ വാതിലിൽക്കൂടി അവന്നു രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല.

ചില വാതിലുകൾ നമ്മെ ആകർഷകമായ , അതേസമയം അപകടകരമായ സ്ഥലങ്ങളിലേക്ക് നയിക്കും. ലൈംഗികപ്രലോഭനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള സദൃശവാക്യങ്ങൾ 5-ലെ ശലോമോന്റെ ഉപദേശത്തിൽ, ഒരു അപകടകരമായ വാതിൽ കാണാം. ലൈംഗികപാപം മോഹിപ്പിക്കുന്നതും, എന്നാൽ അതു വലിയ കുഴപ്പത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതും ആകുന്നു(5: 3-6). അതിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ആ വാതിലിലൂടെ കടന്നാൽ നിങ്ങൾ കുടുങ്ങും, നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടും, നിങ്ങളുടെ സമ്പത്ത് അപരിചിതർ തട്ടിയെടുക്കും (വാ. 7–11). പകരം നമ്മുടെ സ്വന്തം ഇണയിൽ സന്തോഷിക്കുവാൻ ശലോമോൻ നമ്മെ ഉപദേശിക്കുന്നു (vv. 15-20). അവന്റെ ഉപദേശം, പാപത്തെ കുറിച്ചുള്ള വിശാലമായ അർത്ഥത്തിലും എടുക്കുവാൻ സാധിക്കും (വാ. 21-23).അത് അമിതമായി ഭക്ഷണം കഴിക്കുവാനോ, അമിതമായി ചെലവഴിക്കുവാനോ, മറ്റെന്തെങ്കിലുമോ ഉള്ള പ്രലോഭനവും ആകാം. നമ്മെ കുടുക്കുന്ന ഇങ്ങനെയുള്ള വാതിലുകൾ ഒഴിവാക്കുവാൻ ദൈവത്തിന് നമ്മെ സഹായിക്കാനാകും.

വീട്ടുടമസ്ഥൻ തന്റെ തോട്ടത്തിലെ പക്ഷിത്തീറ്റയിൽ ചുണ്ടെലിയെ കണ്ടെത്തി അതിനെ മോചിപ്പിച്ചപ്പോൾ അതു സന്തോഷിച്ചിരിക്കണം. കെണിയിൽ കുടുങ്ങിക്കിടക്കുന്ന നമ്മെ സ്വതന്ത്രരാക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്നാൽ ആദ്യംതന്നെ, കെണിയിലേക്കുള്ള വാതിൽ ഒഴിവാക്കാനുള്ള ബലത്തിനായി നമുക്ക് അവനിൽ  ആശ്രയിക്കാം.

നേതാവിനെ പിന്തുടരുക

വാക്കുകളില്ല. സംഗീതവും ചലനവും മാത്രം. കോവിഡ് -19 മഹാമാരിക്കിടയിൽ ഇരുപത്തിനാല് മണിക്കൂർ നീണ്ട സുംബാ മാരത്തണിൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് അണിചേരുകയും ഇന്ത്യ, ചൈന, മെക്സിക്കോ, അമേരിക്ക, ദക്ഷിണാഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നീ പല സ്ഥലങ്ങളിൽ നിന്നുള്ളഇൻസ്ട്രക്റ്റർമാരെപിന്തുടരുകയും ചെയ്തു. വിഭിന്നപ്രദേശങ്ങളിലുള്ളവ്യക്തികൾക്ക് ഭാഷാ തടസ്സമില്ലാതെ ഒരുമിച്ച് സുംബാ വ്യായാമമുറകൾ ചെയ്യുവാൻ കഴിഞ്ഞു. കാരണം, 1990-കളുടെ മദ്ധ്യത്തിൽ ഒരു കൊളംബിയൻ എയ്റോബിക്സ് പരിശീലകൻ വികസിപ്പിച്ച പ്രത്യേകതരം സുംബ വ്യായാമങ്ങൾ, ആശയവിനിമയത്തിനായിവാക്കേതര സൂചനകൾ മാത്രം ഉപയോഗിക്കുന്നു. ക്ലാസ് ഇൻസ്ട്രക്ടർമാർ സുംബ വ്യായാമം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ അവരെ പിന്തുടരുന്നു.  വാക്കുകളോ ഉച്ചത്തിലുള്ള സംഭാഷണങ്ങളോ ഇല്ലാതെ അവർക്കതു പിന്തുടരാനാവും.

വാക്കുകൾ ചിലപ്പോൾ ആശയവിനിമയത്തിനു തടസ്സമാകും. പൗലോസിന്റെ കൊരിന്ത്യർക്കുള്ളആദ്യ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, കൊരിന്ത്യർ അനുഭവിച്ചതുപോലുള്ള ആശയക്കുഴപ്പത്തിന് അവ കാരണമായേക്കാം. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കു വ്യത്യസ്ത വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ചുള്ളതർക്കം വളരെ ആശയക്കുഴപ്പമുണ്ടാക്കി (1 കൊരിന്ത്യർ 10: 27-30). എന്നാൽ നമ്മുടെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളെയും ആശയക്കുഴപ്പങ്ങളെയും മറികടക്കുവാൻ കഴിയും. ഇന്നത്തെവായനാഭാഗത്തിൽ പൗലോസ് പറയുന്നതു പോലെ, "മററുള്ളവരുടെഗുണത്തിനുവേണ്ടിയുള്ള "നമ്മുടെപ്രവൃത്തിയിലൂടെയേശുവിനെ എങ്ങനെ പിന്തുടരാം എന്ന് നാം ആളുകളെ കാണിക്കണം (10: 32-33). നാം “ക്രിസ്തുവിന്റെ മാതൃക പിന്തുടരുമ്പോൾ”(11: 1), അവനിൽ വിശ്വസിക്കുവാൻ നാം ലോകത്തെ ക്ഷണിക്കുന്നു.

ഒരാൾ പറഞ്ഞതുപോലെ, “ സുവിശേഷംഎപ്പോഴും പ്രസംഗിക്കുക. അത്യാവശ്യമുള്ളപ്പോൾമാത്രം വാക്കുകൾ ഉപയോഗിക്കുക. ”നാം യേശുവിന്റെ മാർഗ്ഗം പിന്തുടരുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ സത്യം മറ്റുള്ളവർക്കു മനസ്സിലാകുവാൻ, അവൻ നമ്മുടെ പ്രവൃത്തികളെ നയിക്കട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും എല്ലാം "ദൈവത്തിന്റെ മഹത്വത്തിനായി തീരട്ടെ" (10:31).