ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഗലാത്യർ 5: 22-23
പീച്ച് മരങ്ങൾ വിൽക്കുവാൻ ഒരു നഴ്സറി ഉടമ വിവിധ സമീപനങ്ങൾ പരിഗണിച്ചു. ചെറിയ ചാക്കുനകളിൽ ഇലത്തൈകൾ മനോഹരമായി പ്രദർശിപ്പിക്കുക, പീച്ച് മരങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന വർണ്ണാഭമായ കാറ്റലോഗ് ഉണ്ടാക്കുക എന്നിവ അവൾ പരീക്ഷിച്ചു. അവസാനം അവൾക്ക് മനസ്സിലായി പീച്ച് മരത്തൈകൾ എങ്ങനെയാണ് വിൽക്കുന്നത് എന്ന് . പീച്ച് മരത്തിന്റെ ഫലങ്ങൾ തന്നെയാണ് അതിന്റെ പരസ്യം: മങ്ങിയ ഓറഞ്ച് നിറമുള്ള തൊലിയോടു കൂടിയ, നല്ല മധുരമുള്ള, മണമുള്ള അതിന്റെ ഫലം! ഒരു പഴുത്ത പീച്ച് പറിച്ചെടുത്ത്, അതിന്റെ ജ്യൂസ് നിങ്ങളുടെ കൈയിലേക്ക് ഒഴുകുന്നതുവരെ മുറിക്കും, തുടർന്ന് ഒരു കഷ്ണം ഉപഭോക്താവിന് നൽകും. അവർ ആ ഫലം രുചിക്കുന്നു; നടുന്നതിന് തൈ വാങ്ങുന്നു.
ദൈവം തന്റെ അനുയായികളിൽ ഉളവാകുന്ന ആത്മീയ ഫലത്തിൽ കൂടി സ്വയം വെളിപ്പെടുത്തുന്നു: സ്നേഹം, സന്തോഷം, സമാധാനം, സഹിഷ്ണുത (ക്ഷമ), ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാത്യർ 5: 22-23) എന്നിവയിൽക്കൂടി. യേശുവിലുള്ള വിശ്വാസികൾ ഇത്തരം ഫലം പ്രദർശിപ്പിക്കുമ്പോൾ, മറ്റുള്ളവരും ആ ഫലം ആഗ്രഹിക്കും എന്നുമാത്രമല്ല, ആകർഷകമായ ആ ഫലത്തിന്റെ ഉറവിടം അവർ തേടുകയും ചെയ്യും.
ആത്മഫലം എന്നത് ഒരു ആന്തരിക ബന്ധത്തിന്റെ ഫലമായി പുറമെ കാണാനാവുന്ന കാര്യമാണ് – നമ്മുടെ ജീവിതത്തിൽ ഉള്ള പരിശുദ്ധാത്മാവിന്റെ സ്വാധീനം! നമ്മൾ പ്രതിനിധാനം ചെയ്യുന്ന ദൈവത്തെ രുചിച്ചറിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ആകർഷണമാണ് ഈ ഫലം. മരത്തിന്റെ പച്ച ഇലകൾക്കിടയിൽ നിൽക്കുന്ന ശോഭയുള്ള പീച്ചുകൾ പോലെ, ആത്മാവിന്റെ ഫലം വിശക്കുന്ന ലോകത്തോട് പ്രഖ്യാപിക്കുന്നു : “ഇതാ ഭക്ഷണം! ഇതാ ജീവിതം! വന്നു ക്ഷീണത്തിൽ നിന്നും നിരുത്സാഹത്തിൽ നിന്നും ഉണരുവാൻ വഴി കണ്ടെത്തുക. ദൈവത്തെ കണ്ടുമുട്ടുക!”