1883-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബ്രൂക്ക്ലിൻ പാലം “ലോകത്തിലെ എട്ടാമത്തെ അത്ഭുതം” ആയി കണക്കാക്കപ്പെട്ടു. എന്നാൽ പാലത്തിന്റെ ഒരു ടവറിൽ നിന്ന് മറ്റൊന്നിലേക്ക് കെട്ടിയ ഒരു നേർത്ത കമ്പി, ഘടനയുടെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഒരു കൂറ്റൻ കേബിളും മറ്റ് മൂന്നെണ്ണവും ചേർത്ത് നെയ്തെടുക്കുന്നതുവരെ ആദ്യത്തെ നേർത്ത കമ്പിയിൽ  അധിക വയറുകൾ ചേർത്തു. അവ പൂർത്തിയായപ്പോൾ – ലോഹം പൂശിയ അയ്യായിരത്തിലധികം കമ്പികൾ ഉള്ള – ഓരോ കേബിളും ഏറ്റവും നീളം കൂടിയ തൂക്കുപാലത്തെ ഓരോ ദിവസവും താങ്ങിനിർത്താൻ സഹായിച്ചു. ഏറ്റവും ചെറുതായി തുടങ്ങിയത് ബ്രൂക്ക്ലിൻ പാലത്തിന്റെ വലിയൊരു ഭാഗമായി മാറി.

യേശുവിന്റെ ജീവിതം വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചത് – ഒരു ചെറിയ  പട്ടണത്തിൽ ഒരു കുഞ്ഞ് ജനിക്കയും പുൽത്തൊ​ട്ടിയിൽ കിടത്തുകയും ചെയ്തു.(ലൂക്കോസ് 2:7). പ്രവാചകനായ മീഖാ തന്റെ എളിയ ജനനത്തെക്കുറിച്ച് പ്രവചിച്ചു, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”. (മീഖാ 5:2; മത്തായി 2:6-ഉം കാണുക). ഒരു ചെറിയ തുടക്കം, എന്നാൽ ഈ ഭരണാധികാരിയും ഇടയനും അവന്റെ പ്രശസ്തിയും ദൗത്യവും “ഭൂമിയുടെ അറ്റങ്ങൾ വരെ എത്തും” (മീഖാ 5:4) എന്നത് കാണും.

യേശു ഒരു ചെറിയ പട്ടണത്തിൽ ഒരു സാധാരണക്കാരനായി ജനിച്ചു, ഭൂമിയിലെ അവന്റെ ജീവിതം അവസാനിച്ചത് “അവൻ തന്നെത്തന്നെ താഴ്ത്തി” ഒരു “കുരിശിൽ” മരിച്ചാണ്(ഫിലിപ്പിയർ 2:8 NLT). എന്നാൽ അവന്റെ അപാരമായ ത്യാഗത്താൽ അവൻ നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തി-വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകുന്നു. ഈ സീസണിൽ, വിശ്വാസത്താൽ താങ്കൾക്ക് യേശുവിൽ ദൈവത്തിന്റെ മഹത്തായ സമ്മാനം ലഭിക്കട്ടെ. താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അവൻ താങ്കൾക്കായി ചെയ്‌തിരിക്കുന്ന എല്ലാത്തിനും താഴ്‌മയോടെ അവനെ വീണ്ടും സ്തുതിക്കാം.