1960 – കളിലെ ഒരു ടിവി സീരിയലിൽ, താൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ മകനെ അനുവദിക്കണമെന്ന് ഒരാൾ നായകനോട് പറയുന്നു. ചെറുപ്പക്കാരനെ സ്വയം തീരുമാനമെടുക്കാൻ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് നായകൻ പ്രതികരിക്കുന്നു. തന്നെ ആദ്യം ആകർഷിക്കുന്ന കാര്യം അവൻ സ്വന്തമാക്കും. പിന്നെ, അതിൽ ഒരു കൊളുത്തുണ്ടെന്ന് അയാൾ കണ്ടെത്തുമ്പോഴേക്കും, അത് വളരെ വൈകിയിട്ടുണ്ടാകും. തെറ്റായ കാര്യങ്ങൾ വളരെ ആകർഷതയോടെ പൊതിഞ്ഞു വരുന്നു മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ മികച്ചതായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ പ്രയാസവുമാണ്. മാതാപിതാക്കൾ ശരിയായ പെരുമാറ്റം മാതൃകയാക്കുന്നതും “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും” സഹായിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു.

നായകന്റെ വാക്കുകൾ സദൃശവാക്യങ്ങളിൽ കാണപ്പെടുന്ന ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” (22:6). പലരും ഈ വാക്കുകൾ ഒരു വാഗ്ദാനമായി വായിച്ചിട്ടുണ്ടെങ്കിലും, അവ ശരിക്കും ഒരു വഴികാട്ടിയാണ്. യേശുവിൽ വിശ്വസിക്കാനുള്ള സ്വയം തീരുമാനം എടുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള നമ്മുടെ സ്നേഹത്തിലൂടെ ഒരു വേദപുസ്തക അടിസ്ഥാനം സ്ഥാപിക്കാൻ നമുക്ക് സഹായിക്കാനാകും. നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ള കൊച്ചുകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ, അവർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനും അവന്റെ വഴികളിൽ നടക്കാനും “വക്രന്റെ വഴിയിൽ ” (വാക്യം 5) നടക്കാതിരിപ്പാനും നമുക്ക് പ്രാർത്ഥിക്കാം.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ “തിളങ്ങുന്ന  കാര്യങ്ങളുടെ” മേൽ നമ്മുടെ സ്വന്തം വിജയം ശക്തമായ സാക്ഷ്യമാണ്. യേശുവിന്റെ ആത്മാവ് പ്രലോഭനങ്ങളെ ചെറുക്കാനും നമ്മുടെ ജീവിതത്തെ അനുകരിക്കേണ്ട മാതൃകകളാക്കി മാറ്റാനും സഹായിക്കുന്നു.