ഓഫർ നല്ലതായി കാണപ്പെട്ടു, പീറ്ററിന് അത് ആവശ്യമായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ഒരു യുവകുടുംബത്തിന്റെ ഏക ആശ്രയമായ ഈ വ്യക്തി ഒരു ജോലിക്കായി തീവ്രമായി പ്രാർത്ഥിച്ചിരുന്നു. “തീർച്ചയായും ഇത് നിങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്,” അവന്റെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു.

എന്നിരുന്നാലും, ഭാവി തൊഴിലുടമയെക്കുറിച്ച് വായിച്ചപ്പോൾ, പീറ്ററിന് അസ്വസ്ഥത തോന്നി. കമ്പനി സംശയാസ്പദമായ ബിസിനസ്സുകളിൽ നിക്ഷേപിക്കുകയും അഴിമതിയുടെ പേരിൽ ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവസാനം, പീറ്റർ ഈ ഓഫർ നിരസിച്ചു, അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരുന്നു. “ഞാൻ ശരിയായ കാര്യം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം എന്നോട് പങ്കുവെച്ചു. “അവൻ എനിക്കായ് കരുതുമെന്ന് ഞാൻ വിശ്വസിച്ചാൽ മാത്രം മതി.”

പീറ്ററിന്റെ പ്രതികരണം, ദാവീദ് ശൗലിനെ ഒരു ഗുഹയിൽ വച്ച് കണ്ടുമുട്ടിയതിനെ ഓർമ്മിപ്പിച്ചു. തന്നെ വേട്ടയാടുന്ന ആളെ കൊല്ലാനുള്ള മികച്ച അവസരം അയാൾക്ക് ലഭിച്ചതായി തോന്നി, പക്ഷേ ദാവീദ് എതിർത്തു. “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു” (1 ശമൂവേൽ 24:6). സംഭവങ്ങളുടെ സ്വന്തം വ്യാഖ്യാനവും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ദൈവത്തിന്റെ കൽപ്പനയും തമ്മിൽ വേർതിരിച്ചറിയാൻ ദാവീദ് ശ്രദ്ധാലുവായിരുന്നു.

ചില സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും “അടയാളങ്ങൾ” തിരയുന്നതിന് പകരം, നമ്മുടെ മുമ്പിലുള്ളത് എന്താണെന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി നമുക്ക് ദൈവത്തിലേക്കും അവന്റെ സത്യത്തിലേക്കും നോക്കാം. അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ അവൻ നമ്മെ സഹായിക്കും.