നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലേസ്

സമൃദ്ധിയായ ജീവന്‍

1918 ല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത്, ഫോട്ടോഗ്രാഫര്‍ എറിക് എന്‍സ്‌ട്രോം തന്റെ വര്‍ക്കുകളുടെ ഒരു സമാഹാരം തയ്യാറാക്കുകയായിരുന്നു. അനേകരെ സംബന്ധിച്ച് ശുന്യതയുടെ ഒരു സമയമായി അനുഭവപ്പെട്ട ആ കാലഘട്ടത്തില്‍ പൂര്‍ണ്ണതയുടെ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്ന് ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ, ഇന്ന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഫോട്ടോയില്‍ താടിക്കാരനായ ഒരു വൃദ്ധന്‍ മേശക്കരികില്‍ തലകുമ്പിട്ട് കൈകള്‍ കോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മേശമേല്‍ ഒരു പുസ്തകവും കണ്ണടയും ഒരു പാത്രം കഞ്ഞിയും ഒരു കഷ്ണം ബ്രെഡും ഒരു കത്തിയും ഉണ്ട്. വേറൊന്നുമില്ല, എന്നാല്‍ ഒന്നും കുറവുമില്ല.

ചിലര്‍ പറയും ഫോട്ടോ ദൗര്‍ലഭ്യത്തെയാണു കാണിക്കുന്നതെന്ന്. എന്നാല്‍ എന്‍സ്‌ട്രോമിന്റെ പോയിന്റ് നേരെ തിരിച്ചാണ്: ഇവിടെയിതാ കൃതജ്ഞതയില്‍ ജീവിക്കുന്ന ഒരുവന്റെ സമ്പൂര്‍ണ്ണ ജീവിതം, നമ്മുടെ സാഹചര്യം എന്തായിരുന്നാലും എനിക്കും നിങ്ങള്‍ക്കും അനുഭവമാക്കാന്‍ കഴിയുന്ന ഒന്ന്. യേഹന്നാല്‍ 10 ല്‍ യേശു സുവാര്‍ത്ത പ്രഖ്യാപിച്ചു: 'ജീവന്‍ ... സമൃദ്ധിയായി'' (വാ. 10). സമൃദ്ധി അഥവാ പൂര്‍ണ്ണതയെ നാം 'അനേക കാര്യങ്ങള്‍ക്ക്'' സമമാക്കുമ്പോള്‍ ഈ സദ്വാര്‍ത്തയോട് നാം കഠിനമായ അന്യായമാണു ചെയ്യുന്നത്. യേശു പറയുന്ന സമൃദ്ധിയായ ജീവന്‍, സമ്പത്ത് അല്ലെങ്കില്‍ വസ്തുവകകള്‍ എന്നീ ലോകപരമായ ഇനങ്ങള്‍ കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് നല്ലയിടയന്‍ 'തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍'' കൊടുക്കുന്നതിനും (വാ. 11), നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തിത്തരുന്നതിനുമുള്ള നന്ദിയാല്‍ നിറഞ്ഞ ഒരു ഹൃദയവും മനസ്സും ആത്മാവും ശക്തിയുമാണ് അതിന്റെ അളവുകോല്‍. ഇതാണ് സമൃദ്ധിയായ ജീവന്‍-ദൈവവുമായുള്ള ബന്ധം ആസ്വദിക്കുക-അതു നമുക്കോരോരുത്തര്‍ക്കും സാധ്യമാണ്.

സ്തുതിയുടെ ജീവിത ശൈലി

വാലസ് സ്‌റ്റെഗ്നറിന്റെ മാതാവ് അമ്പതാമത്തെ വയസ്സില്‍ മരിച്ചു. വാലസിന് എണ്‍പതു വയസ്സായപ്പോള്‍, ഒടുവിലദ്ദേഹം അവര്‍ക്കായി ഒരു കുറിപ്പെഴുതി - 'വളരെ താമസിച്ചുപോയ കത്ത്'' - അതില്‍ വളര്‍ന്നു വരികയും വിവാഹിതയാകുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ രണ്ടു മക്കളെ വളര്‍ത്തുകയും ചെയ്്ത ഒരു സ്ത്രീയുടെ സദ്ഗുണങ്ങള്‍ വിവരിച്ചിരുന്നു. ആകര്‍ഷകരല്ലാത്ത ആളുകേെളപ്പാലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയും അമ്മയും ആയിരുന്നു അവള്‍. തന്റെ ശബ്ദത്തിലൂടെ തന്റെ മാതാവ് പ്രകടിപ്പിച്ചിരുന്ന ശക്തിയെക്കുറിച്ച് വാലസ് ഓര്‍മ്മിക്കുന്നു. അദ്ദേഹം എഴുതി, 'പാടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തിയില്ല.' അദ്ദേഹത്തിന്റെ മാതാവ് ജീവിച്ചിരുന്ന കാലമത്രയും വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവളായി പാടുമായിരുന്നു.

സങ്കീര്‍ത്തനക്കാരനും പാടാനുള്ള അവരങ്ങള്‍ ഉപയോഗിച്ചു. ദിവസങ്ങള്‍ നല്ലതായിരിക്കുമ്പോള്‍ അവന്‍ പാടി, അവ നല്ലതല്ലാതിരിക്കുമ്പോഴും പാടി. പാട്ടുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയിരുന്നില്ല, മറിച്ച് 'സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിര്‍മ്മിച്ചവനോടുള്ള'' സ്വാഭാവിക പ്രതികരണമായിരുന്നു (സങ്കീര്‍ത്തനം 146:6). അവന്‍ ''വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും'' (വാ. 7) ''കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുകയും'' (വാ. 8) ''അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുകയും''
(വാ. 9) ചെയ്യുന്നു. ഇതു തീര്‍ച്ചയായും 'എന്നേക്കും വിശ്വസ്തത പുലര്‍ത്തുന്ന'' ''യാക്കോബിന്റെ ദൈവത്തില്‍'' (വാ. 5-6) ദിനംതോറും ആശ്രയം വച്ചുകൊണ്ട് കാലങ്ങള്‍കൊണ്ട് ശക്തി ആര്‍ജ്ജിക്കുന്നവന്റെ ഗാനാലാപനത്തിന്റെ ഒരു ജീവിതശൈലിയാണ്.

നമ്മുടെ ശബ്ദത്തിന്റെ മേന്മയല്ല വിഷയം, മറിച്ച് ദൈവത്തിന്റെ പരിപാലിക്കുന്ന നന്മയോടുള്ള നമ്മുടെ പ്രതികരണമാണ്-സ്തുതിയുടെ ജീവിതശൈലി. പഴയ ഗാനം പറയുന്നതുപോലെ, 'എന്റെ ഹൃദയാന്തര്‍ഭാഗത്ത് ഒരു ഗാനമുണ്ട്.''

ദാതാവിനെ മറക്കരുത്

ക്രിസ്തുമസിനു തൊട്ടുമുമ്പാണ്, അവളുടെ മക്കള്‍ കൃതജ്ഞതയോടുള്ള ബന്ധത്തില്‍ വളരെ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അത്തരം ചിന്തകളിലേക്കു വഴുതിപ്പോകുക എളുപ്പമാണെന്നവള്‍ക്കറിയാം, എങ്കിലും തന്റെ മക്കളുടെ ഹൃദയങ്ങള്‍ക്ക് മെച്ചമായ ചിലതു വേണമെന്നവള്‍ക്കു തോന്നി. അതിനാല്‍ അവള്‍ വീട്ടിലെല്ലാം പരതിയിട്ട് ലൈറ്റ് സ്വിച്ചുകളിലും അടുക്കളയിലും റഫ്രിജറേറ്ററിന്റെ കതകിലും വാഷിംഗ് മെഷീനിലും ഡ്രൈയറിലും വാട്ടര്‍ ഫോസറ്റുകളിലും എല്ലാം ചുവന്ന ബോകള്‍ ഒട്ടിച്ചു. ഓരോ ബോയിലും കൈകൊണ്ടെഴുതിയ നോട്ടുകളുണ്ടായിരുന്നു, 'ദൈവം നമുക്കു നല്‍കുന്ന ചില ദാനങ്ങള്‍ അവഗണിച്ചുകളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിന്റെമേല്‍ ഞാന്‍ ഒരു ബോ വയ്ക്കുന്നു. നമ്മുടെ കുടുംബത്തിന് അവന്‍ നല്ലവനാണ്. എവിടെ നിന്നാണ് സമ്മാനം വരുന്നതെന്നു മറക്കരുത്.'

ആവര്‍ത്തനപുസ്തകം 6 ല്‍, യിസ്രായേല്‍ രാജ്യത്തിന്റെ ഭാവി വിഷയത്തില്‍ അവിടെയുള്ള രാജ്യങ്ങളെ കീഴടക്കുന്നത് ഉള്‍പ്പെട്ടിരിക്കുന്നു എന്നു നാം കാണുന്നു. അങ്ങനെ അവര്‍ പണിതിട്ടില്ലാത്ത വലിയ പട്ടണങ്ങളിലും (വാ. 10) അവര്‍ അധ്വാനിച്ചിട്ടില്ലാത്ത നല്ല വസ്തുക്കളെക്കൊണ്ടു നിറഞ്ഞ വീടുകളിലും അവര്‍ പാര്‍ക്കാനും അവര്‍ വെട്ടിയിട്ടില്ലാത്ത കിണറുകളിലെ വെള്ളം കുടിക്കാനും നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടത്തിന്റെ ഫലം അനുഭവിക്കാനും അവര്‍ക്ക് ഇടയാകും (വാ. 10). ഈ അനുഗ്രഹങ്ങളെല്ലാം ലഭിക്കുന്നത് ഒരൊറ്റ ഉറവിടത്തില്‍നിന്നായിരിക്കും - 'നിന്റെ ദൈവമായ യഹോവ'' (വാ. 10). ദൈവം ഈ ദാനങ്ങളും അതിലധികവും സ്നേഹപൂര്‍വ്വം നല്‍കുമ്പോള്‍, ജനം അവനെ മറക്കാതിരിക്കാന്‍ സൂക്ഷിക്കണമെന്ന് ഉറപ്പാക്കുവാന്‍ മോശ ആഗ്രഹിച്ചു (വാ. 12).

ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളില്‍ മറക്കുക എളുപ്പമാണ്. എന്നാല്‍ സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവത്തിന്റെ നന്മകളെ നമുക്കു മറക്കാതിരിക്കാം.

ദൈവത്തിന്റെ പ്രത്യേക നിക്ഷേപം

ഒരു വിശാലമായ സിംഹാസന മുറി സങ്കല്പിക്കുക. സിംഹാസനത്തില്‍ ഒരു മഹാനായ രാജാവ് ഇരിക്കുന്നു. എല്ലാ പദവികളിലുള്ളവരും മികച്ച സ്വഭാവ വിശേഷമുള്ളവരുമായ സേവകന്മാര്‍ അവന്റെ ചുറ്റും നില്‍ക്കുന്നു. രാജാവിന്റെ കാല്‍ക്കല്‍ ഒരു പെട്ടി ഇരിക്കുന്നതായി ഇനി സങ്കല്പിക്കുക. സമയാസമയങ്ങളില്‍ രാജാവ് കൈനീട്ടി അതിലെ ഉള്ളടക്കം പരിശോധിക്കുന്നു. എന്താണ് പെട്ടിയിലുള്ളത്? രാജാവിനു പ്രിയങ്കരമായ ആഭരണങ്ങള്‍, സ്വര്‍ണ്ണം, രത്‌നക്കല്ലുകള്‍. ഈ പെട്ടിയില്‍ രാജാവിന്റെ നിക്ഷേപമാണുള്ളത്, അവനു മഹാസന്തോഷം പകരുന്ന ശേഖരം. നിങ്ങളുടെ ഹൃദയക്കണ്ണില്‍ ആ ചിത്രം കാണുവാന്‍ കഴിയുന്നുണ്ടോ?

ഈ സമ്പത്തിനുള്ള എബ്രായ പദം സെഗുലാഹ് ആണ്. അതിനര്‍ത്ഥം 'പ്രത്യേക സമ്പത്ത്.' ഈ പദം പുറപ്പാട് 19:5; ആവര്‍ത്തനം 7:6; സങ്കീര്‍ത്തനം 135:4 തുടങ്ങിയ വാക്യങ്ങളില്‍ കാണാം; അവിടെയത് യിസ്രായേല്‍ രാഷ്ട്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതേ വാങ്മയ ചിത്രം അപ്പൊസ്തലനായ പത്രൊസിന്റെ എഴുത്തിലൂടെ പുതിയ നിയമത്തില്‍ കാണാം. അവന്‍ ദൈവജനത്തെ 'കരുണ ലഭിച്ചവര്‍'' (വാ. 10) എന്നു വിളിക്കുന്നു. യിസ്രായേല്‍ ജനത്തിനും അപ്പുറത്തായുള്ള ഒരു സംഘമാണത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, യേശുവില്‍ വിശ്വസിക്കുന്ന, യെഹൂദനും ജാതികളും അടങ്ങിയ ആളുകളെക്കുറിച്ചാണവന്‍ സംസാരിക്കുന്നത്. 'നിങ്ങളോ ... സ്വന്തജനവും ആകുന്നു' എന്ന് അവന്‍ എഴുതുന്നു (വാ. 9).

അതു സങ്കല്പിച്ചു നോക്കൂ! മഹാനും ശക്തനുമായ സ്വര്‍ഗ്ഗത്തിലെ രാജാവ് നിങ്ങളെ അവന്റെ പ്രത്യേക സമ്പത്തായി എണ്ണുന്നു. അവന്‍ നിങ്ങളെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില്‍നിന്നു വിടുവിച്ചു. നിങ്ങളെ തന്റെ സ്വന്തമായി അവന്‍ അവകാശപ്പെടുന്നു. രാജാവിന്റെ വാക്കുകള്‍ പറയുന്നു, 'ഇതു ഞാന്‍ സ്‌നേഹിക്കുന്നവനാണ്. ഇവന്‍ എന്റേതാണ്.'

സ്വസ്ഥതയുള്ള ജീവിതം കണ്ടെത്തുക

'വളരുമ്പോള്‍ നിനക്ക് എന്തായിത്തീരണം?' കുട്ടികളായിരിക്കുമ്പോള്‍ നാമെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ട്, ചിലപ്പോള്‍ വലുതായശേഷവും. ജിജ്ഞാസയില്‍നിന്നുടലെടുത്തതാണ് ചോദ്യം, ഉത്തരമാകട്ടെ അഭിലാഷത്തെ സൂചിപ്പിക്കുന്നതും. എന്റെ ഉത്തരത്തിന് വര്‍ഷങ്ങള്‍കൊണ്ട് രൂപഭേദം വന്നിട്ടുണ്ട്, ഒരു കാലിച്ചെറുക്കനില്‍ തുടങ്ങി, പിന്നെ ട്രക്ക് ഡ്രൈവര്‍, പട്ടാളക്കാരന്‍, പിന്നെ ഒരു ഡോക്ടറാകണമെന്ന ലക്ഷ്യത്തില്‍ കോളജില്‍ ചേര്‍ന്നു. എന്നിരുന്നാലും ഒരു സ്വസ്ഥതയുള്ള ജീവിതം നയിക്കണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിച്ചതായോ ഞാന്‍ തന്നെ ഗൗരവമായി ചിന്തിച്ചതായോ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.

എന്നാല്‍ അതാണ് വാസ്തവത്തില്‍ പൗലൊസ് തെസ്സലൊനീക്യരോടു പറയുന്നത്. ഒന്നാമത്, അവരോട് അന്യോന്യവും ദൈവകുടുംബത്തില്‍പ്പെട്ട എല്ലാവരെയും കൂടുതലായി സ്‌നേഹിക്കുവാന്‍ അവന്‍ പറയുന്നു (1 തെസ്സലൊനീക്യര്‍ 4:10). അടുത്തതായി അവര്‍ക്കു ചെയ്യാന്‍ സംഗതിവരുന്ന കാര്യങ്ങളെക്കുറിച്ച് പൊതുവായ ഒരു നിര്‍ദ്ദേശം നല്‍കുന്നു. 'സ്വസ്ഥതയുള്ള ജീവിതം നയിക്കുന്നത് നിങ്ങളുടെ അഭിലാഷമാക്കുക' (വാ. 11). എന്താണ് യഥാര്‍ത്ഥത്തില്‍ പൗലൊസ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? അവന്‍ വ്യക്തമാക്കുന്നു: മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുവാനും ആര്‍ക്കും നിങ്ങള്‍ ഭാരമാകാതിരിക്കാനും നിങ്ങള്‍ 'സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്യുവാനും അഭിമാനം തോന്നണം' (വാ. 11-12). കുട്ടികള്‍ തങ്ങളുടെ കഴിവിനനുസരിച്ചോ ആഗ്രഹങ്ങള്‍ക്കനുസരിച്ചോ ഉള്ളത് അഭിലഷിക്കുന്നതിനെ നാം നിരുത്സാഹപ്പെടുത്തുന്നില്ല എന്നാല്‍ അവര്‍ എന്തു തിരഞ്ഞെടുത്താലും സ്വസ്ഥമായ മനസ്സോടെ അതു തിരഞ്ഞെടുക്കാന്‍ നാമവരെ പ്രോത്സാഹിപ്പിക്കണം.

നാം ജീവിക്കുന്ന ലോകത്തെ പരിഗണിച്ചാല്‍, അഭിലാഷം, സ്വസ്ഥത എന്നീ പദങ്ങള്‍ തമ്മില്‍ വലിയ അകലം തോന്നുകയില്ല. എന്നാല്‍ തിരുവെഴുത്ത് എപ്പോഴും കാലിക പ്രസക്തമാണ്. അതിനാല്‍ സ്വസ്ഥമായ ജീവിതം നയിക്കാന്‍ ആരംഭിക്കുന്ന കാര്യം നാം പരിഗണിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ ആയുധത്തില്‍ ആശ്രയിക്കുക

ഒരു യുവ എഴുത്തുകാരന്‍ എന്ന നിലയില്‍, വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്ത് എഴുതുമ്പോള്‍ എന്നെക്കുറിച്ച് എനിക്ക് ഉറപ്പില്ലായ്മ തോന്നാറുണ്ട്. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഔപചാരിക പരിശീലനം നേടിയവരും വര്‍ഷങ്ങളിലെ അനുഭവ സമ്പത്തുള്ളവരുമായ മല്ലന്മാരെക്കൊണ്ടു മുറി നിറഞ്ഞിരിക്കുന്നതായി തോന്നും. എനിക്കിതു രണ്ടുമില്ല. എനിക്കുള്ളത് കിംഗ് ജെയിംസ് ബൈബിളിന്റെ ഭാഷയും ശൈലിയും താളവും കേട്ടു രൂപപ്പെട്ട ഒരു കാതു മാത്രമാണ്. അതാണു ഞാന്‍ പരിചയിച്ച എന്റെ ആയുധം എന്നു പറയാം. അതെന്റെ രചനാശൈലിയെ സ്വാധീനിക്കുവാന്‍ അനുവദിക്കുന്നത് എനിക്കു സന്തോഷം പ്രദാനം ചെയ്യുന്നു, മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഗൊല്യാത്തിനെതിരെ പൊരുതുവാന്‍ പോകുന്നതിന് ശൗലിന്റെ ആയുധവര്‍ഗ്ഗം ധരിക്കേണ്ടിവരുമ്പോള്‍ യുവഇടയനായ ദാവീദിന് തന്നെക്കുറിച്ചു തന്നെ ഉറപ്പില്ല എന്ന ചിന്ത നമുക്കു വരാറില്ല (1 ശമൂവേല്‍ 17:38-39). അതു ധരിച്ച് അവനു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒരു മനുഷ്യന്റെ ആയുധവര്‍ഗ്ഗം മറ്റൊരുവന്റെ തടവറയാണെന്നു ദാവീദ് മനസ്സിലാക്കി-'ഇവ ധരിച്ചുകൊണ്ടു നടക്കുവാന്‍ എനിക്കു കഴിയുകയില്ല' (വാ. 39). അതിനാല്‍ തനിക്കറിയാവുന്നതില്‍ അവന്‍ ആശ്രയിച്ചു. ആ സമയത്തെ മുന്‍കണ്ടുകൊണ്ട് അതിനാവശ്യമായ കാര്യങ്ങള്‍കൊണ്ട് ദൈവം അവനെ പരിശീലിപ്പിച്ചിരുന്നു (വാ. 34-35). കവിണയും കല്ലും ആയിരുന്നു ദാവീദിനു ശീലം - അവന്റെ ആയുധവര്‍ഗ്ഗം - അന്നത്തെ ദിവസം യിസ്രായേല്‍ നിരകളില്‍ ആഹ്ലാദം പരത്തുവാന്‍ ദൈവം അതിനെ ഉപയോഗിച്ചു.

മറ്റെയാള്‍ക്കുള്ളത് എനിക്കുണ്ടായിരുന്നെങ്കില്‍, എന്റെ ജീവിതം വ്യത്യസ്തമാകുമായിരുന്നു എന്നു ചിന്തിച്ച് നിങ്ങള്‍ക്ക് എന്നെങ്കിലും നിങ്ങളെക്കുറിച്ച് ഉറപ്പില്ലായ്മ തോന്നിയിട്ടുണ്ടോ? ദൈവം നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കിയിട്ടുള്ള വരങ്ങളെ അല്ലെങ്കില്‍ അനുഭവങ്ങളെപ്പറ്റി ചിന്തിക്കുക. ദൈവദത്തമായ നിങ്ങളുടെ ആയുധവര്‍ഗ്ഗത്തില്‍ ആശ്രയിക്കുക.

അവസാന വാക്ക്

അവളുടെ പേര് സരളിന്‍ എന്നായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കവളോട് ഒരു ആകര്‍ഷണം തോന്നിയിരുന്നു. ഏറ്റവും സുന്ദരമായ ചിരി അവള്‍ക്കുണ്ടായിരുന്നു. എന്റെ താല്പര്യത്തെക്കുറിച്ച് അവള്‍ക്കറിയാമോ എന്നെനിക്കുറപ്പില്ലായിരുന്നു, അവള്‍ക്കറിയാമെന്നു ഞാന്‍ സംശയിച്ചിരുന്നു. ഗ്രാജുവേഷനുശേഷം അവളെക്കുറിച്ചു പിന്നെ അറിവില്ലാതായി. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്നതുപോലെ ഞങ്ങളുടെ ജീവിതം വ്യത്യസ്ത ദിശകളിലേക്കു മാറിപ്പോയി.

ചില ഓണ്‍ലൈന്‍ ഫോറത്തിലൂടെ ഞാന്‍ എന്റെ സഹപാഠികളുമായുള്ള ബന്ധം തുടര്‍ന്നു, അങ്ങനെയാണ് സരളിന്‍ മരിച്ചു എന്ന വാര്‍ത്ത ഞാനറിഞ്ഞത്. അതെന്നെ വളരെ ദുഃഖിപ്പിച്ചു. അവളുടെ ജീവിതം മുന്നോട്ടു പോയ വഴിത്തിരിവിനെക്കുറിച്ച് വര്‍ഷങ്ങളോളം ഞാന്‍ അത്ഭുതപ്പെട്ടുകൊണ്ടിരുന്നു. എനിക്കു പ്രായമാകുന്തോറും സ്നേഹിതരെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ നമ്മില്‍ പലരും ഇതിനെക്കുറിച്ചു സംസാരിക്കുന്നത് ഒഴിവാക്കാറാണു പതിവ്.

നാം ദുഃഖിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് മരണത്തിന്റേതല്ല അന്തിമ വാക്ക് എന്നാണ് (1 കൊരിന്ത്യര്‍ 15:54-55). അതിനെത്തുടര്‍ന്ന് മറ്റൊരു വാക്കുണ്ട്: പുനരുത്ഥാനം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലാണ് പൗലൊസ് ആ പ്രത്യാശ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് (വാ. 12). അവന്‍ പറയുന്നു, 'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം' (വാ. 14). വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ പ്രത്യാശ ഈ ലോകത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവെങ്കില്‍, അത് അത്യന്തം ദയനീയമാണ് (വാ. 19). 'ക്രിസ്തുവില്‍ നിദ്രകൊണ്ടവരെ' - മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും, അപ്പനമ്മമാരെയും, സ്നേഹിതരെയും അയല്‍ക്കാരെയും, നമ്മുടെ പഴയ സഹപാഠികളെപ്പോലും - നാം വീണ്ടും ഒരു ദിവസം കാണും (വാ. 18).

മരണത്തിന്റേതല്ല അവസാന വാക്ക്, പുനരുത്ഥാനത്തിന്റേതാണ്.

പാടുവാന്‍ ഒരു കാരണം

ഒരു പ്രമാണമനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് അതൊരു വലിയ പരാജയമായിരുന്നു. ഞാനെന്താണു ചെയ്തതെന്നോ? ഞാന്‍ ഉറങ്ങിപ്പോയി. ഞങ്ങളുടെ കുട്ടികള്‍ പുറത്തുപോകുമ്പോള്‍ ഇത്ര മണിക്ക് വീട്ടിലെത്തണം എന്ന നിശാനിയമം ബാധകമായിരുന്നു. അവര്‍ നല്ല കുട്ടികളാണ്, എങ്കിലും അവര്‍ മുന്‍വാതിലിന്റെ നോബ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നതുവരെ കാത്തിരിക്കുക എന്നതായിരുന്നു എന്റെ ശീലം.

അവര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നെനിക്കറിയണമായിരുന്നു. ഞാനിതു ചെയ്യേണ്ടതില്ലായിരുന്നു: ഞാനതു തിരഞ്ഞെടുത്തു. എങ്കിലും ഒരു രാത്രി, മകള്‍ ചിരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതു കേട്ടാണു ഞാനുണര്‍ന്നത്: 'ഡാഡി ഞാന്‍ സുരക്ഷിതയാണ്. ഡാഡി പോയി ഉറങ്ങിക്കൊള്ളു.' നമ്മുടെ നല്ല ഉദ്ദേശ്യങ്ങളുടെ നടുവിലും ചിലപ്പോഴൊക്കെ പിതാക്കന്മാര്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ ഉറങ്ങിപ്പോകാറുണ്ട്. അതു വളരെ ലജ്ജിപ്പിക്കുന്നതും ഒപ്പം തികച്ചും മനുഷികവുമാണ്.

എന്നാല്‍ ദൈവത്തെ സംബന്ധിച്ച് അതൊരിക്കലും സംഭവിക്കുകയില്ല. തന്റെ മക്കളുടെ കാവല്‍ക്കാരനും സംരക്ഷകനും എന്ന നിലയില്‍ ദൈവത്തെക്കുറിച്ചു നമ്മെ ഉറപ്പിക്കുന്ന ഗീതമാണ് 121-ാം സങ്കീര്‍ത്തനം. നമ്മെ പരിപാലിക്കുന്ന ദൈവം 'മയങ്ങുകയില്ല' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (വാ. 3). ഊന്നലിനായി അവന്‍ ആ സത്യം വാക്യം 4 ലും ആവര്‍ത്തിക്കുന്നു, അവന്‍ 'മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.'

നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ദൈവം തന്റെ ജോലിയില്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവന്‍ എപ്പോഴും നമ്മെ - പുത്രന്മാരെയും പുത്രിമാരെയും, ആന്റിമാരെയും അങ്കിള്‍മാരെയും അമ്മാരെയും, എന്തിന് പിതാക്കന്മാരെ പോലും - പരിപാലിച്ചുകൊണ്ടിരിക്കുന്നു. അവന്‍ ഇതു ചെയ്യേണ്ട കാര്യമൊന്നുമില്ല, മറിച്ച് തന്റെ മഹാസ്‌നേഹത്തില്‍ അവന്‍ അതു ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു. ആ വാഗ്ദത്തം നിശ്ചയമായും പാടേണ്ട ഒന്നുതന്നെയാണ്.

പ്രശംസിക്കാന്‍ ഒന്ന്

യാഥാര്‍ത്ഥമായത് എന്നതിന്റെ അര്‍ത്ഥമെന്താണ്? കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകമായ ദി വെല്‍വെറ്റിന്‍ റാബിറ്റില്‍ ഉത്തരം നല്‍കിയിരിക്കുന്ന വലിയ ചോദ്യമാണത്. ഒരു നഴ്സറിയിലെ കളിപ്പാട്ടങ്ങളുടെ കഥയാണത്. ഒരു വെല്‍വെറ്റ് മുയല്‍, ഒരു കുട്ടിയാല്‍ സ്നേഹിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥമായിത്തീരാന്‍ ശ്രമിക്കുന്നതാണത്. മറ്റു കളിപ്പാട്ടങ്ങളിലൊന്ന് പഴയതും ബുദ്ധിമാനുമായ തോല്‍ക്കുതിരയാണ്. 'മെക്കാനിക്കല്‍ പാവകളുടെ പരമ്പര തന്നെ പുകഴ്ച പറയാനും പൊങ്ങച്ചം പറയാനും വന്നത് അവന്‍ കണ്ടു; ഒന്നൊന്നായി അവ തകര്‍ന്നു... കടന്നു പോയി.' അവ കാഴ്ചയ്ക്കു മികച്ചതും ശബ്ദം സുന്ദരവുമായിരുന്നു എങ്കിലും അവയെ സ്നേഹിക്കുന്ന കാര്യം വരുമ്പോള്‍ അവയുടെ പൊങ്ങച്ചം കേവലം ഒന്നുമില്ലാത്തതായി മാറി.…

നാം പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക

സ്വിസ്സ് ഡോക്ടറും ഉന്നതനിലയില്‍ ആദരിക്കപ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സിലറുമായ പോള്‍ ടോര്‍ണിയറിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ പാസ്റ്ററും എഴുത്തുകാരനുമായ യൂജിന്‍ പീറ്റേഴ്‌സണ് അവസരം ലഭിച്ചു. പീറ്റേഴ്‌സണ്‍, ഡോക്ടറുടെ പുസ്തകങ്ങള്‍ വായിക്കുകയും, സൗഖ്യത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ സമീപനത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു. പ്രഭാഷണം പീറ്റേഴ്‌സണിന്റെ മേല്‍ വലിയ സ്വാധീനം ചെലുത്തി. ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, ടോര്‍ണിയര്‍ പ്രസംഗിക്കുന്നതനുസരിച്ച് ജീവിക്കുന്നവനും ജീവിക്കുന്നതനുസരിച്ച് പ്രസംഗിക്കുന്നവനുമാണെന്ന തോന്നല്‍ പീറ്റേഴ്‌സണുണ്ടായി. തന്റെ അനുഭവത്തെ വിവരിക്കാന്‍ ഈ വാക്കുകളാണ് പീറ്റേഴ്‌സണ്‍ തിരഞ്ഞെടുത്തത്: 'ഒത്തിണക്കം, എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും നല്ല വാക്ക് അതാണ്.'

ഒത്തിണക്കം - 'നിങ്ങള്‍ പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക'…