ക്രിസ്തുമസിനെക്കുറിച്ചും ഡിസംബർ 25 നെ കുറിച്ചും നിലനിൽക്കുന്ന തർക്കങ്ങൾ എന്തെല്ലാമാണ്? ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കോൺസ്റ്റന്റൈൻ കാലഘട്ടമായ എ.ഡി 336 ൽ ആയിരുന്നു ആദ്യമായി ക്രിസ്തുമസ് ആഘോഷിച്ചത്. പ്രാരംഭ കാലങ്ങളിൽ കിഴക്കൻ സഭകളിൽ ജനുവരി 6നാണ് ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. പണ്ഡിതരുടെ അഭിപ്രായ പ്രകാരം ശീതകാലങ്ങളിലെ റോമൻ ആഘോഷമായ അതിഭോഗ മഹോത്സവത്തിനു (saturnalia ഡിസംബർ 13-23) പകരം ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിച്ചിരുന്നു.

അതിനുശേഷം ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചതോടെ, ക്രിസ്തുമസ് പാരമ്പര്യത്തിൽ നാം ഇപ്പോൾ പിന്തുടരുന്ന പല ആചാരങ്ങളും അന്ന് ചേർക്കപ്പെട്ടു . വർഷങ്ങൾ കഴിയുംതോറും ക്രിസ്തുമസ് ട്രീ, മധുരം കൈ മാറുന്നത്, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവ ക്രിസ്തുമസ് ആചാരങ്ങളുടെ ഭാഗമായി മാറി. പിന്നീട് യൂറോപ്യന്മാർ ഇന്ത്യയിൽ വന്നപ്പോൾ ഈ പാരമ്പര്യ ആചാരങ്ങൾ ഭാരതീയ ജനതക്കും കൈമാറി. അതുകൊണ്ടാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മഞ്ഞു വീഴ്ചയുള്ള ശൈത്യ കാലം ഇല്ലെങ്കിലും, മഞ്ഞു മൂടിയ വഴികളിലൂടെ സമ്മാനങ്ങളുമായി കടന്നുവരുന്ന റൈൻഡിയറിന്റെ സങ്കല്പങ്ങൾ നിറഞ്ഞ ആശംസ കാർഡുകൾ നാം കൈമാറിക്കൊണ്ടിരിക്കുന്നത്.

“ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം “എന്ന് ദൂതന്മാർ പാടി പുകഴ്ത്തിയ “സമാധാന പ്രഭുവായ ” ക്രിസ്തുവിന്റെ തിരു പിറവി ഭാരതീയരായ നാം സ്മരിക്കുന്നത് മുകളിൽ പറയപ്പെട്ട ആചാര അനുഷ്ഠാനങ്ങൾ ഉൾക്കൊണ്ടാണ്.

ഈ സമാധാന പ്രഭുവിന്റെ ജനനം ആഘോഷിക്കുമ്പോൾ തന്നെ കലഹവും, യുദ്ധവും, ഐക്യതയില്ലായ്മയാലും നാം കീറിമുറിക്കപ്പെടുന്നത് വിരോധാഭാസമാണ്. ഇത് കേവലം ചുറ്റുമുള്ള ലോകത്തിൽ മാത്രമല്ല നമ്മുടെ വീടുകളിലും, കുടുംബങ്ങളിലും, നമ്മുടെ ഉള്ളിൽ പോലും ഇവ കാണപ്പെടുന്നു .

അതിനാൽ എന്റെ സഹപ്രവർത്തകരായ ഭാരതീയർ എഴുതിയ ഈ പുസ്തകത്തിന്റെ ഏടുകൾ വായിക്കുമ്പോൾ “ശൂന്യമായ ഒരു ക്രിസ്തുമസ്” അനുഭവപ്പെടാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. പകരം കിഴക്ക് നിന്ന് വന്ന വിദ്വാന്മാരെ പോലെ നമുക്ക് യേശുവിനെ അന്വേഷിക്കാം, ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ അനുഭവിക്കാം.

ക്രിസ്തു കേന്ദ്രീകൃതമായ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു

 

banner image

~ അകന്നുപോയ ക്രിസ്തുമസ് രാവുകൾ ~

നമ്മിൽ ഭൂരിഭാഗം പേരുടെയും ഗൃഹാതുരത്വമായൊരു ഓർമയാണ് ഡിസംബർ മാസാരംഭത്തിൽ നമ്മുടെ വീടുകളിൽ സന്തോഷം നൽകാൻ കടന്നുവരുന്ന കരോൾ സംഘങ്ങൾ. ഞാനും കുട്ടികളുടെ ഗായക സംഘത്തിലെ ഒരു അംഗമായിരുന്നു. ഞങ്ങളുടെ സംഘത്തിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുമ്പോൾ വളരെ ഉത്സാഹത്തോടെ കരോൾ പാടിയത് ഞാൻ ഓർക്കുന്നു. ഞങ്ങളൊരു വീടിനോട് അടുക്കുമ്പോൾ കരോൾ ഗാനങ്ങൾ ഉച്ചത്തിൽ പാടുമായിരുന്നു, ഈ പാടുന്നതിന്റെ അർത്ഥം വീട്ടുകാരെ ഉണർത്തുക എന്നുള്ളതായിരുന്നു.

~ ഒരു ക്രിസ്തുമസ് ട്രീയിലെ സന്തോഷം ~

ഇറക്കുമതിചെയ്ത പ്ലാസ്റ്റിക് ക്രിസ്തുമസ് ട്രീകളോട് എല്ലാം വെറുപ്പായിരുന്നു. അതുകൊണ്ടുതന്നെ ഫാൻസിയുടെ വരവിനു മുമ്പ്, എല്ലാ വർഷവും വീട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കാറ്റാടി മരത്തിൽ തീർത്ത ട്രീ ഉൾപ്പെടുത്തിയിരുന്നു. ഞാൻ വളർന്നു വന്നപ്പോൾ ക്രിസ്തുമസ് ദിനങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.ഞങ്ങൾ വളരെ നന്നായി വിലപേശി, വലിയതും, ശാഖകൾ നിറഞ്ഞതുമായ ഒരു ട്രീ കണ്ടെത്തി വീട്ടിൽ കൊണ്ടുവരും.

~ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പുൽക്കൂട് ~

അന്തരീക്ഷത്തിൽ മാന്ത്രികത നിലനിൽക്കുന്ന സമയമാണ് ക്രിസ്തുമസ്. വർണ്ണശബളമായ വൈദ്യുതവിളക്കുകൾ പ്രകാശിക്കുമ്പോൾ എല്ലാ വസ്തുക്കളും മിന്നുന്നത് പോലെ തോന്നാറുണ്ട്. നിർജ്ജീവ വസ്തുക്കൾ പോലും ജീവൻ ഉള്ളതുപോലെ നമ്മെ നോക്കി കൺചിമ്മും. കുട്ടിക്കാലത്ത്, എന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് ആചാരങ്ങളിൽ ഒന്ന് പുൽത്തൊട്ടി അല്ലെങ്കിൽ പുൽക്കൂട് നിർമ്മിക്കുകയാണ്. എല്ലാ വർഷവും കളിമൺ പ്രതിമകൾ സൂക്ഷിച്ചിരുന്ന കാർബോർഡ് തട്ടിൻ പുറത്തു നിന്നും താഴേക്ക് കൊണ്ടുവരും .

~ ക്രിസ്തുമസ് പലഹാരങ്ങളും ഓർമകളും ~

തലേ ദിവസം രാത്രിതന്നെ ക്രിസ്തുമസ് നക്ഷത്രം തൂക്കിയിരുന്നു. ക്രിസ്തുമസ് കാലങ്ങളിലെ ആചാരപ്രകാരം ആദ്യം തന്നെ ഒരു വലിയ നക്ഷത്രം പിതാവും, സഹോദരനും, ഞാനും ചേർന്ന് എല്ലാവർഷവും തൂക്കാറുണ്ട്. അതിരാവിലെ ഉണരുമ്പോൾ അടുക്കളയിൽ എന്താണു ഉണ്ടാക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അടുക്കളയിൽനിന്നും മാവ് കുഴക്കുന്ന ശബ്ദം ഞങ്ങളിൽ നെടുവീർപ്പ് ഉളവാക്കി. അത് കുൾ – കുൾസ് ഉണ്ടാക്കുന്ന ദിവസമായിരുന്നു. അമ്മ വിളിക്കുന്നത് കേട്ട് ഞങ്ങൾ നേരത്തെ തന്നെ ഊണുമേശയുടെ ചുറ്റും ഇരിപ്പായി. കുൾ -കുൾസ്‌ കഴിക്കാൻ രുചിയേറിയത് ആയിരുന്നെങ്കിലും അത് ഉണ്ടാക്കാൻ പ്രയാസമായിരുന്നു.

~ നൽകിക്കൊണ്ടിരിക്കുന്ന സമ്മാനങ്ങൾ ~

സമ്മാനങ്ങളുടെയും ദാനത്തിന്റെയും പര്യായമാണ് ക്രിസ്തുമസ്. ക്രിസ്തുമസ്സ് ട്രീ യുടെ കീഴിൽ തൂക്കിയിട്ടിരിക്കുന്ന സമ്മാനങ്ങൾ തുറക്കാൻ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. നിരവധി വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സഭകൾ എന്നിവ ഈ സമയത്ത് ദരിദ്രരോട് ദയ കാണിക്കുന്നു. ഈ സമയത്ത് നടത്തുന്ന പല പരിപാടികളിലും ഭക്ഷണം, വസ്ത്രം, സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട്.

~ പ്രഭാത ആരാധനയും പുത്രത്വവും ~

വളർന്നു വലുതായപ്പോൾ ക്രിസ്തുമസ് ദിനങ്ങളിലെ സഭാ ആരാധനകളുടെ ഓർമ്മകൾ തീഷ്ണവും തിളക്കവും ഉള്ളതായിരുന്നു. അതിരാവിലെ രണ്ടു മണിക്ക് തന്നെ അമ്മ ഞങ്ങളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഞങ്ങളെ, ഏറ്റവും നല്ലതും തിളക്കമേറിയതുമായ വസ്ത്രങ്ങൾ ധരിപ്പിച്ച് ഇരുണ്ടതും ശൂന്യവുമായ വഴിയിലൂടെ പപ്പ, മോട്ടോർസൈക്കിളിൽ പള്ളിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ദീപാലംകൃതമായ പള്ളി മനോഹരമായി അലങ്കരിച്ചിരിക്കുന്നത് കാണുമ്പോൾ ഇരുളിൽ മിന്നി നിൽക്കുന്ന ദീപസ്തംഭം പോലെയാണ്.

~ മധുരമേറിയ രുചിയുള്ള സന്തോഷം ~

നിരവധി കാരണങ്ങളാൽ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഘോഷവേളയാണ് ക്രിസ്തുമസ്. അവയിൽ ഒന്ന് തീർച്ചയായും സാധാരണയായി ഇന്ത്യൻ വീടുകളിൽ ഉണ്ടാക്കാറുള്ള രുചിയേറിയതും, വാസനയുള്ളതുമായ മധുരപലഹാരങ്ങളാണ്. ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും സ്വർഗ്ഗീയമായ വാസനയും, രുചിയുമുള്ള പലഹാരങ്ങളുടെ നറുമണവും കൊണ്ട് നിറഞ്ഞിരിക്കും!

~ ഉയരുന്ന പ്രതീക്ഷകൾ ~

ഒരു ഗായക സംഘത്തോടൊപ്പം ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിലെ അന്തരീക്ഷം മനസ്സിന് വല്ലാത്ത നിർവൃതി നൽകി. ഞങ്ങൾ സന്ദർശിച്ച ആശുപത്രിയിലെ രോഗികൾ ആഹ്ലാദഭരിതരായപ്പോൾ വാർഡിൽ നിന്നും വാർഡുകളിലേക്ക് പോയ ഞങ്ങളെ അവർ പിന്തുടർന്നു, ഞങ്ങൾ അറിയാവുന്ന കരോൾ ഗാനങ്ങൾ ചേർന്നു പാടി. പല രോഗങ്ങൾ കാരണം ക്രിസ്തുമസ് ദിനത്തിൽ പോലും ആശുപത്രിയിൽ അഭയം പ്രാപിച്ച നിരവധി കുഞ്ഞുങ്ങളെ കുട്ടികളുടെ വാർഡിൽ കണ്ടു.

~ പുത്തൻ വസ്ത്രങ്ങളെക്കാൾ ~

നമ്മുടെ നഗരങ്ങളെയും, തെരുവുകളെയും വീടുകളെയും മാത്രമല്ല നമ്മെയും കൂടെ പ്രകാശിപ്പിക്കുന്നത് ആണ് ക്രിസ്തുമസ് ദിനങ്ങൾ. കഴിഞ്ഞ് ക്രിസ്തുമസിനെക്കാൾ വസ്ത്രധാരണത്തെ മെച്ചപ്പെടുത്തുന്നത് വളരെ ഉത്സാഹം തരുന്ന ഒന്നാണ്. എന്റെ കുട്ടിക്കാലത്ത് തുണിക്കടകളുടെ മുന്നിൽ പ്രദർശനത്തിന് വെച്ചിരിക്കുന്ന പ്രതിമകളിലുള്ള തുണിത്തരങ്ങൾ എനിക്ക് നന്നായിരിക്കുമോ എന്ന് ഞാൻ അതിശയപ്പെട്ടിട്ടുണ്ട് . ക്രിസ്തുമസ് ദിനങ്ങളിലെ ഷോപ്പിംഗ് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ളൊരു ഓർമയാണ്.

~ ശോഭയോടെ തിളങ്ങുന്ന നക്ഷത്രം ~

എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ഡിസംബർ. ഞാൻ എപ്പോഴും ഡിസംബർ മാസത്തിലെ ആദ്യത്തെ ദിവസത്തിനായി കാത്തിരിക്കും.
സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ എന്റെ ഹൃദയം ആവേശംകൊണ്ട് നിറയും. കാരണം, എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു – ഒരു നക്ഷത്രത്തിന്റെ ആകൃതിയിലുള്ള മനോഹരമായ പേപ്പർ കൊണ്ട് നിർമ്മിച്ച വിളക്ക് ! ഞായറാഴ്ച കടയിൽ നിന്നും ഞങ്ങളത് വാങ്ങി. നക്ഷത്രം തുക്കുവാൻ അച്ഛൻ എന്നെ തോളിൽ കയറ്റിയപ്പോൾ എന്റെ ഹൃദയം ആവേശംകൊണ്ട് നിറഞ്ഞു.