പ്ര സിദ്ധമായ ചില വരികളാണിവ : നാം പ്രാർത്ഥിക്കുമ്പോഴെല്ലാം ദൈവം മറുപടി നല്കാറുണ്ട്. ചിലപ്പോൾ ആ ഉത്തരം “ഇല്ല “എന്ന് ആയിരിക്കും, മറ്റ് ചിലപ്പോൾ “കാത്തിരിക്കുക” എന്നും ചിലപ്പോഴൊക്കെ “ശരി” എന്നും ആയിരിക്കും. ആ മറുപടി എന്തായാലും അത് നമ്മെ സംബന്ധിച്ച് ഏറ്റവും ശരിയായത് ആയിരിക്കും ! ചിലപ്പോഴെങ്കിലും നാം ദൈവത്തിന്റെ “ശരി“, “ഇല്ല” മറുപടികളിൽ തൃപ്തരാകാറില്ല – നാം കുറച്ച് വിശദീകരണം, അല്ലെങ്കിൽ ദൈവിക ഇടപെടൽ പ്രതീക്ഷിക്കും.

അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും നമുക്ക് നിത്യതയുടെ ദർശനം മങ്ങിപ്പോകാറുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുപോലെ നമ്മെ ഉലയ്ക്കുമ്പോൾ വിശ്വാസ ജീവിതത്തിന്റെ പാതകൾ തെറ്റിപ്പോയേക്കാം. അനീതിയും വേദനയും നേരിടുമ്പോൾ, ഘോരമായ ദുർഘടങ്ങൾ വന്നുപെടുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ പെട്ടെന്നുയരുന്ന ചോദ്യമാണ് ‘ എന്തുകൊണ്ട് ദൈവമേ? ‘ എന്നത്. വിശ്വാസജീവിതത്തിൽ സ്ഥിരത കാണിച്ചവർ പോലും ചോദ്യങ്ങളും സംശയങ്ങളും മൂലം ചിലപ്പോൾ ഇടറിപ്പോയിട്ടുണ്ട്.

ജീവിത സാഹചര്യങ്ങൾ മൂലമുണ്ടായ ഉത്കണ്ഠയും നിരാശയും സമ്മർദ്ദവും നിങ്ങളുടെയും വിശ്വാസത്തെ പരീക്ഷിച്ചിട്ടുണ്ടോ? ഔർ ഡെയ്‌ലി ജേർണി (Our Daily Journey) എന്ന ഏറെ പ്രിയപ്പെട്ട ധ്യാന ചിന്തകളുടെ സമാഹാരത്തിൽ നിന്നുള്ള ഈ ലേഖനങ്ങൾ നിങ്ങൾക്ക് ദൈവത്തിൽ നിന്നുള്ള പ്രത്യാശയുടെ സന്ദേശമാകും. ജീവിതത്തിന്റെ കൊടുങ്കാറ്റിൽ ഗതിതെറ്റുമ്പോൾ ദൈവത്തിന്റെ വചനം നമുക്ക് ദിശ കാണിച്ചു തരും. ഈ സത്യം തന്നെയാണ് സങ്കീർത്തകൻ പറയുന്നതും – “യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും” (സങ്കീ.38:15). അതെ, നമ്മുടെ പ്രത്യാശ ദൈവത്തിൽ തന്നെയാണ്, അവൻ തീർച്ചയായും നമുക്ക് ഉത്തരം അരുളും.

നിങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്ന ചോദ്യങ്ങൾക്കുള്ള ദൈവത്തിന്റെ മറുപടികൾ മനസ്സിലാക്കാനായി തുടർന്ന് വായിക്കുക.

അവർ ഡെയിലി ബ്രാഡ് മിനിസ്ട്രിസ്, ഇന്ത്യ

banner image

ഒരു കഫേയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ, വ്യത്യസ്ത മേശകൾക്കരികിൽ രണ്ട് സ്ത്രീകളെ ഞാൻ കണ്ടു. അതിൽ സുന്ദരിയായ ഒരു ചെറുപ്പക്കാരി ഗ്ലാസ്സിൽ നിറച്ച ഒരു പ്രത്യേക ജ്യൂസ് കുടിക്കുകയാണ്. അവളുടെ കാൽച്ചുവട്ടിൽ നിരവധി ഷോപ്പിങ്ങ് ബാഗുകൾ അനുസരണമുള്ള ഓമനമൃഗങ്ങൾ പോലെ ഇരിക്കുന്നു. ഏതാണ്ട് അതേ പ്രായം തോന്നിക്കുന്ന മറ്റേ സ്ത്രീ ഒരു ഊന്നുവടി പിടിച്ചാണ് മേശക്കരികിൽ എത്തിയത്. അവളുടെ കാലുകളിൽ പ്ലാസ്റ്റിക്കിന്റെ വലയങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. കഫേയിലെ ജീവനക്കാരൻ സഹായിച്ചിട്ടാണ് അവൾ കസേരയിൽ ഇരുന്നത്. രണ്ട് പേരെയും നോക്കിയപ്പോൾ, എന്തുകൊണ്ടാണ് ദൈവം ഒരാൾക്ക് കൂടുതൽ സഹനം നല്കിയത് എന്ന ചോദ്യമാണ് എന്നിലുണ്ടായത്.

banner image

ആത്മീയമായ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവരെ ഉടനടി സഹായിക്കാനായി ഒരു ക്രൈസ്തവേതര സംഘടന ഒരിക്കൽ ഒരു ഹോട്ട്‌ലൈൻ ഫോൺ കേന്ദ്രം തുറന്നു. ഇവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് അതിശയം തോന്നാമെങ്കിലും, അതിന്റെ സ്ഥാപകൻ പറഞ്ഞ കാര്യം രസകരമാണ്: “പല ആളുകളും ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോൾ അവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു… ഇങ്ങനെ സംശയങ്ങൾ ഉന്നയിക്കുന്നവരെ സഭകൾ (ഭക്ഷണവും കൂട്ടും നല്കി) ചേർത്തു നിർത്തുകയാണെങ്കിൽ ഈ ഹോട്ട്‌ലൈൻ പദ്ധതി ആവശ്യമായി വരികയില്ല.”

banner image

നിരാശനായ ഒരു മനുഷ്യൻ ഒരു ബൈബിൾ അധ്യാപകനോട് പറഞ്ഞു, “എന്റെ ജീവിതം ആകെ മോശമായിരിക്കുന്നു.” അധ്യാപകൻ ചോദിച്ചു, “എത്രത്തോളം മോശമായിരിക്കുന്നു ?” തല കൈകളിൽ താഴ്ത്തി വെച്ച് അയാൾ പറഞ്ഞു, “ദൈവം അല്ലാതെ എനിക്കിനി ഒന്നും ഇല്ല , അത്രത്തോളം മോശമായിരിക്കുന്നു.” അയാൾ വിചാരിച്ചത് ജീവിതം അയാളോട് ക്രൂരത കാണിച്ചു എന്നാണ്. എന്നാൽ ബൈബിളിൽ ആവർത്തിച്ച് കാണുന്ന “എങ്കിലും ദൈവം..” എന്ന ആശ്വസിപ്പിക്കുന്ന പ്രയോഗം അദ്ദേഹത്തിന് മനസ്സിലായില്ല.

banner image

ജ്ഞാനിയായ ഒരാൾ ഒരിക്കൽ പറഞ്ഞു: “സംഘർഷം എന്നത് ഒരിക്കലും പുറമെ കാണുന്ന കാര്യങ്ങൾ മാത്രമല്ല – അതിന്റെ ആഴത്തിൽ ആയിരിക്കും അധികം കാര്യങ്ങൾ.” ഇയ്യോബിന്റെ കാര്യത്തിൽ ഈ പ്രസ്താവന വളരെ ശരിയാണ്. മഹാദുരന്തങ്ങളുടെ വ്യാപ്തിക്കനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയം തകർന്നു പോയി. ഒരു ദിവസം കൊണ്ട് തന്നെ തന്റെ കന്നുകാലികളും നിലങ്ങളും ദാസരും മക്കളും എല്ലാം നഷ്ടപ്പെട്ടു. താറുമാറായ ഈ സ്ഥിതിയിലാണ് ദൈവത്തെ ശപിച്ചിട്ട് മരിക്കാൻ തന്റെ ഭാര്യ ആവശ്യപ്പെട്ടത്.

banner image

“അമേസിങ്ങ് ഗ്രെയിസ് (Amazing Grace)” എന്ന ഗാനത്തിന്റെ ഈ വരി ആശ്ചര്യപ്പെടുത്തിയിട്ടില്ലേ?” കൃപയാണ് എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിച്ചത്, കൃപയാണ് എന്റെ ഭയങ്ങളെ നീക്കിയത്. ഞാൻ വിശ്വസിച്ച ആ നിമിഷം കടന്നുവന്ന കൃപ എത്ര വിലയേറിയതാണ്.” കൃപ എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിക്കുന്നു? കൃപയിൽ ഭയപ്പെടുവാൻ എന്താണുള്ളത്? വാഗ്ദത്ത പെട്ടകം ജറൂസലെമിലേക്ക് തിരികെക്കൊണ്ടുവരുന്ന സന്ദർഭത്തിൽ ദാവീദിന് ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചു.

banner image

കുറെക്കാലങ്ങളായി നഷ്ടങ്ങളും പ്രയാസങ്ങളും സാഹചര്യങ്ങളുടെ മാറ്റവും രോഗവും ഒക്കെയായി എന്റെ ഹൃദയവും മനസ്സും തകർച്ചയുടെ വക്കിലായിരുന്നു. യേശുക്രിസ്തു “മഹാ ദൈവവും നമ്മുടെ രക്ഷിതാവും” ആണെന്ന ഉറപ്പിലൊന്നും മാറ്റമില്ലായിരുന്നുവെങ്കിലും അനുദിനജീവിതത്തിലെ ഓരോ സന്നിഗ്ദ്ധഘട്ടത്തിലും അവനെ സമ്പൂർണ്ണമായി ആശ്രയിക്കുന്നത് സംബന്ധിച്ച് എന്റെയുള്ളിൽ നിരവധി ചോദ്യങ്ങളുയരുമായിരുന്നു. ഈ അസന്നിഗ്ദാവസ്ഥയിൽ, എന്റെ സഭയിലെ എൽഡേഴ്സ് വന്ന് പ്രാർത്ഥിച്ചപ്പോൾ എനിക്ക് വലിയ ശക്തിയും ഉത്സാഹവും ലഭിച്ചു.”

banner image

“ഭയമെന്നത് ക്രിസ്തീയ മനസ്സിന്റെ ഒരു ശീലമല്ല” എന്നാണ് നോവലിസ്റ്റായ മേരിലിൻ റോബിൻസൻ പ്രസ്താവിച്ചത്. എന്നിരുന്നാലും മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഏറ്റവും ശക്തവും സ്ഥായിയും ആയ കാര്യം ആണ് ഭയം. ചുരുങ്ങിയപക്ഷം പുറമെയുള്ള അനുസരണം എങ്കിലും ഉണ്ടാകുന്നത് സ്നേഹത്തിൽ നിന്നല്ല ഭയത്തിൽ നിന്നാണ്. ഭയം എന്ന പ്രചോദനം ഇല്ലായിരുന്നെങ്കിൽ ജീവിക്കുക എന്നതിന്റെ അർത്ഥം തന്നെ എന്താകുമായിരുന്നു?

 

banner image