നമ്മുടെ പ്രതിദിന ആഹാര ശുശ്രൂഷകൾ, മുമ്പ് അറിയപ്പെട്ടിരുന്നത് ആർ ബി സി ശുശ്രൂഷകൾ എന്നായിരുന്നു. 1938-ൽ ജീവിത രൂപാന്തര ജ്ഞാനമായ ബൈബിൾ സകലർക്കും മനസ്സിലാകത്തക്ക നിലയിൽ ലഭ്യമാക്കുന്ന ദൌത്യത്തോടുകൂടെ ആരംഭിച്ചതാകുന്നു. ഞങ്ങളുടെ ദർശനം എല്ലാ വിഭാഗം ജനങ്ങളും ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം അനുഭവമാക്കുകയും, തന്നോളം വളരുകയും പ്രാദേശിക ശരീരമാകുന്ന തന്റെ കുടുംബത്തെ സേവിക്കുകയും ചെയ്യുന്നത് കാണുക എന്നുള്ളതാകുന്നു.

 

ഇതിലെല്ലാം ഉപരി ഞങ്ങളുടെ ശുശ്രൂഷയെ നയിപ്പാൻ ദൈവത്തിലും, തന്റെ ജ്ഞാനത്തിലും, ബലത്തിലും ഞങ്ങൾ ആശ്രയിക്കുന്നു. ബൈബിൾ ആകുന്നു ഞങ്ങളുടെ അടിസ്ഥാനം. തന്റെ വചനം പങ്കുവെക്കുവാനും, ഏല്പിക്കപ്പെട്ടിരിക്കുന്ന വിഭവങ്ങളുടെ വിശ്വസ്ത ഗൃഹവിചാരകന്മാരായിരിപ്പാനും  ലഭിച്ച അവസരത്തെ ഞങ്ങൾ തിരിച്ചറിയുന്നു.

 

1938ൽ ഡെട്രോയ്റ്റ് ബൈബിൾ ക്ലാസ്സ് എന്ന പേരിൽ ഒരു റേഡിയോ പരിപാടിയിലൂടെയാകുന്നു ഞങ്ങളുടെ ശുശ്രൂഷ ആരംഭിച്ചത്. തുടക്കത്തിൽ ചെറിയ കൂട്ടമായിരുന്ന ഞങ്ങളുടെ പ്രേക്ഷകരിൽ നിന്നും ഇന്ന് ബൈബിൾ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളിൽ കൂടി ലോകത്തിലാകമാനം ദശലക്ഷക്കണക്കിനു വരുന്ന വലിയൊരു പ്രേക്ഷക ഗണമായി മാറിയിരിക്കുന്നു. ഇന്ന് നാം കൂടുതലായി പ്രേക്ഷകരാൽ അറിയപ്പെടുന്നതു നമ്മുടെ ലോക പ്രശസ്തിയാർജിച്ച പ്രസിദ്ധീകരണമായ ‘നമ്മുടെ പ്രതിദിന ആഹാരം’ എന്ന ധ്യാനാത്മക ചിന്തകളിലൂടെ ആകുന്നു. ആയതിനാൽ നമ്മുടെ ശുശ്രൂഷകളെ കുറിച്ചു വ്യക്തമായ ഒരു ചിത്രം എല്ലാവർക്കും ലഭിക്കുവാനായി നമ്മുടെ പേര് ‘നമ്മുടെ പ്രതിദിന ആഹാരം ശുശ്രൂഷകൾ’ എന്നു മാറ്റിയിരിക്കുന്നു. നമ്മുടെ പേര് മാറിയെങ്കിലും നമ്മുടെ ലക്ഷ്യം ഇന്നും പഴയതു പോലെ തന്നെ നിലനിൽക്കുന്നു: ദൈവ സ്നേഹത്തിന്റെ സന്ദേശത്താൽ ലോകത്തിലെ എല്ലാവരെയും ക്രിസ്തുവിലേക്കു നയിക്കുക എന്നതു ആകുന്നു നമ്മുടെ ലക്ഷ്യം.

 

ഞങ്ങൾ യാതൊരു സഭാ വിഭാഗത്തെയും ചാരാത്തവരും, ലാഭേച്ഛയില്ലാത്തവരുമായ ഒരുകൂട്ടം പ്രവർത്തകരാലും, സഹായികളാലും 35 സഹായികളാലും 35 ഓഫിസുകളിലൂടെ 60 ദശലക്ഷം പഠനസാമഗ്രികൾ 150 ഓളം രാജ്യങ്ങളിൽ എത്തിയിരിക്കുന്നു. നമ്മുടെ പഠനസാമഗ്രികൾ റേഡിയോയിലൂടെയും, ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെയും, DVD കളിലൂടെയും,ബ്രോഡ്ക്യാസ്റ്റിലൂടെയും, പുസ്തകങ്ങളിലൂടെയും, സ്മാർട്ഫോൺ ആപ്പുകളിലൂടെയും, വെബ്സൈറ്റുകൾ വഴിയായും, ജനങ്ങൾ ദൈവവുമായുള്ള ബന്ധത്തിൽ വളരുവാൻ ഞങ്ങൾ നിത്യവും പരിശ്രമിക്കുന്നു.

 

നമ്മുടെ പ്രതിദിന ആഹാരം, ലോകം മുഴുവനുമുള്ള ദശലക്ഷക്കണക്കിനാളുകൾ ദിവസവും വിവിധ സ്ഥലങ്ങളിലിരുന്നു വായിക്കുന്നു. ഓരോ വ്യക്തിയും ഇതിന്റെ താളുകൾ മറിക്കുമ്പോൾ അതു ചൂണ്ടിക്കാണിക്കുന്നത് യേശു ക്രിസ്തുവുമായുള്ള സന്തോഷകരമായ ബന്ധവും, ദൈവത്തിന്റെ പരിശുദ്ധ വചനത്തിലുള്ള അനാദിജ്ഞാനവും കണ്ടെത്തിയെന്നുള്ള കാര്യം എപ്പോഴും യാഥാർത്ഥ്യമാണ്.

 

ഭാരതത്തിലുള്ള ഞങ്ങളുടെ കാര്യാലയം 2003-ലാണ് സ്ഥാപിതമായത്. ഭാരതത്തിൽ, നമ്മുടെ പ്രതിദിന ആഹാരം ഉള്ളടക്കം ആംഗലേയം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, മലയാളം എന്നീ ഭാഷകളിൽ അച്ചടി പതിപ്പ് (ത്രൈമാസ ലഘുലേഖ, വാർഷിക പതിപ്പ്) ഇ-മെയിൽ വരിക്കാർ, വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ് എന്നിവയിലൂടെ ലഭ്യമാണ്. ഇതു കൂടാതെ ഞങ്ങളുടെ പക്കൽ പ്രതിദിന ധ്യാനം, ക്രിസ്തീയ ജീവിതം, ബൈബിൾ പഠനങ്ങൾ, ആത്മീയ വളർച്ച മുതലായ വിഷയങ്ങളിൽ വിശാലമായ ശ്രേണിയിലുള്ള വിഭവങ്ങൾ അച്ചടിച്ചും ഡിജിറ്റൽ രീതിയിലും ലഭ്യമാണ്.  ഞങ്ങൾ പല നിർദ്ദിഷ്ട ഭാരത പദ്ധതികളും നടപ്പിലാക്കിവരുന്നു. കുട്ടികളെ അപകടകരമായ ലോക സ്നേഹത്തിലും അശ്ലീലതയെന്ന കെണിയിലും കുടുങ്ങാതെ സഹായിക്കുന്ന സ്നേഹ പദ്ധതിയിലൂടെ ക്രിസ്തുവിന്റെ സ്നേഹമാണ് യഥാർത്ഥ സ്നേഹം എന്ന് ചൂണ്ടിക്കാണിക്കുന്നു. ‘പ്രത്യാശാ പദ്ധതി’ മറ്റൊരു പദ്ധതിയാകുന്നു. ഇതിലൂടെ ക്രിസ്തീയ ആതുരാലയങ്ങളിൽ പ്രവർത്തിക്കുകയും, പ്രത്യാശയും ധൈര്യവും നല്കുന്ന പ്രത്യേക വിഭവങ്ങൾ ഈ ആതുരാലയങ്ങൾ സന്ദർശിക്കുന്നവർക്ക് ലഭ്യമാക്കുന്നു.

 

75 വർഷത്തിലേറെയായി ഞങ്ങൾ ’നമ്മുടെ പ്രതിദിന ആഹാരം’ എന്ന ശുശ്രുഷയിലൂടെ ദൈവത്തിന്റെ വിശ്വസ്തതയെ സാക്ഷിക്കുന്നു. നിങ്ങളുടെയും, നിങ്ങളുടെ കുടുംബത്തിന്റെയും, നിങ്ങളുടെ സുഹൃത്തുക്കളുടെയും, നിങ്ങളുടെ സഭയുടെയും സഹായം കൊണ്ട് മാത്രം ഞങ്ങൾക്ക് ദൈവത്തിന്റെ സ്നേഹത്തെയും, പാപമോചനത്തെകുറിച്ചും, തന്റെ കൃപയെക്കുറിച്ചും പ്രതിപാദിക്കുന്ന സത്യസുവിശേഷം ലോകത്താകമാനം അറിയിക്കുവാൻ ഞങ്ങൾക്കു സാധിക്കുന്നത്.