ഈ ഭൂമിയിൽ ഏറ്റവും ഉത്തമമായ ഒരു കാര്യം യേശുക്രിസ്തുവുമായുള്ള ഒരുവന്റെ ബന്ധമാകുന്നു. അതുകൊണ്ട് തന്നെ ഈ ലോകത്തിലെ എല്ലാ ജനങ്ങളും ഈ യേശുവിനെ അറിയുവാനും, അവനെ വ്യക്തിപരമായി അനുഭവിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവരും വിശ്വാസത്തിൽ വളർന്നു ക്രിസ്തുവിനോളം വളരുവാനും, ഈ സത്യ സുവിശേഷം നിങ്ങൾ മറ്റുള്ളവരെ അറിയിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ ദൗത്യം

ജീവിതത്തിനു പരിവർത്തനം വരുത്തുവാനുതകുന്ന ദൈവവചന ജ്ഞാനം എല്ലാവർക്കും ലഭ്യമാക്കുക എന്നതാകുന്നു ഞങ്ങളുടെ ദൗത്യം.

നമ്മുടെ ദർശനം

നമ്മുടെ ദർശനം സകല ജനങ്ങളും യേശുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാനും, അനുദിനം വളർന്നു യേശുവിനെപ്പോലെ ആകുവാനും, അവന്റെ സഭയിൽ ശുശ്രുഷ ചെയ്യുന്നത് കാണുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.