മാർഗ്ഗനിർദ്ദേശം സ്വീകരിക്കുക
എന്റെ സുഹൃത്ത് മിഷേൽ എന്റെ മകളെ കുതിര സവാരി പഠിപ്പിക്കുന്ന തൊഴുത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ വായുവിന് തുകലിന്റെയും വൈക്കോലിന്റെയും മണമായിരുന്നു. മിഷേലിന്റെ വെളുത്ത പോണി അതിന്റെ വായ തുറന്ന് പല്ലിന് പിന്നിൽ എങ്ങനെ കടുഞ്ഞാൺ വയ്ക്കാമെന്ന് കാണിച്ചുതന്നു. അതിന്റെ ചെവിക്കു മുകളിലൂടെ…