വിശ്വാസത്തിന്റെ പ്രസ്താവന

  • ബൈബിൾ ദൈവശ്വാസീയമായ വെളിപ്പാടാണെന്നും, അതു നല്കുന്ന ഉറപ്പുകളെല്ലാം കൃത്യമാണെന്നും ഞങ്ങളുടെ വിശ്വാസത്തിന്റെയും പ്രവൃത്തിയുടെയും ഏക ആധികാരിക ചട്ടമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
  • പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളത്വങ്ങൾ ഉള്ള ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
  • നമ്മുടെ കർത്താവായ യേശു ക്രിസ്തു വാഗ്ദത്തം ചെയ്യപ്പെട്ട യഹൂദ മശിഹായും ലോകത്തിന്റെ രക്ഷിതാവും പൂർണ ദൈവവും പൂർണ മനുഷ്യനുമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
  • തിരുവെഴുത്തുകളുടെ നിവൃത്തിക്ക്, ഞങ്ങളുടെ പാപത്തിനുള്ള പൂർണ വില കൊടുപ്പാനുള്ള നമ്മുടെ രക്ഷകന്റെ യാഗ മരണത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
  • നമ്മുടെ രക്ഷകൻ മൂന്നാം നാൾ കല്ലറയിൽനിന്ന് ഉയർത്തെഴുന്നേറ്റു നാല്പതു ദിവസത്തിനു ശേഷം തന്റെ പിതാവിന്റെയടുക്കലേക്ക് സ്വർഗ്ഗാരോഹണം ചെയ്തു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
  • കൃപയാലും, വിശ്വാസത്താലും, ക്രിസ്തുവിലുള്ള പാപക്ഷമയിലും, നിത്യ ജീവനിലും ഞങ്ങൾ വിശ്വസിക്കുന്നു.
  • ദൈവത്തെയും മനുഷ്യരെയും നന്ദിയോടെ സേവിപ്പാൻ വേണ്ടുന്ന പരിശുദ്ധാത്മാവിലുള്ള ആശ്രയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
  • പ്രാദേശീകമായ സഭകളിലൂടെ പ്രകടിപ്പിക്കപ്പട്ട ക്രിസ്തുവിലുള്ളവരാൽ ഉരുവാക്കപ്പെട്ട അന്തർദേശീയമായ ഏക സഭയിൽ ഞങ്ങൾ വിശ്വസിക്കുന്നു.
  • നമ്മുടെ കർത്താവ് തന്റെ സഭയെ തന്നോടുകൂടെ ചേർക്കുവാനും, യിസ്രായേലിനോടുള്ള തന്റെ വാഗ്ദത്ത നിവൃത്തിക്കും, ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാനുമായി തന്റെ വരവിനായുള്ള ഒരുക്കത്തിലും ഞങ്ങൾ വിശ്വസിക്കുന്നു.