“സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.” (1 യോഹ. 4:18)

നാം ദിവസവും ഭയപ്പെടുന്ന പല കാര്യങ്ങളുണ്ട്. ചിലപ്പോൾ അത് നിസ്സാരമായ ഭയമായിരിക്കാം. അല്ലെങ്കിൽ നമ്മുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള ഗൗരവമേറിയതും ആയിരിക്കാം. അടുത്തിടെ എന്റെ സഹപ്രവർത്തകന് ഒരു കുഞ്ഞ് ജനിച്ചു. അതിനുശേഷം കുറെ ദിവസങ്ങളായിട്ട് അവൻ വളരെ ക്ഷീണിതനും ഉൽക്കണ്ഠാകുലനുമായിരുന്നു. ഒരു ദിവസം അവന് പതിവിലും കൂടുതൽ ഉത്കണ്ഠയും ഭയവും ഉള്ളതായി തോന്നി. കുഞ്ഞിനെക്കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ, കുഞ്ഞ് ഒരുപാട് കരഞ്ഞതിനാൽ അവനും ഭാര്യയ്ക്കും കുറെ ദിവസങ്ങളായി ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. മിക്ക കുഞ്ഞുങ്ങളും ശിശുക്കളായിരിക്കുമ്പോൾ ഒരുപാട് കരയുമെന്ന് പറഞ്ഞുകൊണ്ട് പലരും ഇങ്ങനെയുള്ളവരെ പരിഹസിക്കും. പക്ഷേ അവന് അത് വാസ്തവത്തിലുള്ള ഭയമായിരുന്നു. അതുപോലെ, നമ്മുടെ ഭയം ചെറുതായാലും വലുതായാലും അത് ഒരിക്കലും അപ്രസക്തമല്ല, കാരണം അവ എല്ലായ്പ്പോഴും ദൈവത്തിന് പ്രധാനമാണ്. അതുകൊണ്ടാണ്, തികഞ്ഞ സ്നേഹമാണ് ഭയത്തിനുള്ള മറുമരുന്ന് എന്ന് ബൈബിൾ പറയുന്നത്. തിരുവെഴുത്തുകളുടെ താളുകളിലല്ലാതെ മറ്റൊരിടത്തും തികഞ്ഞ സ്നേഹം കാണുന്നില്ല. അതിനാൽ, ധ്യാനചിന്തകളുടെ ഈ സമാഹാരത്തിലൂടെ നിങ്ങളുടെ ഭയത്തെ കീഴടക്കുവാനുള്ള ശക്തി കണ്ടെത്തുക. നിങ്ങളുടെ ഭയം ഇന്ന് വിശ്വാസമായി മാറട്ടെ.


 

| ദിവസം 1: അകാരണമായ ഭയം

ഇതിന് യുക്തിസഹമായ അർത്ഥമില്ല, പക്ഷേ മൂന്ന് മാസത്തിനുള്ളിൽ എന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ, അവർ എന്നെ മറക്കുമെന്ന് ഞാൻ ഭയപ്പെട്ടു. തീർച്ചയായും അവർ ഭൂമിയിൽ ഇല്ലായിരുന്നു, പക്ഷേ ആ ചിന്ത എന്നെ വലിയ അനിശ്ചിതത്വത്തിലാക്കി.

കൂടുതൽ വായിക്കാൻ

 

| ദിവസം 2: പതിയിരിക്കുന്ന സിംഹങ്ങൾ

ചെറുപ്പത്തിൽ, കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സിംഹത്തെപ്പോലെ മുരളിക്കൊണ്ട് ഡാഡി ഞങ്ങളെ ഭയപ്പെടുത്തും.” 1960-കളിൽ ഞങ്ങൾ ഘാനയുടെ ഗ്രാമപ്രദേശത്താണ് താമസിച്ചിരുന്നതെങ്കിലും, ഒരു സിംഹം സമീപത്ത് പതിയിരിക്കുവാൻ …

കൂടുതൽ വായിക്കാൻ

 

| ദിവസം 3: പുഴുക്കൾ മുതൽ യുദ്ധം വരെ

പത്തുവയസ്സുള്ള ക്ലിയോ ആദ്യമായി മീൻ പിടിക്കുവാൻ പോകുകയായിരുന്നു. അവൻ ഇരയുടെ പാത്രത്തിലേക്ക് നോക്കിയപ്പോൾ അവന് അറപ്പ് തോന്നി. അവൻ എന്റെ ഭർത്താവിനോട് പറഞ്ഞു, “എന്നെ സഹായിക്കണേ, I-S-O-W!” എന്താണ് പ്രശ്‌നമെന്ന് എന്റെ…

കൂടുതൽ വായിക്കാൻ

 

| ദിവസം 4: ഭയം മൂലമുള്ള ഒളിച്ചു താമസം

2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലോകത്തെ ഭീതിയിലാഴ്ത്തി. ആളുകളെ ക്വാറന്റൈൻ ചെയ്തു, രാജ്യങ്ങൾ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കപ്പെട്ടു. കൊറോണ ബാധിക്കാത്ത പ്രദേശങ്ങളിൽ…

കൂടുതൽ വായിക്കാൻ

 

| ദിവസം 5: ഭയത്തെ അഭിമുഖീകരിക്കുക

വാറൻ ഒരു പള്ളിയിൽ സഭാപരിപാലനം ചെയ്യാൻ വേണ്ടി ഒരു ചെറിയ പട്ടണത്തിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ ശുശ്രൂഷ നല്ല രീതിൽ ആരംഭിച്ചെങ്കിലും, നാട്ടുകാരിലൊരാൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. വാറനെതിരെ മോശമായ കഥകൾ കെട്ടിച്ചമച്ച്…

കൂടുതൽ വായിക്കാൻ

 


| ദിവസം 6: ഭയത്തെ കീഴടക്കുക

ഒരു മനുഷ്യൻ മുപ്പത്തിരണ്ട് വർഷം ഭയത്തിന് അടിമയായി ജീവിച്ചു. തന്റെ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുമെന്ന് ഭയന്ന്, അവൻ എവിടെയും പോകാതെയും, ആരെയും സന്ദർശിക്കാതെയും, അമ്മയുടെ ശവസംസ്കാരം പോലും കാണാതെയും സഹോദരിയുടെ കളപ്പുരയിൽ…

കൂടുതൽ വായിക്കാൻ

 


| ദിവസം 7: ഭയപ്പെടേണ്ട

‘പീനട്ട്സ് ‘കാർട്ടൂണിലെ ലിനസ് എന്ന കഥാപാത്രം, അവന്റെ നീല സുരക്ഷാ പുതപ്പിന് പേരുകേട്ടതാണ്. അവൻ അത് എല്ലായിടത്തും കൊണ്ടുപോകുന്നു, ആശ്വാസത്തിനായി അതിനെ ആശ്രയിക്കുന്നതിൽ ലജ്ജിക്കുന്നില്ല. അവന്റെ സഹോദരി ലൂസിക്ക് പുതപ്പ്…

കൂടുതൽ വായിക്കാൻ

 


| ദിവസം 8: ദൈവത്തിന്റെ സംരക്ഷണം

സൂചി, പാൽ, കൂൺ, യന്ത്രക്കോവണി, പ്രസവം, തേനീച്ച, ബ്ലെൻഡറുകളിലെ തേനീച്ചകൾ—ഇവ, ‘മങ്ക്’ എന്ന ടിവി ഷോയിലെ ഡിറ്റക്റ്റീവും, പ്രധാന കഥാപാത്രവുമായ മിസ്റ്റർ അഡ്രിയാൻ മങ്കിന്റെ പേടിസ്വപ്നമായിരുന്നു. എന്നാൽ അവനും ദീർഘകാല എതിരാളിയായ…

കൂടുതൽ വായിക്കാൻ

 


| ദിവസം 9: ഭയത്തിൽ നിന്ന് മോചനം

അനുവാദമില്ലാതെ എന്റെ ഹൃദയത്തിലേക്ക് ഭയം നുഴഞ്ഞുകയറുന്നു. അത് നിസ്സഹായതയുടെയും നിരാശയുടെയും ചിത്രം വരച്ചുകാട്ടുന്നു. അത് എന്റെ സമാധാനവും ഏകാഗ്രതയും അപഹരിക്കുന്നു. ഞാൻ എന്തിനെക്കുറിച്ചാണ് ഭയപ്പെടുന്നത്? എന്റെ…

കൂടുതൽ വായിക്കാൻ

 


| ദിവസം 10: ഭയമില്ല

ബൈബിളിൽ ഒരു ദൂതൻ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം, അവൻ ആദ്യം പറയുന്ന വാക്കുകൾ,  ഭയപ്പെടേണ്ടാഎന്നാണ് (ദാനി. 10:12, 19; മത്താ. 28:5; വെളി. 1:17). അതിൽ അത്ഭുതമില്ല. ദൈവദൂതന്മാർ ഭൂമിയുമായി സമ്പർക്കം പുലർത്തുമ്പോഴെല്ലാം…

കൂടുതൽ വായിക്കാൻ

 


അതിനാൽ, മറ്റ് പിതാക്കന്മാരെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇമെയിൽ ഇൻബോക്സിൽ ഞങ്ങളുടെ പ്രതിദിന ധ്യാനചിന്തകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക