എല്ലാവരും വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നു. മണിക്കൂറുകൾക്കും ദിവസങ്ങൾക്കുമുള്ള പ്രയത്നത്തിനു ശേഷം ഒരു ദീർഘനിശ്വാസം നമ്മെ പുനരുജ്ജീവിപ്പിക്കുകയും ചിന്തകളെ നേരെയാക്കുകയും മാനസികവും വൈകാരികവുമായ കരുതൽ നിറയ്ക്കാൻ നമ്മെ അനുവദിക്കുകയും ചെയ്യുന്നു. ഇത് വളരെ ശരിയും സ്വാഭാവികവുമാണ്, വിശ്രമിക്കാൻ സമയമില്ലാതെ ജീവിതം നയിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല എന്നത് വിചിത്രമായ ഒരു ചിന്തയല്ല. . . നമ്മുടെ രാത്രി ഉറക്കത്തിനു അപ്പുറമുള്ള ഒരു വിശ്രമം.
സേക്രഡ് റെസ്റ്റിൽ, ഡോ. എ.ജെ. സ്വോബോദ ശബ്ബത്ത് നോക്കാൻ നമ്മളെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നു. അതിൽനിന്നും ദൈവം അതിനായി ഒരു യഥാർത്ഥ രൂപകൽപന ഉണ്ടാക്കുകയും വിശ്രമിക്കുവാൻ നമ്മോടു കൽപ്പിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. ശബ്ബത്ത് ആചരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്നും നമ്മുടെ നോൺ-സ്റ്റോപ്പ് ജീവിതത്തിൽ നിന്ന് ഒരു ദിവസം അകന്നു നിൽക്കുന്നത് എത്രകണ്ട് പ്രാധാന്യമുള്ളതാണെന്നും പര്യവേക്ഷണം ചെയ്യുക. ദൈവം നമ്മെ രൂപകൽപ്പന ചെയ്തതുപോലെ ജീവിക്കുക, ശബ്ബത്തിന്റെ സമ്മാനം സ്വീകരിക്കുക.
ഔവർ ഡെയിലി ബ്രെഡ് മിനിസ്ട്രീസ്
സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ, അടുക്കളയിൽ അമ്മച്ചിയും അപ്പച്ചനും അമ്മയും നിൽക്കുന്നത് ഞാൻ കണ്ടു. എനിക്ക് പത്തു വയസ്സായിരുന്നു. അവരുടെ മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക പ്രകാശത്താൽ തിളങ്ങി. ഏകമകനായതിനാൽ, എന്നെ കണ്ടപ്പോൾ അവർ ആവേശത്തിലാണെന്നാണ് ഞാൻ കരുതിയത്. എന്റെ അഹംഭാവം ഉടൻ പുറത്തുവരാൻ തുടങ്ങി. ഡൈനിംഗ് ടേബിളിലെ ന്യൂസ്പേപ്പറുകൾക്ക് മുകളിൽ കിടക്കുന്ന ഒരു ചെറിയ കടലാസ് അവർ എന്നെ കാണിച്ചു.
ഈ കഥ ഞങ്ങളുടെ കുടുംബത്തിൽ.
ഈ കഥ ഞങ്ങളുടെ കുടുംബത്തിൽ സുപരിചിതമാണ്: എന്റെ അപ്പച്ചനും അമ്മച്ചിയും കാലിഫോർണിയയിൽ നിന്ന് തലേദിവസം വൈകുന്നേരം വണ്ടിയോടിച്ചു വന്നു. ഒറിഗോൺ അതിർത്തിയിലുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി, അവർ ചില ലഘുഭക്ഷണങ്ങളും ഗ്യാസും, എപ്പോഴും ചെയ്യാറുള്ളത് പോലെ ഒരു ലോട്ടറി ടിക്കറ്റും വാങ്ങി. അൽപ്പം ചിന്തിച്ച് അവർ ടിക്കറ്റ് പോക്കറ്റിൽ ഇട്ടിട്ടു വടക്കോട്ട് യാത്ര തുടർന്നു. അന്നു രാത്രി അവരുടെ ഹോട്ടലിൽ, ലോട്ടറി നമ്പറുകൾ പ്രഖ്യാപിക്കാൻ പോകുന്ന വാർത്ത കാണാൻ പോകാനായി അപ്പച്ചൻ എഴുന്നേറ്റു. ചുറ്റിക്കറങ്ങുന്ന ആ ചതുരത്തിലെ ബോളുകൾ നമ്പറുകൾ തിരഞ്ഞെടുത്തു തുടങ്ങി, ആദ്യത്തെ നമ്പർ പൊരുത്തപ്പെട്ടു. പിന്നെ രണ്ടാമത്തെ നമ്പർ. പിന്നെ മൂന്നാമത്തെ നമ്പർ. ഈ സമയത്ത് അദ്ദേഹം അമ്മച്ചിയെ കുലുക്കി വിളിച്ചു. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും നമ്പറുകളുടെ പൊരുത്തം കണ്ടപ്പോൾ അവർ കണ്ണുകൾ തുടച്ചു. എല്ലാ ഏഴ് നമ്പറുകളും വന്നു. അവർ ആശ്ചര്യപ്പെട്ടു. ടിവി സ്ക്രീനിലുടനീളം എഴുതി കാണിക്കുന്ന കാര്യങ്ങളുമായി വിശ്വസിക്കുവാൻ അവരുടെ മനസ്സ് പാടുപെട്ടു. സങ്കൽപ്പിക്കാൻ കഴിയാത്തത്. ചിന്തിക്കാനാവാത്തത്. അവർ എന്തുമാത്രം നേടിയിരിക്കുന്നു? എന്താണിതിനർത്ഥം? അവതാരകർ വിജയിക്ക് ലഭിച്ചിരിക്കുന്ന തുക പ്രഖ്യാപിച്ചു. അന്ന് രാത്രി അപ്പച്ചനും അമ്മച്ചിയും കോടീശ്വരരായി.
ഉറക്കമില്ലാത്ത ആ രാത്രിക്ക് ശേഷം അവർ ഞങ്ങളുടെ വീട്ടിലേക്ക് വന്നു ലോട്ടറി ടിക്കറ്റ് ഞങ്ങളുടെ ഡൈനിംഗ് ടേബിളിൽ വച്ചു. ആ 46 ലക്ഷം ഞങ്ങളുടെ കുടുംബത്തെ ഒരുപാടു സഹായിച്ചു. കടങ്ങൾ അടച്ചു. കടങ്ങളുടെ സാമ്പത്തിക കാലാവധികൾക്കു സഹായമായി. ട്യൂഷൻ ഫീസുകൾ അടച്ചു. എന്നാൽ കഥയ്ക്ക് ഒരു ഇരുണ്ട വശമുണ്ട്. ക്ഷണികമായ ആനന്ദം സൃഷ്ടിച്ച ഒരു വീര സമ്മാനം ഒടുവിൽ കുടുംബത്തിൽ തർക്കത്തിനും കലഹത്തിനും കോപത്തിനും കാരണമായി. ഏകദേശം അമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം അപ്പച്ചന്റെയും അമ്മച്ചിയുടെയും വിവാഹജീവിതം അവസാനിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരസംസാരം നിലച്ചു. പകരം ഒരു തണുത്ത മരവിപ്പ് അനുഭവപ്പെട്ടു. ഒരു ആത്മാവിനെ പോലും കുറച്ചുകാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ കഥ വീണ്ടും പറയുന്നത്. ദൈവകൃപയാൽ ഞങ്ങളുടെ കുടുംബത്തിൽ സൗഖ്യവും അനുരഞ്ജനവും ആരംഭിച്ചു. എന്നിട്ടും ഒരു വസ്തുത അവശേഷിക്കുന്നു: അത്തരമൊരു വലിയ സമ്മാനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കും അറിയില്ല.
ഒരു സമ്മാനത്തേക്കാൾ നിർണായകമാണ് നമ്മൾ എങ്ങനെ സമ്മാനം കൈകാര്യം ചെയ്യുന്നു എന്നത്. നമുക്ക് അവിശ്വസനീയമായ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത എന്തെങ്കിലും ലഭിക്കുന്നു, എന്നിട്ടും അത് എന്തുചെയ്യണമെന്ന് അറിയാൻ മാർഗമില്ല. സമ്മാനം ആസ്വദിക്കുന്നതിനുപകരം നമ്മൾ അതിനെച്ചൊല്ലി വഴക്കിടുന്നു. മുന്തിരിത്തോട്ടത്തിലെ ഈ പ്രശ്നത്തെക്കുറിച്ച് യേശു മുന്നറിയിപ്പ് നൽകുന്നു (മത്തായി 20:1-16). ആ കഥയിൽ പറയുന്നതുപോലെ, വിളവെടുപ്പ് കാലത്ത് വളരെ ആവശ്യമുള്ള ജോലികൾക്കായി ഒരു കൂട്ടം തൊഴിലില്ലാത്ത പുരുഷന്മാരെ നിയമിക്കുന്നു. അവരുടെ ജോലി ദിവസം കഴിഞ്ഞ്, മാനേജർ വാഗ്ദാനം ചെയ്ത വേതനം അവർക്ക് കൂലിയായി നൽകുന്നു. എന്നാൽ ഒരു നല്ല ദിവസത്തെ ജോലിയും പോക്കറ്റിലെ പണവും ആഘോഷിക്കുന്നതിനുപകരം, വളരെ കുറച്ച് അധ്വാനിച്ച തൊഴിലാളികൾക്ക് സമാനമായ കൂലി ലഭിച്ചുവെന്ന് ആ ജീവനക്കാർ പിറുപിറുക്കുന്നു. യേശുവിന്റെ അനേകം അനുയായികൾ ദൈവ കൃപയിൽ നിന്നുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ഈ ഉപമ പ്രകടമാക്കുന്നു. ഉദാത്തമായ ഒരു സമ്മാനം ആസ്വദിക്കുന്നതിനുപകരം, വളരെ കുറച്ചു മാത്രമേ അർഹതയുള്ളൂ എന്ന് നമ്മൾ കരുതുന്ന ചിലരോടുള്ള ദൈവത്തിന്റെ ദയയുടെ വിശദീകരണം നമ്മൾ ചോദ്യം ചെയ്യുന്നു.
നമുക്ക് എങ്ങനെ അനുഭവമാക്കണം എന്ന് അറിയാത്ത ഒരു സമ്മാനമാണ് ശബ്ബത്ത്.
ചെയ്യുന്നതും പോകുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ തിരക്കേറിയ ഒരു ലോകത്ത്, വിശ്രമിക്കാൻ നമ്മെ ക്ഷണിക്കുന്ന ഒരു സമ്മാനം കൊണ്ട് നമുക്ക് കാര്യമായ പ്രയോജനമില്ല. എന്നാൽ അതാണ് യഥാർത്ഥ സമ്മാനം: വിശ്രമത്തിനുള്ള സമ്മാനം. തീർച്ചയായും, ലോകത്തിന്റെ തുടക്കത്തിൽ, മുഴുവൻ സൃഷ്ടികൾക്കും ഒരു സമ്മാനം നൽകികൊണ്ട് ദൈവം ആദ്യ ആഴ്ച തന്നെ പൂർത്തിയാക്കുന്നു: ഒന്ന് നിൽക്കാനും ശ്വസിക്കാനും ആശ്വസിക്കാനും ആസ്വദിക്കാനും വിരുന്നിനുമായുള്ള ഒരു ദിവസം. ദൈവം അതിന് “ശബ്ബത്ത്” എന്ന് പേരിട്ടു.
എല്ലാം പറഞ്ഞു തീർന്നപ്പോൾ, ശബ്ബത്തിനു സംഭവിച്ച ഏറ്റവും മോശമായ കാര്യം മതമാണ്. മതം ദാനങ്ങളോട് വിരോധമാണ്. മതം സ്വതന്ത്രമായ വസ്തുക്കളെ വെറുക്കുന്നു. ദൈവത്തിന്റെ നല്ല ദാനങ്ങളെ സമ്പാദിക്കാൻ ശ്രമിച്ചുകൊണ്ട് മതം അവ പാഴാക്കിക്കളയുന്നു, നമ്മുടെ മതം സമ്പാദിക്കലാണെന്ന് കരുതുന്നിടത്തോളം കാലം നമുക്ക് ഒരിക്കലും ഒരു വിശുദ്ധ വിശ്രമ ദിനം ആസ്വദിക്കാൻ കഴിയില്ല.
ഇത് പുതുമയുള്ള കാര്യമല്ല: ശബ്ബത്തിനോടുള്ള ശത്രുത സഭയുടെയും ലോകത്തിന്റെയും രക്തത്തിൽ വളരെക്കാലമായി ഒഴുകുന്നു. ജസ്റ്റിൻ രക്തസാക്ഷിയെപ്പോലുള്ള പല ആദ്യകാല സഭാ പിതാക്കന്മാരും ശബ്ബത്ത് ദിനത്തെ യഹൂദന്മാർക്കുള്ള ശിക്ഷയായി കണ്ടു, അവരുടെ അധഃപതനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ അനുസരണത്തിന്റെ ഒരു ദിവസം ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ശബത്ത് ആചരിക്കുന്നത് പാപമാണോ? മറ്റുള്ളവർ അത് പൂർണ്ണമായും നിരസിച്ചു, അതിനെ ഒരു അവശിഷ്ടത്തിന്റെ പദവിയിലേക്ക് തരംതാഴ്ത്തി – പുരാതനമായ, നിഗൂഢമായ, ആധുനിക ലോകത്തിലെ പരിഗണനയ്ക്ക് യോഗ്യമല്ലാത്ത, നമ്മുടെ “തത്വ വിശ്വാസങ്ങളുടെ പൊടിപിടിച്ച പണയക്കട”യിൽ നിന്നുള്ള ഒരു ആശയം. മറ്റുള്ളവർ അത് ഒരു ഉട്ടോപ്യൻ ന്യായമായി നിരസിക്കുന്നു, സാധ്യമാണെങ്കിൽ, ആചരിക്കും. “ശബ്ബത്തിനൊക്കെ സമയം കിട്ടുന്നത് ആർക്കാ?”, അവർ ന്യായീകരിക്കുന്നു. “ഞാൻ കാലഹരണപ്പെടുമ്പോൾ ഞാൻ ഉറങ്ങും. അതായതു, സാത്താൻ ഒരിക്കലും വിശ്രമിക്കാതിരിക്കുന്നതിനാൽ ഞാനെന്തിന്?”
എന്നാൽ ഈ പൊള്ളയായ ധാരണകൾ തിരുവെഴുത്തുകളേക്കാൾ മാനുഷിക യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ദ്രുതഗതിയിലുള്ള ജോലി, മദ്യപാനം, ഉൽപ്പാദന ഭ്രമം എന്നിവയിൽ ശബ്ബത്ത് അനുയോജ്യമല്ലെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും, ശബ്ബത്തിനെ സംബന്ധിച്ച് നമുക്ക് എന്ത് സംശയം തോന്നിയാലും, അത്തരം അവഗണന ബൈബിളോ യേശുവോ സഭാ ചരിത്രമോ പങ്കിടുന്നില്ല. ദൈവത്തിന്റെ കഥ അടിസ്ഥാനപരമായി ഒരു വിശ്രമ ദിനം എന്ന ലളിതമായ ദാനത്തെക്കുറിച്ചുള്ള ഒരു കഥയാണ്.
മാർവ ഡോൺ എഴുതി, “ത്രിയേക ദൈവത്തിലുള്ള വിശ്വാസത്തിലൂടെ നമുക്ക് ലഭിച്ച ആത്മീയ വിഭവങ്ങൾ ലഭ്യമായ ഏറ്റവും മികച്ച നിധികളാണ്.” ശബ്ബത്ത് അത്തരമൊരു നിധിയാണ്. നമ്മുടെ പ്രശ്നം? ശബ്ബത്ത് എന്തുചെയ്യണമെന്ന് നമുക്കറിയില്ല. ശബ്ബത്തെന്ന സമ്മാനം, നമുക്ക് അത് എങ്ങനെ സ്വീകരിക്കാം, അത് സ്വീകരിക്കുന്നത് വഴി ലോകത്തിനു എങ്ങനെ നേട്ടം കൈവരുന്നു എന്നതിനെ കുറിച്ച് മനസ്സിലാക്കുന്നത് – അതാണ് ഈ ലേഖനം.
വിശുദ്ധ ഗ്രന്ഥത്തിലെ നിധികൾ ഉജ്ജ്വലമായ മഹത്വത്തോടെയുള്ള ഒരു വിശ്രമ ദിനത്തെക്കുറിച്ച് സംസാരിക്കുന്നു – നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്താൻ ശക്തിയുള്ള ഒരു സമ്മാനം വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനത്തിൽ, ശബ്ബത്തിനെ കുറിച്ച് ബൈബിൾ ഉപയോഗിക്കുന്ന നാല് വാക്കുകളോ വാക്യങ്ങളോ എടുത്തുകാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് അതിന്റെ പ്രാധാന്യം മാത്രമല്ല, നമ്മുടെ ജീവിതത്തെയും ലോകത്തെയും പരിവർത്തനം ചെയ്യുന്നതിലെ ശക്തിയും കാണാൻ സഹായിക്കുന്നു.
ശബ്ബത്ത്. എന്താണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്?
മനുഷ്യരാശിയെ സൃഷ്ടിച്ചതിനുശേഷം ദൈവം നൽകുന്ന ആദ്യത്തെ സമ്മാനം ശബ്ബത്തിന്റെ ദാനമാണ്. എന്താണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്? ഇവിടെയാണ് നാം ഒരു ബൈബിൾ പദവുമായി മുഖാമുഖം വരുന്നത് – ശബ്ബത്ത്. എബ്രായ ഭാഷയിൽ, ഈ വാക്കിന്റെ അർത്ഥം “വിശ്രമിക്കുക, നിർത്തുക, അല്ലെങ്കിൽ വേഗത കുറയ്ക്കുക” എന്നാണ്. ഇത് മറ്റൊരു എബ്രായ പദമായ മെനുഹയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനർത്ഥം “വിശ്രമം” എന്നാണ്. രണ്ടും ഒരേ യാഥാർത്ഥ്യത്തോട് സംസാരിക്കുന്നു. ജോലിയ്ക്കോ ഉൽപ്പാദനക്ഷമതയ്ക്കോ ശേഖരണത്തിനോ നിയന്ത്രണത്തിനോ വേണ്ടിയല്ലാത്ത കൊത്തിയെടുത്ത ഇടം.
ശബ്ബത്ത് എന്ന വാക്ക് എനിക്കിഷ്ടമാണ്. ശബ്ബത്ത് എന്ന വാക്ക് കേൾക്കുമ്പോഴെല്ലാം, “ശ്ശ്ശ്” എന്ന വിളിയോടെ തുടങ്ങുന്ന ശാന്തമായി ഇരിക്കാൻ ക്ഷണിക്കുന്ന ആ വാക്ക് എനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല. അവൻ കർത്താവും അവന്റെ കർതൃത്വത്തിൻ കീഴിൽ നാം വിശ്രമിക്കുന്നതുമായ ദൈവത്തിന്റെ സമയത്തിലേക്കുള്ള ശാന്തതയിലേക്കുള്ള ക്ഷണമാണിത്. വിശ്രമിക്കാനുള്ള ഈ കൽപ്പന ബൈബിളിന്റെ ഉല്പത്തി 1-2 ലെ കഥാഗതിയിൽ കാണാൻ സാധിക്കും. ആറ് ദിവസങ്ങളിലൂടെ സൃഷ്ടിച്ച ശേഷം, ദൈവം താൻ ഉണ്ടാക്കിയതും “നല്ലത്” എന്ന് വിളിച്ചതും എല്ലാം നോക്കി അത് പ്രഖ്യാപിക്കുന്നു.
♦ താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. (ഉല്പത്തി 2:2-3) ♦
സൃഷ്ടി ആഖ്യാനത്തിനുള്ളിലെ ഈ വിഭാഗത്തിലെ രണ്ട് ഘടകങ്ങൾ ശ്രദ്ധിക്കുക. ഒന്നാമതായി, ദൈവം സമയം ചിട്ടപ്പെടുത്തുകയും ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നത് ഏഴുദിവസത്തെ കാലയളവിനുള്ളിൽ തന്നെയാണെന്ന് ശ്രദ്ധിക്കുക. ദൈവം ഏഴ് ദിവസം എന്ന ഒരു ആഴ്ച സൃഷ്ടിക്കുന്നു. അതായത്, ഏഴ് ദിവസങ്ങളുടെ ചട്ടക്കൂട് ദൈവിക ഉദ്ദേശ്യത്താൽ സമ്പന്നമാണ്. സഭാപിതാക്കന്മാരെ പ്രതിധ്വനിപ്പിക്കുന്ന (കൈസര്യയിലെ ബേസിൽ പോലെ), ദൈവശാസ്ത്രജ്ഞനായ കോളിൻ ഗുണ്ടൺ വാദിക്കുന്നത്, ഏഴ് ദിവസങ്ങളുടെ ക്രമം ഇന്നത്തെ സമയവും നിത്യതയും തമ്മിൽ ഒരു പ്രത്യേക ബന്ധം സ്ഥാപിക്കുന്നു എന്നാണ്. അതായത്, ദൈവം വസിക്കുന്ന നിത്യതയുടെ മണ്ഡലത്തിന് വിപരീതമായി പ്രവർത്തിക്കാൻ ദൈവം സൃഷ്ടിച്ചതാണ് ഏഴ് ദിവസത്തെ ആഴ്ച.
മുൻപറഞ്ഞതുപോലെ, സമയം എന്നത് അടിസ്ഥാനപരമായി എല്ലാം ഒറ്റയടിക്ക് സംഭവിക്കാതിരിക്കാനുള്ള ദൈവത്തിന്റെ മാർഗമാണ്. അതുകൊണ്ടാണ് യഹൂദ പണ്ഡിതനായ എബ്രഹാം ഹെഷൽ ശബ്ബത്തിനെ “ഒരു ദിവസം പൂർണമായ നിത്യത” എന്ന് മനോഹരമായി വിശേഷിപ്പിക്കുന്നത്.
നമ്മുടെ പരിമിതവും വർത്തമാനവുമായ ലോകത്തിലേക്ക് തൽക്ഷണം കടന്നുവരുന്ന ശാശ്വത മഹത്വത്തിന്റെ ഒരു നിമിഷമാണ് ശബ്ബത്ത്. ചിലർ വളരെ എളുപ്പത്തിൽ ഊഹിക്കുന്നതുപോലെ തിരുവെഴുത്തുകളിൽ ഊന്നൽ നൽകുന്നത് സൃഷ്ടിയുടെ സമയത്തിനല്ല, സമയത്തിന്റെ സൃഷ്ടിയിലാണ്. ഏഴ് ദിവസത്തെ ആഴ്ച ദൈവത്തിന്റെ ഉജ്ജ്വലമായ സൃഷ്ടിയാണ്, ഒരു കവി അതിനെ “എബ്രായ ആത്മാവിന്റെ ഏറ്റവും ഉജ്ജ്വലമായ സൃഷ്ടി” എന്ന് വിളിക്കുന്നു.
ഈ കൽപ്പന മനുഷ്യന്റെ ജോലിയും മനുഷ്യ വിശ്രമവും സന്തുലിതമായി നിലനിർത്തുന്നതിനുള്ള ദൈവത്തിന്റെ മാർഗമാണ്. ഈ കുറിപ്പ് മനസ്സിൽ വയ്ക്കുക – ദൈവം ഓരോ ആഴ്ചയും ഒരു ദിവസം വിശ്രമവും ആറ് ദിവസത്തെ ജോലിയും കൽപ്പിക്കുന്നു. അതിനാൽ, ആ ചട്ടക്കൂടിൽ, ഈ കൽപ്പന വിശ്രമത്തിനുള്ള ക്ഷണവും ജോലി ചെയ്യാനുള്ള ക്ഷണവുമാണെന്ന് നാം ഓർക്കണം. ചിലരെ സംബന്ധിച്ചിടത്തോളം, ശബ്ബത്ത് എന്നത് കുറച്ച് പ്രവർത്തിക്കാനുള്ള ക്ഷണമല്ല, മറിച്ച് കൂടുതൽ പ്രവർത്തിക്കാനുള്ള ക്ഷണമാണ്. ഖേദകരമെന്നു പറയട്ടെ, ചില തലമുറകൾ ജോലിയോടുള്ള അഭിനിവേശത്തിലേക്കും മറ്റു ചിലർ അലസതയിലേക്കും ചായ്വുള്ളവരാണ്. ബാലൻസ് ആണ് വേണ്ടത്. ആറ് ദിവസത്തെ ജോലി – ഒരു ദിവസത്തെ വിശ്രമം.
രണ്ടാമതായി, ഏഴ് ദിവസത്തെ താളത്തിൽ രൂപപ്പെടുത്തിയ ഈ ആഴ്ചയിൽ വിശ്രമത്തിന്റെ വളരെ വ്യക്തമായ താളം ഉണ്ടെന്ന് ശ്രദ്ധിക്കുക. ഏഴിൽ ഒരു ദിവസം വിശ്രമിക്കണം – നിർത്തുക, സന്തോഷിക്കുക, ദൈവത്തോടൊപ്പമായിരിക്കുക. എല്ലാ ആഴ്ചയും ഒരു ദിവസം വിശ്രമത്തിനായി മാറ്റിവയ്ക്കണം. അതിനാൽ, ദൈവത്തിന് പ്രധാനമായത്, കൊലപാതകം, വ്യഭിചാരം, വിവാഹമോചനം, നുണ പറയൽ, അഗമ്യഗമനം, ബലാത്സംഗം, അസൂയ, ശിശുബലി എന്നിവയ്ക്കെതിരായ കൽപ്പനകൾക്ക് മുമ്പായി തിരുവെഴുത്തുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിശ്രമത്തിന്റെ ധാർമ്മിക അനിവാര്യതയാണ്. എന്തുകൊണ്ടാണ് നമ്മൾ ശബ്ബത്ത് ആചരിക്കുന്നത്? ഉല്പത്തിയിൽ പറയുന്നു, ആദ്യമായി, ദൈവം ഒരു ശബ്ബത്ത് ആചരിച്ചു, രണ്ടാമത്, ദൈവം അതിനെ സൃഷ്ടിയുടെ ഡിഎൻഎയിൽ സൃഷ്ടിച്ചു., അതിനാൽ അത് സൃഷ്ടി തഴച്ചു വളരാൻ ആവശ്യമായ ഒന്നാണ്.
പുതിയ നിയമം ശബ്ബത്തിനെപ്പറ്റി പഠിപ്പിക്കുന്നത് തുടരുമ്പോൾ, പൗലൊസ് പുതിയ ഉടമ്പടിയിലെ ആളുകളെ ഒരു പ്രത്യേക ദിവസത്തിൽ നിന്ന് മോചിപ്പിക്കുന്നതായി തോന്നുന്നു. ദൈവം നമുക്ക് സമ്മാനമായി നൽകിയത് നാണക്കേടിന്റെയോ കുറ്റബോധത്തിന്റെയോ ഉപകരണമായി മാറാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ശബ്ബത്ത് നമുക്കുള്ളതാണ്. നമ്മൾ ശബ്ബത്തിനല്ല. ആ യാഥാർത്ഥ്യത്തിൽ നമുക്ക് സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാൻ കഴിയും. പൗലൊസിന്റെ വാക്കുകൾഓർക്കുക: “അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.” (കൊലൊ. 2:16). വിധിക്കരുത്, സുഹൃത്തേ. ഓർക്കുക, യേശുവല്ലാതെ മറ്റാരും ഒരു ശബ്ബത്ത് കൃത്യമായി ആചരിച്ചിട്ടില്ല. കൃപയുണ്ട്. അനന്തമായ കൃപ. നാം ചെയ്യേണ്ടത് ശബ്ബത്തിൽ പ്രവേശിക്കാൻ “എല്ലാ ശ്രമവും” ചെയ്യുക എന്നതാണ്. പുതിയ നിയമത്തിലെ പ്രാഥമിക ആശയം ഒരു നിർദ്ദിഷ്ട ദിവസത്തെക്കുറിച്ചല്ല, മറിച്ച് നാം ക്രിസ്തുവിന്റെ ശബ്ബത്താചരണത്തിന്റെ ബാക്കി ഭാഗത്തേക്ക് പ്രവേശിക്കാൻ തുടങ്ങുന്നു എന്നതാണ്.
ദൈവം നമ്മെ ശബ്ബത്തിലേക്ക് ക്ഷണിക്കുമ്പോൾ, ശബ്ബത്തിന് നമുക്കുവേണ്ടി “പ്രവർത്തിക്കാൻ” കഴിയില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടാം. “ഒരു ദിവസം മുഴുവൻ വിശ്രമിക്കാൻ എനിക്ക് സമയമില്ല,” ആളുകൾ വർഷങ്ങളായി എന്നോട് ഇങ്ങനെ പ്രതികരിക്കുന്നു. എന്നാൽ, ബൈബിളിൽ ഇത് അങ്ങനെയല്ല. ആഴ്ചയിൽ ഒരു ദിവസം വിശ്രമിക്കുന്നത് യഥാർത്ഥ മനുഷ്യനാണെന്നും വിശ്രമിക്കാതിരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ബൈബിൾ കഥ നമ്മോട് പറയുന്നു. മനുഷ്യർക്ക് വിശ്രമം നൽകപ്പെട്ടു. നമുക്ക് വിശ്രമിക്കാൻ സമയമില്ല എന്ന് പറയുമ്പോൾ, നമുക്കുള്ള ഒന്നിനും നമുക്ക് സമയം കണ്ടെത്താൻ കഴിയില്ല. ഡീട്രിച്ച് ബോൺഹോഫർ ഒരിക്കൽ എഴുതിയതുപോലെ, ദൈവത്തോടൊപ്പമുള്ള ഒരു അനിവാര്യത ഒരു സൂചനയാണ്. അതായത്, ദൈവം നമ്മോട് ചെയ്യാൻ കൽപ്പിക്കുന്നത് ദൈവം ആരാണെന്ന് നമ്മോട് പറയുന്നു. വിശ്രമിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. ദൈവം വിശ്രമിക്കുന്നു. നാം ദൈവത്തേക്കാൾ ശക്തരോ ജ്ഞാനികളോ മികച്ചവരോ ആണോ? സൃഷ്ടികഥ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, വിശ്രമത്തിന്റെ ആവശ്യകത പ്രപഞ്ചത്തിന്റെ ജനിതക നിയമത്തിൽ വേരൂന്നിയതാണ്, ഈ യാഥാർത്ഥ്യം അവഗണിക്കുന്നത് ലോകത്തെ ജനിതകമായി മാറ്റാൻ ശ്രമിക്കുന്നതുപോലെയാകും.
പ്രപഞ്ചത്തിന്റെ നാഥനായ ദൈവത്തിന്റെ വളരെ നല്ല സൃഷ്ടിയാണ് ആഴ്ച്ച. ആ ആഴ്ചയ്ക്കുള്ളിൽ ദൈവം ഒരു ദിവസം സൃഷ്ടിച്ചു, അത് ഒരു വിശ്രമ ദിനമാണ്. അത് എത്ര മനോഹരമാണ്! വാരാന്ത്യം കണ്ടുപിടിച്ച ദൈവത്തെ നമ്മൾ അക്ഷരാർത്ഥത്തിൽ ആരാധിക്കുന്നു!
ശബ്ബത്തിനെക്കുറിച്ചുള്ള ബൈബിളിലെ മറ്റൊരു പ്രധാന വാക്ക് “ഓർമ്മിക്കുക” എന്ന പദമാണ്. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ, ശബ്ബത്തിനായുള്ള ഒരുക്കത്തിനുശേഷം, ഞങ്ങളുടെ കുടുംബം ഒരു പാട്ട് പാടാൻ ഒത്തുകൂടും. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആലപിക്കുന്ന പരമ്പരാഗത ജൂത ഗാനമായ L’khah Dodi ചില കുടുംബങ്ങൾ അവതരിപ്പിക്കുന്നു. അത് ഇങ്ങനെ പോകുന്നു, “മണവാളന്റെ അഭിമാനമായ നീ സമാധാനത്തോടെ വരിക, സന്തോഷത്തോടെ വരിക; മണവാട്ടി, വരൂ, വിശ്വസ്തരായ തിരഞ്ഞെടുക്കപ്പെട്ട വംശമേ, നിന്റെ കൃപ ചൊരിയുക; വരൂ, മണവാട്ടി! വരൂ, മണവാട്ടി!”
ഞങ്ങളുടെ കുടുംബം യഹൂദ കുടുംബമല്ല. ഞങ്ങളുടെ പാട്ട് വളരെ ലളിതമാണ്. ഞങ്ങൾ ശബ്ബത്ത് ശാലോം അല്ലെങ്കിൽ “ശബ്ബത്ത് സമാധാനം” എന്ന് വിളിക്കുന്ന ഒരു ഗാനം ആലപിക്കുന്നു. കുടുംബത്തിലെ ഓരോ വ്യക്തിയുടെയും പേര് ഇപ്രകാരമാണ്.
എ.ജെ. ശബ്ബത്ത് ശാലോം
ക്വിൻ ശബ്ബത്ത് ശാലോം
എലിയട്ട് ശബ്ബത്ത് ശാലോം
ഞങ്ങളുടെ പന്ത്രണ്ട് കോഴികൾക്ക് പേരുകളുണ്ട്, ഞങ്ങൾ അവയെ പാട്ടിൽ ഉൾപ്പെടുത്താറുണ്ട്. പിന്നെ ഞങ്ങൾ വിപുലമായ ഭക്ഷണം കഴിച്ച്, ഒരുമിച്ച് പുസ്തകങ്ങൾ വായിച്ച് ഉറങ്ങാൻ പോകുന്നു. രാവിലെ, ഞങ്ങൾ ഉണരും. ശബ്ബത്തിന്റെ പ്രഭാതത്തിൽ ഞങ്ങൾക്ക് രണ്ട് നിയമങ്ങളുണ്ട്. ഒന്നാമതായി, ആരും അവരുടെ ബെഡ്ഷീറ്റുകളും കിടക്കകളും കട്ടിലിൽ ക്രമീകരിക്കുന്നില്ല. രണ്ടാമതായി, പാൻകേക്കുകൾ. പാൻകേക്കുകൾ ഞങ്ങളുടെ ശബ്ബത്തിന് അത്യന്താപേക്ഷിതമാണ്. ക്വിൻ ഉറങ്ങുമ്പോൾ, ഞാൻ പലപ്പോഴും എലിയറ്റിനൊപ്പം നേരത്തെ എഴുന്നേൽക്കും, ഒപ്പം ഞങ്ങൾ ഒരുമിച്ച് ഞങ്ങൾക്കറിയാവുന്ന ഏറ്റവും വലിയ പാൻകേക്കുകൾ ഉണ്ടാക്കുന്നു. മേശ മുകളിൽ ഇരുന്ന്, എലിയറ്റ് എന്നെ മാവ് ഇളക്കാൻ സഹായിക്കുന്നു. എന്നിട്ട് ഞങ്ങൾ അവയെ കുക്ക് ചെയ്തെടുക്കുന്നു. എലിയറ്റ് ആർക്കുമില്ലാത്തതുപോലെ സിറപ്പ് ഒഴിക്കും (അവന് ഒരു പ്രശ്നമുണ്ടെന്ന് ഞാൻ ചിലപ്പോൾ ആശങ്കപ്പെടുന്നു). എന്നിട്ട് ഞങ്ങൾ കഴിക്കുന്നു. അതൊരു പാൻകേക്ക് വിരുന്നാണ് — സ്ലാപ്പി കേക്കുകൾ, ബേക്കൺ, മുട്ട, അധിക തേൻ ചേർത്ത കോഫി.
എന്റെ കുടുംബം ശബ്ബത്ത് ചെയ്യുന്ന രീതിക്ക് പാൻകേക്കുകൾ അത്യന്താപേക്ഷിതമാണ്. ചില യഹൂദ പിതാക്കന്മാർ, ശബ്ബത്തിന്റെ രാവിലെ, തങ്ങളുടെ കുട്ടികൾക്ക് ഒരു സ്പൂൺ തേൻ നൽകുമെന്ന് ഞാൻ ഒരിക്കൽ വായിച്ചു. ആശയം ലളിതമായിരുന്നു: ശബ്ബത്തിന്റെ മാധുര്യം അവർ ജീവിതകാലം മുഴുവൻ ഓർക്കും. ആദ്യകാല ക്രിസ്ത്യാനികൾ കുർബാന സ്വീകരിച്ച രീതിക്ക് സമാനമാണ് ഇത്: പാലും തേനും. ഈ പ്രതീകാത്മകത ക്രിസ്തുവിൽ അവർ വാഗ്ദത്ത ദേശത്ത് എത്തിയിരിക്കുന്നു എന്ന് അവരെ ഓർമ്മിപ്പിക്കാൻ ആയിരുന്നു. അതാണ് എന്റെ പ്രതീക്ഷ – ഞാൻ മരിച്ച് പോയി, എന്റെ കുട്ടി വളർന്ന് വലുതാകുമ്പോൾ, ആരെങ്കിലും എന്റെ മകന്റെ ചുറ്റും ശബ്ബത്ത് എന്ന വാക്ക് മന്ത്രിച്ചാൽ, അവന്റെ വായിൽ കപ്പലോടാൻ തുടങ്ങും. പാവ്ലോവിയൻ പ്രയോഗത്തിന്റെ പരകോടിയാണിത്.
നമുക്ക് വിശ്രമം വേണം. എന്നാൽ ഒഴിവുസമയത്തെക്കുറിച്ചുള്ള ഓർമ്മയും നാം വികസിപ്പിക്കണം. കാര്യങ്ങൾ സംഭവിക്കുന്നു എന്നതാണ് വസ്തുത. പ്ലാനുകൾ വേഗത്തിൽ നിറയുന്നു. ജീവിതം നടക്കുന്നു. നമ്മുടെ ചിന്തകൾ വഴിതിരിച്ചുവിടുന്നു. നമ്മുടെ ദിനചര്യകൾ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. യഥാർത്ഥ വിശ്രമത്തിൽ മനഃപൂർവവും അവബോധവും ഉൾപ്പെടുന്നു എന്ന മൃദുലമായ ഓർമ്മപ്പെടുത്തലായി തയ്യാറെടുപ്പ് ദിവസം പ്രവർത്തിക്കുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കുക: “ശബ്ബത്ത്” എന്ന വാക്ക് ബൈബിളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് പുറപ്പാട് 20:8 ലാണ്. ആ ഖണ്ഡികയിൽ അവിടെ യിസ്രായേലിനോട് “ശബ്ബത്ത് ദിവസം വിശുദ്ധമായി ആചരിച്ചുകൊണ്ട് അതിനെ ഓർക്കാൻ” കൽപ്പിച്ചിരിക്കുന്നു. “വിശുദ്ധമായി സൂക്ഷിക്കുക” എന്നതിന്റെ അർത്ഥമെന്താണ്?
വിശുദ്ധമായ, അല്ലെങ്കിൽ വിശുദ്ധീകരിക്കുന്ന (ഹീബ്രുവിൽ ലെ-കാദേശ്) എന്തെങ്കിലും സൂക്ഷിക്കുന്നത് എങ്ങനെ ഒരുക്കത്തിന്റെ ഒരു വികാരം കൊണ്ടുവരുന്നുവെന്ന് കാണിക്കാൻ അബ്രഹാം ഹെഷൽ വിവാഹ തയ്യാറെടുപ്പിന്റെ ഉദാഹരണം ഉപയോഗിക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വിവാഹദിനത്തിനായി തയ്യാറെടുക്കുന്ന വധുവിനെ വിവരിക്കാൻ “സൂക്ഷിക്കാൻ” എന്ന വാക്ക് പലപ്പോഴും ഉപയോഗിച്ചിരുന്നു. “സൂക്ഷിക്കുക” എന്നത് “വിവാഹനിശ്ചയം” എന്നതിന് തുല്യമായിരുന്നു. വാസ്തവത്തിൽ, യഹൂദന്മാർ ശബ്ബത്തിനെ “മണവാട്ടി” എന്നും “രാജ്ഞി” എന്നും പറയുന്നു – നമ്മൾ അവളുടെ സ്നേഹിതരും അവളുടെ അധികാരത്തിൻ കീഴിലുമാണ്. ഒരു പുരുഷൻ തന്റെ വധുവിനെ ഒരുക്കാൻ എന്താണ് ചെയ്യുന്നത്? അവൻ ഒരു വിരുന്നു തയ്യാറാക്കുന്നു, ഒരു വീട് ഉണ്ടാക്കുന്നു, അവൾക്കായി ഒരുങ്ങുന്നു. രാജ്ഞി നിങ്ങളുടെ വീട്ടിൽ വന്നാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ വീട് റെഡിയാക്കുന്നു. രണ്ട് ചിത്രങ്ങളും യഥാർത്ഥത്തിൽ തയ്യാറെടുപ്പിനെ കുറിച്ചുള്ളതാണ്.
ഇത് വളരെ ശ്രദ്ധേയമാണ് – പുറപ്പാട് 20-ലെ പത്ത് കൽപ്പനകൾ നോക്കുമ്പോൾ, “ഓർക്കുക” എന്ന വാക്കിൽ ആരംഭിക്കുന്ന ഒരൊറ്റ കൽപ്പന മാത്രമേയുള്ളൂ. കൊലപാതകത്തിനെതിരായ കൽപ്പന “ഓർക്കാൻ” നമ്മളോട് പറഞ്ഞിട്ടില്ല. വ്യഭിചാരത്തിനെതിരായ കല്പനയുമല്ല. വിഗ്രഹാരാധനക്കെതിരായ കല്പനയുമല്ല.
ശബ്ബത്ത് കൽപ്പന മാത്രമാണ് ഓർമ്മിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. എന്താണ് പറയാൻ വരുന്നതെന്ന് ദൈവം മുന്നറിയുന്നതു പോലെ. എന്തുകൊണ്ട്? കാരണം, ദൈവത്തിന് അറിയാമായിരുന്നു, പത്തിൽ, ഇത് നമ്മൾ മറക്കാൻ സാധ്യതയുണ്ട്. അടിസ്ഥാനപരമായി നമ്മൾ അങ്ങനെയാണ് – അതാണ് സത്യം. എല്ലാ ഉദ്ദേശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി, ശബ്ബത്തിനെക്കുറിച്ചുള്ള നാലാമത്തെ കൽപ്പനയുടെ സാധുതയിലും ധാർമ്മിക പ്രാധാന്യത്തിലും സഭ അധികം വിശ്വസിക്കുന്നില്ല. നമ്മൾ അടിസ്ഥാനപരമായി ഒമ്പത് കൽപ്പനകളിലും ശക്തമായ ഒരു നിർദ്ദേശത്തിലും വിശ്വസിക്കുന്നു.
ശബ്ബത്ത് ആചരിക്കുന്നതിന്റെ ഒരു ഭാഗം യഥാർത്ഥത്തിൽ അത് ഓർമ്മിക്കുക എന്നതാണ്. അത് നമ്മുടെ മനസ്സിൽ നിക്ഷേപിക്കുന്നതിന് വേണ്ടി. “അഭിവൃദ്ധി,” “അമനീഷ്യ വളർത്തുന്നു”, വാൾട്ടർ ബ്രൂഗെമാൻ ഊന്നിപ്പറയുന്നു, അതായത്, ആഗ്രഹിക്കുന്നതെല്ലാം ഉള്ളവർ ശബ്ബത്തിന്റെ പ്രാധാന്യം അവഗണിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ്. ബാങ്ക് അക്കൗണ്ട് നിറയുമ്പോൾ, സമൃദ്ധമായ ഭക്ഷണം ഫ്രിഡ്ജിൽ ഇരിക്കുമ്പോൾ, ബിസിനസ്സ് കുതിച്ചുയരുന്നു, ജിഡിപി ഉയരുന്നു, എല്ലാവരും സന്തോഷവതരാണെന്ന് തോന്നുമ്പോൾ, നമ്മുടെ ജീവിതം അവ ഉണ്ടായിരുന്നതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മൾ പ്രലോഭിപ്പിക്കപ്പെടുന്നു. അങ്ങനെ എല്ലാം ഭംഗിയായി നടക്കുമ്പോൾ നാം ശബ്ബത്തിനെ മറക്കുന്നു.
എന്നാൽ നാം അങ്ങനെ ചെയ്യുമ്പോൾ, ശബ്ബത്ത് കൽപ്പനയുടെ കേന്ദ്രഘടകം – അത് ഓർത്തുവെക്കുന്നതിൽ നാം പരാജയപ്പെടുന്നു.
ശബ്ബത്തിനെ ഓർക്കുക എന്ന ലളിതമായ പ്രവൃത്തി നമ്മുടെ മനസ്സിനെ മാറ്റുന്നു. നമ്മുടെ മനസ്സിനും ശരീരത്തിനും ആത്മാക്കൾക്കും കാത്തിരിക്കാൻ ഒരു വിശ്രമദിനം നൽകാത്തതിനാൽ നാം പലപ്പോഴും വിഷാദത്തിലാകുന്നു. ശബ്ബത്തിനെ കുറിച്ച് ചിന്തിക്കുന്നത് പ്രത്യാശ കൈവരുത്തുന്നു. അതിനെക്കുറിച്ച് സ്വപ്നം കാണുന്നു. അതിനായി കാത്തിരിക്കുന്നു. നമുക്ക് ഒരു ഇടവേള വരാനിരിക്കുന്നുവെന്നറിയുമ്പോൾ ജീവിതം വളരെ മികച്ചതാകുന്നു. ശബ്ബത്ത് അനുസ്മരിക്കുന്ന പ്രവൃത്തിയിൽ അഗാധമായ സന്തോഷമുണ്ട്.
ആ പാൻകേക്കുകളുടെ മണം ഒരിക്കലും മറക്കരുത്!
ദൈവം “നല്ല” കാര്യങ്ങൾ മാത്രമേ സൃഷ്ടിക്കൂ.
ഇറ്റാലിക് അല്ലെങ്കിൽ ബോൾഡ് ടെക്സ്റ്റ് ഉപയോഗിക്കുന്നതിന് വളരെ മുമ്പുതന്നെ, ഒരു ആശയം ഉയർത്തിക്കാട്ടുന്നതിനുള്ള പുരാതന രചയിതാവിന്റെ സാഹിത്യ ഉപകരണമായിരുന്നു ആവർത്തനം. അതിനാൽ, തിരുവെഴുത്തുകളുടെ രചയിതാക്കൾ എന്തെങ്കിലും വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ട് അവരുടെ അഭിപ്രായം പ്രകടിപ്പിക്കും. ഇക്കാരണത്താൽ, സൃഷ്ടിയുടെ ആഖ്യാനം ദൈവം താൻ ഉണ്ടാക്കിയ എല്ലാറ്റിന്റെയും നന്മ പ്രഖ്യാപിക്കുന്നതായി ആവർത്തിച്ച് ചിത്രീകരിക്കുന്നു. “നല്ലതായിരുന്നു. . . . അത് നല്ലതും വളരെ നല്ലതും ആയിരുന്നു” (ഉൽപത്തി 1:4, 10, 12, 18, 21, 25, 31). ആഡംബരപൂർണമായ, സ്വയം അഭിനന്ദിക്കുന്ന വ്യാഖ്യാനമായി തോന്നാവുന്ന കാര്യങ്ങളിൽ, ദൈവം തന്റെ സൃഷ്ടിയുടെ തിളക്കം സ്വയം തിരിച്ചറിഞ്ഞതിനെക്കുറിച്ചുള്ള അറിവിനാൽ നാം യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. താൻ ഉണ്ടാക്കിയത് വിലപ്പെട്ടതും ശരിയും നല്ലതുമാണെന്ന് അവന് നന്നായി അറിയാം. ഓരോ ദിവസവും ഈ പല്ലവി ആവർത്തിച്ചുകൊണ്ട്, ഈ ലോകം അടിസ്ഥാനപരമായി നല്ലതാക്കിയതാണെന്ന് ബൈബിൾ ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു. സൃഷ്ടിയുടെ അന്തർലീനമായ നന്മ ശബ്ബത്ത് ജീവിതത്തിന്റെ ഒരു പ്രധാന സമ്പ്രദായത്തെക്കുറിച്ച് സംസാരിക്കുന്നു – ദൈവം സൃഷ്ടിച്ചതിന്റെ നന്മയെക്കുറിച്ച് ചിന്തിക്കാനും അതിൽ ആനന്ദിക്കാനും മനുഷ്യരാശിയുടെ ആവശ്യകത.
എന്റെ മതവിശ്വാസങ്ങൾ ചർച്ചചെയ്യുമ്പോൾ ഒരു നിരീശ്വരവാദിയായ സുഹൃത്തിനോട് ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള എന്റെ ശക്തമായ വാദം അവതരിപ്പിക്കാൻ ഒരിക്കൽ എന്നോട് അഭ്യർത്ഥിച്ചു. ഞാൻ ഒരു ലളിതമായ വാക്ക് പറഞ്ഞു: മാമ്പഴം. ഒരു മാമ്പഴത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് നല്ലതും പഴുത്തതുമായ മാമ്പഴങ്ങളെക്കുറിച്ചാണ്; മാമ്പഴത്തിന് ശേഷം നിങ്ങളുടെ ഷർട്ട് മാറ്റേണ്ടതിനെക്കുറിച്ച്. ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള എന്റെ ഏറ്റവും വലിയ വാദമായിരുന്നു മാമ്പഴമെന്ന് ഞാൻ വിശദീകരിച്ചു. ഒരു മാമ്പഴം തിന്നിട്ട് ഇത് ഒരു വിഡ്ഢി കണ്ടുപിടിച്ച ലോകമാണെന്ന് നേരേ മുഖത്ത് നോക്കിപറയാൻ എനിക്ക് ഇന്നും കഴിയുന്നില്ല. അല്ലെങ്കിൽ അത്ര സ്വാദിഷ്ടമായ എന്തെങ്കിലും ഒരിടത്തുനിന്നും വരില്ല. സൃഷ്ടി നല്ലതാണ്. എന്തുകൊണ്ട്? കാരണം ദൈവം നല്ലവനാണ്. അവന്റെ നന്മ അവൻ ഉണ്ടാക്കുന്നതിൽ പ്രതിഫലിക്കുന്നു. സൃഷ്ടിയുടെ ഭാഗമായി ഒരു മാമ്പഴം മനുഷ്യരാശിക്കുള്ള ദൈവത്തിന്റെ സ്നേഹലേഖനമാണ്.
എന്റെ അയൽപക്കത്ത് ബോളിവുഡ് തിയേറ്റർ എന്ന പേരിൽ ഒരു ഇന്ത്യൻ റെസ്റ്റോറന്റുണ്ട്. ഒരിക്കൽ ഞാൻ എന്റെ നാട്ടിലെ സെമിനാരിയിലെ ദൈവശാസ്ത്രജ്ഞനായ എന്റെ സുഹൃത്ത് ടോഡ് മൈൽസിനൊപ്പം അവിടെ ഉച്ചഭക്ഷണത്തിന് പോയി. അദ്ദേഹം പറഞ്ഞു, സ്വന്തം പ്രസ്താവനയിൽ ഏറെക്കുറെ ആശ്ചര്യപ്പെട്ടു, “നിങ്ങൾക്കറിയാമോ, എ ജെ, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഭക്ഷണം ഇത്ര നല്ലതായിരിക്കണമെന്നില്ല!” ഉല്പത്തിയുടെ ആദ്യ രണ്ട് അധ്യായങ്ങളിലെ പ്രബന്ധ പ്രസ്താവനയാണ് ഇതെന്ന് ഒരാൾക്ക് വാദിക്കാം – ഒരു നല്ല ദൈവം ഒരു നല്ല സൃഷ്ടി ഉണ്ടാക്കുന്നു. സൃഷ്ടി മോശമായിട്ടില്ല. സൃഷ്ടി “നേർത്ത സുന്ദരം” അല്ല. സൃഷ്ടി ഏറ്റവും മനോഹരമായിരിക്കുന്നു. മാർട്ടിൻ ലൂഥറിന്റെ വാക്കുകൾ ഈ പല്ലവിയെ പ്രതിധ്വനിപ്പിക്കുന്നു: “ദൈവം സുവിശേഷം എഴുതുന്നത് ബൈബിളിൽ മാത്രമല്ല, മരങ്ങളിലും പൂക്കളിലും മേഘങ്ങളിലും നക്ഷത്രങ്ങളിലും കൂടിയാണ്.” സ്ഥലപരിമിതി ഇല്ലായിരുന്നുവെങ്കിൽ, മാമ്പഴവും ഇന്ത്യൻ കറിയും ഉൾപ്പെടുത്താനാണ് ലൂഥർ ഉദ്ദേശിച്ചത് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഇത്രയും നല്ലതായിരിക്കേണ്ടതില്ലാത്ത ഭക്ഷണം, തന്റെ നന്മയിൽ നമുക്ക് നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു. എന്നിട്ട്, അവന്റെ നന്മ നമ്മൾ ഇതിനകം മനസ്സിലാക്കിയില്ലെങ്കിൽ, അവൻ നമുക്ക് രുചി മുകുളങ്ങൾ നൽകാൻ തീരുമാനിക്കുന്നു.
നല്ല വാർത്ത: മാമ്പഴവും ഇന്ത്യൻ ഭക്ഷണവും വരാനിരിക്കുന്ന നല്ല ലോകത്തിന്റെ ഒരു പ്രവചനം മാത്രമാണ്. രക്തസാക്ഷിയായി ഹോമിക്കപ്പെട്ട പഴയ ഇംഗ്ലീഷ് രക്തസാക്ഷി ജോൺ ബ്രാഡ്ഫോർഡിന്റെ അവസാന വാക്കുകൾ കാണുക: “സൃഷ്ടിയെ നോക്കൂ – എല്ലാം നോക്കൂ! ദൈവം തന്റെ ശത്രുക്കൾക്ക് നൽകിയ ലോകമാണിത്; അവൻ തന്റെ സുഹൃത്തുക്കൾക്ക് നൽകുന്ന ലോകത്തെ സങ്കൽപ്പിക്കുക. ബ്രാഡ്ഫോർഡിന്റെ കാര്യം: സ്വർഗത്തിലെ മാമ്പഴങ്ങളോ ഇന്ത്യൻ ഭക്ഷണമോ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ദൈവത്തിന്റെ നല്ല ലോകം ആനന്ദത്തിന്റെ ഒരു ലോകമാണ്, അത് വരാനിരിക്കുന്ന മഹത്തായ, സങ്കൽപ്പിക്കാനാവാത്ത ലോകത്തിന്റെ ഒരു മുൻദര്ശനം മാത്രം പ്രദാനം ചെയ്യുന്നു. നല്ലതും അനുഗ്രഹീതവുമായ ഒരു ലോകം, ആനന്ദവും പരോപകാരവും നിറഞ്ഞ ഒന്ന്, തീർച്ചയായും മഹത്തായ വിശ്രമം. ദൈവത്തെക്കുറിച്ചും നമ്മുടെ വഴിയിൽ അയച്ച എല്ലാ സ്നേഹകുറിപ്പുകളെക്കുറിച്ചും ചിന്തിക്കാൻ നീക്കിവച്ചിരിക്കുന്ന ഒരു ദിവസമല്ലാതെ മറ്റെന്താണ് ശബ്ബത്ത്? ശബ്ബത്ത് ഒരു അവധിക്കാലമാണ്, സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും ദാനത്തിൽ സന്തോഷിക്കാനുള്ള സമയമാണ്.
ഇപ്പോൾ, ദൈവം സൃഷ്ടിക്കുന്നതെല്ലാം സൃഷ്ടിയുടെ കഥയിൽ “നല്ലതാണ്.” എന്നാൽ സൃഷ്ടികഥയിൽ “വിശുദ്ധം” എന്ന് വിളിക്കപ്പെടുന്ന ഒരു കാര്യമേ ഉള്ളൂ. സൃഷ്ടികഥയിൽ ദൈവം ഖദോഷ് അല്ലെങ്കിൽ “വിശുദ്ധം” ആയി കരുതുന്ന ഒരേയൊരു കാര്യം ശബ്ബത്ത് ദിവസമാണ്. ഭൂമി, ബഹിരാകാശം, നിലം, നക്ഷത്രങ്ങൾ, മൃഗങ്ങൾ – മനുഷ്യർ പോലും – ഖദോഷായി നിശ്ചയിച്ചിട്ടില്ല. ശബ്ബത്ത് ദിവസം വിശുദ്ധമായിരുന്നു. ഹെഷൽ ശബ്ബത്തിനെ “സമയത്തിന്റെ വിശുദ്ധീകരണം” എന്ന് പറയുന്നു: ഇത് പരിചിതമായ മതചിന്തയിൽ നിന്നുള്ള സമൂലമായ വ്യതിചലനമാണ്. ആകാശവും ഭൂമിയും സ്ഥാപിതമായതിന് ശേഷം, ദൈവം ഒരു വിശുദ്ധ സ്ഥലം – ഒരു വിശുദ്ധ പർവതമോ വിശുദ്ധ നീരുറവയോ – അവിടെ സ്ഥാപിക്കുമെന്ന് ഐതിഹ്യ മനസ്സ് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബൈബിളിനെ സംബന്ധിച്ചിടത്തോളം ഇത് സമയത്തിന്റെ വിശുദ്ധിയാണെന്ന് തോന്നുന്നു, ശബ്ബത്ത് ആദ്യം സംഭവിക്കുന്നു.
ശബ്ബത്തിന്റെ ഈ വിശുദ്ധി യഹൂദ ദൈവശാസ്ത്രത്തിന്റെ വ്യതിരിക്തമായ അടയാളങ്ങളിലൊന്നാണ്, ഹെഷൽ വാദിക്കുന്നു. സൃഷ്ടികഥയിൽ ഒരു നിർദ്ദിഷ്ട, വിശുദ്ധ സ്ഥലത്തെക്കുറിച്ച് പരാമർശമില്ലെന്ന് വീണ്ടും പറയുന്നു. ഒരു പുണ്യദിനം മാത്രമേയുള്ളൂ. ഇടവും സ്ഥലവും പ്രാധാന്യമുള്ളതാണെങ്കിലും, ഏദന്റെ കൃത്യമായ സ്ഥാനം ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. എങ്കിലും ശബ്ബത്ത് ദിവസം വിശുദ്ധമാണെന്ന് നമുക്കറിയാം.
ഇപ്പോൾ, മനുഷ്യർക്ക് ഒന്നും വിശുദ്ധമായി കരുതാൻ കഴിയുന്നില്ല. ശബ്ബത്ത് ദിവസത്തെ വിശുദ്ധി വിലകുറച്ചു കാണുന്നു. അവർ ശബ്ബത്ത് വിശുദ്ധമായി ആചരിക്കേണ്ടതാണ്, അവർ അതിലേക്ക് വരുന്നതിന് മുമ്പ് തന്നെ അത് വിശുദ്ധമായിരുന്നു. വിശുദ്ധമല്ലാത്ത ദിവസങ്ങൾ ഉണ്ടെന്ന് ഇതിനർത്ഥമില്ല. സമയം തന്നെ വിശുദ്ധമാണ്. എല്ലാ ദിവസവും പുണ്യദിനമാണ്. സമയത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി, എല്ലാ സമയവും വിശുദ്ധമാണെന്ന് ബൈബിൾ പാരമ്പര്യം പ്രസ്താവിക്കുന്നു (സങ്കീർത്തനം 31:15; 139:16; യെശയ്യാവ് 60:22). ചില ദിവസങ്ങൾ പവിത്രമാണെന്നും മറ്റുള്ളവ അല്ലെന്നും സൂചിപ്പിക്കുന്നത് ദൈവശാസ്ത്രപരമായി കൃത്യമല്ലെന്ന് മാത്രമല്ല അപകടകരവുമാണ് – സമയമാണ് വിശുദ്ധമായി ആദ്യം നിശ്ചയിച്ചിരിക്കുന്നത്. ശബ്ബത്ത് മാത്രമല്ല എല്ലാ സമയവും വിശുദ്ധമാണ്. എന്നാൽ ശബ്ബത്ത് ഒരു അതുല്യമായ വിശുദ്ധിയായി മാറ്റിവച്ചിരിക്കുന്നു.
മുൻ അധ്യായങ്ങളിൽ നമ്മൾ ചർച്ച ചെയ്തതുപോലെ, ശബത്ത് പ്രധാനമായും സ്വാതന്ത്ര്യത്തെക്കുറിച്ചാണ്, എല്ലാ സൃഷ്ടികൾക്കും തഴച്ചുവളരാൻ കഴിയുന്ന ഒരു സന്ദർഭം ക്രമീകരിക്കുന്നു. ഈ സ്വാതന്ത്ര്യം, നമ്മൾ കാണുന്നതുപോലെ, മനുഷ്യർക്കും എല്ലാ സൃഷ്ടികൾക്കും വേണ്ടിയുള്ളതാണ്. ഒരിക്കൽ കൂടി, നാലാമത്തെ കൽപ്പന കേൾക്കുക:
♦ ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. (പുറപ്പാടു് 20:8–11) ♦
ഒരു വർഷം മുമ്പ്, ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു പള്ളിയിൽ ഞാൻ പ്രസംഗിക്കുകയായിരുന്നു. അവിടുത്തെ പാസ്റ്റർ വിശ്രമിക്കാനും തന്റെ ആത്മാവിനെ ബലപ്പെടുത്താനുമായി ഒരു അവധിക്കാലം എടുത്തിരിക്കുകയായിരുന്നു. മടിയനും ശുശ്രൂഷയ്ക്ക് യോഗ്യനല്ലാത്തവനുമായി അദ്ദേഹത്തിനെതിരെ പള്ളിയിലെ നിരവധി കുടുംബങ്ങൾ പരസ്യമായി അധിക്ഷേപിച്ചു. ശബ്ബത്ത് ആചരിക്കുന്നതിനെക്കുറിച്ചും ആത്മീയ രൂപീകരണത്തിനുള്ള അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ പ്രസംഗിച്ചു. ഞാനറിയാതെ പാസ്റ്ററുടെ ഭാര്യയും മക്കളും ആ ഞായറാഴ്ച പള്ളിയിൽ വരാൻ തീരുമാനിച്ചിരുന്നു. ശുശ്രൂഷ കഴിഞ്ഞ്, അവർ പാസ്റ്ററുടെ ഓഫീസിൽ എന്നെ സമീപിച്ചു. കണ്ണീരോടെ, കുട്ടികൾ എന്നെ കെട്ടിപ്പിടിച്ചു, വീട്ടിൽ വന്ന് അവരോടൊപ്പം ആയിരിക്കാൻ പിതാവിന് അനുമതി നൽകിയതിന് എന്നോട് നന്ദി പറഞ്ഞു.
ശബ്ബത്ത് നമ്മുടെ “പുരുഷന്മാരും സ്ത്രീകളും ആയുള്ള ജീവനക്കാർക്കും” കൂടി വേണ്ടിയുള്ളതാണ് ഇത് നമ്മുടെ ജീവനക്കാർക്ക് ഒരുപോലെ തുല്യമായ തരത്തിലായിരിക്കണം. ഈ തത്വത്തിന് പിന്നിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അതായത്, ദൈവം നമുക്ക് ഒരു ശബ്ബത്ത് നൽകുമ്പോൾ, നമ്മുടെ അധികാരത്തിൻ കീഴിലുള്ളവർക്കും അതേ വിശ്രമം ലഭിക്കാൻ അവൻ ആഗ്രഹിക്കുന്നു. സാധാരണഗതിയിൽ, അധികാരത്തിലിരിക്കുന്ന ആളുകൾ വിശ്രമിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ അവരുടെ സംരക്ഷണയിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾക്ക് വിശ്രമം നൽകാനാകൂ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ടിം എന്ന് പേരുള്ള ഒരു യൂത്ത് പാസ്റ്റർ എന്റെ ശബത്ത് രചന വായിച്ച് എന്നെ സമീപിച്ചു. ടിം തന്റെ ശുശ്രൂഷയിൽ നിര്ജ്ജീവത്വം അനുഭവിക്കുകയായിരുന്നു —ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്തു, രോഗാതുരമായ പൊണ്ണത്തടിയും, സന്തോഷമില്ലായ്മയും മാത്രം പ്രതിഫലം. ഓരോ ആഴ്ചയും ഒരു ദിവസം വിശ്രമം ആവശ്യമാണെന്ന് തന്റെ പാസ്റ്ററോട് എങ്ങനെ അവതരിപ്പിക്കണം എന്ന് ചോദിക്കാനാണു അദ്ദേഹം എന്നെ സമീപിച്ചത്. ആ സംഭാഷണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവനെ പരിശീലിപ്പിച്ച ശേഷം, അവൻ തന്റെ പാസ്റ്ററോട് സംസാരിക്കാൻ പോയി. ഒരാഴ്ച കഴിഞ്ഞ് അവൻ കരഞ്ഞുകൊണ്ട് തിരികെ വിളിച്ചു. വിചാരിച്ച പോലെ സംഭാഷണം നടന്നില്ല. വിശ്രമത്തിന്റെ ആവശ്യം പ്രകടിപ്പിച്ച ശേഷം, ബോസ് പറഞ്ഞു:
♦ എനിക്ക് ഒരു ദിവസത്തെ വിശ്രമം ആവശ്യമില്ലെങ്കിൽ, നിങ്ങൾക്കും അതിന്റെ ആവശ്യമില്ല. ♦
ശബ്ബത്ത് കൽപ്പനയിൽ അധികാരവും വിശ്രമവും തമ്മിൽ അടുത്ത ബന്ധമുണ്ട്. അധികാരത്തിലിരിക്കുന്നവർ വിശ്രമിക്കാത്തപ്പോൾ, അവരുടെ സംരക്ഷണത്തിലുള്ളവരും സാധാരണഗതിയിൽ വിശ്രമിക്കാറില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, എന്റെ വിശ്രമം മറ്റൊരാളുടെ അടിമത്തമാണെങ്കിൽ, ഞാൻ ശബ്ബത്ത് ശരിയായി ചെയ്യുന്നില്ല.
ശബ്ബത്ത്, നിങ്ങളുടെ ഇടയിലുള്ള “പരദേശിക്കും” വേണ്ടിയുള്ളതാണ്. ഇത് അഗാധമായ ഒരു നിഗൂഢതയും, ശബ്ബത്തിന്റെ വിശാലമായ വ്യാപ്തിയെക്കുറിച്ചും വ്യക്തമാക്കുന്നു. എന്തെന്നാൽ, ശബ്ബത്ത് ഇസ്രായേലിന് മാത്രമുള്ളതായിരുന്നില്ല. ശബ്ബത്ത് ലോകത്തിനുവേണ്ടിയായിരുന്നു. അതിലേറെ, ഇസ്രായേലിന്റെ കൂട്ടത്തിലുള്ള ആർക്കും (അവർ ഇസ്രായേല്യനല്ലെങ്കിൽ പോലും) ഓരോ ആഴ്ചയും ഒരു ദിവസം വിശ്രമം നൽകിയിരിക്കണം. ലോകത്തെ മുഴുവൻ അനുഗ്രഹിക്കുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ കൽപ്പനയുള്ള മറ്റേതെങ്കിലും മതം നമുക്കുണ്ടോ?
നിങ്ങളുടെ മതപാരമ്പര്യം നിങ്ങളുടെ ചുറ്റുമുള്ളവർക്ക്, നിങ്ങളുടെ ശത്രുക്കൾക്ക് പോലും സ്വാതന്ത്ര്യവും വിശ്രമവും നൽകുകയാണെങ്കിൽ അത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ മതത്തിന്റെ പഠിപ്പിക്കലുകൾ മതപരമായ ആചാരങ്ങൾ പാലിക്കുന്നവരെ അനുഗ്രഹിക്കുക മാത്രമല്ല, നിങ്ങളുടെ വിശ്വാസ വ്യവസ്ഥയ്ക്ക് പുറത്തുള്ളവർക്ക് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് ചിന്തിക്കുക. യേശുവിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം, അത് അങ്ങനെയായി മാറുന്നു. ശബ്ബത്ത് പാലിക്കുന്ന മതവിശ്വാസികൾക്ക് മാത്രമല്ല, സൃഷ്ടിയുടെ എല്ലാ വശങ്ങളും, അത് ആചരിക്കുന്നതിൽ നിന്ന് പ്രയോജനം നേടണം.
പുരാതന യഹൂദ തത്ത്വചിന്തകനായ ഫിലോ, തന്റെ ‘ഓൺ ദ ശബ്ബത്തിൽ,’ സമൂഹത്തിലെ എല്ലാവർക്കുമായി ശബ്ബത്തിന്റെ സമ്പന്നതയെക്കുറിച്ച് എഴുതുന്നു: “ഏഴാം ദിവസം എല്ലാ നഗരങ്ങളിലും ജനങ്ങളുടെ മുമ്പിൽ വിവേകത്തിന്റെയും നീതിയുടെയും മറ്റെല്ലാ സദ്ഗുണങ്ങളുടെയും എണ്ണമറ്റ പാഠങ്ങൾ പ്രചരിപ്പിച്ചു . . . അങ്ങനെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുന്നു.” ഇസ്രായേലിന് ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുഗ്രഹിക്കുന്നതിനുള്ള ഈ രീതി അവർക്ക് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളുടെ – പ്രത്യേകിച്ച് ഈജിപ്തിന്റെ സാമ്പത്തിക മാതൃകകൾക്ക് തികച്ചും വിരുദ്ധമായിരുന്നു.
പിന്നെ, ഒടുവിൽ, ശബ്ബത്തിൽ, മൃഗങ്ങൾക്കും ഒരു ദിവസം വിശ്രമം ലഭിക്കും. ഇവിടെ, “മൃഗങ്ങൾ” എന്നത് എല്ലാ വളർത്തുമൃഗങ്ങളെയും സൂചിപ്പിക്കുന്നു. നോർമൻ വിർസ്ബ എഴുതുന്നു, ശബ്ബത്തിൽ മൃഗങ്ങൾക്ക്, “അവയെ വിശ്രമിക്കാനോ ഉന്മേഷം വീണ്ടെടുക്കാനോ അല്ലെങ്കിൽ വയലുകൾ വെറുതെ തരിശായി വിടുമ്പോൾ, നമ്മുടെ നിരന്തരമായ ബുദ്ധിമുട്ടിക്കലിൽ നിന്ന് പുറത്തുവരാനുള്ള സ്വാതന്ത്ര്യം അവയ്ക്കു ഉണ്ടായിരിക്കണം. നമ്മുടെ സ്ഥിരമായ അദ്ധ്വാനം ഒരുവേള അവസാനിപ്പിക്കുമ്പോൾ, സൃഷ്ടികൾ മുഴുവനും നമുക്കായും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുമായി മാത്രം നിലകൊള്ളുന്നില്ല എന്ന വിലപ്പെട്ട പാഠം നാം പഠിക്കുന്നു.
ഇസ്രായേലിൽ മൃഗങ്ങളോട് നീതിയോടെ പെരുമാറിയിരുന്നു. ഒരു മനുഷ്യ വേലക്കാരൻ കൂലിക്ക് അർഹനായിരുന്നതുപോലെ, വയലിൽ പണിയെടുക്കുമ്പോൾ ഒരു കാളയുടെ മുഖത്ത് മുഖക്കൊട്ട കെട്ടരുത് (ആവർത്തനം 25:4). വർഷത്തിൽ ഒരു ശബ്ബത്തിൽ തരിശായി കിടക്കുന്ന വയലുകളിലെ പഴങ്ങളും പച്ചക്കറികളും തിന്നാൻ മൃഗങ്ങൾക്ക് അനുവാദമുണ്ടായിരുന്നു (പുറപ്പാട് 23:11). മൃഗങ്ങൾക്കായുള്ള ഈ നല്ല കാഴ്ചപ്പാടിന് അനുസൃതമായി ശബ്ബത്ത് നിയമം വരുന്നു. മൃഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം ദൈവസന്നിധിയിൽ വിശ്രമിക്കണം. മൃഗങ്ങളുടെ പരിപാലനത്തിൽ യഹൂദ പാരമ്പര്യം അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്ന് മൃഗങ്ങൾക്ക് വിശ്രമം നൽകാനുള്ള ദൈവത്തിന്റെ കൽപ്പന നമുക്ക് വെളിപ്പെടുത്തുന്നു, ഒരുപക്ഷേ മറ്റേതൊരു പുരാതന മതത്തേക്കാളും. നിലത്തെ കുഴിയിൽ വീണ ഒരു കാളയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശബ്ബത്ത് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് പോലും യേശു പഠിപ്പിച്ചു (ലൂക്കൊസ് 14:5).
ഇവിടുത്തെ ഈ വലിയ ആശയം ലളിതവും എന്നാൽ ആഴമുള്ളതുമാണ്. വിശ്രമം നിങ്ങൾക്കുള്ളതാണ്! പക്ഷേ, നിങ്ങൾ വിശ്രമിക്കുമ്പോൾ, അതിന്റെ ഫലങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരിലും പ്രതിഫലിക്കുന്നു. അത് നിങ്ങളെ മാത്രമല്ല ബാധിക്കുന്നത്. ഇത് എല്ലാത്തിനെയും നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും ബാധിക്കുന്നു!
നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിന് മാത്രമല്ല ശബ്ബത്ത് നിർണ്ണായകമായിട്ടുള്ളത്; അത് നമ്മുടെ അഭിവൃദ്ധിയ്ക്കും എല്ലാ സൃഷ്ടികളുടെയും ക്ഷേമത്തിനും ഒരുപോലെ പ്രധാനമാണ്. ഈ ലേഖനത്തിൽ, നമ്മൾ ശബ്ബത്ത് മാത്രമല്ല, ശബ്ബത്ത് ഉൾക്കൊള്ളുന്ന ചില പ്രധാന ഘടകങ്ങളും സമഗ്രപഠനം ചെയ്തിട്ടുണ്ട്.
എന്നാൽ ശബ്ബത്ത് അതിലും മഹത്തായ ഒരു കാര്യത്തിലേക്കുള്ള ഒരു സൂചനയാണെന്ന് ഞാൻ വാദിക്കുന്നു – സുവിശേഷം!
സൃഷ്ടിയുടെ ആറാം ദിനത്തിലാണ് മനുഷ്യത്വം ഉണ്ടായത്.
ദൈവം തന്റെ ഉൽപ്പാദനക്ഷമതയും പരിശ്രമവും നിർത്തിയ ദിവസമായിരുന്നു ഏഴാം ദിവസം. ആദാമിന്റെയും ഹവ്വായുടെയും അസ്തിത്വത്തിന്റെ ആദ്യ ദിവസം മുഴുവൻ ജോലിയല്ല, വിശ്രമത്തിന്റെ ദിവസമായിരുന്നു. ഹൃദയഹാരിയായ ആദ്യ വികാരം! മറ്റൊരാളുമായുള്ള നമ്മുടെ ആദ്യ കൂടികാഴ്ചയുടെ ആദ്യ 100 മില്ലിസെക്കൻഡിൽ നമ്മൾ അവരുമായി മാനസികമായി ഒരു വികാരം ഉണ്ടാക്കുന്നുവെന്ന് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും, ആദ്യ വികാരം പ്രധാനമാണ്. ആദാമും ഹവ്വായും ദൈവത്തിന്റെ ഔദാര്യത്തെക്കുറിച്ച് തങ്ങളുടെ ആദ്യദിവസത്തെ ആദ്യ വികാരത്തിൽ നിന്ന് മനസ്സിലാക്കിയത് എന്താണെന്ന് സങ്കൽപ്പിക്കുക. ദൈവത്തെയും ദൈവം സൃഷ്ടിച്ച ലോകത്തെയും കുറിച്ചുള്ള അവരുടെ ആദ്യ അറിവ്, വിശ്രമം ഒരു അനന്തര ചിന്തയായിരുന്നില്ല – വിശ്രമമാണ് പ്രഥമ പ്രാധാന്യമുള്ളത്.
ആദാമും ഹവ്വായും ഈ സൗജന്യ വിശ്രമ ദിനം സമ്പാദിക്കാൻ ഒരു വൈദഗ്ധ്യവും നേടിയില്ല. എന്റെ അനുമാനത്തിൽ, ബൈബിൾ കഥയിലെ സുവിശേഷത്തിന്റെ ആദ്യ ചിത്രമാണ് ശബ്ബത്ത്. ദൈവത്തിന്റെ സ്വഭാവം എപ്പോഴും ആദ്യം വിശ്രമം നൽകുന്നു; ജോലി പിന്നീട് വരുന്നു. ഇത് നമ്മുടെയെല്ലാം ജീവിതത്തിൽ പ്രതിഫലിക്കുന്നു. ഈ ലോകത്തിൽ നമ്മുടെ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ഗർഭപാത്രത്തിൽ നമുക്ക് ഒമ്പത് മാസത്തെ വിശ്രമം ലഭിച്ചു. ഒരു തൊഴിൽ ലഭിക്കുന്നതിന് മുമ്പ്, കളിക്കാൻ നമുക്ക് കുറച്ച് കുട്ടിക്കാല വർഷങ്ങൾ ലഭിക്കും. നമ്മുടെ ആറ് ദിവസത്തെ അദ്ധ്വാനത്തിന് മുമ്പ്, നമുക്ക് വിശ്രമദിനം ലഭിക്കും. ആദാമിനും ഹവ്വായ്ക്കും ആ ആദ്യ ശബ്ബത്തിൽ ആഘോഷിക്കാനായുണ്ടായിരുന്നത് ദൈവവും അവന്റെ സൃഷ്ടിയും മാത്രമാണെന്ന് കാൾ ബാർട്ട് ചൂണ്ടിക്കാട്ടി: “ഏഴാം ദിവസം ദൈവം വിശ്രമിക്കുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തതാണ് ആദ്യ മനുഷ്യൻ പ്രത്യേകമായി സാക്ഷ്യം വഹിച്ച ആദ്യത്തെ ദൈവിക പ്രവൃത്തി; അവൻ തന്നെ ദൈവത്തോടൊപ്പം ശബ്ബത്ത് ആചരിക്കണം, ജോലിയിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രനാകണം, അവനോട് പറഞ്ഞ ആദ്യത്തെ വചനം, അവന്റെ മേൽ ചുമത്തപ്പെട്ട ആദ്യത്തെ കടപ്പാട്.
മനുഷ്യരാശിക്ക് ആഘോഷിക്കാൻ ദൈവത്തിന്റെ നന്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ കൂടുതലൊന്നുമില്ല. പണി പോലും തുടങ്ങിയിരുന്നില്ല. കൃപ! അതാണ് ദൈവത്തിന്റെ സ്വഭാവം. ഒരു കാര്യം സമ്പാദിക്കുന്നതിന് മുമ്പ് അവന്റെ ലോകത്തിന് വിശ്രമം നൽകുന്ന സൃഷ്ടിയുടെ ദൈവത്തെ സ്തുതിക്കുക. ശബ്ബത്ത് ഉണ്ടാക്കിയ ദൈവം തീർച്ചയായും കുരിശിൽ അനന്തമായ കൃപ നൽകുന്ന ദൈവമാണ്.
ദൈവത്തെ പ്രസാദിപ്പിക്കാൻ വേണ്ടിയല്ല നാം പ്രവർത്തിക്കുന്നതെന്ന് ശബ്ബത്ത് നമ്മെ പഠിപ്പിക്കുന്നു. മറിച്ച്, ക്രിസ്തുവിൽ ദൈവം ഇതിനകം നമ്മിൽ പ്രസാദിച്ചിരിക്കുന്നതിനാൽ നാം വിശ്രമിക്കുന്നു. ഒരുപക്ഷേ, ഒരുപക്ഷേ മാത്രം ദാനം നല്കല് തുടരുന്ന ശബ്ബത്തിന്റെ സമ്മാനം സ്വീകരിക്കാൻ നാം നമ്മെ തന്നെ കൂടുതല് വിശാലമാക്കിയേക്കാം.