“സുഖമുള്ള വേദന!” എന്നത് വളരെ വിചിത്രമായ ഒരു പദപ്രയോഗമാണ്. സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ, ദുഃഖം സുഖമുള്ള ഒരു അനുഭവമാണോ. ദുഃഖം മാറി കഴിയുമ്പോൾ മനസ്സിന് സുഖം തോന്നും എന്നുള്ളത് വാസ്തവമാണ്. ലിവിങ് വിത്ത് ലോസ് എന്ന പുസ്തകത്തിൽ, നമ്മുടെ നഷ്ടങ്ങളെ ഓർത്തു ദുഃഖിക്കുമ്പോൾ നമ്മുടെ ആത്മാവിന് ആശ്വാസം കണ്ടെത്തേണ്ടത് എങ്ങനെയെന്നു വിവരിച്ചിരിക്കുന്നു. തുടർന്നുള്ള പേജുകളിൽ, ഉപദേശകനും സമ-ദു:ഖിതനുമായ ടിം ജാക്സൺ, ജീവിതത്തിന്റെ മനോവ്യധകളിൽ ചായുന്നത് സൃഷ്ടാവിലും പരസ്പരവും ആശ്രയിക്കുന്നതിലേക്ക് നമുക്ക് വഴിതെളിക്കുന്നത് എങ്ങനെയെന്ന് പരിഗണിക്കാൻ നമ്മെ ക്ഷണിക്കുന്നു.

എന്റെ നഷ്ടത്തിന്റെ വേനൽക്കാലം

മനോഹരമായ ഒരു ഉച്ചതിരിഞ്ഞ്, ഞാൻ ഒരു ലോക്കൽ മാളിലെ ഒരു കടയിൽ നിൽക്കുമ്പോൾ എന്റെ സെൽ ഫോൺ വൈബ്രേറ്റു ചെയ്‌തു. അത് എന്റെ മൂത്തസഹോദരൻ സ്റ്റീവ് ആയിരുന്നു. “അമ്മ പോയി,” അദ്ദേഹം രണ്ട് വാക്കുകളിൽ പറഞ്ഞു. 700 മൈലുകൾക്കപ്പുറത്ത് നിന്നു എന്റെ സഹോദരൻ ഫോണിലൂടെ തേങ്ങിക്കരഞ്ഞപ്പോൾ എന്റെ വയർ ആളിക്കത്തി – ഞാൻ നിസ്സഹായനും ഏകനുമായി തോന്നി.

ആ നിമിഷങ്ങൾ വിചിത്രമായിരുന്നു: ഞാൻ ഒരു മാളിൽ നിൽക്കുന്നു, ‘അമ്മ മരിച്ചു എന്ന  വിവരം അറിയുന്നു. തികച്ചും എത്ര വിചിത്രമാണ്! ഞാൻ ഉള്ളിൽ മരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ തളർന്നു പോയി, എങ്ങനെയൊക്കെയോ എന്റെ കാറിന്റെ അരികിലേക്കുള്ള വഴി കണ്ടെത്തി. കാറിൽ എത്തിയ ഉടനെ അതിന്റെ ഡോർ പോലും അടയ്ക്കാതെ, എത്ര നേരം അവിടെയിരുന്നു ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല.

അനവധിദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ മാതാവും, മുത്തശ്ശിയും, സുഹൃത്തുമൊക്കെയായിരുന്ന ഞങ്ങളുടെ അമ്മയെന്ന ആ ധീരവനിതയുടെ ഓർമയ്ക്കായി ഞങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു കൂടുകയുണ്ടായി. അങ്ങനെ അമ്മയെ കൂടാതെയുള്ള ഞങ്ങളുടെ ജീവിതയാത്ര ഞങ്ങൾ ആരംഭിച്ചു.

എട്ട് ആഴ്ചകൾക്ക് ശേഷം, എനിക്ക് രണ്ടാമത്തെ കോൾ ലഭിച്ചു, ഇത്തവണ എന്റെ അനുജനിൽ നിന്നായിരുന്നു. അൽഷിമേഴ്‌സുമായുള്ള 6 വർഷത്തെ പോരാട്ടത്തിൽ പിതാവ് പരാജയപ്പെട്ടു എന്നവൻ എന്നോട് പറഞ്ഞു.

ദുഃഖം എന്നത് നാമെല്ലാവരും ഇപ്പോഴോ പിന്നീടോ പോകേണ്ടുന്ന ഒരു യാത്രയാണ്. ആ യാത്ര നാം എങ്ങനെയാണ് നടത്തുന്നത് എന്നതാണ് വ്യത്യസ്തമാക്കുന്നത്. 

തിരിച്ച് വീട്ടിലേക്കു വണ്ടിയോടിച്ചു പോകുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ വളരെ ദുഃഖിതനായിരുന്നു എങ്കിലും നന്ദിയുള്ളവനായിരുന്നു. എന്റെ പിതാവ് രക്ഷകനോടൊപ്പമാണെന്നും ഇനി ആ രോഗത്തിന് അടിമപ്പെട്ടു അദ്ദേഹം ജീവിക്കേണ്ടല്ലോ എന്നും ഓർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി . ഞാൻ എന്റെ മകനെ വിളിച്ച് ഈ വാർത്ത പങ്കിട്ടു. പിതാവ് ഞങ്ങളോടൊപ്പം അന്നുണ്ടായിരുന്നു എങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു എന്ന് ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ ഇരുവരും കരഞ്ഞു.

വീട്ടിലെത്തിയപ്പോൾ ഞാൻ എന്റെ കുടുംബത്തിലെ മറ്റുള്ളവരുമായി  ഈ വാർത്ത പങ്കിട്ടു. ഞങ്ങൾ എല്ലാവരും  സംസാരിച്ചു, ഞങ്ങൾ കരഞ്ഞു, ഞങ്ങൾ പ്രാർത്ഥിച്ചു, ശേഷം ഞങ്ങൾ വ്യസനിക്കുകയും ചെയ്തു. അതായിരുന്നു 2011 -ലെ  എന്റെ “നഷ്ടത്തിന്റെ വേനൽക്കാലം.”

ഒരു ഉപദേഷ്ടാവെന്ന നിലയിൽ, ജീവിതത്തിലെ വേർപാടിന്റെ സങ്കടത്തിലൂടെ കടന്നു പോകുന്നവരെ അവരുടെ പോരാട്ടങ്ങളിൽ ഞാൻ സഹായിച്ചിട്ടുണ്ട്. എന്റെ ദുഃഖകരമായ ജീവിത സാഹചര്യങ്ങൾ എന്നെ  പഠിപ്പിച്ചത് വിശ്വാസം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നുള്ളതാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധം പർവ്വത തുല്യമായ വേദനയിലൂടെ മുന്നോട്ട് പോകുവാനുള്ള നമ്മുടെ കഴിവിനെ സ്വാധീനിക്കുന്നു.

 

banner image

മ്മുടെ ജീവിതത്തിലുടനീളം നാം അഭിമുഖീകരിക്കുന്ന നഷ്ടങ്ങളെ നേരിടാനുള്ള സങ്കീർണ്ണവും വേദനാജനകവുമായ പ്രക്രിയയാണ് ദുഃഖം. മറ്റുള്ളവരുമായി ജീവിക്കാനും ബന്ധം ആസ്വദിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് അവരുടെ വേർപാട് ഒരു ദിവസം നമ്മെ ദുഃഖിപ്പിക്കുമെന്ന അറിവാണ്; ജീവിതത്തിന്റെ ചില മേഖലകളിൽ നാം ശക്തരാണ്. ഒന്നുകിൽ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു, അല്ലെങ്കിൽ, ആത്യന്തികമായി, നമ്മുടെ സ്വന്തം മരണം, ഒടുവിൽ, നമുക്ക് എല്ലാം നഷ്ടപ്പെടും.

വേർപാടിന്റെ ദുഃഖത്തിന്റെ ആഴം നമ്മുടെ ബന്ധങ്ങളെ ആശ്രയിച്ചിരിക്കും, അത്- അടുത്തതോ അകന്നതോ ആയ കുടുംബാംഗമാകാം, കൂട്ടുകാരാകാം, ഒത്തിരി സ്നേഹിക്കുന്നവരോ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം, നമുക്ക് നഷ്ടപെട്ടത് എത്രമാത്രം നമുക്ക് പ്രാധാന്യമുള്ളതാണോ അതിനെ അനുസരിച്ചായിരിക്കും നാം അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും.

നഷ്ടം നമ്മുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നമ്മുടെ പ്രീയപ്പെട്ടത് അവ എന്ത് തന്നെയാണെങ്കിലും അതുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ നാം വിലപിക്കാറുണ്ട്. ജീവിതത്തിലെ നഷ്ടങ്ങൾ നിസ്സാരമല്ലെങ്കിലും, ആ സാഹചര്യങ്ങളെ നേരിടുന്നത് വഴി തുടർന്നുള്ള ജീവിതസാഹചര്യങ്ങളിൽ അതിലും വലിയ നഷ്ടങ്ങൾ നേരിടുവാൻ നമ്മെ പ്രാപ്തരാക്കുന്നു.

ദുഃഖം എന്നത് എല്ലാവർക്കും പൊതുവിലുള്ള ഒരു യാത്രയാണെങ്കിലും, നിങ്ങൾ എങ്ങനെ ദുഃഖിക്കണമെന്ന് കൃത്യമായി ആർക്കും പറഞ്ഞു തരാൻ സാധിക്കില്ല, കാരണം അതിൽ സഞ്ചരിക്കുന്ന ഓരോരുത്തർക്കും സമാനതകളില്ലാത്ത വ്യക്തിപരമായ ഒരു പാതയാണ് അത്.

ദു:ഖം വിശ്വാസത്തെ വെളിപ്പെടുത്തുന്നു

ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്, നിങ്ങൾ നിങ്ങളെത്തന്നെ ആത്മീകനായോ അല്ലാതയോ കരുതിയാലും, ദുഃഖം എല്ലാവരിലേയും വിശ്വാസമെന്ന ഘടകത്തെ വെളിപ്പെടുത്തുന്നു. നഷ്ട്ടങ്ങളുടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം എവിടെയാണ് അർപ്പിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ സാധിക്കും – അതാണ് യഥാർത്ഥ വിശ്വാസം.

“ജീവിതം എന്നെങ്കിലും മെച്ചപ്പെടുമോ? ഈ വേദന എന്നെങ്കിലും മാറുമോ? എനിക്ക് ഇതിനെ മരിക്കാക്കാൻ കഴിയുമോ?” എന്ന് ഓരോ വിലാപകനും ആശ്ചര്യപ്പെടുന്നു”.

വിലാപത്തിലൂടെയുള്ള യാത്ര നമ്മെ ഉന്നതങ്ങളിൽ എത്തിക്കുമെന്ന്  ബൈബിൾ വെളിപ്പെടുത്തുന്നു. മരണം പോലെ അനുഭവപ്പെടുന്ന ഇത്തരം അനുഭവങ്ങളാണ് സങ്കീർത്തനം 23:4ൽ ദാവീദ് പറയുന്ന ”നിഴലിന്റെ താഴ്വരയിലൂടെയുള്ള” ആപത്കരമായ പാത. ”കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” എന്ന സത്യം ഈ പ്രിയപ്പെട്ട സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു, നല്ല ഇടയൻ കണ്ണീരിന്റെ താഴ്വരയിലൂടെ വിശ്വസനീയമായി നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മുടെ ഭയം ശമിപ്പിക്കുന്നു, നമ്മുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നു, ചില സമയങ്ങളിൽ  നമ്മൾ ചഞ്ചലരായാലും ഇതും നമ്മൾ മറികടക്കും എന്ന് അവിടുന്ന്  നമ്മെ ധൈര്യപ്പെടുത്തുന്നു.

ജീവിതത്തിലെ വൈവിധ്യമാർന്ന ബന്ധങ്ങളും സാഹചര്യങ്ങളും മൂലം ദുഃഖം ഒഴിവാക്കാനാവാത്തതും വൈഷമ്യം നിറഞ്ഞതുമാകുന്നു. തത്ഫലമായി “ജീവിതം എന്നെങ്കിലും മെച്ചപ്പെടുമോ?  ഈ വേദന എന്നെങ്കിലും മാറുമോ? എനിക്ക് ഇതിനെ അതിജീവിക്കാൻ കഴിയുമോ?” എന്ന് ഓരോ വിലാപകനും ആശ്ചര്യപ്പെടുന്നു.

banner image

നാം ബന്ധങ്ങൾക്കായി സൃഷിക്കപ്പെട്ടവരാണ്. ആദിമുതൽക്കെ മനുഷ്യന്റെ അസ്തിത്വം ഒരിക്കലും ഏകാന്തമായിരുന്നില്ല.(ഉൽപ്പത്തി 2:18) നമ്മെ രൂപകല്‌പന ചെയ്തിരിക്കുന്നത് തന്നെ പരസ്പ്പരം ഇഴചേർന്നു, അടുപ്പത്തോടെ, കൂട്ടായ്മയോടെ ജീവിക്കുവാനാണ്. അർത്ഥവത്തായ കൂട്ടിച്ചേർക്കലുകളിലൂടെ നമ്മുടെ കഥകൾ ആഴമാർന്ന അർത്ഥവും വലിയ പ്രാധാന്യവും കൈവരിക്കുന്നു. ഇത് ജീവിതത്തിന്റെ ഒരടയാളമായി മാറുന്നു. ഇങ്ങനെയുള്ള ബന്ധങ്ങൾ മുറിച്ചുമാറ്റപ്പെടുകയോ, തകരുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, വേദനയുടെ നിർദ്ദയമായ ഒരുതലം സൃഷ്ടിക്കപ്പെടുന്നു. ഈ ഒരു വേദന ദുഃഖം പുറപ്പെടുവിക്കുന്നു. ”നമ്മുടെ സ്‌നേഹത്തിന്റെ സാർവത്രികവും അവിഭാജ്യവുമായ ഒരു അനുഭവമാണ് വിരഹം. ഇത് പ്രക്രിയയുടെ വെട്ടിച്ചുരുക്കലല്ല, മറിച്ച് അതിന്റെ ഒരു ഘട്ടമാണ്; നൃത്തത്തിന്റെ തടസ്സമല്ല, മറിച്ച് അടുത്ത ചിത്രം.”

ആശയക്കുഴപ്പം പ്രതീക്ഷിക്കുക. സി. എസ്. ലൂയിസ് ദുഃഖവുമായുള്ള തന്റെ പോരാട്ടങ്ങളെ കുറിച്ച്  ഇപ്രകാരം വിശദീകരിക്കുന്നു: “ദുഃഖത്തിൽ, ഒന്നും നിലനിൽക്കില്ല. ഒരാൾ ഒരു ഘട്ടത്തിൽ നിന്ന് ഉയർന്നു കൊണ്ടേയിരിക്കുന്നു, അത് എല്ലായ്പ്പോഴും ആവർത്തിക്കുന്നു. തിരിഞ്ഞും മറിഞ്ഞും എല്ലാം ആവർത്തിക്കപ്പെട്ടുന്നു. ഞാൻ വൃത്താകൃതിയിലാണോ പോയിക്കൊണ്ടിരിക്കുന്നത്, അതോ ഞാൻ ഒരു ചുഴിയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു ചുഴിയിലാണെങ്കിൽ, ഞാൻ മുകളിലേക്കും താഴേക്കുമാണോ പോകുന്നത്?.”

ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ആരും ഒരേ ക്രമത്തിലോ വേഗത്തിലോ മുന്നേറുന്നില്ല

ഇത് വാസ്തവമാണ്,ഞാൻ ഉപദേശിച്ചിട്ടുള്ളവരിൽ അത് ഞാൻ കണ്ടിട്ടുള്ളതാണ്. ആ യാത്ര പലപ്പോഴും അനിർവ്വചനീയവും ക്രമരഹിതവുമായി, ദുഃഖിതരെ തങ്ങളുടെ പാതയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കാം. ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ആരും ഒരേ ക്രമത്തിലോ വേഗത്തിലോ മുന്നേറുന്നില്ല. കാര്യങ്ങൾ അർത്ഥവത്താകുന്നില്ലെങ്കിലോ അവർത്തിക്കപ്പെടുമ്പോഴോ നാം പരിഭ്രമിക്കേണ്ടതില്ല. ആശയക്കുഴപ്പമുണ്ടാകുന്നു എന്ന് തോന്നുമ്പോൾ, അതിനെ നേരിടുവാൻ തയ്യാറെടുക്കുകയാണ് വേണ്ടത്. വിലാപത്തിനു ഒരു ഘടനയൊന്നുമില്ല. അത് കൂടിക്കുഴഞ്ഞതും, നിങ്ങൾക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായും തോന്നാം. നിങ്ങൾക്കാവില്ല. ദുഃഖങ്ങൾക്കു സാര്‍വ്വത്രികമായി ഒരു ക്രമമില്ല.

നടുക്കം സാധാരണമാണ്. നഷ്ടത്തിന്റെ വാർത്ത കേൾക്കുമ്പോൾ അത് പ്രതീക്ഷിക്കേണ്ടതാണ്. പ്രതിരോധമാണ് ചില അവിശ്വസനീയമായ സാഹചര്യങ്ങളിൽ നമ്മെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. ദുഃഖത്തെ തുടർന്നുള്ള ആഘാതം നമ്മെ സംരക്ഷിക്കാനും നമ്മുടെ ആശ്വസത്തിനും, അതിജീവനത്തിനുമായി ദൈവം രൂപകൽപ്പന ചെയ്തതാണ്, അല്ലെങ്കിൽ ദുഃഖഭാരത്താൽ നമുക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിക്കാതെ വരും. ജീവിതത്തിലെ വേദനകൾക്ക് അധികപ്രാധാന്യം കൊടുക്കാതെ അതിന്റെ വഴിക്കുപോകാൻ അനുവദിക്കുക.

ആത്മാർത്ഥ സ്നേഹിതർ ഒരിക്കലും നടുക്കത്തെ ഗൗരവം കുറച്ചു കാണുകയോ, ദുഃഖിക്കുന്ന വ്യക്തിയെ ദുർബലപ്പെടുത്തുന്ന തരത്തിൽ കുറിപ്പടി വേണ്ട മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.

നിഷേധിക്കപ്പെട്ട ദുഃഖം സുഖപ്പെടാത്ത ദുഖമാണ്.

നടിക്കരുത്. നിഷേധത്തെ ചെറുക്കുക. യഥാർത്ഥമായിരിക്കുക. “ശക്തനായി” ദു:ഖത്തിന്റെ വേദനയെ മറികടക്കാൻ ശ്രമിക്കുന്നത് നിരർഥകമാണ്. ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയേയുള്ളൂ. പിതാവിന്റെ ആത്മഹത്യയെ തുടർന്നുള്ള ദുഃഖത്തെ  നേരിടാതെ അവയെ നിരസിച്ചത് പരാജയത്തിൽ  അവസാനിച്ചു എന്ന് ഫ്രെഡറിക് ബ്യൂക്‌നർ മനസ്സിലാക്കി. ബ്യൂക്‌നർ പറഞ്ഞു, ജീവിതത്തിലെ പരുക്കനായ യാഥാർഥ്യങ്ങൾക്ക് നേരേ ഉരുക്ക് പോലെ സ്വയം പ്രതിരോധിക്കുന്നത് ഒരുപക്ഷെ ചില വേദനകളിൽ നിന്ന് സംരക്ഷിച്ചേക്കാം, അതേ ഉരുക്ക് “ജീവൻ തന്നെ വരുന്ന പരിശുദ്ധ ശക്തിയാലുള്ള” രൂപാന്തരത്തിൽ നിന്ന് നിങ്ങളെ  തടയുന്ന ഇരുമ്പറയായി മാറാം. ആ ശക്തി നിങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നു: “നിങ്ങൾക്ക് സ്വയം അതിജീവിക്കാൻ കഴിയും. നിങ്ങൾക്ക് സ്വയം ശക്തമായി വളരാൻ കഴിയും. നിങ്ങൾക്ക് സ്വയം അതിജീവിക്കുവാനും പോലും കഴിയും. എന്നാൽ നിങ്ങൾക്ക് സ്വന്തമായി ഒരു മനുഷ്യനാകാൻ കഴിയില്ല. ”

വിഷാദത്തിൽ ഇരിക്കുന്ന ഒരാൾ തൻറെ നഷ്ടത്തെ നേർക്കുനേർ‍ അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. അതെന്താണോ അങ്ങനെ തന്നെ. ഇത് നിഷേധത്തെ അകറ്റിനിർത്താൻ സഹായിക്കും. ഇത് ദുഃഖത്തിലൂടെയുള്ള യാത്രയിലെ ഒരു വലിയ പടിയാണ്.

നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സത്യസന്ധത പുലർത്തുക

ദൈവവും ദുഖിക്കുന്നു. മലകയറ്റ അപകടത്തിൽ ഒരു മകനെ നഷ്ടപ്പെട്ട നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞു, “ഞങ്ങളുടെ കണ്ണുനീരിലൂടെ ഞങ്ങൾ ദൈവത്തിന്റെ കണ്ണുനീർ കാണുന്നു.” നാം ദുഖിക്കുമ്പോൾ, തകർക്കപ്പെട്ട സൗന്ദര്യത്തെക്കുറിച്ച് ദുഃഖിക്കുന്നതിൽ നാം ദൈവത്തോട് ചേരുന്നു, എല്ലാം പുനഃസ്ഥാപിക്കപ്പെടുന്ന ദിവസത്തിനായുള്ള പ്രതീക്ഷയിൽ നാം ദുഃഖിക്കുന്നു.

ദൈവവും ദുഖിക്കുന്നു. മലകയറ്റ അപകടത്തിൽ ഒരു മകനെ നഷ്ടപ്പെട്ട നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞു, “ഞങ്ങളുടെ കണ്ണുനീരിലൂടെ ഞങ്ങൾ ദൈവത്തിന്റെ കണ്ണുനീർ കാണുന്നു.” നാം ദുഖിക്കുമ്പോൾ, തകർക്കപ്പെട്ട സൗന്ദര്യത്തെക്കുറിച്ച് ദുഃഖിക്കുന്നതിൽ നാം ദൈവത്തോട് ചേരുന്നു, എല്ലാം  പുനഃസ്ഥാപിക്കപ്പെടുന്ന ദിവസത്തിനായുള്ള പ്രതീക്ഷയിൽ നാം ദുഃഖിക്കുന്നു.

പുനഃസ്ഥാപനത്തിനായുള്ള കാത്തിരിപ്പും, എല്ലാം പുതുതാക്കപ്പെടുന്നതും (വെളി 21:4-5) പുതുക്കൽ ഭാവിയിലാണെന്ന ബോധ്യവുമാണ് പലപ്പോഴും നമ്മുടെ ദുഃഖത്തിന് ആധാരം. ഈ ലോകം വളരെ മനോഹരമാണ് എന്നാൽ അതും തകര്‍ക്കപ്പെട്ടതാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിലെ ചില മനോഹാരിത നഷ്ടപ്പെടുകയും ഈ തകർച്ച അനുഭവിക്കുകയും ചെയ്യുമ്പോഴാണ് നാം നല്ലൊരു ലോകത്തിനായി ദുഃഖത്തോടെ കാത്തിരിക്കുന്നത്‌.

ഒരു വിയോഗത്തിനുശേഷമുള്ള വിലാപം ഒരു വികാരപ്രവാഹത്തിന് പ്രേരകമായിത്തീരുകയും അത് നമ്മുടെ നില്പിൽ നിന്ന് നമ്മെ വീഴ്ത്തുകയും നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വികാരാനുഭവങ്ങളാൽ നമ്മെ മൂടുകയും ചെയ്യും.

നിങ്ങൾക്ക് അനുഭവപ്പെടുന്നത് അനുഭവിച്ചറിയുക. ദുഃഖവുമായുള്ള നമ്മുടെ പോരാട്ടത്തിൽ മുന്നോട്ടു പോകുന്ന ഒരു ഘട്ടത്തിൽ “”നിങ്ങൾക്ക് അങ്ങനെ തോന്നാൻ പാടില്ലായിരുന്നു” എന്ന് ആരെങ്കിലും പറഞ്ഞേക്കാം. അല്ലെങ്കിൽ നമ്മുടെ വികാരങ്ങളെ അടിച്ചമർത്താൻ നമ്മൾ തന്നെ ശ്രമിച്ചേക്കാം.നമുക്ക് അഗാധമായി തോന്നാം കാരണം ദൈവത്തിന്റേതിന് സമാനമായ തീവ്രമായ വൈകാരിക ശേഷി നമുക്ക് നൽകിയിരിക്കുന്നു. ഒരു സഹ ഉപദേഷ്ടാവ് ഒരിക്കൽ പറഞ്ഞു, “നിങ്ങൾ അനുഭവിക്കാത്തതു  ഒരിക്കലും നിങ്ങൾക്ക് സുഖപ്പെടുത്തുവാൻ കഴിയുകയില്ല ” ഒരു തീരാനഷ്ടം പലപ്പോഴും നമ്മുടെ വികാരങ്ങളെ അടിച്ചമർത്തുവാൻ നമ്മെ പ്രേരിപ്പിക്കാം.. എന്നാൽ നമ്മുടെ വൈകാരികത, അത് പലപ്പോഴും ആഴമേറിയതും സമൃദ്ധവുമായ ജീവിത അനുഭവങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു.

ഒരു വിയോഗത്തിനുശേഷമുള്ള വിലാപം ഒരു വികാരപ്രവാഹത്തിന് പ്രേരകമായിത്തീരുകയും അത് നമ്മുടെ നില്പിൽ നിന്ന് നമ്മെ വീഴ്ത്തുകയും  നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വികാരാനുഭവങ്ങളാൽ നമ്മെ മൂടുകയും ചെയ്യും. ആഘാതം, വേദന, അവിശ്വാസം, വഴിതെറ്റിക്കൽ, വിച്ഛേദിക്കൽ, നിഷേധം, കോപം, അനീതി, അനീതി, ഭയം, ഉപേക്ഷിക്കൽ, ഏകാന്തത, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെ ദുഃഖിതരെ അലട്ടുന്ന വികാരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. രോഗശാന്തി പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, നമ്മുടെ ഉള്ളിലുള്ള വികാരങ്ങളെ  തരംതിരിക്കേണ്ടതായിട്ടുണ്ട്.

ഉദാഹരണത്തിന്, കോപം അസാധാരണമല്ല, ദൈവത്തോടുള്ള കോപം പോലും. ദൈവത്തിന് ചെയ്യേണ്ടിയിരുന്ന കാര്യം ചെയ്യാത്തതുകൊണ്ടോ, ദൈവം ചെയ്തതോ, ദൈവം അനുമതി നൽകിയ മറ്റെന്തെങ്കിലും കൊണ്ടോ ആണ് നമുക്ക് വേദനയുണ്ടായത് എന്ന ചിന്തയിൽ നിന്നാണ് ഈ കോപം ഉടലെടുത്തത്.

ഒരു പതിറ്റാണ്ട് മുമ്പ് ഒരു പ്രിയ സുഹൃത്ത് മലകയറ്റ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ ഞാൻ എത്രമാത്രം ദൈവത്തോട് കോപാകുലനായി എന്ന് ഞാൻ ഓർക്കുന്നു. ദൈവത്തോട് ഞാൻ ആക്രോശിച്ചു. ദൈവത്തിൻറെ വിശ്വസ്തത ദാസനായി വേല ചെയ്തിരുന്ന എൻറെ സുഹൃത്തിൻറെ ജീവനെ എടുത്തതിൽ എന്തർത്ഥമാണുള്ളത് എന്ന് ഞാൻ വിചാരിച്ചു. അത് ക്രൂരവും ഭയപ്പെടുത്തുന്നതുമായി തോന്നി. എന്നാൽ, ഒരു ദാരുണമായ നഷ്ടത്തിനുശേഷം നാം കഠിനമായ വേദന അനുഭവിക്കുമ്പോൾ പോലും, ദൈവം മതിയായവനും ശക്തനും നമ്മുടെ വികാരങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തനുമാണ്.

നമ്മൾ പലപ്പോഴും നമ്മളുടെ ദുഃഖത്തിന് കാരണം മറ്റൊരാൾ ആണെന്ന് വിചാരിക്കാറുണ്ട്. ചിലപ്പോൾ നമുക്ക് കുറ്റം ചുമത്തുവാൻ ദൈവം മാത്രമേയുള്ളൂ എന്ന് തോന്നും. വേദനയോടെ ദൈവസന്നിധിയിൽ ഹൃദയങ്ങളെ പകരുകയും ‘എന്തുകൊണ്ട്’ എന്നുള്ള അവരുടെ ആഴമാർന്ന ചോദ്യത്തിന് ഉത്തരം തേടുകയും ചെയ്യുന്ന ധാരാളം മനുഷ്യരെ നമ്മൾ സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ കണ്ടുമുട്ടുന്നു.

ഉറങ്ങുക, ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, ഇങ്ങനെ അർത്ഥമില്ലാത്ത ഒരു ജീവിതം പലപ്പോഴും വികാരങ്ങൾക്ക് അടിമപ്പെട്ടു പോകുവാൻ സാധ്യതയുണ്ട്.ആശയക്കുഴപ്പം, മിക്കപ്പോഴും “ദുഃഖത്തിന്റെ പുകമഞ്ഞെന്ന്” വിളിക്കുന്നത് സാധാരണമാണ്. പകൽക്കിനാവ് കാണുന്നതും, വീട്ടിലോ ജോലിയിലോ നിഷ്‌ഫലരായിരിക്കുക, എന്തെങ്കിലും യ്യാൻ ആരംഭിക്കുക, പാതിവഴിയിൽ എന്താണ് ചെയ്തിരുന്നതെന്ന് മറന്നു പോവുക, നിങ്ങൾക്ക് നിങ്ങളുടെ മനസ്സ് തന്നെ നഷ്ടപ്പെടുന്ന അവസ്ഥ, ഇതൊക്കെ സാധാരണമാണ്. ഇവയൊന്നും നിങ്ങളുടെ മാനസികനില തെറ്റി എന്നല്ല മറിച്ച് ദുഃഖത്തിന്റെ പല അവസ്ഥകളാണ് അവ.

നിങ്ങൾക്ക് നഷ്ടപ്പെട്ടതിനെപ്പറ്റി വിവരിക്കുക.. നിങ്ങൾക്ക് നഷ്ടപ്പെട്ടതെന്തെന്ന് ദൈവത്തോടൊ മറ്റുള്ളവരോടൊ അല്ലെങ്കിൽ നിങ്ങളോട് തന്നെ പറയുന്നത് നഷ്ടത്തിന്റെ സ്വീകാര്യത ഉറപ്പിക്കുന്ന ഒരു പ്രായോഗിക വ്യായാമമാണ്. ഒരു ജേണലിലോ ഒരു കത്തിലോ (ഒരുപക്ഷേ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട്) ഇത് എഴുതുന്നത് വികാരങ്ങൾ തിരിച്ചറിയാനും വ്യക്തമാക്കാനും സഹായിക്കുമെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട്.

ഇയ്യോബ് ഒരുപാട് കനത്ത നഷ്ടങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യനാണ്. തന്റെ മക്കൾ,സമ്പത്ത്, ആരോഗ്യം- തന്റെ ഈ നഷ്ടങ്ങളിൽ  ഇയ്യോബിൻറെ പ്രതികരണം ഇങ്ങനെ വിവരിച്ചിരിക്കുന്നു: “ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു. ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു” (ഇയ്യോ. 3: 25-26). ദാവീദ് രാജാവിന് തന്റെ രാജ്യം നഷ്ടപ്പെടുകയും സ്വന്തം മകൻ ദാവീദിനെ ഒറ്റിക്കൊടുക്കുകയും ചെയ്തു, (2 സാമുവൽ 15). “ദൈവത്തിൽ നിങ്ങളുടെ ഹൃദയം പകരുവിന്‍. ; ദൈവം നമുക്കു സങ്കേതമാകുന്നു. (സങ്കീ. 62:8 )” എന്ന് തന്നെ അനുഗമിച്ച ചെറിയ കൂട്ടത്തോട് ദാവീദ് ആഹ്വനം ചെയ്യുന്നു.  കഠിനമായ ഹൃദയവേദനയിലൂടെ കടന്നു പോകുമ്പോഴും ഇവർ രണ്ടുപേരും അവരുടെ ദുഃഖത്തിന് വാക്കുകൾ നൽകിയപ്പോൾ അവരുടെ നഷ്ടത്തെ അംഗീകരിക്കുവാൻ അവർക്ക് കഴിഞ്ഞതായി കണ്ടെത്തിയിരിക്കുന്നു

സഹായത്തിനും പ്രോത്സാഹനത്തിനുമായി ഞാൻ ഒരുകൂട്ടം ആളുകളെ തുടർച്ചയായി കാണാറുണ്ട്. എന്റെ നഷ്ടങ്ങളിലൂടെയുള്ള വഴി സംസാരിക്കുന്നതിന് ഒരു സുരക്ഷിത സ്ഥാനമായിരുന്നു ഇത്. പലപ്പോഴായുള്ള പ്രഭാതഭക്ഷണ വേളകളിൽ അവർ എന്റെ ദുരിതങ്ങളും വേദനയും ശ്രവിക്കുകയും, ഒടുവിൽ എന്റെ ദുഃഖത്തെ എനിക്ക് അതിജീവിക്കുവാൻ കഴിയും എന്ന പ്രത്യാശയും നൽകി. അവർ ഞാൻ എന്റെ വികാരങ്ങളെപ്പറ്റി സത്യസന്ധമായിരിക്കുവാൻ അനുവദിക്കുക മാത്രമല്ല, അവർ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സത്യസന്ധതയുടെയും പങ്കുവെക്കലിന്റെയും ആ സമയം സൗഖ്യത്തിലേക്കുള്ള പടികളായി മാറി.

കണ്ണുനീർ ഒരു ബലഹീനതയല്ല മറിച്ച് ദൈവത്തിൻറെ ദാനമാണ്. നിങ്ങളുടെ സങ്കടം സത്യസന്ധമായി ദൈവത്തോട് പറയാൻ മടിക്കരുത്.

നിങ്ങളുടെ കണ്ണുനീരിന്റെ അവസ്ഥകളുമായി പൊരുത്തപ്പെടുക. കരയുന്നത് കൊണ്ട് കുഴപ്പമില്ല, മാത്രമല്ല അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. കണ്ണുനീർ എന്നു പറയുന്നത് ദുഃഖത്തിന്റെ പ്രക്രിയയിൽ അതിപ്രധാനമായ വൈകാരികവും ശാരീരികവുമായ ഒരു വിടുതലാണ്. ആന്തരിക സമ്മർദ്ദം വർദ്ധിക്കുകയും പുറത്തുവിടുകയും വേണം. നന്നായി കരയുന്നത് ശരീരത്തിനും ആത്മാവിനും സൗഖ്യമാകുന്നു.

ദൈവത്തിന്റെ വാഗ്ദാനങ്ങളിലോ ശക്തിയിലോ വിശ്വാസമില്ലായ്മയാണ് കണ്ണുനീർ സൂചിപ്പിക്കുന്നതെന്നും, “കടുത്ത അധരമാണ്” ഉണ്ടാകേണ്ടതെന്നും സദുദ്ദേശത്തോടെ ചിലർ വാദിക്കാറുണ്ട്. കണ്ണുനീർ ഒരു ബലഹീനതയല്ല മറിച്ച് ദൈവത്തിൻറെ ദാനമാണ്. നിങ്ങളുടെ സങ്കടം സത്യസന്ധമായി ദൈവത്തോട് പറയാൻ മടിക്കരുത്. നിങ്ങളുടെ തകർന്ന ഹൃദയത്തിൻറെ വേദന അവിടുത്തേക്ക് പകരണം. അവിടുന്ന് മനസ്സിലാക്കുന്നു.

ക്രിസ്തുവിന്റെ അനുയായികളോട് അപ്പോസ്തലനായ പൗലോസ് പറയുന്നത് (1 തെസ്സ. 4:13) “സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കരുത് മറിച്ച് ദുഃഖത്തിലും പ്രത്യാശ കൈവെടിയാതെ ഇരിക്കുക”. യേശുവിന്റെ പുനരുത്ഥാനത്തിൽ നങ്കൂരമിട്ടിരിക്കുന്ന പ്രത്യാശ, വരാനിരിക്കുന്ന “ഇനി മരണമോ വിലാപമോ കരച്ചിലോ വേദനയോ ഉണ്ടാകില്ല” (വെളി. 21: 4 ). എന്ന ദിവസത്തെ ഓർമ്മപ്പെടുത്തുന്നു.

ഏത് തരത്തിലുള്ള ദുഃഖത്തിലും വിശ്വാസം ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ അത് മറ്റു ചിലർ കരുതുന്നത് പോലെ അല്ല.

 ഗ്രേഞ്ചർ വെസ്റ്റർബർഗ്, ഗുഡ് ഗ്രീഫ്

പ്രത്യാശയോടെ ദുഃഖിക്കുന്നത് വൈകാരിക പ്രക്ഷോഭത്തേയോ നമ്മുടെ വേദനയുടെ തീവ്രതയേയോ കുറയ്ക്കുകയില്ല. വേദനയുടെ അഭാവം യേശുവിനെ അനുഗമിക്കുന്നതിന്റെ ആനുകൂല്യവുമല്ല. (യോഹ.16:33). യേശു തന്നെയും ദുഃഖം അനുഭവിക്കുകയും കണ്ണുനീർ ഒഴുക്കുകയും ചെയ്തിട്ടുണ്ട്. “വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു” (യെശ. 53:3) തൻറെ പ്രിയ സുഹൃത്തായ ലാസറിൻറെ കല്ലറയ്ക്കു മുൻപിൽ നിന്ന് അവിടുന്ന് കണ്ണുനീർ വാർത്തു (യോഹ:11:35). അവിടുന്ന് ലാസറിനെ മരണത്തിൽ നിന്ന് ഉയർപ്പിക്കാൻ പോകുന്നുവെന്നറിഞ്ഞിട്ടും,പ്രീയപ്പെട്ടവന്റെ മരണത്തിലുപരിയായി ദുഃഖത്തിലായിരിക്കുന്ന സ്നേഹിതരുടെ വേദനയിൽ യേശു പങ്കു ചേർന്നു.

ദൈവത്തിന്റെ സാന്ത്വനത്തിനായി നിങ്ങളുടെ ഹൃദയം തുറന്നു കൊടുക്കുമ്പോൾ ജീവിതത്തിൽ ഒരു പുതിയ ശക്തിയും കാഴ്ചപ്പാടും ലഭിക്കുന്നതായി മനസ്സിലാവും.

നിങ്ങളുടെ സമ്മിശ്രമായ വികാരങ്ങളിലൂടെ നിങ്ങളോടൊപ്പം നടക്കാൻ യേശു തയ്യാറാണ്. അവിടുന്ന് മാത്രം നല്കാൻ കഴിയുന്ന ആശ്വാസം മനസ്സിലാക്കാനും വാഗ്ദാനം ചെയ്യാനും അവിടുത്തെ ആശ്രയിക്കാം

ആശ്വാസം ലഭിക്കാൻ മനസ്സ് തുറക്കുക. “സംസാരം മൂല്യം കുറഞ്ഞതാണ് ” പ്രത്യേകിച്ച് നമ്മൾ വളരെ സങ്കടത്തിൽ ഇരിക്കുമ്പോൾ. നമ്മുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നമ്മുടെ ദുഃഖകരമായ അവസ്ഥയിൽ എത്ര തന്നെ ആശ്വസിപ്പിച്ചാലും എത്രത്തോളം സ്നേഹം കൊണ്ട് നമ്മെ മൂടിയാലും അപ്പോഴും ഒരു വലിയ ശൂന്യത നമുക്ക് അനുഭവപ്പെടും. എന്നാൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തരുന്ന വാക്കുകളുടെ ആശ്വാസത്തിൽ നിന്ന് നമ്മെ തന്നെ അകറ്റിനിർത്താതിരിക്കുക. മറ്റുള്ളവരാൽ ആശ്വസിക്കപ്പെടുവാൻ നിങ്ങൾ സ്വയം അനുവദിക്കുമ്പോൾ അവരുമായി കൂടുതൽ അടുക്കുവാനും തക്കസമയത്ത് നിങ്ങളുടെ വേദനയിലൂടെ മുന്നേറുവാൻ വേണ്ടുന്ന പ്രോത്സാഹനവും ലക്ഷ്യവും നൽകുകയും ചെയ്യും.

ഗദസമന തോട്ടത്തിൽ അവിടുന്ന് പിടിക്കപ്പെട്ട ആ രാത്രിയിൽ യേശുവിന്റെ ഹൃദയം “മരണവേദനപോലെ അതിദുഃഖിതമായിരുന്നു.” (മത്താ.26:38) പിതാവിന്റെ സന്നിധിയിൽ അവിടുത്തെ ഹൃദയം പകരുമ്പോൾ അവിടുത്തോടൊപ്പം ഉണർന്നിരിക്കാൻ അവിടുന്ന് ശിഷ്യന്മാരോടു ആവശ്യപ്പെടുന്നു. അവിടുത്തെ വേദനയുടെ സമയത്ത് അവരുടെ സാന്നിദ്ധ്യം അവിടുത്തേക്ക് ആശ്വാസകരമായിരുന്നു. ഇയ്യോബിന്റെ അനുഭവവും ഇത് തന്നെ ആയിരുന്നു. ഇയ്യോബിന്റെ ദുഃഖത്തിൽ പങ്കുചേരുവാനായി അവന്റെ സുഹൃത്തുക്കൾ ഏഴുദിവസം അവനോടുകൂടെ പാർത്തു.(ഇയ്യോ. 2:11-13)

നിങ്ങളുടെ നഷ്ടത്തിനൊപ്പം ജീവിക്കുക

പുതിയ സ്വാഭാവികതയെ അംഗീകരിക്കുക. നഷ്ടം നമ്മെ മാറ്റുന്നു. ഇത് ഒഴിവാക്കാനാവില്ല. നിങ്ങൾ എങ്ങനെയാണ് മാറുന്നത്? അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു സുപ്രധാന നഷ്ടം നമ്മുടെ ജീവിതത്തിൽ ഒരു അടയാളമായി മാറുന്നു. ജീവിതം എപ്പോൾ വേണമെങ്കിലും മാറിമറിയുന്നു എന്ന് അംഗീകരിക്കുക. “അപകടത്തിന് മുമ്പ്”, “വിവാഹമോചനത്തിന് ശേഷം”, “അമ്മയ്ക്ക് ക്യാൻസർ വരുന്നതിന് മുമ്പ്” അല്ലെങ്കിൽ “പിതാവ് കോവിഡ് ബാധിതനായി മരിച്ചതിന് ശേഷം” തുടങ്ങിയവ “പുതിയ സ്വാഭാവികതയെ” വിവരിക്കുവാനുള്ള പൊതുവായ മാർഗ്ഗങ്ങളാണ്; പഴയ സ്വാഭാവീകത കഴിഞ്ഞുപോയ്‌ പുതിയ സ്വാഭാവീകതയാണ് ഇപ്പോഴുള്ളത്.

റിച്ചാർഡ് ഡെർഷൈമർ ഇതിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് “നഷ്ടത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നേടിയെടുക്കുക, കാലക്രമേണ വേദന മൃദുവാവക്കുകയും പകരം ഒരു സുഖമുള്ള വേദന നൽകുകയും ചെയ്യുന്നു……തീവ്രമായ നഷ്ട ബോധം ഈ സമയത്തു നൈമിഷിക ചിന്തയിൽ നിന്നും… പ്രത്യേക സാഹചര്യങ്ങളാൽ ഉളവാകുന്ന തുടർ സങ്കടമായി മാറുന്നു.

എന്റെ പിതാവ് മരിച്ച് നാലുമാസത്തിനുശേഷം, ഒരു ദിവസം ഉച്ച തിരിഞ്ഞു ഞാനും അദ്ദേഹവും ഒരുമിച്ചാസ്വദിക്കാറുള്ള വേട്ടയാടലിന് പോയി. കാട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, ഞാൻ വികാരാധീനനായി അനിയന്ത്രിതമായി കരയാൻ തുടങ്ങി. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല, എനിക്ക് എന്താണ് സംഭവിക്കുന്നത്, ഞാൻ ആലോചിച്ചു, എന്റെ പ്രശ്നമെന്താണ്? ഇത് പങ്കിടാൻ പിതാവ് ഇവിടെയില്ല, അദ്ദേഹം ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇത് ആസ്വദിച്ചേനെ, ഞാൻ മനസ്സിലാക്കി: ഇതാണ് എന്റെ പുതിയ മാറ്റം. ഞാൻ എന്റെ ജീവിതവുമായി മുന്നൊട്ടു പോകുമ്പോഴും നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനയിൽ നിന്നും ഒരിക്കലും അകലെയല്ല. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോൾ ആ ഓർമ്മകൾ എന്നിലേക്ക്‌ കടന്നുവരുന്നു, ഞാൻ അവരുടെ സാനിധ്യം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഇത് എന്നെ ഓർമ്മപ്പെടുത്തുന്നു

ജീവിതത്തിൽ ദു:ഖത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾ ഇടറി
വീഴുമ്പോൾ – നിങ്ങൾ എവിടെയാണെന്ന് അറിയുകയും നിങ്ങളെ
അന്വേഷിക്കുകയും നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരാളെ
ലഭിക്കുന്നത് നമുക്കെല്ലാവർക്കും ജീവൻ നൽകുന്നതാണ്.

ബന്ധങ്ങൾ നിലനിർത്തുക. പുതിയ മാറ്റത്തെ അംഗീകരിക്കുമ്പോൾ ഒറ്റപ്പെടലും ഏകാന്തതയുമൊക്കെ അനുഭവപ്പെടുന്നത് സാധാരണമാണ്. ദുഃഖത്തിൻറെ തീവ്രത കുറയ്ക്കുവാനായി സ്വയം ഒറ്റപ്പെട്ടു നിൽക്കുന്നത് സാധാരണമായ കാര്യമാണ്. സ്കൂളിലും, പള്ളിയിലും കുടുംബ ആഘോഷങ്ങൾക്ക് പോലും ഒറ്റയ്ക്ക് പങ്കെടുക്കുമ്പോളാണ് ഒരു വിധവ അല്ലെങ്കിൽ ഒരു വിഭാര്യൻ ഏകാന്തതയയുടെ ആഴം ആദ്യമായ് തിരിച്ചറിയുന്നത്. ഒരു പങ്കാളിയും ഒറ്റക്ക് മക്കളെ വളർത്തുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യാറില്ല. എന്നാൽ അതിൽ ഒരു പങ്കാളിയെ  മരണം അവകാശപ്പെടുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തികവും, ശാരീരികവും, മാനസികവും, ആത്മീയവുമായ കാര്യങ്ങൾ പെട്ടെന്ന് എങ്ങനെയും  ജീവൻ നിലനിർത്തണമെന്ന് കരുതുന്ന ഒരാളുടെ മാത്രം ചുമലിലേക്ക് വരികയും ഒറ്റയ്ക്ക് കുടുംബത്തെ കരുതേണ്ടതായും വരുന്നു.

ദുഃഖം മൂലമുണ്ടാവുന്ന ഏകാന്തതയ്ക്കുള്ള മികച്ച മറുമരുന്ന് നല്ല ബന്ധം നിലനിർത്തുക എന്നതാണ്. അത് എളുപ്പമല്ല. നിങ്ങൾ ദുർബലരാണെന്ന് തോന്നാം. എന്നാൽ, അതിലൂടെ ഒറ്റയ്ക്ക് കടന്നു പോകുന്നത് അസാധ്യമാണ്. ദുഃഖത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾ ഇടറി, വീണു പോകാം- നിങ്ങൾക്ക്, നമുക്കെല്ലാവർക്കും ഉണ്ടാകാം – നിങ്ങൾ എവിടെയാണെന്ന് അറിയുന്നതും, നിങ്ങളിലേക്ക് എത്തിച്ചേരാനും സഹായിക്കാനും ജീവ ദായകമായ ഒരാൾ..

ചിലർക്ക്, ദുഃഖിതരുടെ കൂട്ടായ്മകൾ സഹായകമാകും. നഷ്ടം നേരിട്ട മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ നിങ്ങളെക്കാളേറെ ദുഃഖിതരായവരിൽ നിന്ന് ഉൾക്കാഴ്ചയും, അറിവും  ആശ്വാസവും ലഭിക്കുന്നു. സൗഖ്യദായകമായ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന തിരിച്ചറിവ് പലർക്കും പുതിയ പ്രതീക്ഷ നൽകുന്നു .

ദുഃഖത്തിന്റെ യാത്രയിൽ നിന്ന് മുന്നേറാൻ പ്രയാസപ്പെടുന്നവർക്കോ, കൈതാങ്ങ് നൽകുന്ന ഒരു സമൂഹമില്ലാത്തവർക്കോ, ദുഃഖത്തിന്റെ സങ്കീർണമായ അവസ്ഥകൾ കൈകാര്യം ചെയ്യുന്നവർക്കോ ഒരു ഉപദേശകന്റെ ( കൗൺസിലർ ) തീവ്ര പരിചരണം ആവശ്യമായി വന്നേക്കാം. സഹായം തേടാൻ ഒരിക്കലും ആശങ്കപ്പെടരുത്. സഭാപ്രസംഗിയുടെ എഴുത്തുകാരൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്…..വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!” (സഭാ. 4: 9-10).

നിങ്ങളുടെ ദുഃഖഭാരത്തിനു ചുമൽ തന്ന് സഹായിക്കുവാൻ മറ്റുള്ളവരെ അനുവദിക്കുന്നതിലൂടെ നിങ്ങളെ ശുശ്രൂഷിക്കുന്നതിന്റെ സന്തോഷം മറ്റുള്ളവർക്ക് നൽകുന്നു. (cf. ഗലാ.6:2)

ജീവിതം വീണ്ടും ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം സ്വയം നൽകുക. അതെ, പ്രിയപ്പെട്ട ഒരാളില്ലാതെ ജീവിതം വളരെ വ്യത്യസ്തമായിരിക്കും, വ്യത്യസ്തം എന്നതുകൊണ്ട് മോശമാണ് എന്നർത്ഥമില്ല. നിങ്ങളുടെ സാഹചര്യങ്ങളുമായി മുന്നോട്ട് പോകാൻ പ്രയാസമായിരിക്കാം, കൂടാതെ പരസ്പരവിരുദ്ധമായ വികാരങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി അത്താഴത്തിന് പോകുകയോ, അവധിക്കാലം ചിലവഴിക്കുകയോ, അല്ലെങ്കിൽ വീണ്ടും സ്നേഹിക്കപ്പെടുകയോ. സന്തോഷങ്ങളിലേർപ്പെടുകയോ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പ്രിയപെട്ടവരെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല. നിങ്ങളുടെ പ്രീയപ്പെട്ടവർ നിങ്ങൾ ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല; നിങ്ങൾ ജീവിതം ആസ്വദിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ജീവിതം ഒരു പക്ഷെ കുറച്ചു കാലത്തേക്ക് ശോക സ്വരത്തിലായിരിക്കും പാടുക, എന്നാൽ സന്തോഷം ഇടക്കെല്ലാം നമ്മെ വിസ്മയിപ്പിക്കും. അങ്ങനെ സംഭവിക്കുമ്പോൾ, നിങ്ങളെ തന്നെ അതിൽ കുതിർക്കുക.

സുഹൃത്തുക്കളുമായി അത്താഴത്തിന് പോകുകയോ, അവധിക്കാലം ചിലവഴിക്കുകയോ, അല്ലെങ്കിൽ വീണ്ടും സ്നേഹിക്കപ്പെടുകയോ. സന്തോഷങ്ങളിലേർപ്പെടുകയോ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പ്രിയപെട്ടവരെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല.

നിങ്ങൾ ആദ്യമായി വീണ്ടും ചിരിക്കുമ്പോൾ അരോചകമായി തോന്നാം. എന്നാല്‍, ഇത് ജീവിതത്തിന്റെ ആനന്ദം വീണ്ടും ഉയർന്നുവരുന്നു എന്നതിന്റെ ഒരു സൂചനയാണ്. എന്റെ സഹോദരന്മാരും, ഞങ്ങളുടെ ഭാര്യമാരും, ഞങ്ങളുടെ മക്കളും ചേർന്ന് ഞങ്ങളുടെ മാതാപിതാക്കളുടെ വീട് അടുക്കിപ്പെറുക്കിയത് കയ്പ്പും മധുരവും നിറഞ്ഞ ഒരനുഭവമായിരുന്നു. ഞങ്ങളിൽ ഏതൊരാൾക്കും അത്യധികവും വിഷാദപരവും ആകാമായിരുന്നത് പകരം ഞങ്ങൾക്ക് എല്ലാവർക്കും സൗഖ്യദായകമായിരുന്നു. അവരുടെ 61 വർഷത്തെ ജീവിതത്തെ ഞങ്ങൾ തരംതിരിച്ചപ്പോൾ ഞങ്ങൾ ചിരിക്കുകയും, ഞങ്ങൾ കരയുകയും, കഥകൾ പറയുകയും ചെയ്തു. ജീവിതം, വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ, വളരെ നല്ലതും ആഘോഷിക്കപ്പെടേണ്ടതും പങ്കുവെക്കേണ്ടതുമാണ്.

സ്നേഹത്തിൽ വീണ്ടും നിക്ഷേപിക്കുക

ഇന്ന് ജീവിക്കുന്നത് ആസ്വദിക്കൂ. മറ്റുള്ളവരുമായി ബന്ധം പുനഃസ്ഥാപിക്കുന്നത് നിങ്ങൾ  വേണ്ടവിധം ദുഃഖിക്കുന്നു എന്നും മുന്നോട്ട് നീങ്ങുകയാണ് എന്നതിനുമുള്ള ഉത്തമ സൂചനയാണ്. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിൽ വിമുഖത കാണിക്കുന്നത് സൂചിപ്പിക്കുന്നത്, മറ്റൊരാളെ നഷ്ടപ്പെടുത്തുക എന്ന സാഹസം നാം ഭയക്കുന്നു എന്നാണ്. നഷ്ടം മൂലമുണ്ടാകുന്ന ദുഃഖത്തിനായി  ആരും കാത്തിരിക്കാറില്ല, എന്നാൽ ഒരിക്കലും നമ്മെ കൈവിടാത്തവനിലുള്ള വിശ്വാസം നമ്മെ വീണ്ടും സ്നേഹിക്കാൻ സഹായിക്കും. എല്ലാ ബന്ധങ്ങളും  അവയോടൊപ്പം വേദനക്കും നഷ്ടത്തിനുമുള്ള സാധ്യതകളും വഹിക്കുന്നു. ജോൺ ബ്രാന്റർ എഴുതുന്നത്, “സ്നേഹം ഒഴിവാക്കുന്ന ആളുകൾക്കു മാത്രമേ ദു:ഖം ഒഴിവാക്കാൻ കഴിയൂ. ഇതുകൊണ്ട് അർത്ഥമാക്കുന്നത് [ദുഃഖത്തിൽ നിന്ന്] പഠിക്കുകയും സ്നേഹത്തിന് വശംവദരാകുകായും ചെയ്യുക എന്നാണ്.

എന്റെ മാതാപിതാക്കളുടെ  മരണത്തിന് ശേഷമുള്ള വേനലിൽ, എന്റെ മകൻ സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. അതൊരു സന്തോഷകരമായ അവസരമായിരുന്നു. എന്നിട്ടും ഞങ്ങളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം സന്തോഷിച്ചേനെ എന്ന് ഞങ്ങൾ ബോധവാന്മാരായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളുടെ ബഹുമാനാർത്ഥം രണ്ട് ബിർച്ച് മരങ്ങൾ വേദിയിലുണ്ടായിരുന്നു. മകന്റെ വധുവിന്റെ ആശയമായിരുന്നു അത്. പിന്നീടത് ഞങ്ങൾ വീട്ടുമുറ്റത്തു നട്ടു. ജീവിതം മുന്നോട്ടുപോകേണ്ടതാണെന്നും, പങ്കുവയ്ക്കാനുള്ളതാണെന്നും ആ മരങ്ങൾ ഓർമ്മ ഓര്മപെടുത്താറുണ്ട്..

നിങ്ങളുടെ സുഖം മറ്റുള്ളവരുമായി പങ്കിടുക. ദുഖകരമായ  സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ, അതേ ജീവിതസാഹചര്യങ്ങളിൽ കൂടെ സഞ്ചരിക്കുന്നവർക്ക് നമ്മൾ അനുഭവിച്ച സ്വാന്തനങ്ങൾ പകർന്നുകൊടുത്തുകൊണ്ട് ആശ്വാസമേകാൻ നമ്മൾ പ്രാപ്തിയുള്ളവരായി തീരും

ദൈവം നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും തരുന്ന സ്വാന്തനം നമുക്ക് മാത്രമുള്ളതല്ല.

ഒരിക്കൽ കാട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞത് ഓർക്കുണ്ടോ? സാഹസികമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, അങ്ങനെയാണ് കൻസാസ് എന്ന സ്ഥലത്തേക്ക് വേട്ടയാടാനായി ഒരു ചങ്ങാതിക്കൊപ്പം പോയത്. വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു അത്, എന്നിട്ടും എന്റെ പിതാവിന്റെ ഓർമ്മയിൽ എന്റെ ഹൃദയം നീറി. വൈകുന്നേരം ക്യാമ്പിലേക്കുതിരിച്ചു വരുമ്പോൾ ജീവിതത്തിന്റെ ആനന്ദങ്ങളെയും, നഷ്ട്ങ്ങളെയും കുറിച്ച് സുഹൃത്തുമായി പങ്കുവച്ചു. പിറ്റേന്ന് രാവിലെ വീട്ടിലേക്കുള്ള യാത്രയിൽ, നായാട്ടിനെക്കുറിച്ചും, ജീവിതത്തിലെ സുഖദുഃഖ സമ്മിശ്രങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ, വേട്ടയ്ക്കുള്ള സന്തത സഹചാരി, ഹൃദയതകരാർ മൂലം 20 വർഷങ്ങൾക്ക് മുൻപ്, അവന്റെ പ്രിയ ഭാര്യയെ ഒറ്റയ്ക്കാക്കി ഈ ലോകത്തുനിന്നും മാറ്റപ്പെട്ടു. പ്രിയപ്പെട്ടവരുടെ നഷ്ട്ടങ്ങളെക്കുറിച്ചും, അതിന്റെ വേദനകളെ കുറിച്ചും ഞങ്ങൾ സംസാരിക്കുകയും പരസ്പ്പരം ആശ്വസിപ്പിക്കുകയും ചെയ്‌തു, അത് യേശുവിലുള്ള ഞങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.

ദൈവം നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും തരുന്ന സ്വാന്തനം നമുക്ക് മാത്രമുള്ളതല്ല. അത് പങ്കുവയ്ക്കാനുള്ളതാണ്. കൊരിന്ത്യർക്ക് എഴുതിയപ്പോൾ പൗലോസ് അത് വ്യക്തമാക്കി: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”(2 കൊരി. 1: 3-4 )

നമ്മുടെ ദുഃഖത്തെ മറ്റുള്ളവരെ സഹായിക്കുവാൻ നമ്മെ പ്രാപ്‌തരാക്കുന്ന ഒന്നായി കാണുക എന്നത് ദുഃഖത്തിന്റെ പ്രക്രിയയിൽ പെട്ടെന്ന് വന്നു ചേരുന്ന കാഴ്ചപ്പാടല്ല, അത് ബലമായി ചെയ്യേണ്ട കാര്യവുമല്ല. ദുഃഖത്തിന്റെ എല്ലാ മേഖലയിലുമുള്ള ഒരു പ്രധാന ഘടകമാണ് സമയം.

ജീവിതത്തിന്റെ വേദനാജനകമായ അവസ്ഥകളിൽ നിന്നാണ് സഹാനുഭൂതിയും സ്നേഹവും ജനിക്കുന്നത്. നമ്മുടെ ദുഃഖത്തിന്റെ കണ്ണുനീരിലൂടെ മറ്റുള്ളവരെ കാണുമ്പോൾ വേദന അനുഭവിക്കുന്നവരെ അനുകമ്പയോടെ ശുശ്രൂഷിക്കാൻ ഒരു കാഴ്ചപ്പാട് നമുക്ക് അദ്വിതീയമായി ലഭിക്കുക്കുന്നു.

banner image

രണം ആദ്യം ഭൂമിയിൽ ഇല്ലായിരുന്നു. ആദാമും ഹവ്വായും സ്വന്തമായി തീരുമാനം എടുത്തപ്പോൾ ജീവൻ നൽകുന്ന ദൈവവുമായുള്ള അവരുടെ ബന്ധം വിച്ഛേദിക്കപ്പെടുകയും അവരുടെ സുരക്ഷിതത്വം തകരുകയും, അതിന്റെ ഫലമായി എല്ലാ മനുഷ്യർക്കും മരണശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പൊസ്തലനായ പൗലോസ് ആദാമിന്റെയും ഹവ്വായുടെയും പാത്തെക്കുറിച്ച് പരാമർശിച്ചതു ,“അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. ”(റോമ. 5:12).

പാപവും മരണവും ബാധിച്ച ഒരു ലോകത്തിൽ നാം ജീവിക്കുന്നതിനാലാണ് നാം ദുഃഖിക്കുന്നത്. പാപമെന്ന പകർച്ചവ്യാധി ദുഃഖത്തിൽ ഞരക്കമുണ്ടാക്കുകയും അത് നമ്മുടെ ഹൃദയത്തിൽ നിന്നും എല്ലാ സൃഷ്ടികളിലേക്കും ആഴ്ന്നിറങ്ങുകയും ചെയ്യുന്നു.

പുതുക്കത്തിനായുള്ള ഈ ആന്തരിക ഞരക്കമാണ്  നമ്മുടെ ദുഃഖത്തിന്റെയും പോരാട്ടത്തിന്റെയും കാതൽ.

സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു.  (റോമ. 8: 22-24).

പുതുക്കത്തിനായുള്ള ഈ ആന്തരിക ഞരക്കമാണ്  നമ്മുടെ ദുഃഖത്തിന്റെയും പോരാട്ടത്തിന്റെയും കാതൽ.

നമ്മുടെ ദുഃഖത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, യുക്തിപൂർവ്വമായ വിവരങ്ങൾ അരക്ഷിതവും അവിശ്വസനീയവുമാണ്. യുക്തിസഹചമായി ചിന്തിക്കാൻ കഴിയാത്തത്ര വേദനയിലായിരിക്കാം ആത്മാവ്. എന്നിരുന്നാലും, ക്രിസ്തുവിലുള്ള വിശ്വാസികൾ പോരാട്ടങ്ങൾ ഉണ്ടാവുമ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഓർക്കണം-ദുഃഖത്തിന്റെ താഴ്വരയിലൂടെ പോകുവാൻ തീർത്തും ആവശ്യമായ പ്രത്യാശയുടെ വാഗ്ദാനങ്ങൾ.

എന്താണ് ഒരിക്കലും നഷ്ടപടുത്താൻ കഴിയാത്തത്?

യേശുവിന്റെ ജനനം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നമ്മോടുള്ള തന്റെ ആഴമേറിയ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.

ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം. “യേശു എന്നെ സ്നേഹിക്കുന്നു എനിക്കതറിയാം, വേദപുസ്തകം അത് എന്നെ പഠിപ്പിക്കുന്നു”. അഗാധമായ ആത്മീയ സത്യത്തെ പ്രതിഫലിപ്പിക്കുന്ന ലളിതമായ വരികളാണ് ഇത് – ലളിതമാണ്, പക്ഷേ ലളിതവുമല്ല. വേറൊന്നിനും സാധ്യമല്ലാത്ത ആ അടിസ്ഥാന സത്യം എന്നെയും മറ്റു പലരെയും മുന്നോട്ട് നീങ്ങുവാൻ സഹായിച്ചു. യേശുവിന്റെ ജനനം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നമ്മോടുള്ള തന്റെ ആഴമേറിയ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. (റോമ.5: 8). ദുഃഖത്തിന്റെ  താഴ്‌വരയിലേക്ക് നമ്മെ എന്ത് തന്നെ തള്ളിയിട്ടാലും, അവന്റെ നിരന്തരമായ സ്നേഹത്തിൽ  നമുക്ക് ആത്മവിശ്വാസവും ശക്തിയും കണ്ടെത്താൻ കഴിയും. (സങ്കീ-46; റോമ.8: 35-39).

ദൈവ സാന്നിധ്യത്തിന്റെ ഉറപ്പ്. നാം മരണത്താലും നഷ്ടവേദനയാൽ ചുറ്റപ്പെട്ട് ഹൃദയം തകർന്നവരായിരുന്നാലും, നാം ഒറ്റക്കല്ല എന്നറിയുന്നതിലൂടെയാണ് ആശ്വാസം ലഭിക്കുന്നത്. നാം മരണത്തിന്റെ താഴ്‌വരയിൽ കൂടി പോകുമ്പോൾ, സങ്കീർത്തനം 23:4ൽ വടിയും കോലും ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളാണ്.  എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. ദു:ഖത്തിനും, കഷ്ടപ്പാടുകൾക്കും തൃപ്തികരമായ ഒരു വിശദീകരണം അപൂർവ്വം. ദൈവം നമ്മുടെ കഷ്ടത അവന്റെ വിശ്വസ്തനും കരുണാമയനുമായ മഹാപുരോഹിതനായ പുത്രനിലൂടെ പങ്കുവെക്കുന്നു(എബ്രാ.2:9,17) അവൻ നമ്മെ ഒരിക്കലും കൈവിടാത്തവനാണ്, (റോമ. 8:31; ഹെബ്ര.13: 5).

നമുക്ക് കണ്ടെത്താൻ കഴിയുന്നത് എന്താണ് ?

പുതുക്കപ്പെട്ട ദൈവാശ്രയം. “അഗാധ ഗർത്തങ്ങളുടെമേൽ  നടക്കാൻ നിർബന്ധിതരാകുമ്പോൾ നമ്മൾ പോലുമറിയാതെ നമ്മെ താങ്ങുന്നതാണ് വിശ്വാസം”. നഷ്ടത്തിലൂടെയും ദുഃഖത്തിലൂടെയും സഞ്ചരിക്കുന്ന ക്രിസ്തുവിന്റെ അനുയായികൾ, പിന്നീട്, പലപ്പോഴും തിരിഞ്ഞു നോക്കുകയും മുൻപ് അജ്ഞാതമായിരുന്ന അടുപ്പത്തിന് ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.  നീണ്ടുനിൽക്കുന്ന വേദന ഉണ്ടായിരുന്നിട്ടും, ദൈവവുമായിട്ടു ഒരു ആഴമാർന്ന ബന്ധം അവർ പുലർത്തുകയും, അതിൽ നന്ദിയുള്ളവരുമാണ്.

എന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം, ഞാൻ മുമ്പത്തേക്കാൾ ദൈവവുമായി കൂടുതൽ അടുത്തു. തന്നിൽ ആശ്രയിച്ച ജീവനുള്ളവരോ മരിച്ചവരോ ആയ ഏവർക്കും നിത്യരക്ഷ ഉറപ്പാക്കിയിരിക്കുന്ന യേശുവിനോട് ഞാൻ കൂടുതൽ അടുത്തു (യോഹന്നാൻ 11: 25-26). ജീവിതം എത്രത്തോളം ദുർബലവും ക്ഷണികവുമാണെന്നു ഞാൻ മനസ്സിലാക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. ആ അറിവ് ജീവിത പ്രാധാന്യമുള്ള കാര്യങ്ങളിൽ  ശ്രദ്ധ പുതുക്കുവാൻ എന്നെ സഹായിക്കുന്നു..

ജീവിതത്തിലെ വീണ്ടും കണ്ടെത്തിയ ലക്ഷ്യം. ചിലരെ സംബന്ധിച്ചിടത്തോളം, സങ്കടത്തിലൂടെയുള്ള യാത്ര ഒരു പുതിയ തുടക്കത്തിന്റെ വാതിലായി മാറുന്നു. ഒരു കുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദന അറിയുന്ന രക്ഷകർത്താക്കൾ ദു:ഖിക്കുന്ന മറ്റ് മാതാപിതാക്കളിലേക്ക് സ്വാന്തന ഹസ്തം നീട്ടുമ്പോൾ ജീവിതത്തിൽ ചിലപ്പോൾ പുതിയ ഉദ്ദേശ്യങ്ങൾ കണ്ടെത്താനാകും. ഒരു പതിറ്റാണ്ടു മുൻപ്  കാറപകടത്തിൽ തന്റെ കൗമാരക്കാരിയായ മകളെ നഷ്ടപ്പെട്ട ഡേവ് ബ്രാനൻ ഇപ്രകാരം പറയുന്നു, “ഇത് ഞാൻ തിരഞ്ഞെടുത്തിരുന്ന ശുശ്രൂഷയല്ല, മറിച്ച് അതാണ് എനിക്ക് നൽകിയിട്ടുള്ളത്”. അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹത്തെ ബിയോണ്ട് ദ വാലി എന്ന പുസ്തകം എഴുതുവാൻ ഇടയാക്കി. അതിൽ തന്റെ നഷ്ടത്തിന്റെ ദുഃഖം അദ്ദേഹം തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ യാത്ര മറ്റനേകം മാതാപിതാക്കൾക്ക് ആശ്വാസമേകി.

ഭാവിയിൽ അവർ പലപ്പോഴും തിരികെ വരാനുള്ള വഴികൾ കണ്ടെത്തുന്നു. കഷ്ടപ്പാടുകളും നഷ്ടങ്ങളും പലതരത്തിലുള്ളവയാണ് – വിവാഹമോചനം, മരണം, ഗർഭംഅലസൽ -മുതലായവ പരസ്പരം സഹായിക്കുന്നതിലൂടെ ഓരോരുത്തരും സ്വന്തം വേദനയെ നേരിടാൻ ആളുകളെ പ്രാപ്തരാക്കി.

പലതരം നഷ്ടങ്ങളിൽ ദു:ഖിക്കുന്ന ആളുകളെ ഉപദേശിക്കാൻ ഞാൻ എണ്ണമറ്റ മണിക്കൂർ ചെലവഴിച്ചിട്ടുണ്ട്. അതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്, എന്റെ ദുഃഖാനുഭവങ്ങൾ എന്റെയടുത്തു വരുന്നവരുമായി കൂടുതൽ ആഴമായ ബന്ധം സ്ഥാപിക്കുന്നതിന് ദൈവം ഉപയോഗിക്കുന്നു എന്നതാണ്. നിങ്ങളുടെ നഷ്ടം എന്തുതന്നെയായാലും, നിങ്ങളുടെ അനുഭവം പങ്കിടാൻ ദൈവം നിങ്ങൾക്ക് അവസരങ്ങൾ നൽകിയേക്കാം, അങ്ങനെ മറ്റുള്ളവർക്ക് അവരുടെ ജീവിത യാത്രയിൽ ധൈര്യം പകരുക.

നഷ്ടത്തിൽ നിന്ന് നന്മയോ?

പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട ആഘാതത്തിൽ നാം ആയിരിക്കുമ്പോൾ, അത് നല്ലതിനാണെന്നുള്ള ചിന്ത അസംബന്ധവും തമാശയുമായി തോന്നാം. എന്നാൽ ഗലീലിയിലെ ഒരു കുന്നിൻ മുകളിൽ യേശു തൻറെ അനുഗാമികളെ പഠിപ്പിച്ചത്. “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും” (മത്താ.5:4). ദുഃഖിതരായ നമ്മുടെ പ്രതീക്ഷയാണ് ഇത്: നഷ്ടത്തെക്കുറിച്ചുള്ള ഏതൊരു ദുഃഖവും നമ്മെ രക്ഷകന്റെ പാദങ്ങളിലേക്ക് എത്തിക്കുന്നതാണെങ്കിൽ, അത് നമ്മെ നമ്മെ യേശുവിന്റെ അടുക്കൽ ആശ്വാസത്തിനും രക്ഷയ്ക്കുമായി വന്ന ആൾക്കൂട്ടത്തോടൊപ്പം നിർത്തുന്നുവെങ്കിൽ അത് പ്രയോജനമുള്ളതാണ്, കാരണം അവൻ നമ്മുടെ ഏക പ്രത്യാശയാണ് (4: 23–5: 1).

പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട ആഘാതത്തിൽ നാം ആയിരിക്കുമ്പോൾ, അത് നല്ലതിനാണെന്നുള്ള ചിന്ത അസംബന്ധവും തമാശയുമായി തോന്നാം.  

നഷ്ടവും മാറ്റവും വേർപെടുത്താൻ കഴിയാത്തതുപോലെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അസ്വസ്ഥമായ യാഥാർത്ഥ്യം. നഷ്ടം വസ്തുക്കളെ എന്നേക്കുമായി മാറ്റുന്നു. എന്നിരുന്നാലും, ആ മാറ്റത്തിൽ നാം നിഷ്ക്രിയരായ കളിക്കാരല്ല: അത് നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് നാം തീരുമാനിക്കേണം: അത് നമ്മെ കയ്പേറിയതോ മെച്ചപ്പെട്ടതോ ആക്കാം. നഷ്ടങ്ങളുടെയും വേദനയുടെയും തീച്ചുളയിൽ കൂടി കടന്നുപോകുമ്പോൾ അവ നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നു. നമ്മുടെ എത്ര വലിയ വേദനാജനകമായ സാഹചര്യത്തെയും തന്നിലുള്ള  നമ്മുടെ ആശ്രയത്തെ ആഴത്തിലാക്കുന്നതിന് ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു(റോമ. 5: 2-5). നാം ഒരുപക്ഷെ അറിയുവാൻ സാധ്യതയില്ലാത്ത വിധത്തിൽ വേദനാജനകമായ നഷ്ടത്തിന്റെ ഇരുണ്ട പശ്ചാത്തലത്തിൽ അവിടുന്ന് നന്മ വെളിപ്പെടുത്തുന്നു.

നിക്കോളാസ് വോൾട്ടർസ്റ്റോർഫ് ഇത് നന്നായ് വിവരിക്കുന്നു:

ക്രിസ്തുവിന്റെ ഉയർപ്പിലും മരണത്തിലും വിശ്വസിക്കുക എന്നത് കഷ്ടതയാർന്ന സ്നേഹത്തിന്റെ ഇരുണ്ട ശവക്കുഴികളിൽ നിന്നും ഉയർക്കുവാനുള്ള ശക്തിയോടും വെല്ലുവിളിയോടും കൂടെ ജീവിക്കുക എന്നതാണ്. നമ്മുടെ മനഃപീഡകളാൽ  ലോകത്തിന്റെ  മുറിവുകളോടുള്ള സഹതാപം വർധിക്കുന്നില്ലെങ്കിൽ, നമ്മുടെ ചുറ്റുമുള്ളവരോടുള്ള സ്നേഹം വർധിക്കുന്നില്ലെങ്കിൽ, നന്മയ്ക്കു വേണ്ടിയുള്ള കൃതജ്ഞത ജ്വലിക്കുന്നില്ലെങ്കിൽ, ഉൾക്കാഴ്ച വർധിക്കുന്നില്ലെങ്കിൽ, പ്രധാനപ്പെട്ട കാര്യങ്ങളോടുള്ള പ്രതിബദ്ധതശക്തിപ്പെട്ടില്ലെങ്കിൽ, ഒരു പുതിയ ദിവസത്തിനായുള്ള വേദന ശക്തമായില്ലെങ്കിൽ, പ്രതീക്ഷ ദുർബലമാവുകയും വിശ്വാസം കുറഞ്ഞു പോവുകയും ചെയ്താൽ, മരണത്തിന്റെ അനുഭവത്തിൽ നിന്ന് യാതൊരു നന്മയും വരുന്നില്ലെങ്കിൽ, മരണം ജയിക്കുന്നു.

മരണം ഒരു അവസാന വാക്കല്ല. അതെ, തകർക്കപ്പെടേണ്ട അവസാന സാധുവാണത്.(1 കൊരി.15:26), നമ്മുടെ പ്രത്യാശയായ യേശു തന്റെ പുനരുത്ഥാനത്താൽ മരണത്തെ തകർത്തു (15: 54-57). ഒരിക്കലും യാത്രപറയാത്ത ഒരു സുദിനത്തിനായി പ്രത്യാശയോടും സമാധാനത്തോടും കൂടെ കാത്തിരിക്കാം.

ആ ദിവസം വരുന്നതുവരെ, പ്രത്യാശയോടെ ദുഃഖിക്കുന്നത്- പുനരുത്ഥാനത്തിന്റെ പ്രത്യാശ– ജീവിതം വീണ്ടും ആസ്വദിക്കുവാൻ നമ്മെ സ്വതന്ത്രരാക്കുന്നു. നമ്മുടെ നഷ്ടങ്ങളെ ഓർമ്മിക്കുന്നത് എല്ലായ്പ്പോഴും വേദനയുണ്ടാക്കുകയും ചില സമയങ്ങളിൽ നമ്മെ വീണ്ടും കണ്ണീരിലാഴ്ത്തുകയും ചെയ്യും (ഇതെഴുതുമ്പോൾ എനിക്കുണ്ടായതുപോലെ). എന്നാൽ, ജീവിതം മാറ്റിമറിക്കുന്ന ദുഃഖത്തിന്റെ താഴ്വര ജീവിതത്തോടുള്ള നമ്മുടെ മതിപ്പും ക്രിസ്തുവിന്റെ മടങ്ങിവരവിനായുള്ള പ്രതീക്ഷയും വർധിപ്പിക്കുന്നു.

read_more