കുഞ്ഞുങ്ങളെ വിഷയങ്ങളും പാഠങ്ങളും പഠിപ്പിക്കുന്നതിൽ മാത്രമല്ല, അവരുടെ ജീവിതനിർമ്മിതിയിലും അദ്ധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നു. ദൈവം കുഞ്ഞുങ്ങൾക്ക് നല്കിയിട്ടുള്ള കൃപാവരങ്ങളും കഴിവുകളും കണ്ടെത്തി പരമാവധി പരിപോഷിപ്പിക്കുവാൻ അദ്ധ്യാപകർക്ക് കഴിയും. ഒരു ടീച്ചർ ഒരു കുട്ടിയുടെ മേൽ ചെലുത്തിയ അസാധാരണ സ്വാധീനത്തിന്റെ കഥ പറയുന്ന ഈ ലേഖനം നിങ്ങൾക്കും അവശ്യമായ പ്രചോദനം നല്കും എന്ന് പ്രത്യാശിക്കുന്നു. കുട്ടികളുടെ ജീവിതത്തിൽ വ്യതിയാനം വരുത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, ഓരോ ടീച്ചർക്കും , ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു. നല്ല ഒരു അദ്ധ്യാപക ദിനവും!

 

ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്നു : ദൈവം
അവിചാരിതമായി പ്രവർത്തിച്ചപ്പോൾ

 

പുസ്തകം എഴുതണമെന്ന് ജാസ്മിൻ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെങ്കിലും അതിൽ ആദ്യത്തേത് ഓട്ടിസത്തെക്കുറിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. മൈ യുനീക്ക് ചൈൽഡ് : എ പ്രാക്റ്റിക്കൽ ഗൈഡ് റ്റു റെയ്സിങ്ങ് എ ചൈൽഡ് വിത് ഓട്ടിസം എന്ന ജാസ്മിന്റെ ബുക്ക് 2018 ൽ പ്രസിദ്ധീകരിച്ചു. അടുത്ത പുസ്തകത്തിന് ദൈവം ഒരു എളുപ്പമുള്ള വിഷയം നല്കുമെന്ന് അവൾ പ്രത്യാശിക്കുന്നു.

 

സംഗീതം ആരംഭിച്ചയുടനെ, 14 – കാരനായ എഡ്റിക് ഒരു കൈ ആകാശത്തേക്ക് ഉയർത്തി, മറ്റെ കൈ തന്റെ ചങ്കിലും വെച്ചു. തന്റെ മുമ്പിലുള്ള മൈക്രോഫോണിലേക്ക് നോക്കി, സംഗീതത്തിനൊപ്പിച്ച്, പാട്ടിന്റെ ആദ്യവരികൾ പാടി. കുട്ടികളും അധ്യാപകരുമായ ഞങ്ങളെല്ലാവരെയും അവന്റെ പാട്ടിനൊപ്പം കോറസ്സിലേക്ക് നയിച്ചു.

അത് ക്രിസ്മസ് സമയമായിരുന്നു; പള്ളിയുടെ കഫേയിൽ ഒരു സംഗീത പരമ്പര തന്നെ ഞങ്ങൾ അവതരിപ്പിച്ചു. പാട്ട് കഴിഞ്ഞപ്പോൾ,  ഉദ്വേഗഭരിതരായ മാതാപിതാക്കളും ജിജ്ഞാസുക്കളായ പാസ്റ്റർമാരും കഫേയിൽ വന്നു പോയിരുന്നവരും എല്ലാം ചേർന്ന കൂട്ടം കരഘോഷത്തിന്റെ മാലപ്പടക്കം തന്നെ പൊട്ടിച്ചു. ഞങ്ങളുടെ പ്രധാന പാട്ടുകാരനെ ഞങ്ങൾ അഭിനന്ദനം കൊണ്ട് മൂടിയപ്പോൾ അവൻ നാണിച്ച് ചിരിക്കുകയായിരുന്നു. കുട്ടികളെ വീണ്ടും ക്ലാസ്സ് മുറിയുടെ വേലിക്കെട്ടിലേക്ക് ഞങ്ങൾ മടക്കി കൊണ്ടുവന്നു.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ശാലോം കിഡ്സ് എന്ന മിനിസ്ട്രിയിലായിരുന്ന കാലത്തുള്ള എന്റെ ഓർമ്മയിലെ ഏറ്റവും പ്രധാന സംഭവമാണിത്. ഈ സംരംഭം ആരംഭിച്ച ശേഷം ആദ്യമായി ഞങ്ങളുടെ കുട്ടികൾ പതറിപ്പോകാതെ പരസ്യമായി ചെയ്ത ഒരു പരിപാടിയായിരുന്നു ഇത്! ആശ്വാസം തോന്നി എന്നത് മാത്രമല്ല, ഞങ്ങളുടെ കുട്ടികൾ ആദ്യമായി സുവിശേഷത്തിന്റെ പ്രത്യാശ ഒരു പൊതു വേദിയിൽ പങ്കുവെച്ചത് എന്നിൽ വലിയ ചലനങ്ങളും ഉണ്ടാക്കി. ഒരു വർഷം മുമ്പുവരെ ഇക്കാര്യം ഞങ്ങൾക്ക് സങ്കല്പിക്കാൻ പോലുമാകില്ലായിരുന്നു.” എനിക്ക് എന്തൊക്കെ ചെയ്യാനാകേന്ദ്രീകരിക്കാം കുമെന്ന് നോക്കൂ” എന്ന് ദൈവം എന്നോട് പറയുന്നതുപോലെയായിരുന്നു അത്.

 

എന്റെ യാത്രയുടെ ആരംഭം

എനിക്ക് 21 വയസ്സായ സമയം, യൂണിവേഴ്സിറ്റിയിൽ ഭാഷാപഠനം നടത്തുന്നതിനിടയിലാണ് 2009 ഡിസംബറിൽ ഞാൻ ഈ ശാലോം കിഡ്സ് മിനിസ്ട്രിയിൽ ചേർന്നത്. ഞാനെന്തിന് ഈ മിനിസ്ട്രിയിൽ ചേർന്നു എന്ന് ഇടക്കിടെ ചോദ്യങ്ങൾ ഉയരാറുണ്ട്. എന്റെ കുടുംബത്തിലോ ബന്ധുക്കളുടെയിടയിലോ ഓട്ടിസം ബാധിച്ചവർ ഇല്ലായിരുന്നു. ഓട്ടിസം എന്താണെന്ന് തന്നെ എനിക്കറിയില്ലായിരുന്നു.

ഒരു ഞായറാഴ്ച ഞങ്ങളുടെ സഭയുടെ നോട്ടീസ് ബോർഡിൽ ഈ മിനിസ്ട്രിയിലേക്ക് ടീച്ചേഴ്സിനെ നിയമിക്കുന്നുണ്ടെന്ന നോട്ടീസ് കണ്ടപ്പോൾ, എന്തോ ഒരു നിർബന്ധം ഉള്ളിൽ തോന്നി,  ഞാൻ പാസ്റ്ററോട് ഇതിന് മുൻപരിചയം ആവശ്യമുണ്ടോയെന്ന് ചോദിച്ചു.

എന്നെ ഇതിലേക്ക് നയിച്ച ഒരു ദൈവിക നടത്തിപ്പ് ആയിരുന്നിരിക്കാം ഇത്. എന്നാൽ ഒരു 21 വയസ്സുകാരിയെ സംബന്ധിച്ച് ഇത് ചെറുപ്പത്തിന്റെ ഒരു ജിജ്ഞാസ മാത്രമായിരുന്നു.

എന്നെ ഇതിലേക്ക് നയിച്ച ഒരു ദൈവിക നടത്തിപ്പ് ആയിരുന്നിരിക്കാം ഇത്. എന്നാൽ ഒരു 21 വയസ്സുകാരിയെ സംബന്ധിച്ച് ഇത് ചെറുപ്പത്തിന്റെ ഒരു ജിജ്ഞാസ മാത്രമായിരുന്നു. ഇരുപതുകളിൽ തങ്ങൾ എടുക്കുന്ന അപ്രധാനമെന്ന് തോന്നുന്ന ചില തെരഞ്ഞെടുപ്പുകളാകാം ജീവിതത്തെ മാറ്റിമറിക്കുന്നത് എന്ന് 30 വയസ്സിൽ എത്തിനില്ക്കുന്ന ഏതൊരാളും സാക്ഷ്യപ്പെടുത്തും. ഈ തീരുമാനവും അങ്ങനെയൊന്നായിരുന്നു.

ഇതൊരു പുതിയ മിനിസ്ട്രിയാണെന്നും എല്ലാ അധ്യാപകർക്കും ട്രെയിനിങ്ങ് ഉണ്ടാകുമെന്നും പാസ്റ്റർ പറഞ്ഞു.  അദ്ദേഹത്തിന്റെ പ്രോത്സാഹനം കൂടി ആയപ്പോൾ, ഞാൻ പരിശീലനത്തിന് ചേർന്നു; അങ്ങനെ ശാലോം കിഡ്സിന്റെ ആദ്യ ബാച്ച് അധ്യാപകരിൽ ഒരാളായി.

ഓട്ടിസം ഒരു തരം ന്യൂറോ ഡെവലപ്മെന്റൽ ഡിസ് ഓർഡർ ആണെന്ന് ഞാൻ പെട്ടെന്ന് തന്നെ മനസ്സിലാക്കി. ഒരു കൂട്ടത്തിൽ ഇടപെടുമ്പോഴാണ് ഇത് പ്രകടമാകുന്നത്. ഒരേ കാര്യം ആവർത്തിച്ച് ചെയ്യുന്നതും ഇതിന്റെ ലക്ഷണമാണ്.

മറ്റുള്ളവരുടെ ശരീരഭാഷയും ശബ്ദത്തിന്റെ വ്യത്യാസത്തിലെ സൂചനകളും ഒക്കെ മനസ്സിലാക്കാൻ ഓട്ടിസം ബാധിച്ചവർക്ക് പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ പ്രതികരണം അനുചിതമായതോ മറ്റുള്ളവർക്ക് അസുഖകരമായതോ ആകാം. അവർ ഒരേ കാര്യം തന്നെ ചെയ്തു കൊണ്ടിരിക്കാം, അവർക്ക് താല്പര്യമുള്ള ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം, സ്വയം ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും (കൈ കൊട്ടൽ, ആടൽ, ചില ശബ്ദം കേൾപ്പിക്കൽ) ചെയ്തുകൊണ്ടേയിരിക്കാം.

ശാലോം കിഡ്സിലെ എല്ലാവരെയും വിശദമായ ഓട്ടിസം പരിശോധനക്ക് വിധേയമാക്കും. അധികം പേരും സ്പെഷ്യൽ സ്കൂളിൽ ആയിരിക്കും പഠിക്കുന്നത്. ചിലർ ബുദ്ധിശേഷിയിൽ പ്രയാസമുള്ളവരാകും. ചുരുക്കം ചിലർ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ് ഓർഡർ ഉള്ളവരുമാകും.

 

എഡ്‌റിക്കിന്റെ വളർച്ച നോക്കി നില്ക്കുമ്പോൾ

എഡ്റിക് അവിടെ വരുമ്പോൾ അവന് 8 വയസായിരുന്നു, എങ്കിലും ഒരു വാക്കും സംസാരിക്കുകയില്ലായിരുന്നു. പ്രാർത്ഥനാ സമയത്ത് എല്ലാ കുട്ടികളും മുമ്പിൽ ഇരുന്ന് ഒരുമിച്ച് പാട്ടുകൾ പാടുമ്പോൾ എഡ്റിക് പിന്നിലുള്ള ഒരു മേശയുടെ കീഴിൽ പോയി ഇരിക്കും. എത്രയൊക്കെ ശ്രമിച്ചാലും അവൻ പുറത്ത് വരില്ലായിരുന്നു. ഓട്ടിസത്തിന്റെ കാര്യത്തിൽ ഞങ്ങളെല്ലാവരും തന്നെ പരിചയം കുറഞ്ഞവരായിരുന്നതുകൊണ്ട് എന്ത് ചെയ്യണം എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. വലിച്ച് പുറത്ത് ചാടിക്കണോ? എന്തെങ്കിലും സമ്മാനം കാണിച്ച് പ്രേരിപ്പിക്കണോ? ശിക്ഷയും ഭീഷണിയും പ്രയോഗിക്കണോ?

പരിചയ സമ്പത്തുള്ള മറ്റൊരു ടീച്ചർ പറഞ്ഞത് അവൻ ഇരിക്കുന്ന സ്ഥലത്ത് വെച്ച് അവനെ പങ്കെടുപ്പിക്കാനാണ്. ഈ നിർദേശത്തെ സന്തോഷത്തോടെ സ്വീകരിച്ച്, ഒട്ടും മടിക്കാതെ ഞങ്ങൾ അതുപോലെ ചെയ്തു. എല്ലാവരും പ്രാർത്ഥിച്ച് കൊണ്ടിരുന്നപ്പോൾ ഒരു ടീച്ചർ മേശക്കടിയിലേക്ക് വലിഞ്ഞ് കയറി എഡ്റികിന്റെ കൂടെയിരുന്ന് നിർദ്ദേശങ്ങൾ നല്കി. ആഴ്ചകളോളം ഇങ്ങനെ ചെയ്തു, അപ്പോഴെല്ലാം അവൻ മേശക്ക് കീഴിലിരുന്ന് നിരീക്ഷിക്കുകയായിരുന്നു.

ഒരു ശനിയാഴ്ച, പ്രാർത്ഥനാ സമയത്ത്, അവൻ മേശക്ക് കീഴിലേക്ക് പോകാതെ റൂമിന്റെ പിൻഭാഗത്തിട്ട ഒരു കസേരയിൽ ഇരുന്നു. ഞങ്ങൾ അതിൽ ഒരിടപെടലും നടത്താതെ പ്രാർത്ഥനയുമായി മുന്നോട്ട് പോയി. എന്നാൽ ഞങ്ങളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞിരുന്നു. സെഷൻ കഴിഞ്ഞ് കുട്ടികളെല്ലാം പോയപ്പോൾ , വിലയിരുത്തൽ സമയത്ത്, ഈ ‘ മുന്നേറ്റത്തിൽ’ ഞങ്ങൾക്കുള്ള സന്തോഷം ശരിക്കും ഞങ്ങൾ പ്രകടിപ്പിച്ചു.

ആഴ്ചകൾ കടന്നു പോകുമ്പോൾ, കുറെശെ കുറേശെയായി ഞങ്ങൾ ആ കസേര മുന്നോട്ട് നീക്കിക്കൊണ്ടിരുന്നു. ഒരു വർഷത്തിലധികം എടുത്തു എഡ്റിക്കിന്റെ കസേര മറ്റ് കുട്ടികളിരിക്കുന്നതിന്റെ അവസാന നിരയിൽ ഇടം പിടിക്കാൻ.

പിന്നീട് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ സ്വയം ഒന്നാം നിരയിലേക്ക് മാറിയിരുന്നു. അപ്പോഴും അവൻ അധികം സംസാരിക്കില്ലായിരുന്നു എങ്കിലും പാട്ട് പാടുമായിരുന്നു.

പിന്നീട് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ സ്വയം ഒന്നാം നിരയിലേക്ക് മാറിയിരുന്നു. അപ്പോഴും അവൻ അധികം സംസാരിക്കില്ലായിരുന്നു എങ്കിലും പാട്ട് പാടുമായിരുന്നു. ഞങ്ങൾ ആക്ഷൻ സോങ്ങ് ചെയ്യുമ്പോൾ അവനും അതുപോലെ ചെയ്തു തുടങ്ങി. ഒരു ശനിയാഴ്ച അവൻ ഞങ്ങളെ അമ്പരപ്പിച്ചു; ” ഗിഫ്റ്റ് റ്റു യു ” എന്ന പാട്ട് ഞങ്ങൾ പാടിയപ്പോൾ അവൻ ഒരു കൈ ആകാശത്തിലേക്ക് ഉയർത്തി, മറ്റെ കൈ അവന്റെ ചങ്കത്ത് വെച്ചു. പെട്ടെന്ന് ചുറ്റും നോക്കിയപ്പോൾ മറ്റാരും അങ്ങനെ ചെയ്ത് കണ്ടിട്ടല്ല അവനങ്ങനെ ചെയ്തത് എന്ന് മനസ്സിലായി.

ആ ഷോക്കിൽ നിന്ന് മോചിതയായപ്പോൾ ഞാൻ വല്ലാതെ വികാരഭരിതയായിപ്പോയി. ഈ കുട്ടി തന്നെയായിരുന്നല്ലോ പ്രാർത്ഥനാ സമയത്ത് ആ മേശക്കടിയിൽ ഒളിച്ചിരുന്നത്. എന്നാലിപ്പോൾ 3 വർഷം കഴിഞ്ഞപ്പോൾ അവനിവിടെ അവന്റെ ശബ്ദവും കരങ്ങളും സർവ്വസ്വവും ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കുന്നു.

അവൻ ഇപ്രകാരം ദൈവത്തോടുള്ള തന്റെ ആരാധന അർപ്പിക്കാൻ തെരഞ്ഞെടുത്ത പാട്ട് ഏറ്റവും ഉചിതമായത് ആയിരുന്നു:

 

ഞാനായിരിക്കുന്നതെല്ലാം

ഞാനാകാനിരിക്കുന്നതെല്ലാം

നാഥാ, നിനക്കർപ്പിക്കുന്നു ഞാൻ

നന്ദിയോടർപ്പിക്കുന്നിതാ.
 

ഞാൻ പാടുന്ന പാട്ടെല്ലാം

ഞാനർപ്പിക്കും സ്തുതികളും

ഞാനിന്ന് ചെയ്യുന്നതെല്ലാം

നിനക്കുള്ള സമ്മാനമല്ലയോ.

ഈ രൂപാന്തരം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ മാത്രം സംഭവിച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആത്മാവ് എഡ്റികിനെ പാടുവാൻ ശക്തനാക്കുകയും അവൻ ദൈവത്തിനുള്ള ഒരു സമ്മാനം എന്ന പോലെ പാടുകയും ചെയ്തു.

ഏതാനും വർഷം കഴിഞ്ഞ്, പള്ളിയുടെ കഫേയിൽ പാടുവാൻ ശാലോം കിഡ്സിനെ ക്ഷണിച്ചപ്പോൾ എഡ്റിക് ” അവന്റെ പാട്ട് ” തന്നെ പാടട്ടെ എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

അതെ, എഡ്റിക് അതിമനോഹരമായി അത് പാടി. അന്ന് അവനെ കണ്ട ആരും പറയില്ലായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രാർത്ഥനാ സമയത്ത് മേശക്കടിയിൽ ഒളിച്ചിരുന്ന ഒരു കുഞ്ഞായിരുന്നു അവനെന്ന്.

 

പരിശുദ്ധാത്മാവാണ് പ്രവർത്തിക്കുന്നത്

ദൈവത്തെയും യേശുവിനെയും കുറിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ , ആഴ്ചകളോളം നിരീക്ഷിച്ചാലും, നമ്മൾ പറയുന്നത് അവർ ശ്രദ്ധിക്കുന്നുണ്ടോ, ഉൾക്കൊള്ളുന്നുണ്ടോ എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല. അവരുടെ കണ്ണുകൾ ചുറ്റുപാടും കറങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. ചിലർ എന്തെങ്കിലും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും. ചിലർ അമിത ശബ്ദം താങ്ങാനാകാത്തതുകൊണ്ട് ചെവിയിൽ ഇയർമഫ് ധരിച്ചിട്ടുണ്ടാകും. എന്നാൽ എഡ്റിക് ആരാധനക്കായി സജ്ജനാകുന്നത് എനിക്ക് അറിയാൻ കഴിയും. വാക്കുകൾ ബലഹീനമാകുമ്പോഴും ആത്മാവ് സന്നദ്ധമായിരിക്കും.

ദൈവം നമുക്ക് ദാനമായി നല്കുന്നത് അറിയുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു ( 1 കൊരി. 2:12). നാം ചെയ്യേണ്ടത് അവനോട് വിശ്വസ്തരായിരുന്ന് ദൈവവചനം പ്രഘോഷിക്കുക മാത്രമാണ്.

ദൈവം നമുക്ക് ദാനമായി നല്കുന്നത് അറിയുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു (1 കൊരി. 2:12). നാം ചെയ്യേണ്ടത് അവനോട് വിശ്വസ്തരായിരുന്ന് ദൈവവചനം പ്രഘോഷിക്കുക മാത്രമാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം വിശ്വസിക്കുന്ന എല്ലാവരും ഉൾപ്പെട്ടതാണ് ദൈവരാജ്യം. ഓട്ടിസമോ ബുദ്ധിമാന്ദ്യമോ ബാധിച്ചവർക്ക് ” അവർക്ക് കാണാൻ കഴിയാത്തത് മനസ്സിലാക്കാൻ കഴിയുമോ?” എന്ന് നാം ആശ്ചര്യപ്പെട്ടേക്കാം. 11 വർഷത്തെ ശാലോം കിഡ്‌സിലെ സേവനത്തിനു ശേഷം ഞാൻ പഠിച്ച കാര്യം, ഈ കുഞ്ഞുങ്ങൾക്ക് യേശുവിനെ കർത്താവും രക്ഷകനും എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്ന് നമുക്ക് മനസ്സിലാകുന്നില്ലെങ്കിലും, ആ കാര്യം അസാധ്യമല്ല എന്നതാണ്! എന്റെ ദൗത്യം സുവിശേഷം പങ്കുവെക്കുക എന്ന ഉത്തരവാദിത്വം നിർവ്വഹിച്ചിട്ട്, പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളോടും മനസ്സുകളോടും സംസാരിക്കുന്നതിനായി അവനിൽ ശരണപ്പെടുക എന്നതാണ്.


അതിനാൽ, മറ്റ് പിതാക്കന്മാരെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇമെയിൽ ഇൻബോക്സിൽ ഞങ്ങളുടെ പ്രതിദിന ധ്യാനചിന്തകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക

 

banner image