നമുക്ക് യേശുവിനെപ്പോലെ അനുകമ്പ ഉണ്ടെങ്കിൽ, അത് നമ്മുടെ കുടുംബങ്ങളെയും സഭകളെയും അയൽപക്കങ്ങളെയും വ്യത്യാസപ്പെടുത്തും എന്നതിൽ സംശയമില്ല. നാമെല്ലാവരും എന്താണോ ആഗ്രഹിക്കുന്നത് അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ അതു നമ്മെ പ്രാപ്തരാക്കും. ഈ ഭൂമിയിൽ നാം ജനിച്ചതിന്റെ ഉദ്ദേശ്യം നിറവേറ്റുവാൻ അത് നമ്മെ സഹായിക്കും.

കൂടുതൽ വായിക്കാൻ സ്ക്രോൾ ചെയ്യുക അല്ലെങ്കിൽ പ്രസക്തമായ വിഭാഗങ്ങൾക്കായി ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

banner image

ന്ന് പകൽ മുഴുവൻ എന്റെ തലയെ വെട്ടിപ്പൊളിച്ചുകൊണ്ടിരുന്ന തലവേദനയുടെ ഇടയിലൂടെ ഒരു പുഞ്ചിരി വിടർത്തികൊണ്ട് ഞാൻ ആ മുറിയിലേക്ക് വന്ന് എത്തിനോക്കി. വർണ്ണാഭമായ സമ്മാനപ്പൊതികളും പുതിയ കളിപ്പാട്ടങ്ങളും കൊണ്ട് സ്വീകരണമുറിയിലെ തറ അലങ്കോലമായി കിടക്കുന്നു. “എന്റെ ട്രെയിൻ ബുക്ക് ഇഷ്ടമായോ മുത്തശ്ശി?” എന്റെ മകൻ തന്റെ ജന്മദിന സമ്മാനങ്ങൾ എല്ലാവരേയും കാണിക്കുകയും അവയെ വേണ്ടത്ര ആസ്വദിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. മുത്തശ്ശിയെ തന്റെ പുതിയ ട്രെയിൻ ബുക്കിന്റെ അവസാന പേജും കാണിച്ചിട്ട്, മറ്റൊരു സമ്മാനം കാണിക്കാനുള്ള തിടുക്കമായി.

അവന്റെ വേദന അകറ്റാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. എന്നാൽ, എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്റെ മകന് പരിക്കേറ്റു, ഞാനും അവനോടൊപ്പം വേദന അനുഭവിച്ചു.

“കേക്കിനുള്ള സമയം ആയി!” അതു കേട്ടതും, ആവേശഭരിതനായ ഒരു 4 വയസ്സുകാരന് മാത്രം ചെയ്യാൻ കഴിയുന്ന വേഗതയിൽ അവൻ പുറകോട്ട് തിരിഞ്ഞു. എന്നാൽ കാലിലെ സോക്‌സ് മൂലം, ധൃതിയിൽ 180 ഡിഗ്രി തിരിഞ്ഞത്, മിനുസമാർന്ന തറയിൽ അവൻ തെന്നി വീഴാൻ കാരണമായി. മുഖം തറയിൽ മുട്ടി. പല്ലുകൾ ചുണ്ടിൽ മുട്ടി. ദ്രാവകങ്ങൾ ഒഴുകി – കണ്ണിൽ നിന്ന് വെളുത്ത കണ്ണുനീർ, വായിൽ നിന്ന് ചുവന്ന രക്തം. അവനെ ഞാൻ വേഗം എന്റെ കൈകളിൽ കോരിയെടുത്തു, മുതുകിൽ തലോടി. അവന്റെ കണ്ണീരും രക്തവും എന്റെ ഉടുപ്പിനെയും പാർട്ടിയെയും നനച്ചു. അവന്റെ തല എന്റെ തോളിൽ ഇട്ടുകൊണ്ട്, ഞങ്ങൾ ഒരു ആടുന്ന കസേരയിൽ ഇരുന്നു. അവൻ ശക്തമായി ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.

ഇപ്പോഴത്തെ ഭയവും ആശങ്കയും മൂലം, പകൽ മുഴുവൻ എന്നെ കടിച്ചു കീറിയ തലവേദനയുടെ പല്ലുകൾ പെട്ടെന്ന് മടങ്ങി. “അവന്റെ വേദന എത്രയും വേഗം മാറിപ്പോകുവാൻ ഞാൻ പ്രാർത്ഥിച്ചു! അവനു വേഗം ആശ്വാസം ലഭിക്കുമെന്ന് ഞാൻ ആശിച്ചു!” അവന്റെ ഓരോ കരച്ചിലിലും, എന്റെ സ്വന്തം വേദന മറന്ന്, അവന്റെ വേദന എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. തുടർച്ചയായി വീർക്കുന്ന, എന്നാൽ പെട്ടെന്ന് രക്തം കട്ടപിടിക്കുന്ന ചുണ്ടുകളിൽ തണുത്ത തുണികൾ വെച്ചുകൊണ്ട്, ഇടയ്ക്കിടെയുള്ള തേങ്ങലുകളിൽ അടുത്ത ചില മണിക്കൂറുകൾ കടന്നുപോയി. അവന്റെ വേദനയകറ്റാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. എന്നാൽ, എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്റെ മകന് പരിക്കേറ്റു, ഞാനും അവനോടൊപ്പം വേദന അനുഭവിച്ചു. സഹതാപം, കരുണ, സഹാനുഭൂതി തുടങ്ങിയ പദങ്ങളുടെ കൃത്യമായ അർത്ഥത്തെക്കുറിച്ച് വിദഗ്ധർക്ക് വ്യത്യസ്താഭിപ്രായമുണ്ട്. എന്നാൽ ഇവയെല്ലാം അനുകമ്പയുടെ വ്യത്യസ്ത വശങ്ങളാണ്. അതിനെ നമുക്കു് വേണമെങ്കിൽ “സ്നേഹം പ്രവൃത്തിയിൽ” എന്ന് നിർവചിക്കാം.

അനുകമ്പ: (നാമം)സഹതപിക്കുക: മറ്റുള്ളവരുടെ ദുരിതത്തെക്കുറിച്ചുള്ള സഹാനുഭൂതി ബോധവും അത് ലഘൂകരിക്കാനുള്ള ആഗ്രഹവും.

പൗലോസ് “കരുണയുടെ ഹൃദയം” എന്നു പരാമർശിക്കുന്നു. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, യുക്തിയോ ശാസ്ത്രമോ നൽകുന്ന ഏതൊരു അറിവിൽ നിന്നും വ്യത്യസ്തമായ ഉൾക്കാഴ്ച നാം നേടുകയും ശക്തമായതും ഉൾനട്ടതുമായ ഒരു ധാരണ ഉണ്ടാവുകയും ചെയ്യുന്നു

ദയയും കരുണയും ദൈനംദിന വാക്കുകളാണ്. മറ്റൊരാൾ ശരീരത്തിലോ മനസ്സിലോ ഹൃദയത്തിലോ വേദന അനുഭവിക്കുന്നത് നിരീക്ഷിക്കുമ്പോൾ നമുക്ക് എങ്ങനെ തോന്നുന്നുവെന്ന് അത് പ്രകടിപ്പിക്കുന്നു. രോഗിയുമായുള്ള നമ്മുടെ ബന്ധം വേണ്ടത്ര ശക്തമാണെങ്കിൽ, നമ്മൾ അതിനെ സഹാനുഭൂതി എന്ന് വിളിക്കുന്നു. നമ്മൾ രോഗിയുടെ ചർമ്മത്തിനുള്ളിൽ കയറി അവരോടുകൂടി ഒരുതരം വൈകാരിക ഐക്യത്തിലേക്ക് ലയിക്കുന്നതുപോലെയാണ് അത്. ആവശ്യവും ദുരിതവും മൂലം ഉണരുന്ന ഒരു സഹാനുഭൂതിയുള്ള പ്രതികരണം ഹൃദയംഗമമായ കരുതലുണ്ടാക്കുന്നു. അപ്പോൾ നമുക്ക് അവരെ അവരുടെ കണ്ണുകൾ കൊണ്ട് കാണാനും അവരുടെ വേദന അവരുടെ ഹൃദയം കൊണ്ട് അനുഭവിക്കാനും കഴിയും. ആ തിരിച്ചറിയൽ ബോധം നമ്മുടെ അസ്തിത്വത്തിന്റെ ആന്തരിക കേന്ദ്രത്തിൽ നിന്നാണ് വരുന്നത്.

കൊലോസ്യർ 3:12-ൽ, അപ്പോസ്തലനായ പൗലോസ് ആന്തരികാവയവങ്ങൾ എന്നതിന് ഒരു ഗ്രീക്ക് പദം ഉപയോഗിച്ചത് “കരുണയുടെ ഹൃദയം” എന്നാണ്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, യുക്തിയോ ശാസ്ത്രമോ നൽകുന്ന ഏതൊരു അറിവിൽ നിന്നും വ്യത്യസ്തമായ ഉൾക്കാഴ്ച നാം നേടുകയും ശക്തമായതും ഉൾനട്ടതുമായ ഒരു ധാരണ ഉണ്ടാവുകയും ചെയ്യുന്നു.

 

banner image

അനുകമ്പയുടെ ദൈവം

മിക്ക മനുഷ്യരും തങ്ങളേക്കാൾ വലിയ ഒരു ശക്തിയിൽ വിശ്വസിക്കുന്നു. അവർക്ക് യഥാർത്ഥ ദൈവത്തെ അറിയില്ലെങ്കിൽ, ജീവിതത്തിന്റെ രഹസ്യങ്ങൾ വിശദീകരിക്കാൻ അവരെ സഹായിക്കാൻ ഒരു ദൈവത്തെയോ ദൈവങ്ങളെയോ സൃഷ്ടിക്കാൻ അവർ മിടുക്കരാണ്. മനുഷ്യരുടെ സങ്കല്പത്തിലെ ദൈവം ഹൃദയമില്ലാത്ത ഒരു ദൈവമാണ്, വികാരങ്ങളൊന്നുമില്ലാത്ത ദൈവം. കാരണം, വികാരങ്ങൾ ഒരു വികാരാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കു എളുപ്പം മാറ്റപ്പെടുന്നു എന്നതു സത്യമാണ്. നേരെമറിച്ച്, വികാരരഹിതനായ ദൈവം ഒരിക്കലും ഉരുകാത്ത മഞ്ഞുമല പോലെയാണ്. എന്നാൽ, പ്രപഞ്ചത്തിന്റെ യഥാർത്ഥ ദൈവം കേവലം ഒരു മനസ്സല്ല. അത് വെറുമൊരു ചിന്തയോ ശാശ്വതമായി ചിന്തിക്കുന്ന ചിന്തകളോ അല്ല. ബൈബിളിലെ ദൈവം, തന്റെ സ്വഭാവത്തിലും ഉദ്ദേശ്യത്തിലും മാറ്റമില്ലെങ്കിലും, യഥാർത്ഥത്തിൽ ഒരു വ്യക്തി തന്നെയാണ്. സത്യവും സ്നേഹവുമുള്ള ദൈവത്തെക്കുറിച്ച് സംസാരിക്കാൻ ബൈബിൾ വ്യക്തിപരമായ സർവ്വനാമങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇത് സത്യമാണെന്ന് നമുക്കറിയാം.

നാം അവന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ (ഉൽപത്തി 1:27), ദൈവത്തിന്റെ ദിവ്യ വ്യക്തിത്വത്തിലേക്കുള്ള ഒരു സൂചനയായി നമ്മുടെ സ്വന്തം വ്യക്തിത്വത്തെ ഉപയോഗിച്ചുകൊണ്ട് ദൈവം എങ്ങനെയുള്ളവനാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ തുടങ്ങുവാൻ കഴിയും. നമ്മിലുള്ള അപൂർണ്ണതയെല്ലാം ഇല്ലാതാക്കുകയും ദൈവത്തെക്കുറിച്ച് നമുക്കറിയാവുന്നതെല്ലാം അനന്തമായി വികസിപ്പിക്കുകയും ചെയ്താൽ, ദൈവത്തിന്റെ കുറ്റമറ്റ വ്യക്തിത്വത്തെ നാം മനസ്സിലാക്കാൻ തുടങ്ങിയേക്കാം. സത്യവും ജീവനുള്ളതുമായ ദൈവത്തിന് യഥാർത്ഥത്തിൽ വികാരമുണ്ടെന്ന് ബൈബിൾ നമ്മോട് പറയുന്നു. നമ്മുടേതിന് സമാനമായ വൈകാരിക പ്രതികരണങ്ങളുടെ മുഴുവൻ ശ്രേണിയും അവൻ അനുഭവിക്കുന്നു. അവൻ ചിരിക്കുന്നു (സങ്കീർത്തനം 2:4), അവൻ ദുഃഖിക്കുന്നു (ഉല്പത്തി 6:6), അവൻ വെറുക്കുന്നു (സങ്കീർത്തനം 5:5), അവൻ ക്ഷമിക്കുന്നു (സങ്കീർത്തനം 103:8).

ദൈവം ശാശ്വതവാനും പരിശുദ്ധനും നീതിമാനും നല്ലവനും ജ്ഞാനിയും ശക്തനും സ്നേഹവാനും ആണെന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു. അവൻ സ്നേഹവാനായതിനാൽ, കരുണയുള്ളവനാണ്. ഒരു മനുഷ്യനെ അനുകമ്പയുള്ളവനായി വിശേഷിപ്പിക്കുമ്പോൾ നമ്മുടെ മനസ്സിലുള്ള സ്വഭാവം പോലെയുള്ള ഒരു ദൈവിക ഗുണത്തിലേക്കാണ് ആ വിശേഷണം വിരൽ ചൂണ്ടുന്നത്. ദൈവത്തിന്റെ കരുണ ഇല്ലാതാക്കുക – അവൻ പിന്നെ ദൈവമല്ല. അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി വ്യക്തിപരമായി ഇടപഴകിയ ദൈവമാണ് അവൻ. ദൈവത്തിന്റെ ദയ ഇല്ലാതാക്കുക – സന്തോഷം, പശ്ചാത്താപം, ദുഃഖം, കരുണാർദ്രമായ ദയ എന്നിങ്ങനെയുള്ള നമ്മുടെ സ്വന്തം അവസ്ഥകൾ മനസ്സിലാക്കുവാൻ കഴിവുള്ളവൻ ആയിരിക്കുകയില്ല അവൻ. ദൈവത്തിന്റെ സ്വഭാവത്തിൽ നിന്ന് അനുകമ്പ ഇല്ലാതാക്കുക – അപ്പോൾ തിരുവെഴുത്തുകൾ തിരുത്തിയെഴുതണം, ദൈവിക സ്വഭാവത്തെക്കുറിച്ചു നാം ഗ്രഹിച്ചത് പലതും മാറ്റണം, ദൈവശാസ്ത്രം പൂർണ്ണമായും പരിഷ്കരിക്കപ്പെടണം. എന്നാൽ ദൈവത്തിന്റെ സ്വഭാവത്തിൽ നിന്നും മനസ്സലിവ് ഇല്ലാതാക്കുവാൻ കഴിയില്ല. ദൈവത്തിന്റെ വിശേഷണങ്ങളിൽ അതിന് ഉചിതമായ സ്ഥാനം നൽകണം. അവൻ കരുതുന്ന ദൈവമാണ്. അതിനാൽ, പഴയനിയമത്തിലെ ദൈവത്തിന്റെ സ്വയം വെളിപ്പാടാണ് യേശുവെങ്കിൽ, അവനിൽ ഈ അനുകമ്പ നിഴലിക്കും.

സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ (യാക്കോബ് 5:11)

ദൈവത്തിന്റെ പ്രവൃത്തികളും പ്രഖ്യാപനങ്ങളും അനുകമ്പയുള്ളവരായിരിക്കാൻ പഴയനിയമ വിശ്വാസികളെ പഠിപ്പിച്ചു. പഴയനിയമത്തിന്റെ വിശ്വസ്‌ത രചയിതാക്കൾ ദൈവത്തിന്റെ അനുകമ്പ ഉയർത്തിക്കാട്ടുന്നത് നാം തീർച്ചയായും കാണുന്നു. ദാവീദ് രാജാവ് അത് ഒരു പ്രാർത്ഥനയിൽ ഉൾപ്പെടുത്തി, “നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.” (സങ്കീർത്തനം 86:15). പ്രവാചകനായ യെശയ്യാവ് എഴുതി: “‘അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണ കാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു……… ‘പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല’ എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 54:7-10). പ്രവാചകനായ മീഖാ ഇങ്ങനെ എഴുതി: “അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെയൊക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.” (മീഖാ 7:19). ഇതുപോലുള്ള വാചകങ്ങൾ ദൈവജനത്തിന് ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നൽകുന്നു.

ശാലോമിലെ ജീവിതം

ആദിയിൽ ദൈവം സമ്പൂർണ്ണതയും സമാധാനവും ഉള്ള ഒരു ലോകം സ്ഥാപിച്ചു. ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടുമൂലം ആ ലോകം തകർന്നപ്പോൾ, ദൈവം താൻ തിരഞ്ഞെടുത്ത രാഷ്ട്രമായ ഇസ്രായേലിലൂടെ ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ദൈവത്തിന്റെ അനുകമ്പയുടെ ഈ നിയമം ഇസ്രായേൽ അനുസരിച്ചിരുന്നെങ്കിൽ, ഇസ്രായേലിന്റെ ജീവിതം, നമ്മുടെ വീണുപോയ ലോകത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും സാദ്ധ്യമായ ഏറ്റവും സന്തോഷകരമായ കാര്യമാകുമായിരുന്നു.

“സമാധാനം” എന്നർഥം വരുന്ന ശാലോം എന്ന എബ്രായ പദം, വളരെ സമ്പന്നമാണ്. അത് പൂർണ്ണമായി വിവർത്തനം ചെയ്യാൻ കഴിയുകയില്ല. സങ്കീർത്തനം 85:10-ൽ സങ്കീർത്തനക്കാരൻ വിഭാവനം ചെയ്യുന്ന സമൂഹം, ശാലോമിന്റെ സമൂഹം എന്ന നിലയിൽ, സന്തോഷവും നീതിയും, ഭക്തിയും സമൃദ്ധിയും, ദയയും കരുതലും ഉള്ള ഒരു സാമൂഹിക ക്രമമാണ്. എന്നാൽ ദൈവത്തിന്റെ സ്നേഹനിർഭരമായ ആ ലക്ഷ്യം കൈവരിക്കുന്നതിൽ ദൈവജനം പരാജയപ്പെട്ടു. അനുസരണക്കേട് കാണിക്കുന്ന ഈ ജനതയുടെ ധാർമ്മികവും ആത്മീയവുമായ രോഗത്തെ യെശയ്യാ പ്രവാചകൻ ഭംഗിയായി വരച്ചുകാട്ടുന്നു (യെശയ്യാവ് 1:5-7). അതിനാൽ, ദൈവിക കൃപയോടു കൂടെ തന്നെ അവിടുത്തെ ശിക്ഷയും, കൂടെക്കൂടെ ഇസ്രായേൽ അനുഭവിച്ചു.

ഇസ്രായേൽ രാജ്യം 450 വർഷത്തിലേറെ നിലനിന്നെങ്കിലും, ഒടുവിൽ വിജാതീയർ ആ രാഷ്ട്രത്തെ കീഴടക്കി. ആയിരക്കണക്കിന് ദൈവജനത്തെ ബന്ദികളാക്കി അന്യദേശത്തേക്ക് പിടിച്ചുകൊണ്ടുപോയി. എന്നാൽ ദൈവം തന്റെ കരുണയാൽ ഇസ്രായേല്യരുടെ ഒരു ശേഷിപ്പിനെ പിന്നീട് പ്രവാസത്തിൽ നിന്ന് മടങ്ങി വരുവാൻ അനുവദിച്ചു. തങ്ങളുടെ പൂർവ്വികരുടെ പാപപരാജയം ആവർത്തിക്കാതിരിക്കാൻ അവർ നിശ്ചയിച്ചുറപ്പിച്ചു. അങ്ങനെ, ഏകദേശം ബിസി 400 മുതൽ എഡി 400 വരെ നീണ്ടുനിന്ന ഒരു നീണ്ട നിയമവ്യവസ്ഥയുടെ കാലം ആരംഭിച്ചു. ഭക്തരും പണ്ഡിതരുമായ റബ്ബിമാർ സദുദ്ദേശ്യത്തോടെ, നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു നിയന്ത്രിത നിയമസമ്പ്രദായം വികസിപ്പിച്ചെടുത്തു. ആദ്യം ഈ നിയമങ്ങൾ വാമൊഴിയായി പ്രചരിച്ചു, പക്ഷേ ക്രമേണ അവയുടെ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടു. ഒരു കാലത്ത് ആനന്ദവും സന്തോഷവും ഒപ്പം ആത്മാവിനെ പ്രകാശിപ്പിക്കുന്ന മാർഗനിർദേശത്തിന്റെയും അനുഗ്രഹത്തിന്റെയും ഉറവിടവുമായിരുന്ന ജീവൻ നൽകുന്ന നിയമങ്ങൾ (സങ്കീർത്തനം 119 കാണുക) യേശു അപലപിച്ച മതാചാരങ്ങളുടെ ഒരു കർക്കശ വ്യവസ്ഥയായി മാറി (മത്തായി 23:13-14).

തീർച്ചയായും, അവർ ദൈവത്തിന്റെ ദാസന്മാരായ ഭക്തിയുള്ള നിയമജ്ഞരും റബ്ബിമാരും ശാസ്ത്രിമാരും പുരോഹിതന്മാരും ആയിരുന്നു, അവർ, മീഖാ.6:8-ൽ എഴുതിയിരിക്കുന്നത് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു, “മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” അതുപോലെതന്നെ, പല സാധാരണക്കാരായ ഇസ്രായേല്യരും ന്യായത്തിന്റെയും ഭക്തിയുടെയും മാതൃകകളായിരുന്നു. അവർ ദൈവത്തെ സ്നേഹിക്കുകയും അയൽക്കാർക്ക് നന്മ ചെയ്യുകയും ചെയ്തു. എന്നാൽ റോമൻ ഗവൺമെന്റിന്റെ അടിച്ചമർത്തലിന്റെയും പരീശന്മാരുടെ കർക്കശമായ നിയമഘടനയുടെയും മദ്ധ്യത്തിൽ, യഹൂദജനതയ?