വായനാഭാഗം : അപ്പ.4:13 -37
ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കാൻ കഴിയുന്നതല്ല. (വാ. 20)
പക്ഷികൾക്ക് തീറ്റ കൊടുക്കാൻ ഞാൻ തൂക്കിയിട്ടിരുന്ന പാത്രം കണ്ടപ്പോൾ, അതിൽ തീറ്റ നിറച്ചിട്ട് കുറെ നാളായല്ലോ എന്ന് ഞാൻ ഓർത്തു. നിറക്കാനായി അതിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് അതിനകം മുഴുവൻ വേട്ടാവെളിയൻ കൂട് കൂട്ടിയിരിക്കുന്നതാണ്. ഈ മാറ്റം കണ്ടപ്പോൾ ഞാൻ ഓർത്തു , പക്ഷിത്തീറ്റയും വേട്ടാവെളിയൻ കൂടും ഒരുമിച്ചായിരിക്കാൻ പറ്റാത്തതുപോലെ, പരിശുദ്ധാത്മാവിനാൽ നിറയാനും നമ്മെ മുഴുവനായും വിട്ടു കൊടുക്കേണ്ടതാണല്ലോ എന്ന്.
ആത്മാവ് നിറഞ്ഞ ജീവിതങ്ങൾ ദൈവത്തെയും അവന്റെ താല്പര്യങ്ങളെയും എങ്ങനെയാണ് പ്രസിദ്ധപ്പെടുത്തുന്നത് എന്ന് അപ്പ.4 ൽ നാം കാണുന്നു. ചുറ്റുപാടും കാണുന്ന, വിഭാഗീയത നിറഞ്ഞ സാമൂഹ്യ സംസ്കാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി, ആദിമ വിശ്വാസികൾ അവരുടെ ദൗത്യത്തോടും മാർഗത്തോടും കണിശത പുലർത്തിയ ഒരു വ്യത്യസ്ത ജീവിതരീതിയാണ് അവലംബിച്ചത്. യേശു അവരുടെ ജീവിതത്തിൽ ചെയ്തത് (വാ.13) നിലനിന്നു പോന്നു. യേശുവിൽ വിശ്വസിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിനാൽ സുവിശേഷം ചുററുപാടും പരന്നു (വാ. 31 ).
വെറും സാധാരണക്കാരായ മനുഷ്യർ എങ്ങനെയാണ് ” ഭൂലോകത്തെ കലഹിപ്പിച്ചവർ” (അപ്പ.17:6) ആയി മാറിയത്? ദൈവരാജ്യത്തെക്കുറിച്ചും അതിന്റെ സുനിശ്ചിതമായ സ്ഥാപനത്തെക്കുറിച്ചും ഉറപ്പ് ലഭിച്ച ക്രിസ്തുശിഷ്യർ യേശുവിന്റെ മരണവും ഉയിർപ്പും ധൈര്യത്തോടെ പ്രസംഗിച്ചപ്പോൾ ആളുകൾ അവരുടെ പാപങ്ങളിൽ നിന്നും രക്ഷ പ്രാപിച്ചു (4: 12 ). തത്ഫലമായി, അവർ അത്ഭുതങ്ങളോടെ സാക്ഷ്യം വഹിച്ചു (4:14, 16), ക്രിസ്തുവിൽ അവർക്കുള്ള പദവിയെക്കുറിച്ചുള്ള ഉത്തമ ബോധ്യത്തിൽ ആധികാരികമായി പ്രാർത്ഥിച്ചു ( വാ. 24-30), മറ്റ് വിശ്വാസികളോട് ഐക്യവും മഹാമനസ്കതയും ഉള്ളവരായി ( വാ 32-37).
സകലവും പ്രവർത്തനസജ്ജമായി നിർമ്മിച്ച ദൈവം ഇന്നും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു (സങ്കീ.102: 26, 27) . ” ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കാൻ കഴിയുന്നതല്ല” (അപ്പ.4:20) എന്ന് പറയാൻ കഴിയുന്ന വിധം നമുക്കും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമ്മെത്തന്നെ വിധേയപ്പെടുത്താം.
– റെജിന ഫ്രാങ്ക്ളിൻ
ചെയ്യാം
അപ്പ.1:8 വായിച്ചിട്ട്, പരിശുദ്ധാത്മാവ് വന്നപ്പോൾ അപ്പസ്തോലന്മാരിൽ സംഭവിച്ചത് എന്തൊക്കെ മാറ്റങ്ങളാണ് എന്ന് പഠിക്കുക.
ചിന്തിക്കാം
നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവ് എന്താണ്? അപ്പ.4:31 ലും എഫെ.5:18 ലും പറയുന്നതുപോലെ നമുക്കും ആത്മാവിൽ നിറയാൻ എങ്ങനെ സാധിക്കും?