വായനാഭാഗം: 1 ശമുവേൽ 23: 7-14
ഇക്കാലത്തൊക്കെയും ശൗൽ അവനെ ( ദാവീദിനെ ) തിരഞ്ഞു കൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല (വാ. 14).
നിരാശനായ ഒരു മനുഷ്യൻ ഒരു ബൈബിൾ അധ്യാപകനോട് എന്റെ, “എന്റെ ജീവിതം ആകെ മോശമായിരിക്കുന്നു.” അധ്യാപകൻ ചോദിച്ചു, “എത്രത്തോളം മോശമായിരിക്കുന്നു ?” തല കൈകളിൽ താഴ്ത്തി വെച്ച് അയാൾ എന്റെ, “ദൈവം അല്ലാതെ എനിക്കിനി ഒന്നും ഇല്ല , അത്രത്തോളം മോശമായിരിക്കുന്നു.”
അയാൾ വിചാരിച്ചത് ജീവിതം അയാളോട് ക്രൂരത കാണിച്ചു എന്നാണ്. എന്നാൽ ബൈബിളിൽ ആവർത്തിച്ച് കാണുന്ന “എങ്കിലും ദൈവം..” എന്ന ആശ്വസിപ്പിക്കുന്ന പ്രയോഗം അദ്ദേഹത്തിന് മനസ്സിലായില്ല.
ചില ഉദാഹരണങ്ങൾ തരാം :
• “നിങ്ങൾഎന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ,… അതിനെ ഗുണമാക്കിത്തീർത്തു.” (ഉല്പത്തി 50:20)
• ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിൽ പാർത്തു. ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞു കൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.” (1 ശമു. 23:14)
• “എന്റെ മാംസവും ഹൃദയവും ക്ഷയിച്ചു പോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും ഓഹരിയും ആകുന്നു.” (സങ്കീ. 73:26)
• യേശു അവരെ നോക്കി: അതു മനുഷ്യർക്ക് അസാധ്യം എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്ന് എന്റെ” (മത്തായി 19:26)
• .. ജീവനായകനെ കൊന്നു കളഞ്ഞു. അവനെ ദൈവം മരിച്ചവരിൽ നിന്ന് എഴുന്നേല്പിച്ചു; അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു” (അപ്പ.പ്രവൃ. 3:14,15)
• നീതിമാനു വേണ്ടി ആരെങ്കിലും മരിക്കുന്നത് ദുർല്ലഭം; … ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്ക് വേണ്ടി മരിക്കുകയാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമർ 5:7, 8)
ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട സമയങ്ങളുണ്ടാകും. ചിലപ്പോൾ നിങ്ങൾ ഇന്ന് ആ സ്ഥിതിയിൽ ആയിരിക്കാം. എങ്കിലും ദൈവം കൂടെയുണ്ട്, അവൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല.
എഴുത്തുകാരനും പാസ്റ്ററുമായ റേ സ്റ്റെഡ്മാൻ എഴുതി: “അസാധ്യമെന്ന് തോന്നുന്ന ഒരു വെല്ലുവിളിയോ തടസ്സമോ നേരിടുമ്പോൾ നാം ‘എങ്കിലും ദൈവം…’ എന്ന രണ്ട് വാക്കുകൾ ഓർക്കണം. ദൈവത്തിന്റെ ശക്തി അപരിമേയമാണ്. അവന്റെ സ്വഭാവം മാറ്റമില്ലാത്തതാണ്. അവന്റെ വാഗ്ദത്തങ്ങൾ സുനിശ്ചിതമാണ്. അവൻ അരുളിച്ചെയ്തത് സകലതും പ്രവർത്തിക്കും.”
ദൈവമല്ലാതെ മറ്റൊന്നും ഇല്ല എന്ന് കാണുമ്പോൾ ഓർക്കുക: നമുക്ക് വേണ്ടത് ദൈവം മാത്രമാണ്.
– പോ ഫാങ് ചിയ
ചെയ്യാം
എഫെസ്യർ 2:3-5 വായിച്ചിട്ട്, നാം സ്വാഭാവികമായി ആരായിരുന്നു എന്നും “എങ്കിലും ദൈവം” എന്ത് ചെയ്തു എന്നും എഴുതുക.
ചിന്തിക്കാം
നിങ്ങളുടെ ജീവിതത്തിലെ “എങ്കിലും ദൈവം..” അനുഭവങ്ങൾ എന്തൊക്കെയാണ്? ദൈവം ഇന്ന് നിങ്ങളോടു കൂടെയുണ്ട് എന്ന് യഥാർത്ഥത്തിൽ എങ്ങനെ അറിയാം?