ഒരു ദൈവത്തിൽ വിശ്വസിക്കുന്നു എന്നാണ് ക്രിസ്ത്യാനികൾ പറയുന്നത്; ഏക ദൈവത്തിൽ. എന്നാൽ അവിടുന്ന് മൂന്ന് വ്യക്തികളാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവും. ഇത് ഏറ്റവും ചിന്താകുഴപ്പമുണ്ടാക്കുന്നതാണ്.

ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ മത്തായി 28:19 ഊന്നൽ കൊടുക്കുന്നു

ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്, അതിന് മുതിരുന്നത് ശരിക്കും ആവശ്യമാണോ എന്ന് തോന്നി പോകും. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ത്രിത്വം ശരിക്കും എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ദൈവശാസ്ത്രത്തിന്റെ ഈ ബുദ്ധിമുട്ടുള്ള ഭാഗത്തെ കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ എന്നത് പ്രധാനമാണോ?

ഉയർപ്പിനു ശേഷം സകല ജാതികളേയും ശിഷ്യരാക്കുവാൻ തന്റെ അനുയായികളെ അയക്കുമ്പോൾ യേശു പറഞ്ഞ വാക്കുകൾ നാം ഓർക്കേണ്ടതുണ്ട്. അവൻ അവരോടു ചെയ്യുവാൻ പറഞ്ഞത് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പാൻ”(മത്തായി 28:19) ആയിരുന്നു.

യേശുവിന്, ശിഷ്യന്മാരാക്കുക എന്നത് മറ്റുള്ളവർക്ക് ദൈവമെന്ന ആശയത്തെയോ അല്ലെങ്കിൽ യേശു എന്ന വ്യക്തിയെ പരിചയപ്പെടുത്തുവാനോ മാത്രമായിരുന്നില്ല. യഥാർത്ഥത്തിൽ ദൈവം ആരാണെന്ന് നാം അറിയുകയും അത് മറ്റുള്ളവരോട് പറയുകയും ചെയ്യുക എന്നത് പ്രാധാനമാണ്; ദൈവം മൂന്ന് വ്യത്യസ്തരും എന്നാൽ ഏക വ്യക്തിയുമാണ്. ഇത് വെറും ഒരു അറിയിപ്പോ അല്ലെങ്കിൽ നിസാര കാര്യമോ അല്ല. ദൈവത്തിലെ മൂന്ന് വ്യക്തികളേയും അവന്റെ ജനമായ നമുക്ക് വളരെ അത്യാവശ്യമാണ്.

അതുകൊണ്ട് ആരെല്ലാമാണ് ദൈവത്തിലെ വ്യക്തികൾ?

banner image

ദൈവത്തിലെ മൂന്ന് വ്യക്തികൾ

ചില ക്രിസ്ത്യാനികൾ ൾ ദൈവത്തിന്റെ ത്രിയേകത്വത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നത് ദൈവം തന്നെത്താൻ മൂന്ന് വ്യത്യസ്ത തരത്തിൽ നമുക്ക് വെളിപ്പെടുത്തുന്നു എന്നതാണ്. ചിലപ്പോൾ സ്വയം പിതാവായും, ചിലപ്പോൾ പുത്രനായും, വേറെ ചിലപ്പോൾ പരിശുദ്ധാത്മാവായും. ചിലർ ദൈവത്തെ ഒരു മുട്ടയോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്…മുട്ടക്ക് മൂന്ന്പ്രധാന ഭാഗങ്ങളാണ് (മഞ്ഞക്കരു, വെള്ള, പുറം തോട്) എന്നാലും അത് ഒരു മുട്ടയാണ്. പക്ഷെ ദൈവം ഒരിക്കലും വ്യക്തിത്വങ്ങൾ മാറ്റുകയില്ല. അവൻ ഒരിക്കലും ഒരു മുട്ട പോലെ അല്ല. ബൈബിൾ ദൈവത്തെ വിശദീകരിക്കുന്നത് ഒന്നായിരിക്കുന്ന മൂന്ന് വ്യക്തികളായാണ്. പക്ഷെ അവരുടെ ബന്ധവും ഐക്യവും എന്നാൽ ഒരു പ്രത്യേക ഐക്യം അവരെ ഒരുമിച്ച് ഒന്നാക്കി ഒരു ഏക ദൈവമാക്കുന്നു. നമുക്ക് ഇതിനെ ഓരോന്നായി തിരിച്ചു പിതാവിനേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും കുറിച്ച് നോക്കാം.

“നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്ക പ്പെടേണമേ;” – മത്തായി 6:9

പിതാവായ ദൈവം: യേശു തന്റെ അനുയായികളെ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് പഠിപ്പിച്ചപ്പോൾ “സ്വർഗ്ഗത്തിലുള്ളവനായ ഞങ്ങളുടെ പിതാവിനോട്”(മത്തായി 6:9) സംസാരിക്കുവാനാണ് പറഞ്ഞത്. ക്രിസ്ത്യാനികൾ ശരിക്കും പിതാവിന്റെ മക്കളാണ് എന്ന് കൂടി നമ്മോട് പറഞ്ഞിട്ടുണ്ട്. “കാണ്മിൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്രവലിയ സ്നേഹം നല്കിയിരിക്കുന്നു!” (1 യോഹന്നാൻ 3:1)

പുത്രനായ ദൈവം: യേശു 2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലേക്ക് വന്നത് “ഞാനും എന്റെ പിതാവും ഒന്നാകുന്നു”(യോഹന്നാൻ 10:30) എന്നും “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനേയും അറിയുമായിരുന്നു” (യോഹന്നാൻ 14:7) എന്നും പറഞ്ഞുകൊണ്ടായിരുന്നു. ഇത് ഒരു ഭർത്താവ് “ഞാനും എന്റെ ഭാര്യയും ഒന്നാകുന്നു” എന്ന് പറയുന്നതിനും അപ്പുറമാണ്. പിതാവായ ദൈവത്തെപോലെ തന്നെ താനും ദൈവമാണ് എന്നാണ് യേശു പറയുന്നത്

ഞാനും എന്റെ പിതാവും ഒന്നാകുന്നു- യോഹന്നാൻ 10:30

യേശു പറയുന്നത് നാം അവനെ അറിയുന്നുവെങ്കിൽ നാം പിതാവിനേയും അറിഞ്ഞിരിക്കും എന്നാണ്. അവർ ഒരു ദൈവമാണെങ്കിലും, വ്യത്യസ്ത വ്യക്തികളാണ്.

യേശു തന്റെ മരണത്തിനും ഉയിർത്തെഴുന്നേൽപ്പിനും ശേഷം തന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ച് ആരോഹണം ചെയ്യുന്നതിന് മുമ്പ്, സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും (യോഹന്നാൻ 14:16) എന്ന് വാഗ്ദാനം ചെയ്തിരുന്നു. പിതാവിനോടുള്ള നമ്മുടെ ബന്ധം യേശുവിനെ ആശ്രയിച്ചിരിക്കുന്നപോലെ യേശുവുമായുള്ള ബന്ധം പരിശുദ്ധാത്മാവ് എന്ന “സഹായകനെ” ആശ്രയിച്ചുമിരിക്കുന്നു.

പരിശുദ്ധാത്മാവാകുന്ന ദൈവം:പരിശുദ്ധാത്മാവിനെ ചിലപ്പോൾ ഒരു ശക്തിയായോ ഒരു കരുത്തായോ തെറ്റിദ്ധരിക്കാം. അതുകൊണ്ട് അവനെ വൈദ്യുതിയായി സാമ്യപ്പെടുത്തിയേക്കാം. എന്നാൽ, പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്ന് യേശു വ്യക്തമാക്കുന്നുണ്ട്. യേശു ദൈവവുമായി ഒരു പുതുജീവൻ നമുക്ക് നിത്യതയിൽ നൽകുമെന്ന് വിശ്വസിച്ച് എന്നന്നേക്കുമായി പരിശുദ്ധാത്മാവിനെ സ്വികരിച്ചവരാണ് ക്രിസ്ത്യാനികൾ. പരിശുദ്ധാത്മാവ് നമ്മെ നയിച്ച് വഴി നടത്തും(റോമർ 8:4) എന്നും, ദൈവം ആരാണെന്നും, നാം എങ്ങിനെയുള്ളവർ ആകണമെന്നും നമ്മെ പഠിപ്പിക്കുന്നു.(യോഹന്നാൻ 14:26;16:12-15).

എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരുകയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
-യോഹന്നാൻ 14:26

അവൻ വന്നു “പാപത്തെക്കുറിച്ചും” “നീതിയെക്കുറിച്ചും ” “ന്യായവിധിയെക്കുറിച്ചും” ലോകത്തിന്നു ബോധം വരുത്തും (യോഹന്നാൻ 16:8) എന്നും യേശു പറയുന്നു. സത്യവും, പരിശുദ്ധാത്മാവിനെ തള്ളിപ്പറയുന്നതിന്റെ (“പാപം”) ഗൗരവവും, നമുക്ക്(നീതിമാനായ) ദൈവവുമായി വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ജീവിതവും, യേശുവിനെ തിരസ്കരിച്ചാൽ ന്യായവിധി നേരിടേണ്ടിവരുമെന്ന യാഥാർഥ്യവും ജനങ്ങൾക്ക് കാണിച്ചുകൊടുക്കുവാൻ ദൈവം പ്രവർത്തിക്കുകയാണ് .

നാം അവനെ അറിയുവാനും വീണ്ടും അവന്റെതായിരിക്കുവാനും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളും ഐക്യത്തോടെ ഇതിനായി പ്രയത്നിക്കുന്നു. പിതാവ് പുത്രനെ അയച്ചത് നമ്മുടെ പാപങ്ങൾക്ക് പകരമായി മരിക്കുവാനും നമുക്ക് ഒരു പുതുജീവൻ നൽകുവാനും ആയിരുന്നു; പുത്രൻ പരിശുദ്ധാത്മാവിനെ അയച്ചത് ദൈവം എന്താണ് ചെയ്തതെന്ന് നാം മനസ്സിലാക്കുവാനും അവനിൽ വിശ്വസിക്കുവാനുമാണ്.

banner image

ദൈവത്തിന്റെ ഐക്യം

ബൈബിൾ കൃത്യമായി പറയുന്നുണ്ട് പിതാവ് ദൈവമാകുന്നു, പുത്രനും ദൈവമാകുന്നു, പരിശുദ്ധാത്മാവും ദൈവമാകുന്നു. ഓരോ വ്യക്തിക്കും തനതായ വ്യക്തിത്വവും കടമകളും ഉണ്ട്. നമുക്ക് അത് തിരിച്ചറിയുവാൻ കഴിയുമെങ്കിലും അവരെ വേർപ്പെടുത്തുവാൻ സാധ്യമല്ല. അവർ ഏക ദൈവമാകുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരുമായി കൃത്യമായ ഐക്യത്തോടെ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. മൂവ്വരും ദൈവത്തിന്റെ ഒരോ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടിരിക്കുന്നു.

ദൈവം ലോകത്തെ സൃഷ്ടിച്ച പ്രവർത്തിയിൽ മൂന്നു പേരും ഒരുമിച്ചായിരുന്നു. (ഉൽപത്തി 1:1-2; യോഹന്നാൻ 1:1,14). ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ അവൻ പറഞ്ഞു “ നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക;(ഉൽപത്തി 1:26, ഊന്നി പറയുന്നു) പിന്നെ നാം കണ്ടതുപോലെ മൂന്നു പേരും ഒന്നിച്ചാണ് നമ്മെ ദൈവത്തിങ്കലേക്ക് തിരിച്ച് കൊണ്ടുവരുന്നതും നമ്മെ ക്രിസ്ത്യാനികളായി ജീവിക്കുവാനും ദൈവത്തിന്റെ ചിന്തയിലും ഭാവത്തിലും നമ്മെ ആക്കുവാനും പ്രവർത്തിക്കുന്നത്.

ഒരു ദൈവം മൂന്ന് വ്യക്തിത്വങ്ങളിൽ. ഇതാകുന്നു ക്രിസ്ത്യാനികളുടെ ദൈവം. അവൻ ആശ്ചര്യപ്പെടുത്തുന്നവനും അതിശയിപ്പിക്കുന്നവനുമാണ്. നമുക്ക് ഒരിക്കലും അവനെ മുഴുവനായി മനസ്സിലാക്കുവാൻ കഴിയുകയില്ല എന്തുകൊണ്ടെന്നാൽ അവൻ ദൈവമാകുന്നു. നമ്മുടെ മനസ്സ് വളരെ ചെറുതായതുകൊണ്ട് ദൈവത്തിന്റെ അനന്തമായ ശക്തിയേയും സ്നേഹത്തേയും സ്വഭാവത്തേയും ഗ്രഹിക്കുവാൻ നമുക്ക് കഴിയുകയില്ല. പക്ഷെ അത് വളരെ അതിശയകരമാണ്. അതേസമയം ബൈബിളിലൂടെയും പരിശുദ്ധാത്മാവിനാലും നമുക്ക് ദൈവത്തെ അറിയാം. ദൈവം എപ്പോഴും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിലും ഭയങ്കരനും വലിയവനുമാണ്. അവൻ സത്യമായും ദൈവമാകുന്നു!

banner image

അത് പ്രധാനമാണോ?

ദൈവം ഒരു വ്യക്തി ആണെങ്കിലും മൂന്നു വ്യക്തികളാണെങ്കിലും എന്ത് വ്യത്യാസമാണ് അത് ഉണ്ടാക്കുക? ഇത് യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ? ശരിക്കും ദൈവത്തിന്റെ ഈ മൂന്നു വ്യക്തിത്വങ്ങളും ഒരു വലിയ കരാറിലാണ്: ദൈവത്തിന്റെ മൂന്നു വ്യക്തിത്വങ്ങളും കാണിക്കുന്നത് അവന് നമ്മോടു പൂർണമായ പ്രതിബദ്ധതയുണ്ട് എന്നാണ്: നമ്മെ ദൈവത്തിന്റെ മക്കളാക്കുന്നതിനുള്ള ചുമതല എല്ലാ മൂന്ന് വ്യക്തികളും ഏറ്റെടുത്തിരിക്കുന്നു. പൗലോസ് അത് വിവരിക്കുന്നത് ഇപ്രകാരമാണ്:

നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ….നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോക സ്ഥാപനത്തിനു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കുകയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കെണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ പുകഴ്ച്ക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ…. അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൽ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. – എഫേസ്യർ 1:3-14(ഊന്നി പറയുന്നു)

നാം ദൈവത്തിന്റെ സ്വന്തം മക്കളായി തീർന്നത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു വേണ്ടിയാണ് പിതാവ് യേശുവിനെ അയച്ചത്. ഒരിക്കൽ നാം യേശുവിൽ വിശ്വസിച്ചാൽ നമ്മുടെ മരണത്തിനുശേഷം ദൈവത്തിന്റെ ആലയത്തിലുള്ള “നമ്മുടെ അവകാശത്തിന്റെ” ഉറപ്പ് നൽകിയിരിക്കുന്ന പരിശുദ്ധാത്മാവിനാൽ നമ്മെ “അടയാളപ്പെടുത്തി” “മുദ്രയിട്ടിരിക്കുന്നു”.

യെശയ്യാ പ്രവാചകന്റെ പ്രവചനം എടുത്തുകാണിക്കുന്നത്ത് “എൽ-ഗിബോർ” (ഹീബ്രു) നെയാണ്. സർവ്വശക്തനായ ദൈവമാണ് നമ്മുടെ യഥാർത്ഥ മശിഹ ദൈവമാകുന്നതു കൊണ്ട് മശിഹക്ക് ദൈവത്തിന്റെ ശക്തി ഉണ്ട് – എന്നാൽ യെശയ്യാവിന് അത്ഭുതകരമായ കാര്യം എന്തെന്നാൽ മശിഹക്ക് ദൈവത്തിന്റെ ശക്തി ഉണ്ടെന്നു മാത്രമല്ല, മശിഹ ശക്തിയുടെ ദൈവമാകുന്നു! നമ്മെ കുറിച്ചുള്ള ദൈവത്തിന്റെ പ്രവർത്തി പൂർണ്ണവും കൃത്യവുമായിരുന്നു. എന്തുകൊണ്ടെന്നാൽ എല്ലാ മൂന്ന് വ്യക്തികളും ഒരുമയോടെ യേശുവിൽ വിശ്വസിക്കുന്ന ഏവരേയും സുരക്ഷിതരായി സ്വർഗ്ഗത്തിൽ എത്തിക്കുന്നതിനുള്ള ചുമതലയിലാണ്, അതിന്റെ വലിയ ആത്മവിശ്വാസത്തിലും ഉറപ്പിലും നമുക്കായിരിക്കാം.

ദൈവം നമ്മെ പരിപൂർണ്ണമായി മനസ്സിലാക്കുന്നു: ദൈവം നാം പ്രതീക്ഷിക്കുന്ന പോലെ എന്നോ ഒരു ദിവസം മാത്രം നമ്മെ ശ്രദ്ധിക്കുന്ന വിദൂരത്തിലുള്ള ഒരു ആളല്ല. ദൈവം ലോകത്തിലേക്ക് വന്ന് യാതനകൾ സഹിച്ച് നമുക്കുവേണ്ടി മരിച്ചു. എങ്ങിനെയാണ് വേദനയിലൂടേയും നഷ്ടങ്ങളിലൂടേയും കടന്നു പോകുന്നത് എന്നും വിശപ്പ്, ക്ഷീണം, വെറുപ്പ് ഇതെല്ലാം എന്താണെന്നും അവനറിയാം. ദൈവം പൂർണ്ണമായും മനുഷ്യനായി മാറിയിട്ടായിരുന്നു യേശുവായി ഭൂമിയിൽ നടന്നത് (പൂർണ്ണ ദൈവമായിരുന്നപ്പോഴും). “നമുക്കുള്ള മഹാപുരോഹിതൻ (യേശുവിനെ കുറിച്ച്) നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു” (എബ്രായർ 4:15) എന്ന് നമ്മോടു പറഞ്ഞിട്ടുള്ളതാണല്ലോ?

അവൻ നമ്മെ കരുതുന്നവനാകയാൽ നമ്മളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ദൈവത്തിന് മനസ്സിലാകും(1 പത്രോസ് 5:7), അകലെയുള്ള ഒരു അഭ്യുദയകാംക്ഷിയല്ല, നാം കടന്നു പോകുന്ന എല്ലാ ബുദ്ധിമുട്ടുകളും, അടിയും എല്ലാം അനുഭവിച്ചറിഞ്ഞ ഒരാളാണ്. യേശു തന്റെ ശിഷ്യരോട് “ ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു” (യോഹന്നാൻ 16:33)

“ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” -എബ്രായർ 13:5

ദൈവം പൂർണ്ണമായും നമ്മുടെ ജീവിതത്തിൽ ഉൾപ്പെട്ടിരുന്നു: നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവത്തിന്റെ അടുത്ത് കൊണ്ടുചെല്ലാമെന്ന് മാത്രമല്ല, നമുക്ക് അവനോടൊപ?