കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോയുടെ ചലച്ചിത്രാവിഷ്കാരത്തിലെ പ്രശസ്തമായ ഒരു രംഗത്തിൽ, പതിനാറ് വയസ്സുള്ള ഒരു യുവാവിന് ജന്മദിന ടോസ്റ്റ് നൽകുന്നു, “എന്റെ യുവ സുഹൃത്തേ, ജീവിതം ഒരു കൊടുങ്കാറ്റാണ്. നിങ്ങൾ ഇപ്പോൾ ഒരു നിമിഷം സൂര്യപ്രകാശത്തിലേക്ക് കുതിക്കും, അടുത്ത നിമിഷം പാറക്കെട്ടുകളിൽ തകർന്നുപോകും. ആ കൊടുങ്കാറ്റ് വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവോ അതാണ് നിങ്ങളെ ഒരു മനുഷ്യനാക്കുന്നത്. നിങ്ങൾ ആ കൊടുങ്കാറ്റിലേക്ക് നോക്കുകയും റോമിൽ ചെയ്‌തതുപോലെ നിങ്ങളാൽ കഴിയുന്ന രീതിയിൽ പ്രതിരോധിക്കുക, എന്നാൽ കഴിയുന്നിടത്തോളമെല്ലാം ഞാൻ ചെയ്യും!”

        മുൻകൂട്ടി നിശ്ചയിച്ച ഉത്തരവാദിത്തങ്ങൾ പോലെ എല്ലാ കാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ, “ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ നാം എളുപ്പത്തിൽ അതിജീവിക്കും” എന്ന അവസരോചിതമായ ഒരു പ്രഖ്യാപനം. ഇത് ലളിതമായ ഒരു വാചകമല്ല, എന്നാൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകൾക്കായി നമുക്ക് സ്വയം തയ്യാറാകാം. ഉറച്ച അടിത്തറയിൽ നമ്മുടെ ജവിതം കെട്ടിപ്പടുക്കുന്നതിലൂടെ, അനിവാര്യമായും വരുന്ന കാറ്റും മഴയും നമ്മുടെ ജീവിതത്തിന്റെ ഉറച്ച മതിലുകൾ പിടിച്ചു കുലുക്കില്ല. ഒരുപക്ഷെ, പരമാവധി ശ്രമിക്കുമെന്ന് നമ്മൾ പ്രഖ്യാപിച്ചില്ലെങ്കിൽ പോലും, കൊടുങ്കാറ്റിന്റെ ഏറ്റവും മോശമായ അവസ്ഥയിലും നമുക്ക് പിടിച്ചു നിൽക്കാൻ കഴിയും.

ഷെറിഡൻ വോയ്‌സി

banner image

രു ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥർ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങൾ പുൽത്തകിടി വെട്ടുകയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ പേര് വ്യക്തമാക്കിയ ശേഷം, നിങ്ങളുടെ വീട് തിരച്ചിൽ നടത്തുമ്പോൾ അവർ കൈവിലങ്ങിട്ട് നിങ്ങളെ പോലീസ് കാറിലേക്ക് കൊണ്ടുപോകുന്നു. കവർച്ചയ്ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ, നിങ്ങൾ നിരപരാധിത്വം പ്രഖ്യാപിക്കുന്നു. “നിങ്ങൾ അത് ചെയ്തോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല,” അവരിൽ ഒരാൾ മറുപടി നൽകുന്നു. “നിങ്ങൾ ശിക്ഷിക്കപ്പെടും.”

         അപ്പോൾ സാഹചര്യം കൂടുതൽ വഷളാകുന്നു. കവർച്ചയുടെ കുറ്റം ഒന്നാം ക്ലാസ് കൊലകുറ്റത്തിന്റെ രണ്ടു കേസുകളായി മാറുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ നിങ്ങൾ പതിനഞ്ച് മൈൽ അകലെ ജോലിയിലായിരുന്നു. “നിങ്ങൾ അത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ചെയ്തു, കാരണം നിങ്ങൾ എപ്പോഴും പരസ്പരം സഹായിക്കുന്നു” എന്ന് ഒരു ലെഫ്റ്റനന്റ് പരിഹസിക്കുന്നു. നിങ്ങൾ കറുത്തവരായതിനാൽ നിങ്ങളുടെ നിരപരാധിത്തം വ്യക്തമാകാൻ ശ്രമിക്കുന്നു.

        നിങ്ങൾ ജയിലിൽ പോയി കോടതിയിൽ നിങ്ങളുടെ ദിവസം കാത്തിരിക്കുന്നു. രണ്ട് വർഷത്തിന് ശേഷം, നിങ്ങളുടെ കേസ് ഒടുവിൽ കേൾക്കുന്നു. ആ ദിവസം ജൂറി നിങ്ങളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നു, ജഡ്ജി നിങ്ങൾക്ക് വധശിക്ഷ വിധിക്കുന്നു, നിങ്ങളെ വധശിക്ഷയ്ക്ക് അയക്കുന്നു-അടുത്ത ഇരുപത്തിയെട്ട് വർഷത്തേക്ക് നിങ്ങൾ അവിടെ തുടരും.

        ഈ ഹൊറർ കഥ സത്യമാണ്. 1985 ഡിസംബറിൽ, അലബാമയിലെ ബിർമിംഗ്ഹാമിൽ രണ്ട് റസ്റ്റോറന്റ് മാനേജർമാരെ കൊലപ്പെടുത്തിയതിന് ആന്റണി റേ ഹിന്റണിനെതിരെ കുറ്റം ചുമത്തപ്പെട്ടു- താൻ ചെയ്യാത്ത കുറ്റകൃത്യങ്ങൾ, അർഹതയില്ലാത്ത ശിക്ഷ കൊണ്ടുവന്നു, 2015 ദുഃഖവെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കുമ്പോൾ അതുവരെ തന്റെ ജീവിതത്തിന്റെ മുപ്പത് സുപ്രധാന വർഷങ്ങൾ ജയിൽ ജീവിതം കവർന്നെടുത്തു കഴിഞ്ഞിരുന്നു.

അനീതിയാൽ അടിച്ചമർത്തപ്പെട്ടു

റേ ഹിന്റന്റെ കഥ ആദ്യമായി കേട്ടപ്പോൾ പല കാര്യങ്ങളും എന്നെ സാരമായി ബാധിച്ചു. ആദ്യത്തേത് അവൻ അനുഭവിച്ച അനീതിയുടെ അളവായിരുന്നു. കൊലപാതകത്തിനുള്ള ആയുധമെന്നു പറയപ്പെടുന്ന അമ്മയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത റിവോൾവറിന്റെ അടിസ്ഥാനത്തിലാണ് റേയുടെ ശിക്ഷ. എന്നാൽ ഇരുപത് വർഷത്തിലേറെയായി താൻ തോക്ക് പ്രയോഗിച്ചിട്ടില്ല, ശരിയായ ക്ഷേപണസംബന്ധിയായ (ballistic) പരിശോധനകൾ നടത്തിയിട്ടില്ല. റേയുടെ ആദ്യത്തെ അഭിഭാഷകൻ മുൻവിധിക്കാരനും കഴിവുകെട്ടവനുമായിരുന്നു, റേയുടെ ന്യായമായ വാദം കേൾക്കാനുള്ള അവസരം ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചു. റേ ഒരു നുണ പരിശോധനയിൽ വിജയിച്ചപ്പോൾ, ഫലങ്ങൾ കോടതിയിൽ സ്വീകാര്യമല്ലെന്ന് സൗകര്യപ്രദമായി വിധിച്ചു.

        അടുത്തത് മരണശിക്ഷയിൽ ജീവിക്കുമ്പോൾ റേയ്ക്ക് സഹിക്കേണ്ടിവന്നു. അവന്റെ സെൽ വളരെ ചെറുതായിരുന്നു അവൻ തറയിൽ ഒരു ഭ്രൂണാവസ്ഥയിൽ ചുരുണ്ടുകൂടി ഉറങ്ങി. അന്തേവാസികൾ രാത്രിയിൽ പേടിസ്വപ്നങ്ങളൾ കണ്ട് നിലവിളിച്ചു, ചിലർ സ്വയം ജീവിതം അവസാനിപ്പിച്ചു. റേയുടെ സെൽ വധശിക്ഷ നടപ്പാക്കുന്ന അറയുടെ അടുത്തായതിനാൽ, ഒരു തടവുകാരനെ വധിച്ചപ്പോൾ റേ അതിന്റെ ഫലങ്ങൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്തു.

        പക്ഷേ, റേയുടെ കഥ എന്നെ ബാധിച്ചത് മറ്റൊരു തരത്തിലാണ്. ഒരു റേഡിയോ അഭിമുഖത്തിനിടെ, തന്നോട് തെറ്റ് ചെയ്തവരോട് റേയ്ക്ക് രോഷം തോന്നിയില്ലെന്ന് ഒരു പത്രപ്രവർത്തകൻ കുറിച്ചു. “എനിക്ക് [അവരെ] വെറുക്കാൻ കഴിയില്ല,” റേ പറഞ്ഞു, കാരണം വെറുക്കരുതെന്നാണ് എന്റെ ബൈബിൾ എന്നെ പഠിപ്പിക്കുന്നത്. അവൻ സഹിച്ച കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അത് തികച്ചും ഒരു വലിയ പ്രസ്താവനയായിരുന്നു.

കോടതിമുറിയിലെ ദയ

കോടതിയിലെ അവസാന ദിവസം, റേ തന്റെ വിചാരണയിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും അഭിസംബോധന ചെയ്തു. “നിങ്ങൾക്കു നല്ലതു എന്നു തോന്നുന്നതു എന്നോടു ചെയ്‌വിൻ,” അവൻ ന്യായാധിപനോടു പറഞ്ഞു, എന്നാൽ നിങ്ങൾ എന്നെ കൊല്ലുമ്പോൾ നിങ്ങളുടെ കയ്യിൽ രക്തം പുരളുന്നു.” അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് റേ ജഡ്ജിയോട് പറഞ്ഞു.

        “ഞാൻ ഒരു കറുത്ത മനുഷ്യൻ മാത്രമാണ്, അത് നിങ്ങളെ സംബന്ധിച്ചു ഒന്നുമല്ല,” റേ ക്രൂരനായ ആ പ്രോസിക്യൂട്ടറോട് പറഞ്ഞു, എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “ഞാൻ നിന്നെ വെറുക്കുന്നില്ല. . . ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു മനുഷ്യനോട് ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞതിന് എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ വിചാരിച്ചേക്കാം, അതും എന്നെ വിചാരണ ചെയ്യുകയും മരണക്കസേരയിലേക്ക് അയക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെ, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു”.

        തന്നെക്കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത് കള്ളം പറഞ്ഞ ജില്ലാ അറ്റോർണി, ജാമ്യക്കാർ, പോലീസ് ഡിറ്റക്ടീവുകൾ എന്നിവരിലോട്ടു റേ തിരിഞ്ഞു. “നിങ്ങൾ ചെയ്തതിന് ദൈവം നിങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഞാൻ മരിക്കുന്നത് പോലെ നിങ്ങളും മരിക്കാൻ പോകുന്നു. . . എന്നാൽ ഒരു കാര്യം-എന്റെ മരണശേഷം ഞാൻ സ്വർഗത്തിലേക്ക് പോകുന്നു. നിങ്ങൾ എവിടെ പോകുന്നു?”

        റേ ഹിന്റണിന് തന്റെ ഈ പരീക്ഷണം എത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കുമെന്നോ ക്ഷമിക്കാനുള്ള അവന്റെ ആഗ്രഹവും സന്നദ്ധതയും എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്നോ അറിയില്ലായിരുന്നു. തന്റെ ഇരുപത്തിയെട്ട് വർഷത്തെ മരണശിക്ഷയിൽ എല്ലാ ദിവസവും അവൻ ആ മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിച്ചു. ഫലം?

        ക്രോധവും കൈപ്പും കൂടാതെ അവൻ ജീവനുള്ള നരകത്തെ അതിജീവിച്ചു.
എവിടെ നിന്നാണ് റേയ്ക്ക് ഈ ശക്തി ലഭിച്ചത്?

രഹസ്യ ശക്തി

“ഞാൻ അത് ചെയ്തിട്ടില്ലെന്ന് അറിയാവുന്ന ഒരു മനുഷ്യൻ മുകളിലുണ്ട്,” റേ അന്ന് കോടതിയിൽ പറഞ്ഞു, “ഒരു ദിവസം … ഞാൻ അത് ചെയ്തിട്ടില്ലെന്ന് അവൻ നിങ്ങളെ കാണിക്കാൻ പോകുന്നു.” ആത്യന്തികമായി തന്നെ ന്യായീകരിക്കുന്ന ഒരു ദൈവത്തിലുള്ള റേയുടെ വിശ്വാസം റേയ്ക്ക് പ്രതീക്ഷയും ശക്തിയും നൽകി. എന്നാൽ അതിലും കൂടുതലുണ്ടായിരുന്നു.

റേയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക, അവ മറ്റൊരാളുടെ വാക്കുകൾ പ്രതിധ്വനിക്കുന്നതായി നമ്മൾ കാണുന്നു:
“ഞാൻ നിന്നെ വെറുക്കുന്നില്ല…ഞാൻ നിന്നെ സ്നേഹിക്കുന്നു.”
“ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക …”
“ദൈവം നിങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു…”
“നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.”

        ദൈവത്തിന്റെ നീതിക്കായി റേ കാത്തിരിക്കുമ്പോൾ തന്നെ, സമാധാനപരമായി പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്നു ഗാന്ധിജിയും നാസികളെ എങ്ങനെ എതിർക്കണമെന്ന് ഡയട്രിച്ച് ബോൺഹോഫറും പ്രസംഗിച്ച വാക്കുകളിൽ അദ്ദേഹം സ്വയാർപ്പിതനായി ജീവിച്ചു, “മറ്റെ കവിൾ തിരിഞ്ഞ്”, ” അധിക ദൂരം പോകുക” തുടങ്ങിയ വാക്യങ്ങൾ നമ്മുടെ ദൈനംദിന പദാവലിയുടെ ഭാഗമാണ്: ഗിരിപ്രഭാഷണം.

        മത്തായിയുടെ സുവിശേഷത്തിന്റെ (അധ്യായങ്ങൾ 5-7) മൂന്ന് അധ്യായങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഗിരിപ്രഭാഷണം ഏകദേശം പതിനഞ്ച് മിനിറ്റിനുള്ളിൽ വായിക്കാൻ കഴിയും. എന്നാൽ തിരുവെഴുത്തുകളുടെ ഈ സംക്ഷിപ്‌ത ഭാഗത്ത്, പ്രാർത്ഥന മുതൽ സംഘർഷം, ബന്ധങ്ങൾ, സ്വത്തുക്കൾ വരെ എല്ലാം യേശു അഭിസംബോധന ചെയ്യുന്നു. എങ്കിലും ഒരു അടിസ്ഥാന വിഷയം ഇതിലൂടെ കടന്നുപോകുന്നു:

പ്രതിരോധശേഷി

         പ്രസിദ്ധരായ രണ്ട് വീട് നിർമാണക്കാരുടെ ഒരു കഥ പറഞ്ഞുകൊണ്ട് യേശു അവസാനം ഈ വിഷയം വെളിപ്പെടുത്തുന്നു. ഒരു പണിക്കാരൻ തന്റെ വീട് ബുദ്ധിപൂർവ്വം നിർമ്മിക്കുന്നു, മേൽമണ്ണ് മാറ്റി പാറമേൽ അടിസ്ഥാനം പണിയുന്നു, അതേസമയം രണ്ടാമത്തെയാൾ മേൽമണ്ണിൽ പണിയുന്നു. കൊടുങ്കാറ്റുകൾ വരുന്നു, രണ്ടാമത്തെ വീട് തകരുന്നു, തന്റെ പഠിപ്പിക്കൽ അവസാനിക്കുമ്പോൾ കൂടുതൽ വ്യക്തതയ്ക്കായി യേശു ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു:

ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. (മത്തായി 7:24-25)

     ചില സമയങ്ങളിൽ ഗിരിപ്രഭാഷണം അസ്വസ്ഥത ഉണ്ടാക്കുന്നു. അതിന്റെ ധാർമ്മികത പാലിക്കാൻ കഴിയില്ലെന്ന് ചിലർ വിലയിരുത്തിയിട്ടുണ്ട്. വെല്ലുവിളികൾ ആണെങ്കിലും, റേ ഹിന്റന്റെ ജീവിതം കാണിക്കുന്നത് നമുക്ക് അങ്ങനെ ജീവിക്കാൻ കഴിയുമെന്നാണ്, പൂർണ്ണമായി അല്ലെങ്കിൽപോലും. നമ്മുടെ മുൻഗണനകൾ രൂപപ്പെടുത്താനും നമ്മുടെ പാതകളെ നയിക്കാനും മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ഗിരിപ്രഭാഷണം പോലെ ജീവിതത്തിൽ അനുവദിക്കുമ്പോൾ, ജീവിതത്തിലെ കൊടുങ്കാറ്റുകളെ ചെറുക്കാൻ കഴിയുന്ന ജീവിതം നമുക്ക് കെട്ടിപ്പടുക്കുവാൻ സാധ്യമാണെന്ന് യേശു പറയുന്നു.

പുരാതന ശക്തി

പ്രക്ഷുബ്ധമായ സമയങ്ങളിൽ ശക്തമായി നിൽക്കാൻ ആളുകളെ സഹായിക്കുന്നതെന്താണെന്ന് ഗവേഷകർ പഠനം നടത്തികൊണ്ടിരിക്കുന്നതിനാൽ , സമീപ വർഷങ്ങളിൽ പ്രതിരോധം ഒരു വലിയ വിഷയമായി മാറിയിരിക്കുന്നു. മാർട്ടിൻ സെലിഗ്മാനെപ്പോലുള്ള മനഃശാസ്ത്രജ്ഞർ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ നിർദ്ദേശിക്കുന്നു:

  1. പോസിറ്റീവ് വികാരങ്ങൾ: സഹിഷ്ണുതയുള്ള ആളുകൾ സമാധാനവും പ്രതീക്ഷയും പോലുള്ള പോസിറ്റീവ് വികാരങ്ങൾ വർദ്ധിപ്പിക്കുന്നു, അതേസമയം സങ്കടവും കോപവും പോലുള്ള നെഗറ്റീവ് വികാരങ്ങൾ കൈകാര്യം ചെയ്യുന്നു.
  2. നേട്ടം: സഹിഷ്ണുതയുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിൽ എന്തിലെങ്കിലും ഏർപ്പെടാൻ കഴിയും-ജോലിയോ ഒരു ഹോബിയോ അല്ലെങ്കിൽ മറ്റൊരു പ്രവർത്തനമോ- എന്ത് തന്നെയായാലും അത് നന്നായി ചെയ്യുന്നതായി അനുഭവപ്പെടും.
  3. ബന്ധങ്ങൾ: സഹിഷ്ണുതയുള്ള ആളുകൾ അവരുടെ സമൂഹവുമായി നല്ല സൗഹൃദം, കുടുംബ ഐക്യം, ബന്ധങ്ങൾ എന്നിവ വികസിപ്പിക്കുന്നു.
  4. അർത്ഥം: പ്രതിരോധശേഷിയുള്ള ആളുകൾ ലക്ഷ്യബോധമുള്ളവരും മഹത്തായ ഒന്നിൽ തങ്ങളെ ഉൾപ്പെടുത്തി സേവിക്കുകയും ചെയ്യുന്നു.

     ആരോഗ്യമുള്ള ഹൃദയം, കാര്യമായ നേട്ടങ്ങൾ, ശക്തമായ ബന്ധങ്ങൾ, അർത്ഥബോധം. ഇത് മാറുന്നതുപോലെ, ഈ ഘടകങ്ങളിൽ ഓരോന്നും നമ്മുടെ ജീവിതത്തിൽ പൂർണ്ണമായും മാനുഷികമായതിനേക്കാൾ ദൈവിക മാർഗങ്ങളിലൂടെ എങ്ങനെ പ്രബലപ്പെടാമെന്നു ഗിരിപ്രഭാഷണം ചൂണ്ടി കാണിക്കുന്നു. നാം കാണാൻ പോകുന്നതുപോലെ, ബലഹീനരും അപര്യാപ്തരുമാണ് ദൈവത്തിന്റെ ശക്തി സ്വീകരിക്കാൻ ഏറ്റവും മികച്ചത്.

      വിവാഹമോചനം, തൊഴിലില്ലായ്മ, ദുരന്തം അല്ലെങ്കിൽ അനീതി എന്നിവയുടെ കുത്തൊഴുക്കുകളാൽ നിങ്ങൾ വലിച്ചെറിയപ്പെട്ടിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾ നിങ്ങളുടെ ജീവിതം പുരോഗതിയോടെ മുന്നേറുന്നുണ്ടാവാം, ഇപ്പോൾ നിങ്ങളുടെ ഭാവി ശോഭനമായിരിക്കാം. ജീവിതത്തിന്റെ കൊടുങ്കാറ്റുകളിൽ നിന്ന് നാം ഒഴിവാക്കപ്പെടുമെന്നു യേശു ഒരിക്കലും പറഞ്ഞിട്ടില്ല. ചില ഘട്ടങ്ങളിൽ നമ്മൾ പരീക്ഷിക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്യും. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, നിങ്ങളുടെ ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള നല്ല സമയമാണിത്.

       നമുക്ക് ഗിരിപ്രഭാഷണത്തിലൂടെ സഞ്ചരിച്ച് അത് എങ്ങനെ സാധ്യമാണെന്ന് കണ്ടെത്താം.

banner image

“എനിക്കുള്ള ഈ സന്തോഷം, അവർക്ക് ഒരിക്കലും ജയിലിൽ നിന്ന് അത് എടുക്കാൻ കഴിഞ്ഞില്ല”. തന്റെ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷവും, റേഡിയോ അഭിമുഖത്തിൽ റേ ഹിന്റണിന് ഇത് പറയാൻ കഴിഞ്ഞു എന്ന് ഞാൻ കേട്ടു. തന്റെ പ്രതികൂല സാഹചര്യങ്ങളിലൂടെ, ധാരണയ്ക്ക് അതീതമായ ഒരു സമാധാനം അദ്ദേഹം അനുഭവിച്ചു(ഫിലിപ്പിയർ 4:7). എന്നാൽ ഈ സമാധാനം തനിയെ വന്നതല്ല. തന്നോട് തെറ്റ് ചെയ്തവരോട് ദേഷ്യം തോന്നുന്നതായി റേ സമ്മതിക്കുന്നു, കൂടാതെ താൻ നിരാശയിലേക്ക് വഴുതിവീണ സമയങ്ങളുമുണ്ട്. കൊടുങ്കാറ്റിനിടയിൽ, റേയ്ക്ക് തന്റെ ഹൃദയം കൈകാര്യം ചെയ്യേണ്ടിവന്നു.

         വിദഗ്ധർ നിർദ്ദേശിക്കുന്നതുപോലെ, കയ്പ്പ്, കോപം, നിരാശ എന്നിവ പോലെയുള്ള നിഷേധാത്മക വികാരങ്ങൾ ഗതിനിയന്ത്രണം ചെയ്യുമ്പോൾ, പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള ആദ്യപടി കൃതജ്ഞത, സമാധാനം, പ്രത്യാശ തുടങ്ങിയ പോസിറ്റീവ് വികാരങ്ങൾ മൂല്യവത്കരിക്കാനും വളർത്തിയെടുക്കാനും പഠിക്കുക എന്നതാണ്. അതിനുള്ള ആയുധങ്ങൾ യേശു തന്റെ പ്രസംഗത്തിലൂടെ നമുക്ക് നൽകുന്നു. കയ്പിനെ എതിരിടാൻ ക്ഷമയും (മത്തായി 6:12, 14-15) കോപം നിയന്ത്രിക്കാൻ അനുരഞ്ജനവും അവൻ നിർദ്ദേശിക്കുന്നു(5:21-26), സഹാനുഭൂതി വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനം ബന്ധങ്ങളുടെ കാത്തുസൂക്ഷിപ്പാണ്(7:12). എന്നാൽ ഇക്കാര്യത്തിൽ അവന്റെ ഏറ്റവും പ്രധാനപ്പെട്ട സഹായം നമുക്കുള്ളതു നിരാശയോടും ഉത്കണ്ഠയോടും പോരാടുന്നതിലായിരിക്കും.

നിരാശയെ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു

ഒന്നാം നൂറ്റാണ്ടിലെ ജീവിതം ദുഷ്‌കരമായിരുന്നിരിക്കാം. രോഗത്തെ ചെറുക്കാനുള്ള ആധുനിക വൈദ്യശാസ്ത്രമോ ജോലി ചെയ്യാൻ കഴിയാത്തവരെ പിന്തുണയ്‌ക്കാൻ സാമൂഹിക സുരക്ഷയോ അന്ന് ഉണ്ടായിരുന്നില്ല. റോമൻ അധികാരികൾ അനുസരണക്കേട് കാണിക്കുന്നവരെ ക്രൂശിച്ചു, അസമത്വം വ്യാപകമായിരുന്നു. ഈ അവസ്ഥയിലാണ് യേശു തന്റെ പ്രസംഗം ആരംഭിക്കുന്നത്:

ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമിയെ അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർ തൃപ്തരാകും. കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്ക് കരുണ കാണിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, കാരണം അവർ ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും. നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്. (മത്തായി 5:3-10)

      ഗിരിപ്രഭാഷണം പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രസംഗമാണെങ്കിലും (7:24), ഈ ഓപ്പണിംഗ് ലൈനുകൾ നമ്മൾ ചെയ്യേണ്ടവയുടെ പട്ടികയിലേക്ക് മാറ്റുകയാണെങ്കിൽ അവ തെറ്റിദ്ധരിക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വർഗ്ഗരാജ്യം ലഭിക്കാൻ നാം നമ്മെത്തന്നെ ദരിദ്രരോ ദുഃഖിതരോ കീഴ്പെടുത്തുന്നവരോ പീഡിപ്പിക്കുന്നവരോ ആക്കണമെന്ന് യേശു പറയുന്നില്ല. നമ്മുടെ സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ, തന്റെ രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഹൃദയങ്ങളിൽ യഥാർത്ഥ ക്ഷേമവും സന്തോഷവും കണ്ടെത്താൻ കഴിയുമെന്ന് അവൻ കാണിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരവസരത്തിൽ അവൻ പറഞ്ഞതുപോലെ, വിജയത്തിനോ സന്തോഷത്തിനോ ആവശ്യമായി തോന്നുന്ന ഭൗതിക വിഭവങ്ങളോ സാഹചര്യങ്ങളോ ഇല്ലെങ്കിലും അനുഗ്രഹിക്കപ്പെടാൻ സാധിക്കും (ലൂക്കോസ് 6:20-23 കാണുക).

      ഭൗതിക വിജയം ദൈവത്തിന്റെ പ്രീതിയുടെ അടയാളമായി കാണുന്ന ഒരു മതലോകത്തിൽ അത്തരം പഠിപ്പിക്കൽ അപ്രതീക്ഷിതമായിരിക്കുമായിരുന്നു. യേശുവിന്റെ നാളിൽ നിങ്ങളെ “അനുഗൃഹീതരായി” കണക്കാക്കപ്പെട്ടിരുന്ന അതേ കാരണങ്ങളാൽ നിങ്ങൾ ഇന്ന് അനുഗ്രഹിക്കപ്പെട്ടവരായി കണക്കാക്കും: നിങ്ങൾക്ക് ഒരു നല്ല പ്രശസ്തി, ഒരു മാതൃകാ കുടുംബം ഉണ്ടെങ്കിൽ, നിങ്ങൾ ജനപ്രിയനും സുന്ദരനും സ്വാധീനമുള്ളതും വിജയകരവുമാണെങ്കിൽ. എല്ലാ പാർട്ടികളിലേക്കും ക്ഷണിക്കപ്പെടുന്നത് അത്തരത്തിലുള്ള ആളുകളാണ്. എന്നാൽ അവർ യേശു അനുഗ്രഹിക്കുന്ന ആളുകളല്ല.

     വിസ്മയിപ്പിക്കുന്ന ഒരു കുറിപ്പോടെയാണ് യേശു തന്റെ പ്രസംഗം ആരംഭിക്കുന്നത്: അവന്റെ രാജ്യം എല്ലാവർക്കുമായി തുറന്നിരിക്കുന്നു, അവരുടെ നില എന്തുതന്നെയായാലും- സാമ്പത്തികമായും ആത്മീയമായും ദരിദ്രർ (മത്തായി 5:3), ദുഃഖിതരും എളിയവരും (വാ. 4-5), നീതിക്കു വിശന്നു ദാഹിക്കുന്നവർ എന്നാൽ നിഷേധിക്കപ്പെടുന്നവരും. (വാ. 6), കരുണയും ഹൃദയശുദ്ധിയുമുള്ളവർ (വാ. 7-8), രാഷ്ട്രീയ തീപ്പൊരികൾക്ക് പകരം സമാധാനം ഉണ്ടാക്കുന്നവർ (വാ. 9), നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ യേശുവിനെ അനുഗമിച്ചതിനു പീഡിപ്പിക്കപ്പെട്ടവർ (വാ. 10-11). സമൂഹം തിരസ്‌കരിച്ച ആളുകളെ യേശു കാണുകയും അവർക്ക് തന്റെ രാജ്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ രാജ്യത്തിനുള്ളിൽ ആശ്വാസവും നിവൃത്തിയും നീതിയും കരുതലും കൂടാതെ അവനു സ്വന്തമായുള്ള എല്ലാറ്റിന്റെയും ഭാവി ഓഹരിയും ഉണ്ട്. ഇത് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമായിത്തീരുന്നു.

    ശ്രദ്ധാലുക്കളായിരിക്കുക, പോസിറ്റീവായി ചിന്തിക്കുക, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ പ്രതീക്ഷാജനകമായ വികാരങ്ങൾ വളർത്തിയെടുക്കാൻ നമ്മെ സഹായിച്ചേക്കാം.
എന്നാൽ യഥാർത്ഥ പ്രതീക്ഷയ്ക്ക് നമ്മുടെ ഭാവി വ്യത്യസ്തമാകുമെന്നും നമ്മുടെ ഭാഗ്യം മാറുമെന്നും വിശ്വസിക്കാൻ ഒരു കാരണം ആവശ്യമാണ്. ഇതാണ് പരമമായ അനുഗ്രഹം വാഗ്ദാനം ചെയ്യുന്നത്. റേ ഹിന്റൺ പറഞ്ഞതുപോലെ, “അറിയുന്ന ഒരു മനുഷ്യൻ മുകളിലുണ്ട്.” നമ്മുടെ ആശ്വാസവും നീതിയും കരുതലും വരുമെന്ന് മുകളിലുള്ള ആ മനുഷ്യൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

        യൂറോപ്പിൽ സേവനമനുഷ്ഠിക്കുന്ന ക്രിസ്ത്യൻ സഹായ പ്രവർത്തകർക്കായുള്ള ഒരു കോൺഫറൻസിൽ ഞാൻ ഒരിക്കൽ സംസാരിച്ചു. ഈ മിഷനറിമാർ അഭയാർത്ഥികളെയും കടക്കെണിയിൽ അകപെട്ടവരെയും സാമ്പത്തിക തകർച്ചയാൽ ദരിദ്രരായവരെയും സഹായിക്കുകയായിരുന്നു. “നിങ്ങൾ സേവിക്കുന്നവരോട് സഭാ പിതാക്കന്മാർ എന്താണ് പറയുന്നത്,” ഞാൻ ഒരു പ്രഭാതത്തിൽ അവരോടു ചോദിച്ചു. അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു: “മറ്റുള്ളവർ അവരെ ദുരുപയോഗം ചെയ്യുകയും നിരസിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ, നമ്മുടെ ദൈവം ഇവർ ആണ്.” ക്രിസ്തീയ വേലക്കാർ എന്ന നിലയിൽ സഭാ പിതാക്കന്മാർ നിങ്ങളോടു എന്താണ് പറഞ്ഞത് എന്ന് ഞാൻ അപ്പോൾ ചോദിച്ചു. “ഞങ്ങൾ സേവനം ചെയ്യുന്നവർക്കും ഞങ്ങൾക്കും – പ്രത്യാശയുണ്ട്‌.”

ആശങ്കയെ നേരിടാൻ സമാധാനം

ഗിരിപ്രഭാഷണം നിരാശയിൽ പ്രത്യാശ പകർന്നു നല്കുന്നുവെങ്കിൽ, വികാരങ്ങൾക്കുള്ള അടുത്ത പ്രായോഗിക സഹായം ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതാണ്. കൗമാരപ്രായക്കാർ എന്ന നിലയിൽ നമുക്ക് സാഹചര്യങ്ങളെ കുറിച്ച് ഉത്കണ്ഠ ഉണ്ടാവാം. ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ നമുക്ക് കരിയറിനെയും വിവാഹ പങ്കാളിയെയും കുറിച്ചോർത്തു ഉത്കണ്ഠ ഉണ്ടാവാം. മുതിർന്നവരെന്ന നിലയിൽ നമുക്ക് ബാങ്ക് വായ്പകളെക്കുറിച്ചും കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ചും വേവലാതി ഉണ്ടാവാം. പരസ്യദാതാക്കൾ തങ്ങളുടെ പ്രോഡക്ടുകൾ വിൽക്കാൻ ഇത്തരം ഭയം മുതലെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, നമ്മുടെ ഉത്കണ്ഠ നിരന്തരം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

        ഉത്കണ്ഠയുടെ വ്യാപകമായ ശീലം മനസ്സിലാക്കാൻ യേശു തന്റെ പ്രസംഗത്തിൽ രണ്ട് കാരണങ്ങൾ നൽകുന്നു. ഒന്ന് പ്രായോഗികമാണ്: “വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?” അവൻ ചോദിക്കുന്നു (മത്തായി 6:27). ഇല്ല. അതിനാൽ, “അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”(വാക്യം 34). ഒരിക്കലും നടക്കാത്ത കാര്യത്തെക്കുറിച്ചു വേവലാതിപ്പെടുന്നത് ഉപേക്ഷിക്കുക.

        അവന്റെ രണ്ടാമത്തെ കാരണം ദൈവശാസ്ത്രപരമാണ്: വിഷമിക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തെ മറക്കുക എന്നതാണ്. തന്റെ ആശയം വ്യക്തമാക്കുന്നതിന്, പ്രകൃതി ലോകത്തെക്കുറിച്ചുള്ള ഒരു മാർഗ്ഗനിർദ്ദേശ ധ്യാനത്തിലൂടെ യേശു നമ്മെ നയിക്കുന്നു. നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതിനു പകരം അവൻ പറയുന്നു:

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

        ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. (മത്തായി 6:26, 28-30)

        ആകാശത്തിലെ പറവകളെ നോക്കുവിൻ; ദൈവം അവരെ “പുലർത്തുന്നത്” എങ്ങനെയെന്നു കാണുക. ഡെയ്‌സികളും ഡാൻഡെലിയോൺസും ഉപയോഗിച്ച് വയലുകൾ എത്ര മനോഹരമായി “ചമഞ്ഞിരിക്കുന്നു ” എന്ന് നോക്കൂ. നോക്കൂ- ദൈവം ജീവസ്സുറ്റവനാണ്, സൃഷ്ടികൾക്ക് അവൻ സകലവും നൽകുന്നു. അവൻ നിങ്ങളുടെ ജീവിതത്തിലും സജീവമാണ്. അവൻ നിന്നെ പുലർത്തും.

        ഇവിടെ യേശുവിന്റെ ഉപദേശം അക്ഷരാർത്ഥത്തിൽ പിന്തുടരുന്നത് നമുക്ക് സഹായകമായിരിക്കും. പ്രകൃതി ഭംഗി ആസ്വദിച്ചു തിരക്കില്ലാതെ കുറച്ചു സമയം നടക്കാൻ ഈ ആഴ്‌ച സമയം നീക്കിവെക്കുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു? നിങ്ങൾക്ക് സാവധാനം നടത്തം തുടങ്ങാം, പാതയിലെ ഓരോ കാൽപ്പാടുകളും ആസ്വദിക്കുക, സാവധാനത്തിലും ആഴത്തിലും ശ്വസിച്ചുകൊണ്ട് നിങ്ങളുടെ ശരീരം വിശ്രമിക്കാൻ അനുവദിക്കുക. അപ്പോൾ നിങ്ങൾ തന്നത്താനെ നിങ്ങളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കാൻ തുടങ്ങും — നിങ്ങളുടെ ശരീരത്തിലേക്കൂർന്നിറങ്ങുന്ന സൂര്യൻറെ ഇളംചൂട്‌, മുഖത്തെ തഴുകുന്ന കാറ്റിൻറെ മൃദുസ്പർശം, ഇലകളുടെ കിരുകിരുശബ്ദം, പക്ഷികളുടെ പാട്ടുകളും. നിങ്ങൾ ഒരു കാര്യവും ചെയ്യാതെ തന്നെ സൃഷ്ടി തഴച്ചുവളരുന്നത് കാണുക. എന്നിട്ട് നിങ്ങളെ വിഷമിപ്പിക്കുന്നതെന്തും ദൈവത്തിങ്കലേക്ക് കൊണ്ടുവരിക, ആത്മവിശ്വാസത്തോടെ…

…നിങ്ങൾക്ക് അവ ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന് അറിയാം. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. (മത്തായി 6:32-33)

         ഹൃദയത്തിന്റെ പ്രതീക്ഷകളും നിലവിളികളും ആകുലതകളും കൈകാര്യം ചെയ്യാൻ യേശു നമ്മെ സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയമാണ് ശക്തി കണ്ടെത്താനുള്ള നമ്മുടെ ആദ്യപടി.

banner image

നി ങ്ങളുടെ രാജ്യം  പ്രതിസന്ധിയിലാണെന്നും അത് പരിഹരിക്കാനാണ് നിങ്ങൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഒരു നിമിഷം സങ്കൽപ്പിക്കുക. രാഷ്ട്രത്തിന് സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ നിങ്ങൾക്ക് ഒരു ഗ്യാരണ്ടീഡ് പ്ലാൻ (അംഗീകൃത പദ്ധതി) ഉണ്ടെന്ന് സങ്കൽപ്പിക്കുക, നിങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന ആരെയും നിങ്ങൾക്ക് വിളിക്കാം. ഏതുതരം ആളുകളെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്? നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും മികച്ച നേതാക്കളെയും സാമ്പത്തിക വിദഗ്ധരെയും തന്ത്രജ്ഞരെയും നിങ്ങൾ ഒരുപക്ഷേ തിരഞ്ഞെടുക്കും, അല്ലേ? ജനപ്രിയ ആളുകൾ. സ്വാധീനമുള്ള ആളുകൾ. സ്വാധീനവും അധികാരവുമുള്ള ആളുകൾ. ഇത്രയും പ്രധാനപ്പെട്ട ഒരു ജോലിക്ക് ആരും ചെറിയ, നിസ്സാരരായ ആളുകളെ തിരഞ്ഞെടുക്കില്ല. മറിച്ചു അവർ യേശുവല്ലാതെ.

           യേശു തന്റെ പ്രസംഗം നടത്തുമ്പോൾ സദസ്സിലുണ്ടായിരുന്നത് ആരൊക്കെയാണെന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്. ശിഷ്യന്മാർക്ക് പുറമേ, പുരുഷാരം അവന്റെ ഉപദേശം കേട്ടുവെന്ന് പറയഞ്ഞിരിക്കുന്നു.(മത്തായി 5:1, 7:28). ആ ജനക്കൂട്ടം ഒരുപക്ഷേ രോഗശാന്തിക്കായി യേശുവിനെ അന്വേഷിച്ച വന്ന ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് (4:23-25). അവർ നാനാവിധക്കാരായിരുന്നു. ചിലർ രോഗികളായിരുന്നു, മറ്റുള്ളവർക്ക് അപസ്മാരം വന്നിരുന്നു, ചിലർക്ക് തളർവാതം പിടിപെട്ടിരുന്നു, ചിലർ ഭൂതബാധിതരായിരുന്നു. അവരിൽ സാധാരണക്കാരായ കർഷകരും ഗ്രാമീണരും വീട്ടമ്മമാരും ഉൾപ്പെട്ടിരുന്നു – അവർ സമൂഹത്തിൽ സാധീനമുള്ളവരോ ശക്തരായവരോ അല്ലായിരുന്നു. അതിനാൽ യേശു അവരുടെ അടുത്ത് അഗാധവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുമാണ് പങ്കിട്ടത്.

സ്വാധീനമുള്ള ആളുകൾ

യേശുവിന്റെ വാക്കുകൾ ഇവിടെ കൂടുതൽ വ്യക്തിപരമാകുന്നു. തന്റെ രാജ്യത്തിന്റെ മൂല്യങ്ങളിൽ അധിഷ്‌ഠിതമായ “ആളുകളെ” പരാമർശിക്കുന്നതിനുപകരം അദ്ദേഹം പറയുന്നു, “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ” (മത്തായി 5:11-12).

         പിന്നെ അവൻ പറയുന്നു:

നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. (മത്തായി 5:13)

         നിങ്ങൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉപ്പ് കുപ്പിയെക്കുറിച്ചു ചിന്തിക്കുക- ഉപ്പ് രുചി വർദ്ധിപ്പിക്കുന്നു. മാംസം ചീഞ്ഞഴുകിപ്പോകാതിരിക്കാൻ ശ്രമിക്കുന്ന ഒരു കശാപ്പുകാരനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുക – ഉപ്പ് അഴുകുന്നത് തടയുന്നു. തന്റെ ശ്രോതാക്കളെ വളരെ പ്രധാനപ്പെട്ട ഒരു ദൈവികനിയോഗത്തിൽ ഉൾപ്പെടുത്താൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അവർ അവരുടെ ഗ്രാമങ്ങളിലും വീടുകളിലും നന്മയുടെ വർധകന്മാരാകണം, തിന്മയിൽ നിന്നും രക്ഷിക്കുന്നതിനായി അവർ സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കണം. സാധാരണക്കാരായ ഈ കർഷകരും വീട്ടുജോലിക്കാരും ലോകത്തിലെ അവന്റെ രൂപാന്തര-പ്രവർത്തകർ ആകണം.

         ഒരിക്കൽ ഞാൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുടെ ദരിദ്രമായ സമീപപ്രദേശത്ത സന്ദർശിച്ചു. വീടുകൾ തകര ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, വൈദ്യുതി കമ്പികൾ ഞങ്ങൾക്ക് മുകളിൽ തൂങ്ങിക്കിടന്നു. തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് പള്ളികൾ അവരെ എങ്ങനെ സഹായിക്കുന്നുവെന്ന് കുടുംബങ്ങൾക്ക് ഒരു അഭിമുഖസംഭാഷണം നടത്താൻ ഞാൻ അവിടെ ഉണ്ടായിരുന്നത്.

         ഒരു അമ്മയെയും അവളുടെ മകനെയും കാണാനായി ഇടവഴിയിലുള്ള, ഒരു ഗോവണി കയറി ഒരു ചെറിയ മുറിയിലേക്കു പ്രവേശിച്ചു. എന്നാൽ ഒരു നിമിഷം കഴിഞ്ഞപ്പോൾ, ഞങ്ങൾ പെട്ടെന്ന് പോകണം എന്ന് പറഞ്ഞ് ഒരാൾ ഓടിയെത്തി. വെട്ടുകത്തിയുമായി ഒരു സംഘത്തലവൻ ഞങ്ങളെ ആക്രമിക്കാൻ ഒരു ജനക്കൂട്ടത്തെ കൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ഞങ്ങൾ വേഗം പോയി!

         ഞങ്ങൾ രണ്ടാമത്തെ സമീപസ്ഥലം സന്ദർശിച്ചു, പക്ഷേ അവിടെ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്തുകൊണ്ടെന്ന് പിന്നീട് ഞാൻ കണ്ടെത്തി. ഞാൻ ഓരോ വീടും സന്ദർശിക്കുമ്പോൾ, മറ്റൊരു സംഘത്തലവൻ (ഈ മേഖലയിലെ ഏറ്റവും ഭയങ്കരൻ) ഞങ്ങൾക്ക് കാവൽ നിന്നു. അവന്റെ മകൾക്ക് പള്ളിയിൽ നിന്ന് ഭക്ഷണം നൽകുകയും പഠിപ്പിക്കുകയും ചെയ്യുന്നു, ക്രിസ്ത്യാനികൾ അവൻറെ കൂടെ നിൽക്കുന്നതിനാൽ, അവൻ ഞങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിച്ചു.

         സാന്റോ ഡൊമിംഗോയിലെ ആ ക്രിസ്ത്യാനികൾക്ക് സാമൂഹിക പദവിയോ രാഷ്ട്രീയ അധികാരമോ ഇല്ലായിരുന്നു. മിക്കവരും അവരെപ്പോലെ ദരിദ്രരായിരുന്നു. എന്നാൽ അവർ തങ്ങളുടെ സമൂഹത്തെ മെച്ചപ്പെടുത്തുകയും അതിന്റെ ജീർണ്ണത തടയുകയും ചെയ്തു. അവർ ഭൂമിയുടെ ഉപ്പായിരുന്നു, അവരുടെ സമൂഹം മാറുകയായിരുന്നു.

വെളിച്ചത്തിന്റെ ആളുകൾ

എന്നാൽ തന്നെ ശ്രവിക്കുന്നവരോട് യേശുവിന് പറയാനുള്ളത് മറ്റൊന്നാണ്:

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. (മത്തായി 5:14-16)

        ഒരു നഗരത്തിലെ കെട്ടിടങ്ങൾ രാത്രിയിൽ പ്രകാശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക – വെളിച്ചം ഇരുട്ടിലേക്ക് തുളച്ചുകയറുന്നു. ഇരുണ്ട മുറിയിലേക്ക് ചൂണ്ടിക്കാണിക്കുന്ന ഒരു ടോർച്ചിനെക്കുറിച്ച് ചിന്തിക്കുക-വെളിച്ചം മറഞ്ഞിരിക്കുന്നതിനെ വെളിപ്പെടുത്തുന്നു. അതുപോലെ, നല്ല പ്രവൃത്തികളാൽ തിളങ്ങാൻ യേശു തന്റെ പ്രേക്ഷകരെ വിളിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ലോകത്തിലെ അന്ധകാരം അകറ്റാനും അവർ പിന്തുടരുന്ന അദൃശ്യ ദൈവത്തെ വെളിപ്പെടുത്താനും തങ്ങളുടെ അയൽക്കാർക്ക് ജീവിക്കാനുള്ള മറ്റൊരു വഴി കാണിച്ചുകൊടുക്കാനും അവർ സഹായകരാകും.

            ജെയിംസിനെയും ആനിനെയും കുറിച്ച് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടാവില്ല. അവർ ടിവിയിൽ വന്നിട്ടില്ല, ഒരു പുസ്തകം എഴുതിയിട്ടില്ല, ഓഫീസ് നടത്തിയിട്ടില്ല. അവർ കമ്മ്യൂണിസ്റ്റ് ചൈനയിൽ താമസിക്കുന്ന ഒരു യുവ ക്രിസ്ത്യൻ ദമ്പതികൾ മാത്രമാണ്. അടുത്ത കാലം വരെ ചൈനയിൽ ഒരു കുട്ടി എന്ന നയമായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്ന ഏതൊരു ദമ്പതികൾക്കും വിവേചനവും സാമ്പത്തിക പിഴയും നേരിടേണ്ടി വരും. ആനി വീണ്ടും ഗർഭിണിയായപ്പോൾ, തങ്ങളുടെ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ദമ്പതികൾക്ക് അറിയാമായിരുന്നു: അവർക്ക് ഗർഭച്ഛിദ്രം ആവശ്യമാണ്.

      ആനി പ്രസവിക്കാൻ പോകുന്ന കുഞ്ഞിന് കാര്യമായ ഹൃദയ വൈകല്യങ്ങൾ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയപ്പോൾ ഈ സമ്മർദ്ദം തീവ്രമായി. അവരുടെ ഡോക്ടർ അവരോട് വ്യക്തമായി പറഞ്ഞു, “നിങ്ങൾ ഗർഭച്ഛിദ്രം നടത്തണം.” വികലാംഗർക്ക് പിന്തുണ കുറവായ ഒരു രാജ്യത്ത്, അത് “യുക്തിപരമായ” കാര്യമാണ്.

        തുടർന്ന് അവരുടെ കുടുംബത്തിൽ നിന്ന് സമ്മർദ്ദം വന്നു. ജെയിംസിനും ആനിനും പ്രത്യേക ആവശ്യങ്ങളുള്ള ഒരു കുട്ടിയെ ഒറ്റയ്ക്ക് വളർത്താൻ ഒരിക്കലും കഴിയുമായിരുന്നില്ല, അവരുടെ സംസ്കാരത്തിൽ ഒരു വികലാംഗനായ കുട്ടി അവർക്കെല്ലാം അപമാനം വരുത്തും. അവരുടെ മാതാപിതാക്കൾ അവരോട് തുറന്നു പറഞ്ഞു, “നിങ്ങൾ ഗർഭച്ഛിദ്രം നടത്തണം.”

        അവരുടെ ഗവൺമെന്റ്, ഡോക്ടർ, കുടുംബം, സംസ്കാരം – ജെയിംസും ആനും എല്ലാ ഭാഗത്തുനിന്നും സമ്മർദ്ദം നേരിട്ടു. എന്നാൽ ഓരോരുത്തർക്കും അവർ ഒരേ മറുപടി നൽകി: “ഞങ്ങൾ ഗർഭച്ഛിദ്രം ചെയ്യില്ല. നമ്മുടെ കുഞ്ഞ് വികലാംഗനാണെങ്കിൽ പോലും, അവൾ ദൈവത്തിന്റെ ദാനമാണ്, അവന്റെ ഛായയിൽ ഉണ്ടാക്കിയതാണ്. ചെറിയ ചെൻ യു സുരക്ഷിതമായി ജനിച്ചു. മരിക്കുന്നതിന് മുമ്പുള്ള ഏഴ് ആഴ്ചകൾ ജെയിംസും ആനിയും അവളോടൊപ്പം ഉണ്ടായിരുന്നു.

       ജെയിംസിന്റെയും ആനിന്റെയും ധീരമായ പ്രവൃത്തി ശ്രദ്ധിക്കപ്പെടാതെ പോയില്ല. അവരുടെ വിശ്വാസത്തിൽ അവരുടെ ഡോക്ടർ വളരെ പ്രേരിതനായി, “ഓരോ മാതാപിതാക്കളും അവരുടെ കുട്ടികളോട് നിങ്ങളെപ്പോലെ പെരുമാറിയിരുന്നെങ്കിൽ, നമുക്ക് മറ്റൊരു സമൂഹം വികസിക്കപ്പെടും” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അവർ തന്റെ മെഡിക്കൽ വിദ്യാർത്ഥികളോട് സംസാരിക്കുമോ എന്ന് ചോദിച്ചു, എന്തുകൊണ്ടാണ് അവർ ചെൻ യുവിന് അങ്ങനെ കരുതൽ കൊടുത്തത് എന്നതിന്റെ കാരണം പങ്കുവെച്ചു. അങ്ങനെ അധികാരമോ സ്ഥാനമാനങ്ങളോ ഇല്ലാത്ത ദമ്പതികൾ അവരുടെ ലോകത്തിന് വെളിച്ചമായി മാറി, ലോകത്തിന് കാണാൻ കഴിയാത്ത ദൈവത്തിന്റെ ഒരു ദർശനം നൽകി ജീവിക്കാനുള്ള മറ്റൊരു വഴി കാണിച്ചു.

ഊര്‍ജ്ജസ്വലമായ വിജയം

“നിങ്ങൾ ഭൂമിയുടെ ഉപ്പാണ്… നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്…” നമ്മുടെ തീം പരിഗണിക്കുമ്പോൾ യേശുവിന്റെ ഈ വാക്കുകൾ വളരെ പ്രധാനമാണ്. വിദഗ്ധർ പറയുന്നതുപോലെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ഘടകം നേട്ടങ്ങളെ കുറിച്ചുള്ള കാര്യമായ ഒരു ബോധമാണ്, അത് ഒരു ലക്ഷ്യം പിന്തുടരുന്നതിലൂടെയോ, ഒരു വൈദഗ്ദ്ധ്യം നേടുന്നതിലൂടെയോ അല്ലെങ്കിൽ വ്യക്തിപരമായി പ്രാധാന്യമുള്ള ചെയ്യുന്ന ഏതെങ്കിലും ജോലിയിലൂടെയോ ലഭിക്കുന്നത് ആയിരിക്കാം.

        ഒരു ഹോബിയിൽ വൈദഗ്ദ്ധ്യം നേടാനോ അല്ലെങ്കിൽ തൊഴിലിൽ ലക്ഷ്യം നേടാനോ യേശു ഒരിക്കലും നമ്മോട് പറയുന്നില്ലെങ്കിലും, ഉയർന്ന നേട്ടം കൈവരിക്കാൻ അവൻ നമ്മെ സജ്ജമാക്കുന്നു. തന്റെ ദൗത്യത്തിൽ ചേരാൻ ഉന്നതരെയും ശക്തരെയും തിരഞ്ഞെടുക്കുന്നതിനുപകരം, യേശു ഏറ്റവും കുറഞ്ഞ സാധ്യതയുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നു: തന്റെ ആത്മാവിന്റെ ശക്തിയിൽ ഉപ്പും വെളിച്ചവും ഉള്ള സ്നേഹത്തിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ ചെയ്യുന്ന സാധാരണ ആളുകൾ.

        തന്റെ പ്രസംഗത്തിന്റെ അവസാനത്തിൽ, യേശു പ്രാർത്ഥനയെക്കുറിച്ച് സംസാരിക്കുന്നു, നമുക്ക് ആവശ്യമുള്ളത് നൽകുന്നതിന് ദൈവത്തെ വിശ്വസിക്കാമെന്ന് ഉറപ്പുനൽകുന്നു. അവൻ ചോദിച്ചു “മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:9-11). മറ്റൊരവസരത്തിൽ യേശു സമാനമായ ഒരു കാര്യം പറഞ്ഞു, എന്നാൽ കൗതുകകരമായ ഒരു ട്വിസ്റ്റോടെ: “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കോസ് 11:13, ഊന്നി പറഞ്ഞു).

        പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്ന എല്ലാ പ്രഭാഷണങ്ങളും ജീവിക്കുന്നതിനുള്ള താക്കോലാണ്. നാം വിശ്വസിക്കുമ്പോൾ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നു, യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുകയും അവ ജീവിക്കാൻ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു (യോഹന്നാൻ 14:15-18, 23-26). അപ്പോസ്തലനായ പൗലോസ് പിന്നീട് വിശദീകരിച്ചതുപോലെ, നമ്മെ കൂടുതൽ സ്നേഹമുള്ളവരും സന്തോഷമുള്ളവരും വിശ്വസ്തരും ദയയുള്ളവരുമാക്കാൻ ഉള്ളിൽ നിന്ന് യേശു പ്രവർത്തിക്കുന്നത് ആത്മാവിനാൽ ആണ് (ഗലാത്യർ 5:16-26), കൂടാതെ, മറ്റുള്ളവരെ സ്വാധീനിക്കാനും സേവിക്കാനും ഒരു നദിപോലെ, ആത്മാവ് ഒഴുകുന്നു. (യോഹന്നാൻ 7:38-39; പ്രവൃത്തികൾ 1:8). ഇതിനർത്ഥം ക്രിസ്തീയ ജീവിതം കൂടുതൽ കഠിനമായി പരിശ്രമിക്കുന്നതിനല്ല, മറിച്ച് നമ്മെ നിറയ്ക്കാനും നമ്മിലൂടെ പ്രവർത്തിക്കാനും ദൈവത്തിന്റെ ആത്മാവിനോട് ആവശ്യപ്പെടുക എന്നതാണ്. അതിനർത്ഥം ഉപ്പും വെളിച്ചവും നേടിയെടുക്കുന്നതിന് നമ്മുടെ വിനയം, ലഭ്യത, സന്നദ്ധത എന്നിവ അൽപ്പം കൂടുതൽ ആവശ്യമാണ്.

        ചില ദിവസങ്ങളിൽ നമുക്ക് ലോകത്ത് സ്വാധീനം ഇല്ലാത്തവരായും നമ്മൾ ആരുമില്ലാത്തവരായും തോന്നിയേക്കാം. എന്നാൽ യേശു നമ്മെ അഗാധമായ നേട്ടങ്ങൾ കൈവരിച്ചവരായി സ്ഥാപിക്കുന്നു. നമ്മൾ പുറമെ അറിയപ്പെടുന്നതിലും ശക്തരാണ്.

banner image

ന്ന് ചെക്ക്ഔട്ടിൽ മാഗസിൻ റാക്കുകൾ സൂക്ഷ്‌മമായി പരിശോധിക്കുക. പ്രണയം കണ്ടെത്തിയവർ ആരൊക്ക പ്രണയം നഷ്ടപ്പെട്ടത് ആർക്കൊക്ക എന്ന അതിലെ ദീർഘമായ തലക്കെട്ടുകളും പ്രണയത്തെ എങ്ങനെ ആകർഷിക്കാമെന്നും പ്രണയിക്കാമെന്നുമുള്ള നീണ്ട പട്ടികകൾളും നോക്കൂ. നമ്മൾ കാണുന്ന സിനിമകൾ നോക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്ലേലിസ്റ്റിലെ പാട്ടുകളുടെ വരികൾ കേൾക്കുക. സ്നേഹമാണ് പ്രധാന തീം, ബന്ധത്തിനായുള്ള നമ്മുടെ ആഴമായ ആഗ്രഹം വെളിപ്പെടുത്തുന്നു.

        വിദഗ്ധരുടെ അഭിപ്രായത്തിൽ, ശക്തമായ ബന്ധങ്ങൾ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് പ്രധാനമാണ്. “ഏകാന്തതയ്ക്കു വളരെ കുറച്ച് പോസിറ്റീവ് മാത്രമേ തരാൻ കഴിയുകയുള്ളു,” മനഃശാസ്ത്രജ്ഞനായ മാർട്ടിൻ സെലിഗ്മാൻ പറയുന്നു. “മറ്റുള്ളവരാണ് ഇതിനുള്ള ഏറ്റവും നല്ല മറുമരുന്നും ആശ്രയിക്കാൻ പറ്റിയ ഏക കാര്യവും. നമുക്ക് ജീവിതത്തിൽ നല്ല വിവാഹ ജീവിതവും, സുഹൃത്ബന്ധങ്ങളും, നല്ല സാമൂഹിക ബന്ധങ്ങളും ഉണ്ടെങ്കിൽ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ നമ്മൾ അതിനെ നന്നായി നേരിടും. എന്നാൽ നമ്മുടെ ഒരു പ്രശ്‌നം എന്താണെന്നു വെച്ചാൽ, നമ്മൾ നല്ല നാളെക്കായി കാത്തിരിക്കുമ്പോൾ മറ്റു അന്ധകാര ശക്തികൾ നമ്മെ അതിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു.

        ബന്ധങ്ങൾക്കായി നാല് പ്രധാന ശക്തികളെ എടുത്തു കാണിച്ചുകൊണ്ട് യേശു തന്റെ പ്രസംഗത്തിൽ ഗണ്യമായ സമയം ചെലവഴിക്കുന്നു. കോപം, അവിശ്വസ്തത, വ്യാജ വാഗ്ദാനങ്ങൾ, പ്രതികാരം – എന്നിവ ബന്ധങ്ങളെ നശിപ്പിക്കുന്നു (മത്തായി 5:21-42). കാരണം ബന്ധങ്ങൾ ദൈവത്തോടൊപ്പമുള്ള ജീവിതത്തിന്റെ ഹൃദയഭാഗത്താണ് (22:37-40), അവ അവന്റെ പഠിപ്പിക്കലിൽ പ്രധാന സ്ഥാനം വഹിക്കുന്നു. കാരണം അവ വളരെ പ്രധാനമാണ്, ഇവിടെ അവന്റെ വാക്കുകൾ മൂർച്ചയുള്ളതായിരിക്കുന്നു.

കോപത്തിൽ നിന്ന് അനുരഞ്ജനത്തിലേക്ക്

തന്റെ രാജ്യത്തിന്റെ അനുഗ്രഹങ്ങൾ വിവരിച്ച യേശു ഇപ്പോൾ കോപത്തിലേക്ക് തിരിയുന്നു. വഴക്കിന്റെ ആരംഭം, മുഷ്ടി ചുരുട്ടൽ, അല്ലെങ്കിൽ കത്തിയുടെ കുത്ത് എന്നിവയുടെ വേര് കണ്ടെത്തുക, അപ്പോൾ നിങ്ങൾ കോപത്തിന്റെ വിത്ത് കണ്ടെത്തും. ഇവയെല്ലാം കൊലപാതകത്തിന്റെ ആത്മാവിനെ വെളിപ്പെടുത്തുന്നു എന്ന് യേശു പറയുന്നു (മത്തായി 5:22). നമ്മുടെ വാക്കുകളാൽ മറ്റുള്ളവരുടെ പ്രാധാന്യത്തെ താഴ്ത്തി സംസാരിക്കാൻ തുടങ്ങുതാണ് അതിന്റെ സാന്നിധ്യത്തിന്റെ ആദ്യ അടയാളം (5:22B).

        നാം നോക്കുന്നിടത്തെല്ലാം ഇതിന്റെ സത്യമാണ് കാണുന്നത്: ക്രൂരമായ പേരുകൾ ശാശ്വതമായ മുറിപ്പാടുകൾ അവശേഷിപ്പിക്കുന്ന സ്കൂൾ മുറ്റത്ത്, കളിക്കാർ വംശീയ അധിക്ഷേപങ്ങൾ നടത്തുന്ന കായിക മൈതാനങ്ങളിൽ, ശത്രുത ഒരു കലാരൂപമായി മാറിയ സോഷ്യൽ മീഡിയയിൽ, 1994-ലെ റുവാണ്ടൻ വംശഹത്യയിൽ തങ്ങളുടെ ടുട്‌സി ശത്രുക്കളെ “കാക്കപ്പൂക്കൾ” എന്ന് വിളിക്കാൻ മതഭ്രാന്തൻ നേതാക്കൾ ഹൂട്ടൂസുകളെ ഇളക്കിവിട്ടു.

        നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്ന് യേശുവിന് അറിയാം. എന്നാൽ അവ സംഭവിക്കുമ്പോൾ, അപമാനങ്ങൾ അഴിച്ചുവിടരുതെന്ന് അദ്ദേഹം പറയുന്നു. പകരം, അനുരഞ്ജിപ്പിക്കാൻ ശ്രമിക്കുക:

ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (മത്തായി 5:23-25)

        നിങ്ങൾ പള്ളിയിൽ ആരെയെങ്കിലും വ്രണപ്പെടുത്തിയെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ആരാധന നിർത്തി പ്രശ്നം പരിഹരിക്കുക. അയൽക്കാരനുമായി ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടാൽ, കോടതിയിലേക്ക് പോകുന്നതിന് മുമ്പ് അത് വേഗത്തിൽ കൈകാര്യം ചെയ്യുക. അത് നിങ്ങളെ പറ്റിപിടിച്ചു നിൽക്കുന്നിടത്തോളം, അനുരഞ്ജനം ചെയ്യുക എന്ന് യേശു പറയുന്നു.

അവിശ്വസ്തതയിൽ നിന്ന് വിശ്വസ്തതയിലേക്ക്

വിക്ടർ മലറെക് എന്ന പത്രപ്രവർത്തകൻ ഉത്കണ്ഠയും അസ്വസ്ഥതയും ഉളവാക്കുന്ന തന്റെ പുസ്തകമായ ദി ജോൺസിൽ, വേശ്യകളുടെ സേവനം വിലയ്‌ക്കെടുക്കുന്ന പുരുഷന്മാരുടെ പ്രേരണകൾ വെളിപ്പെടുത്തുന്നു. മിക്ക കേസുകളിലും, അശ്ലീലമാണ് പാപത്തിലേക്കു നയിച്ചത്. പുരുഷന്മാർ തങ്ങൾ ആഗ്രഹിക്കുന്ന സുഖാനുഭൂതിയെ ഭാവന ചെയ്യുന്നു, തുടർന്ന് അത് കൊടുക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തുന്നു. പ്രവർത്തി മോഹത്തെ പിന്തുടരുന്നു.

        രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് യേശു ഇതേ മാതൃക വെളിപ്പെടുത്തി. വ്യഭിചാരം ആരംഭിക്കുന്നത് ഒരു ഭ്രമത്തിൽ നിന്നാണ്, അത് മോഹത്തെ തന്നെ പാപമാക്കുന്നു (മത്തായി 5:28). യേശുവിനെ സംബന്ധിച്ചു ‘ഹൃദയം സകലത്തിലും കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ’, യേശു തന്റെ പരിഹാര സന്ദേശം നമ്മുടെ ഭവനങ്ങളിലേക്കു എത്തിക്കാൻ അവൻ അതിശയോക്തി കലർന്ന വാക്ക് ഉപയോഗിക്കുന്നു: വിശ്വസ്തനായിരിക്കുക.

എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. 30വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. (മത്തായി 5:29-30)

        നിങ്ങളുടെ കണ്ണോ കൈയോ നിങ്ങളെ വഴിതെറ്റിക്കാൻ തുടങ്ങിയാൽ, നിങ്ങളുടെ ഹൃദയവും ശരീരവും പിന്തുടരുന്നതിന് മുമ്പ് അന്ധരും മുടന്തരുമായി മാറുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, ചാനൽ മാറുക, കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്യുക, നടക്കുക, പാപം അസാധ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുക. വിവാഹം ഒരു ഗൗരവമേറിയ സമർപ്പണമാണ് (5:32), അതിനാൽ നിങ്ങളുടെ നിലവിലെ അല്ലെങ്കിൽ ഭാവി ജീവിത പങ്കാളിയോട് വിശ്വസ്തത പുലർത്തുക. യേശു മുന്നറിയിപ്പ് നൽകുന്നു, നിങ്ങളുടേതല്ലാത്ത ഒരാളുമായി ചേരരുത്, നിങ്ങളുമായി ബന്ധിക്കപ്പെട്ട ഒരാളെ ഉപേക്ഷിക്കരുത്, യേശു പറയുന്നു.

തെറ്റായ വാഗ്ദാനങ്ങളിൽ നിന്ന് വിശ്വാസത്തിലേക്ക്

വളരെയധികം വിവാഹങ്ങൾ, സൗഹൃദങ്ങൾ, ബിസിനസ്സ് ബന്ധങ്ങൾ എന്നിവ ഓരോ ദിവസവും തകർക്കപ്പെട്ട വിശ്വാസത്താൽ തകർന്നടിയുന്നു. വാഗ്ദാനങ്ങൾ നൽകപ്പെടുന്നു, പക്ഷേ മറക്കുന്നു. കരാർ പഴുതുകൾ ചൂഷണം ചെയ്യപ്പെടുന്നു. ഈ വിനാശകരമായ ബന്ധശക്തിയെ യേശു അടുത്തതായി അഭിസംബോധന ചെയ്യുന്നു.

        യേശുവിന്റെ നാളിൽ, സത്യം ചെയ്തുകൊണ്ട് എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നത് സാധാരണമായിരുന്നു. എന്നാൽ നിങ്ങളുടെ വാക്കിൽ സമർത്ഥനായാൽ, നിങ്ങൾക്ക് സ്വയം നിയമപരമായ പഴുതുണ്ടാക്കാം. “ദൈവത്താൽ” ചെയ്ത സത്യപ്രതിജ്ഞകൾ ഒരിക്കലും മാറ്റിപറയാൻ പറ്റാത്തവയായിരുന്നു. എന്നാൽ “സ്വർഗ്ഗം,” “ഭൂമി,” “ജറുസലേം” അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടുള്ള സത്യം അങ്ങനെയായിരുന്നില്ല. എന്നാൽ യേശു പറയുന്നു, നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക, അല്ലെങ്കിൽ നിങ്ങൾ പാലിക്കേണ്ട ആവശ്യമില്ലാത്ത ഒരു വാഗ്ദാനം നൽകിയേക്കാം!

      കാരണം ഒന്നും ദൈവത്തിൽ നിന്ന് സ്വതന്ത്രമല്ല-ആകാശമായാലും ഭൂമിയായാലും, അല്ലെങ്കിൽ മറ്റെന്തെങ്കിലും – അവർ ചെയ്യുന്ന ഏതൊരു ശപഥവും എന്തായാലും ദൈവത്തോടാണ്. അതിനാൽ യേശു ശപഥങ്ങളെ മൊത്തത്തിൽ പഴിക്കുന്നു, കാരണം സത്യ വാഗ്ദാനങ്ങൾ ഒരു സാധാരണ ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്നത് അർത്ഥമില്ലാതാക്കി കളയുന്നു (5:33-36).
അവൻ പറയുന്നു, പകരം, സത്യസന്ധരായിരിക്കുക:

നിങ്ങൾക്ക് പറയാനുള്ളത് ‘ഉവ്വ് ‘ അല്ലെങ്കിൽ ‘ഇല്ല’ എന്ന് മാത്രം; ഇതിനപ്പുറമുള്ളതെല്ലാം ദുഷ്ടനിൽ നിന്നാണ് വരുന്നത് (മത്തായി 5:37)

പ്രതികാരം മുതൽ കൃപ വരെ

ഒടുവിൽ, പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തെ യേശു കൈകാര്യം ചെയ്യുന്നു. ഒരു കുറ്റകൃത്യത്തിന് ശേഷം എത്രമാത്രം പ്രതികാരം ചെയ്യാമെന്നതിന് യഹൂദ നിയമം ഇതിനകം തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും (ഉദാഹരണത്തിന്, നിങ്ങൾ എന്റെ പല്ല് പറിച്ചെടുത്താൽ, എനിക്ക് നിങ്ങളുടെ ജീവൻ എടുക്കാൻ കഴിയില്ല) – പുറപ്പാട് 21:23-25, മത്തായി 5:38),അനീതിക്കെതിരെയുള്ള പ്രതികരിക്കുന്നതിനായി യേശു മറ്റൊരു വഴി കാണിക്കുന്നു, അവ സമൂലവും അന്നുമുതൽ ചരിത്രത്തെ ഇളക്കിമറിച്ചുമിരിക്കുന്നു. . മൂന്ന് സാഹചര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് യേശു അത് ഒരുക്കിയിരിക്കുന്നത്.

        യേശുവിന്റെ കാലത്ത് ചെകിട്ടത്തടി അത്ര വലിയ ആക്രമണമായിരുന്നില്ല, മറിച്ച് അപമാനമായിരുന്നു; നിങ്ങളുടെ വസ്ത്രത്തിനു വേണ്ടി കേസെടുക്കുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ കഴിയാത്തത്ര ഒരു ദരിദ്രനായിരുന്നു, ഇപ്പോൾ നിങ്ങളുടെ വസ്ത്രങ്ങൾ തന്നെ നഷ്ടപ്പെടുന്നു, കൂടാതെ ഒരു റോമൻ പട്ടാളക്കാരന്റെ ചുമട് വഹിക്കുക എന്നത് ഒരു യഹൂദനോട് പലപ്പോഴും ആവശ്യപ്പെടുന്ന നിന്ദ്യമായ ജോലിയായിരുന്നു. പ്രതികാരം ചെയ്യാതെ പ്രതികരിക്കാൻ ഇരയെ പ്രാപ്തനാക്കുന്ന അനീതിക്കെതിരായ പ്രതികരണത്തെ വിവരിക്കാൻ യേശു ഈ അപമാനകരമായ അനുഭവങ്ങൾ ഉപയോഗിക്കുന്നു (മത്തായി 5:39-41). നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. അവർ നിങ്ങളുടെ വസ്ത്രത്തിനു വേണ്ടി വ്യവഹരിക്കുകയാണെങ്കിൽ, നിങ്ങളുടെ പുതപ്പും വിട്ടു കൊടുക്ക. ഒരു റോമന്റെ ഉത്തരവുകളെ ചെറുക്കുന്നതിനുപകരം, ആവശ്യത്തിലധികം അവനോടുകൂടെ പോക. ചുരുക്കത്തിൽ, ദുരുപയോഗത്തിന് വിധേയരാകുകയോ തിരിച്ചടിക്കുകയോ ചെയ്യരുത്, എന്നാൽ അവരോട് കൃപ കാണിച്ചുകൊണ്ട് ഉയർന്ന മാതൃക കാണിക്കുന്ന രീതിയിൽ പ്രതികരിക്കുക.

ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ (മത്തായി 5:44-45)

        റേ ഹിന്റൺ തന്റെ നീണ്ട ജയിലി ജീവിതത്തിൽ ഉടനീളം തന്റെ ശത്രുക്കൾക്കായി ഓരോ ദിവസവും പ്രാർത്ഥിച്ചുകൊണ്ടിരുന്നത് ഇതാണ്. ചിലപ്പോൾ അത്തരം കൃപ വ്യാപിക്കുന്നത് ശത്രുവിനെ മാറ്റത്തിലേക്ക് നയിച്ചേക്കാം.

        1996-ലെ ഒരു ശനിയാഴ്ച രാത്രി, പത്തൊൻപതുകാരനായ ഡാനി ഗിവൻസ് ആയുധങ്ങൾ കവർച്ച ചെയ്യാനായി ഒരു പട്ടാളക്കാരന്റെ ക്ലബ്ബിൽ കയറി. ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസർ ആർട്ട് ബ്ലേക്കി അകത്തുണ്ടായിരുന്ന കാര്യം, അവൻ അറിഞ്ഞിരുന്നില്ല. ആർട്ടും അവനും തമ്മിലുള്ള ഏറ്റുമുട്ടലിൽ, ഡാനി ആർട്ടിനെ സൈഡിൽ നിന്നും വെടിവച്ചു. താമസിയാതെ ഡാനി ജയിലിലായി.

        കൊലപാതകശ്രമം, ആയുധ കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി ഡാനി മുപ്പത് വർഷത്തിലധികം ജയിൽവാസം അനുഭവിക്കാൻ ഉത്തരവായി. പക്ഷേ, അതിശയകരമെന്നു പറയട്ടെ, ആർട്ട് ഡാനിയുടെ രക്ഷയ്ക്കായി വന്നു. “നമ്മൾ ഈ യുവാവിന്റെ താക്കോൽ വലിച്ചെറിയരുത്,” ഡാനിയുടെ ശിക്ഷാവിധി വേളയിൽ ആർട്ട് ജഡ്ജിയോട് പറഞ്ഞു. “അവന് മറ്റൊരു അവസരം നൽകണമെന്ന് ഞാൻ കരുതുന്നു.” ജഡ്ജി ഈറനണിഞ്ഞു, ശിക്ഷയിൽ ഇളവു നൽകി പതിനെട്ടു വർഷമാക്കി കുറച്ചു.

        തുടർന്നുള്ള വർഷങ്ങളിൽ ഡാനിയുടെ പുരോഗതി ആർട്ട് ട്രാക്ക് ചെയ്തു, അവന്റെ അമ്മയെപോലും അതിനായി ആർട് പിന്തുടർന്നു പരിശോധിച്ചു. ജയിലിൽ ഡാനി ഒരു ക്രിസ്ത്യാനിയായി മാറിയപ്പോൾ, ആർട്ട് വീണ്ടും ഡാനിയുടെ ശിക്ഷ ഇളവിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു, അധികാരികളോട് അവൻ ശിക്ഷയിൽ നിന്നും കുറച്ചു നേരത്തെ തന്നെ മോചിപ്പിക്കാൻ അഭ്യർത്ഥിച്ചു. “ഞാൻ ജയിലിൽ കിടന്ന മുഴുവൻ സമയവും,” ഡാനി ഓർക്കുകയുണ്ടായി, “ഈ മാന്യനു എന്നോട് സ്നേഹമല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഒരു മാലാഖയെ വെടിവെച്ചുതു പോലെയായിരുന്നു അത്.”

        പന്ത്രണ്ട് വർഷത്തിന് ശേഷം ജാമ്യത്തിൽ ഡാനി പുറത്തിറങ്ങി. ഒരു ദിവസം തെരുവിലൂടെ നടക്കുമ്പോൾ ഒരു പോലീസ് കാറിൽ ഒരു ഉദ്യോഗസ്ഥൻ അവനെ തടഞ്ഞു നിർത്തി . “എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്,” ഓഫീസർ പറഞ്ഞു, പുറത്തിറങ്ങി ഡാനിയെ അദ്ദേഹം ആലിംഗനം ചെയ്തു. “ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നോട് ക്ഷമിക്കുന്നു.” അത് ആർട്ട് ആയിരുന്നു.

        ആർട്ടിന്റെ കാരുണ്യത്തിന്റെ ഫലമായി ഒരു കമ്മ്യൂണിറ്റി പ്രവർത്തകനായി മാറിയ ഡാനി പറയുന്നു, “അന്നുമുതൽ എന്റെ ജീവിതത്തിലെ ആഹ്വാനമാണ് ആർട്ടിനെപ്പോലെയുള്ള മനുഷ്യനാകുക എന്നത്”. ആർട്ട് പ്രതികാരം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ, അവൻ തന്റെ ശത്രുവിനെപ്പോലെയാകുമായിരുന്നു. ശത്രുവിനെ സ്‌നേഹിക്കുന്നതിലൂടെ അവന്റെ ശത്രു അവനെപ്പോലെയായി.

        ഗിരിപ്രഭാഷണത്തിന്റെ ഈ ഭാഗത്ത് യേശുവിന്റെ വിശദീകരണം ആവശ്യമായിരിക്കുന്നു, സ്നേഹ ബന്ധത്തിനായുള്ള നമ്മുടെ ആഗ്രഹം ഒരു ‘ഹാൾമാർക്ക് കാർഡ് മെസ്സേജ്’ കൊണ്ട് പൂർത്തീകരിക്കപ്പെടാനാകില്ല. എന്നാൽ പലപ്പോഴും അങ്ങനെയുള്ള ആദർശങ്ങളിൽ നമ്മൾ പലപ്പോഴും പരാജയപ്പെടുമെങ്കിലും, അവയിലേക്ക് ചുവടുവെക്കാൻ നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവ് തയ്യാറാണ്. അചഞ്ചലമായ ജീവിതം എന്നത് കോപം, അവിശ്വസ്തത, തെറ്റായ വാഗ്ദാനങ്ങൾ, അല്ലെങ്കിൽ പ്രതികാരം എന്നിവയിൽ അധിഷ്ഠിതമല്ല. അനുരഞ്ജനം, വിശ്വസ്തത, സത്യസന്ധത, സ്നേഹം എന്നിവ പിന്തുടരാൻ നാം എത്രത്തോളം ആത്മാവിന്റെ സഹായം തേടുന്നുവോ അത്രയധികം നമ്മളും ഡാനിയെപ്പോലുള്ളവരും ശക്തരുമാകും.

banner image

ക്ഷണത്തിനും വെള്ളത്തിനും വേണ്ടി  മാത്രമല്ല മനുഷ്യർക്ക് വിശക്കുന്നത്. ഒരു ജീവിത ലക്ഷ്യത്തിനായും നമുക്ക് വിശക്കുന്നു – നമ്മുടെ ജീവിതം ഒരു വലിയ ലക്ഷ്യത്തിനായി വേണ്ടിയുള്ളതാണ് എന്ന ഒരു തോന്നലിനു വേണ്ടിയുള്ള ദാഹം, നമ്മൾ എന്തിനാണ് നിലനിൽക്കുന്നത്, എന്തുകൊണ്ടാണ് ലോകം അങ്ങനെയായിരിക്കുന്നത് എന്നിവയ്ക്കൊക്കെ ഉത്തരങ്ങളുണ്ട്. മഹത്തായ ഒരു ലക്ഷ്യത്തെ പിന്തുടർന്ന് നാം ഇവയ്ക്കുള്ള അർത്ഥം കണ്ടെത്തുമ്പോൾ അതിലൂടെ നമ്മൾ ഏറ്റം ശക്തിയുള്ളവരാണെന്നു ഗവേഷകർ ഊന്നി പറയുന്നു.

        പണം സമ്പാദിക്കുന്നതിനേക്കാളും(6:19-24), സ്വയം കേന്ദ്രീകൃതമായ ആത്മീയതയേക്കാളും(6:1-18) വലുതായ സമ്പൂർണ്ണ പ്രതിബദ്ധത ആവശ്യമുള്ള നമ്മുടെ മുൻപിൽ ശരിയായ കാരണങ്ങൾ നിരത്തികൊണ്ടു ഗിരിപ്രഭാഷണം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു, (7:13–23), (6:24, 33). അത് ദൈവരാജ്യത്തിന്റെ കാരണമാണ്-ദൈവത്തിന്റെ പരിപാലനയിലും അവന്റെ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയും ജീവിക്കുന്ന ഒരു ജീവിതം.

പ്രതിരോധത്തിന്റെ പ്രാർത്ഥന

ആദ്യകാലങ്ങളിൽ ചില റബ്ബിമാർ തങ്ങളുടെ ശിഷ്യന്മാർക്ക് അവരുടെ പഠിപ്പിക്കലുകൾ സംഗ്രഹിക്കുന്ന ഒരു മാതൃകാ പ്രാർത്ഥന നടത്തുമായിരുന്നു. കർത്താവിന്റെ പ്രാർത്ഥന എന്ന് നമ്മൾ അറിയുന്ന ഒന്ന് യേശു നമുക്ക് തന്നിരിക്കുന്നു(മത്തായി 6:9-13). എങ്ങനെ പ്രാർത്ഥിക്കണമെന്നും നമ്മുടെ ജീവിതത്തെ നയിക്കേണ്ട മൂല്യങ്ങളെക്കുറിച്ചുമുള്ള ഒരു സമയോചിത മാർഗനിർദേശം മാത്രമല്ല ഈ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ജീവിതം എങ്ങനെ അർത്ഥവത്താണ് എന്ന ഒരു ദർശനം കൂടിയാണ് നൽകുന്നത്.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ . . .

        പ്രാർത്ഥന ആരംഭിക്കുന്നത് ജീവിതത്തിന്റെ അടിസ്ഥാനമായ ദൈവത്തിൽ നിന്നാണ്. ദൈവം നമ്മുടെ ജീവിതത്തിൽ ഉൾപ്പെടാത്ത ഏതോ വിദൂര ദൈവമല്ല, മറിച്ച് അടുപ്പവും കരുതലും സംരക്ഷണവും ഉള്ളവനാണെന്നും അത് നമ്മോട് പറയുന്നു. സഹിഷ്ണുത ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഇത് പ്രാഥമികമാണ്. ദൈവം നമ്മെ ഒരു പിതാവിനെപ്പോലെ സ്നേഹിക്കുകയും തന്റെ വിലയേറിയ മക്കളായി നമ്മെ സ്വീകരിക്കുകയും ചെയ്യുന്നു.

. . . നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ

        അത്യാഗ്രഹം, വഞ്ചന, പ്രതികാരം തുടങ്ങിയ തിന്മകൾ വളരെ തെറ്റാണ്, കാരണം യഥാർത്ഥ ഹൃദയത്തിൽ നല്ലവനും ശുദ്ധനും വിശുദ്ധനുമായ ഒരാൾ ഇരിക്കുന്നു എന്നതാണ്. ഡാലസ് വില്ലാർഡ് പറയുന്നത് പോലെ, ഈ ദൈവത്തെ ചുറ്റി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും മറ്റെല്ലാറ്റിലുമുപരിയായി അവന്റെ നാമത്തെ നാം ആദരിക്കുന്നതുവരെയും, മനുഷ്യന്റെ ദിശ സൂചിക എല്ലായ്പ്പോഴും തെറ്റായ ദിശയിലേക്കായിരിക്കും.

നിന്റെ രാജ്യം വരേണമേ.

        ദൈവം നമ്മുടെ ശരിയായ ഭരണാധികാരിയായിരിക്കെ, അവനെ തള്ളിക്കളയാനുള്ള സ്വാതന്ത്ര്യവും അവൻ നമുക്കു നൽകിയിട്ടുണ്ട്. നമ്മുടെ – ചരിത്രത്തിലെ യുദ്ധങ്ങളും ക്രൂരതയും കാണിക്കുന്നതുപോലെ. അതിനാൽ, തിന്മ ഇല്ലാതാകാനും സമാധാനം തിരികെ വരാനും, ലോകം വീണ്ടും അവന്റെ സംരക്ഷണത്തിലും മാർഗനിർദേശത്തിലും വരാൻ ഇവിടെ നമ്മൾ പ്രാർത്ഥിക്കുന്നു.

നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.

        ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിൽ ചെയ്തുകഴിഞ്ഞു; അത് ഭൂമിയിൽ നമ്മുടെ വീടുകളിലും ഓഫീസുകളിലും സർവ്വകലാശാലകളിലും അയൽപക്കങ്ങളിലും നടക്കാൻ നമ്മൾ പ്രാർത്ഥിക്കുന്നു. ഇതാണ് നമ്മുടെ “മഹത്തായ കാര്യം,” നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം-കുട്ടികളെ വളർത്തുക, ക്ലാസ് പഠിപ്പിക്കുക, റോഡുകൾ നിർമ്മിക്കുക, കലാസൃഷ്ടികൾ ഉണ്ടാക്കുക, ദൈവം നമുക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഏത് ജോലിയും ചെയ്തു തീർക്കുക. എല്ലാത്തിനുമുപരി, നമ്മൾ ലോകത്തിലെ അവന്റെ മാറ്റ-പ്രതിനിധിമാരാണ്, ഇവിടം ഒരു ദിവസം അവൻ കെട്ടിപ്പണിയുന്ന സ്വർഗ്ഗം പോലെയാക്കി മാറ്റുന്നു.

ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ…

        ഭക്ഷണം, വസ്‌ത്രം, ജോലി, പാർപ്പിടം എന്നിങ്ങനെയുള്ള നമ്മുടെ ദൈനംദിന ആവശ്യങ്ങളിലും ദൈവം ശ്രദ്ധിക്കുന്നു. സ്വയം പ്രതിരോധിക്കാൻ നമ്മൾ ഒറ്റയ്ക്കല്ല. നമ്മുടെ ആവശ്യങ്ങളും, നമുക്ക് ചുറ്റുമുള്ളവരുടെയും, കുറവുള്ള മറ്റെല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ അവനോട് അപേക്ഷിക്കുന്നു.

…ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ. . .

        ചിന്തയിലായാലും പ്രവൃത്തിയിലായാലും, നമ്മൾ ഓരോരുത്തരും ദേഷ്യപ്പെട്ടു, അവിശ്വസ്തരായി, വാഗ്ദാനങ്ങൾ ലംഘിച്ചു, പ്രതികാരം ചെയ്യാൻ ശ്രമിച്ചു. നാം ഓരോരുത്തരും, സത്യത്തിൽ, ദൈവത്തിൻറേതിനേക്കാൾ നമ്മുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നു. അതിനാൽ, ലോകത്തിന്റെ തിന്മയിൽ നമ്മുടെ ഭാഗത്തു നിന്നുള്ള ക്ഷമ ഇവിടെ നാം കണ്ടെത്തുന്നു. യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു, അങ്ങനെ നമ്മുടെ പാപങ്ങൾ കഴുകപ്പെടുന്നു – മഴയിൽ ചെളി കഴുകുന്നതു പോലെ. ക്ഷമിക്കപ്പെടാത്ത പാപങ്ങൾ നമ്മെ ദുർബലരാക്കുന്നു, എന്നാൽ ദൈവത്തിന്റെ ക്ഷമ നമ്മെ ശക്തരാക്കുന്നു.

…ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ.

        കൈപ്പും നീരസവും വളരെ എളുപ്പത്തിൽ വളരുന്നതിനാൽ, അവ വേഗത്തിൽ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. ആരാണ് നിന്നോട് തെറ്റ് ചെയ്തത്? ആ അന്തരീക്ഷത്തെ മാറ്റുവാൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? പ്രാർത്ഥനയുടെ ഈ ഭാഗം നമ്മൾ തെറ്റ് ചെയ്ത ആരെയെങ്കിലും ഓർമ്മിപ്പിക്കാൻ സഹായിക്കും, അതിനാൽ നമ്മുടെ ബന്ധത്തിലെ കണ്ണുനീർ പരിഹരിക്കാനാകും.

ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.

        നമ്മുടെ ലോകത്തിന്റെ പ്രശ്നങ്ങൾ മനുഷ്യർ ഉണ്ടാക്കുന്നത് മാത്രമല്ല. പ്രലോഭിപ്പിക്കുകയും കുറ്റപ്പെടുത്തുകയും കുറ്റം ചുമത്തുകയും ചെയ്യുന്ന ഒരു “ദുഷ്ടൻ” പ്രവർത്തിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ വിശ്വസ്ത സ്വഭാവത്തിന് അനുസൃതമായി തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ശക്തിക്കായി നമ്മൾ ഇപ്പോൾ പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രലോഭനങ്ങളിൽ യേശുവിനെപ്പോലെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കാൻ, നാം അവന്റെ ആത്മാവിനെ വിളിക്കുന്നു.

എന്തെന്നാൽ, രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമേൻ

        ആദ്യകാല ബൈബിൾ കയ്യെഴുത്തുപ്രതികളിൽ കാണുന്നില്ലെങ്കിലും, പ്രാർത്ഥനയുടെ ജനപ്രിയമായ സമാപനം ഉചിതമാണ്. ദൈവത്തിൽ നിന്ന് തുടങ്ങി, നമ്മൾ ഇപ്പോൾ ദൈവത്തിൽ അവസാനിപ്പിക്കുന്നു-ലോകത്തിന്റെ ഉടമസ്ഥതയും നമ്മുടെ ജീവിതത്തെ നയിക്കാനുള്ള യോഗ്യതയും തിരിച്ചറിയുന്നു. ആത്യന്തികമായി, ജീവിതവും അതിന്റെ അർത്ഥവും അവനെക്കുറിച്ചാണ്.

        മനുഷ്യർ ലോകത്തിലെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരം തേടുകയും തങ്ങളെക്കാൾ മഹത്തായ ഒരു ലക്ഷ്യം പിന്തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രസംഗത്തിൽ, യേശു നമുക്ക് മുന്നോട്ടുള്ള ഒരു വഴി വാഗ്ദാനം ചെയ്യുന്നു: “മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33).

ശക്തമായി തുടരുന്നു

റേ ഹിന്റൺ മുപ്പതു വർഷത്തെ അനീതിയിൽ രോഷാകുലനാകാതെ സഹിച്ചു നില്ക്കാൻ സഹായിച്ച ഒരു ശക്തി കണ്ടെത്തി. ആർട്ട് ബ്ലേക്കി തന്റെ അക്രമിയെ മാറ്റാൻ സഹായിക്കുന്ന വിധത്തിൽ ഉപദ്രവത്തോട് പ്രതികരിക്കാനുള്ള ശക്തി കണ്ടെത്തി. സ്വന്തം ഇഷ്ടം കൊണ്ട് മാത്രം ഈ ശക്തി കണ്ടെത്താനാവില്ല. അവരുടെ ജീവിതത്തിൽ വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ചു ആ വീട്ടിന്മേൽ അലച്ചു, എന്നിട്ടും യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ വാക്കുകൾ പ്രയോഗത്തിൽ വരുത്തിക്കൊണ്ട് അവർ അവരുടെ പരീക്ഷണങ്ങളെ അതിജീവിച്ചു (മത്തായി 7:24-25).

   അവരെപ്പോലെ, നഷ്‌ടത്തിന്റെയോ വിശ്വാസവഞ്ചനയുടെയോ നമ്മുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെയോ കാറ്റ് നമ്മെ തളർത്തുമ്പോൾ, നമ്മുടെ ജനാലകളെ തല്ലിത്തകർക്കുന്ന മഴയും മേൽക്കൂരകളിൽ ഇടിമുഴക്കവും ഉണ്ടായേക്കാം. ജീവിതത്തിന്റെ കൊടുങ്കാറ്റുകളിൽ നിന്ന് നാം രക്ഷപ്പെടുമെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ അവ വരുമ്പോൾ അവൻ നമ്മോടൊപ്പമുണ്ട്(8:23-27). സമകാലിക മനഃശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതുപോലെ, അവൻറെ പ്രസംഗത്തിലെ പഠിപ്പിക്കലുകൾ നമുക്ക് അവയുടെ പ്രവാഹത്തെ ചെറുക്കാനും അവയിലൂടെ വളരാനും ആവശ്യമായ അടിത്തറ നൽകും.

       ആരോഗ്യമുള്ള ഹൃദയം, കാര്യമായ നേട്ടങ്ങൾ, ശക്തമായ ബന്ധങ്ങൾ, അർത്ഥബോധം. യേശുവിന്റെ ഭരണത്തിൽ, അത്തരം കാര്യങ്ങൾ സമൂഹത്തിൽ നല്ല സ്ഥാനവും പദവിയും ഉള്ളവർക്കായി നീക്കിവച്ചിട്ടില്ല; മറിച്ചു അവ സ്വീകരിക്കാൻ തയ്യാറായ കൈകളുള്ള ദുർബലരും നിസ്സാരരുമായ ആളുകൾക്ക് നൽകപ്പെടുന്നു. ക്രിസ്തുവിന്റെ പ്രസംഗം ചെറുത്തുനിൽപ്പിനുള്ള ആയുധങ്ങൾ നമുക്ക് കാണിച്ചുതരുന്നു, അവന്റെ ആത്മാവ് നമ്മെപ്പോലുള്ള ചെറിയ ആളുകൾക്ക് ശക്തരായി മുന്നേറുവാൻ ശക്തി നൽകുന്നു.

banner image