ശ്ചര്യപ്പെടുന്നത് രസകരമാണ്. ചിലപ്പോൾ അവ അത്ഭുതകരവും കോരിത്തരിപ്പിക്കുന്നതുമാണ്- എന്തെങ്കിലും പാരിതോഷികമോ പരിഗണനകളോ പ്രതീക്ഷിക്കാതെ തന്റെ ജോലിയിൽ കഠിനപ്രയത്നം ചെയ്യുന്ന ഒരാൾക്ക് മോഹിപ്പിക്കുന്ന ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നതുപോലെ. അത് സന്തോഷത്താൽ സ്തബ്ധമാകുന്ന സമയമാണ്, അതിന്റെ ആ ചിരി അവന്റെ മുഖത്തു ദിവസങ്ങളോളം പതിപ്പിച്ചിട്ടുണ്ടാകും. എത്ര വലിയ ആശ്ചര്യമാണത് !

ചിലപ്പോൾ ആശ്ചര്യങ്ങൾ ഹൃദയാഭേദകവും ഭയാനകവുമായിരിക്കും- താൻ വളരെ ആരോഗ്യവതിയാണെന്ന് കരുതി തന്റെ പതിവ് പരിശോധനയ്ക്ക് പോകുന്നവൾ, ഒരു കാര്യം കേൾക്കുമ്പോൾ, “ഞങ്ങൾ ചിലത് കണ്ടെത്തിയിരിക്കുന്നു”

നല്ലതും ചീത്തയുമായ ആശ്ചര്യങ്ങൾക്ക് നമ്മെ അല്പം പുറകിലേക്ക് തള്ളിവിടാനുള്ള കരുത്തുണ്ട്. അവ നമ്മുടെ ജീവിതത്തിലെ സമാധാനപരമായ മുൻവിധികളെ അവ വെല്ലുവിളിക്കുന്നു.

യേശു നമുക്കു ദൈവത്തെ വെളിപ്പെടുത്തിയപ്പോൾ, ഇതേ പോലെയുള്ള അസ്വസ്ഥമായ പ്രഭാവം അതിന് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. തന്റെ കാലത്തെ അല്ലെങ്കിൽ നമ്മുടെ കാലത്തെ ആളുകൾക്ക് ദൈവത്തെ മനസ്സിലാക്കുന്നതിനുള്ള അതിരുകൾ അവൻ വിസ്താരമാക്കി. യേശു നമ്മെ പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് കൊണ്ടുപോകുകയും പിതാവിനെക്കുറിച്ചു നമുക്ക് മുമ്പെങ്ങുമില്ലാത്ത വിധം വ്യക്തമായ ഒരു കാഴ്ച്ച അനുവദിക്കുകയും ചെയ്യുന്നു. അവിടെ നാം കാണുന്നത് ഒരു പക്ഷേ നാം പ്രതീക്ഷിക്കുന്നതിലും വളരെ അതിശയകരവും വളരെ വ്യത്യസ്തവുമായിരിക്കും.

നമ്മുടെ ആത്മീയവും ദൈവവചനപരവുമായ മാതൃകകളെ പുനർവിചിന്തനം ചെയ്യാൻ ദൈവത്തിന്റെ ആശ്ചര്യകരമായ വശം നമ്മെ വെല്ലുവിളിക്കുന്നു. നാം സങ്കൽപ്പിക്കുന്നതിനേക്കാൾ തികച്ചും വ്യത്യസ്‌തമായിരിക്കാൻ സാധ്യതയുള്ള ദൈവത്തെപ്പറ്റിയുള്ള ഒരു വീക്ഷണം പരിഗണിക്കുവാൻ യേശു നമ്മെ സഹായിക്കുന്നു.

യേശു വെളിപ്പെടുത്തിയ പിതാവിന്റെ ഹൃദയത്തെ തരംതിരിക്കുവാൻ മതിയായ തലക്കെട്ടുകൾ നമുക്കില്ലാത്തവിധം, അപ്രതീക്ഷിതമായ വഴികളിലൂടെ താൻ ദൈവത്തെ വെളിപ്പെടുത്തി.

അപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് യേശു നമ്മോട് പറഞ്ഞത് എന്താണ്? സമ്മതപൂർവ്വം മാത്രമേ നമുക്ക് കഥ പറഞ്ഞ് തുടങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ, തുടർന്നുള്ള താളുകളിൽ, ആർക്കും പ്രതീക്ഷിക്കാവുന്നതിലും അതിശയകരവും ആശ്ചര്യകരവുമായ ചില വഴികളിലൂടെ ദൈവം തന്നെ ക്രിസ്തുവിൽ വെളിപ്പെടുത്തുന്നത് നമുക്ക് കാണാം.

ബിൽ ക്രൗഡർ

ഉള്ളടക്കം

banner image

ഞാൻ ആദ്യമായി ഇസ്രായേലിൽ പോയപ്പോൾ, എനിക്കുതന്നെ അത്ഭുതമായിത്തോന്നി. യേശു തന്റെ ഭൗമിക ജീവിതത്തിലും ശുശ്രൂഷയിലും ഏറിയ പങ്കും ചെലവഴിച്ച ഗലീല കടൽ ഞാൻ ആദ്യമായി കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. ഒലിവ് മലയുടെ മുകളിൽ നിന്നുള്ള പഴയ നഗരമായ ജറുസലേമിന്റെ അതിമനോഹരമായ കാഴ്ച കണ്ട് അമ്പരന്നു. മസാദയിലെ പർവത കോട്ടയുടെ ചരിത്രത്തിലും ഹൃദയവേദനയിലും കൗതുകമുണർത്തി. ജറുസലേമിലെ യാദ് വാഷെമിലെ വംശഹത്യാ സ്മാരകത്തിൽ ഞങ്ങൾ സമയം ചെലവഴിച്ചപ്പോൾ എനിക്ക് തോന്നിയ ഭയത്തിന്റെയും സങ്കടത്തിന്റെയും വികാരത്താൽ ഹൃദയം തകർന്നു.

എന്നിരുന്നാലും, ആ അത്ഭുതങ്ങൾക്ക് നടുവിലും, ബൈബിൾ ദേശങ്ങളിലെ ഏറ്റവും അറിയപ്പെടുന്ന രണ്ട് സ്ഥലങ്ങൾ-ബെത്‌ലഹേമും നസ്രത്തും ഞാൻ എത്രമാത്രം തളർന്നുത്തി എന്നത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അവർ സാധാരണക്കാരായിരുന്നു. എല്ലാവർഷവും ക്രിസ്‌മസിന് ഞാൻ വിഭാവനം ചെയ്‌തിരുന്ന “ചെറിയ പട്ടണമായ ബെത്‌ലഹേമിൽ” നിന്ന് വളരെ വിചിത്രമായ, ഹൃദയഹാരിയല്ലാത്ത വൃത്തികെട്ട നഗരങ്ങളായിരുന്നു അവ. ആ ചരിത്ര സ്ഥലങ്ങളിൽ ഞാൻ കണ്ട സാധാരണത്വത്തിന് ഞാൻ തയ്യാറല്ലായിരുന്നു.

എന്റെ വ്യക്തിപരമായ നിരാശയെക്കാൾ ഉപരിയായി, ആ സാധാരണത്വമാണ് അവരെ വളരെ പ്രാധാന്യമുള്ളതാക്കുന്നത്. യേശുവിന്റെ ഗൂഢവും അവച്യവുമായ മനുഷ്യാവതാരം മയക്കംപിടിച്ച പുരാതന ഗ്രാമങ്ങൾക്ക് പ്രാധാന്യം നൽകിയതിന്റെ ഒരു രൂപകമാണ് അവ.

യേശുവിന്റെ ഭൗമിക ജീവിതം അത്തരം സാധാരണ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നത് ഉചിതമായിരുന്നു. തന്റെ വ്യക്തിത്വത്തിന്റെ യഥാർത്ഥ മഹത്വം ഉണ്ടായിരുന്നിട്ടും, താൻ പലപ്പോഴും വളരെ പരിചിതനും സാധാരണക്കാരനുമായി കാണപ്പെട്ടു (ഇപ്പോഴും).

യെശയ്യാ പ്രവാചകൻ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി:

അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. (യെശയ്യാവ്‌  53:2)

അത് ലോകരക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു അപ്രതീക്ഷിതമായ വിവരണമാണ്. തന്റെ രൂപത്തിൽ ആഗ്രഹിക്കത്തക്കതായി ഒന്നും ഇല്ലായിരുന്നു എന്നത് മശിഹയും ദൈവപുത്രനും തന്നെത്താൻ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നു – സാധാരണം.

ഒരു ചെറിയആൺകുട്ടിയായിരുന്നപ്പോൾ, രാജാക്കന്മാരുടെ രാജാവ് എന്ന ചലച്ചിത്രം കാണാൻ എന്റെ അച്ഛൻ എന്നെ കൊണ്ടുപോകുന്നത് ഓർക്കുന്നു. ജെഫ്രി ഹണ്ടർ എന്ന ഒരു സുമുഖനായ ആളാണ് യേശുവിനെ അവതരിപ്പിച്ചത്. ക്രിസ്തുവിനെ അവതരിപ്പിച്ചപ്പോൾ, ഹണ്ടറിന് നീളമുള്ള, ഒഴുകുന്ന, ചെമ്പൻ മുടിയും തുളച്ചുകയറുന്ന നീലക്കണ്ണുകളും ഉണ്ടായിരുന്നു-അത് ശ്രദ്ധേയമായ മതിപ്പുണ്ടാക്കി.

കറുത്ത മുടിയും ഇരുണ്ട കണ്ണുകളും ഒലിവ് തൊലിയുമുള്ള ഒരു ശരാശരി, സാധാരണക്കാരനായ, ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദനായിരുന്നു അദ്ദേഹം.

പക്ഷേ, യേശു വന്നത് സിനിമാ-നടനുള്ള ഭംഗിയുമായല്ല. വാസ്‌തവത്തിൽ, യെശയ്യാവിന്റെ വാക്കുകളുടെ പെട്ടെന്നുള്ള ധ്വനി നേരെ വിപരീതമാണ്. താൻ ചെയ്തതുപോലെ മശിഹാ വരുന്നതിനായി യെശയ്യാവ് ആളുകളെ ഒരുക്കുകയായിരുന്നു, എന്നാൽ അവന്റെ വാക്കുകളുടെ പ്രാധാന്യം അവർ മനസ്സിലാക്കിയില്ല.

യേശു മനഃപൂർവം സ്വയം അവതരിപ്പിച്ച സാധാരണത്വം, താൻ ജീവിച്ചിരുന്ന നസ്രത്ത് എന്ന സ്ഥലത്തിന്റെ സാധാരണത്വത്തിലേക്കും വ്യാപിച്ചു. ഒരു ബൈബിൾ അധ്യാപകൻ ഒരിക്കൽ എഴുതി:

നസ്രത്ത്, ഈ സമയത്ത്, അതിൽ വസിക്കുന്നവരിൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കാൻ കഴിയാത്തവിധം ഉപേക്ഷിക്കപ്പെട്ടുവെന്നും അതിന്റെ ദുഷ്ടത ഒരു പഴഞ്ചൊല്ലായി മാറിയെന്നും നമുക്ക് അനുമാനിക്കാം: “നസ്രത്തിൽ നിന്നും വല്ല നന്മയും കണ്ടെത്താൻ കഴിയുമോ? ”

നസ്രത്തിൽ നിന്ന് ഒരു വിശിഷ്ട വ്യക്തിയെ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഫിലിപ്പോസിന്റെ പ്രസ്താവനയോടുള്ള നഥനയേലിന്റെ പ്രതികരണം ഈ ചിന്ത തീർച്ചയായും വിശദീകരിക്കും:

ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.(യോഹന്നാൻ 1:45-46)

ഗലീലയിലെ നസ്രത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെട്ട് ചെറുതല്ലാത്ത ഒരു ദൂഷണം ഉണ്ടായിരുന്നു. ഗലീലക്കാർ പിന്നോക്കക്കാരും അജ്ഞരും ആയി കണക്കാക്കപ്പെട്ടിരുന്നു, പ്രത്യേകിച്ച് യെരുശലേമിലെ മതപ്രഭുക്കന്മാർ. അതുകൊണ്ട് ഗലീലിയിൽ നിന്നുള്ള ഒരാളെ മശിഹായുടെ സ്ഥാനത്തിന് യോഗ്യനായ ഒരു സ്ഥാനാർത്ഥിയായി കണക്കാക്കില്ല. അറിയിപ്പ്:

പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.

വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ളേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. (യോഹന്നാൻ 7:40-41)

യേശുവിന്റെ പൈതൃകത്തെക്കുറിച്ചുള്ള അവരുടെ അന്തിമ വിശകലനം യോഹന്നാൻ 7:52-ൽ രേഖപ്പെടുത്തിയിരിക്കുന്നു, മതനേതാക്കൾ നിക്കോദേമോസിനോട് പറഞ്ഞു: “പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.” (ഊന്നൽ നല്കിയിരിക്കുന്നു).

വികലമായ ചിന്തയെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ നിഗമനങ്ങൾ. വാസ്തവത്തിൽ, ഗലീലയിൽ നിന്ന് ഒരു പ്രവാചകൻ ഉണ്ടായിരുന്നു, യോനാ നസറെത്തിൽ നിന്ന് 2 മൈൽ മാത്രം അകലെയുള്ള ഗത്ത് ഹേഫെർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് (2 രാജാക്കന്മാർ 14:25). എന്നിരുന്നാലും, സാധാരണക്കാരനായ ഒരു ക്രിസ്തുവിനെ വിഭാവനം ചെയ്യാനുള്ള അവരുടെ കഴിവില്ലായ്മയിൽ, യഥാർത്ഥത്തിൽ യേശു ആരായിരുന്നു എന്ന സത്യം അവർ നിരാകരിച്ചു-അവന്റെ യഥാർത്ഥ വ്യക്തിത്വം വിട്ടുകളഞ്ഞു.

യേശുവിന്റെ ബാഹ്യരൂപത്തിൽ ആളുകൾ കണ്ടത് പൂർണ്ണമായ കഥയുമല്ലെന്ന് മനുഷ്യാവതാരത്തിന്റെ യാഥാർത്ഥ്യം നമ്മെ പഠിപ്പിക്കുന്നു. കഥയുടെ ബാക്കി ഭാഗം മത്തായി 17-ൽ സൂചിപ്പിച്ചിരിക്കുന്നു.

യേശു തന്റെ മൂന്ന് ശിഷ്യന്മാരോടൊപ്പം (പത്രോസ്, യാക്കോബ്, യോഹന്നാൻ) ഗലീലയിലെ ഒരു മലയിൽ കയറിയിരുന്നു. മലയിലെ അവരുടെ നിമിഷങ്ങളെക്കുറിച്ചുള്ള മത്തായിയുടെ വിവരണം, വളരെ സാധാരണക്കാരനെന്ന് കരുതിയിരുന്ന യേശുവിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചുള്ള .

ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,. അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു. മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.

അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.

ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. (മത്തായി 17:1-6)

മോശയുടെയും ഏലിയാവിന്റെയും സവിശേഷമായ പ്രത്യക്ഷത ക്രിസ്തുവിന്റെ യഥാർത്ഥ സ്വഭാവം സാക്ഷ്യപ്പെടുത്തി. എന്നാൽ അതിലും പ്രധാനമായി, തന്റെ മഹത്വത്തിന്റെ പ്രദർശനത്തിലും (“രൂപാന്തരപ്പെട്ടു”) പിതാവിന്റെ (“എന്റെ മകൻ”) പ്രഖ്യാപനത്തിലും തന്റെ പ്രകൃതി വെളിപ്പെട്ടു. ക്രിസ്തുവിന്റെ മഹത്വം ആ മലയിൽ പൂർണ്ണമായി പ്രദർശിപ്പിക്കപ്പെട്ടു.

തന്റെ സാധാരണ രൂപം, സാധാരണ വളർത്തൽ, സാധാരണ ജീവിതശൈലി, സാധാരണ പശ്ചാത്തലം എന്നിവ ഉണ്ടായിരുന്നിട്ടും, യേശുവിൽ സാധാരണമായ ഒന്നും ഉണ്ടായിരുന്നില്ല. താൻ സ്വയം വെളിപ്പെടുത്തിയ സാധാരണ രീതിയിൽ തന്റെ മഹത്വം ഒട്ടും കുറഞ്ഞില്ല.

banner image

.

ചിക്കാഗോയിലെ മൂഡി മെമ്മോറിയൽ ചർച്ച്y പാസ്റ്ററായിരിരുന്ന ഡോ. ഹാരി അയൺസൈഡിനെക്കുറിച്ച് ഒരിക്കൽ ഒരു കഥ ഞാൻ കേട്ടു. ഡോ. അയൺസൈഡിന്റെ പഠിപ്പിക്കലുകളാൽ ഒരു കുടുംബം വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു. തൽഫലമായി, മൂഡി പ്രസംഗവേദിയിൽ അറിയപ്പെടുന്ന ഈ പ്രസംഗകന്റെ പ്രസംഗം കേൾക്കാൻ ചിക്കാഗോയിലേക്ക് ഒരു പ്രത്യേക യാത്രയിൽ കുട്ടികളെ കൊണ്ടുപോകാൻ അവർ മാസങ്ങളോളം പണം സ്വരൂപിച്ചു.

ഒടുവിൽ അവർ പള്ളി സന്ദർശിച്ചപ്പോൾ, ആരാധനാ അനുഭവത്തിൽ ആവേശഭരിതരായ മാതാപിതാക്കൾ, പാസ്റ്റർ അയൺസൈഡ് നേരിട്ട് പഠിപ്പിക്കുന്നത് കേട്ടതിൽ ആവേശഭരിതരായി. അവർ ആരാധന കഴിഞ്ഞു പോകുമ്പോൾ, തങ്ങളുടെ കുട്ടികളും ഈ അനുഭവത്തിൽ സന്തോഷിച്ചിട്ടുണ്ടാകുമെന്ന് കരുതി, അതുകൊണ്ട് അവരുടെ ചിന്തകൾ പങ്കിടാൻ അവർ അവരോട് ആവശ്യപ്പെട്ടു. കുറച്ച് ആലോചിച്ച ശേഷം, കുട്ടികളിലൊരാൾ പറഞ്ഞു, “പാസ്റ്റർ അയൺസൈഡ് എത്ര വലിയ ആളാണെന്ന് ഞാൻ എപ്പോഴും കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അത്ര മഹാനായ വ്യക്തിയായിരുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി.”

ഒരു തരത്തിൽ, യേശുവിന്റെ കാര്യത്തിലും അങ്ങനെയാണ്. നിസ്സാരരായ ആളുകളായി തങ്ങൾ കണ്ടവരുമായി നന്നായി ബന്ധം പുലർത്താനോ, അവരിലേക്ക് താഴ്ന്നു ചെല്ലാനോ തന്റെ നാളിലെ മതനേതാക്കന്മാർ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, യഥാർത്ഥ മഹത്വം സ്വാഭാവികമായും അനായാസമായും ആളുകൾക്കിടയിലുള്ള വിടവുകളെ എങ്ങനെ നികത്തുന്നുവെന്ന് യേശു കാണിച്ചുകൊടുത്തു.

ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിൽ, ചില കാര്യങ്ങൾ കുഞ്ഞുങ്ങളെക്കാൾ നിസ്സാരമായിരുന്നു. എന്നിട്ടും യേശു കുഞ്ഞുങ്ങളെ സ്‌നേഹിച്ചു, അവർ അവനോടൊത്തു സുഖമായിരുന്നു. യഥാർത്ഥ മഹത്വത്തിന്റെ ഉദാഹരണമായി വരെ യേശു ഒരു കുട്ടിയെ ഉപയോഗിച്ചു:

യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി: “ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും” എന്നു അവരോടു പറഞ്ഞു. (ലൂക്കോസ് 9:47-48)

കുട്ടികളെ “കാണണം, കേൾക്കരുത്” എന്ന് ചിന്തിക്കാൻ നമ്മെ ഇന്നും വ്യവസ്ഥിതി ചെയ്തിരിക്കുന്നു. ഡബ്ല്യു.സി. ഫീൽഡ്‌സിന് ഉണ്ടായിരുന്ന അതേ വികാരം ഉണ്ടായിരിക്കുന്നത് എളുപ്പമാണ്, “പോകൂ, കുട്ടി. നീ എന്നെ അസഹ്യപ്പെടുത്തുന്നു.” എന്നാൽ കുട്ടികൾ യേശുവിന് നിസ്സാരരായിരുന്നില്ല.

ഏറ്റവും ചെറിയ കുരുവി (മത്തായി 10:29) മുതൽ ഇന്ന് ഉള്ളതും നാളെ പോകുന്നതുമായ വയലിലെ താമരകൾ വരെ (6:28-30), ലോകം നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിൽ യേശു മഹത്വത്തിന്റെ മൂല്യം സ്ഥിരമായി സ്ഥാപിച്ചു.

പാശ്ചാത്യ ലോകത്തിലെ പരുക്കൻ വ്യക്തിമാഹാത്മ്യവാദത്തിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളെക്കുറിച്ചുള്ള പുരാതന ഇസ്രായേലിന്റെ വീക്ഷണത്തിന് കുടുംബത്തിന്റെ ഭാവി പ്രതീക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ പക്വത പ്രാപിക്കുകയും ഒന്നുകിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിച്ചയക്കുകയോ ചെയ്യുന്നതുവരെ അവർക്ക് സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവർ തങ്ങളുടെ അടുത്ത വീട്ടിലെയോ അവരുടെ പട്ടണത്തിലോ ഗോത്രത്തിലോ രാജ്യത്തിലോ-തങ്ങളുടെ മൂപ്പന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു- ഒരു മറുപടിയും കൂടാതെ. എന്നാൽ അതേ കുട്ടികൾ തന്നെയായിരുന്നു ഓരോ കുടുംബത്തിന്റെയും (ചിലപ്പോൾ മുഴുവൻ പട്ടണങ്ങളുടെയും ഗോത്രങ്ങളുടെയും) പ്രതീക്ഷയുടെ താക്കോൽ. ഒരു കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പാരമ്പര്യം കുട്ടികളിലാണ് കെട്ടിപ്പടുത്തിരുന്നത്. അതുകൊണ്ട് അവർക്ക് സമൂഹത്തിൽ അധികാരമില്ലെങ്കിലും, എല്ലാ സമൂഹത്തിന്റെയും ഭാവിയുടെ താക്കോൽ അവരായിരുന്നു. അതുകൊണ്ടാണ് ഉല്പത്തിയിലെ വംശാവലികൾ പിതാവിന്റെ പേരിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ അവ മക്കളുടെ പ്രവർത്തികളുമായി വിശദീകരിക്കുന്നു.

വിരോധാഭാസമെന്നു പറയട്ടെ, യേശു നിസ്സാരതയെ സ്വീകരിച്ചപ്പോൾ, തങ്ങളെത്തന്നെ വലിയവരായി അവതരിപ്പിക്കാൻ ശ്രമിച്ചവരുടെ ആപേക്ഷിക നിസ്സാരത താൻ തുറന്നുകാട്ടി. മത്തായി 20: 25-26-ൽ, യേശു ആ പ്രശ്നത്തെ നേരിട്ട് അഭിസംബോധന ചെയ്തു:

യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം”.

ധനികനായ യുവ ഭരണാധികാരിയുമായി ഇടപഴകിയപ്പോൾ (മാർക്കോസ് 10:22) വലിയ സമ്പത്തിനാൽ ദഹിപ്പിക്കപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് യേശു നമ്മുടെ ഭൗമിക മാതൃകകൾക്ക് ഒരു സ്വർഗീയ വീക്ഷണം കൊണ്ടുവന്നു. ആലയത്തിന്റെ താത്കാലിക സ്വഭാവം തുറന്നുകാട്ടി (13:1-2) നിലനിൽക്കാൻ കഴിയാത്ത നേട്ടങ്ങളാൽ മഹത്വം അളക്കുന്നതിനെതിരെ താൻ മുന്നറിയിപ്പ് നൽകി. സ്വയം പ്രാധാന്യമുള്ള ആളുകൾ തങ്ങളുടെ മഹത്വത്തിന്റെ ചിഹ്നവും മുദ്രയും പോലെ തങ്ങളുടെ മതം മോടി കാണിക്കുവാനായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെയും താൻ മുന്നറിയിപ്പ് നൽകി (മത്തായി 6:1-5).

യഥാർത്ഥത്തിൽ മഹത്തായതും അതിശയകരമാംവിധം നിസ്സാരവുമായതിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും പുനർനിർവചിച്ചുകൊണ്ട് യേശു തന്റെ കാലത്തെ ആളുകളെ അത്ഭുതപ്പെടുത്തി. താൻ തന്നെ വലിയവനായിരുന്നതിനാൽ, ലോകം അപ്രധാനമെന്ന് കണ്ടതിന് മൂല്യം നൽകാനുള്ള തന്റെ സന്നദ്ധത അസ്വസ്ഥയുളവാക്കുന്നതായിരുന്നു. “അപ്രധാനമായവരെ” സ്വീകരിക്കുന്നതിനായി “മഹത്തായവരെ” സ്ഥിരമായി അവഹേളിച്ചുകൊണ്ട് അവൻ തന്റെ നാളിലെ ആളുകളെ അസ്വസ്ഥരാക്കി. അത് തന്റെ അനുയായികളെ അവരുടെ സ്വന്തം ചിന്താരീതികൾ പരിശോധിക്കാൻ പ്രേരിപ്പിക്കുകയും, “യേശു വിലമതിച്ചവരെ ഞാൻ വിലമതിക്കുന്നുണ്ടോ, അതോ എനിക്ക് ചുറ്റുമുള്ളവരാൽ പ്രാധാന്യം നിർവചിക്കാൻ ഞാൻ അനുവദിക്കുന്നുണ്ടോ?” എന്ന് ചോദിക്കാൻ അത് പ്രേരിപ്പിക്കുന്നു.

banner image

ന്തോനേഷ്യയിലെ ജക്കാർത്തയിലെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ റോഡരികിലെ ദൃശ്യങ്ങൾ ചെറിയതോതിൽ രസകരമായതു മുതൽ ആഴത്തിൽ അസ്വസ്ഥമാക്കുന്നത് വരെയാകാം.

ഹൈവേയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഡ്രൈവർമാർക്ക് കളിക്കോപ്പു വിൽക്കുന്ന സ്ത്രീകളും കുട്ടികളും സങ്കടകരമാണ്. എന്നാൽ ചില കുടുംബങ്ങളുടെയും വ്യക്തികളുടെയും കുട്ടികളുടെയും നിന്ദ്യമായ ദാരിദ്ര്യം ആഴത്തിൽ അസ്വസ്ഥമാക്കുന്നു. നിശ്ചയമായും മതിയായ പാർപ്പിടം, വസ്ത്രം, ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവയില്ലാതെ, ഈ സാഹചര്യങ്ങളിലുള്ള ആളുകൾ തീർത്തും നിരാലംബരും തകർന്നവരുമാണ്.

അത്തരം ദാരിദ്ര്യം കാണാതെ മുഖംതിരിക്കുക പ്രയാസമാണ്. കുറ്റബോധത്തിൽ നിന്ന് ദേഷ്യത്തിലേക്കും, അവഹേളനത്തിൽനിന്നും നിരവികാരതയിലേക്കും നീങ്ങുന്ന പ്രതികരണങ്ങൾ നമ്മിൽ സൃഷ്ടിക്കുന്ന രംഗങ്ങളാണവ. മിക്ക സംഭവങ്ങളിലും,നമ്മുടെ ദൃഷ്ടി വ്യതിചലിപ്പിക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഈ ലോകത്തിലെ ജീവിതത്തിന്റെ തകർച്ച നാം കാണുകയും അത് പ്രാവർത്തികമാക്കാൻ വളരെയധികം പ്രയാസമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാൽ യേശു വ്യത്യസ്തനായിരുന്നു. താൻ ഈ ലോകത്തിന്റെ തകർച്ചയെ പുണരുകയും അതിൽ സ്വയം പങ്കുചേരുകയും ചെയ്തു. വാസ്തവത്തിൽ, താൻ ജീവിതത്തിന്റെ തകർച്ചയെ തികച്ചും വ്യത്യസ്തമായ ഒന്നാക്കി മാറ്റി.

യേശുവിന്റെ തലമുറയിലെ ജനങ്ങൾക്ക് സമൂഹത്തിന്റെ പുറത്താക്കലുകളിലും തിരസ്‌കരണങ്ങളിലും സ്വയം അവരോധിക്കുവാനുള്ള തന്റെ സന്നദ്ധതയെക്കാൾ കുറച്ച് കാര്യങ്ങൾ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. മറ്റാളുകൾ പിന്തിരിയുമ്പോഴും തകർന്ന ആളുകളോട് യേശു അഗാധമായ അനുകമ്പയും കരുതലും കാണിച്ചു. ഒരു പ്രത്യേക കുഷ്ഠരോഗിയുമായുള്ള തന്റെ ഇടപെടലിനെക്കാൾ വ്യക്തമായി ഇത് മറ്റെവിടെയും കാണാനിടയില്ല.

യേശുവിന്റെ നാളിൽ കുഷ്ഠം വൃത്തികെട്ടതും വിനാശകരവുമായ ഒരു രോഗമായിരുന്നു, അത് വളരെ വലിയ പകർച്ചവ്യാധിയാണെന്ന് ഓർക്കുക. ഒരു വ്യക്തിയുടെ ചർമ്മത്തിൽ വരണ്ട പാടുകൾ ഉണ്ടായാൽ, അവനെ പുരോഹിതന്മാർ പരിശോധിക്കും, തുടർന്ന് കുറച്ച് സമയത്തേക്ക് ഒറ്റപ്പെടുത്തും. രണ്ടാമത്തെ പരിശോധനയിൽ ശരീരത്തിലെ പുള്ളി കുഷ്ഠരോഗമാണെന്ന് തെളിഞ്ഞാൽ, രോഗി തന്റെ കുടുംബം, വീട്, ജോലി, സമൂഹം, സിനഗോഗ് എന്നിവിടങ്ങളിൽ നിന്ന് സമൂഹത്തിന്റെ പുറത്ത് അലഞ്ഞുതിരിയുവാൻ വിട്ടയ്ക്കുന്നു. അവർ പലപ്പോഴും മറ്റ് രോഗബാധിതരോടൊപ്പം ഭ്രഷ്ട് സമൂഹങ്ങളിൽ ജീവിക്കും, കുഷ്ഠരോഗം പിടിപെടുന്നതിന് മുമ്പ് ഉണ്ടായിരുന്നതുപോലെ ജീവിതം പുനരാരംഭിക്കാൻ ഒരിക്കലും അനുവദിക്കില്ല. അത്തരമൊരു വ്യക്തി “സാധാരണ” ആളുകളുടെ ഇടയിൽ തങ്ങളെത്തന്നെ കണ്ടെത്തിയാൽ, അവർ വായ മൂടിക്കെട്ടി നിലവിളിക്കേണ്ടിവരും: “അശുദ്ധൻ! അശുദ്ധം!” ആളുകളോട് അകന്നു നിൽക്കാൻ അവർക്ക് പറയേണ്ടി വന്നു. ആളുകളോട് അകന്നു നിൽക്കാൻ പറയുന്ന, ഇതിനകം ഒറ്റപ്പെട്ട വ്യക്തിയുടെ , വൈകാരികമായ ഒറ്റപ്പെടൽ സങ്കൽപ്പിക്കുക.

കുഷ്ഠരോഗിയെ സ്പർശിച്ച് സുഖപ്പെടുത്തിയതിലൂടെ യേശു അന്നത്തെ സാമൂഹികവും മതപരവുമായ എല്ലാ വിലക്കുകളും ലംഘിച്ചു, ഒരു കുഷ്ഠരോഗിക്ക് വേണ്ടി തീർത്തും ചെയ്യാത്ത ഒരു കാര്യം.

കുഷ്ഠരോഗികൾ അവരുടെ നാളിലെ സാധാരണ ഭ്രഷ്ടരായിരുന്നു – വീണുപോയ ലോകത്തിൽ വീണുപോയ ആളുകളുടെ തകർച്ചയുടെ , അസ്വസ്ഥതയുളവാക്കുന്നതല്ലെങ്കിൽ, വ്യക്തമായ ചിത്രം. ഒറ്റപ്പെടലും സങ്കടവും ലജ്ജയും വേദനയും നിറഞ്ഞ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്.

ഒരു കുഷ്ഠരോഗിയുമായുള്ള യേശുവിന്റെ അസാധാരണമായ കണ്ടുമുട്ടലിന്റെ പശ്ചാത്തലം ഇവയെല്ലാം നൽകുന്നു. മത്തായി ആ രംഗം വിവരിച്ചു:

അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു:

“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു..” (മത്തായി 8:2-4)

രണ്ട് കാര്യങ്ങൾ വേറിട്ടുനിൽക്കുന്നു: ഒന്ന്, കുഷ്ഠരോഗിയുടെ ധൈര്യം. ആൾക്കൂട്ടം ചെങ്കടൽ പോലെ പിരിഞ്ഞപ്പോൾ അവൻ യേശുവിന്റെ നേരെ ആഞ്ഞടുക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അവനെ സൗഖ്യമാക്കുവാനുള്ള ക്രിസ്തുവിന്റെ കഴിവിലുള്ള അവന്റെ ആത്മവിശ്വാസം രക്ഷകന്റെ അടുത്തേക്ക് വരുവാൻ അവന് ശക്തമായ ഒരു പ്രചോദനമായിരുന്നു.

രണ്ടാമത്തെ കാര്യം ക്രിസ്തുവിന്റെ കരുണയാണ്- കരുണ എന്ന വാക്ക് പാഠത്തിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും. യേശുവിന് ഈ മനുഷ്യനെ ഒരു ധാരാളം വിധത്തിൽ സുഖപ്പെടുത്താമായിരുന്നു. ചിന്തിയാലോ ഒരു വാക്കാലോ ആംഗ്യത്താലോ തലയാട്ടിയോ ജോർദാൻ നദീതീരത്തെ ചെളി പുരട്ടി മറ്റൊരിടത്ത് കഴുകാൻ ആവശ്യപ്പെട്ടോ അവനെ സുഖപ്പെടുത്താമായിരുന്നു.

തകർന്ന ജീവിതത്തെ യേശു സ്വാധീനിക്കുന്നു, കാരണം നമ്മുടെ തകർന്ന അവസ്ഥയിലേക്ക് തന്റെ ദൈവിക സമ്പൂർണ്ണത നിറയ്ക്കാൻ താൻ തയ്യാറാണ്. നമ്മെത്തന്നെ മികച്ചതാക്കാൻ നമ്മെ വിളിക്കുന്നതിനുപകരം, നമ്മുടെ തകർച്ചയിലേക്ക് ദൈവം വന്നു.

വർഷങ്ങളായി മനുഷ്യസ്പർശം അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, യേശുവിന്റെ കരുണാപൂർവമായ സ്പർശം ഈ കുഷ്ഠരോഗിയുടെ ഏകാന്ത ഹൃദയത്തെ സുഖപ്പെടുത്തുന്നതിയാതോടൊപ്പം അവന്റെ രോഗബാധിതമായ ശരീരത്തിനും സൗഖ്യം നൽകി. വളരെ ആഴത്തിൽ തകർന്ന ഈ ജീവിതത്തെ സ്വാധീനിക്കാൻ യേശു എത്രത്തോളം പോകാൻ തയ്യാറായി എന്ന് കാണുന്നത് ശക്തമാണ്.

പക്ഷെ എന്തുകൊണ്ട്? തകർന്ന ലോകത്തോട് ഇടപെടാൻ യേശു എന്തിനാണ് ഇത്രയും ദൂരം പോകുന്നത്? ഒരുപക്ഷേ, എബ്രായർക്കുള്ള പുതിയനിയമലേഖനത്തിൽ നമുക്ക് ഉത്തരത്തിന്റെ സൂചന കണ്ടെത്താൻ കഴിയും. നാം ഇങ്ങനെ വായിക്കുന്നു:

നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. (എബ്രായർ 4:15-16)

യേശു ജീവിതത്തെ അതിന്റെ വിവിധ തലങ്ങളിൽ അനുഭവിച്ചു. നാം നമ്മുടെ തന്നെ പ്രയാസങ്ങളാൽ സഹായത്തിനായി അവനിലേക്ക് തിരിയുമ്പോൾ, നമുക്ക് ലഭിക്കുന്ന ആശ്വാസത്തിന്റെ ഒരു ഭാഗം, അവൻ മനസ്സിലാക്കുന്നു എന്നറിയുന്നതാണ്, കാരണം അവൻ മനസ്സോടെ മനുഷ്യജീവിതത്തിലേക്ക് പ്രവേശിച്ചു – ഇടപഴകുകയും അനുഭവിക്കുകയും, തകർന്ന ആളുകളെ അവരുടെ ആവശ്യ ഘട്ടത്തിൽ ആലിംഗനം ചെയ്യുകയും ചെയ്യുന്നു.

തകർന്ന ജീവിതത്തെ യേശു സ്വാധീനിക്കുന്നു, കാരണം നമ്മുടെ തകർച്ചയിലേക്ക് തന്റെ ദൈവിക സമ്പൂർണ്ണത പകരാൻ താൻ തയ്യാറാണ്. നമ്മെത്തന്നെ മികച്ചതാക്കാൻ ദൈവം നമ്മെ വിളിക്കുന്നതിനുപകരം, താൻ നമ്മുടെ തകർച്ചയിലേക്ക് വന്നു.

banner image

മ്പർ സ്റ്റിക്കർ ഇങ്ങനെ വായിക്കുന്നു, “നിങ്ങളുടെ കയറിന്റെ അറ്റത്ത് എത്തുമ്പോൾ, ഒരു കെട്ടിട്ടു മുറുകെ പിടിക്കുക.” ഇത് വളരെ ബുദ്ധിപരമായ ഉപദേശമായി തോന്നുന്നു-നിങ്ങളുടെ കയർ കെട്ടിയിട്ടിരിക്കുന്ന വസ്തു തകരുന്നതുവരെ. ചിലപ്പോൾ ജീവിതം അതിരുകടന്നതായി മാറുന്നു. നമ്മുടെ കുടുംബങ്ങളിലെ ദാരുണമായ സാഹചര്യങ്ങളുടെ ഹൃദയവേദനയും നൊമ്പരവും ബാധിക്കാതെ നമുക്ക് സഹിച്ചുനിൽക്കാൻ കഴിയില്ല. തകർന്ന ഒരു ലോകത്ത് ജീവിതം പ്രാവർത്തികമാക്കാനുള്ള നമ്മുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള ഒരു പുതുക്കിയ ധാരണയിലേക്ക് അത് നമ്മെ എത്തിക്കുന്നു.

എന്നിരുന്നാലും, നാം ദുരന്തത്തിന്റെ വക്കിൽ അല്ലാത്തപക്ഷം, നാം പലപ്പോഴും സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വഴിയിൽ ജീവിക്കാൻ പ്രവണത കാണിക്കുന്നു. നമ്മുടെ സ്വന്തം ചെരുപ്പ്‌ വള്ളികളാൽ നമ്മെ സ്വയം ഉയർത്തുകയും മുന്നേറുകയും ചെയ്യുന്നു, നമ്മുടെ സ്വന്തം ഇച്ഛാശക്തിയാൽ നാം മനസ്സുവയ്ക്കുന്നതെന്തും ചെയ്യാൻ കഴിയും.

ഇത് ആഴമേറിയതും പരിതാപകാരവുമായ ആത്മവഞ്ചനയാണ്. “ഞാൻ അത് എന്റെ രീതിയിൽ ചെയ്തു” എന്ന് നമുക്ക് പാടാൻ കഴിയും, എന്നാൽ നമ്മുടെ സ്വന്തം പര്യാപ്തതയെ ആശ്രയിക്കുമ്പോൾ നാം നമ്മെത്തന്നെ വലിയ അപകടത്തിലാക്കുന്നു എന്നതാണ് വസ്തുത.

കൊരിന്ത് നഗരത്തിലെ ആത്മസംതൃപ്തി നടത്തുന്ന ഒരു സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പ് നൽകി:

ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.( 1 കൊരിന്ത്യർ 10:12)

നാം നമ്മുടെ ജീവിതത്തിലെകഠിനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം അവകാശപ്പെടുന്ന പര്യാപ്തത നമുക്കില്ല എന്ന് അപ്പോസ്തലൻ മനസ്സിലാക്കി. ഈ ലോകത്തിന്റെ വേദനയിലൂടെ സഞ്ചരിക്കാൻ ആവശ്യമായ ജ്ഞാനത്തിന്റെയും ശക്തിയുടെയും നീതിയുടെയും അഭാവം നികത്താൻ ഒരു എതിർപ്പിനും കഴിയില്ല.

ഒരുപക്ഷേ അതുകൊണ്ടാണ് പല മുൻ കായികതാരങ്ങൾക്കും കായികമത്സരങ്ങൾക്ക് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നത്. കളിക്കളത്തിൽ എല്ലാം നിയന്ത്രണത്തിലാണ്.എല്ലാം അർത്ഥവത്താണ്. എല്ലാം കൈകാര്യം ചെയ്യാവുന്നതാണ്. എന്നാൽ വിരമിക്കുമ്പോൾ, ജീവിതം മറ്റൊരു രംഗത്തേക്ക് മാറുന്നു-അവരുടെ കായിക വൈദഗ്ദ്ധ്യം വിലകുറഞ്ഞതാണ്.

കായികാഭ്യാസികൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു “കൃത്രിമ” ലോകത്ത് ജീവിക്കുന്നു, അവിടെ അവരുടെ കഴിവുകൾ ഒരു പ്രത്യേക തരത്തിലുള്ള നിയന്ത്രിത ജീവിതം കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അവർക്ക് ഒരുതരം ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും, അത് വാസ്തവത്തിൽ ഒരു മിഥ്യയാണ്. അവർ വിരമിച്ചുകഴിഞ്ഞാൽ, അവരുടെ ജീവിതത്തിന് സന്തുലിതാവസ്ഥ നൽകിയ കാര്യങ്ങൾ ഒരു ചുഴലിക്കാറ്റിൽ ഒരു തുണിപ്പാവ പോലെ വലിച്ചെറിയപ്പെടുന്നു.

അത്തരം കായികതാരങ്ങൾ നമ്മുടെ എല്ലാവരുടെയും പ്രതീകമാണ്. നമ്മുടെ സ്വന്തം ശക്തിയിലും വിവേകത്തിലും ജീവിതം കൈകാര്യം ചെയ്യാൻ നാം സജ്ജരല്ല.

താൻ സൃഷ്ടിച്ച ആളുകൾ പ്രദർശിപ്പിച്ച നിർഭാഗ്യകരമായ സ്വയംപര്യാപ്തതയോട് ക്രിസ്തു നാടകീയമായി പ്രതികരിച്ചു.

യേശുവിന്റെ കാലത്തു, സ്വയംപര്യാപ്തതയിലേക്കുള്ള ഈ ചായ്‌വ് മതസ്ഥാപനത്തിൽ ഉൾക്കൊണ്ടിരുന്നു-മത സ്ഥാപനങ്ങൾ യെരൂശലേം നഗരത്തിന് തുല്യമായിരുന്നു. യേശു നഗരത്തിനു മുകളിലൂടെ നോക്കിയിരുന്ന ഒരു കാലഘട്ടത്തെ ലൂക്കോസ് വിവരിക്കുന്നു:

അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.( ലൂക്കോസ് 19:41-42).

താൻ എന്തിനാണ് കരഞ്ഞത്? പട്ടണത്തെ ചൊല്ലിയുള്ള തന്റെ ദുഖത്തിന്റെ കാരണം തന്റെ പ്രവേശനത്തിന് ശേഷമുള്ള ദിവസങ്ങളിൽ കാണുന്നു. യേശു ദൈവാലയത്തിൽ പഠിപ്പിച്ചപ്പോൾ, മതനേതാക്കളെ അവരുടെ അഹങ്കാരത്തിനും ദാർഷ്ട്യത്തിനും കുറ്റപ്പെടുത്തി- ചുരുക്കത്തിൽ, ആത്മീയ സ്വയംപര്യാപ്തത. ഇത് അവരേയും, അവരിലേക്ക് ആത്മീക മാർഗ്ഗത്തിനായി നോക്കുന്നവരെയും ഒരുപോലെ നശിപ്പിച്ചുകളയുന്ന ഒരു വീഴ്ചയാണ്.

ഒടുവിൽ, യേശുവിന്റെ ഹൃദയവേദനയാണ് അവരോടു സംസാരിക്കുവാൻ തന്റെ വാക്കുകളെ ജ്വലിപ്പിച്ചത്:

യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.( മത്തായി 23:37)

തങ്ങളും യേശുവും തമ്മിലുള്ള വിടവ് വിഭജിക്കുന്ന എന്തോ ആഴത്തിലുള്ള പിളർപ്പ് ആളുകൾക്കിടയിൽ ഉണ്ടായിരുന്നുവെന്ന് ആ അവസാന വാക്കുകൾ വെളിപ്പെടുത്തുന്നു: “നിങ്ങൾ തയ്യാറായില്ല!” വീണുപോയ മനുഷ്യരുടെ സ്വയം പര്യാപ്തതയെയും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് വിലപിക്കുന്ന പരിശുദ്ധ ദൈവം തന്നെ, സർവ്വപര്യാപ്തനായ ക്രിസ്തു ഇവിടെ ഉണ്ടായിരുന്നു. ആ തകർച്ച യെരൂശലേമിന്റെ കവാടങ്ങളിൽ അവന്റെ മുഖത്തെ വരികൾ അടയാളപ്പെടുത്തുന്നു – ഹൃദയം തകർന്ന ഒരു ദൈവത്തിന്റെ കണ്ണുനീർ.

ഇത്തരം ദൈവത്തെ നേരിടാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. ഇന്നും, നമ്മുടെ ദൈവത്തിന്റെ ചിത്രത്തിന്റെ ഭാഗമായ ക്രിസ്തുവിന്റെ ഈ കഥകൾക്കൊപ്പം, ഹൃദയം തകർന്ന ദൈവത്തെക്കുറിച്ചുള്ള ആശയം ശരിക്കും മനസ്സിലാക്കാൻ പ്രയാസമാണ്.

കർത്താവായ യേശുക്രിസ്തു-ദൈവപുത്രനും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും-തന്റെ സ്‌നേഹത്തിന്റെ പാത്രമായ സ്‌ത്രീപുരുഷന്മാരെ തിരസ്‌കരിക്കാൻ കാരണമായതും ഇപ്പോഴും കാരണമാക്കുന്നതുമായ ശാഠ്യമുള്ള സ്വാശ്രയത്തെക്കുറിച്ച് ദുഃഖിച്ചപ്പോൾ ആഴമായ തകർച്ച അനുഭവപ്പെട്ടു. ഇത് ശക്തമായ ഒരു വൈരുദ്ധ്യമാണ്.

banner image

ബൈബിൾ കോളേജിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ, ഞങ്ങളുടെ പാസ്റ്റർ പലപ്പോഴും പറയാറുണ്ട്, “ഒരു നല്ല ആപ്പിൾ ചീത്ത ആപ്പിളിനെ നല്ലതാക്കില്ല. ഇത് എല്ലായ്പ്പോഴും നേർ വിപരീതമാണ്. ” സ്വാധീനത്തിന്റെ ശക്തിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്, പ്രത്യേകിച്ചും അത് ഒരു ദുഷിപ്പിക്കുന്ന സ്വാധീനമാകുമ്പോൾ. ഞങ്ങളുടെ മിക്ക ബന്ധങ്ങളിലും അവൻ ശരിയായിരുന്നു. വൃത്തിയുള്ളത് വൃത്തികെട്ടവയെ ശുദ്ധീകരിക്കുന്നില്ല, അഴിമതി അത് സ്പർശിക്കുന്നതിനെയെല്ലാം ബാധിക്കുന്നു.

എന്നിരുന്നാലും, ക്രിസ്തുവിൽ നമ്മൾ കാണുന്നത് വിപരീതമാണ്. ആത്മീയ “ചീത്ത ആപ്പിൾ” ആയി കണക്കാക്കപ്പെട്ടിരുന്ന ആളുകളുമായുള്ള സഹവാസത്താൽ യേശു കളങ്കപ്പെട്ടില്ല. നേരെമറിച്ച്, മനുഷ്യന്റെ വീഴ്ചയുടെ സവിശേഷതയായ അഴിമതിയെ ശുദ്ധീകരിച്ച് അവരെ വീണ്ടെടുക്കുക എന്നതായിരുന്നു തന്റെ ദൗത്യം.

വ്യക്തമായി പറഞ്ഞാൽ, ഇത് മതനേതാക്കന്മാർ മനസ്സിലാക്കാൻ പ്രയാസപ്പെട്ട ഒരു കാര്യമായിരുന്നു. വ്യക്തിപരവും ആചാരപരവുമായ വിശുദ്ധിയുടെ രൂപം നിലനിർത്താൻ അവർ ദീർഘവും കഠിനാധ്വാനവും ചെയ്തു, ആ പരിശ്രമത്തിന്റെ ഒരു പ്രധാന ഭാഗം “പാപികളുമായുള്ള” ഏതൊരു ബന്ധത്തിൽ നിന്നും ആരോഗ്യകരമായ അകലം പാലിക്കുന്നതായിരുന്നു.

നേരെമറിച്ച്, യേശു, “അശുദ്ധരായ” ആളുകളുമായി സഹവസിക്കാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നതായി തോന്നി, മതസ്ഥാപനങ്ങൾ ഒരു കൈ അകാലത്തിൽ നിർത്തിയവർ. അറിയിപ്പ്:

അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.. (മത്തായി 9:10-13)

യേശുവിന്റെ നാളിലെ മതനേതാക്കന്മാർക്ക് പരിശുദ്ധനായ ഒരു ദൈവം പാപികളുമായി സ്വതന്ത്രമായി സഹവസിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നിരുന്നാലും, യഥാർത്ഥത്തിൽ, അത്തരം സഹവാസങ്ങൾ സാധ്യമാക്കിയത് ക്രിസ്തുവിന്റെ സമ്പൂർണ്ണ നീതിയാണ്. അവന്റെ സഹജമായ വിശുദ്ധിയും നിര്‍മ്മലതയും കാരണം, താൻ കണ്ടുമുട്ടിയ ആളുകളുടെ പാപത്താൽ കളങ്കപ്പെടുന്നതിന് അപ്പുറമായിരുന്നു യേശു. പകരം, അവൻ അവരുടെ ജീവിതത്തെ മനഃപൂർവം ആഴത്തിൽ സ്പർശിച്ചു, അവരുടെ പാപങ്ങളിൽ നിന്ന് അവരെ ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിലേക്കുള്ള സമർപ്പണത്തിലേക്ക് നയിച്ചു.

അതിന്റെ ഫലമായി, പാപികളായ ആളുകളുമായുള്ള യേശുവിന്റെ സമ്പർക്കത്തെ കരുണയുമായാണ് വിശേഷിപ്പിച്ചിരിക്കുന്നത് ശിക്ഷാവിധിയുമായി ബന്ധപ്പെട്ടല്ല .

അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു.

യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു. പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.

അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ”

എന്നു ചോദിച്ചതിന്നു: ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 8:2 -11)

മതനേതാക്കൾ ഈ സ്ത്രീയെ ഉപയോഗിച്ച് യേശുവിനെ കുടുക്കാൻ നോക്കുകയായിരുന്നു. സ്ത്രീ തന്നെ നാശയോഗ്യവും അപ്രധാനവുമായിരുന്നു, ഒരു ജോലിക്കുള്ള ഉപകരണമായിരുന്നു. അവർ യേശുവിന് ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ അവളെ ഉപയോഗിച്ചു. വ്യഭിചാരികൾ മരണം അർഹിക്കുന്നുവെന്ന മോശയുടെ അഭിപ്രായത്തോട് അവൻ യോജിക്കുമോ? അങ്ങനെയെങ്കിൽ, റോമൻ അധിനിവേശ നിയമങ്ങളെ എതിർക്കുന്ന ഒരു യഹൂദ വധശിക്ഷയ്ക്ക് താൻ അനുവദിക്കേണ്ടി വരും. യേശു പറഞ്ഞ ഏത് ഉത്തരത്തിലും തന്നെ കുടുക്കാമെന്നാണ് മതനേതാക്കന്മാർ കരുതിയത്.

അവളുടെ പാപം ക്ഷമിക്കാതെ യേശു അവരുടെ കാപട്യം തുറന്നുകാട്ടി. അവന്റെ അനുകമ്പ അവളെ മതപരമായ ജനക്കൂട്ടത്തിന്റെ കല്ലുകളിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ അധികമായി ചെയ്തു. അവളെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ നല്ല വഴികൾ സ്വീകരിക്കാനുള്ള അവസരമായി ഈ ശിക്ഷാവിധിയുടെ അഭാവം ഉപയോഗിക്കാൻ താൻ അവളെ ആർദ്രമായി പ്രോത്സാഹിപ്പിച്ചു.

banner image

ക്കാദമി അവാർഡ് നേടിയ സിനിമ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റിൽ, കൂട്ടക്കൊലയുടെ ഭീകരതയെയും തിന്മകളെയും കാഴ്ചക്കാർ അഭിമുഖീകരിക്കുന്നു. ഈ പ്രക്രിയയിൽ, ഒരു വിരോധാഭാസമായിരുന്ന ഓസ്കാർ ഷിൻഡ്ലറുടെ യഥാർത്ഥ കഥ പറയപ്പെടുന്നു. അദ്ദേഹം ഒരു പൂഴ്‌ത്തിവെപ്പുകാരനും നാസി പാർട്ടി അംഗവുമായിരുന്നു, എന്നാൽ അദ്ദേഹം 1,100 യഹൂദന്മാരെ മരണ ക്യാമ്പുകളിൽ നിന്ന് രക്ഷിച്ചു, അവരുടെ ജീവൻ വലിയ സ്വന്ത ചെലവിൽ വാങ്ങി.

ഷിൻഡ്‌ലറുടെ യഹൂദ കണക്കെഴുത്തുകാരനായ ഇറ്റ്‌സാക്ക് സ്റ്റേൺ, ഷിൻഡ്‌ലറുടെ രക്ഷയ്‌ക്കായി തടവുകാരുടെ പട്ടിക തയ്യാറാക്കുമ്പോഴാണ് കഥയിലെ പ്രധാന നിമിഷം വരുന്നത്. പട്ടികയിലെ പേരുകൾ-നാസി ചൂളകളിൽ നിന്ന് രക്ഷിക്കപ്പെടുന്ന ആളുകളെ പ്രതിനിധീകരിക്കുന്ന പേരുകൾ-ഷിൻഡ്‌ലർ തന്റെ ലാഭം കൊണ്ട് വാങ്ങിയതാണെന്ന് പെട്ടെന്ന് സ്റ്റേൺ മനസ്സിലാക്കുന്നു. സ്റ്റേണിന്റെ അഭിപ്രായം? “പട്ടിക തികച്ചും നല്ലതാണ്. അത് ജീവിതമാണ്. ” അസാധാരണമായ തിന്മയുടെ മുഖത്ത് അങ്ങേയറ്റത്തെ സ്നേഹത്തിന്റെയും അതിശയിപ്പിക്കുന്ന അനുകമ്പയുടെയും പ്രകടനത്തെ ഈ പട്ടിക പ്രതിനിധീകരിക്കുന്നതിനാൽ ഇത് സത്യമായിരുന്നു.

ദൈവത്തെക്കുറിച്ച് ക്രിസ്തു നമ്മോട് പറയുന്ന എല്ലാ ആശ്ചര്യകരമായ കാര്യങ്ങളിലും, ഏറ്റവും വലുത് ഇതായിരിക്കാം. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ പ്രതീക്ഷകളുടെയും ക്രിസ്തു ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതിന്റെയും കാര്യത്തിൽ, ഒരുപക്ഷെ എല്ലാറ്റിലും ഏറ്റവും വലിയ വൈരുദ്ധ്യം ക്രിസ്തുവിന്റെ കുരിശിൽ കാണാം.

യേശു പറഞ്ഞു, “കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” (ലൂക്കോസ് 19:10), ആത്യന്തികമായി ഇത് സംഭവിച്ചത് കുരിശിലാണ്. എന്നാൽ അത് നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആവശ്യങ്ങളിലേക്ക് പരിഹാരം കൊണ്ടുവരുന്ന വിധത്തിലാണ് സംഭവിച്ചത്. സങ്കീർത്തനക്കാരൻ എഴുതി: “ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു” (സങ്കീർത്തനം 85:10).

കരുണയുടെയും സത്യത്തിന്റെയും തികഞ്ഞ തുലനം കുരിശിൽ പരിഹരിക്കപ്പെട്ടു. ദിവ്യകാരുണ്യത്താൽ, ദൈവപുത്രൻ നമ്മുടെ സ്ഥാനം ഏറ്റെടുത്തു. നമുക്കുവേണ്ടിയുള്ള തന്റെ ജീവത്യാഗത്താൽ, നാം ആരാണെന്ന സത്യത്തിൽനിന്നും നാം അർഹിക്കുന്ന ന്യായവിധിയിൽനിന്നും അവൻ നമ്മെ രക്ഷിച്ചു.

കാൽവരിയിൽ വെച്ച്, യേശു നമ്മുടെ പാപത്തിന് വില നൽകി, നാം എത്തിപ്പെടുവാൻ സാധ്യതയുള്ള ലക്ഷ്യത്തിൽ നിന്ന് നമ്മെ ഒരിക്കൽ കൂടി വിടുവിച്ചു:

  • സാധാരണത്വം,
  • തന്നിഷ്‌ടം,
  • നിസ്സാരത,
  • അപര്യാപ്തത, കൂടാതെ
  • തകർച്ച,
  • പാപം..

“യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്” (2 കൊരിന്ത്യർ 4:6) നമ്മൾ യഥാർത്ഥത്തിൽ കാണുന്നത് കുരിശിലാണ്. സമ്പൂർണ്ണ നീതിയാൽ സന്തുലിതമായ സമ്പൂർണ്ണ സ്നേഹം. തികഞ്ഞ കൃപയാൽ സന്തുലിതമാക്കിയ തികഞ്ഞ സത്യം. നമുക്കെല്ലാവർക്കും അത്യന്തം ആവശ്യമായ ആത്യന്തിക ആശ്ചര്യവും സമ്മാനവുമായിരുന്നു അത്.

banner image

.

ചില സമയങ്ങളിൽ, “ഇതെല്ലാം എനിക്ക് എന്താണ് അർത്ഥമാക്കുന്നത്?” എന്ന് ചോദിക്കാൻ നാം നിർബന്ധിതരാകുന്നു.

ആ ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ട് പരിഗണനകൾ ആവശ്യമാണ്. നിങ്ങൾ ക്രിസ്തുവിനെ വ്യക്തിപരമായി അറിയുന്നില്ലെങ്കിൽ, നിങ്ങളുടെ പാപത്തിന് ക്ഷമ ചോദിച്ചിട്ടില്ലെങ്കിൽ, അതിനർത്ഥം ഒരു ഉത്തരമുണ്ടെന്നാണ്. പ്രത്യാശയുണ്ട്, കാരണം അവൻ ആരാണെന്നും അവൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും കാണിക്കാൻ തന്റെ പുത്രനെ നൽകിയ ഒരു ദൈവമുണ്ട്. ദൈവം അവന്റെ ക്ഷമയുടെയും സ്നേഹത്തിന്റെയും സമ്മാനം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു – വിശ്വാസത്താൽ മാത്രം സ്വീകരിക്കാവുന്ന ഒരു സമ്മാനം.

എന്നിരുന്നാലും, ദൈവത്തിന്റെ മക്കളെ സംബന്ധിച്ചിടത്തോളം, വെല്ലുവിളി വ്യത്യസ്തമാണ്. ദൈവത്തെ പ്രദർശിപ്പിക്കാൻ യേശു വന്നതുപോലെ, നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വന്തം ഊർജ്ജത്താൽ നമുക്ക് ഇത് ചെയ്യാൻ കഴിയില്ല, പക്ഷേ അവന്റെ കൃപയും ശക്തിയും കൊണ്ട് നമുക്ക് കഴിയും. പൗലോസ് പറഞ്ഞു:

ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.. (2 കൊരിന്ത്യർ 5:20)

With ❤️ from ODB

 

banner image