ക്രിസ്മസ് അവധിക്കിടയിൽ, മറ്റുള്ളവരുടെ ജനാലയിൽ അലങ്കാരവിളക്കുകൾ കാണാനിടയുണ്ട്, എന്നാൽ നിങ്ങൾക്ക് ആവേശം നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്യാം. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്തു ജീവിക്കുമ്പോൾ, നൽകുവാനുള്ള നിങ്ങളുടെ കഴിവ് ചോർന്നുപോയതായി നിങ്ങൾക്ക് തോന്നാം. പള്ളിമണിയുടെ ശബ്ദത്തിൽ നിന്നും കരോളിൽ നിന്നും നൽകുക എന്നതിലുപരിയായി ദൈവം നിങ്ങളോട് ചോദിക്കുന്നതായി തോന്നാം.

അത് നിങ്ങളെപ്പറ്റി വിവരിക്കുന്നു എങ്കിൽ, ക്രിസ്മസ് സന്ദേശം വീണ്ടും സന്ദർശിക്കുവാൻ സമയമായി. ക്രിസ്മസിനെക്കുറിച്ചുള്ള ജാലകം എന്ന തുടർന്നുള്ള ഉദ്ധരണിയിൽ, ബിൽ ക്രൗഡർ ഈ സമയത്തിന്റെ പ്രസരിപ്പിനാൽ നിറയ്ക്കുകയും എക്കാലത്തേയും ഏറ്റവും മികച്ച സമ്മാനം നൽകുവാൻ സ്വർഗ്ഗത്തേയും ഭൂമിയേയും ഇളക്കിയ ഒരു ദൈവത്തെ നമുക്ക് കാണിച്ചു തരുന്നു.

നമ്മുടെ പ്രതിദിന ആഹാരം

banner image

എന്റെ പിതാവിന് വലിയ ക്രിസ്മസ് ട്രീകൾ വളരെയിഷ്ടമാണ്, അദ്ദേഹം അത്തരം അനേകം ട്രീകൾ ഒരുക്കിയിരുന്നു. ഞങ്ങൾ ആദ്യം മരങ്ങളിൽ അലങ്കാരവിളക്കുകൾ ചുട്ടുകയും, അതിനുശേഷം വിവിധ അലങ്കാരങ്ങളാൽ മൂടുകയും ചെയ്തു. മരത്തിന് മുകളിൽ ഒരു മാലാഖയെ വയ്ക്കുന്നതാണ് ആഘോഷങ്ങളുടെ അവസാന പടി . എന്റെ പിതാവ് മാലാഖയുടെ രൂപം ശിഖരങ്ങളുടെ ഏറ്റവും മുകളിൽ വയ്ക്കുന്നത് ഞാൻ കാണുമായിരുന്നു – അതായിരുന്നു മരം ഒരുക്കുന്നതിലെ അവസാന പ്രവർത്തി. അതൊരു വലിയ സൂചനയായിരുന്നു. അല്പം മുൻപ് ആ മരം എന്തോ ഒന്ന് നഷ്ടപ്പെട്ടതുപോലെ അപൂർണ്ണമായിരുന്നു. എന്നാൽ മാലാഖയെ പ്രതിഷ്ടിച്ചതോടെ ഭവനം ക്രിസ്മസിനായി തയ്യാറായി. ആ മാലാഖ, സ്വർണ്ണ മുടികളും ചിറകുകളുമായി തിളങ്ങുന്ന വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. അനേക വർഷങ്ങളായി ഞാൻ എപ്പോഴൊക്കെ മാലാഖയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ, അപ്പോൾ എന്റെ മനസ്സിൽ ക്രിസ്മസ് ട്രീയിലെ ആ മാലാഖയുടെ രൂപം തെളിഞ്ഞുവരും. എന്നാൽ വർഷങ്ങൾക്ക് ശേഷം ബൈബിളിൽ മാലഖമാരെപ്പറ്റി പറയുമ്പോഴെല്ലാം പുരുഷ പേരുകളുള്ള, സുവർണ്ണമുടികളും തിളങ്ങുന്ന വസ്‌ത്രവുമില്ലാ എന്നത് ഞെട്ടിക്കുന്ന ഒന്നായിരുന്നു.

നമ്മുടെ ബാല്യകാല ധാരണകളെ തിരുത്തുക എന്നത് കഠിനമാണ്, എന്നാൽ ഒരു കാര്യത്തെപ്പറ്റി എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്: ജനനവുമായി ബന്ധപ്പെട്ട് മാലാഖമാർ ഒരു പ്രധാന ചുമതല വഹിക്കുന്നു. അവരുടെ ഇടപെടലില്ലെങ്കിൽ ആ കഥയിൽ ഒരു വലിയ വിള്ളൽ ഉണ്ടാകും – അപൂർണ്ണമായ ഒരു ക്രിസ്മസ് ട്രീ പോലെ. ക്രിസ്തുവിന്റെ ജനനത്തിൽ മാലാഖമാരുടെ പങ്കിനെപ്പറ്റി മനസ്സിലാക്കാൻ, സ്വർഗ്ഗീയ ജീവികളെപ്പറ്റി നമുക്ക് പഠിക്കാം.

മാലാഖമാർ ആരാണ്?

ചിത്രങ്ങളിൽനിന്നു കവിതകളിലേക്കും, ചലച്ചിത്രങ്ങളിൽനിന്നും ടി വി പരിപാടികളിൽനിന്നും നാം മനസ്സിലാക്കുന്നത് മാലാഖാമാർക്ക് ഒരു പുതിയ മാധ്യമപ്രതിനിധി ആവശ്യമാണെന്നാണ്. അവരെ നന്നായി പ്രതിനിധീകരിക്കുന്നില്ല. എന്നാൽ ബൈബിളിൽ മാത്രമാണ് അവരെ നന്നായി പ്രതി നിധീകരി ച്ചിരിക്കുന്നതെന്ന് ഓർമ്മിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

മാലാഖമാരെ വേദപുസ്തകത്തിലുടനീളം കാണാം. കെരൂബുകൾ, സെറാഫുകൾ, ജീവികൾ എന്നിങ്ങനെ വിവിധ പേരുകളിൽ അവർ അറിയപ്പെടുന്നു. ചിലപ്പോൾ അവരെ പുരുഷൻമാരെന്നു വിവരിക്കുന്നുണ്ട്, പ്രത്യേകിച്ചും പ്രഭയുള്ള വസ്ത്രങ്ങളിൽ. അവരെ ഏദൻ തോട്ടത്തിലും, യുദ്ധം ചെയ്‌യുന്നവരായും, പത്രോസിനെ കാരാഗൃഹത്തിൽ നിന്ന് വിടുവിക്കുന്നതായും, ദൈവസന്നിധിയിൽ ആരാധിക്കുന്നതായും, ദാരുണമായി ദൈവത്തോട് മത്സരിക്കുന്നവരായും കാണുന്നു. അവർ മിഖായേൽ (“ദൈവത്തെ പ്പോലെയോയുള്ളവൻ, ഗബ്രിയേൽ (“ദൈവത്തിന്റെ പോരാളി”), ലൂസിഫർ (“വെളിച്ചം വഹിക്കുന്നവൻ”, അവൻ പ്രതിയോഗിയെന്ന – സാത്താൻ ആയി മാറുന്നതിന് മുൻപ്) എന്ന പേരുകൾ വഹിക്കുന്നു. ബൈബിളിലെ സ്ത്രീകളും പുരുഷന്മാരുമായി ദൈവം നടത്തിയ ആശയവിനിമയത്തിലെ ചടുലതയും നിഗൂഢതകളുമുള്ള തന്റെ സേവകരാണ് അവർ.

യെശയ്യാവ്‌ 14:12 ൽ ചില പരിഭാഷകളിൽ ലൂസിഫർ. മറ്റു പരിഭാഷകൾ” ഉദയപുത്രൻ പ്രഭാതനക്ഷത്രമെന്നും പ്രഭാതത്തിന്റെ നക്ഷത്രം(എന്നോ വിവരിക്കുന്നു.

മാലാഖ എന്ന വാക്ക് ഏഞ്ചലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നും ഉരുവായതാണ്. ഇതിന്റെ പ്രാഥമിക അർത്ഥം സന്ദേശവാഹകൻ എന്നാണ്. അവർ അത് തന്നെ ചെയ്യുന്നതായാണ് ബൈബിൾ പറയുന്നത്:

    • ചിലപ്പോൾ അവർ സൊദോം ഗൊമോരയുടെ പോലെ, ചില മുന്നറിയിപ്പ് സന്ദേശങ്ങൾ വഹിക്കുന്നു. (ഉൽപത്തി 19)
    • ചിലപ്പോൾ അവർ ശദ്രക്, മേശക്, അബേദ്ന്ഗോ എന്നിവരെ നെബൂഖദ്‌നേസറിന്റെ തീച്ചൂളയിൽ നിന്ന് വിടുവിച്ചതുപോലെ വിടുതലിന്റെ സന്ദേശം വഹിക്കുന്നു. (ദാനിയേൽ 3.
    • ചിലപ്പോൾ അവർ സാറയുടെ തോഴി ഹാഗാറിന്റെ കാര്യത്തിലെന്നപോലെ, നിർദ്ദേശങ്ങൾ വഹിക്കുന്നു. (ഉൽപത്തി 16)

ഏഞ്ചലോസ് എന്നതിന് ” ഒരു സന്ദേശകൻ, ദൂതന്‍, അയക്കപ്പെട്ടവൻ, ഒരു മാലാഖ, ദൈവത്തിന്റെ ഒരു ദൂതൻ” എന്ന് നിർവചിക്കുന്നു.

ഒരു സന്ദേശം വഹിക്കുക എന്നതിലും ഉപരിയായ കാര്യങ്ങൾ മാലാഖമാർ ചെയ്യുമ്പോഴും, സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിലേക്ക് സന്ദേശങ്ങൾ എത്തിക്കുക എന്ന അവരുടെ ദൗത്യത്തെ വിലകുറച്ചുകാണുവാൻ സാധ്യമല്ല. രക്ഷകന്റെ ജനനവുമായി ബന്ധപ്പെട്ട് സുവിശേഷം (സുവാർത്ത) ലോകത്തിന് ആദ്യമായി നൽകിയത് മാലാഖമാരാണ്.

മാലാഖമാർ എങ്ങനെയാണ് ക്രിസ്മസ് കഥയുടെ ഭാഗമായത്?

അങ്ങനെ നാം വീണ്ടും കുട്ടിക്കാലത്തെ ക്രിസ്മസ് ട്രീയിലേക്ക് മടങ്ങുന്നു. ട്രീയുടെ മുകളിൽ മാലാഖയുടെ രൂപം എന്തുകൊണ്ടാണ്? കാരണം, ക്രിസ്മസിന്റെ മുഴുവൻ കഥയും സന്ദേശങ്ങൾ ആളുകളിലേക്കെത്തിക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത മാലാഖമാരാൽ നിറയപ്പെട്ടതാണ്.

ഈ കഥയിൽ നാം ആദ്യം കണ്ടുമുട്ടുന്ന മാലാഖ ഗബ്രിയേലാണ്, പ്രധാന ദൂതൻ – മാലാഖമാരുടെ ഗണത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥാനം വഹിക്കുന്നവൻ. ഗബ്രിയേൽ ഭൂമിയിയെ സന്ദർശിക്കുന്നത് പ്രധാന കഥാപാത്രങ്ങളെ അറിയിക്കുന്നതിനാണ്, ആത്യന്തികമായി ലോകത്തോട് “കാലസമ്പൂർണ്ണത” വന്നു – ദീർഘകാലമായി കാത്തിരുന്ന ചരിത്ര നിമിഷമാകുന്ന വാഗ്ദത്ത മശിഹാ വരുമെന്ന് (ഗലാത്യർ 4:4). ഇത് തുടർച്ചയായ അറിയിപ്പുകളായിരുന്നു.

അറിയിപ്പ് #1 (ലൂക്കോസ് 1:5-22)

ഗബ്രിയേൽ വൃദ്ധനായ, മക്കളില്ലാത്ത സെഖര്യാവു എന്ന പുരോഹിതന് പ്രത്യക്ഷനായി, അദ്ദേഹം ദേവാലയത്തിൽ തന്റെ പൗരോഹിത്യകർമ്മങ്ങൾ നിർവ്വഹിക്കുകയായിരുന്നു. ആദ്യം ആ വൃദ്ധനായ പുരോഹിതൻ ഈ പ്രതിഭാസത്തിൽ പതറിയെങ്കിലും, മാലാഖയുടെ സന്ദേശം കേട്ടപ്പോൾ ആ നേരത്തെ ഭീകരത തമാശയ്ക്ക് വഴിമാറി. സെഖര്യാവിനും തന്റെ ഭാര്യയ്ക്കും മലാഖി പ്രവാചകന്റെ പ്രവചനനിവർത്തി പോലെ ഒരു മകൻ ജനിക്കുമെന്ന് ഗബ്രിയേൽ പറഞ്ഞു. സെഖര്യാവ്, തന്റെയും വൃദ്ധയായ ഭാര്യയുടെയും ശാരീരിക ക്ഷമത മനസ്സിലാക്കി, വാർദ്ധക്യത്തിലെ പ്രസവത്ത്തിന്റെ സാധ്യതയെപ്പറ്റി ചോദിച്ചപ്പോൾ, യോഹന്നാൻ എന്ന് പേർവിളിപ്പെടുന്ന തന്റെ മകന്റെ ജനനം താൻ വരെ ഊമനായിരിക്കുമെന്ന് ഗബ്രിയേൽ പറഞ്ഞു.

മിശിഹൈക രക്ഷിതാവിന് വഴിയൊരുക്കുവാൻ ഏലീയാവിനെ പോലെ ഒരു വ്യക്തിയെ ദൈവം അയക്കുമെന്ന് മലാഖി വാഗ്ദത്തം ചെയ്തു.( മലാഖി 4:5-6)

 

വാർദ്ധക്യത്തിലായിരുന്ന ദമ്പതികൾ അബ്രഹാമിനും സാറയ്ക്കും അത്ഭുതകരമായി തലമുറയെ നൽകിയ കഥ സെഖര്യാവിന് അറിവുണ്ടായിരിക്കാം. (ഉൽപത്തി 17:15-18; 21:1-8)

ഗബ്രിയേലിന്റെ പ്രഖ്യാപനം സത്യമായി, കർത്താവിന് വഴിയൊരുക്കുവാൻ യോഹന്നാൻ സ്നാപകൻ വന്നു – ക്രിസ്തുവിനെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യ പടി

അറിയിപ്പ് #2 (ലൂക്കോസ് 1:26-38)

ആര് മാസത്തിന് ശേഷം, നസ്രേത് എന്ന ഗ്രാമത്തിലെ മറിയ എന്ന് പേരുള്ള യുവതിക്ക് ദൈവത്തിൽ നിന്നും ഒരു സന്ദേശം നൽകാൻ ഗബ്രിയേൽ വന്നു. നാളുകളായി യഹൂദ സ്ത്രീകൾ ആഗ്രഹിച്ചിരുന്ന ഒരു പദവിയിലേക്ക് അവളെ തിരഞ്ഞെടുത്തു – വാഗ്ദത്ത മശിഹയ്ക്ക് ജന്മം നൽകുവാനുള്ള പദവി. അവളുടെ മറുപടി സമർപ്പണത്തോടുകൂടിയ സന്ദേഹമായിരുന്നു: അവൾ ദൈവത്തിന്റെ ആജ്ഞ അനുസരിക്കാൻ തയ്യാറായിരുന്നു,എന്നാൽ ഇതെങ്ങനെ സംഭവിക്കുമെന്നത് നിഗൂഢവും. അവൾ ഒരു കന്യകയായിരുന്നു, ജോസഫ് എന്ന വ്യക്തിക്ക് വിവാഹം നിശ്ചയിച്ചിരുന്നവളും, അവളുടെ ചാരിത്ര്യത്തിന്റെ പ്രതിജ്ഞകൾ തകർക്കുവാനും ഉദ്ദേശിച്ചിരുന്നില്ല. അവളുടെ പ്രതിജ്ഞകൾ ഒരിക്കലും ലംഘിക്കേണ്ടിവരില്ലെന്നും കുഞ്ഞു പരിശുദ്ധാത്മാവിന്റെ അത്ഭുത പ്രവർത്തിയുടെ ഫലമായിരിക്കുമെന്നും ദൂതൻ അവൾക്ക് ഉറപ്പു നൽകി. കൂടാതെ കുഞ്ഞു ജനിച്ചപ്പോൾ അവന് “യേശു” ( കർത്താവ് രക്ഷയാകുന്നു) എന്ന് പേരിട്ടു- ഇത് ദൈവ പുത്രനെന്ന തന്റെ സ്വഭാവവും, രക്ഷിതാവ് എന്ന തന്റെ ലക്ഷ്യവും അർത്ഥമാക്കുന്നു. ആ സമയത്തെ മറിയയുടെ മറുപടി ലഭ്യതയുടെ ലാളിത്യമായിരുന്നു: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു” (ലൂക്കോസ് 1:38).

മരിയയെ സന്ദർശിച്ചതിന് ശേഷം, ഗബ്രിയേൽ അവളുടെ ഭർത്താവാകാൻ പോകുന്ന ജോസഫിനെ സന്ദർശിച്ച് ഇതേ സന്ദേശം തന്നെ നൽകി – മറിയയുടെ മകൻ ദൈവത്താലുള്ളതാണ്, മനുഷ്യരാലല്ല (മത്തായി 1:20-25). ജോസഫിന് ആത്മവിശ്വാസത്തോടെ അവളെ തന്റെ ഭാര്യയായി എടുക്കാൻ കഴിയും.

ഒൻപത് മാസങ്ങൾക്ക് ശേഷം, ഗബ്രിയേൽ മറ്റൊരു സന്ദേശവുമായി എത്തി – ഇത്തവണ അത് കാത്തിരിപ്പിന്റേതായിരുന്നില്ല, പക്ഷെ ആഗമനത്തിന്റേതായിരുന്നു.

അറിയിപ്പ് #3 (ലൂക്കോസ് 2:9-14)

ബെത്ലെഹേമിലെ ഇടയന്മാർ ആടുകളെ മേയിച്ചുകൊണ്ട് തണുപ്പുള്ള മറ്റൊരു രാത്രിയെ അതിജീവിക്കുമ്പോൾ പെട്ടെന്ന് സ്വർഗ്ഗീയമായ ഒരു പ്രകാശപ്രദർശനം കണ്ടു! ഇത്തവണ മാലാഖയുടെ സന്ദേശത്തോടൊപ്പം ദൈവമഹത്വവും വലയം ചെയ്തിരുന്നു, ഈ കാഴ്ചകണ്ട ഇടയന്മാർ ഭയചകിതരായി. ഈ സന്ദേശം ഇതിലും നാടകീയമാക്കാനാവുമായിരുന്നില്ല.

ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. (ലൂക്കോസ് 2:10–12).

സാധാരണക്കാരായ ഈ ഇടയന്മാർ തീർച്ചയായും ഇതിനെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായിരുന്നില്ല. മാലാഖമാർ പുരോഹിതന്മാർക്കാണ് പ്രത്യക്ഷരാകേണ്ടത്‌, ഇടയന്മാർക്കല്ല. അവർ യെരുശലേം ദൈവാലയത്തിലെ നിലവിലെ ചുമതലക്കാരെയാണ് കാണേണ്ടത്, അല്ലാതെ യഹൂദാ സമൂഹത്തിലെ താഴേത്തട്ടിലുള്ള പുരുഷന്മാരെയോ ആണ്കുട്ടികളെയോ അല്ല.

ഈ കഥയുടെ ശക്തിയും മഹത്വവും നമ്മെ ബാധിക്കാത്തവിധം ഈ കഥ നാം പല ആവർത്തി കേട്ടിരിക്കുന്നു. ദൈനംദിനം സംഭവിച്ചിരുന്ന ഒരു കാര്യം പോലെയാണ് നാം മാലാഖമാരുടെ പ്രത്യക്ഷതയെപ്പറ്റി സംസാരിക്കുന്നത് – എന്നാൽ അത് അന്നും ഇന്നും സംഭവിക്കുന്നില്ല.

ഇങ്ങനെയൊരു സദസ്സിനോടായിരിക്കും രക്ഷകന്റെ ആഗമനത്തിന്റെ സുവാർത്ത (ഇവാൻജെലിയോസ്) മാലാഖമാർ ആദ്യം പങ്കുവെക്കുകയെന്ന കാര്യം ആരും കരുതിയിട്ടുണ്ടാവില്ല.

എന്തുകൊണ്ടാണ് മാലാഖമാർ ഇത്ര ഉന്നതഭാവത്തോടെ പ്രതികരിക്കുന്നത്?

സന്ദേശങ്ങൾ വഹിക്കുക എന്നതുമാത്രമല്ല മാലാഖമാരുടെ ചുമതല. ശരിക്കും അത് സ്വർഗ്ഗത്തിലുള്ള ആരാധനയും സ്തുതിയും എന്ന അവരുടെ പ്രാഥമിക പ്രവർത്തികൾക്ക് ശേഷമുള്ള രണ്ടാമത്തെ ചുമതലയായിരിക്കും. ഇത് പഴയനിയമത്തിലും പുതിയനിയമത്തിലും ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ശ്രദ്ധിക്കാം.

  • പ്രവാചകനായ യെശയ്യാവിനെ ദൈവത്തിന്റെ സിംഹാസന മുറിയിലേക്ക് എടുക്കപ്പെട്ടു. അവിടെ താൻ ആര് ചിറകുകളുള്ള സാറാഫുകൾ ദൈവ മഹത്വവും മഹിമയും പ്രഘ്യാപിക്കുന്ന മാലാഖമാരുടെ ആരാധനയ്ക്ക് സാക്ഷ്യം വഹിച്ചു:

” സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശയ്യാവ്‌ 6:3)

സാറാഫിന്റെ കർത്തവ്യം ദൈവത്തിന്റെ പരിശുദ്ധിയുടെ മനോഹരത്വം വർണ്ണിക്കുന്ന നിരന്തരമായ ദൈവീക ആരാധനയാണ്.liness.

  • അപ്പോസ്തലനായ യോഹന്നാന് സ്വർഗീയ പ്രകൃതിയുടെ ഒരു ക്ഷണദർശനം നൽകിയിരുന്നു (വെളിപ്പാട് 4-5). അവിടെ അവൻ “ജീവികൾ” (മാലാഖയ്ക്ക് മറ്റൊരു വാക്ക്) ദൈവത്തിന്റെ പരിശുദ്ധിയെ പ്രഘ്യാപിക്കുന്നതും വീണ്ടെടുക്കപ്പെട്ടവരോട് ദൈവത്തിന്റെ സൃഷ്ടിയുടെ അത്ഭുതവും രക്ഷയുടെ കൃപയ്ക്കായി ക്രിസ്തുവിനെ ആരാധിക്കുവാനും വിളിക്കുന്നത് കണ്ടു. അതിനു ശേഷം സ്വർഗീയ വാസികളും ആ ഗാനത്തോട് ചേർന്ന് അവർ പിതാവിനെയും പുത്രനെയും വീഴ്ത്തപ്പെട്ട ലോകത്തിനു വേണ്ടിയുള്ള അവരുടെ ഇടപെടലിനായി സ്തുതിച്ചു.

വെളിപ്പാട് 4 ഉം 5 ഉം അധ്യായങ്ങളിൽ മാലാഖമാരുടെ തലം ദൈവത്തിന്റെ സൃഷ്ടിയും ക്രിസ്തുവിന്റെ രക്ഷയും ആഘോഷിക്കുന്നു, എന്നാൽ ക്രിസ്മസിന്റെ കഥയിൽ അവർ ദൈവത്തിന്റെ നിത്യസ്നേഹത്തിന്റെ ലക്ഷ്യമായ തകർന്ന ഗൃഹത്തിലേക്കുള്ള തന്റെ പ്രവേശനത്തിന്റെ ആഘോഷമായി ഒരു മഹത്തായ ഗായകസംഘമായി ഒത്തുചേരുന്നു (ലൂക്കോസ് 2). മാലാഖ ദൈവപുത്രന്റെ മനുഷ്യരൂപത്തിലുള്ള ആഗമനത്തെ പ്രഖ്യാപിക്കുമ്പോൾ സ്വർഗ്ഗീയ സേനയ്ക്ക് നിശ്ശബ്ദരായിരിക്കാൻ കഴിയുമായിരുന്നില്ല. അവർ തങ്ങളുടെ ശബ്ദമുയർത്തി ദൈവ മഹത്വത്തിനും, അവന്റെ പുത്രനും, നഷ്ടപ്പെട്ടവരെ രക്ഷിക്കുവാനുള്ള തന്റെ പദ്ധതിയും, ക്ഷീണിച്ചും, ആശയക്കുഴപ്പത്തിലും ഉള്ള സ്ത്രീ പുരുഷന്മാരെ, മാലാഖമാരാൽ സംരക്ഷിക്കപ്പെടുന്ന ബദൂവിയൻ സദസ്സിനെപ്പോലെ, നഷ്ടപ്പെട്ടപ്പോൾ മുതൽ കാത്തിരിക്കുന്നു. ഈ മഹത്വകരമായ പ്രതികരണം ആദ്യ ക്രിസ്മസിലും ഇന്നുവരെയും നമ്മുടെ ആരാധനകളിൽ തുടരുന്നു. അവരുടെ സന്ദേശം വളരെ ശക്തമായിരുന്നു:

പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.

“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം;
ഭൂമിയിൽ ദൈവപ്രസാദമുള്ള
മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.” (ലൂക്കോസ് 2:13–14).

യെശയ്യാവും യോഹന്നാനും വിശുദ്ധസ്ഥലത്ത് സാക്ഷിയായത് ആട്ടിടയന്മാർ ബെത്ലെഹേമിലെ മലഞ്ചെരുവിൽ അനുഭവിച്ചു. മാലാഖമാർ ദൈവ മഹത്വം വർണ്ണിക്കുന്നതും ദൈവവത്തോട് എതിർത്ത് നിൽക്കുന്ന ജനതയെ തന്നോട് സമാധാനത്തിലാക്കുവാൻ ക്രിസ്തു വരുന്നു എന്ന് പ്രഖ്യാപിക്കുന്നതും അവർ കേട്ടു. ദൈവവും മനുഷ്യനും തമ്മിലുള്ള നിരപ്പ് – മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം – സമാധാനം എന്ന ഒറ്റ വാക്കിൽ ക്രോഡീകരിച്ചിരിക്കുന്നു. ഈ സമാധാനം കലഹങ്ങളുടെ അഭാവമല്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്- അത് യെശയ്യാ പ്രവാചകൻ അരുളിച്ചെയ്തതുപോലെ ” സമാധാത്തിന്റെ പ്രഭു” ആകുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാണ്( യെശയ്യാവ്‌ 9:6). ക്രിസ്തുവിലൂടെയാണ് സമാധാനത്തിന്റെ ദൈവവുമായുള്ള ബന്ധത്തിന്റെ സാക്ഷാത്കാരവും ( ഫിലിപ്പ്യർ 4:9). സമാധാനം എന്നതിന്റെ എബ്രായപദമായ ശാലോം, ഇതേ ആശയം ഉൾകൊള്ളുന്നു. അതിനാൽ പൂർണ്ണത, അഖണ്ഡത, സംതൃപ്തി മുതലായ അതേ യാഥാർഥ്യങ്ങൾ വഹിക്കുന്നു. മാലാഖമാർ ഇടയന്മാർക്ക് ( നമുക്ക്) ഇതേ സമാധാനം വാഗ്ദാനം കാരണം, അത്തരം സമാധാനം നമുക്ക് നൽകുന്ന ക്രിസ്തു ഭൂമിയിൽ ആഗതനായതുകൊണ്ടാണ്.

 

സമാധാനം എന്ന ഒറ്റ വാക്കിൽ ദൈവവും മനുഷ്യനും തമ്മിലുള്ള നിരപ്പ്.

ജീവനുള്ള ദൈവത്തിന് മഹത്വം കരേറ്റുന്ന മാലാഖമാരുടെ ശബ്ദം ഇന്ന് നമ്മുടെ ആഘോഷങ്ങളിലും മുഴങ്ങുന്നു. സമാധാനത്തിനായുള്ള പ്രത്യാശ, മഹത്വത്തിനായുള്ള കാത്തിരിപ്പ്, യേശുവാകുന്ന സമ്മാനം. രണ്ട് സഹശ്രാബ്ദത്തിന് ശേഷവും ഇടയന്മാരുടെ ഹൃദയത്തിൽ മുഴങ്ങിയ ഇതേ കാര്യങ്ങൾ നമ്മുടെ ദീർഘമായ കാത്തിരുപ്പുകളിലും മാറ്റൊലികൊള്ളുന്നു.

മാലാഖമാർ എങ്ങനെയാണ് ക്രിസ്തുവിനെ സേവിച്ചത്?

പ്രഭചൊരിയുന്ന ആ മാലാഖമാർ പോയതിന് ശേഷം ആകാശത്തു തണുത്ത ഇരുട്ട് വ്യാപിച്ചപ്പോൾ ആ ഇടയന്മാർ എത്ര നിരാശിതരായിരുന്നിരിക്കാം. എന്നാൽ മാലാഖമാർ കാര്യങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. അടുത്ത മുപ്പതിലധികം വർഷങ്ങൾ യേശുവിന്റെ ശുശ്രൂഷയിൽ അവർ പങ്കുചേർന്നിരുന്നു, പ്രത്യേകിച്ചും അനർത്ഥത്തിന്റെയും പ്രഖ്യാപനത്തിന്റെയും വേളകളിൽ:

  • ശിശുവായ യേശുവിനെ ഹെരോദാവിന്റെ കൈയകാലത്തിൽനിന്ന് മാറ്റാൻ മാലാഖ യോസഫിനോട് നിർദ്ദേശിച്ചു: അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.( മത്തായി 2:13)
  • മരുഭൂമിയിലെ പരീക്ഷകൾക്ക് ശേഷം ഒരു മാലാഖ യേശുവിന് ശുശ്രൂഷ ചെയ്തു: : അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.( മത്തായി 4 :11)
  • ഗദ്സമനാ തോട്ടത്തിലെ സഹനത്തിൽ ഒരു മാലാഖ യേശുവിനെ സേവിച്ചു: അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി. (ലൂക്കോസ് 22:43)
  • ഉയിർപ്പിന്റെ ദിനത്തിൽ ഒരു മാലാഖ കല്ലറ വാതിൽ തുറന്നു: പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്തായി 28:2)
  • മാലാഖമാർ ക്രിസ്തുവിന്റെ ഉയിർപ്പ് അറിയിച്ചു:ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു…യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു. (മത്തായി 28:5; യോഹന്നാൻ 20:12)
  • മാലാഖമാർ യേശുവിന്റെ സ്വർഗാരോഹണത്തിൽ അനുഗമിച്ചു: “അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു. (അപ്പൊ.പ്ര 1:10-11)

യേശുവിന്റെ ഭൂമിയിലെ പ്രവത്തനത്തിൽ മാലാഖമാരുടെ പ്രവർത്തനങ്ങളെപ്പറ്റി തന്റെ യുവാവായ അനുയായികളിൽ ഒരാൾക്ക് എഴുതുമ്പോൾ, പൗലോസ് ഒരു പക്ഷെ സമാനമായ ഒരു പട്ടികയായിരിക്കും പരിഗണിച്ചത്, 1 തിമൊഥെയൊസ്‌ 3:16 ൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെയെപ്പറ്റി ഒരു സംഗ്രഹം താൻ എഴുതി

അവൻ ജഡത്തിൽ വെളിപ്പെട്ടു;
ആത്മാവിൽ നീതീകരിക്കപ്പെട്ടു;
ദൂതന്മാർക്കു പ്രത്യക്ഷനായി;
ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു;
ലോകത്തിൽ വിശ്വസിക്കപ്പെട്ടു;
തേജസ്സിൽ എടുക്കപ്പെട്ടു
എന്നിങ്ങനെ ദൈവഭക്തിയുടെ
മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.

മഹത്വത്തിന്റെ കർത്താവിന്റെ ഭൂമിയിലെ ദൗത്യത്തെക്കുറിച്ച് മാലാഖമാരുടെ സേനയ്ക്ക് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. ജഡാവതാരത്തിലെ സംഭവങ്ങൾ മാലാഖമാർ “കാണുകയായിരുന്നില്ല”, ഈ ദിവ്യ പ്രവർത്തികൾ “ഉറ്റുനോക്കിയിരുന്നു”- അതായത് വളരെ താത്പര്യത്തോടെ കണ്ണിമയ്ക്കാതെ കാത്തിരുന്നു. മറ്റൊരു വക്കിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ രക്ഷണ്യ പ്രവർത്തി മാലാഖമാരുടെ കൂട്ടത്തിന് ആകർഷണത്തിന്റെ ഒരു തുടർമാനമായ സ്രോതസായിരുന്നു, ആയിരിക്കും. അപ്പോസ്തലനായ പത്രോസ് ഇതിനെ എങ്ങനെയാണ് വിവരിക്കുന്നതെന്ന് നോക്കാം:

തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു. ((1 പത്രോസ് 1:12)).

“ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു” എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്? വേദാധ്യാപകനും വ്യഖ്യാതാവുമായ ആഡം ക്ലാർക്ക് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തെപ്പറ്റി തന്റെ വ്യഖ്യാനത്തിൽ ഇങ്ങനെ വിവരിക്കുന്നു:

[അവർ] കുനിഞ്ഞു നോക്കുക – ഒരു കാര്യം കണ്ടു പിടിക്കുവാൻ പരിശ്രമിക്കുന്നവരുടെ അംഗവിന്യാസം, പ്രത്യേകിച്ചും വായിക്കുവാൻ പ്രയാസമുള്ള ഒരു എഴുത്ത്; അവരത് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു, വെളിച്ചം എല്ലായിടത്തും പരമാവധി എത്തുന്നതുപോലെ വയ്ക്കുന്നു, പിന്നീട് മുഴുവൻ കാര്യങ്ങളും മനസ്സിലാക്കുവാൻ കുനിഞ്ഞു എല്ലാഭാഗങ്ങളും പരിശോധിക്കുന്നു. ഇവിടെ സമാഗമനകൂടാരത്തിന്റെ ഉള്ളിൽ, കൃപാസനത്തിലേക്കോ പ്രായശ്ചിത്തത്തിലേക്കോ കുനിഞ്ഞ്, വളരെ ജാഗ്രതയോടെ, അല്ലെങ്കിൽ നാം പറയുന്നതുപോലെ വളരെ ശ്രദ്ധയോടെ നോക്കിക്കൊണ്ടു സാക്ഷ്യപെട്ടകത്തിന്റെ രണ്ടറ്റത്തും നിൽക്കുന്ന കെരൂബുകളുടെ ഭാവവുമായി സ്പഷ്ടമായ ഒരു സാമ്യം ഉണ്ട്. വിശുദ്ധ മാലാഖമാർ പോലും മനുഷ്യന്റെ രക്ഷാകര പദ്ധതിയിൽ ആശ്ചര്യപ്പെട്ടു, അവരുടെ ആരാധനയുടെ പാത്രമായ സർവശക്തനായവന്റെ ജഡാവതാരത്തിലും അതിശയിച്ചു. ഈ കാര്യങ്ങൾ മാലഖമാർക്ക് വളരെ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നെങ്കിൽ, അവ നമുക്ക് എത്ര പ്രാധാന്യമുള്ളതാകണം; ഈ കാര്യങ്ങളിൽ മനുഷ്യർക്കുള്ളതുപോലെയുള്ള താത്പര്യങ്ങൾ മാലഖാമാർക്കുണ്ടാവില്ല.

എന്തുകൊണ്ടാണിത്? കാരണം “അവരുടെ ആരാധനയുടെ പാത്രമായ സർവശക്തനായവന്റെ ജഡാവതാരം” അതിൽ ഉൾകൊള്ളുന്നു – ദൈവ പുത്രനായ, യേശു ക്രിസ്തു. മാലാഖമാർ ക്രിസ്തുവിനെ വാഴ്ത്തുന്നത് അവൻ എന്തായിരിക്കുന്നു എന്നതിനും എന്ത് ചെയ്തു എന്നതിനുമാണ്. അവർ അവന്റെ ജനനത്തിൽ അവനെ വാഴ്ത്തി, അവന്റെ ജീവിതത്തിൽ അവനെ ശുശ്രൂഷിച്ചു, അവന്റെ കഷ്ടതയിൽ അവനെ താങ്ങി, അവന്റെ ഉയർപ്പിൽ അവനെ വിളംബരം ചെയ്തു – എല്ലാത്തിനും കാരണം അവൻ ക്രിസ്തുവാണ് എന്നതാണ്. എല്ലാത്തിനും കാരണം അവൻ യോഗ്യതയില്ലാത്ത, പാപക്കറയേറ്റ ഒരു ജനതയെ അതെല്ലാം ചെയ്യാൻ തിരഞ്ഞെടുത്തു എന്നതാണ്. കാരണം, പറഞ്ഞറിയിക്കാൻ കഴിയാത്ത തന്റെ സ്നേഹം നിഗൂഢവും അതിശയകരവുമായ നിലയിൽ പ്രകടിപ്പിക്കാൻ തിരഞ്ഞെടുക്കുകയും – തന്റെ അനുസരണമില്ലാത്ത സൃഷ്ടിയുടെമേൽ പകർന്നു.

നാം എളുപ്പത്തിൽ മറക്കുന്നതെന്താണെന്ന് മാലാഖമാർക്ക് അറിയാം: അത് കർത്താവായ യേശു ക്രിസ്തു സകല മഹത്വത്തിനും എന്നന്നേക്കും എല്ലായ്പോഴും യോഗ്യനാണ് എന്നതാണ്. ക്ലാർക് പറഞ്ഞതുപോലെ, മാലാഖാമാർ, അവർക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത എന്നാൽ കാണുവാൻ മാത്രം കഴിയുന്ന രക്ഷാ സ്നേഹത്തിനും ക്രിസ്തുവിന്റെ കൃപയ്ക്കും അവനെ ഉയർത്തുന്നുവെങ്കിൽ, ഇത്ര വലിയ കൃപ നൽകപ്പെട്ട സ്ത്രീ പുരുഷന്മാരുടെ ഹൃദയങ്ങളെയും വികാരങ്ങളെയും രക്ഷകന്റെ ആരാധന എത്രയധികം നയിക്കണം!

വീക്ഷിക്കുന്ന മാലാഖാമാരുടെയും വിടുവിക്കപ്പെട്ട മനുഷ്യജാതിയുടെയും വിസ്മയത്തിന്റെയും ഉയർച്ചയുടെയും വിവാഹത്തിന്റെ ഒരു പ്രകടനം വളരെ പരിചിതമായ ഒരു ക്രിസ്ത്മസ് ഗാനത്തിൽ കാണുന്നു.

കണ്ണീരാകെ ഒപ്പീടാൻ
മന്നിൽ ശാന്തി നല്കീടാൻ
വാനിൽനിന്ന് വന്നീശൻ
വീണ്ടും ജന്മമേകീടാൻ
ദാവീദിന്റെ ഗോത്രത്തിൽ
ശ്രേഷ്ഠൻ രാജൻ രാജാവായ്
ബെത്ലെഹേമിൽ വാഴുന്നു
മോക്ഷം ഭൂവിൽ നൽകുന്നു
ഉന്നതത്തിൽ ഹോശാന
പൂജിതരാജനോശാന

 

ദൈവം നമുക്ക് നൽകിയ മഹത്വമേറിയ സമ്മാനമാകുന്ന ക്രിസ്തുവിനെ ഉയർത്തുന്നതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഒത്തുചേരാം!

banner image

ഇടയന്മാർ കാലിത്തൊഴുത്തിൽ കടന്നുവന്ന് “അത്ഭുത നക്ഷത്രവും” മാലാഖമാരുടെ സൈന്യവും തന്റെ മകനെപ്പറ്റി പ്രഖാപിച്ചതിനെപ്പറ്റിപ്പറഞ്ഞപ്പോൾ മറിയ എത്ര അത്ഭുതവതിയായിരിക്കണം! കുഞ്ഞിന് ജന്മം നൽകിയതിൽ ക്ഷീണിതയാണെങ്കിലും, വയലിലെ ഈ സാധാരണക്കാരായ ആളുകൾ അവളുടെ മകനെ നമസ്കരിക്കുന്നതിലും അവർ കണ്ടുമുട്ടിയ കുട്ടിയെക്കുറിച്ച് എല്ലാവരോടും പറയുവാൻ പോയതിലും മറിയ ആശ്ചര്യപ്പെട്ടിരിക്കണം ( ലൂക്കോസ് 2:16-18).

ഇടയന്മാരാണ് തൊഴുത്തിൽ എത്തി ആദ്യം നമസ്കരിച്ചതു, അവർ ആരാണ്, എന്താണ് എന്ന് നോക്കിയാൽ അത് അതിശയകരമായി തോന്നാം. എങ്കിലും അവർ നവജാതനായ രക്ഷകനെ ആരാധിക്കുകയായിരുന്നു.അതുകൊണ്ടു നമുക്ക് ആരാധനയുടെ ജാലകത്തിലൂടെ നോക്കി അവരെക്കുറിച്ച് പഠിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ബെത്ലെഹെമിന് പുറത്ത് ആ തണുത്ത യഹൂദ്യ രാത്രിയിൽ അവർ സാക്ഷ്യം വഹിച്ചതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കുവാനും അഭിനന്ദിക്കുവാനും കഴിയും. അവരെ കൂടുതലായി അറിയുന്നത്, ചരിത്ര രേഖകൾക്കും പുരാതന സ്തുതിഗീതങ്ങൾക്കും അപ്പുറമായി അവരുടെ അനുഭവങ്ങളോടും ആഘോഷങ്ങളിലും പങ്കുചേരാൻ നമ്മെ സഹായിക്കും.

ലളിത ജീവിതമുള്ള ലളിതമായ വ്യക്തികൾ

“ലളിത ജീവിതമുള്ള ലളിതമായ വ്യക്തികൾ” ആ ഇടയന്മാരെക്കുറിച്ച് വിവരിക്കാൻ ഇതിലും മികച്ച ഒരു പ്രസ്താവന ചിന്തിക്കാൻ എനിക്കാവില്ല. ലൂക്കോസിന്റെ ഹ്രസ്വമായ വിവരണം ഈ ലാളിത്യത്തിന് ഊന്നൽ നൽകുന്നു: “അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു (ലൂക്കോസ് 2:8).” ഈ ആളുകൾ ആരാണെന്നും എന്താണെന്നും എന്നതിന്റെ വ്യാപ്തി ഈ ഒരു വാക്യം വ്യക്തമാക്കുന്നു.

“ആ പ്രദേശത്തു…. ഇടയന്മാർ….”

ചരിത്രം രേഖപ്പെടുത്തിയ കാലം മുതൽ തന്നെ ബെത്ലെഹേമിന്റെ പരിസരപ്രദേശങ്ങളിലൊക്കെ ആടുവളർത്തൽ പ്രചാരത്തിലുണ്ടായിരുന്നു. അവിടെയാണ് ദാവീദ് തന്റെ പിതാവ് യിശ്ശായിയുടെ ആടുകളെ പരിപാലിച്ചിരുന്നത്. ബെത്ലെഹേം നല്ലൊരു മേച്ചിൽ സ്ഥലമാണ്, അതുകൊണ്ടു ആടിനെ മേയ്ക്കാൻ യോജിച്ചതാണ്.

ആവി മെയിച്ചിരുന്നത് സാധാരണ ആടുകളായിരുന്നില്ല. യെരുശലേം ദേവാലയത്തോട് വളരെ അടുത്ത സ്ഥലമായിരുന്നതുകൊണ്ടു ബെത്ലെഹേമിലെ മേച്ചിൽപ്പുറങ്ങൾ ദൈവാലയത്തിലെ ആടുകളുടെ വാസസ്ഥലമായിരുന്നു – ദേവാലയത്തിൽ യാഗം കഴിക്കാനുപയോഗിക്കുന്നവ. ഒന്നാം നൂറ്റാണ്ടിൽ 250000 ൽ അധികം ആടുകളെ ഒരു വർഷത്തിൽ പെസഹായിൽ മാത്രം ഉപയോഗിച്ചിരുന്നു. ആയതിനാൽ, ബെത്ലെഹേമിലെ ഈ ഇടയന്മാർ പാപപരിഹാരത്തിനായി യാഗപീഠത്തിൽ അർപ്പിക്കപ്പെട്ടിരുന്ന ആരോഗ്യമുള്ള, ഊനമില്ലാത്ത ആടുകളെ നൽകുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു.

“രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു”

“രാത്രിയെ നാല് കാവലുകളായി തിരിച്ചിരുന്നു”, എന്ന് വേദവ്യാഖ്യാതാവ് ജോൺ ഗിൽ പറയുന്നു. സന്ധ്യ, അർദ്ധരാത്രി, കോഴികൂവുന്ന നേരം, പുലർച്ച. അവർ ഒന്നിടവിട്ടായിരുന്നു കൂട്ടത്തെ നോക്കിയത്, ചിലർ ഒരു കാവൽ നോക്കും, ചിലർ മറ്റുള്ളവർ കൂടാരത്തിലോ വയലുകളിൽ ഒരുക്കിയ ഗോപുരങ്ങളിലോ വിശ്രമിക്കും.” ഇടയന്മാർ ആടുകളെ വയലുകളിൽ തന്നെ നോക്കിയത് അവയെ വന്യമൃഗങ്ങളിൽ നിന്നും… അല്ലെങ്കിൽ മോഷ്ടാക്കളിൽ സംരക്ഷിക്കേണ്ടതിനു നിന്നും ആയിരിക്കാം, ഇവ ആ സമയത്ത് യഹൂദ്യദേശത്ത് വളരെ സാധാരണമായിരുന്നു.

ഈ യാമങ്ങൾ പട്ടാളകാവലിലെ യാമങ്ങളെ ആസ്പദമാക്കിയുള്ളതാണ്. അടിസ്ഥാനപരമായി എബ്രായ സംസ്‍കാരത്തിൽ മൂന്നു യാമങ്ങളാണ് ഉള്ളത്: ആരംഭം (സൂര്യോദയം മുതൽ 10 pm വരെ), മധ്യം (10:00 pm – 02:00 am), പ്രഭാതം (2am – സൂര്യോദയം ). റോമാക്കാർ ഓരോന്നും മൂന്നുമണിക്കൂർ ദൈർഖ്യമുള്ള ഒരു യാമംകൂടി ഈ സമയക്രമത്തിൽ കൂട്ടിച്ചേർത്തു.

ഇടയന്മാരുടെ ജീവിതം ഏകാന്തതയും, കഠിനാധ്വാനവും, ആപത്തുകളും പട്ടിണിയും നിറഞ്ഞതായിരുന്നു. എന്നാൽ ഈ കഷ്ടതകൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളായിരിക്കില്ല. ഇടയാമാരെ അവരുടെ ജോലി നിമിത്തം ശുദ്ധിയില്ലാത്തവരായാണ് കണക്കാക്കിയിരുന്നത്. അവരുടെ ജോലിയുടെ ഭാഗമായി അവരുടെ കരങ്ങൾ ആടിന്റെ പ്രസവ സമയത്തു ഉപയോഗിക്കേണ്ടതുണ്ട് ( അതവരെ രക്തവുമായി സമ്പർക്കത്തിലാക്കുന്നു), ചത്ത ആടുകളെ കുഴിച്ചിടുമ്പോൾ ( അതവരെ ശവശരീരങ്ങളുമായി സമ്പർക്കത്തിലാക്കുന്നു) – ഇവ രണ്ടും അവരെ ആചാരപരമായി അശുദ്ധരാക്കുന്നു. ഇത് അവരെ ആത്മീയ ഭ്രഷ്ടരാകുവാൻ ഇടയാക്കി. യെരുശലേം ദേവാലയത്തിൽ യാഗം കഴിക്കുന്നതിനാവശ്യമായ ആടുകളെ വളർത്തുന്നതിന് ഉത്തരവാദികളായവരെ തന്നേ ആചാരപരമായി അശുദ്ധരായി കാണുന്നത് എത്ര സങ്കടകരമായ കാര്യമാണ്. പക്ഷെ ഈ ഇടയന്മാർ രണ്ടു തരത്തിലുള്ള വൈഷമ്യങ്ങളാണ് ഉണ്ടായിരുന്നത്, അവരുടെ ജോലിയുടെ ഭാഗമായി അവർ അശുദ്ധരായി എന്നു മാത്രമല്ല, അവർ എപ്പോഴും അവരുടെ ആട്ടിൻകൂട്ടത്തോടൊപ്പം ഇരിക്കണമായിരുന്നു. ഇതിന്റെയർത്ഥം ഒരേ സമയം ആഴ്ച്ചകളോളം അവരുടെ ജോലിയിൽ നിന്നും മാറി നിൽക്കാൻ കഴിയാറില്ല എന്നാണ്, അങ്ങനെ ദേവാലയത്തിൽ പോയി ശുദ്ധരാകുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതൊരുതരം ആത്മീയ “ക്യാച്ച്-22″( ധർമ്മസങ്കടം) ആണ്, ഇത് ആത്മീയ ചിന്തകളുടെ വളരെ നിയമപരമായ സമ്പ്രദായങ്ങളിൽ നിന്നും ഉയർന്നു വരുന്നവയാണ് – ഇത്തരം വേറിട്ട, തിരസ്കരിക്കപ്പെട്ട ജോലിക്കാർ ഇതിനൊരു ദാരുണമായ ഉദാഹരണമാണ്.

ഒരു മനുഷ്യൻ ആചാരപരമായി എങ്ങനെ അശുദ്ധനാകും എന്നതിനെപ്പറ്റി ഇസ്രായേല്യർക്ക് ദൈവത്താൽ നൽകപ്പെട്ട കർശന നിയമങ്ങളുണ്ട് ( ലേവ്യ. 5:2-3; 7:20-21; 17:15; 21:1-15; 22:2-8 കാണുക ). അശുദ്ധനായി വിധിക്കപ്പെട്ടവൻ വിശുദ്ധമായത് തൊടുന്നത് ഒഴിവാക്കുകയും നിർദ്ദേശിക്കപ്പെട്ട ശുദ്ധീകരണ നടപടികൾ പൂർത്തിയാക്കുകയും വേണം. അതുകൊണ്ട് നിർദ്ദേശിക്കപ്പെട്ട രീതിയിൽ ദൈവത്തെ ആരാധിക്കണമെങ്കിൽ ഈ ഇടയന്മാരും തുടർമാനമായി ഇത്തരം ശുദ്ധീകരണ നടപടികളിലൂടെ കടന്നു പോകേണം

സ്വർഗീയ ശോഭയുടെ അത്ഭുതകരമായ നിമിഷങ്ങൾ

ഹൃദയത്തേയും ഓർമ്മയേയും മുദ്രകുത്തുന്ന “നിമിഷങ്ങളാൽ” നിരപെട്ടതാണ് ജീവിതം. ചില നിമിഷങ്ങൾ ഇരുണ്ടതും നിരാശാജനകവുമായിരിക്കും, എന്റെ പിതാവ് അല്പം മുൻപ് ഹൃദയസ്തംഭനം മൂലം മരിച്ചു എന്ന വാർത്ത എനിക്ക് ഫോണിൽ ലഭിച്ച നിമിഷം. മൂന്നു ദശകം മുൻപിലെ ആ നിമിഷത്തെപ്പറ്റി ഞാൻ ഓർക്കുമ്പോൾ, നഷ്ടത്തിന്റെയും വേദനയുടെയും വികാരങ്ങൾ എന്നിലേക്ക് അലയടിക്കും, അന്ന് എന്നെ അക്രമിച്ചിരുന്ന ആ ശൂന്യത ഞാൻ വീണ്ടും അനുഭവിച്ചു.

എന്നാൽ വേറെ ചില അപൂർവ്വമായ അതിശയനിമിഷങ്ങൾ. അത്തരം ഒരു നിമിഷം നടന്നത് എന്റെ വിവാഹദിവസമാണ്. എന്റെ സഭയുടെ മുൻപിൽ ഞാൻ എന്റെ പാസ്റ്ററിന്റെയും പിതാവിന്റെയും ഒപ്പം നിൽക്കുകയായിരുന്നു, അദ്ദേഹമായിരുന്നു എന്റെ തോഴൻ. പാട്ടു കേൾക്കാൻ തുടങ്ങി വധുവിന്റെ ആളുകൾ പ്രവേശിച്ചു. പള്ളിയുടെ പുറകിലെ വാതിൽ അല്പസമയത്തേക്ക് അടഞ്ഞു, അത് എന്നന്നേക്കുമായി നിൽക്കുമെന്ന് തോന്നി ഉടനെ പാട്ട് മാറി വാതിൽ തുറന്നു – മെർലിൻ അവളുടെ പിതാവിന്റെ കരം പിടിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഇപ്പോഴും ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഒരു മുഴ എന്റെ തൊണ്ടയിൽ വന്നതുപോലെ അനുഭവപ്പെടുകയും എനിക്ക് വീർപ്പുമുട്ടുകയും ചെയ്യും. ഞാൻ സ്നേഹിച്ച പെൺകുട്ടി , പ്രകാശവതിയും സുന്ദരിയുമായി അവളുടെ വിവാഹ വസ്ത്രത്തിൽ ഇരിപ്പിടങ്ങളുടെ നടുവിലൂടെ എന്നെ- എന്നെ വിവാഹം കഴിക്കാൻ വരുന്നു ! അത് അത്യാകര്ഷകവും, മനോഹരവും, ഗംഭീരവും, വിനയാന്വിതവും ആഴമേറിയതുമായിരുന്നു. ആ നിമിഷം ശോഭയേറിയതായിരുന്നു.

യഹൂദ്യ മലനിരയിൽ ആ ഇടയന്മാർ കണ്ടതിനോട് തൂക്കിനോക്കിയാൽ ഇത് വളരെ ചെറിയതായിരിക്കും. ആ നിമിഷത്തിൽ ഞാൻ അനുഭവിച്ചത് മൊത്തത്തിൽ ആ ഇടയന്മാർ അനുഭവിച്ചതിൽനിന്നും ഒട്ടും വിഭിന്നമല്ലെന്ന് ഞാൻ ചിന്തിക്കുന്നു – അത്യാകർഷകവും മനോഹരവും, ഗംഭീരവും, വിനയാന്വിതവും ആഴമേറിയതും ശോഭയേറിയതായിരുന്നു.

ലൂക്കോസിന്റെ വിവരണം നമ്മുടെ സങ്കല്പങ്ങളെ വെല്ലുവിളിക്കുകയും നമ്മുടെ ഹൃദയങ്ങളെ പുളകംകൊള്ളിക്കുകയും ചെയ്യും.

അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.

“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. (ലുക്കോസ് 2:9-14).

അങ്ങനെയൊരു കാര്യം നിങ്ങൾ കണക്കിലെടുക്കാൻ ആരംഭിക്കുന്നതിങ്ങനെയാണ്? അതിനെ മുഴുവനുമായി കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതാണ്, അതുകൊണ്ട് ഞാൻ അതിനെ നിമിഷങ്ങളായി തിരിച്ചു.

മാലാഖയുടെ നിമിഷം

“ദൈവ മഹത്വം” അനുഗമിക്കുന്ന “ദൈവത്തിന്റെ ദൂതൻ” എന്നാണ് ഇടയന്മാരെ ഭയപ്പെടുത്തുന്ന വിധത്തിൽ പ്രകാശിക്കുന്നതുപോലെയുള്ള ദൈവീക സന്ദേശകനെ വിവരിച്ചിരിക്കുന്നത് (ലൂക്കോസ് 2:9). ക്രിസ്മസ് കഥയിൽ ഉൾപ്പെട്ടിരുന്ന മറ്റനേകരെപ്പോലെ, ആ പാവം ഇടയന്മാരും ആ കാഴ്ച്ചയ്ക്ക് സജ്ജമായിരുന്നു.

ദൈവീക മഹത്വത്തെ “ഷെകൈന” എന്നാണ് വിശേഷിപ്പിച്ചത്, സർവ്വപര്യാപ്തനായ ദൈവത്തിന്റെ ശോഭ. ദൈവശാസ്ത്രപരമായി അതിനെ ഏറ്റവും മികച്ച വെളിച്ചം നിർമ്മിക്കുവാൻ ഉപയുക്തമായ ദൈവീകഗുണങ്ങളുടെ ആകെത്തുക എന്നാണ് വിവരിക്കുന്നത്. ഇപ്പോൾ ഇടയന്മാർ ഈ ദൈവമഹത്വം ബെത്ലെഹേം മലഞ്ചെരുവിൽ കണ്ടു.

പഴയനിയമത്തിൽ, ദൈവമഹത്വം തന്റെ ജനത്തിന്റെ ഇടയിലുള്ള ദൈവ സാന്നിധ്യത്തിന്റെ തെളിവായിരുന്നു. ഈ പ്രതിഭാസം നാം ആദ്യം കാണുന്നത് പുറപ്പാട് 24:16 ൽ ആണ്. “യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.” ഒരു രാഷ്ട്രംമ് എന്ന നിലയിൽ ദൈവത്തിന്റെ ജനം സീനായിൽ ഒന്നിച്ചു കൂടിയത് അവരുടെമേലുള്ള ദൈവീക ഭരണം അംഗീകരിക്കാനോ അല്ലെങ്കിൽ നിരസിക്കുവാനോ ആണ്. അവന്റെ മഹത്വം അവന്റെ ശക്തിയും ശേഷിയും പ്രദർശിപ്പിച്ചു.

അവന്റെ മഹത്വം നാം വീണ്ടും കാണുന്നത് ഊടാടിക്കൊണ്ടിരുന്ന ഇസ്രായേൽ മക്കൾക്ക് ആരാധനാലയം, സമാഗമനകൂടാരത്തിന്റെ പ്രതിഷ്ഠയ്ക്കാണ്. “കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി” ( സംഖ്യാ. 16:19). നാം വീണ്ടും കാണുന്നത് യെരുശലേമിലെ ദേവാലയത്തിൽ, അവിടെ ഇസ്രായേൽ ജനം അവരുടെ ദേശീയജീവിതത്തിനും ആരാധനയ്‌ക്കും ഒരു അത്ഭുത വസ്തു അതായത് ശലോമോന്റെ ദേവാലയം പ്രതിഷ്ഠയ്ക്കുമ്പോഴാണ്: “പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല” 1 രാജാ.8:10-11).

വിഗ്രഹാരാധനയിലേക്കും അധാർമ്മികതയിലേക്കും തിരിയുന്നതിന് മുൻപ് ഇസ്രായേൽ മക്കൾ അവരുടെ നടുവിലുള്ള ദൈവ സാന്നിധ്യം ആസ്വദിച്ചു. അവർ ദൈവത്തിന്റെ ആലയത്തെ ജാതീയ വിഗ്രഹങ്ങളാൽ നിറച്ച് തന്റെ നാമത്തെ നിന്ദിച്ചു, ആയതിനാൽ ദൈവം മരവിപ്പിക്കുന്ന വാക്കുകളാൽ യെഹെസ്കേൽ പ്രവാചകൻ മുഖാന്തിരം പ്രതികരിച്ചു.

തന്റെ ജനത്തിന്റെ ആത്മ്മീയ വ്യഭിചാരത്തെ പ്രദർശിപ്പിക്കുന്ന അനേക സംഭവ പരമ്പരകൾക്കു ശേഷം, പടി പടിയായി ദൈവത്തിന്റെ മഹത്വം അലയത്തെ വിട്ടു, യെരുശലേം വിട്ടു, അവസാനമായി ഇസ്രായേൽ ജനത്തെയും വിട്ടു. പരമമായ പ്രഹരം നാം കാണുന്നത് യെഹെസ്‌കേൽ 11:23 ലാണ്, അവിടെ ഈ ദാരുണമായ വാക്കുകൾ നാം വായിക്കുന്നു: “യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു” (യെഹെസ്കേൽ 11:23).

യെഹെസ്‌കേലിന്റെ ഭയാനകമായ വാക്കുകൾക്ക് ശേഷം, ദൈവ മഹത്വത്തെക്കുറിച്ച് അവശേഷിക്കുന്ന പഴയനിയമ ഭാഗങ്ങൾ തന്റെ ജനത്തിന്റെ ഇടയിലുള്ള ദൈവമഹത്വത്തിന്റെ പ്രദശനം ഒന്നും പറയാതെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു, 600 വർഷങ്ങൾക്ക് ശേഷം ആ രാത്രിയിൽ ബെത്ലെഹേമിൽ ഉണ്ടായതിനു മുൻപ്. അവിടെ ആ ദൈവത്തിന്റെ മാലാഖയോടൊപ്പം ദൈവമഹത്വം മടങ്ങിവന്നു! മടങ്ങി വന്നത്, യോഹന്നാൻ വിവരിക്കുന്നതുപോലെ, ക്രിസ്തുവാകുന്ന വ്യക്തിയിലൂടെ തന്റെ ജനത്തിന്റെ ഇടയിലുള്ള ദൈവത്തിന്റെ സാന്നിധ്യം പ്രഖ്യാപിക്കുന്നതിനാണ്:”വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” (യോഹന്നാൻ 1:14)

ഈ “ദൈവ മഹത്വമാണ്” അത്ഭുതവും ആരാധനയും ഉയർത്തുന്നത് – ഇടയൻമ്മാരുടെ കാര്യത്തിൽ ഭയവും നൂറു കണക്കിന് വർഷത്തേയ്ക്ക് ദൈവമഹത്വം ഇസ്രായേലിൽ കാണുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ, ഇടയന്മാരുടെ സാന്നിധ്യത്തിൽ മഹത്വം മടങ്ങി വന്നു!

സന്ദേശത്തിന്റെ നിമിഷം

തങ്ങൾ ഊർജ്ജം നൽകിയ അതേ മത വ്യവസ്ഥയിൽ നിന്നും ത്യജിക്കപ്പെട്ടവരായി, ഇടയന്മാർ മറ്റൊരിടത്തു പ്രത്യക്ഷയ്ക്കായി മറ്റൊരിടത്തു അന്വേഷിക്കേണ്ടതായി വന്നു. ആ രാത്രിയിൽ അവർ അത് മാലാഖയുടെ സന്ദേശത്തിൽ കണ്ടെത്തി എന്ന് വ്യാഖ്യാതാവ് ജോൺ ഗിൽ:

ഇടയന്മാർക്കാണ് ക്രിസ്തുവിന്റെ ജനനത്തിന്റെ സൂചന നൽകിയത്; രാജകുമാരന്മാർക്കോ, മഹാപുരോഹിതന്മാർക്കോ, യെരുശലേമിലെ പാണ്ഡിത്യമുള്ളവർക്കോ അല്ല, പക്ഷേ ബലഹീനരും, സാധാരണക്കാരും, പഠിപ്പില്ലാത്തവരുമായ ആളുകൾക്കാണ്; വിളിച്ചതും തിരഞ്ഞെടുത്തതും, തന്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയതും; ദൈവം ജ്ഞാനികളിൽ നിന്നും വിവേകികളിൽ നിന്നും മറച്ചുവച്ചു, അവർക്ക് ആശയക്കുഴപ്പത്തിനും, തന്റെ കൃപയുടെ മഹത്വത്തിനുമാക്കി.

ക്രിസ്തുവിന്റെ രാജ്യം അതെന്തായിരിക്കും, ആരിലൂടെയായിരിക്കും, ആരോടായിരിക്കും പ്രസംഗിക്കപ്പെടുന്നത് എന്നതിന്റെ മുന്നോടിയായിരിക്കും ഇത്.

ഈ വിശിഷ്ടമായ പദവി സ്വീകരിക്കുവാനായി ഇടയന്മാർ അസാധാരണമായി സജ്ജമായിരുന്നു എന്ന് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ലാറി റിച്ചാർഡ്‌സ് നമ്മെ ഓർമ്മപ്പെടുത്തുന്നു:

ഇപ്പോൾ ജനിച്ചു നിശബ്ദമായ ആ തൊഴുത്തിൽ കിടന്നിരുന്ന രക്ഷകൻ, ദൈവത്തിന്റെ കുഞ്ഞാടകേണ്ടതാണ്. കുഞ്ഞാടെന്ന നിലയിൽ, തൻ ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടി മരിക്കുവാൻ നിയമിതനാണ്. ഇതേ ഇടയന്മാർക്ക് അവരുടെ രക്ഷിതാവായി മരിക്കേണ്ടതാണ്. കുഞ്ഞാടുകളെ പരിപാലിച്ചിരുന്ന, തണുത്ത, കൂരിരുട്ടുള്ള രാത്രിയിൽ വയലിൽ തങ്ങളുടെ കൂട്ടത്തെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഇടയന്മാർക്ക് തീർച്ചയായും പിതാവായ ദൈവത്തിന്റെ ഇടയ ഹൃദയം മനസ്സിലാക്കുവാനും, തന്റെ ഏക കുഞ്ഞാടിനെ എല്ലാവർക്കുംവേണ്ടി നൽകുന്നതിന്റെ സൂചനയും ലഭിക്കും.

മാനുഷീകമായ കാഴ്ചപ്പാടിൽ, അക്കാലത്തു സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഇടയന്മാരോട് ദൈവ പുത്രൻ അനുരൂപനായി എന്നത് ആശ്ചര്യകരമായിരിക്കും (യോഹന്നാൻ 10). എങ്കിലും താൻ തന്നെത്തന്നെ ഒരു ഇടയനായി, ഒരു സംരക്ഷകനായി, തന്റെ ആട്ടിൻകൂട്ടത്തിന്റെ ഒരു അനുഗാമിയായി ചിത്രീകരിച്ചു. ഇടയന്മാരെ കുറിച്ച് ചിന്തിച്ചു നോക്കൂ – തങ്ങളുടെ ആളുകളിൽ നിന്നും, ദേവാലയത്തിൽനിന്നും, അവരുടെ രാഷ്ട്രത്തിന്റെ പ്രത്യാശയിൽനിന്നും ഒറ്റപ്പെട്ടവർ – തങ്ങൾ തിരസ്കരിക്കപ്പെട്ടവരും മറക്കപ്പെട്ടവരുമല്ലെന്നു മാലാഖമാരുടെ വായിലൂടെ, പ്രത്യാശയുടെ സന്ദേശം ആദ്യം നൽകിക്കൊണ്ട് ആ സത്യം ദൈവം തെളിയിച്ചു:”കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” (ലൂക്കോസ് 2:11).

ഇടയന്മാരോടുള്ള അവരുടെ പ്രത്യാശയുടെ സന്ദേശം സർവ്വലോകത്തിനുമുള്ള പ്രത്യാശയുടെ സന്ദേശമായിരുന്നു. ബെത്ലെഹേമിൽ ജനിച്ച ഈ കുഞ്ഞ്,

  • തന്റെ ആടുകൾക്കുവേണ്ടി ജീവനെ വെടിയുന്ന നല്ല ഇടയാനാകുമെന്ന് (യോഹന്നാൻ 10:11)
  • നല്ല ഇടയൻ നിത്യഉടമ്പടിയുടെ രക്തത്താൽ ആടുകളെ വിലക്ക് വാങ്ങി ( എബ്രായർ 13:20)
  • നല്ല ഇടയൻ നിത്യഉടമ്പടിയുടെ രക്തത്താൽ ആടുകളെ വിലക്ക് വാങ്ങി ( എബ്രായർ 13:20)
  • വാടാത്ത കിരീടവുമായി തനിക്ക് സ്വന്തമായതിനായി ശ്രേഷ്ഠഇടയൻ ആകുമെന്ന് ( 1 പത്രോസ് 5:4)

അപ്രതീക്ഷിതമായ സ്ഥലത്തെ താഴ്മയുടെ ആരാധന

നിങ്ങൾ എവിടെയാണ് ആരാധിക്കുവാൻ ഇഷ്ടപ്പെടുന്നത്? ചിലർ വലിയ കത്തീഡ്രലിലും ചിലർ സാധാരണ ചാപ്പലിലും. പക്ഷേ , ആരെങ്കിലും കാലിത്തൊഴുത്തിന് പ്രഥമസ്ഥാനം കൊടുക്കുമോ? എങ്കിലും, മാലാഖമാരുടെ സന്ദേശം കേട്ടതിനുശേഷം ഇടയന്മാരുടെ ആദ്യ പ്രതികരണമെന്ന് പറയുന്നത് മറിയ രക്ഷകനു ജന്മം നല്കിയ കാലിത്തൊഴുത്ത് കണ്ടുപിടിക്കുക എന്നതായിരുന്നു.

നമ്മുടെ ദൈവം ആകസ്മികതയുടെ ദൈവമാണ് എന്നാണ് ഇതു എനിക്ക് ഉറപ്പാക്കിത്തരുന്നത്. സ്വർഗീയ രാജാവ് ഒരു കാലിത്തൊഴുത്തിൽ പിറക്കുക എന്നതിനേക്കാൾ ആകസ്മികമായിരിക്കും ചില കാര്യങ്ങൾ.

“ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കോസ് 2:15-16).

“നിങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതിനാലല്ല, നിങ്ങൾക്ക് സംഭവിച്ചതിനോട് നിങ്ങൾ എങ്ങനെ പ്രതികരിച്ചു” എന്നതിനെപ്പറ്റി ആളുകൾ പലതരത്തിൽ പ്രതികരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത് സത്യമാണ്, ജീവിതത്തിന്റെ മേഖലകളിൽ നല്ലതും ചീത്തയും, സന്തോഷവും സന്താപവും, ആശ്ചര്യപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ഞാൻ ശങ്കിക്കുന്നു. നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ വ്യാപ്തി പ്രകടിപ്പിക്കുവാൻ വാക്കുകൾക്ക് കഴിയില്ല.

ആട്ടിടയന്മാരുടെ ആദ്യ പ്രതികരണം, ആരാധന അർപ്പിക്കുക, രണ്ടാമത്, അവർ കണ്ടത് അറിയിക്കുക എന്നതായിരുന്നു!

കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു (ലൂക്കോസ് 2:17-18).

ക്രിസ്തുമസ് സന്ദേശം ആദ്യം അവർ കേട്ടു എന്നു മാത്രമല്ല, ആദ്യം അതു മറ്റുള്ളവരോട് പറഞ്ഞതും ഇടയന്മാർ തന്നെ ആയിരുന്നു. തങ്ങൾ കണ്ടതും അനുഭവിച്ചതും ആയ കാര്യങ്ങളിൽ അത്ഭുതം നിറഞ്ഞ ഹൃദയങ്ങളോടെ അവർ ആ വിസ്മയം മറ്റുള്ളവരുമായി പങ്കുവെച്ചു – മാലാഖമാരും മഹത്വവും ശിശുവും നിറഞ്ഞ ആ കഥ.

ഇതാണ് യഥാർത്ഥ ആരാധന-ക്രിസ്തുവിന്റെ മുമ്പിൽ മുട്ടുകുത്തുക, അങ്ങനെ നിങ്ങൾക്ക് മറ്റുള്ളവരുടെ മുമ്പാകെ നിൽക്കുവാനും അവന്റെ രക്ഷയും മഹത്വവും പ്രഘോഷിക്കുവാനും ഉള്ള കഴിവു ലഭിക്കും. രാജാവിന്റെ സാന്നിധ്യത്തിൽ നിശ്ശബ്ദമായി സ്വയം താഴ്ത്തുക, അപ്പോൾ കേൾക്കുവാൻ ആവശ്യമുള്ള എല്ലാവരോടും ധൈര്യത്തോടെ സംസാരിക്കുവാൻ നിങ്ങൾക്കു കഴിയും.

ഏറ്റവും സാധ്യതയില്ലാത്ത ഒരു രാത്രിയിൽ, ഏറ്റവും സാധ്യതയില്ലാത്ത ചില മനുഷ്യർ ഉൾപ്പെട്ട ഒരു ആരാധനാ അനുഭവത്തിൽ നിന്നാണ് ഇതെല്ലാം പൊട്ടിപ്പുറപ്പെട്ടത് എന്ന് ചിന്തിക്കുക.

ഹൃദയത്തിൽ നിന്നുമുള്ള ആഘോഷം

തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. (ലൂക്കോസ് 2:20)

“ഈ സാധാരണ മനുഷ്യർ”, “സദ്‌വാർത്തയ്ക്ക് തൃപ്തികരമായ തെളിവുകൾ ഉണ്ടായിട്ടും, അവരുടെ ഹൃദയത്തിൽ ദൈവീക സ്വാധീനം അനുഭവിച്ചിട്ടും, അവരുടെ ആട്ടിൻകൂട്ടത്തിന്റെ സംരക്ഷണത്തിനായി അവർ മടങ്ങിപ്പോയി, ദൈവം അവരെ കാണിച്ചതിന് മഹത്വം കരേറ്റിയും, മനനം ചെയ്യപെടേണ്ട വസ്തുക്കളെന്ന് അവർ കരുതിയ അനുഗ്രഹങ്ങൾക്കും! സ്തുതിക്കു മറ്റെന്തു വേണം !

ഒരിക്കൽ നിന്ദ്യരെങ്കിലും, ഇപ്പോൾ ആലിംഗനം ചെയ്യപ്പെടുന്നവർ. ഒരിക്കൽ ദൈവാലയത്തിന് യോഗ്യരല്ലാത്തവർ, ഇപ്പോൾ പ്രവാചകന്മാരോടും, പുരോഹിതന്മാരോടും ഒപ്പം യുഗങ്ങളുടെ പ്രത്യാശയുടെ ആഗമനത്തിൽ ആഘോഷിക്കുന്നവർ.

ഒരു കുഞ്ഞാടിന്റെ ജനനത്തിങ്കൽ ആഘോഷിക്കുന്ന ഇടയന്മാർ -ഇതിനേക്കാൾ യോഗ്യമായതെന്തുണ്ട്?

അനേക വർഷങ്ങൾക്കു മുൻപ്, ഞാൻ ഇസ്രയേലിൽകൂടി ഒരു പഠനയാത്ര നടത്തി, തീർച്ചയായും അതിൽ ഒരു സ്ഥലം ബെത്ലെഹേം ആയിരുന്നു. “ഇടയന്മാരുടെ വയലുകൾ” എന്നറിയപ്പെടുന്ന സ്ഥലം കാണാവുന്നിടത്തു വച്ച് ഞങ്ങൾക്ക് ഒരു വേദപഠനം ഉണ്ടായിരുന്നു, അതിന് ശേഷം സംഘത്തിന് ബെത്ലെഹേമിലെ ലോകപ്രശസ്തമായ ഒലിവു വുഡ് സ്റ്റോഴ്സിൽ നിന്ന് സാധങ്ങൾ വാങ്ങുകയും ചെയ്തു. പ്രാദേശികമായ ഒലിവു നിർമ്മിത വസ്തുക്കൾ ( പുൽക്കൂട്ടിലെ രൂപങ്ങൾ) വാങ്ങിയവരിൽ ഞാനും ഒരാളാണ്. ഒലിവ് സെറ്റിന്റെ വില അതിലെ കൊത്തുപണിയുടെ ബലം അനുസരിച്ചാണ്. ചിലത് ഒരു ഏകദേശ രൂപം നൽകുമ്പോൾ, മറ്റുചിലത് ജീവനുള്ളവ എന്ന് തോന്നിക്കുന്ന വിധത്തിൽ വളരെ യാഥാർഥ്യത്തോടെ നിർമ്മിച്ചിരിക്കുന്നു.

പിന്നീട്, ഞങ്ങളുടെ ബസ് യെരൂശലേമിലേക്കു ഞങ്ങളെ മടക്കിക്കൊണ്ടുപോയപ്പോൾ ഒരിക്കൽക്കൂടി ഞങ്ങൾ “ഇടയന്മാരുടെ വയലിൽകൂടി” പോയി. എന്റെ കയ്യിൽ ആ രൂപങ്ങൾ വച്ചുകൊണ്ട് അന്നേ ദിവസത്തെ കാര്യങ്ങൾ ഞാൻ ആലോചിച്ചു, ആദ്യത്തെ ക്രിസ്മസിന്റെയും. മാലാഖമാർ ഇടയന്മാരെ സന്ദർശിച്ച് രാജാവിന്റെ ആഗമനത്തെപ്പറ്റി പരഞ്ഞ സ്ഥലത്തുകൂടി ഞങ്ങൾ പോയപ്പോൾ, എനിക്ക് വളരെ പ്രീയപ്പെട്ട ഒരു ക്രിസ്മസ് ഗാനത്തിന്റെ വരികൾ ഞാൻ ചിന്തിച്ചു:

ബെത്ലെഹേമിലെ ചെറു ഗ്രാമത്തിൽ
ഒരു നാൾ ഒരു കുഞ്ഞു കിടന്നു
മാനം ദിവ്യശോഭയിൽ
യേശു കിടന്നതിന് മുകളിൽ
ഒരു സാധാരണ ജന്മ സ്ഥലം, നമുക്ക് ദൈവം
നൽകിയ സുദിനം
പുൽക്കൂട്ടിൽ നിന്നും പാത നയിച്ചു
എത്ര വിശുദ്ധ വഴി
അല്ലേലൂയാ! മാലാഖമാർ പാടി
അല്ലെലൂയാ, അത് എങ്ങനെ മുഴങ്ങി!
ആകാശം വിശുദ്ധ പ്രകാശത്താൽ തിളങ്ങി
‘ഒരു രാജാവിന്റെ ജന്മദിനമായിരുന്നു.

പാറക്കൂട്ടങ്ങൾ നിറഞ്ഞ ആ പരുക്കൻ സ്ഥലത്തുകൂടി, ചിതറിയ ആട്ടിൻകൂട്ടങ്ങൾ കാണുമ്പോൾ, ഈ പരിചിതമായ വാക്കുകൾക്ക് അത് കൂടുതൽ മിഴിവേകി. ആ മലനിരകളിലേക്ക് നോക്കി വർഷങ്ങൾക്കു മുൻപുള്ള ദിവ്യ രാത്രി ഞാൻ വിഭാവനം ചെയ്തപ്പോൾ, ഞങ്ങളുടെ ഗൈഡ് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വഴിയരികിൽ പന്ത്രണ്ടോ പതിമൂന്നോ മാത്രം പ്രായമുള്ള രണ്ടു യുവാക്കൾ, ഒരു ആട്ടിൻ കുട്ടിയേയുമായി നിന്നിരുന്നു, ബെത്ലെഹേമിലെ ഇടയന്മാർ.

പാവങ്ങളും, തിരസ്കരിക്കപ്പെട്ട, അകറ്റി നിർത്തപ്പെട്ട ഇടയന്മാരോട് ദൈവ പുത്രന്റെ ജനനത്തെപ്പറ്റിയുള്ള വിളംബരം നടന്നു രണ്ടായിരം വർഷങ്ങൾക്കിപ്പുറവും, ഈ ഇടയന്മാർ ഇപ്പോഴും വയലിൽ ” അവരുടെ കൂട്ടങ്ങളെ നോക്കുന്നു”. ആ ആൺകുട്ടികൾ ഞങ്ങളുടെ ബസിന്റെ ഇടനാഴിയിലൂടെ നടന്നപ്പോൾ, മിക്കവാറും എല്ലാവരും അവരുടെ കരം ആ ആട്ടിൻകുട്ടിയുടെ തലയിൽ തൊട്ടു. അത് വളരെ സുന്ദരമായ നിമിഷമായിരുന്നു. ഇടയന്മാരുടെ വയലിൽ നിന്നുമുള്ള ഇടയന്മാർ ഒരു കുഞ്ഞാടിനെ കാഴ്ചവയ്ക്കുന്നു.

രണ്ടായിരം വര്ഷങ്ങൾക്കുമിപ്പുറം നാം കുഞ്ഞാടിനെ ആഘോഷിക്കുന്നു, ആദ്യം അങ്ങനെ ചെയ്ത ഇടയന്മാരുടെ സംഘത്തോട് ചേരുന്നു.ഇടയന്മാരോ