ആമുഖം
മനുഷ്യൻ്റെ ലൈംഗികതയുടെ ശക്തി വളരെ വലുതാണ്. ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ലൈംഗികത ഉപയോഗപ്പെടുത്തുന്നു. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കാറുകൾ, സുഖവാസസ്ഥലങ്ങൾ, തുടങ്ങിയ എല്ലാറ്റിലേക്കും ആളുകളെ ആകർഷിക്കുക്കുവാൻ ലൈംഗികത ഉപയോഗിക്കുന്നു. മാഗസിനുകളിലും, സിനിമകളിലും, ടെലിവിഷനിലും, സംഗീതത്തിലും, പരസ്യ ബോർഡുകളിലും, എല്ലാറ്റിലും ഉപരിയായി ഇൻ്റർനെറ്റിലും ലൈംഗീക ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ലൈംഗികയും സ്വാർത്ഥതയും നിറഞ്ഞ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
തുടർന്നുള്ള പേജുകളിൽ, ദൈവത്തിൻ്റെ നല്ല ദാനമായ ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ ധാരണ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിലൂടെ, ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യവും, പാപം മൂലം നാം നിരന്തരം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മനസ്സിലാക്കാൻ കഴിയും.
ഓർക്കുക: സദാചാരം പാലിക്കുന്നവർ, പാപകരമായ കാര്യങ്ങൾ ഒഴിവാക്കിയാൽ മാത്രം പോരാ, നമ്മുടെ നന്മയ്ക്കും ദൈവത്തിൻ്റെ മഹത്വത്തിനും വേണ്ടി വിലയേറിയ കാര്യങ്ങളെ ബഹുമാനിക്കുകയും വേണം.
ഗാരി ഇൻറിഗ്
ഉള്ളടക്കം
ജോർദാൻ രാജ്യത്തെ പെട്ര ർദാൻ രാജ്യത്തെ പെട്ര എന്ന പുരാതന നഗരത്തിലേക്ക് നയിക്കുന്ന സിക്ക് എന്ന ഇടുങ്ങിയ മലയിടുക്കിലൂടെ നടക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഏകദേശം ഒരു മൈൽ നീളവും, പരമാവധി ഇരുപത് അടി വീതിയും, സാമാന്യം ആഴവുമുള്ള ഈ മലയിടുക്കിന്റെ രണ്ടുവശങ്ങളിലേക്കും മല കുഴിച്ച് ഉണ്ടാക്കിയിരിക്കുന്ന അനേകം അറകൾ കാണാം. അവയിൽ, രണ്ടായിരം വർഷം മുമ്പ് ഉണ്ടായിരുന്ന മതപരമായ വസ്തുക്കളുടെയും, ജല വിതരണത്തിനുള്ള ചാലുകളുടെയും, കാവൽമാടങ്ങളുടെയും അവശിഷ്ടങ്ങൾ കാണാൻ കഴിയും. മരുഭൂമിയിൽ തഴച്ചുവളർന്ന ഈ നഗരത്തിൽ മുപ്പതിനായിരം ആളുകൾ താമസിച്ചിരുന്നു.
ഞങ്ങൾ ഈ മലയിടുക്കിലൂടെ കടന്നുപോകുമ്പോൾ, പെട്ടെന്ന് ഞങ്ങളുടെ ഗൈഡ് ഞങ്ങളോട് നിൽക്കാൻ പറഞ്ഞു. എന്നിട്ട്, ഒന്നിന് പുറകിൽ ഒന്നായിട്ട് ഒരു വരിയിൽ നിൽക്കാൻ ഞങ്ങളോട് നിർദ്ദേശിച്ചു. ഓരോരുത്തരും മുന്നിലുള്ള വ്യക്തിയുടെ തോളിൽ കൈകൾ വച്ച്, ഞങ്ങളുടെ കണ്ണുകൾ അടച്ച്, അയാൾ ഞങ്ങളുടെ കണ്ണുകൾ തുറക്കാൻ പറയുന്നതുവരെ പതുക്കെ മുന്നോട്ട് നടക്കുക. അയാൾ കണ്ണ് തുറക്കാൻ പറഞ്ഞപ്പോൾ, ഞങ്ങൾ കാണാൻ വന്ന കാഴ്ച, മലയിടുക്കിൻ്റെ അറ്റത്തുള്ള ഒരു ഇടുങ്ങിയ വിടവിലൂടെ ആദ്യമായി കണ്ടു —ഉയർന്ന മതിലുകളുള്ള മലയിടുക്കിലെ റോസ്-റെഡ് പാറയിൽ ആഴത്തിൽ കൊത്തിയെടുത്ത പ്രശസ്തമായ “ട്രഷറി” ബിൽഡിംഗ്. “റോസ്-റെഡ് സിറ്റി” വളരെ പഴക്കമുള്ളതാണ്.
സിനിമകളിലൂടെയോ ചിത്രങ്ങളിലൂടെയോ നിങ്ങൾ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും, അത് നേരിട്ട് കാണുന്നത് അത്ഭുതാവഹമായ കാഴ്ചയാണ്. നിങ്ങൾ ഈ സ്ഥലത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, മരുഭൂമിയിൽ വസിച്ചിരുന്ന നബാറ്റിയൻമാരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്ക് ആശ്ചര്യപ്പെട്ടുപോകും. ചുറ്റുപാടുകൾ തരിശായിരുന്നിട്ടും, AD 6-ൽ ശക്തമായ ഭൂകമ്പങ്ങളുടെ പരമ്പര മൂലം ഈ നഗരം ഉപേക്ഷിക്കപ്പെടുന്ന വരെ ആ സമൂഹം തഴച്ചുവളർന്നു.
റോമിലെ കൊളീസിയം, ഏഥൻസിലെ പാർഥെനോൺ, ഇസ്രായേലിലെ മസാദ, ആധുനിക തുർക്കിയിലെ എഫെസസ് തുടങ്ങിയ പുരാതന ലോകത്തിലെ ആകർഷകമായ പല സ്മാരകങ്ങളും സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവയുടെ താറുമാറായ അവസ്ഥയിൽ പോലും, ഈ അവശിഷ്ടങ്ങൾ മഹത്വമുള്ളവയാണ്, കൂടാതെ ഒരിക്കൽ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായതിന് മൂകസാക്ഷികളാണ്. ഈ സ്മാരകങ്ങൾക്ക് മഹത്വമുണ്ട്, പക്ഷേ അത് തകർന്നതും നശിച്ചതും വികലമായതും കേടുവന്നതുമായ മഹത്വമാണ്.
തകർന്നതും, നശിച്ചതും, വികലമായതും, കേടുപാടുകൾ സംഭവിച്ചതുമായ മഹത്വം—നമ്മുടെ സ്വന്തം ജീവിതത്തിൽ നാം അത് കൈകാര്യം ചെയ്യുന്നു. പ്രത്യേകിച്ചും, ഈ ലഘുലേഖയുടെ വിഷയത്തിൽ ഉള്ള, വികലവും അശുദ്ധവുമായ ലൈംഗികാഭിലാഷങ്ങളോട് നാം ഗുസ്തി പിടിക്കുന്നു. അത് എവിടെ നിന്ന് വരുന്നു?
ദൈവം തൻ്റെ സ്വരൂപത്തിൽ മനുഷ്യരെ സൃഷ്ടിക്കുകയും, ദൈവിക ദാനമായ വിവാഹം അവർക്ക് കൽപ്പിച്ചു നൽകുകയും ചെയ്തു എങ്കിൽ, എവിടെയാണ് തെറ്റിപ്പോയത്? ദൈവം തന്നതുപോലെ, ലൈംഗികത നല്ലതും മനോഹരവും വിശുദ്ധവും ആയിരുന്നെങ്കിൽ, അത് നമ്മുടെ ഹൃദയതകർച്ചയുടെയും, കുറ്റബോധത്തിൻ്റെയും, ലജ്ജയുടെയും, പ്രശ്നങ്ങളുടെയും കാരണമായി മാറിയതെങ്ങനെ? ഒരു നല്ല കാര്യം എങ്ങനെ വികലമാവുകയും, നമ്മെ ദുഃശ്ശീലങ്ങൾക്ക് അടിമകളാക്കുകയും ചെയ്തു? എന്തുകൊണ്ടാണ് നമ്മൾ ഒരേ പ്രലോഭനങ്ങളോട് വീണ്ടും വീണ്ടും പോരാടുന്നത്?
∇ ലൈംഗിക ബന്ധം ദൈവദത്തമായ ഒരു ദാനമാണ്. സന്താനോല്പാദനം, ഗാഢമായ ബന്ധം, ആഴമായ സ്നേഹം, പരസ്പരം സന്തോഷം പങ്കുവയ്ക്കൽ എന്നിവയ്ക്കുവേണ്ടി ദൈവം അത് വിവാഹബന്ധത്തിൽ നൽകിയിരിക്കുന്ന പ്രത്യേക അനുഗ്രഹമാണെന്നും വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു.
പ്രശ്നം ശരിയായി കണ്ടുപിടിക്കുന്നില്ലെങ്കിൽ, ഉചിതമായ പ്രതിവിധി നമുക്ക് കണ്ടെത്താൻ കഴിയില്ല. അറിവില്ലായ്മ മൂലമാണ് നമുക്ക് ലൈംഗിക പ്രലോഭനങ്ങൾ ഉണ്ടാകുന്നതെങ്കിൽ, വിദ്യാഭ്യാസം കൊണ്ടോ, ഗവേഷണം കൊണ്ടോ അത് പരിഹരിക്കാം. നമ്മുടെ പ്രലോഭനങ്ങൾ സാമൂഹികമായ അടിച്ചമർത്തലും, അധികാര ദുർവിനിയോഗവും മൂലമാണെങ്കിൽ, നമ്മുടെ ചങ്ങലകൾ വലിച്ചെറിയാൻ സഹായിക്കുന്ന വിമോചകരെയോ, വിപ്ലവകാരികളെയോ നാം ആശ്രയിക്കണം. എന്നാൽ നമ്മുടെ പ്രശ്നം, അടിസ്ഥാനപരമായി, ആത്മീയമായ കാരണം മൂലമാണെങ്കിൽ, നാം ദൈവത്തിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.
അതിനാൽ, ഉത്തരം കണ്ടെത്താൻ, വഴി തെറ്റിപ്പോയ സ്ഥലത്തേക്ക്, മടങ്ങേണ്ടതുണ്ട്. ബൈബിളിൻ്റെ വ്യക്തമായ പരിജ്ഞാനം നമുക്ക് ആവശ്യമാണ്. വീഴ്ചയ്ക്കു ശേഷമുള്ള മനുഷ്യ ലൈംഗികതയുടെ അതിനാൽ, ഉത്തരം കണ്ടെത്താൻ, വഴി തെറ്റിപ്പോയ സ്ഥലത്തേക്ക്, മടങ്ങേണ്ടതുണ്ട്. ബൈബിളിൻ്റെ വ്യക്തമായ പരിജ്ഞാനം നമുക്ക് ആവശ്യമാണ്. വീഴ്ചയ്ക്കു ശേഷമുള്ള മനുഷ്യ ലൈംഗികതയുടെ സങ്കീർണ്ണതയെ അത് തുറന്നുകാട്ടുന്നു. ലൈംഗിക പ്രശ്നങ്ങളുടെ ശരിയായ കാരണം കണ്ടെത്തുവാൻ വേദപുസ്തക പരിജ്ഞാനം നമ്മെ സഹായിക്കും. പരിജ്ഞാനം മൂലം, ഉപരിപ്ലവവും വഞ്ചനാപരവുമായ വാഗ്ദാനങ്ങളിൽ അകപ്പെട്ടു പോകാതിരിക്കുവാൻ നമുക്ക് കഴിയും. ജഡികമായ കാര്യങ്ങളെ മഹത്വീകരിക്കുവാനും, അതിലൂടെ നമുക്ക് വിടുതലും ആശ്വാസവും തേടുവാനുള്ള പ്രലോഭനങ്ങളിൽ നിന്ന് ദൈവിക പരിജ്ഞാനം നമ്മെ രക്ഷിക്കും. വേദപുസ്തക പരിജ്ഞാനം, ദൈവിക ദാനമായ ലൈംഗികതയെ ത്യജിക്കുവാനുള്ള തെറ്റായ മനോഭാവത്തെ നമ്മിൽ നിന്ന് മാറ്റും. മനുഷ്യന്റെ വീഴ്ച മറ്റെല്ലാം വികലമാക്കിയതുപോലെ, ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യത്തെയും വികലമാക്കി. എന്നാൽ നമ്മുടെ ലൈംഗികത തകർന്നിട്ടും, യഥാർത്ഥ നന്മ നിലനിൽക്കുന്നു.
∇ വീഴ്ച എന്നത്, ആദാമും ഹവ്വായും അനുസരക്കേട് കാണിച്ച്, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ്റെ ഫലം തിന്നതുമൂലം പാപം ലോകത്തിലേക്ക് പ്രവേശിച്ച നിമിഷത്തെ സൂചിപ്പിക്കുന്നു.
.
ഉല്പത്തി 3-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉണ്ടാക്കിയ അപൂർവ്വം സംഭവങ്ങൾ മാത്രമേ ബൈബിളിൽ കാണുന്നുള്ളൂ. ഈ സംഭവങ്ങൾ ഓരോ മനുഷ്യൻ്റെയും ജീവിതം രൂപപ്പെടുത്തുന്നു. ഉല്പത്തി 3-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെക്കൂടാതെ ബൈബിളോ, മനുഷ്യചരിത്രമോ, നമ്മുടെ സ്വന്തം ജീവിതമോ മനസ്സിലാക്കുക അസാധ്യമാണ്.
understand the
Bible, human
history, or our
own lives apart
from the events
recorded in
Genesis 3.
ഈ അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ദമ്പതികളായ ആദാമിൻ്റെയും ഹവ്വായുടെയും പ്രലോഭനം ഒരു ചരിത്ര വസ്തുതയാണ്. എന്നാൽ ഇത് അവരുടെ മാത്രം കഥയല്ല; അത് നമ്മുടേതുമാണ്. അവരുടെ തീരുമാനത്തിന്റെ അനന്തരഫലങ്ങളിൽ നാം അകപ്പെട്ടു പോയി. മാത്രമല്ല, തുടർന്നുള്ള എല്ലാ തലമുറയിലും സാത്താൻ അതേ രീതിയിലുള്ള തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചും എല്ലാ ദിവസവും നമ്മുടെ നേരെ വരുന്ന പ്രലോഭനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഉൾക്കാഴ്ച നേടുന്നതിന് ഉല്പത്തി 3 വായിക്കുന്നത് നമുക്ക് പ്രയോജനകരമാകും. എന്നിരുന്നാലും, ഈ ലഘുലേഖയുടെ പ്രധാന ഉദ്ദേശ്യം അതല്ല. പാപം മൂലം നമ്മുടെ ലൈംഗികതയിൽ ഉണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഈ വേദഭാഗത്ത് നിന്ന് പഠിക്കുവാൻ ശ്രമിക്കുകയാണ്.
ഉല്പത്തി 3 ആഴത്തിലുള്ള ദൈവശാസ്ത്രപരമായ കാര്യങ്ങൾഅടങ്ങിയതാണ്—പാപത്തിന്റെ പ്രവേശനം, മനുഷ്യ ജീവിതത്തിൽ മരണത്തിന്റെ അനുഭവം, ദൈവത്തിൻ്റെ വീണ്ടെടുപ്പു വാഗ്ദാനത്തിൻ്റെ പ്രത്യാശാകിരണം, തങ്ങളുടെ തന്നെ പാപത്തിന്റെ അനന്തരഫലവുമായി മനുഷ്യരാശിയുടെ ഏറ്റുമുട്ടൽ, വീഴ്ച വന്ന ലോകത്തിലെ ജീവിതം. എന്നിരുന്നാലും, ഈ ആദ്യത്തെ മനുഷ്യപാപം ലൈംഗിക കുറ്റത്തിൽ നിന്നുണ്ടായതാണെന്ന് എന്നുള്ള യാതൊരു പരാമർശവും ഇവിടെ ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചിലർ പറയുന്നതുപോലെ ലൈംഗിക ബന്ധമല്ല ആദ്യപാപം. എന്നാൽ ആദാമിൻ്റെയും ഹവ്വായുടെയും പാപം വിവാഹതെക്കുറിച്ചുള്ള ദൈവിക ഉദ്ദേശ്യത്തെയും നമ്മുടെ ലൈംഗികതയെയും നശിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. എന്നാൽ ആദാമിൻ്റെയും ഹവ്വായുടെയും പാപം വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യത്തെയും നമ്മുടെ ലൈംഗികതയെയും വികലമാക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്.
സൃഷ്ടിയുടെ വിവരണം സമാപിക്കുന്നത് ഇങ്ങനെയാണ്: “മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും” (ഉല്പത്തി 2:25). മനുഷ്യന്റെ ലൈംഗികത പ്രകീർത്തിക്കപ്പെടേണ്ടതും, ആഘോഷിക്കപ്പെടേണ്ടതും ആണെന്ന് ആദ്യ വിവാഹത്തിൽ തന്നെ വ്യക്തമാണ്. ദൈവത്തിൻ്റെ സൃഷ്ടിയുടെ മകുടമായി വിവാഹം സ്ഥാപിക്കപ്പെടുന്നു. ഈ വസ്ത്രം ധരിക്കാത്ത ആ ഇണകളുടെ മേൽ ദൈവം തന്നെ വിധി പ്രസ്താവിച്ചു, “അത് എത്രയും നല്ലത്” (ഉല്പത്തി 1:31).
∇ ഉല്പത്തി 1 ഉം 2 ഉം ദൈവത്തിൻ്റെ സൃഷ്ടിയുടെ രണ്ട് വിവരണങ്ങളാണ്. ഉല്പത്തി 1 പ്രപഞ്ചത്തെയും ഭൂമിയെയും ദൈവം സൃഷ്ടിച്ചതിൻ്റെ വിശാലമായ ചിത്രം രേഖപ്പെടുത്തുന്നു. ഉല്പത്തി 2 മനുഷ്യരാശിയുടെ സൃഷ്ടിയുടെ പ്രത്യേകതകൾ രേഖപ്പെടുത്തുന്നു.
ദൈവത്തിന്റെ സ്വരൂപത്തിലുള്ള യഥാർത്ഥ ദമ്പതികളുടെ ഈ ചിത്രീകരണത്തിൽ ലൈംഗികതയുണ്ടെന്നത് വ്യക്തമാണ്. കാരണം അവർ പരസ്പരം കണ്ടുമുട്ടിയപ്പോൾ, ദൈവം സ്ഥാപിച്ച വിവാഹത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ അവർ ശാരീരികമായും ആത്മികമായും ശുദ്ധമായ ആനന്ദം അനുഭവിച്ചു. അവർ പരസ്പരം ആനന്ദിക്കുമ്പോൾ, അവരുടെ ശുദ്ധമായ ലൈംഗികത, ആഴത്തിലുള്ള അടുപ്പത്തിലേക്ക് അവരെ ആകർഷിക്കുന്നു. ദൈവം അവർക്കായി ഒരുക്കിയ പൂന്തോട്ടത്തിൽ അവർ പരസ്പരം മുഖാമുഖം നിൽക്കുന്നു. അവിടെ, അവരുടെ പങ്കാളി അവരെ ഏതെങ്കിലും വിധത്തിൽ യോഗ്യരല്ലാത്തവരോ കുറവുള്ളവരോ ആയി കാണുമെന്ന ഭയമോ ലജ്ജയോ ഇല്ല. ദൈവം നൽകിയ സ്ത്രീത്വത്തിൽ സ്ത്രീ പുരുഷൻ്റെ മുന്നിൽ നിൽക്കുന്നു; ദൈവം രൂപകല്പന ചെയ്ത പുരുഷത്വത്തിൽ പുരുഷൻ തൻ്റെ സ്ത്രീയുടെ മുന്നിൽ നിൽക്കുന്നു. ഇരുവരും, അന്തസ്സോടെയും ഐക്യതയോടെയും, പാപമില്ലാത്ത ശരീരത്തോടെ ഒരുമിച്ച് നടക്കുന്നു; അവർ പരസ്പര പൂരകങ്ങളായി ജീവിക്കുന്നു.
ഖേദകരമെന്നു പറയട്ടെ, കഥ അങ്ങനെയല്ല അവസാനിക്കുന്നത്. അത് ആരംഭത്തിൽ ഉണ്ടായിരുന്ന നിലയിൽ നിന്ന് ഇപ്പോൾ ഉള്ള അവസ്ഥയിലേക്ക് അധഃപതിച്ച വിധം എങ്ങനെയെന്ന് ഉല്പത്തി 3 ൽ വരച്ചുകാണിക്കുന്നു.
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി.
വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു. നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു. അതിനു മനുഷ്യൻ: എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്:
നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ
കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു;
നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും
തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും;
നീ അവന്റെ കുതികാൽ തകർക്കും.സ്ത്രീയോടു കല്പിച്ചത്:
ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും;
നീ വേദനയോടെ മക്കളെ പ്രസവിക്കും;
നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും;
അവൻ നിന്നെ ഭരിക്കും. മനുഷ്യനോടു കല്പിച്ചതോ:
നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു
ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ
നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;
നിന്റെ ആയുഷ്കാലമൊക്കെയും
നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും.
മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും;
വയലിലെ സസ്യം നിനക്ക് ആഹാരമാകും.
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു;
അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ
നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു,
പൊടിയിൽ തിരികെ ചേരും.
മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ. യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3)
നമ്മുടെ ലൈംഗികതയ്ക്കും വിവാഹത്തിനും വേണ്ടി ദൈവത്തിന് അതിശയകരമായ ഒരു പദ്ധതി ഉണ്ടായിരുന്നു. എന്നാൽ സാത്താന് തികച്ചും വ്യത്യസ്തമായ പദ്ധതിയാണ് ഉണ്ടായിരുന്നത്. സംസാരിക്കുന്ന ഈ സർപ്പത്തിൻ്റെ പ്രത്യേകമായ സ്വഭാവത്തെക്കുറിച്ച് നാം എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് പലതിനും ബൈബിൾ ഉത്തരം നൽകുന്നില്ല. പാമ്പിന്റെ ഉത്ഭവം നിഗൂഢമാണ്. സാത്താനാണ് പാമ്പിലൂടെ ഹവ്വായെ വശീകരിച്ചത് എന്നതിൽ സംശയമില്ല. സാത്താന്റെ തന്ത്രങ്ങൾ നാം വിശകലനം ചെയ്യുന്നത് പ്രയോജനകരമാണ്. കാരണം, നമ്മുടെ ലൈംഗിക വിശുദ്ധിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നാമും ഇതുപോലെയുള്ള പോരാട്ടങ്ങൾ നേരിടുന്നുണ്ട്.
പിശാചിന്റെ ആദ്യത്തെ ഉപായം ദൈവവചനത്തെ വിലകുറച്ച് കാണിക്കുക എന്നതാണ്. യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും” (ഉല്പത്തി 2:16-17). ആദാമിനും ഹവ്വായ്ക്കും ഉദാരമായി ഭക്ഷണ സാധനങ്ങൾ നൽകിയ ദൈവത്തിന്റെ കല്പനയെ, അവർ ഭക്ഷണം കഴിക്കുന്നതിനെ തന്നിഷ്ടപ്രകാരം വിലക്കിയ നികൃഷ്ടനും പകയുള്ളവനുമായ ഒരു പിശുക്കന്റെ വചനമായി സാത്താൻ വളച്ചൊടിക്കുന്നു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” സാത്താന്റെ പരിഹാസത്തിലൂടെ അവൻ, ദൈവത്തിൻ്റെ നന്മയെയും ജ്ഞാനത്തെയും കടന്നാക്രമിക്കുന്നു; അതോടൊപ്പം, ദൈവവചനത്തെ തർക്കവിഷയമാക്കി മാറ്റുകയും ചെയ്യുന്നു. സാത്താന്റെ ചോദ്യത്തിന്, “ഇല്ല” എന്നാണ് ഹവ്വാ ഉറപ്പിച്ച് പറയേണ്ടിയിരുന്നത്. അതിനു പകരം, അവൾ ദൈവത്തിന്റെ വാക്കുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും, അതിശയോക്തി കലർത്തി പറയുകയും ചെയ്തു (“തൊടുകയും അരുത്”). അതോടൊപ്പം, അവൾ ദൈവത്തിന്റെ മുന്നറിയിപ്പ് നിസ്സാരവൽക്കരിക്കുകയും ചെയ്തു (“നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു”).
സാത്താൻ്റെ രണ്ടാമത്തെ ഉപായം ദൈവത്തിൻ്റെ സ്വഭാവത്തെ മോശമാക്കി കാണിക്കുക എന്നതാണ്. “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു,” സാത്താൻ പറഞ്ഞു. സാത്താൻ്റെ വെല്ലുവിളി വ്യക്തമാണ്: ദൈവം വഞ്ചകനാണ്, അസൂയാലുവാണ്. അവൻ്റെ ഭീഷണികൾ അർത്ഥശൂന്യമാണ്—നിങ്ങൾ മരിക്കയില്ല! ദൈവം നല്ലവനല്ല; അവൻ കർക്കശക്കാരനാണ്. നന്മയിൽ അവന് താൽപ്പര്യമില്ല; അവൻ്റെ സ്വന്തം നന്മയിൽ മാത്രമേ താല്പര്യമുള്ളൂ. അവൻ അസൂയയുള്ള ഒരു സ്വേച്ഛാധിപതിയാണ്, അവൻ്റെ സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ നിങ്ങളുടെ അടിച്ചമർത്തുന്നു. അവന്റെ നിയമങ്ങൾ നിങ്ങളെ എപ്പോഴും ബന്ധനത്തിൽ ആക്കുന്നു. ധാർമ്മിക തത്വങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ നമ്മുടെ ആധുനിക ലോകത്തിലും ഈ ചിന്തകൾ ഇപ്പോഴും ഉയർന്നുവരാറുണ്ട്.
∇ സാത്താൻ്റെ ആരോപണങ്ങൾ പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നും. കാരണം, പാപം ചെയ്തപ്പോൾ ആദാമും ഹവ്വായും ശാരീരികമായി മരിച്ചില്ല. എന്നാൽ സാത്താൻ്റെ വാക്കുകൾ തികച്ചും വഞ്ചനയായിരുന്നു. അവർ പാപം ചെയ്ത നിമിഷം, എല്ലാം മാറുന്നു. ദൈവവുമായുള്ള അവരുടെ കൂട്ടായ്മ നഷ്ടപ്പെടുന്നു; തന്നോടും മറ്റേ ആളോടും ഉള്ള അഭിപ്രായം തിരുത്താൻ പറ്റാത്ത വിധം വികലമാകുന്നു; ദൈവത്തിൻ്റെ ന്യായവിധി അവരുടെ മേൽ വരുന്നു; നേരം പുലരുംമുമ്പ് അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു. വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന ഒഴിവാക്കാനാകാത്ത ശാരീരിക മരണം മാത്രമേ പൂർത്തിയാകാൻ ബാക്കിയുണ്ടായിരുന്നുള്ളൂ.
.
“knowing good
and evil” goes
beyond intellectual
knowledge of
moral and ethical
standards.
ദൈവത്തിൻ്റെ അധികാരത്തെ വെല്ലുവിളിക്കുക എന്നതാണ് സാത്താൻ്റെ അവസാനത്തെ ഉദ്ദേശ്യം. “നിങ്ങൾ നന്മതിന്മകളെ അറിയുന്നവരാകും” എന്ന ആശയം കേവലം ബൗദ്ധികമായ അറിവിനപ്പുറം സദാചാരപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്നതാണ്. ശരിയും തെറ്റും, നന്മയും തിന്മയും ഏതെന്ന് നിർവ്വചിക്കുവാനുള്ള കഴിവ്, ദൈവത്തെപ്പോലെ തന്നെ ഹവ്വായ്ക്കും ലഭിക്കുകയും, അങ്ങനെ അവൾ ദൈവതുല്യയായിത്തീരുകയും ചെയ്യും എന്ന് പറഞ്ഞാണ് സാത്താൻ ഹവ്വയെ പ്രലോഭിപ്പിച്ചത് എന്നതാണ് യഥാർത്ഥ പ്രശ്നം. ഇവിടെ ഉണ്ടായ വിരോധാഭാസം എന്തെന്നാൽ, ഹവ്വാ നന്മയും തിന്മയും അറിഞ്ഞു, എന്നാൽ ദൈവം അറിഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു എന്നുമാത്രം. തിന്മ എന്താണെന്ന് അവൾ അനുഭവിച്ച് അറിയും; നന്മ ഇല്ലാത്ത അവസ്ഥയും അറിയും. നന്മയും തിന്മയും ഏതൊക്കെയാണെന്ന് സ്വന്ത ഇഷ്ടപ്രകാരം മാറ്റിയെഴുതുവാൻ സാത്താന് കഴിയുകയില്ല; ഹവ്വായ്ക്കും കഴിയുകയില്ല. കാരണം, നന്മയും തിന്മയും തീരുമാനിക്കുന്നത് മാറ്റമില്ലാത്ത സ്വഭാവമുള്ള ദൈവമാണ്.
സ്ത്രീയും പുരുഷനും ദൈവത്തിനെതിരായ മത്സരത്തിൽ ഒരുമിച്ച് ചേരുകയും, ഈ പ്രക്രിയയിൽ, അവരിലുള്ള ദൈവത്തിൻ്റെ പ്രതിച്ഛായ നശിപ്പിക്കുകയും വികലമാക്കുകയും ചെയ്തു. തൻ്റെ വ്യക്തിപരമായ ആനന്ദമാണ് പരമമായ നന്മ എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഹവ്വാ പ്രവർത്തിച്ചത്: “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു.” അവളുടെ വ്യക്തിപരമായ ഇഷ്ടപ്രകാരമാണ് അവൾ തീരുമാനമെടുത്തത്. അവളെ സംബന്ധിച്ചിടത്തോളം, ദൈവവചനം അധികാരമുള്ളതല്ല; വേണമെങ്കിൽ സ്വീകരിക്കുവാനോ, തള്ളിക്കളയുവാനോ മാത്രം ഉള്ളതാണെന്ന നിലയിലേക്ക് ചുരുങ്ങിപ്പോയി.
∇ മനുഷ്യരിലെ ദൈവത്തിൻ്റെ പ്രതിച്ഛായ മലിനപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന വേദപുസ്തക ഉപദേശം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. അതിനാൽ “ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ” ശപിക്കരുതെന്ന് യാക്കോബ് പുതിയ നിയമത്തിൽ മുന്നറിയിപ്പ് നൽകുന്നു (യാക്കോബ് 3:9).
വൃക്ഷത്തിന്റെ ഫലം തിന്നാൻ നല്ലതല്ലെന്ന് ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല; തിന്നരുതെന്നാണ് അവൻ പറഞ്ഞത്. അതിന്റെ കാരണം വെളിപ്പെടുത്തേണ്ട എന്ന് ദൈവം തീരുമാനിച്ചു. ദൈവം ഏർപ്പെടുത്തിയ നിബന്ധനയ്ക്ക് ഒരു ന്യായവും തോന്നിയില്ലെങ്കിൽ പോലും ഹവ്വാ അത് അനുസരിക്കുമോ എന്നതായിരുന്നു പ്രശ്നം. ഇതാണ് വീഴ്ച സംഭവിച്ച നമ്മുടെ ലംഗികതയുടെ പ്രധാനപ്പെട്ട പ്രശ്നം—നമുക്ക് എന്താണ് നല്ലതെന്ന് നാം തന്നെ തീരുമാനിക്കും. എന്തായാലും ഇത് “എന്റെ ശരീരമാണ്.”
∇ ദൈവത്തിൽ വിശ്വസിക്കുന്നതിനേക്കാൾ നമ്മളിൽ തന്നെ വിശ്വസിക്കുന്നതാണ് പാപം.
തൻ്റെ പ്രയോജനത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന ബോധ്യത്തോടെ ഹവ്വാ ഫലം തിന്നു. അതൊരു ലളിതമായ പ്രവൃത്തിയായിരുന്നു, എങ്കിലും അതിന്റെ അനന്തരഫലങ്ങൾ എത്ര വിനാശകരമായിരുന്നു! ഈ പുസ്തകത്തിന്റെ രചയിതാവ്, വളരെ ചുരുക്കമായി എല്ലാം വിവരിക്കുന്നു: “[സ്ത്രീ] തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു.” ഈ പ്രലോഭനം സംഭവിക്കുന്ന സമയം മുഴുവനും, നിശബ്ദനും നിഷ്ക്രിയനുമായി ആദാം അവിടെ നിൽക്കുകയായിരുന്നോ? അത് അവിടെ എഴുതിയിട്ടില്ല. എന്നാൽ വൃക്ഷത്തിന്റെ ഫലത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ കൽപ്പന ആദാം നേരിട്ട് കേട്ടിരുന്നുവെന്നും അവൻ അതിന് ഉത്തരവാദിയായിരുന്നു എന്നും നമുക്കറിയാം. അനുസരണക്കേടും ധിക്കാരവും കാണിച്ചതിന് ആദാമും ഹവ്വായും ഒരേപോലെ കുറ്റക്കാരായിരുന്നു.
convinces us that
we are acting in
our own best
interests, even if
it means going
against the clear
Word of God.
ആദ്യ ദമ്പതികളുടെ അനുഭവത്തിലും, നമ്മുടെ അനുഭവത്തിലും പാപത്തിൻ്റെ പ്രവണത ഒന്നുതന്നെയാണ്. നാം ദൈവത്തെയും അവൻ്റെ വചനത്തെയും പിന്നോട്ട് തള്ളികളയുകയും, നമുക്ക് സന്തോഷം നൽകുമെന്ന് നാം കരുതുന്ന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുവരികയും ചെയ്യുന്നു. വ്യക്തമായ ദൈവവചനത്തിന് വിരുദ്ധമാണെങ്കിലും, നമ്മുടെ സ്വന്തം നന്മയ്ക്കുവേണ്ടിയാണ് നാം പ്രവർത്തിക്കുന്നതെന്ന് പാപം എപ്പോഴും നമ്മെ ബോധ്യപ്പെടുത്തുന്നു. ആദാമിനും ഹവ്വായ്ക്കും, അവരുടെ സ്വന്തം ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ സാധിച്ചില്ല. അതോടൊപ്പം, ആ വൃക്ഷഫലം അവരെ മോഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ദൈവത്തിന്റെ കൽപ്പന അവർ ഗണ്യമാക്കിയില്ല.
ഇത്തരം തന്റേടത്തെ വീരോചിതമായി കാണുന്നവരും നമ്മുടെ ആധുനിക സംസ്കാരത്തിലുണ്ട്. റബായ് ഹരോൾഡ് കുഷ്നർ ഹവ്വായുടെ പ്രവൃത്തി വിലയിരുത്തുന്നത് വായിക്കുക:
പഴം തിന്നുന്ന ഹവ്വായെ ഭയങ്കര ധൈര്യശാലിയായാണ് ഞാൻ കാണുന്നത്. . . അവൾ ധൈര്യത്തോടെ അതിർവരമ്പുകൾ ഭേദിച്ച് അജ്ഞാത ലോകത്തിലേക്ക് കടക്കുകയാണ്. . . [അവൾ] നമുക്ക് മനുഷ്യത്വം നൽകുന്നു, അതിൻ്റെ എല്ലാ വേദനയും അതിൻ്റെ എല്ലാ സമൃദ്ധിയും. . . [ഇത്] മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ധീരവും പുരോഗമനപരവുമായ സംഭവങ്ങളിലൊന്നായിരുന്നു. . . ധാർമ്മിക ആവശ്യങ്ങളുടെയും ധാർമ്മിക തീരുമാനങ്ങളുടെയും ധീരമായ പുതിയ ലോകത്തേക്ക് ഭർത്താവിനെ നയിക്കുന്ന കഥയിലെ നായികയായി അവളെ കാണാൻ കഴിയും.
ഹവ്വായുടെ പ്രവൃത്തിയെയും, അതിൽ ആദാമിനുള്ള പങ്കിനെയും കുറിച്ചുള്ള ദൈവത്തിൻ്റെ വിലയിരുത്തൽ, നമ്മൾ കാണാൻ പോകുന്നതുപോലെ, വളരെ വ്യത്യസ്തമാണ്. അവളുടേത് ഒരു മഹനീയമായ പ്രവുത്തിയായിരുന്നില്ല, മറിച്ച്, അവൾക്കും അവളുടെ എല്ലാ പിൻഗാമികൾക്കും ദുരന്തം വിതയ്ക്കുന്നതായിരുന്നു. ആദാമും ഹവ്വായും പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞതുപോലെ, അവരുടെ പ്രവുത്തി സകല സൃഷ്ടിയെയും തകർത്തുകളഞ്ഞു. ഇനിയൊരിക്കലും പഴയ സാഹചര്യം തിരിച്ചുവരികയില്ല. നമ്മുടെ ലോകത്തിൻ്റെയോ, മനുഷ്യത്വത്തിൻ്റെയോ, ലൈംഗികതയുടെയോ ഒരു അംശം പോലും അവരുടെ അനുസരണക്കേട് മൂലം കളങ്കപ്പെടാതെ അവശേഷിക്കുന്നില്ല.
പാപം ആദ്യം മധുരിക്കുന്നതായിരുന്നു: പഴം വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് ഹവ്വാ അത് അവളുടെ ഭർത്താവിനും നൽകി. എന്നാൽ, പിന്നീട് അത് വളരെയധികം കയ്പേറിയതായിത്തീർന്നു. ആദാമും ഹവ്വായും പാപം തങ്ങളെ വ്യക്തിപരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി; ഉള്ളിലുള്ള നിഷ്കളങ്കത നഷ്ടപ്പെട്ടു. “ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി.” പെട്ടെന്ന് അവർ തങ്ങളെത്തന്നെ വ്യത്യസ്തരായി കണ്ടു. അവർ ആദ്യം മുതൽ നഗ്നരായിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് നഗ്നത ലജ്ജാകരമായി തോന്നാൻ തുടങ്ങി. ഇപ്പോൾ, അവർ എന്തു ചെയ്തു എന്നതിനെക്കുറിച്ച് മാത്രമല്ല, തങ്ങളുടെ ദുരവസ്ഥയെക്കുറിച്ചും വിഷമിക്കുവാൻ തുടങ്ങി.
അവരുടെ പാപത്തിൻ്റെ ഫലങ്ങളിലൊന്ന് തങ്ങളെക്കുറിച്ചു തന്നെയുള്ള ലജ്ജയായിരുന്നു. അതുകൊണ്ട് ആരും പറയാതെ തന്നെ, അവർ തങ്ങളെത്തന്നെ മറയ്ക്കാൻ അവർ ശ്രമിച്ചു. ആദാമും ഹവ്വായും അരയാട കൊണ്ട് മറച്ചത്, അവരെ പരസ്പരം വ്യത്യസ്തരാക്കിയ അവരുടെ ലൈംഗികാവയവങ്ങൾ ആയിരുന്നു. ടോം ഗ്ലെഡ്ഹിൽ ഇതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു:
പാപം ചെയ്തതു മൂലം അവർ തങ്ങളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് ഉത്കണ്ഠയുള്ളവരായിത്തീർന്നു. അവരുടെ സ്രഷ്ടാവ് കോപത്തോടെ നോക്കുമ്പോൾ തങ്ങളെ നഗ്നരായി കാണുമെന്നോർത്ത് അവർ ഭയപ്പെട്ടു. എന്നാൽ, ജനനേന്ദ്രിയങ്ങളെക്കുറിച്ച് മാത്രം അവർക്ക് ലജ്ജ തോന്നിയത് എന്തുകൊണ്ടാണ്? വിലക്കപ്പെട്ട ഫലത്തെ അതിമോഹത്തോടെ നോക്കിയ അവരുടെ കണ്ണുകളെക്കുറിച്ചും, അതുപോലെ ദൈവത്തിന്റെ കൽപ്പന ലംഘിക്കാൻ തീരുമാനിച്ച അവരുടെ ഹൃദയത്തെക്കുറിച്ചും, വിലക്കപ്പെട്ട പഴത്തിൽ സ്പർശിച്ച അവരുടെ കൈകളെക്കുറിച്ചും അവർക്ക് ലജ്ജ തോന്നാതിരുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഒരു ഉത്തരം, അവർ ഒരുമിച്ച് നിൽക്കുമ്പോൾ, തങ്ങൾക്ക് തമ്മിൽ വ്യത്യാസമുള്ള ശരീരഭാഗങ്ങളെക്കുറിച്ചാണ് അവർക്ക് ലജ്ജ തോന്നിയത് എന്നതാണ്. തങ്ങളുടെ പരസ്പര പൂരകങ്ങളായ ശരീര ഭാഗങ്ങളിലൂടെ ചൂഷണം, ആക്രമണം, അല്ലെങ്കിൽ വശീകരണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചാണ് അവർ ഭയപ്പെട്ടത്.
തീർച്ചയായും അവരുടെ പ്രശ്നം നഗ്നത ആയിരുന്നില്ല. മറിച്ച്, കുറ്റബോധവും നാണക്കേടുമായിരുന്നു. അത് അത്തിയില കൂട്ടിത്തുന്നിയ അരയാട കൊണ്ട് മറയ്ക്കാൻ കഴിയില്ല! അവർ പോലും ഇത് തിരിച്ചറിഞ്ഞു. അത്തിയില കൊണ്ടുള്ള അരയാട ധരിച്ച ആദാം കുറ്റിക്കാട്ടിൽ ഒളിച്ചതിന്റെ കാരണം പറഞ്ഞത്: “ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു.” അവൻ തൻ്റെ ശരീരം മുഴുവൻ അത്തിയിലകൾ കൊണ്ട് മൂടിയിരുന്നെങ്കിൽ പോലും, അവൻ വിശുദ്ധനായ ദൈവത്തിൻ്റെ മുന്നിൽ നഗ്നനാണെന്ന് തോന്നുമായിരുന്നു.
പാപം ഉടൻതന്നെ അവരുടെ ലൈംഗികതയെ ബാധിച്ചു. ദൈവം സ്ത്രീയെ സൃഷ്ടിച്ച സമയത്ത് ആദാം തൽക്ഷണം അവളിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. പൂന്തോട്ടത്തിൽ അവർ അനുഭവിച്ച ശുദ്ധമായ ഭോഗാസക്തി, “നല്ലത് എന്നു ദൈവം കണ്ട” കാര്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതായിരുന്നു. എന്നാൽ അവർ, പാപത്തിന്റെ ഫലമായി, അവർ തങ്ങളുടെ ലൈംഗികാവയവങ്ങൾ “സ്വകാര്യ ഭാഗങ്ങൾ” ആയി കണക്കാക്കുകയും, അവയെ മറച്ചു വച്ച് സംരക്ഷിക്കുവാൻ ഉൽക്കണ്ഠപ്പെടുകയും ചെയ്തു.
things and not only
deforms them but
often turns them
into weapons of
destruction.
നമ്മുടെ ലൈംഗികത വികലമായതു മൂലം ഉണ്ടായ എല്ലാ അധഃപതനങ്ങളെയും കുറിച്ച് ചിന്തിക്കുക—കുറ്റബോധം, ലജ്ജ, ദുഃഖം, അശ്ലീലം, ആസക്തി, ബലാൽകാരം, അങ്ങനെ പട്ടിക നീണ്ടുപോകുന്നു. ദൈവത്തിൻ്റെ നല്ല ദാനത്തെ ഇപ്പോൾ വളച്ചൊടിക്കുകയും, വികലമാക്കുകയും ചെയ്തിരിക്കുന്നു. പാപം നല്ല കാര്യങ്ങളെ വികൃതമാക്കുക മാത്രമല്ല, അവയെ നശീകരണ ആയുധങ്ങളായി മാറ്റുകയും ചെയ്യുന്നു. നീൽ പ്ലാൻറിംഗ എന്ന ഗ്രന്ഥകർത്താവ് തൻ്റെ നോട്ട് ദ വേ ഇറ്റ്സ് സപ്പോസ്ഡ് ടു ബി എന്ന പുസ്തകത്തിൽ ലൈംഗികയെക്കുറിച്ച് എടുത്തു പറയാതെ തന്നെ തന്റെ വാക്കുകളിലൂടെ പ്രകടമാക്കുന്നത്: പാപം മൂലം മനുഷ്യൻ്റെ പ്രധാന കഴിവുകളായ ചിന്ത, വികാരങ്ങൾ, സംസാരം, പ്രവൃത്തി മുതലായവ മലിനമാക്കപ്പെടുന്നു. അങ്ങനെ ഈ കഴിവുകൾ മറ്റുള്ളവരെ ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു.
വിരോധാഭാസമെന്നു പറയട്ടെ, പരസ്പരം ആഗ്രഹിക്കാനായി സൃഷ്ടിച്ച ദമ്പതികൾ ഇപ്പോൾ പരസ്പരം ഒളിക്കുമ്പോൾ, അവർ പരസ്പരം കാമദാഹം കാണിക്കാൻ തുടങ്ങും. ഒരിക്കൽ അവർ ലജ്ജ തോന്നാതെ അനുഭവിച്ച കാര്യം ഇപ്പോൾ നാണക്കേടിന് കാരണമായും, നാണമില്ലാത്ത അഭിനിവേശമായും മാറും. ദ് മീനിങ്ങ് ഓഫ് സെക്സ് എന്ന പുസ്തകത്തിൽ ഡെന്നിസ് ഹോളിംഗർ നിരീക്ഷിക്കുന്നതുപോലെ, “അങ്ങനെ, മനുഷ്യന്റെ വീഴ്ചയ്ക്ക് ശേഷവും, ലൈംഗികത ഇപ്പോഴും ലൈംഗികത തന്നെയാണ്; കൂടാതെ മനുഷ്യരാശിക്കുള്ള ദൈവത്തിൻ്റെ ദാനവുമാണ്. അത് അതിൻ്റെ ആഗ്രഹങ്ങളിലും, ദിശകളിലും, തെറ്റായ ലക്ഷ്യങ്ങളിലും, വിഗ്രഹവൽക്കരിക്കാനുള്ള പ്രേരണയിലും വികലമാകുന്നു.”
ലജ്ജയുണ്ടായപ്പോൾ പരസ്പരം വിശ്വാസക്കുറവും ഉണ്ടായി. പാപം ചെയ്തപ്പോൾ വ്യക്തികൾ തമ്മിലുള്ള അടുപ്പവും വിശ്വാസവും നഷ്ടപ്പെട്ടു. സ്ത്രീയും പുരുഷനും ഇപ്പോൾ അനുഭവിക്കുന്ന അകൽച്ചയുടെ തെളിവാണ് അത്തിയിലകൾ. ഇപ്പോൾ സ്ത്രീയും പുരുഷനും തമ്മിൽ തുറന്ന മനസ്ഥിതി കാണിക്കാൻ കഴിയുന്നില്ല—അതാണ് അവരുടെ നഗ്നത മറയ്ക്കുന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. പരസ്പരം സ്വകാര്യഭാഗങ്ങൾ കണ്ടതല്ല യഥാർത്ഥ പ്രശ്നമെന്ന് ആരോ നിരീക്ഷിച്ചിട്ടുണ്ട്; അവർക്ക് ഒരിക്കൽ സാധിച്ചിരുന്നത് പോലെ, പരസ്പരം കണ്ണുകളിലേക്ക് നോക്കാൻ കഴിഞ്ഞില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. തങ്ങൾ കേടുപറ്റാവുന്ന അവസ്ഥയിലാണെന്ന് രണ്ടുപേർക്കും തോന്നുന്നു.
പാപം നമ്മെ മറ്റുള്ളവരിൽ നിന്ന് ഒളിക്കാൻ ഇടയാക്കുന്നു. അത് നമ്മളെ പരസ്പരം ദ്രോഹിക്കുന്നതിനും ഇടയാക്കുന്നു. ആദാമിന്റെ പാപത്തെ ദൈവം നേരിട്ടപ്പോൾ, തന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട്, ആദാം ദൈവത്തെയും ഹവ്വായെയും കുറ്റപ്പെടുത്തുന്നു: “എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു.” കുറ്റപ്പെടുത്തലും ന്യായീകരണവും—ദൈവം അനുഗ്രഹമായി നൽകിയ ലൈംഗികത ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. സ്വയം ന്യായീകരിക്കുന്നതിൽ മിക്കവാറും എല്ലായ്പ്പോഴും സ്വയം വഞ്ചനയും ഉൾപ്പെടുന്നു. ഇവിടെ അതാണ് സംഭവിച്ചത്. പാപം, ഒരു വൈറസ് പോലെ, നമ്മുടെ ഏറ്റവും വിലയേറിയ മനുഷ്യബന്ധത്തെ മലിനമാക്കി.
“വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച” എന്ന പ്രസ്താവനയെ എങ്ങനെ കൃത്യമായി വ്യാഖ്യാനിക്കണമെന്ന് നമുക്കറിയില്ല. ഈ അനുഭവത്തിൻ്റെ കൃത്യമായ സ്വഭാവം നമുക്ക് അറിയില്ലെങ്കിലും, കർത്താവായ ദൈവം തൻ ആദ്യം സൃഷ്ടിച്ച മനുഷ്യരോട് പതിവായി ഇടപഴകിയിരുന്നുവെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. ദൈവവുമായുള്ള ശ്രദ്ധേയമായ ബന്ധത്തിൻ്റെ പദവി അവർ ആസ്വദിച്ചു. എന്നാൽ ഇത്തവണ വയവം വരുന്ന ശബ്ദം അവരെ ആകർഷിച്ചില്ല; അത് അവരെ ഭയപ്പെടുത്തി. അതുകൊണ്ട് അവർ ദൈവത്തിന്റെ അടുത്തേക്ക് നീങ്ങാതെ ദൈവത്തിൽ നിന്ന് ഓടിപ്പോയി: “മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.”
ദൈവത്തിൻ്റെ സാന്നിധ്യത്തിൽ അവർക്ക് പ്രതീക്ഷയും സന്തോഷവും ഉണ്ടാകേണ്ടതിന് പകരം, ആദ്യമായി, ഭയവും കുറ്റബോധവും ഉണ്ടായി. അവരുടെ ബന്ധം തകർന്നു. പാപം നമ്മെ ആത്മീയമായി ബാധിക്കുന്നു, നമ്മുടെ കൂട്ടായ്മയെ തകർക്കുകയും ആത്മീയ ജീവൻ നശിപ്പിക്കുകയും ചെയ്യുന്നു. ആദാമും ഹവ്വായും ആദ്യം ദൈവത്തെ ഭയപ്പെടുന്നു, പിന്നീട് അവനിൽ നിന്ന് ഓടിപ്പോകുന്നു. ഒടുവിൽ അവൻ അവരുടെ തെറ്റുകളെ ചോദ്യം ചെയ്തപ്പോൾ, അവനെ എതിർക്കുന്നു. തങ്ങളുടെ കുറ്റം തമ്മിൽത്തമ്മിലും, സർപ്പത്തിൻ്റെ മേലും, പിന്നെ ദൈവത്തിൻ്റെ മേൽ പോലും ഇടുവാൻ അവർ ശ്രമിക്കുന്നു. അതിനുള്ള പ്രതികരണമായി, അവരുടെ പാപത്തിൻ്റെ ശാശ്വതമായ അനന്തരഫലങ്ങളെക്കുറിച്ച് ദൈവം ഗൗരവത്തോടെ സംസാരിക്കുന്നു. അതിനുശേഷം അവരെ പൂന്തോട്ടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. (ഉല്പത്തി 3:16-24)
എന്താണ് സംഭവിച്ചത്? ദൈവത്തിൻ്റെ വ്യക്തമായ കൽപ്പന ലംഘിക്കാൻ പുരുഷനും സ്ത്രീയും തീരുമാനിച്ചു. അവരുടെ അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി ദൈവം നൽകിയ കൽപ്പന നിന്ദിക്കാനും അനുസരിക്കാതിരിക്കാനും തീരുമാനിച്ചപ്പോൾ, അവർ ദൈവത്തെത്തന്നെ നിന്ദിക്കുകയും, നിരാകരിക്കുകയുമാണ് ചെയ്തത്. തിമോത്തി വാർഡ് നിരീക്ഷിക്കുന്നു, “ദൈവത്തിൻ്റെ വീക്ഷണത്തിൽ, അവൻ്റെ സൃഷ്ടികൾ തങ്ങളുടെ സ്വന്തം താല്പര്യങ്ങൾ അനുസരിച്ച് ദൈവത്തിൻ്റെ കൽപ്പന അവഗണിക്കുമ്പോൾ അവർ ദൈവത്തെത്തന്നെ അവഗണിക്കുന്നു.
ദൈവത്തിൻ്റെ സൃഷ്ടിയുടെ വ്യവസ്ഥ താറുമാറായി. ഒരു ദേഹമായിത്തീരുവാനുള്ള ആഗ്രഹം പൊലിഞ്ഞ്, നിരാശയും സംഘർഷവും കടന്നുവന്നു; മറുവശത്ത് സുഖലോലുപതയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിൽ! പെട്ടെന്ന് തന്നെ, ഇതിന്റെയെല്ലാം തെളിവുകൾ ഉല്പത്തി പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു. ആദാമിൻ്റെയും ഹവ്വായുടെയും സ്നേഹത്തിൻ്റെ ആദ്യത്തെ ഫലമായ കയീൻ, തൻ്റെ സഹോദരൻ ഹാബെലിനെ അസൂയ മൂലം കൊല്ലുന്നു (ഉല്പത്തി 4). സാറയെയും റാഹേലിനെയും പോലുള്ള സ്ത്രീകൾ വന്ധ്യതയുടെ ദുഃഖം അനുഭവിക്കുന്നു. ദൈവം ഉദ്ദേശിക്കുന്ന, ഒരു ദേഹമായിത്തീരുന്ന ബന്ധം ബഹുഭാര്യത്വത്തിലേക്ക് വളച്ചൊടിക്കപ്പെട്ടു. അതിൻ്റെ പ്രത്യാഘാതം അബ്രഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും കുടുംബങ്ങളെ ഭിന്നിപ്പിക്കുന്ന ദുരന്തങ്ങളിൽ കാണപ്പെടുന്നു. വെള്ളപ്പൊക്കത്തിന് കാരണമായ ലോകമെമ്പാടുമുള്ള ധാർമ്മിക അധഃപതനവും, സൊദോമിലെയും ഗൊമോറയിലെയും അക്രമാസക്തമായ ബലാത്സംഗ ശ്രമവും ലൈംഗിക വൈകൃതവും (ഉൽപ്പത്തി 19), ദീനായുടെ ബലാത്സംഗം (ഉൽപത്തി 34), ബൈബിളിലെ ഏറ്റവും മോശമായ അധ്യായങ്ങളിലൊന്നായ ഉല്പത്തി 38-ൽ താമറിന്റെ പീഢിപ്പിച്ച മോശമായ പെരുമാറ്റത്തിൽ കാണപ്പെടുന്ന ലൈംഗിക അധഃപതനവും ഇതിനോടൊപ്പം ചേർന്നുവരുന്നു.
തോട്ടത്തിനു പുറത്തുള്ള നമ്മുടെ പുതിയ ലോകം, ഉല്പത്തി 1-ലെ “വളരെ നല്ലതിൽ” നിന്ന് നമ്മെ വളരെ ദൂരെ എത്തിച്ചു! ഈ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. പാപം മൂലം കേടുപാടുകൾ സംഭവിക്കാത്ത ഒരു വ്യക്തിയെ പോലും നമുക്ക് ഒരിക്കലും കണ്ടുമുട്ടാൻ കഴിയുകയില്ല.
ഇതിനെല്ലാം ഇടയിൽ പ്രകാശത്തിന്റെ ഒരു കണികയുണ്ട്. അവരുടെ പാപത്തിലും പരാജയത്തിലും പോലും ദൈവം ആദാമിനെയും ഹവ്വായെയും ഉപേക്ഷിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നില്ല. അവൻ്റെ വാക്കുകൾ, “നീ എവിടെ?” എന്നത് അന്വേഷിക്കുന്ന ദൈവത്തിൻ്റെ വാക്കുകളാണ്. അവൻ ഇത് ചോദിക്കുന്നത്, അവന്റെ അജ്ഞത മൂലമോ, അറിവില്ലായ്മ മൂലമോ അല്ല. അവൻ സർവജ്ഞനാണ്. അവർ ആത്മാർത്ഥമായി മനസാന്തരപ്പെടുവാൻ അവൻ ആഗ്രഹിക്കുന്നു. അവർ എവിടെയാണെന്ന് അവന് കൃത്യമായി അറിയാം, അത്തിയിലകൾ കൊണ്ടുണ്ടാക്കിയ ഉപയോഗശൂന്യമായ അരയാട ധരിച്ച് വൃക്ഷങ്ങളുടെ ഇടയിൽ അവർ ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവനറിയാം. അവൻ്റെ കരുതലും സ്നേഹവും മൂലം, അവൻ അവരുടെ നിസ്സാരമായ ഒഴികഴിവുകൾ അവഗണിച്ചുകൊണ്ട് സത്യം പറയാൻ അവരെ നിർബ്ബന്ധിക്കുന്നു.
അതേ സമയം, തന്റെ കൃപയിൽ, അവൻ പാമ്പിനെതിരെ ഒരു ന്യായവിധി പ്രഖ്യാപിക്കുന്നു: പാപത്തിലേക്കുള്ള വീഴ്ച്ചയ്ക്ക് കാരണമായ സ്ത്രീയുടെ സന്തതി സാത്താനെ പരാജയപ്പെടുത്തും. അത്, ക്രൂശിലെ വിജയത്തിലൂടെ സാത്താനെ മാരകമായ പ്രഹരം ഏൽപ്പിച്ച കർത്താവായ യേശുവാണെന്ന് ഇപ്പോൾ നടക്കുന്ന വീണ്ടെടുപ്പിൻ്റെ സംഭവവികാസങ്ങളിലൂടെ വെളിപ്പെടുന്നു. ദൈവം വാഗ്ദത്തം ചെയ്ത സന്തതി, ദുഷ്ടൻ്റെ പ്രവൃത്തിയെ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുന്ന ഒരു മനുഷ്യനായിരിക്കും (ഉല്പത്തി 3:14-15).
∇ “നിൻ്റെ തല ചതയ്ക്കും” എന്ന തർജ്ജമ പ്രതിഫലിപ്പിക്കുന്നത്, ഉല്പത്തി 3:15-ൻ്റെ അവസാന ഭാഗത്ത് “അവൻ്റെ കുതികാൽ ചതയ്ക്കും” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന അതേ പദമാണ്. ഇത് പാമ്പിനെക്കുറിച്ചുള്ള ഒരു ന്യായവിധി പ്രസ്താവനയായതിനാൽ, പാമ്പിന്റെ തലയ്ക്കെതിരെ എടുത്ത നടപടി, തർജ്ജമയിൽ കാണപ്പെടുന്നത് പോലെയുള്ള “തകർക്കും” എന്നാകാനാണ് കൂടുതൽ സാധ്യത.
പാപത്തിൻ്റെ അനന്തരഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ, ന്യായാധിപനായ ദൈവത്തിന്റെ പ്രഖ്യാപനം ആദാമിനെ വളരെയധികം വിഷമിപ്പിച്ചു. മാറ്റം വരാത്ത ഒരു മേഖലയും പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും പഴയതുപോലെ ആകില്ല. ആദാം തൻ്റെ ജീവിതകാലം മുഴുവൻ കഷ്ടതയോടെ ഭൂമിയിൽ നിന്ന് അഹോവൃത്തി കഴിക്കും, അവസാനം: “പൊടിയിൽ തിരികെ ചേരും.”
ആദാം തന്റെ ഭാര്യയെ അധിക്ഷേപിക്കുകയും, മോശമായ പേര് വിളിക്കുകയും ചെയ്താൽ പോലും അത്ഭുതപ്പെടേണ്ട കാര്യമില്ല. എന്നാൽ, ആദാം നേരെ വിപരീതമായ കാര്യമാണ് ചെയ്തത്. ദൈവത്തിൻ്റെ വിസ്മയകരമായ ന്യായവിധിയുടെ വാക്കുകളിലൂടെ, പാപത്തിൻ്റെയും തിന്മയുടെയും മേലുള്ള ദൈവത്തിൻ്റെ അന്തിമ വിജയത്തെക്കുറിച്ചുള്ള വാഗ്ദത്തം ആദം കേട്ടു. “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ,” എന്ന് നാം വായിക്കുന്നു. “ഹവ്വാ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം, “ജീവൻ” എന്നർഥമുള്ള എബ്രായ പദത്തിൻ്റെ മറ്റൊരു രൂപമാണ്. എത്ര വിചിത്രമായ പേരാണ് ആദാം തിരഞ്ഞെടുത്തത്എല്ലാത്തിനുമുപരി, അവരുടെ പാപം, മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് തുടക്കമിട്ടിരുന്നു. ആദാം തന്റെ ഭാര്യയ്ക്ക് ഹവ്വാ എന്ന് പേരിട്ടതിന്റെ ഏക വിശദീകരണം, തൻ്റെ അവിശ്വാസത്തിനും അനുസരണക്കേടിനും നേർ വിപരീതമായി ദൈവത്തിൻ്റെ വാഗ്ദാനത്തിൽ വിശ്വസിക്കാൻ അവൻ തീരുമാനിച്ചു എന്നതാണ്.
ദൈവം പിന്നീട് അവർക്ക് കൂടുതൽ പ്രത്യാശ നൽകുന്ന ഒരു കാര്യം ചെയ്തു: “യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.” ഒറ്റ നോട്ടത്തിൽ, ഇത് ദൈവത്തിന്റെ ചെറിയ ഒരു കാരുണ്യ പ്രവൃത്തി എന്ന് മാത്രമേ തോന്നുകയുള്ളൂ—അത്തിയില കൊണ്ടുള്ള പരിതാപകരമായ അരയാടയ്ക്കു പകരം, കൂടുതൽ മോടിയുള്ളതും, നിലനിൽക്കുന്നതുമായ തുകൽ വസ്ത്രങ്ങൾ നൽകി. എന്നാൽ, അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ കാതലായ ഒരു നിഗമനത്തിൽ എത്താൻ കഴിയും. അത്തിയിലകൾ സൂചിപ്പിക്കുന്നത്, പുരുഷനും സ്ത്രീയും തങ്ങളുടെ കുറ്റബോധവും ലജ്ജയും മാറ്റുവാൻ സ്വാഭാവികമായി നടത്തിയ വിഫല ശ്രമങ്ങളെയാണ്. അവർക്ക് തങ്ങളുടെ ജനനേന്ദ്രിയങ്ങൾ മറയ്ക്കാൻ കഴിഞ്ഞു, പക്ഷേ ലജ്ജ നീക്കം ചെയ്യുവാൻ കഴിഞ്ഞില്ല. പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ തങ്ങൾ പിന്നെയും നഗ്നരാണെന്ന് തോന്നി. എന്നാൽ ഇപ്പോൾ ദൈവം തന്നെ അവർക്ക് ഒരു ആവരണം നൽകിയിരിക്കുന്നു. ഒരു മൃഗത്തെ കൊന്നിട്ടായിരിക്കും അതിന്റെ തോൽ എടുത്തതെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കാം. അങ്ങനെയാണെങ്കിൽ, വീഴ്ചയ്ക്ക് ശേഷം ആദ്യം ഉണ്ടായ മരണം, അവർക്ക് ഒരു ആവരണം നൽകാൻ ബദലായി സംഭവിച്ച മരണമാണ്. ഈ ആവരണം ദൈവത്തിൻ്റെ ദാനമാണ്, അവർ സമ്പാദിച്ചതല്ല; പൂർണ്ണമായ അവരണമാണ്, ഭാഗികമല്ല. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് കർത്താവായ യേശുവിലേക്കാണ്. അവൻ നമ്മെ നീതിയുടെ വസ്ത്രം ധരിപ്പിക്കാൻ പരിപൂർണ്ണമായി തന്നെത്താൻ യാഗം അർപ്പിച്ചു. 2 കൊരിന്ത്യർ 5:21-ൽ നാം വായിക്കുന്നതുപോലെ, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
ഈ പ്രത്യാശയുടെ കിരണം ഉണ്ടായിരുന്നിട്ടും, ആദാമിനും ഹവ്വായ്ക്കും തോട്ടത്തിൽ തുടരാൻ അനുവാദമുണ്ടായിരുന്നില്ല. ദൈവത്തിൻ്റെ കയ്യിൽ നിന്നുള്ള പുതുമയുള്ള ജീവിതത്തിൻ്റെ അവകാശം അവർ നഷ്ടപ്പെടുത്തിയിരിക്കുന്നു. പാപം, അവരുടെ പാപം, എല്ലാം കളങ്കപ്പെടുത്തി. അതുകൊണ്ട് ദൈവം, “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.”
പറുദീസ നഷ്ടപ്പെട്ടു എന്നുമാത്രമല്ല, മനുഷ്യർ എന്തുതന്നെ ചെയ്താലും അത് വീണ്ടെടുക്കാൻ സാധിക്കുകയുമില്ല. പറുദീസയെ പുനർനിർമ്മിക്കാമെന്ന തെറ്റായ അവകാശവാദങ്ങളും പ്രതീക്ഷകളും നമ്മെ വിഡ്ഢികളാക്കുന്നു. എങ്കിലും ഏദൻ്റെ അവസാനം ദൈവത്തിൻ്റെയോ നമ്മുടെയോ കഥയുടെ അവസാനമല്ല. ആദാമിനും ഹവ്വായ്ക്കും മുന്നോട്ട് പോകാൻ ദൈവം ഒരു വഴി നൽകി. അതിന്റെ പാരമ്യം നാം യേശുക്രിതുവിന്റെ ക്രൂശിൽ കാണുന്നു; പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിക്കാനുള്ള അവൻ്റെ മടങ്ങിവരവിങ്കൽ നാം അതിന്റെ അതിൻ്റെ പൂർത്തീകരണവും ദർശിക്കും.
God, the Lord Jesus,
took human flesh
in the incarnation,
it was God’s
strongest
affirmation of His
purpose for our
bodies.
ദൈവപുത്രനായ യേശുകർത്താവ് മനുഷ്യശരീരം എടുത്തു ഭൂമിയിൽ വന്നതുമൂലം നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ഉറപ്പ് നമുക്ക് ലഭിച്ചു. ക്രിസ്തു വന്നത് ആണും പെണ്ണുമല്ലാത്ത വ്യക്തിയായിട്ടല്ല. അവൻ ഒരു പുരുഷനായി വരികയും, തന്റെ പുരുഷത്വം ജീവിതത്തിൽ ഉടനീളം പ്രകടിപ്പിക്കുകയും ചെയ്തു. നമ്മുടെ പാപം വഹിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് എന്ന നിലയിൽ, അവൻ്റെ ക്രൂശുമരണത്താൽ അവൻ സർപ്പത്തിൻ്റെ തല തകർത്തു എന്നു മാത്രമല്ല, ദൈവത്തോട് മനുഷ്യരാശിക്കുണ്ടായിരുന്ന നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. അവൻ്റെ പുനരുത്ഥാനം അവൻ മരണത്തെ ജയിച്ചതിൻറെ തെളിവ് മാത്രമല്ല, നമ്മിലുള്ള അവൻ്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കുമെന്നതിന്റെ ഉറപ്പ് കൂടിയായിരുന്നു. അവൻ ഉദ്ദേശിക്കുന്ന വിശുദ്ധി, കേവലം ലൈംഗിക പാപങ്ങളുടെ അഭാവം മാത്രമല്ല, അവൻ്റെ സ്വഭാവത്തോടുള്ള നാം അനുരൂപരാകുക എന്നതും കൂടിയാണ്. അവൻ മഹത്വത്തിൽ മടങ്ങിവരുകയും നാം നമ്മുടെ ഉയിർത്തെഴുന്നേറ്റ ശരീരം പ്രാപിക്കുകയും ചെയ്യുന്ന സമയത്തിനായി നാം കാത്തിരിക്കുന്നു. അപ്പോഴാണ് ക്രിസ്തുവിലൂടെയുള്ള നമ്മുടെ വീണ്ടെടുപ്പും പുനരുത്ഥാനവും പൂർത്തിയാകുന്നത്.
ജോഷ്വ ഹാരിസ് തൻ്റെ സെക്സ് ഈസ് നോട്ട് ദ പ്രോബ്ലം എന്ന പുസ്തകത്തിൽ ഇത് നന്നായി പറയുന്നു: “നമ്മുടെ മനുഷ്യത്വത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ വേണ്ടിയല്ല യേശു വന്നത് എന്നതാണ് സത്യം; നമ്മുടെ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ അവൻ നമ്മുടെ മനുഷ്യത്വത്തിലേക്ക് പ്രവേശിച്ചു. ലൈംഗിക ജീവികൾ എന്ന അവസ്ഥയിൽ നിന്ന് നമ്മെ രക്ഷിക്കാനല്ല അവൻ വന്നത്; നമ്മുടെ ലൈംഗികതയെ നശിപ്പിക്കുന്ന പാപത്തിൻ്റെയും കാമാന്ധതയുടെയും തേർവാഴ്ചയിൽ നിന്ന് നമ്മെ രക്ഷിക്കാൻ അവൻ നമ്മിൽ ഒരാളായിത്തീർന്നു.”
ജീവിതത്തിൻ്റെ വേദനാജനകമായ അനുഭവങ്ങളിലൊന്ന്, നമുക്ക് തിരിച്ചുപോകാൻ കഴിയില്ലെന്ന കണ്ടെത്തലാണ്. ഒരിക്കൽ കന്യകാത്വം നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കില്ല. ഒരിക്കൽ വ്യഭിചാരം ചെയ്തുകഴിഞ്ഞാൽ, അശ്ലീലസാഹിത്യത്താൽ ഒരിക്കൽ ഭാവന മലിനമാക്കപ്പെട്ടാൽ, അല്ലെങ്കിൽ ലൈംഗിക പരീക്ഷണം നടത്തിയാൽ, . . . പട്ടിക നീളുന്നു, തിരിച്ചുപോകാൻ വഴിയില്ല. എന്നാൽ സുവിശേഷത്തിൻ്റെ മഹത്തായ സന്ദേശം—മുന്നോട്ട് ഒരു വഴിയുണ്ട് എന്നതാണ്. നമ്മുടെ കുറ്റബോധവും നാണക്കേടും അത്തിയിലകൾ കൊണ്ട് മറയ്ക്കാൻ നാം ഒരുമ്പെടരുത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തിലൂടെ ലഭ്യമാകുന്ന ഒരു ആവരണം നമുക്കുവേണ്ടിയുണ്ടെന്ന അവൻ്റെ വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് നാം വിശുദ്ധനായ ദൈവത്തിൻ്റെ മുമ്പാകെ നിൽക്കേണ്ടതുണ്ട്. നമുക്ക് പിന്നോട്ട് പോകാൻ കഴിയില്ല, എന്നാൽ വിശ്വാസത്താൽ നമുക്ക് കർത്താവായ യേശുവിൻ്റെ ദാനങ്ങളാൽ ആവരണം ചെയ്യപ്പെട്ടുകൊണ്ട്, അവൻ്റെ കൃപയുള്ള ആത്മാവിന്റെ സാന്നിധ്യത്തിൽ നമുക്ക് മുന്നോട്ട് പോകാം.
നാം മഹത്തായ അവശിഷ്ടങ്ങളാണ്. ദൈവം നമ്മെ സൃഷ്ടിച്ച അവസ്ഥയിലല്ല നമ്മൾ ഇപ്പോൾ. മനുഷ്യചരിത്രത്തിൽ വർദ്ധിച്ചുവരുന്ന തകർച്ചയും ധാർമ്മികാധഃപതനവും അതിനൊരു വ്യക്തമായ തെളിവാണ്. എന്നിട്ടും ദൈവത്തിൻ്റെ സ്വരൂപം അവശേഷിക്കുന്നു. മനുഷ്യന്റെ പതനത്തിന്റെ മുറിവുകൾ നമ്മുടെ ലൈംഗികതയിൽ അവശേഷിക്കുന്നുണ്ടെങ്കിലും, പാപം ഉണ്ടാകുന്നതിന് മുമ്പുണ്ടായിരുന്ന ചില നല്ല കാര്യങ്ങളും അവശേഷിക്കുന്നുണ്ട്. ക്രിസ്തുവിൻ്റെ രക്ഷയുടെ ശക്തിയിലും പരിശുദ്ധാത്മാവിൻ്റെ വിശുദ്ധീകരണത്തിന്റെ ശക്തിയിലും നാം മുന്നോട്ട് പോകുന്നു. അവൻ നമ്മിൽ പ്രവർത്തിക്കുന്നു. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ” (കൊലോസ്യർ 3:10).
ലൈംഗിക പാപം ഒഴിവാക്കണമെന്നത് ദൈവത്തിന്റെ കല്പ്പനയുടെ ഒരു ഭാഗമാണെങ്കിലും അതുകൊണ്ട് മാത്രം ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കുകയില്ല. നാം സൃഷ്ടിക്കപ്പെട്ടതിൻ്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് ദൈവത്തിന്റെ ഹിതം പോലെ അവൻ്റെ നല്ല ദാനങ്ങൾ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നാം ദൈവത്തെ ദൈവത്തെ ഏറ്റവും അധികം മഹത്വപ്പെടുത്തുന്നു
സൃഷ്ടി വിവരണത്തിൽ മൂന്ന് കാര്യങ്ങൾ വ്യക്തമാണ്:
ലൈംഗികത ദൈവം തന്ന അനുഗ്രഹമാണ്.
അത് ദൈവത്തിൻ്റെ ആശയമാണ്, നമ്മുടേതല്ല.
ലൈംഗികതയ്ക്ക് ദൈവം ഉദ്ദേശിച്ച ഒരു സന്ദർഭമുണ്ട്: വിവാഹം.
ലൈംഗികതയ്ക്ക് ദൈവം രൂപകൽപ്പന ചെയ്ത ഒരു ലക്ഷ്യമുണ്ട്: അടുപ്പം.
നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും വ്യക്തിപരമായ ഈ തലത്തിൽ അവൻ്റെ അധികാരത്തിൻ കീഴിൽ ഈ അതിരുകൾക്കുള്ളിൽ ജീവിച്ചുകൊണ്ട് നാം അവനെ ആശ്രയിക്കുമ്പോൾ, ദൈവത്തിന് മഹത്വം ലഭിക്കുകയും ജീവിതം എങ്ങനെ ആയിരിക്കണമെന്ന് നാം പ്രകടിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.