1999 ഏപ്രിലിലെ ഒരു വേനൽക്കാല രാത്രിയിൽ, റേച്ചൽ ബർണബാസ് 9 ഉം 8 ഉം വയസ്സുള്ള ആൺകുട്ടികളുമായി വീട്ടിൽ തനിച്ചായിരുന്നു. ഭർത്താവ് ബിസിനസ് ആവശ്യത്തിന് വിദേശത്തേക്ക് പോയിരിക്കുകയായിരുന്നു. അന്ന് രാത്രി അവൾ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്ക് പോകുംവഴി, ജനാലയിൽക്കൂടി നോക്കിയപ്പോൾ പൊടുന്നനവേ ഒരു കറുത്ത നിറം കടന്നുപോകുന്നതായി അവൾക്ക് തോന്നി. പക്ഷേ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അത് അവളുടെ നൈറ്റ് ഗൗണിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ലെന്ന് അവൾ മനസ്സിലാക്കി. റേച്ചൽ പൊതുവെ ഗാഢനിദ്ര ലഭിക്കുന്ന വ്യക്തിയായിരുന്നു. എന്നാൽ അന്ന് രാത്രി മുഴുവനും അവൾ അസ്വസ്ഥയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ, പാതി ഉറക്കത്തിൽ, അവൾ തന്റെ കട്ടിലിനരികിൽ ഒരു ഇരുണ്ട രൂപത്തെ കാണാൻ തുടങ്ങി. പക്ഷേ തന്റെ കട്ടിലിനരികെയുള്ള മേശയുടെ അടുത്ത് നിന്നു വെള്ളം കുടിക്കുന്നത് തന്റെ മകൻ തന്നെയാണെന്ന് അവൾ മനസ്സിലാക്കിയപ്പോൾ വീണ്ടും അവളുടെ ഭയം മാറി. അത്തരം നിസ്സാരമായ ദൈനംദിന സംഭവങ്ങളെക്കുറിച്ചുള്ള തന്റെ ഭയത്തെക്കുറിച്ച് അവൾ ചിന്തിച്ചുകൊണ്ട് അവൾ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ, കിടപ്പുമുറിയുടെ വാതിൽക്കൽ നിന്ന് ഒരു നിഴൽ രൂപം തന്റെ കട്ടിലിന് അടുത്തേക്ക് ഇഴഞ്ഞുവരുന്നത് കണ്ട് അവൾ ഞെട്ടിപ്പോയി. ആ രൂപം അലമാരയുടെ അടുത്തേക്ക് ചെന്ന് പെൻ ടോർച്ച് അടിച്ച് അതിൽ പരതുന്നത് കണ്ടപ്പോളാണ് അത് കള്ളനാണെന്ന് അവൾക്ക് മനസ്സിലായത്.

banner image

എന്ത് ചെയ്യണമെന്ന് അറിയാതെ അവളുടെ നെഞ്ചിടിപ്പ് കൂടിയപ്പോൾ, ആ മനുഷ്യൻ കുനിഞ്ഞു നിന്ന് അവളുടെ നെഞ്ചിൽ ഒരു കത്തി വച്ചിട്ട്, ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞു. ആശ്ചര്യകരമെന്നു പറയട്ടെ, അവൾ ആ മുഖം മൂടിയെ കണ്ടപ്പോൾ ഭയപ്പെട്ടില്ല. ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാത്ത ശാന്തത അവൾ അനുഭവിച്ചു. വീട്ടിലെ പണവും ആഭരണങ്ങളും എല്ലാം കൊടുക്കാൻ അയാൾ ആവശ്യപ്പെട്ടു, അവൾ പൂർണ്ണ സഹകരണം ഉറപ്പു നൽകിയപ്പോൾ അവളുടെ അടുത്ത് ഉറങ്ങുകയായിരുന്ന അവളുടെ മക്കൾ ഉണർന്നു. പക്ഷേ ഭാഗ്യവശാൽ അവർ യാതൊരു ശബ്ദവും ഉണ്ടാക്കിയില്ല. മൂന്നുപേരെയും കത്തിമുനയിൽ കോണിപ്പടിയിലൂടെ ഇറക്കി കൊണ്ടുവരുമ്പോൾ, കൈയിൽ കൂറ്റൻ അരിവാളുകളുമായി മുഖംമൂടി ധരിച്ച രണ്ടുപേരെക്കൂടി അവൾ കണ്ടു. മുറിയിൽ എല്ലാം തകിടം മറിഞ്ഞും, അലമാരയിലെ എല്ലാ സാധനങ്ങളും തറയിൽ ചിതറിക്കിടക്കുന്നതും റേച്ചൽ ശ്രദ്ധിച്ചു. വെറും തുച്ഛമായ കളവുമുതൽ കണ്ട് ആ പുരുഷന്മാർ നിരാശരായി. കാരണം അവർക്ക് അതുവരെ കണ്ടെത്താൻ കഴിഞ്ഞത് കുറച്ച് നോട്ടുകളും ചില ചെറിയ ആഭരണങ്ങളും മാത്രമാണ്. അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും, മകനെ പിടിച്ചു കൊണ്ടുപോയി കൈ വെട്ടികളയുമെന്ന് ഭീഷണിപ്പെടുത്തിയും അവർ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.

ഈ ഭയാനകമായ സാഹചര്യത്തിൽ റേച്ചൽ നിശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു, “ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേയ്ക്ക് അത് സാധിക്കും!” അത്ഭുതകരമെന്നു പറയട്ടെ, ആ മനുഷ്യർ പെട്ടെന്ന് ആയുധങ്ങൾ ഉപേക്ഷിച്ച്, അവർക്ക് കിട്ടിയ കുറച്ച് സാധനങ്ങളുമായി നിശബ്ദമായി സ്ഥലം വിട്ടു. ആ രാത്രിയിൽ ആദ്യം ഉണ്ടായ സംഭവങ്ങൾ മൂലമാണ് അവൾ ജാഗ്രതയോടെ കിടന്നതെന്ന് തോന്നുന്നു. കാരണം, അത് കൂടുതൽ ശാന്തതയോടെ യഥാർത്ഥ പ്രശ്നത്തെ നേരിടാൻ അവളെ സഹായിച്ചു.

ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങളിൽ, പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ, അല്ലെങ്കിൽ, ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിമിഷങ്ങളിൽ നമുക്ക് ആശ്വാസവും ശക്തിയും നൽകുന്നത് ദൈവവചനമെന്ന നങ്കൂരമാണ്. യഹോവ യിസ്രായേലിനെ പരിപാലിച്ചതുപോലെ, അവൻ നമ്മെയും പരിപാലിക്കുന്നു. ആവർത്തനപുസ്‌തകം 32:10-ൽ നാം വായിക്കുന്നതുപോലെ, “ താൻ (കർത്താവ്) അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു. കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.”

നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിൽ, നമുക്ക് എല്ലായ്പ്പോഴും ബൈബിൾ എടുക്കാനോ പ്രാർത്ഥിക്കാനോ കഴിഞ്ഞേക്കില്ല. സംസാരിക്കാൻ പോലും കഴിയാതെ നമ്മുടെ ഹൃദയം തളർന്നുപോയേക്കാം. അത്തരം നിമിഷങ്ങളിൽ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ, നമുക്ക് തിരുവെഴുത്തുകളുടെ വാഗ്ദാനങ്ങൾ ഓർമ്മിക്കാം. നാം ദിവസേന ദൈവവചനം ധ്യാനിക്കുമ്പോൾ, അത് സാവധാനം, എന്നാൽ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങളുടെയും ചിന്തകളുടെയും ഭാഗമായി മാറുന്നു. അത് നമ്മുടെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുന്നു. യഥാർത്ഥ ശക്തിയും രോഗശാന്തിയും ദൈവവചനത്തിന്റെ താളുകളിൽ കാണാം. റേച്ചലിനെപ്പോലെ, നിങ്ങളുടെ ആവശ്യഘട്ടത്തിൽ നിങ്ങളെ സഹായിക്കാൻ ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിങ്ങളുടെ ഭാഗമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, പരീക്ഷണങ്ങളിലൂടെ, വിശ്വാസത്തിലുള്ള നിങ്ങളുടെ സ്ഥിരത വർദ്ധിക്കാനിടയാകും. അത് ഭയത്തെ അതിജീവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നു.


 

banner image

;