ല്ലാവരും സ്നേഹത്തിനായി തിരയുന്നു. എന്നാൽ യഥാർത്ഥ സ്നേഹം എങ്ങനെയിരിക്കും? എങ്ങനെ, നമ്മൾ അതു കണ്ടെത്തും? ചിലർ “സ്നേഹം” എന്നത് നമ്മുടെ ഉള്ളിലും പുറത്തും ഉണ്ടാവുന്ന വിവരണാതീതമായ ഒരു വികാരമായി കരുതുന്നു. എന്നാൽ ബൈബിൾ അതിന്റെ കാലാതീതമായ ജ്ഞാനത്തിൽ, സ്നേഹത്തെകുറിച്ച് കൂടുതൽ അർത്ഥവത്തായതും നിലനിൽക്കുന്നതുമായ ഒരു ചിത്രം നമുക്ക് നൽകുന്നു.

തുടർന്നുള്ള പേജുകളിൽ, പാസ്റ്ററും ബൈബിൾ അധ്യാപകനുമായ ബിൽ ക്രൗഡർ, 1 കൊരിന്ത്യർ 13:4-8 വാക്യങ്ങളിൽ നിന്ന് ഈ തിരുവചനസത്യം ഒരു പുതുവെളിച്ചത്തിൽ കാണുവാൻ നമ്മെ സഹായിക്കുന്നു. “സ്‌നേഹത്തിന്റെ തിളക്കമുള്ള ചിത്രശലഭം” എന്ന് ഗാനരചയിതാവ് ബോബ് ലിൻഡ് വിശേഷിപ്പിച്ചത് അത്ര തിളക്കമുള്ളതല്ലെന്ന് തിരുവെഴുത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ദർശനം പങ്കിടുന്നവർക്ക് കണ്ടെത്താനാകും.

മാർട്ട് ദെഹാൻ

banner image

“ലോകത്തിന് ഇപ്പോൾ വേണ്ടത് സ്നേഹമാണ്, മധുരമായ സ്നേഹമാണ്” എന്ന് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ജാക്കി ഡിഷാനൺ പാടിയപ്പോൾ ഒരു തലമുറ അവർക്കൊപ്പം പാടി. ആ പാട്ട് അനുസരിച്ച്, ലോകത്തിന് ഇനി കയറാൻ മലകളോ, കടക്കുവാൻ നദികളോ അല്ല ആവശ്യം. ലോകത്തിന് ആവശ്യം സ്നേഹമാണ്, “ചിലർക്ക് മാത്രമല്ല, എല്ലാവർക്കും.”

60-കളിലെ ഈ ഹിറ്റ് ഗാനത്തിന്റെ പ്രമേയം ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ട്. പങ്കാളിയോട് നമ്മുടെ സ്നേഹം പ്രകടിപ്പിക്കുവാൻ നമ്മൾ റോസാപ്പൂക്കളും മധുരങ്ങളും വാങ്ങിക്കുന്നു. പ്രകൃതിദുരന്തങ്ങളാൽ തകർന്ന സമൂഹങ്ങൾക്കായി നമ്മൾ ദുരിതാശ്വാസ പണം സ്വരൂപിക്കുന്നു. ഒരു പ്രാദേശിക പത്രത്തിൽ ഒരു കുടുംബത്തിന്റെ ദുരവസ്ഥ വായിച്ച് അവരെ സഹായിക്കുവാൻ ശ്രമിച്ച 75-കാരനായ റസ്സൽ പ്ലെയ്‌സൻസിനെപ്പോലുള്ള ആളുകളുടെ പ്രവർത്തനങ്ങളെ നമ്മൾ അഭിനന്ദിക്കുന്നു. ആ കുടുംബം താമസിക്കുന്ന പ്രാദേശിക മോട്ടലിൽ റസ്സൽ പണവും ഭക്ഷണവും കളിപ്പാട്ടങ്ങളും കൊണ്ടുവന്നു. നിർഭാഗ്യവശാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ദയയ്ക്ക് “പകരമായി” ആ കുടുബത്തിന്റെ പിതാവ് അദ്ദേഹത്തെ ഒരു കത്തികൊണ്ട് കുത്തി അദ്ദേഹത്തിന്റെ പണവും കാറും കൊണ്ട് കടന്നുകളയുകയാണ് ചെയ്തത്.

റസ്സലിന്റെ ഈ അനുഭവം ലോകത്തിൽ സ്‌നേഹരാഹിത്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു. അങ്ങോട്ട് കൊടുക്കുന്ന സ്നേഹം എല്ലായ്പ്പോഴും തിരികെ ലഭിച്ചിരുന്നെങ്കിൽ, സ്നേഹത്തിനൊരു കുറവും ഉണ്ടാവുകയില്ലായിരുന്നു. എന്നാൽ സ്നേഹം എല്ലായ്പ്പോഴും തിരികെ ലഭിക്കില്ല. ചിലപ്പോൾ സ്നേഹം തിരികെ ലഭിച്ചാൽ തന്നെ, നമ്മുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നമ്മൾ അതിനെ പുനർനിർവചിക്കുന്നു. വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്തമായ കാര്യങ്ങളാണ് സ്നേഹം എന്നതുകൊണ്ട് അർത്ഥമായിരിക്കുന്നത്.

സാധാരണ സംഭാഷണങ്ങളിൽ പോലും, പലതരം കാര്യങ്ങളോടുള്ള ഇഷ്ടം സൂചിപ്പിക്കുവാൻ നമ്മൾ ഈ വാക്ക് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഞാൻ ഇങ്ങനെ പറഞ്ഞേക്കാം:

“എനിക്ക് ഗോൾഫ് കളിക്കുവാൻ ഇഷ്ടമാണ്.”
“എനിക്ക് എന്റെ കമ്പ്യൂട്ടർ ഇഷ്ടമാണ്.”
“ഞാൻ എന്റെ ഭാര്യയെയും മക്കളെയും ഇഷ്ടപ്പെടുന്നു.”
“ഞാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ ഇഷ്ടപ്പെടുന്നു.”

ഒരേ വാക്ക് തന്നെ വ്യത്യസ്തമായ പല കാര്യങ്ങൾ അർത്ഥമാക്കുവാൻ ഉപയോഗിക്കുമ്പോൾ, അത് ചിലപ്പോൾ അർത്ഥമില്ലാതായി പോലും തീരുന്നു!

എന്നിരുന്നാലും, ബൈബിളിൽ കാണുന്ന സ്‌നേഹത്തിന്റെ നിർവചനം വ്യക്തമാണ്. അധികാരികളുടെ കോപത്തിനും പീഡനത്തിനും പാത്രമായ ആളുകൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതി:

ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളിൽ സംസാരിച്ചിട്ടും സ്നേഹമില്ലെങ്കിലും, ഞാൻ മുഴങ്ങുന്ന ചെമ്പോ മുഴങ്ങുന്ന കൈത്താളമോ ആയിത്തീർന്നു. എനിക്ക് പ്രവചനവരം ഉണ്ടെങ്കിലും, എല്ലാ രഹസ്യങ്ങളും എല്ലാ അറിവും മനസ്സിലാക്കിയാലും, എനിക്ക് പർവതങ്ങൾ നീക്കുവാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടെങ്കിലും, സ്നേഹമില്ല, ഞാൻ ഒന്നുമല്ല. ദരിദ്രർക്ക് ഭക്ഷണം നൽകാൻ ഞാൻ എന്റെ എല്ലാ സാധനങ്ങളും നൽകിയാലും, എന്റെ ശരീരം ദഹിപ്പിക്കുവാൻ നൽകിയാലും, സ്നേഹമില്ലെങ്കിലും, അത് എനിക്ക് ഒരു പ്രയോജനവും നൽകുന്നില്ല (1 കൊരി. 13: 1-3).

റസ്സലിന്റെ ഈ അനുഭവം ലോകത്തിൽ സ്‌നേഹരാഹിത്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു. അങ്ങോട്ട് കൊടുക്കുന്ന സ്നേഹം എല്ലായ്പ്പോഴും തിരികെ ലഭിച്ചിരുന്നെങ്കിൽ, സ്നേഹത്തിനൊരു കുറവും ഉണ്ടാവുകയില്ലായിരുന്നു.

അന്യോന്യമുള്ള പ്രതിബദ്ധതയുടെയും ത്യാഗസന്നദ്ധതയുടെയും പ്രാധാന്യം അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ കാലാതീതമായ വാക്കുകൾ എഴുതപ്പെട്ടത്.

പൗലോസിന്റെ കത്തുകൾ വായിച്ച കൊരിന്ത്യൻ വായനക്കാർ വിശ്വാസം, അറിവ്, കൃപാവരങ്ങൾ, ശക്തരായ നേതൃത്തം, ആത്മീയസന്ദേശങ്ങൾ എന്നിവയുടെ മൂല്യം മനസ്സിലാക്കി.

എന്നാൽ സ്വയതാൽപ്പര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച കൊരിന്തിലെ ക്രിസ്തു ശിഷ്യന്മാർക്ക്, അവരുടെ വിശ്വാസത്തിന്റെയും ജ്ഞാനത്തിന്റെയും ലക്ഷ്യം നഷ്ടപ്പെട്ടു. തിരുവെഴുത്തുകൾ നന്നായി പഠിക്കുവാൻ കഴിഞ്ഞാലും അതിലുള്ള ദൈവത്തിന്റെ ഹൃദയവും മനസ്സും മനസ്സിലാകാതെ പോകുവാൻ സാധ്യതയുണ്ട് എന്നവർ മനസ്സിലാക്കിയില്ല. പൂർണതയ്കു വേണ്ടിയുള്ള അവരുടെ ശ്രമത്തിൽ, ഏറ്റവും ആവശ്യമായുള്ളത് അവർ മറന്നു.

banner image

ലോകത്തിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ള  സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ വർണ്ണനകങ്ങളിലൊന്ന് കൊരിന്ത് പോലൊരു നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസമായി തോന്നിയേക്കാം. ദുഷിച്ച ജീവിതം നയിക്കുന്നവരും കഠിനഹൃദയരുമായ, അതിലെ നിവാസികൾ അവരുടെ സ്വാർത്ഥതയ്ക്ക് പേരുകേട്ടവരായിരുന്നു. മറ്റുള്ളവരുടെ ജീവിതങ്ങളെ അവർ അവരുടെ സ്വാർത്ഥലാഭങ്ങൾക്കായി ഉപയോഗിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നിരുന്നാലും, സൂക്ഷ്മമായി നോക്കുമ്പോൾ, ഈ സാഹചര്യത്തിലുള്ളവരോട് സംവാദികേണ്ടത് വളരെ ആവശ്യമായിരുന്നു. ഏതെങ്കിലും ഒരു ജനതയ്ക്ക്, അവരുടെ ജീവിതത്തെ മാറ്റുവാനാവശ്യമായ യഥാർത്ഥ സ്നേഹത്തിന്റെ തത്വങ്ങൾ ഏറ്റവും ആവശ്യമെങ്കിൽ, അത് കൊരിന്തിലെ സഭയ്കായിരുന്നു ആവശ്യമായിരുന്നത്.

ഇന്നത്തെ നിലവാരമനുസരിച്ചുപോലും, കൊരിന്ത്യൻ ക്രിസ്ത്യാനികൾക്ക് വളരെയധികം വെല്ലുവിളികൾ മറികടക്കാനുണ്ടായിരുന്നു. നഗരത്തിന്റെ പ്രാഥമിക മതം 1,000 ദേവദാസികൾക്ക് ജോലി നൽകിയിരുന്ന ഗ്രീക്ക് കാമദേവതയായ അഫ്രോഡൈറ്റിനെ ആരാധിക്കുന്നതായിരുന്നു.

സമ്പത്ത് മറ്റൊരു വെല്ലുവിളി ഉയർത്തി. വടക്കും തെക്കും ഗ്രീസിനെ ബന്ധിപ്പിക്കുന്ന കൊരിന്തിലെ ഇടുങ്ങിയ ഭൂപ്രദേശത്തുള്ള നഗരത്തിന്റെ കേന്ദ്രസ്ഥാനം അതിന്റെ ധാർമ്മിക തകർച്ചയ്ക്ക് കാരണമാകുന്ന ഒരു വാണിജ്യ അഭിവൃദ്ധി പ്രദാനം ചെയ്തു. ലൈംഗികാധിഷ്‌ഠിത മതത്തിന്റെയും ഭൗതികതയുടെയും ഈ മാരകമായ സംയോജനം വ്യക്തിപരമായ സുഖത്തിൽ അധിഷ്‌ഠിതമായ ഒരു സംസ്‌കാരം തന്നെ അവിടെ സൃഷ്‌ടിച്ചു.

പലപ്പോഴും സംഭവിക്കുന്നതുപോലെ, കൊരിന്തിലെ സഭയിലും അവരുടെ ചുറ്റുമുള്ള പരിസ്ഥിതിയുടെ പ്രതിഫലനം ഉണ്ടാകുവാൻ തുടങ്ങി. പ്രശ്‌നങ്ങൾ നിറഞ്ഞ ഈ സഭയ്‌ക്കുള്ള ഈ ആദ്യ കത്തിൽ പൗലോസ് വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തു:

  • ദൈവസഭയ്ക്കുള്ളിലെ വിഭാഗീയത (അദ്ധ്യായം 1–3)
  • അഹംഭാവവും ആത്മീയ അഹങ്കാരവും (അധ്യായം 4)
  • ലൈംഗിക അരാജകത്വം (അധ്യായം 5)
  • വിശ്വാസികൾ തമ്മിലുള്ള വ്യവഹാരങ്ങൾ (അദ്ധ്യായം 6)
  • അസ്വസ്ഥമായ വിവാഹബന്ധങ്ങൾ (അദ്ധ്യായം 7)
  • ആത്മീയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം (അദ്ധ്യായം 8-10))
  • കർത്തൃമേശയുടെ ദുരുപയോഗം (അദ്ധ്യായം 11)
  • ആത്മീയ വരങ്ങളുടെ ദുരുപയോഗം (അദ്ധ്യായങ്ങൾ 12,14)
  • ഉപദേശപരമായ അടിസ്ഥാനകാര്യങ്ങളുടെ അവഗണന (അദ്ധ്യായം 15)

അറിവ്, ജ്ഞാനം, ശക്തി എന്നിവയെ പിൻപറ്റുന്നതിനെക്കാൾ കൂടുതൽ മൂല്യം ക്രിസ്തുവിനെ അനുഗമിക്കുന്നതിന് ഉണ്ടെന്ന് പൗലോസിന്റെ വായനക്കാർ മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ വാചാലമായ എല്ലാ വാദങ്ങളും, ഉന്നതമായ ഉപദേശങ്ങളും, വിശ്വാസപ്രകടനങ്ങളും, ത്യാഗോജ്ജ്വലമായ ദാനങ്ങളും യഥാർത്ഥ സ്നേഹത്തെ പ്രദർശിപ്പിക്കുന്നില്ലെങ്കിൽ മറ്റുള്ളവരെ അതിൽനിന്നകറ്റും. നമ്മുടെ പ്രവൃത്തികൾ, നല്ല പ്രവൃത്തികൾ പോലും സ്നേഹത്തോടെ ചെയ്യാത്തപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് 1 കൊരി. 13:1-3-ൽ വൈരുദ്ധ്യങ്ങളുടെ ഒരു പരമ്പര നൽകികൊണ്ടു പൗലോസ് കാണിച്ചുതന്നു.

 

കൊരിന്ത് അതിന്റെ അസന്മാര്‍ഗ്ഗികതയ്ക് വളരെ കുപ്രസിദ്ധമായിരുന്നു, ഗ്രീക്ക് ലോകത്തിൽ പോലും കടുത്ത അധാർമികതയിലും മദ്യപാനത്തിലും ദുഷ്പ്രവൃത്തിയിലും മുഴുകിയ ആളുകളെ കുറിച്ച് കൊരിന്ത്യരെപ്പോലെ എന്നു പറയപ്പെട്ടിരുന്നു.

കൊരിന്ത്യർക്ക് വേണ്ടിയിരുന്ന ഉൾക്കാഴ്ച നമുക്കും അത്യന്താപേക്ഷിതമാണ്. നാമും ദൈവത്തിന്റെ ഹൃദയത്തെ മനസ്സിലാക്കാതെ ദൈവത്തിൽ നിന്നും ദൈവത്തെ കുറിച്ചും അനവധി അറിവുകൾ ശേഖരിച്ചിട്ടുണ്ടാകാം. ആത്മാവ് നമ്മിൽ വസിക്കുന്നുണ്ടെങ്കിലും, നമ്മുടെ ചുറ്റുമുള്ള ആളുകളെ നാം യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നില്ലായിരിക്കാം. നമ്മുടെ സ്വന്തം തെറ്റുകൾ കാണാതെ മറ്റുള്ളവർ എങ്ങനെ എപ്പോൾ തെറ്റായി പ്രവർത്തിക്കുന്നുവെന്ന് കാണുവാൻ നമുക്ക് കണ്ണുകളുണ്ട്.

വാചാലമായ എല്ലാ വാദങ്ങളും, ഉന്നതമായ ഉപദേശങ്ങളും, വിശ്വാസപ്രകടനങ്ങളും, ത്യാഗോജ്ജ്വലമായ ദാനങ്ങളും യഥാർത്ഥ സ്നേഹമില്ലാതെ ചെയ്താൽ മറ്റുള്ളവരെ അതിൽനിന്നകറ്റും.

1 കൊരിന്ത്യർ 13 നല്കുന്ന ഉൾക്കാഴ്ച നമ്മെ കുറ്റംവിധിക്കാനോ വീഴ്ത്താനോ ഉദ്ദേശിച്ചുള്ളതല്ല. നമുക്ക് വഴിതെറ്റുന്ന ഇടത്ത് ഒരു പ്രകാശം പരത്തുവനാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ബന്ധങ്ങളിലും മനോഭാവങ്ങളിലും വന്നുപോയ പരാജയങ്ങൾ നമ്മെ നശിപ്പിക്കുവാൻ അനുവദിക്കരുതെന്ന് മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നു. നമ്മുടെ സ്വയതാല്പര്യങ്ങൾ നമ്മുടെ കർത്താവിന്റെ വിശ്വാസ്യതയ്ക്കു കോട്ടം വരുത്തുവാൻ അനുവദിക്കരുത്.

നമ്മൾ എത്രമാത്രം കരുതുന്നു എന്നു കാണുംവരെ നമുക്കെത്രമാത്രം അറിയാം എന്ന് ആളുകൾ ശ്രദ്ധിക്കാറില്ല. നമുക്ക് നമ്മെക്കുറിച്ചുള്ളതുപോലെതന്നെ അവരെക്കുറിച്ചും ഉത്കണ്ഠയുണ്ടെന്ന് അവർ അറിയുന്നതുവരെ നമ്മൾ പറയുന്നതവർക്ക് വിശ്വസനീയമായി തോന്നില്ല. ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബ്ബന്ധിക്കുന്നില്ലെങ്കിൽ, സുവിശേഷീകരണം ന്യായവിധിയായി മാറും; ഉപദേശവിശുദ്ധി പരീശത്വമായി മാറും; നമ്മോടു മാത്രമുള്ള പ്രതിബദ്ധത നമ്മെ സ്വയനീതിമാനാക്കും. അപ്പോൾ, ആരാധന ഒരു പൊള്ളയായ ദിനചര്യയായി മാറും.

ദൈവം നമ്മെ കേവലം ഒരു ഉന്നതമായ തലത്തിലേക്ക് വിളിക്കുക മാത്രമല്ല ചെയ്യുന്നത്; അവൻ നമ്മുടെ അന്തരംഗത്തെ മാറ്റുവാൻ വഴി തുറക്കുന്നു. അവൻ നമുക്കൊരു ഉന്നത ജീവിത നിലവാരം മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്; നമ്മെ നമ്മുടെ സ്വാഭാവികമായ ശക്തിക്കു മീതെ ഉയർത്തുവാനും നമുക്കൊരിക്കലും സ്വയമായി ചെയ്യാൻ കഴിയാത്ത ചിലത് നമ്മിൽ ചെയ്യാനും അവൻ ആഗ്രഹിക്കുന്നു.

യേശുവിന്റെ ജീവിതകാലത്ത് യഹൂദന്മാർക്കിടയിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട മൂന്ന് മതവിഭാഗങ്ങളിൽ ഒന്നായിരുന്നു പരീശന്മാർ. പഴയനിയമ നിയമം കർശനമായി പാലിക്കുന്നതിനും, അനുഷ്ഠാന ശുദ്ധിയുടെ ശക്തമായ നിഷ്ഠയ്ക്കും അവർ പേരുകേട്ടിരുന്നു.

banner image

ധീരമായ പുതിയ രൂപത്തിലും ഭാവത്തിലും, ഇംഗ്ലീഷ് റോക്ക് ബാൻഡ് ബീറ്റിൽസ് “നിങ്ങൾക്ക് വേണ്ടത് സ്നേഹം മാത്രം” എന്നേറ്റുപാടാൻ ഒരു തലമുറയെ മുഴുവൻ ത്രസിപ്പിച്ചു. വളരെ പ്രചാരം നേടിയ ഒരു സ്റ്റുഡിയോ സംഗമത്തിൽ, ബീറ്റിൽസ് വീണ്ടും സ്നേഹത്തെക്കുറിച്ച് പാടി. എന്നാൽ ജോൺ ലെനന്റെ “റിയൽ ലവ്” എന്ന ഗാനത്തിന്റെ വരികൾ സങ്കടത്തിന്റെ ഒരു ഘടകം പ്രകടിപ്പിച്ചു. യഥാർത്ഥ സ്നേഹമാണ് തന്റെ ജീവിതലക്ഷ്യമെന്ന് വിശേഷിപ്പിക്കുമ്പോൾതന്നെ, “ഒറ്റയ്ക്കായിരിക്കുവാൻ താൻ വിധിക്കപ്പെട്ടവനാണ് ” എന്ന സങ്കടത്തോടെയാണ് ആ ഗാനം അവസാനിക്കുന്നത്.

ലെനന്റെ വരികൾ അദ്ദേഹത്തിന്റെ തലമുറയുടെ മാത്രമല്ല, നമ്മുടെയും അനുഭവത്തെ വിവരിക്കുന്നു. നമ്മൾ സ്നേഹത്തിനായി തിരയുന്നു, നമ്മൾ അത് കണ്ടെത്തി എന്ന് കരുതുന്നു, എന്നാൽ വികാരങ്ങൾ ബാഷ്പീകരിക്കപ്പെടുമ്പോൾ നമ്മൾ നിരാശയിലേക്ക് കൂപ്പുകുത്തുന്നു.

എന്താണ് സ്നേഹം? എന്തുകൊണ്ട് അത് വളരെ അവ്യക്തമായി തോന്നുന്നു? അപ്പോസ്‌തലനായ പൗലോസിന്റെ കാലത്ത്‌ നാം ജീവിച്ചിരുന്നെങ്കിൽ, നാം അന്വേഷിക്കുന്ന തരത്തിലുള്ള “സ്‌നേഹം” വ്യക്തമാക്കുവാൻ ഗ്രീക്ക് ഭാഷ നമ്മെ സഹായിക്കുമായിരുന്നു.

ഇറോസ് എന്ന ഗ്രീക്ക് പദമാണ് റൊമാന്റിക് സ്നേഹത്തെ വിശേഷിപ്പിക്കുന്നത്. സംരക്ഷിക്കുകയും സുരക്ഷ നല്കുകയും ചെയ്യുന്ന ശക്തമായ സ്നേഹത്തെ സ്റ്റോർജ് എന്ന പദം സൂചിപ്പിക്കുന്നു. ഫിലിയോ കുടുംബത്തിന്റെ അല്ലെങ്കിൽ സൗഹൃദത്തിന്റെ സഹോദര സ്നേഹത്തെ പ്രതിനിധീകരിക്കുന്നു.

1 കൊരിന്ത്യർ 13-ൽ, സ്നേഹത്തെക്കുറിച്ചു വിവരിക്കാനായി പൗലോസ് അഗാപെ എന്ന പദം തിരഞ്ഞെടുത്തതിനാൽ, സ്നേഹത്തിന്റെ മറ്റെല്ലാ പ്രകടനങ്ങൾക്കും ശാശ്വതമായ അർത്ഥം നൽകുന്ന ഏറ്റവും ഉയർന്ന തരത്തിലുള്ള ദിവ്യസ്നേഹമാണിതെന്ന് നാം മനസ്സിലാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു. സ്രഷ്ടാവിന്റെ വീക്ഷണകോണിൽ നിന്ന് ഈ സ്നേഹത്തെ വിവരിക്കാൻ, അഗാപെ എന്ന പദം ഉപയോഗിച്ച് അപ്പോസ്തലൻ എഴുതി:

3തങ്ങൾക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഒരു വ്യക്തിയെ സ്‌നേഹത്തിന്റെ ഈ ഗുണം [ദീർഘമായി ക്ഷമിക്കുന്നത്] പ്രാപ്തനാക്കുന്നു

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു (1 കൊരി. 13:4-7).

ഈ ഉന്നതമായ സ്നേഹത്തിന്റെ വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ, അഗാപെ സ്നേഹം യഥാർത്ഥ സ്നേഹമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകും – അതാണ് നമുക്കെല്ലാവർക്കും വേണ്ടതും ആവശ്യമുള്ളതുമായ സ്നേഹം.

പുതിയ നിയമത്തിൽ അഗാപെയും ഫിലിയോയും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

സ്നേഹം “ദീർഘമായി ക്ഷമിക്കുന്നു.”

സ്നേഹം ക്ഷമയാണ്. മാക്രോത്തുമിയ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ദീർഘക്ഷമ” എന്നാണ്. വൈനിന്റെ “എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ് ന്യൂ ടെസ്‌റ്റമെന്റ് വേഡ്‌സ്” പറയുന്നത്, “തിടുക്കത്തിൽ പ്രതികാരം ചെയ്യുകയോ പെട്ടെന്നു പ്രതികരിക്കുകയോ ചെയ്യാതെ, പ്രകോപനങ്ങളെ സംയമനത്തോടെ അഭിമുഖീകരിക്കുന്ന ആത്മനിയന്ത്രണത്തിന്റെ ഗുണത്തെ ഈ പദം വിവരിക്കുന്നു.” മറ്റൊരു വ്യാഖ്യാതാവ് അതിനെ നിർവചിച്ചത് “നീരസപ്പെടാൻ താമസം” എന്നാണ്.

യഥാർത്ഥ സ്നേഹം പ്രതികാരം ചെയ്യുകയോ, ചെയ്യുവാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. അത് കയ്‌പ്പായി ഇരിക്കുന്നില്ല, എന്നാൽ ക്ഷമയോടെ സഹിക്കുന്നു. ഹൃദയവേദനകൾ അഭിമുഖീകരിക്കുന്ന വേളയിൽ അവ മനസ്സിലാക്കുകയും ദോഷത്തിന് പകരം പ്രതികാരം ചെയ്യാതെ അതു ക്ഷമിക്കുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ ഈ ഗുണം [ദീർഘമായി ക്ഷമിക്കുന്നത്] തങ്ങൾക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.

അതായിരുന്നു ജോവാന്റെ കാര്യം. അവളുടെ ഭർത്താവ് ഒരു നീണ്ട ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, ഒടുവിൽ അയാൾ കുടുംബത്തെ ഉപേക്ഷിച്ചു. അവരുടെ വിവാഹം വിവാഹമോചനത്തിൽ കലാശിച്ചു. എന്നിരുന്നാലും, ജോവാൻ അനുഭവിച്ച എല്ലാ കഷ്ടങ്ങളിലും വേദനകളിലും, അവൾ ഒരിക്കലും തന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് മറന്നില്ല.

മാസങ്ങൾ നീണ്ട ദു:ഖത്തിനൊടുവിൽ, താൻ ഒറ്റയ്ക്ക് തന്റെ ജീവിതം പുനർനിർമിച്ചുകൊണ്ടിരുന്നപ്പോൾ, തന്റെ മുൻ ഭർത്താവായ ചാൾസിനെ ജോലിസ്ഥലത്ത് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവൾക്ക് വിവരം ലഭിച്ചു. വഴിതെറ്റിപ്പോയ ഒരു മനുഷ്യന്റെ ശ്രദ്ധ ആകർഷിക്കുവാൻ ദൈവം ആ അപകടത്തെ ഉപയോഗിച്ചു.

ഒരു ദിവസം ചാൾസ് ജോവാനുമായി ബന്ധപ്പെടുകയും അവരുടെ തകർന്ന ദാമ്പത്യം പുനഃസ്ഥാപിക്കുന്നതിന് എന്തെങ്കിലും പ്രതീക്ഷയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. എത്ര വലിയ ചോദ്യം! കൂടുതൽ വേദനയ്ക്കും ദുഃഖത്തിനും അതു കാരണമാവുമോ എന്നവൾ സംശയിച്ചു! സമാനമായ സാഹചര്യത്തിലുള്ള മറ്റൊരു സ്ത്രീ, അതിനു തയ്യാറാവുകയില്ലായിരിക്കാം. എന്നാൽ ജോവാന്റെ ആശങ്കകൾക്കിടയിലും, ചാൾസുമായി മാസങ്ങളോളം ബൈബിൾ കൗൺസിലിംഗിൽ പ്രവേശിക്കുവാൻ അവൾ തയ്യാറായി. ഒരു സ്ത്രീ അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ വേദനകളും നഷ്ടങ്ങളും നേരിടാൻ നിർബന്ധിതമായ രണ്ട് വർഷത്തിന് ശേഷം, ജോവാൻ ചാൾസിനെ വീണ്ടും വിവാഹം കഴിച്ചു.

വെറുപ്പിനെ ചെറുക്കാനുള്ള അത്തരം സന്നദ്ധത, മുൻകാല പാപങ്ങളെ എളുപ്പത്തിൽ അല്ലെങ്കിൽ വേദനയില്ലാതെ മറക്കുന്നു എന്നല്ല; എന്നാൽ യഥാർത്ഥ സ്നേഹം കടുത്ത വെറുപ്പിന് ഒരിക്കലും വഴിയൊരുക്കില്ല. അത് “ദീർഘമായി ക്ഷമിക്കുന്നു.”

“ദീർഘമായി ക്ഷമിക്കുന്ന” സ്‌നേഹം മുറിവേറ്റ അവസ്ഥയിൽ തുടരാനോ ദോഷകരമായ സാഹചര്യങ്ങളിൽ വീണ്ടും പ്രവേശിക്കാനോ ആവശ്യപ്പെടുന്നില്ല. നമ്മുടെ പ്രവൃത്തികൾ ശരിയായ മനോഭാവത്തിൽ നിന്ന് ഉണ്ടാവണമെന്ന് യഥാർത്ഥ സ്നേഹം ആവശ്യപ്പെടുന്നു.

യഥാർത്ഥ സ്നേഹം “ദയ കാണിക്കുന്നു.”

ഗ്രീക്ക് പണ്ഡിതനായ എ.ടി. റോബർട്ട്‌സൺ പറയുന്നതനുസരിച്ച്, “ദയ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് “ഉപയോഗപ്രദം അല്ലെങ്കിൽ കൃപയുള്ളത്” എന്നും അർത്ഥമാക്കാം. യഥാർത്ഥ സ്നേഹത്തിന്റെ ഉദ്ദേശ്യം സ്നേഹിക്കുന്നവന്റെ ക്ഷേമം അന്വേഷിക്കുകയാണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ, യഥാർത്ഥ സ്നേഹം, ക്ഷമ മാത്രമല്ല കൃപയും കാണിക്കേണ്ടത് എന്തുകൊണ്ടാണെന്ന് നമുക്ക് കാണാം.

പരുഷമായ വാക്കിനു പകരം ദയയുള്ള വാക്ക് മറ്റു വ്യക്തിയുടെ നന്മയെ ഉദ്ദീപിപ്പിക്കുവാൻ പര്യാപ്തമാണ്. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” (15:1) എന്ന് സദൃശവാക്യങ്ങൾ പറയുന്നതുപോലെ, പ്രായോഗികവും പ്രയോജനപ്രദവുമായ സ്നേഹം മറ്റുള്ളവരുടെ ഏറ്റവും മികച്ചത് പുറത്തു കൊണ്ടുവരുന്നു.

സൗമ്യവും “കൃപ നിറഞ്ഞതും” ആയിരിക്കുക എന്നത് ക്രിസ്തുവിനെപ്പോലെയുള്ള ഒരു ഗുണമാണ് (യോഹന്നാൻ 1:14). തന്റെ സഹായം ആവശ്യമുള്ളവരോട് യേശു തന്നെ കുറിച്ച് പറഞ്ഞ വിധം നോക്കുക: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.”(മത്താ. 11:28-29).

ഒരു വിശ്വാസിയുടെ ജീവിതത്തിലെ സ്നേഹത്തിന്റെ സ്വഭാവത്തെയും പ്രവർത്തനത്തെയും കുറിച്ച് പൂർണ്ണമായ ധാരണ അവതരിപ്പിക്കുവാൻ, പൗലോസ് പോസിറ്റീവും നെഗറ്റീവും ആയ ഉദാഹരണങ്ങൾ ഉപയോഗിക്കുന്നു.

ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനും സ്‌നേഹസമ്പന്നനുമായ വ്യക്തിയുടെ വിവരണം ഇതാ – പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ തക്ക ശക്തനും ഏറ്റവും ശക്തരായ ആളുകളുടെ കാപട്യത്തിനും സ്വാർത്ഥതയ്ക്കും എതിരെ നിലകൊള്ളാൻ തക്ക ജ്ഞാനിയുമാണ്; എങ്കിലും അവൻ കൃപയും സത്യവും നിറഞ്ഞവനായിരുന്നു.

സ്നേഹം സത്യത്തെ പ്രദർശിപ്പിക്കുമ്പോൾ, ദയ കൂടാതെ പ്രകടിപ്പിക്കുന്ന സത്യം സ്നേഹമല്ലെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. സ്നേഹം ക്ഷമയെ പ്രദർശിപ്പിക്കുമ്പോൾ, ദയയില്ലാത്ത ക്ഷമയും സ്നേഹമല്ലെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.

യഥാർത്ഥ സ്നേഹം “അസൂയപ്പെടുന്നില്ല.”

സ്നേഹത്തെക്കുറിച്ചുള്ള തന്റെ വിവരണം തുടർന്നുകൊണ്ട്, യഥാർത്ഥ സ്നേഹം മറ്റൊരാളുടെ അനുഗ്രഹങ്ങളെയോ വിജയങ്ങളെയോ ക്ഷേമത്തെയോ വെറുക്കുന്നില്ലെന്ന് പൗലോസ് പറഞ്ഞു. സ്നേഹം പറയുന്നില്ല, “എനിക്ക് വേണ്ടത് നേടാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്കും അത് ലഭിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” പകരം, യഥാർത്ഥ സ്നേഹം പറയുന്നു, “നീ ആസ്വദിക്കുന്ന നേട്ടങ്ങളോ അംഗീകാരമോ സുഖസൗകര്യങ്ങളോ ഞാൻ ഒരിക്കലും നേടിയില്ലെങ്കിലും നിന്നെപ്രതി ഞാൻ സന്തോഷവാനായിരിക്കും. ഞാൻ എനിക്കുവേണ്ടി കൂടുതൽ ആഗ്രഹിക്കുമെങ്കിലും, നിനക്കൊരു കുറവും ഉണ്ടാകുവാൻ ഞാൻ ആഗ്രഹിക്കില്ല.”

യഥാർത്ഥ സ്നേഹത്തിന്റെ ഈ “അസൂയില്ലാത്ത” സ്വഭാവം ഒരുപക്ഷെ നമ്മൾ ഏറ്റവും കൂടുതൽ അഭിമുഖരിക്കേണ്ട വശമാണ്. നമ്മൾ ജീവിക്കുവാൻ പാടുപെടുമ്പോൾ മറ്റുള്ളവർ അഭിവൃദ്ധിപ്പെടുന്നത് നമ്മൾ എത്ര തവണ കണ്ടിട്ടുണ്ട്? യേശുവിന്റെ സ്വന്തം ശിഷ്യന്മാർ പോലും, ആർക്കാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങൾ നൽകേണ്ടതെന്നതിനെച്ചൊല്ലി തർക്കിച്ചു..

ഒരു ജോലിയോ ബന്ധമോ നഷ്ടപ്പെടുമ്പോൾ വേദനയോ നിരാശയോ നമുക്കുണ്ടാവുകയില്ലെന്ന് തിരുവെഴുത്തുകൾ പറയുന്നില്ല. നമുക്ക് സ്നേഹമുണ്ടെങ്കിൽ വ്യക്തിപരമായ നഷ്ടമോ ദുഃഖമോ ഉണ്ടാകില്ലെന്ന് പൗലോസും പറയുന്നില്ല. എന്നാൽ യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ നാം അസൂയപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ സ്വന്തം വേദന, നമ്മേക്കാൾ മികച്ച അവസ്ഥ ലഭിക്കുന്നതായി തോന്നുന്നവരോട് അസൂയപ്പെടുവാൻ നമ്മെ അനുവദിക്കുന്നില്ല.

ഇത്രയും കൃപയോടെ നമുക്ക് എങ്ങനെ സ്നേഹിക്കുവാൻ കഴിയും? ക്രിസ്തുവിന്റെ ആത്മാവിന്റെ പ്രാപ്തിയോടെ മാത്രമെ അതു കഴിയൂ. നമ്മുടെ ഇടയനും പിതാവുമായ ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് നിരാശയിലും പതറാത്ത മനസ്സിന്റെ രഹസ്യം. നിരാശകൾ വരും. അന്യായമായ സാഹചര്യങ്ങൾ നമ്മുടെ വിശ്വാസത്തെയും സ്നേഹത്തെയും പരീക്ഷിക്കും. എന്നിരുന്നാലും, ദൈവത്തിൽ ആശ്രയിക്കുവാൻ നാം പഠിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ നിരാശയിലും മറ്റുള്ളവരോട് യഥാർത്ഥ സ്‌നേഹം കാണിക്കുവാൻ കഴിയും .

യഥാർത്ഥ സ്നേഹം “നിഗളിക്കുന്നില്ല.”

സ്വയം മെച്ചപ്പെടുത്തൽ പുസ്‌തകങ്ങൾ നമ്മോട് പറയുന്നത്, സ്വയം മുന്നേറാൻ നാം വിജയത്തിന്റെ ഭാവം ഏറ്റെടുക്കുകയും, സ്വന്തം കാഹളം മുഴക്കുകയും, സ്വന്തം കഴിവുകൾ ഉയർത്തുകയും ചെയ്യണമെന്നാണ്. എന്നാൽ യഥാർത്ഥ സ്നേഹം അതിന്റെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നില്ല. അത് സ്വയം പ്രദർശിപ്പിക്കുവാൻ ഒരുമ്പടുന്നില്ല. ഈ ആശയം ബൈബിളിലെ പഴയനിയമത്തിലും കാണാം. ശലോമോൻ രാജാവ് അത് വ്യക്തമായി പറഞ്ഞു: “നിന്റെ വായല്ല, മറ്റൊരു മനുഷ്യൻ നിന്നെ സ്തുതിക്കട്ടെ” (സദൃ. 27:2). ലളിതമായി പറഞ്ഞാൽ, യഥാർത്ഥ സ്നേഹം ശ്രദ്ധ ആകർഷിക്കുന്നില്ല.

ഒന്നാമത്തെ പാപം തന്നെ നിഗളം ആയിരുന്നു. “ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” (യെശ. 14:14) എന്ന് സാത്താൻ പറഞ്ഞപ്പോൾ പാപം ആരംഭം കുറിച്ചു.

നമ്മുടെ ഇടയനും പിതാവുമായ ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് നിരാശയിലും പതറാത്ത മനസ്സിന്റെ രഹസ്യം.

സ്നേഹത്തിന്റെ ഈ നാലാമത്തെ വിവരണം അസൂയയോ പൊങ്ങച്ചമോ ഇല്ലാത്ത സ്നേഹത്തിന്റെ മറുവശമാണ്. മറ്റൊരാൾക്കുള്ളത് അസൂയാലു ആഗ്രഹിക്കുന്നു; പൊങ്ങച്ചം നമുക്കുള്ളതിനെ ഉയർത്തി കാണിച്ച് മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്നു. അസൂയ മറ്റുള്ളവരെ താഴ്ത്തുന്നു; പൊങ്ങച്ചം നമ്മെത്തന്നെ ചീർപ്പിക്കുന്നു.

എന്നാൽ യഥാർത്ഥ സ്നേഹത്തിന്, മറ്റൊരാളുടെ വിജയങ്ങളെ അഭിനന്ദിക്കുവാൻ മാത്രമല്ല, സ്വന്തം വിജയങ്ങളെ കൃപയോടും വിനയത്തോടും കൂടി കൈകാര്യം ചെയ്യാനും അറിയാം.

യഥാർത്ഥ സ്നേഹം “ചീർക്കുന്നില്ല.”

ഇവിടെ പൗലോസ് ഉപയോഗിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം “ഒരു തുരുത്തി പോലെ സ്വയം ചീർക്കുക” എന്നാണ്. യഥാർത്ഥ സ്നേഹം എന്തല്ലെന്ന് വിവരിക്കുമ്പോൾ, “ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ” എന്ന് പരസ്പരം പോരടിക്കുന്ന കൊരിന്തിലെ സ്‌നേഹരഹിതരായ ക്രിസ്‌ത്യാനികളോട് മുമ്പു സൂചിപ്പിച്ച പദം തന്നെ അദ്ദേഹം തിരഞ്ഞെടുത്തു.

അവിടെ, മറ്റുള്ളവരുടെ വേദന ഉൾകൊളാൻ ഇടമില്ലാത്തവിധം തങ്ങളാൽതന്നെ ചീർത്തവരാണ് കൊരിന്ത്യരെന്ന് പൗലോസ് വിവരിച്ചു. എന്നാൽ, അധ്യായം 13-ൽ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കുവാൻ തയ്യാറാകാത്തവിധം ചീർത്തിരിക്കുന്ന നാം, നമ്മുടെ സഹായം ആവശ്യമുള്ളവരോടും നിർവികാരത പുലർത്തുന്നു എന്ന് കാണിക്കുവാൻ അതേ പദം തന്നെ ഉപയോഗിച്ചു.

Oസ്വയം ചീർത്തിരിക്കുന്ന അവസ്ഥ നമുക്കുണ്ടോ എന്നു പരിശോധിക്കുവാൻ നോക്കാവുന്ന ഒരു സ്ഥലം നമ്മുടെ പ്രാർത്ഥനയിലാണ്. നാം പ്രാർത്ഥിക്കുന്നത് നമുക്കും നമ്മുടെ സ്വന്തം താൽപ്പര്യങ്ങൾക്കും വേണ്ടി മാത്രമാണോ, അതോ നമ്മുടെ പങ്കാളിയുടെയും കുട്ടികളുടെയും അതുപോലെ മറ്റുള്ളവരുടെയും താൽപ്പര്യങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കാറുണ്ടോ?

തങ്ങളെ തന്നെ പ്രാധാനികളെന്ന് അതിശയോക്തി കലർന്ന ബോധത്തോടെ ചിന്തിക്കുന്ന ചീർത്തിരിക്കുന്ന ആളുകൾ, അവരുടെ മാത്രം സന്തോഷവും അഭിപ്രായങ്ങളും വികാരങ്ങളും മാത്രമേ കണക്കാക്കൂ. മറ്റുള്ളവരുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കുവാൻ അവർക്ക് സാധിക്കയില്ല .

യഥാർത്ഥ സ്നേഹത്തെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ വീക്ഷണം നമ്മുടെ ആവശ്യങ്ങൾ അവഗണിക്കുവാൻ നമ്മെ പഠിപ്പിക്കുന്നില്ല; എന്നാൽ മറ്റുള്ളവരുടെ താൽപ്പര്യങ്ങളേക്കാൾ നമ്മുടെ താൽപ്പര്യങ്ങൾ പ്രധാനമുള്ളതല്ലെന്ന് ഓർമ്മിക്കുവാൻ അത് നമ്മെ ഉപദേശിക്കുന്നു.

യഥാർത്ഥ സ്നേഹം “അയോഗ്യമായി നടക്കുന്നില്ല.”

പുതിയനിയമത്തിൽ മറ്റൊരു ഭാഗത്ത് ഈ പദപ്രയോഗം കാണപ്പെടുന്നത് അവിവാഹിതയ കന്യകയെ കുറിച്ച് വിവരിക്കുന്ന 1 കൊരിന്ത്യർ 7:36-ൽ ആണ്. വിവിധ വിവർത്തനങ്ങൾ അതിനെ വിവർത്തനം ചെയ്യുന്നത് “അനുചിതമായോ, പരുഷമായോ, മര്യാദയില്ലാതെയോ, അയോഗ്യമായോ പെരുമാറരുത്” എന്നാണ്. ദൈവത്തോടുള്ള ഭക്തിയുടെ ഏറ്റവും ഉയർന്ന മുൻഗണന ഊന്നിപ്പറയുന്നതിനിടയിൽ, ഒരു പുരുഷനും സ്ത്രീയും ലൈംഗിക പ്രലോഭനങ്ങൾ നേരിടുന്നതായി കണ്ടെത്തിയാൽ, “അയോഗ്യമായി പെരുമാറുന്നതിന് പകരം” അവർ വിവാഹം കഴിക്കുന്നത് ഉചിതം എന്ന് അപ്പോസ്തലൻ തുടർന്നു പറഞ്ഞു.

1 കൊരിന്ത്യർ 13-ൽ പരാമർശിച്ചിരിക്കുന്ന യഥാർത്ഥ സ്നേഹത്തിന്റെ തത്വവുമായി “അയോഗ്യമായി പെരുമാറുന്നത്” എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? യഥാർത്ഥ സ്നേഹത്തിന്റെ മാന്യമായ സ്വഭാവം ഒരിക്കലും മറ്റുള്ളവരോട് അയോഗ്യമായ ആവശ്യങ്ങൾ ഉന്നയിക്കില്ലെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. യഥാർത്ഥ സ്നേഹം ഒരിക്കലും അവിവാഹിതനായ ഒരു വ്യക്തിയെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുകയില്ല, “നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, നീ അത് നിന്നെ എനിക്ക് നൽകിക്കൊണ്ട് തെളിയിക്കും.” യഥാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും മറ്റുള്ളവരോട് കള്ളം പറഞ്ഞും വഞ്ചിച്ചും മോഹിപ്പിച്ചും തങ്ങളുടെ വിശ്വസ്തത തെളിയിക്കുവാൻ ആവശ്യപ്പെടില്ല.

ദൈവത്തിന്റെ ധാർമ്മിക തത്വങ്ങൾക്കോ മനസ്സാക്ഷിയുടെയോ വിശ്വാസത്തിന്റെയോ തത്വങ്ങൾക്കോ വിരുദ്ധമായി ആരെയെങ്കിലും സമ്മർദ്ദത്തിലാക്കി എന്തെങ്കിലും നേടുവാൻ യഥാർത്ഥ സ്നേഹമുള്ളയാൾ തന്റെ സൗഹൃദം ഉപയോഗിക്കുകയില്ല. ലൈംഗികാസക്തിയുടെ ഏറ്റവും മോശമായ പ്രവൃത്തികൾ, മൂടിവയ്ക്കപ്പെടുന്ന ഏറ്റവും നികൃഷ്ടമായ പ്രവൃത്തികൾ, കുടുംബത്തിന്റെയോ സംഘത്തിന്റെയോ കൂട്ടത്തിന്റെയോ സൗഹൃദത്തിന്റെയോ ഏറ്റവും ദുഷിച്ച രഹസ്യങ്ങൾ, ഇവയെല്ലാം സ്നേഹം ദുരുപയോഗം ചെയ്തുകൊണ്ടാണ് നടക്കുന്നത്. സ്നേഹം ഒരിക്കലും ബലപ്രയോഗത്തിന്റെ ഉപകരണമല്ല.

യഥാർത്ഥ സ്നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല.”

നിസ്വാർത്ഥതയെ വിവരിക്കുവാൻ പൗലോസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രയോഗമാണിത്. ഇത് ബാഹ്യമായ സ്നേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. ഫിലിപ്പിയർ 2-ൽ, പൗലോസ് യഥാർത്ഥ സ്നേഹത്തിന്റെ തത്വം ഇപ്രകാരം പ്രകടിപ്പിച്ചു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (2: 3-4).

ക്രിസ്തുവിന്റെ നാമം സ്വീകരിച്ചവരോടുള്ള പൗലോസിനുള്ള ഏറ്റവും വലിയ സന്ദേശം അവർ ഏകമനസ്സുള്ളവരായിരിക്കണം എന്നുള്ളതാണ്. എന്നിരുന്നാലും, സ്വന്തം താൽപ്പര്യങ്ങൾ നോക്കുന്നത്ര ശ്രദ്ധയോടെ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ നോക്കുന്ന ഈ ഏക്യം പല സഭകളിലും വിവാഹബന്ധങ്ങളിലും മറ്റു ബന്ധങ്ങളിലും കാണ്മാൻ കഴിയുന്നില്ല. യഥാർത്ഥ സ്‌നേഹം നമ്മുടെ ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്ന് പൗലോസ് പറഞ്ഞു.

ഈ ആത്മത്യാഗം സാധാരണ മനുഷ്യപ്രകൃതിയുടെ പുറത്താണ്. എന്നാൽ അത് ക്രിസ്തുവിന്റെ മനസ്സിനെ പ്രദർശിപ്പിക്കുന്നു. (ഫിലി. 2:5). തന്റെ സ്വർഗീയ പിതാവിനെ വിട്ട്, ഒരു ഭൗതിക ശരീരത്തിന്റെ പരിമിതികളിൽ ജീവിക്കുവാൻ, ഭൂമിയിലെ ദാരിദ്ര്യത്തിൽ ജീവിക്കുവാൻ, തന്നെ നിരസിക്കുന്ന ആളുകളെ സേവിക്കുവാൻ, തന്നെ ഉപേക്ഷിക്കുന്ന ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ, അവരുടെ പാപങ്ങൾക്കായി കുരിശിൽ മരിക്കുവാൻ അവൻ സ്വയം താഴ്ത്തി. യേശുവിന്റെ ജീവിതം മുഴുവനും തന്നേക്കാൾ മറ്റുള്ളവർക്കു മുന്‍ഗണന നല്കുന്ന ജീവിതമാതൃകയായിരുന്നു.

യഥാർത്ഥ സ്നേഹം “ദ്വേഷ്യപ്പെടുന്നില്ല.”

യഥാർത്ഥ സ്നേഹത്തിന്റെ നിർവചനത്തിനായി പൗലോസ് ഉപയോഗിച്ച അടുത്ത പദം പ്രകോപനത്തിലേക്കോ “കഠിനഹൃദയത്തിലേക്കോ” എളുപ്പത്തിൽ നയിക്കപ്പെടാത്ത ഹൃദയത്തെ വിവരിക്കുന്നു (എ. ടി. റോബർട്ട്സൺ). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ സ്നേഹം പെട്ടന്ന് പൊട്ടിപ്പോകുന്ന ഫ്യൂസ് അല്ല. ഇത് പെട്ടന്ന് പിണങ്ങുന്നതോ പ്രകോപിക്കപ്പെടുന്നതോ അല്ല. ഇത്, സ്നേഹം “ദീർഘമായി ക്ഷമിക്കുന്നു” എന്ന സ്നേഹത്തിന്റെ ആദ്യത്തെ സ്വഭാവവർണ്ണനയുടെ മറ്റൊരു വശമാണ്.

യഥാർത്ഥ സ്നേഹത്തിന്റെ ഈ സുപ്രധാന ഗുണം നാം എത്ര എളുപ്പത്തിൽ മറക്കുന്നു. പരസ്‌പര നിരാശയുടെ വർഷങ്ങൾക്കുശേഷം, ഭാര്യാഭർത്താക്കന്മാർ എളുപ്പത്തിൽ പരസ്പരം പ്രകോപിതരാകുന്നു. പ്രകോപിതരായ മാതാപിതാക്കൾ കുട്ടികളോട് ദയയില്ലാത്ത വാക്കുകൾ ഉച്ചരിക്കുന്നു. ഒരു തൊഴിലുടമയോ സഹപ്രവർത്തകനോ അടിസ്ഥാന പരിഗണന നൽകുന്നതിൽ പരാജയപ്പെടുമ്പോൾ തൊഴിലാളികൾ പെട്ടെന്നു ദ്വേഷ്യപ്പെടുന്നു.

എന്നിരുന്നാലും, ഈ ചിത്രത്തിനോരു മറുവശമുണ്ട്. സ്വാർത്ഥ കാരണങ്ങളാൽ സ്നേഹം എളുപ്പത്തിൽ പ്രകോപിപ്പിക്കപ്പെടുന്നില്ലെങ്കിലും, വൈകാരികമായി അസ്വസ്ഥരാകാനും പ്രകോപിതരാകാനും ആവശ്യമുള്ള ഒരു സമയമുണ്ട്. പ്രവൃത്തികൾ 17:16-ൽ നാം ഇങ്ങനെ വായിക്കുന്നു: “അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.”

എന്നിരുന്നാലും, ഈ ചിത്രത്തിനോരു മറുവശമുണ്ട്. സ്വാർത്ഥ കാരണങ്ങളാൽ സ്നേഹം എളുപ്പത്തിൽ പ്രകോപിപ്പിക്കപ്പെടുന്നില്ലെങ്കിലും, വൈകാരികമായി അസ്വസ്ഥരാകാനും പ്രകോപിതരാകാനും ആവശ്യമുള്ള ഒരു സമയമുണ്ട്. പ്രവൃത്തികൾ 17:16-ൽ നാം ഇങ്ങനെ വായിക്കുന്നു: “അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.”

സ്വാർത്ഥ കാരണങ്ങളാൽ സ്നേഹം എളുപ്പത്തിൽ പ്രകോപിപ്പിക്കപ്പെടുന്നില്ലെങ്കിലും, വൈകാരികമായി അസ്വസ്ഥരാകാനും പ്രകോപിക്കപ്പെടുവാനും ഒരു സമയമുണ്ട്.

ഈ സന്ദർഭത്തിൽ, പൗലോസിന്റെ പ്രകോപനം ന്യായമായിരുന്നു, കാരണം അത് സ്നേഹപൂർവ്വം ആയിരുന്നു. അവിടെ അവൻ കാത്തിരുന്നപ്പോൾ, അവന്റെ ആത്മാവ് പതുക്കെ കത്തി തുടങ്ങി. നഗരത്തിലെ വിഗ്രഹാരാധനയെ കുറിച്ച് എത്രത്തോളം കാണുകയും ചിന്തിക്കുകയും ചെയ്തുവോ അത്രത്തോളം അവൻ അവിടുത്തെ വ്യാജമതത്താൽ വഴിതെറ്റിക്കപ്പെടുകയും വേദനിപ്പിക്കപ്പെടുകയും ചെയ്യുന്നവരെക്കുറിച്ച് ഉത്കണ്ഠാകുലനും അസ്വസ്ഥനുമായിത്തീർന്നു.

ദൈവലായത്തിലെ പൊൻവാണിഭക്കാരുടെ മേശകൾ മറിച്ചിട്ട യേശുവും ആഴത്തിൽ പ്രകോപിതനായതായി കാണപ്പെടുന്നു. തന്റെ പിതാവിന്റെ പ്രാർത്ഥനാലയത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന തരത്തിൽ ജാതീകളുടെ പ്രാകാരത്തിൽ നടന്നുവന്ന വാണിജ്യങ്ങൾക്കെതിരെ ശബ്ദമുയർത്തുവാൻ അവൻ മടി കാണിച്ചില്ല. പ്രാർത്ഥിക്കുവാൻ സ്വസ്ഥമായൊരു സ്ഥലം നഷ്ടപ്പെട്ടവരെ അവൻ സംരക്ഷിക്കുകയായിരുന്നു അവിടെ (മത്താ. 21:12-13).

യേശുവിന്റെ ക്ഷോഭവും പ്രതികരണവും തന്റെ സ്നേഹത്തിന്റെ അഭാവത്തെ അല്ല പ്രകടിപ്പിക്കുന്നത്. താൻ സ്നേഹിക്കുന്ന ആളുകളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ നടപടിയെടുക്കുവാൻ അവന്റെ കരുതലും സ്നേഹവും കാരണമായി തീർന്നു.

അഥേനയിലെ പൗലോസിന്റെ അനുഭവവും ദൈവാലയത്തിലെ യേശുവിന്റെ പ്രവർത്തനങ്ങളും കോപിക്കുവാൻ ഒരു സമയമുണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു. എന്നാൽ ഈ കോപം സ്നേഹത്തിലും നീതിയിലും പ്രകടിപ്പിക്കപ്പെടണം (എഫെ. 4:26).

യഥാർത്ഥ സ്നേഹം “ദോഷം കണക്കിടുന്നില്ല.”

“ദോഷം കാണാത്ത, ദോഷം കേൾക്കാത്ത, ദോഷം പറയാത്ത” മൂന്ന് പുരാണ കുരങ്ങുകളുടെ രീതിയിൽ അല്ല ഇവിടെ പൗലോസ് എഴുതുന്നത്. “ദോഷം കണക്കിടുന്നില്ല” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം ഒരു വ്യവഹാര പദമാണ്. അതിന്റെ അർത്ഥം “കണക്ക് കൂട്ടുക, ഒരു ലെഡ്ജറിലോ നോട്ട്ബുക്കിലോ കണക്ക് കുറിച്ചു വയ്ക്കുക” എന്നൊക്കെയാണ്. “ദോഷം” എന്നിവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ കൈകളാൽ ഉണ്ടാകുന്ന ദോഷങ്ങൾ അല്ലെങ്കിൽ വേദനകളാണ്.

“ഒരു തിന്മയും ചിന്തിക്കാത്ത” സ്നേഹം, മറ്റുള്ളവരുമായി നിരപ്പു പ്രാപിക്കുവാനുള്ള ഉദ്ദേശ്യത്തോടെ ദോഷങ്ങളുടെ രേഖകൾ സൂക്ഷിക്കില്ല. യഥാർത്ഥ സ്നേഹം മറ്റുള്ളവരോട് കയ്പേറിയ വിദ്വേഷം നിലനിർത്തുകയോ ദീർഘകാലം നീരസം വെച്ചുപുലർത്തുകയോ ചെയ്യില്ല.

മറ്റുള്ളവർക്ക് മടക്കി നൽകണമെന്ന ഉദ്ദേശത്തോടെ അവരുടെ തെറ്റുകളുടെ ട്രാക്ക് നമ്മൾ സൂക്ഷിക്കുമ്പോൾ, നമുക്ക് താങ്ങാനാവുന്നതിലും കൂടുതൽ വില അതിനു നൽകേണ്ടി വന്നേക്കാം. ഒരു എതിരാളിയുമായി “വാശി പുലർത്തുന്നത്” കളികളത്തിൽ നല്ലതാണ്, എന്നാൽ അത് സ്നേഹത്തിന്റെ വലയത്തിനുള്ളിൽ ഉൾപ്പെടുന്നില്ല. യഥാർത്ഥ സ്നേഹം തെറ്റുകളുടെ രേഖ സൂക്ഷിക്കുന്നില്ല, കാരണം അത് ദൈവത്തിന്റെ സാന്നിധ്യത്തിലും കരുതലിലും തന്റെ സുരക്ഷിതത്വം കണ്ടെത്തുന്നു. നമ്മുടെ ഭാവിയുടെ നിയന്ത്രണം ദൈവത്തിലാണെന്ന് അറിയുന്നുവെങ്കിൽ ദോഷങ്ങളുടെ ഒരു റെക്കോർഡ് നാം സൂക്ഷിക്കേണ്ടതില്ല. അവൻ നമ്മുടെ ആവശ്യങ്ങൾ എന്തെന്ന് അറിയുന്നു.

യഥാർത്ഥ സ്നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല.”

പൗലോസ് ചുരുക്കത്തിൽ പറയുന്നു, “ദൈവം തെറ്റാണെന്ന് പറയുന്ന ഒന്നിലും സ്നേഹം സന്തോഷിക്കുന്നില്ല.” മറ്റുള്ളവരുടെ ധാർമ്മിക പരാജയങ്ങളിൽ സ്നേഹത്തിന് രഹസ്യ സംതൃപ്തി ഉണ്ടാകുന്നില്ല. സ്നേഹം മറ്റൊരാളുടെ പരാജയത്തെക്കുറിച്ച് പറഞ്ഞു നടക്കുന്നില്ല. നാം വളരെ അറിവുള്ളവരായി തോന്നിപ്പിക്കുവാനോ മറ്റൊരാളുടെ നാണക്കേടിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ സുഖം നുണയുന്നതിനോ വേണ്ടി പരദൂഷണം പരത്തുന്ന രീതി സ്നേഹത്തിനില്ല.

പാപം വരുത്തുന്ന ദീർഘകാല നഷ്ടങ്ങളെക്കുറിച്ച് യഥാർത്ഥ സ്നേഹത്തിന് ബോധ്യമുണ്ട്. എന്നിരുന്നാലും പാപം തുറന്നുകാട്ടാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുമ്പോൾ, അത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി മാത്രം ആയിരിക്കണം. മറ്റൊരു കാരണവും സ്നേഹത്താൽ പ്രചോദിതപ്പെട്ടതാണെന്ന് അവകാശപ്പെടാൻ കഴിയില്ല.

ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നല്ലത് ചിന്തിക്കുവാൻ ഉതകുന്നതാണ് നല്ല ഉപദേശം. പരസ്പരം ആത്മാർത്ഥമായും ആഴമായും സ്നേഹിക്കുവാൻ ശരിയായ ചിന്ത നമ്മെ സഹായിക്കുന്നു.

സുഖാനുഭവങ്ങളുടെ ആനന്ദനിമിഷങ്ങളിൽ ചിന്താശൂന്യമായി നാം ചെയ്യുന്ന തിന്മകൾ പിന്നീട് അഗാധമായ കുറ്റബോധം നമ്മിലുളവാക്കുമെന്ന് യഥാർത്ഥ സ്നേഹത്തിന് അറിയാം. നാം നമ്മുടെ വിഡ്ഢിത്തത്തിൽ നട്ടുപിടിപ്പിച്ച പാപങ്ങൾ ഒരു ദിവസം വേർപിരിയലിന്റെയും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കയ്പേറിയ ഫലം പുറപ്പെടുവിക്കുമെന്ന് സ്നേഹത്തിന് അറിയാം.

യഥാർത്ഥ സ്നേഹത്തിന് പാപത്തിൽ സന്തോഷിക്കുവാൻ കഴിയില്ല, കാരണം അത് ഇന്നിനെ മാത്രമല്ല, നാളെയെ കുറിച്ചും ശ്രദ്ധിക്കുന്നു. അനന്തരഫലങ്ങളില്ലാതെ, തിന്മയെ ഒരു ഓപ്ഷനായി കണക്കാക്കുവാൻ സ്നേഹത്തിന് കഴിയില്ല.

യഥാർത്ഥ സ്നേഹം “സത്യത്തിൽ സന്തോഷിക്കുന്നു.”

സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല എന്ന് പൗലോസ് പറഞ്ഞു. സ്നേഹം എന്തിലാണ് സന്തോഷിപ്പിക്കുന്നതെന്ന് ഇപ്പോൾ നമ്മൾ വായിക്കുന്നു – സത്യത്തിൽ. എന്തുകൊണ്ടാണ് അവൻ “സത്യത്തിൽ” എന്ന് പറഞ്ഞത്? “സ്നേഹം നീതിയിൽ സന്തോഷിക്കുന്നു” എന്ന് അവൻ പറയാത്തത് എന്തുകൊണ്ട്?

പൗലോസ് ഈ വാക്ക് തിരഞ്ഞെടുക്കുവാനുള്ള ഒരു കാരണം, നീതിയും സത്യവും തമ്മിലുള്ള അന്തർലീനമായ ബന്ധമായിരിക്കാം. തെസ്സലൊനീക്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ, “സത്യം വിശ്വസിക്കാതെ അനീതിയിൽ സന്തോഷിക്കുന്നവരെ” വിധിക്കപ്പെടുന്നവരെക്കുറിച്ച് പൗലോസ് പറയുന്നു (2 തെസ്സ. 2:12).

“സ്നേഹം സത്യത്തിൽ സന്തോഷിക്കുന്നു” എന്ന് അവൻ പറഞ്ഞതിന്റെ കാരണം, തെസ്സലൊനീക്യർക്കുള്ള പൗലോസിന്റെ വാക്കുകളിലുണ്ട്. നാം വിശ്വസിക്കുന്നതും ചെയ്യുന്നതും തമ്മിലുള്ള അഗാധമായ ബന്ധത്തെയാണ് അവൻ ചൂണ്ടികാണിക്കുവാൻ ആഗ്രഹിക്കുന്നത്. ഒരു വശത്ത്, നമ്മൾ വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്നതിനെ നിർണ്ണയിക്കുന്നു. മറുവശത്ത്, നമ്മൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നത്, നമ്മൾ എന്തു വിശ്വസിക്കുവാൻ തയ്യാറാണെന്ന് നിർണ്ണയിക്കുന്നു

നമ്മുടെ പ്രവൃത്തികൾ നമ്മുടെ വിശ്വാസങ്ങളെ പിൻപറ്റുന്നു എന്ന് തിരുവെഴുത്തുകൾ പൊതുവെ പറയുന്നു. അസത്യത്തേക്കാൾ സത്യം പറയുന്നതാണ് ശ്രേഷ്ഠമെന്ന് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുള്ള ആളുകൾ എപ്പോഴും സത്യം സംസാരിക്കുവാൻ ശ്രദ്ധാലുക്കളായിരിക്കും.

അതുകൊണ്ടാണ് ബൈബിൾ ശരിയായ വിശ്വാസങ്ങൾക്ക് ഇത്രയധികം ഊന്നൽ നൽകുന്നത്. ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നല്ലത് ചിന്തിക്കുവാൻ ഉതകുന്നതാണ് നല്ല ഉപദേശം. പരസ്പരം ആത്മാർത്ഥമായും ആഴമായും സ്നേഹിക്കുവാൻ ശരിയായ ചിന്ത നമ്മെ അനുവദിക്കുന്നു.

അനീതി സത്യത്തിനെതിരാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണ് തെറ്റായ പെരുമാറ്റം ഉണ്ടാകുന്നത്. “എന്റെ സ്വന്തം കാര്യങ്ങളും മറ്റുള്ളവരുടെ കാര്യങ്ങളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ദൈവത്തേക്കാൾ നന്നായി എനിക്കറിയാം” എന്ന് പറയുന്ന ആത്മവഞ്ചനയുടെ പ്രക്രിയയിലാണ് അധാർമികത വേരൂന്നിയിരിക്കുന്നത്.

സ്നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ സന്തോഷിക്കുന്നു” എന്ന് പറയുന്നതിന് പൗലോസിന് നല്ല കാരണമുണ്ടായിരുന്നു. അനീതിയുടെ വിപരീതം നീതി മാത്രമല്ല, സത്യവുമാണ്. ദൈവത്തെയും മറ്റുള്ളവരെയും നമ്മെയും കുറിച്ചുള്ള സത്യത്തിൽ വിശ്വസിക്കുമ്പോഴാണ് ജീവിതം അത് ഉദ്ദേശിച്ച രീതിയിൽ ആസ്വദിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. അവരുടെ തെറ്റുകൾ കണ്ടെത്തുന്നതിൽ സന്തോഷിക്കുന്നതിനേക്കാൾ കൃപയിലും സത്യത്തിലും പരസ്പരം സ്നേഹിക്കുവാൻ നമ്മൾ പഠിക്കണം. നമ്മെ സ്വയം നശിപ്പിക്കുന്ന തെറ്റിദ്ധാരണകൾ നാം ഉപേക്ഷിക്കുമ്പോൾ, ധാർമ്മിക ധൈര്യം, സമഗ്രത, ക്ഷമ, വിശ്വസ്തത എന്നിവ എവിടെ കണ്ടാലും അതിൽ സന്തോഷിക്കുവാൻ നാം പ്രാപ്തരാകും. അതാണ് യഥാർത്ഥ സ്നേഹം.

നീതിയുടെയും സത്യത്തിന്റെയും ഈ അടിത്തറയിൽ നിന്നുകൊണ്ട്, താൻ വരയ്ക്കുന്ന സ്നേഹമാകുന്ന ഛായാചിത്രത്തിന്റെ അവസാന മിനുക്കുപണികൾ നടത്താൻ പൗലോസ് തയ്യാറെടുക്കുന്നു.

യഥാർത്ഥ സ്നേഹം “എല്ലാം പൊറുക്കുന്നു /വഹിക്കുന്നു.”

പൊറുക്കുന്നു എന്ന വാക്ക് “മേൽക്കൂര” എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് വന്നത്. ഈ ചിത്രം ലളിതമെങ്കിലും ഗംഭീരമായ ഒരു സത്യം വരച്ചുകാണിക്കുന്നു. മേൽക്കൂര വീടിനെ മൂടുന്നതുപോലെ സ്നേഹം മറ്റുള്ളവരെ മൂടുകയും സംരക്ഷിക്കുകയും ചെയ്യുന്നു, കൊടുങ്കാറ്റിൽ നിന്ന് അവരെ സംരക്ഷിക്കുന്നു. സാഹചര്യങ്ങൾ കണക്കിലെടുക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി സ്നേഹം എപ്പോഴും പ്രവർത്തിക്കുന്നു.

സ്നേഹം നിരാശയുടെ കൊടുങ്കാറ്റുകളിൽ നിന്നും, പരാജയത്തിന്റെ മഴയിൽ നിന്നും, സമയത്തിന്റെയും സാഹചര്യത്തിന്റെയും കാറ്റിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. സങ്കൽപ്പിക്കാവുന്ന ഏറ്റവും മോശം സാഹചര്യങ്ങളെ പോലും നേരിടാൻ കഴിയുന്ന ഒരു അഭയസ്ഥാനം സ്നേഹം നൽകുന്നു.

സ്നേഹം നിരാശയുടെ കൊടുങ്കാറ്റുകളിൽ നിന്നും, പരാജയത്തിന്റെ മഴയിൽ നിന്നും, സമയത്തിന്റെയും സാഹചര്യത്തിന്റെയും കാറ്റിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. സങ്കൽപ്പിക്കാവുന്ന ഏറ്റവും മോശം സാഹചര്യങ്ങളെ പോലും നേരിടാൻ കഴിയുന്ന ഒരു അഭയസ്ഥാനം സ്നേഹം നൽകുന്നു.

തകർന്ന ലോകത്ത് ജീവിക്കുന്നതിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്നേഹം ഒരാളെ അകറ്റുന്നില്ല. സ്വന്തം തിരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങളിൽ നിന്നും ഒരാളെ സംരക്ഷിക്കാനും അതിന് കഴിയില്ല. എന്നാൽ തകരുകയും വേദനിക്കുകയും ചെയ്യുന്ന ആളുകൾക്ക് അവരുടെ ക്ഷേമത്തിനായി കരുതുന്ന ഒരാളെ കണ്ടെത്താൻ സ്നേഹം സഹായിക്കുന്നു. അനുതാപമില്ലാത്ത ആളുകൾക്ക് പോലും അവരുടെ ആത്യന്തിക ക്ഷേമത്തിനായി പ്രാർത്ഥിക്കുന്ന ഒരു മധ്യസ്ഥനെ സ്നേഹം നൽകുന്നു. ഏറ്റവും ഹീനമായ പാപികൾക്ക് പോലും അവരുടെ അനുതപിക്കുന്ന ഹൃദയങ്ങളെ കൊണ്ടുവരാൻ സ്നേഹം ഒരു സ്ഥലം വാഗ്ദാനം ചെയ്യുന്നു.

“എല്ലാം പൊറുക്കുക” എന്നതിനർത്ഥം സ്നേഹം ഒരു ചവിട്ടുമെത്തപോലെ മറ്റുള്ളവരുടെ എല്ലാ തെറ്റുകളും നിശബ്ദമായി സ്വീകരിക്കുന്നു എന്നല്ല; എന്നാൽ സ്നേഹം ഒരിക്കലും തന്റെ കരുതൽ അവസാനിപ്പിക്കുന്നില്ല, ക്ഷമ വാഗ്ദാനം ചെയ്യുന്നത് ഒരിക്കലും നിർത്തുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. മറ്റൊരാളെ വെറുക്കുകയോ നിന്ദിക്കുകയോ അപലപിക്കുകയോ ചെയ്യുന്ന ഘട്ടത്തിലേക്ക് സ്നേഹം എത്തുന്നില്ല. പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുവാനും മറ്റുള്ളവരുടെ പാപങ്ങളെ ക്ഷമയോടെ സഹിക്കുവാനും ആവശ്യമുള്ളപ്പോൾ നേരിടുവാനും ക്ഷമിക്കുവാനും സ്‌നേഹം വേണ്ടത്ര ശ്രദ്ധിക്കുന്നു.

ഇവിടെയാണ് മേൽക്കൂരയുടെ ചിത്രത്തിന്റെ പരിധി. എന്തെന്നാൽ, നിരുപാധിക സ്നേഹം വെറും ഒരു നിഷ്ക്രിയ സംരക്ഷകനല്ല, മറിച്ച് അത് മറ്റേ വ്യക്തിയുടെ തിരഞ്ഞെടുപ്പുകൾക്ക് അനുസരണമായി പ്രതികരിക്കുന്ന ജീവനുള്ള സ്നേഹമാണ്. നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ സ്വഭാവം ഒരിക്കലും മാറുന്നില്ലെങ്കിലും, അത് “എല്ലായ്പ്പോഴും” മറ്റേ വ്യക്തിയുടെ ക്ഷേമത്തിനായി നിരന്തരം സ്വയം പൊരുത്തപ്പെട്ടു കൊണ്ടിരിക്കും.

യഥാർത്ഥ സ്നേഹം “എല്ലാം വിശ്വസിക്കുന്നു.”

ഒറ്റനോട്ടത്തിൽ, സ്നേഹത്തിന്റെ ഈ സ്വഭാവം സ്നേഹിക്കുന്നവർ മറ്റുള്ളവരെ കണ്ണുമടച്ച് നിഷ്കളങ്കമായി വിശ്വസിക്കണമെന്ന ധാരണ ഉണ്ടാക്കിയേക്കാം. പൗലോസ് പറയുന്നതിന്റെ അർത്ഥം അതല്ല. സ്നേഹം ഒരിക്കലും മറ്റുള്ളവരെ സംശയിക്കുവാൻ കാരണം കണ്ടെത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞില്ല. ഒരു കാര്യത്തിന്റെ കാതൽ മനസ്സിലാക്കുവാൻ ചിലപ്പോൾ സ്നേഹനിധിയായ ഒരു സുഹൃത്ത് എല്ലാം വിശ്വസിക്കുവാൻ തയ്യാറാകാത്തവനും ആയിരിക്കണം.

എന്നാൽ, പൗലോസ് ഇവിടെ, വിശ്വാസവും സ്നേഹവും തമ്മിലുള്ള ഒരു അടിസ്ഥാന ബന്ധത്തെയാണ് കാണിക്കുന്നത്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം യഥാർത്ഥ സ്നേഹത്തിന് ഊർജം പകരുന്നതായി 1 കൊരിന്ത്യർ 13 നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം തന്നെക്കുറിച്ചും നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും പറയുന്ന “എല്ലാം കാര്യങ്ങളും” നാം വിശ്വസിക്കുമ്പോൾ മാത്രമേ, യഥാർത്ഥ സ്നേഹം വളരുകയും വിശ്വാസത്താൽ നിലനിൽക്കുകയും ചെയ്യുകയുള്ളു..

“എന്റെ നാമം നിമിത്തം നിങ്ങൾ എല്ലാവരും വെറുക്കപ്പെടും. എന്നാൽ അവസാനം വരെ സഹിച്ചുനിൽ ക്കുന്നവൻ രക്ഷിക്കപ്പെടും. (മത്താ. 10:22) എന്ന് യേശു പറഞ്ഞപ്പോൾ സഹിഷ്‌ണുതയുടെ ആവശ്യകതയെക്കുറിച്ചാണ് താൻ പറഞ്ഞത്.

ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് പറയുന്നത് നാം സംശയിക്കുന്നുവെങ്കിൽ, പരസ്പരം സ്നേഹിക്കുന്നതിനുള്ള ശക്തമായ പ്രചോദനം നമുക്ക് നഷ്ടപ്പെടും. അവൻ നമ്മോട് ദയയും ക്ഷമയും ഉള്ളവനാണെന്ന ദൈവത്തിന്റെ ഉറപ്പിനെ നാം സംശയിക്കുന്നുവെങ്കിൽ, നമ്മൾ പരസ്പരം ദയയും ക്ഷമയും കാണിക്കില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് നമുക്ക് സംശയമുണ്ടെങ്കിൽ, നാം ഔദാര്യമുള്ളവരായി തീരുകയില്ല.

“സ്‌നേഹം എല്ലാം വിശ്വസിക്കുന്നു” എന്ന യാഥാർത്ഥ്യം, ക്രിസ്‌തുവിന്റെ സ്‌നേഹം എന്താണെന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ അച്ചുതണ്ടാണ്. യഥാർത്ഥ സ്നേഹം വിശ്വാസത്തിൽ വേരൂന്നിയതാണ്. വിശ്വാസം, ദൈവം തന്റെ വചനത്തിൽ പറഞ്ഞ കാര്യങ്ങളിൽ വേരൂന്നിയതും അടിസ്ഥാനപരവുമാണ്.

ദൈവം പറഞ്ഞത് “എല്ലാം വിശ്വസിക്കുന്നത്” നാം തുടരുന്നില്ലെങ്കിൽ, നമ്മുടെ സ്നേഹം നമ്മുടെ ജീവിതത്തിലെ നിരാശകളെയും തിരസ്‌കാരങ്ങളെയും അപമാനങ്ങളെയും അതിജീവിക്കുന്നത് തുടരുകയില്ല. നാം നമ്മുടെ സ്നേഹം ദൈവവചനത്തിൽ ദൃഢമായി കെട്ടിപ്പടുത്തില്ലെങ്കിൽ, നമ്മുടെ സ്നേഹം ദൂരെ എറിയപ്പെടും. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രമേ സ്നേഹം ശക്തമായി നിലനിൽക്കൂ.

യഥാർത്ഥ സ്നേഹം “എല്ലാം പ്രത്യാശിക്കുന്നു.”

ഇത് മുൻപ്രസ്താവനയിൽ നിന്ന് ഒഴുകുന്ന ഒരു പ്രസ്താവനയാണ്. ദൈവത്തിന്റെ വാക്കുകളിലും തന്റെ പരമാധികാരത്തിലും നാം ഉറച്ച വിശ്വാസത്തോടെയാണ് ജീവിക്കുന്നതെങ്കിൽ, “എല്ലാം പ്രത്യാശിക്കുവാൻ” നമുക്ക് കാരണമുണ്ട്. മനുഷ്യന്റെ പരാജയങ്ങൾ അന്തിമമല്ലെന്ന് നമുക്ക് വിശ്വസിക്കാം എന്നാണ് ദൈവകൃപയിലുള്ള നമ്മുടെ വിശ്വാസം അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിധി ഇല്ലാത്തതിനാൽ യഥാർത്ഥ സ്നേഹത്തിന് പ്രത്യാശയ്ക്കു വകയുണ്ട്.

വിവേകമില്ലാതെ വിവേചനരഹിതമായി എല്ലാം വിശ്വസിക്കുവാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു എന്ന് കരുതുന്നതിൽ അർത്ഥമില്ല. എന്നാൽ എല്ലാ മനുഷ്യരിലും, തിരുവചനത്തിലെ ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് മാത്രമേ ഈ ലോകത്തിൽ സ്‌നേഹവും പ്രത്യാശയും ഉള്ളവരായിരിക്കുവാൻ കഴികയുള്ളൂ.

സങ്കീർത്തനക്കാരൻ ദൈവത്തെക്കുറിച്ച് പറഞ്ഞു, “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു ” (സങ്കീർത്തനം 39:7). പൗലോസ് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല” (റോമ. 5:5). പത്രോസ് കൂട്ടിച്ചേർത്തു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി… നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു” (1 പത്രോസ് 1:3).

ഇതാണ് സ്നേഹത്തിന്റെ ശക്തി. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വൈകാരികമോ ശാരീരികമോ ആയ അവസ്ഥയല്ല, മറിച്ച് ദൈവം തന്നിൽ വിശ്വസിക്കുന്നവർക്ക് നൽകുന്ന ആഴത്തിലുള്ള വിശ്വാസങ്ങളും പ്രതീക്ഷകളുമാണ് ഇതിന് ഊർജം പകരുന്നതും നിലനിർത്തുന്നതും. “മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ” ഉള്ളതിനാൽ യഥാർത്ഥ സ്നേഹത്തിന് ജീവിതത്തെ വീക്ഷിക്കുവാനും അതിൽ ജീവിക്കുവാനും ഉള്ള കഴിവുണ്ട്.

യഥാർത്ഥ സ്നേഹം “എല്ലാം സഹിക്കുന്നു.”

സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്നു പറഞ്ഞു തുടങ്ങിയ വാക്യം 4-ൽ തന്നെ പൗലോസ് തന്റെ വിവരണം ഉപസംഹരിക്കുന്നു: “സ്നേഹം എല്ലാം (ദീർഘമായി) സഹിക്കുന്നു.” ആ ആദ്യ ഉപയോഗവും ഇതും തമ്മിലുള്ള വ്യത്യാസം യഥാർത്ഥ സ്നേഹത്തിന്റെ ഈ അത്ഭുതകരമായ ഘടകത്തെ വിവരിക്കുവാൻ പൗലോസ് തിരഞ്ഞെടുത്ത വാക്കുകളിൽ കാണാം. യഥാർത്ഥ സ്നേഹത്തിന്റെ രഹസ്യം ശരിയായ വിശ്വാസങ്ങളിലും പ്രതീക്ഷകളിലുമാണ് ഉള്ളതെന്ന ഉൾക്കാഴ്ചയോടെ, സ്നേഹം “എല്ലാം സഹിക്കുന്നു” എന്ന് പറയുന്നതിനുള്ള അടിസ്ഥാനം പൗലോസ് നമുക്ക് നൽകിയിട്ടുണ്ട്.

വാക്യം 4-ലെ ഗ്രീക്ക് പദം, മറ്റുള്ളവരുടെ കൈകളാൽ മോശമായി പെരുമാറുമ്പോൾ നീരസപ്പെടാതെ “ദീർഘമായി സഹിക്കുക” എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതുവെ ജീവിതത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനാണ് ഇവിടെ ഊന്നൽ നൽകുന്നത്. സ്നേഹം ഒരിക്കലും കൈവിടുന്നില്ല. അത് ഉപേക്ഷിക്കുന്നില്ല. അത് പുറംതിരിഞ്ഞു നടക്കുന്നില്ല. ലക്ഷ്യം നേടുവാൻ വേണ്ടി വേദനകളുടെ മുന്നിലും അത് ഉറച്ചുനിൽക്കുന്നു.

banner image

ദാമ്പത്യത്തിൽ ഒന്നിക്കുന്ന ഓരോ  യുവദമ്പതികളും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ലയണൽ റിച്ചിയും ഡയാന റോസും ആവേശത്തോടെ പാടി: “അനന്തമായ സ്നേഹം.”

1 കൊരിന്ത്യർ 13-ൽ പൗലോസ് വിവരിച്ച സ്നേഹം കൂടാതെ അത് ഒരിക്കലും സാധ്യമല്ല. വാക്യം 8-ൽ “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്നു തന്റെ വാദം അവസാനിപ്പിച്ചപ്പോൾ ഈ ചിന്തകളെല്ലാം അവിടെ താൻ ഉറപ്പിച്ചു. സ്നേഹം അതിന്റെ ഉറവിടവും ജീവിതവും ദൈവത്തിൽ കണ്ടെത്തുന്നതിനാൽ, യഥാർത്ഥ സ്നേഹത്തിന് എന്തും സഹിക്കുവാൻ കഴിയും.

മറ്റ് കാര്യങ്ങൾ താൽക്കാലികവും അപൂർണ്ണവും വിശ്വാസയോഗ്യമല്ലാത്തതുമാണെന്ന് പൗലോസ് വ്യക്തമാക്കി. പക്ഷേ സ്നേഹം അങ്ങനെയല്ല. ദൈവത്തിന്റെ ശക്തിയും കൃപയും കൊണ്ട് അതിന് എന്തിനേയും അതിജീവിക്കുവാൻ കഴിയും. യഥാർത്ഥ സ്നേഹത്തിന് വിശ്വാസവഞ്ചനയെയും അവിശ്വാസത്തെയും അതിജീവിക്കുവാൻ കഴിയും. അതിന് നിരാശയെയും ധാർമിക പരാജയത്തെയും അതിജീവിക്കുവാൻ കഴിയും. നമ്മെ ശത്രുവായി കരുതുന്ന ആളുകളുടെ അപമാനത്തിനും അസൂയയ്ക്കും മേലെ ഉയരുവാൻ അതിന് കഴിയും. വിചാരണയും തടവും പോലും അതിജീവിക്കുവാൻ ഇതിന് കഴിയും.

നിർഭാഗ്യകരമായ മാനുഷിക തിരഞ്ഞെടുപ്പുകൾ കാരണം നമ്മുടെ ബന്ധങ്ങളുടെ സ്വഭാവം മാറുമ്പോഴും, ദൈവത്തോടുള്ള സ്നേഹം നമ്മെ മറ്റൊരു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കാനും സാധ്യമാകുന്നിടത്ത് പ്രവർത്തിക്കാനും ഇടയാക്കും.

ക്രിസ്തുവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നത് സ്നേഹമാണ്, അവനു മാത്രം ജീവിതത്തിൽ വരുത്താൻ കഴിയുന്ന അത്ഭുതകരമായ മാറ്റം യഥാർത്ഥ സ്നേഹം വെളിപ്പെടുത്തുന്നു.

banner image

“ഈയഥാർത്ഥ സ്നേഹം എനിക്ക് എവിടെ, കണ്ടെത്താനാകും?” ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ചോദ്യമാണെങ്കിൽ, ചില നല്ല വാർത്തകൾ ഞാൻ നിങ്ങളുമായി പങ്കിടട്ടെ. നിങ്ങൾ ഇതിനകം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതാണ്. ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ വാക്യം നമ്മോട് പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).

വിശ്വസിക്കുന്നവരോട് യേശു ദൈവസ്നേഹത്തിന്റെ വ്യാപ്തി വിവരിച്ചു. തന്റെ ശിഷ്യന്മാരോട് യേശു പറഞ്ഞു, “‘ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്താ. 6:31-33).

നമ്മൾ ഈ രീതിയിൽ സ്നേഹിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുമ്പോൾ മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാനുള്ള റിസ്ക് എടുക്കുവാൻ നമുക്ക് സുരക്ഷിതത്വം തോന്നൂ.

ക്രിസ്തു എന്ന വ്യക്തിയിലും അവന്റെ പ്രവർത്തനങ്ങളിലും സ്നേഹം കണ്ടെത്തുന്നതിനുള്ള ആദ്യപടി നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? നിങ്ങൾ അവനെ വിശ്വസിച്ചിട്ടുണ്ടോ? ക്രിസ്തു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുവെന്ന് ബൈബിൾ പറയുമ്പോൾ നിങ്ങൾ വിശ്വസിച്ചിട്ടുണ്ടോ?

അതാണ് ആരംഭ പോയിന്റ്.

നിങ്ങളുടെ പാപവും നിങ്ങളെ രക്ഷിക്കുവാൻ വന്ന ക്രിസ്തുവിന്റെ ആവശ്യകതയും അംഗീകരിക്കുക. “കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാൻ” (ലൂക്കോസ് 19:10) വന്ന ക്രിസ്തുവിലാണ് നാം ദൈവത്തിന്റെ സ്നേഹം കണ്ടെത്തുന്നത്. പൗലോസ് വിവരിച്ച തരത്തിലുള്ള സ്നേഹത്തിൽ ജീവിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥം നാം കാണുന്നത് അവനിലാണ്.

നമ്മെ അവൻ വിളിക്കുന്നത് കേവലം ഒരു ഉയർന്ന നിലവാരത്തിലേക്ക് മാത്രമല്ല, നമ്മിലൂടെ അവന്റെ ജീവിതം നയിക്കുവാനും കൂടിയാണ്.

banner image