“എന്റെ സ്വപ്നങ്ങളിൽ ഭൂരിഭാഗവും ബസുകളും, ട്രെയിനുകളും ബാക്ക്പാക്കുകളുമാണ് ഞാൻ കാണുന്നത്. അതിന് പാരമ്പര്യമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കുമോ?” എന്ന് ആമി പീറ്റേഴ്സൺ ആശ്ചര്യപ്പെടുന്നു. ലോകത്തെ കാണാനും അതിൽ മാറ്റം വരുത്താനുമുള്ള അഭിനിവേശം ചെറുപ്പം മുതലേ അവൾക്കുണ്ടായിരുന്നു. ആ സ്വപ്നങ്ങളിൽ പലതും യാഥാർത്ഥ്യമാക്കിയ ശേഷം, കാര്യങ്ങൾ ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയല്ലെന്ന് അവൾ മനസ്സിലാക്കി.

ആതിഥ്യമര്യാദയുടെ പ്രാധാന്യവും, വചനപ്രകാരമുള്ള അതിന്റെ ആവശ്യകതയെയും കുറിച്ച് തന്റെ പല വിദേശയാത്രകളിൽ നിന്നും, ഭർത്താവ് ജാക്കിനൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ളവരോടൊപ്പം താമസിച്ചപ്പോഴും അവൾ പഠിച്ചു. നമുക്ക് അതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളും, ഭയവും, സംശയങ്ങളും ഉണ്ടെങ്കിലും, വിനയത്തോടും കൃപയോടും സ്നേഹത്തോടും കൂടി നാം ആതിഥ്യം നൽകുകയും സ്വീകരിക്കുകയും വേണം. ഇത് എങ്ങനെ ചെയ്യണമെന്ന് വിനീതഹൃദയം, തുറന്ന കൈകൾ എന്ന ലേഖനത്തിൽ പറയുന്നില്ല. പകരം, അവർ യാത്രയിൽ നമ്മുടെ കൂടെ വരുന്നു, കാരണം ആമി പീറ്റേഴ്സൺ നമ്മുടെ ഒരു സഹയാത്രികയാണ്.

അവർ ഡെയിലി ബ്രാഡ് മിനിസ്ട്രിസ്

ഉള്ളടക്കം

banner image

2004 ൽ തെക്കുകിഴക്കൻ ഏഷ്യയിൽ ഞാൻ ഇംഗ്ലീഷ് അദ്ധ്യാപികയായി ചേർന്ന ആദ്യത്തെ വർഷത്തെ വസന്തകാലം. രാത്രി കടൽത്തീരത്ത് അൽപ്പസമയം ഇരിക്കുന്നത് മനസ്സിന് കുളിർമ്മ നൽകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്ന് ഇലക്‌ട്രിക് മോട്ടോർബൈക്കിൽ പുറപ്പെട്ടു. പൊടിപടലങ്ങൾ നിറഞ്ഞ ചാരനിറത്തിലുള്ള തെരുവുകൾ പിന്നിട്ട്, ഇളം പച്ച നിറമുള്ള നെൽപ്പാടങ്ങളിലൂടെ വേഗത്തിൽ യാത്ര ചെയ്തപ്പോൾ ഉഷ്ണത്തിൽ നിന്ന് അൽപ്പം ആശ്വാസം ലഭിച്ചു.

എന്റെ അടുത്ത് മറ്റൊരു മോട്ടോർബൈക്ക് വന്നു നിന്നു. ഞാൻ താമസിച്ചിരുന്ന നാട്ടിലെ എല്ലാ സ്ത്രീകളെയും പോലെ ആ ഡ്രൈവറും നീളൻ കൈയും നീളൻ പാന്റും ഒരു തൊപ്പിയും ധരിച്ചിരുന്നു. വെയിൽ കൊള്ളാതിരിക്കാൻ അവൾ ഒരു സ്കാർഫ് കൊണ്ട് മുഖം മൂടിയിരുന്നു. അവൾ സ്കാർഫ് താഴേക്ക് വലിച്ചപ്പോൾ അവളുടെ വിടർന്ന പുഞ്ചിരി ദൃശ്യമായി.

എന്റെ മുഷിച്ചിൽ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ “ഹായ്” എന്ന് മറുപടി പറഞ്ഞു. ഞാൻ തനിയെ ഇരുന്ന് കുറച്ചുനേരം കരയാൻ ആഗ്രഹിക്കുകയായിരുന്നു. എന്നാൽ ആ പ്രദേശത്ത്, പല നാട്ടുകാരും ഒരു വിദേശിയെ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് അവർ എപ്പോഴും എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു.

അവൾ ഉത്സാഹത്തോടെ പറഞ്ഞു, “എൻ്റെ പേര് ലീ!” “നിങ്ങൾ അമേരിക്കൻ?” സംഭാഷണം പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ “അതെ” എന്ന് മറുപടി നൽകി.

ഞാൻ തനിയെ ഇരുന്ന് കുറച്ചുനേരം കരയാൻ ആഗ്രഹിക്കുകയായിരുന്നു.

അവൾ പതുക്കെ തിരിഞ്ഞ്, നെൽച്ചെടികളുടെയും തെങ്ങിൻ തോപ്പിന്റെയും ഇടയിൽ സിമൻ്റ് സ്ലാബിൽ പണിതിരിക്കുന്ന ഒരു ചെറിയ തടി വീടിന് നേരെ വിരൽ ചൂണ്ടികൊണ്ട് അവൾ പറഞ്ഞു, “ഓ! അതെൻ്റെ വീട്.” “ഞാൻ നിങ്ങളെ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു!” അവൾ പറഞ്ഞു.

ഞാൻ അവളോട് നന്ദി പറഞ്ഞു എങ്കിലും, ആ വീട്ടിലേക്ക് പോകാതെ യാത്ര പറഞ്ഞു.

ഹോട്ടലിൽ മുറിയെടുത്ത്, എൻ്റെ ഇലക്ട്രിക് മോട്ടോർബൈക്ക് ചാർജ് ചെയ്യാൻ ഞാൻ ഹോട്ടൽ ഉടമസ്ഥരോട് ആവശ്യപ്പെട്ടു. പിന്നെ ഞാൻ എൻ്റെ പുസ്തകങ്ങളും ഡയറിയും എടുത്ത് ബീച്ചിലേക്ക് പോയി.

നിശബ്ദതയിലും പ്രാർത്ഥനയിലും ഒരു പകലും രാത്രിയും ചെലവഴിച്ച ശേഷം ഞാൻ ക്യാമ്പസിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. എന്നാൽ വീട്ടിലേക്കുള്ള പാതിവഴിയിൽ എൻ്റെ മോട്ടോർ ബൈക്കിന്റെ വേഗത കുറയാൻ തുടങ്ങി. താമസിയാതെ ഞാൻ മണിക്കൂറിൽ വെറും നാല് കിലോമീറ്റർ സ്പീഡിൽ ഇഴഞ്ഞു നീങ്ങുവാൻ തുടങ്ങി. യഥാർത്ഥത്തിൽ ഹോട്ടൽ ഉടമകൾ എൻ്റെ മോട്ടോർ ബൈക്ക് രാത്രി മുഴുവൻ ചാർജ് ചെയ്‌തിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. വൈദ്യുതി ബില്ലിൽ പണം ലാഭിക്കാൻ അവർ ആഗ്രഹിച്ചിരിക്കാം. എൻ്റെ മോട്ടോർ സൈക്കിൾ നിന്നുപോയി.

ഞങ്ങൾക്ക് തമ്മിൽ സംസാരിക്കുവാൻ ഭാഷയുടെ പരിമിതി ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ ഒരു മണിക്കൂർ സംസാരിച്ചു; ഞങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കിട്ടു.

ഞാൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല. പച്ചപ്പും, ചൂടും, കൊതുകിൻ്റെ മൂളലും മാത്രം. ഞാൻ അപ്പോഴും പട്ടണത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയായിരുന്നു, ഞാൻ ആകെ കുഴപ്പത്തിലായി. ആരെങ്കിലും വന്നാൽ പോലും അയാൾക്ക് ഒരു കുറച്ച് പെട്രോൾ മാത്രമേ വാങ്ങിച്ചു കൊണ്ടുവരാൻ, കഴിയുകയുള്ളൂ. എന്നാൽ, എനിക്ക് പെട്രോൾ ആവശ്യമില്ല; എനിക്ക് ഒരു ചാർജിങ്ങ് പോയിന്റാണ് ആവശ്യമുണ്ടായിരുന്നത്.

അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി: എന്റെ മോട്ടോർബൈക്ക് നിന്നുപോകാറായ നിമിഷത്തിൽ, ഞാൻ ലീയുടെ വീടിന് അടുത്ത് എത്തിയിരുന്നു. തലേദിവസം സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീ, ഞാൻ നിന്നിരുന്ന സ്ഥലത്ത്, ആ നെൽപ്പാടത്തിന് നടുവിലാണ് താമസിച്ചിരുന്നത്. പ്രസന്നവദനയായ ആ അപരിചിതയുടെ ചെറിയ വീടിന് അടുത്തേക്കുള്ള മൺപാതയിലേക്ക് ഞാൻ തിരിച്ചു.

എന്നെ കണ്ടതിൽ ലീ സന്തോഷിക്കുയും, അവളുടെ വീടിന്റെ ഒരു വശത്തുള്ള പ്ലഗ്ഗിൽ എന്റെ ബൈക്ക് പ്ലഗ് ചെയ്യാൻ സന്തോഷത്തോടെ അനുവദിക്കുകയും ചെയ്തു. അപ്പോഴാണ് അവൾ എന്നേക്കാൾ അൽപ്പം മാത്രം പ്രായം കൂടുതൽ ഉള്ള, പൂർണ്ണഗർഭിണിയാണെന്ന് എനിക്ക് മനസ്സിലായത്. ലീ എന്നോട് ഇരിക്കാൻ പറഞ്ഞിട്ട്, ഒരു പൊതിച്ച തേങ്ങയും വെട്ടുകത്തിയും എടുത്തു. ഗർഭിണിയായ ആ കൊച്ചു സ്ത്രീ തേങ്ങ വെട്ടി, തേങ്ങാവെള്ളം രണ്ട് ഗ്ലാസ്സിലേക്ക് ഒഴിക്കുന്നത് ഞാൻ കൗതുകത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിയിരുന്നു. നോക്കിയിരുന്നു. അവൾ എനിക്ക് ഒരു ഗ്ലാസ് തന്നിട്ട് എന്നോടൊപ്പം മേശയ്ക്കരികിൽ ഇരുന്നു. ഞങ്ങൾക്ക് തമ്മിൽ സംസാരിക്കുവാൻ ഭാഷയുടെ പരിമിതി ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ ഒരു മണിക്കൂർ സംസാരിച്ചു; ഞങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കിട്ടു. യൂണിവേഴ്സിറ്റിയിൽ ചേർന്നതിനെക്കുറിച്ചും, അവളുടെ ഹൈസ്കൂളിലെ “സ്നേഹിതനെ” വിവാഹം ചെയ്തതിനെക്കുറിച്ചും, അവന്റെ തെങ്ങിൽ തോപ്പിൽ വന്നു താമസിച്ചതിനെക്കുറിച്ചും അവൾ എന്നോട് പറഞ്ഞു. ഗർഭിണിയായ അവളെ തനിച്ചാക്കി അയാൾ പലപ്പോഴും ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. വിദേശികളെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിലേക്കും ഇംഗ്ലണ്ടിലേക്കും ചേക്കേറിയ സഹപാഠികളെ അവൾക്ക് നഷ്ടമായി; അവർ അവൾക്ക് കത്തുകൾ എഴുതി. എന്റെ കുടുംബത്തെ അമേരിക്കയിൽ ആക്കിയിട്ട് ഞാൻ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞു. അവളുടെ ഔദാര്യത്തിന് നന്ദി പറഞ്ഞ ശേഷം ഞാൻ വീട്ടിലേക്ക് പോയി.

എനിക്ക് എന്റെ വിശ്വാസ്യതയും, സഹായത്തിനുള്ള അർഹതയും തെളിയിക്കാൻ കഴിഞ്ഞില്ല; പ്രത്യുപകാരം നൽകാൻ കഴിഞ്ഞില്ല. എന്നിട്ടും എന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു വിജനമായ നെൽവയലിൽ എന്റെ ബൈക്കിന്റെ ബാറ്ററിയുടെ ചാർജ് തീർന്നുപോയതിന് ശേഷമുള്ള പന്ത്രണ്ട് വർഷത്തിനിടയിൽ, എനിക്ക് വാഗ്ദാനം ചെയ്ത മഹത്തായ ആതിഥ്യത്തിന്റെ പ്രതീകമായി ഈ നിമിഷത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ആതിഥ്യമര്യാദ അർത്ഥമാക്കുന്നത് വൈകാരികമായും, ശാരീരികമായും, ആത്മീയമായും അപരിചിതരോട് തുറന്ന മനോഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ്—പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ തിരികെ സ്വീകരിക്കുന്നതിനും ഒരുങ്ങിയിരിക്കുക.

അവിടെ, ആവശ്യത്തിലിരുന്ന ഒരു അപരിചിതയായിരുന്നു ഞാൻ. എനിക്ക് എന്റെ വിശ്വാസ്യതയും, സഹായത്തിനുള്ള അർഹതയും തെളിയിക്കാൻ കഴിഞ്ഞില്ല; പ്രത്യുപകാരം നൽകാൻ കഴിഞ്ഞില്ല. എന്നിട്ടും അവൾ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ചെയ്തു. ഞാൻ അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴും, തെക്കുകിഴക്കൻ ഏഷ്യയിൽ ഞാൻ അപരിചിതയായിരുന്നപ്പോൾ എനിക്ക് ലഭിച്ച അതേ തരത്തിലുള്ള ആതിഥ്യം മറ്റുള്ളവർക്ക് നൽകാനുള്ള ആഗ്രഹം എന്നിൽ ഉടലെടുത്തു. അങ്ങനെ ഞാൻ ആതിഥ്യമര്യാദ പഠിക്കാനും പ്രാവർത്തികമാക്കാനും തുടങ്ങിയപ്പോൾ, അതിനെക്കുറിച്ചുള്ള എന്റെ ധാരണ എത്ര ചെറുതാണെന്ന് ഞാൻ മനസ്സിലാക്കാൻ തുടങ്ങി. ഞാൻ ബൈബിളിൽ കാണുന്ന ആതിഥ്യമര്യാദയെക്കുറിച്ച് പഠിച്ചപ്പോൾ, ഞാൻ വളർന്നപ്പോൾ മനസ്സിലാക്കിയ രീതിയിൽ നിന്ന് അത് എത്ര വ്യത്യസ്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞു. ആതിഥ്യമര്യാദ എന്നത്, പ്രശസ്ത പാചക വിദഗ്ധയായ മാർത്താ സ്റ്റുവെർടിന്റെ നിലവാരത്തിലുള്ള ഊണുമേശകളല്ല, അല്ലെങ്കിൽ Pinterest ന്റെ തരത്തിലുള്ള അലങ്കാരങ്ങളുമല്ല. ആതിഥ്യമര്യാദ എന്നത് കൃത്യമായി ആസൂത്രണം ചെയ്ത പാർട്ടികളല്ല; കുറ്റമറ്റ വീടുകൾ, വിഭവസമൃദ്ധമായ ലഘുഭക്ഷണങ്ങൾ—ഇവയൊന്നുമല്ല. വൃത്തിയുള്ള ഒരു വീട്, അല്ലെങ്കിൽ, പരിഷ്കാരിയായ ആതിഥേയ, എന്നിവയുമായി യഥാർത്ഥ ആതിഥ്യമര്യാദയ്ക്ക് ബന്ധമില്ല. ആതിഥ്യമര്യാദയെക്കുറിച്ച് സംസാരിക്കുമ്പോൾ സാംസ്കാരികമായി നാം ചിന്തിക്കുന്നത് ഇത്തരം കാര്യങ്ങളായിരുന്നു. ഹോട്ടലുകളുടെയും റെസ്റ്റോറൻ്റുകളുടെയും “ആതിഥ്യ വ്യവസായവും,” വേദപുസ്തകപ്രകാരമുള്ള ആതിഥ്യമര്യാദയും തമ്മിൽ അല്പം വൈരുദ്ധ്യമുണ്ട്.

വേദപുസ്തകപരമായി, ആതിഥ്യമര്യാദ എന്നത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി പാർട്ടികൾ സംഘടിപ്പിക്കുന്നതോ, അപരിചിതരിൽ നിന്ന് പണം സമ്പാദിക്കുന്നതിനോ അല്ല. പകരം, ആതിഥ്യമര്യാദ ഹൃദയത്തിൻ്റെ ഒരു ഭാവമാണ്. ആതിഥ്യമര്യാദ അർത്ഥമാക്കുന്നത് വൈകാരികമായും, ശാരീരികമായും, ആത്മീയമായും അപരിചിതരോട് തുറന്ന മനോഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ്—പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ തിരികെ സ്വീകരിക്കുന്നതിനും ഒരുങ്ങിയിരിക്കുക.

banner image

ബ്രഹാമിന് അത്തരമൊരു അപ്രതീക്ഷിതമായ അനുഗ്രഹം ലഭിച്ചു. ഒരു ദിവസം അദ്ദേഹം മമ്രേയുടെ തോപ്പിൽ തൻ്റെ കൂടാരവാതിൽക്കൽ വിശ്രമിക്കുകയായിരുന്നു. അബ്രഹാം തലയുയർത്തി നോക്കിയപ്പോൾ മൂന്ന് ആളുകൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ടു. അവൻ ആ അപരിചിതരുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്ന് ബഹുമാനപ്പെട്ട അതിഥികളായി അവരെ അഭിവാദ്യം ചെയ്തു. “കുറച്ച് വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻകീഴിൽ ഇരിപ്പിൻ. ഞാൻ നിങ്ങൾക്ക് ഒരു മുറി അപ്പം കൊണ്ടുവരാം. വിശപ്പടക്കീട്ട് നിങ്ങൾക്ക് പോകാം.” അപരിചിതർക്കായി അപ്പം ചുടാൻ അബ്രഹാം ഭാര്യ സാറയോട് പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ച് ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. വിശിഷ്ടമായ ഭക്ഷണം ഒരുമിച്ച് ആസ്വദിച്ചപ്പോൾ അപരിചിതർ സംസാരിച്ചു. അവർ ദൈവത്തിൽ നിന്ന് ഒരു അരുളപ്പാട് അവരെ അറിയിച്ചു: ഒരു ആണ്ട് കഴിഞ്ഞിട്ട്, സാറാ ഒരു പുത്രനെ പ്രസവിക്കും. (ഉൽപ്പത്തി 18:1-15)

അബ്രഹാമിൻ്റെ ജീവിതരീതിയും ആചാരങ്ങളും ഇന്നത്തെ മരുഭൂവാസികളിൽ നിന്നും, നാടോടികളിൽ നിന്നും വളരെ വ്യത്യസ്തമല്ല. അതേ തരത്തിലുള്ള ആതിഥ്യം ഇപ്പോഴും, പ്രതീക്ഷിക്കാതെ വരുന്ന സന്ദർശകർക്ക് പോലും, മദ്ധ്യപൂർവ്വ ദേശങ്ങളിൽ ആഡംബരപൂർവ്വം നൽകുന്നു.

അപരിചിതരെ സ്വാഗതം ചെയ്തതിലൂടെ, അബ്രഹാം ദൈവത്തെക്കുറിച്ചും തനിക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയെക്കുറിച്ചും പലതും പഠിച്ചു. ക്രിസ്റ്റീൻ പോൾ മേക്കിങ് റൂം എന്ന കൃതിയിൽ എഴുതുന്നു: “ആതിഥ്യമര്യാദയെക്കുറിച്ചുള്ള വേദപുസ്തക പാരമ്പര്യത്തിൻ്റെ ഈ ആദ്യകാല വിവരണം അപരിചിതരെ സ്വാഗതം ചെയ്യുന്നതിനെ നന്നായി പ്രോത്സാഹിപ്പിക്കുന്നു. ഇത് ആതിഥ്യത്തെ, ദൈവസാന്നിദ്ധ്യം, വാഗ്ദാനങ്ങൾ, അനുഗ്രഹം എന്നിവയുമായി ബന്ധിപ്പിക്കുന്നു.” ദൈവം തൻ്റെ ജനമായി, അവൻ്റെ കുടുംബമായി തിരഞ്ഞെടുക്കപ്പെട്ട അന്യരും അപരിചിതരുമായ ഒരു ജനത എന്ന നിലയിലുള്ള ഇസ്രായേലിൻ്റെ സമഗ്രമായ കഥയിലേക്ക് അത് വിരൽ ചൂണ്ടുന്നു.

ഒരുപക്ഷേ, പരദേശികളായിരിക്കുക എന്നത് എന്താണെന്ന് തനിക്കുതന്നെ അറിയാമായിരുന്നതുകൊണ്ട് ആയിരിക്കാം അബ്രഹാം അപരിചിതർക്ക് സ്വമനസ്സോടെ ആതിഥ്യം നൽകിയത്. തൻ്റെ കുടുംബത്തെയും ജന്മദേശത്തെയും ഉപേക്ഷിച്ച് അന്യനാട്ടിൽ സ്ഥിരതാമസമാക്കാൻ ദൈവം അവനെ വിളിച്ചിരുന്നു. തൻ്റെ സന്തതികൾക്കും സമാനമായ ആതിഥ്യം ആവശ്യമാണെന്ന് അബ്രഹാമിന് അറിയാമായിരുന്നു. അബ്രഹാമിൻ്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണമറ്റതാക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തപ്പോൾ ദൈവം അബ്രഹാമിന് മുന്നറിയിപ്പ് നൽകിയിരുന്നു: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.” (ഉല്പത്തി 15:13)

ആതിഥ്യമര്യാദ ദൈവജനത്തിന് അടിസ്ഥാനപരമായ കടമയായിരുന്നു.

തലമുറകൾ കഴിഞ്ഞപ്പോൾ ആ പ്രവചനം യാഥാർത്ഥ്യമായി. ക്ഷാമം അബ്രഹാമിൻ്റെ സന്തതികളെ ഈജിപ്തിലേക്ക് നയിച്ചു, കാലക്രമേണ, ഈജിപ്തുകാർ ഇസ്രായേല്യരെ അടിമകളാക്കി. ഇസ്രായേല്യർ അന്യദേശത്ത് അടിമത്തത്തിൽ അകപ്പെട്ടു. മോശ ദൈവജനത്തെ ഈജിപ്തിൽ നിന്നും അടിമത്തത്തിൽ നിന്നും നയിച്ചതിനുശേഷം ജനങ്ങൾക്ക് അവൻ ദൈവത്തിൻ്റെ ന്യായപ്രമാണം നൽകി. തൻ്റെ ജനം തങ്ങളുടെ സ്വാതന്ത്ര്യവും പുതിയ ഭവനവും ആസ്വദിക്കുമ്പോഴും അവർ തങ്ങളെത്തന്നെ പരദേശികളായി കരുതണമെന്ന് ദൈവം ഓർമിപ്പിച്ചു. ദേശത്തിന്റെ ഉടമസ്ഥത ദൈവത്തിനായിരുന്നു, അവർ അതിൻ്റെ കാര്യസ്ഥന്മാരായിരുന്നു. പക്ഷേ അവർ അപ്പോഴും “പരദേശികളും വന്നു പാർക്കുന്നവരും” ആയിരുന്നു (ലേവ്യർ 25:23). ആതിഥ്യമര്യാദ ദൈവജനത്തിന് അടിസ്ഥാനപരമായ കടമയായിരുന്നു. “പരദേശിയെ ഉപദ്രവിക്കരുതു” എന്ന് മോശയ്‌ക്ക് നൽകിയ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരുന്നു. “നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ” (പുറപ്പാട് 23:9). ഇസ്രായേല്യരുടെ പരദേശവാസം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിന് അവരെ സഹായിച്ചു.

മദ്ധ്യപൂർവ്വ ദേശത്ത് 3,000 വർഷങ്ങൾക്ക് മുമ്പ് ഒരു”പരദേശി” യിരിക്കുക എന്നത് എങ്ങനെയായിരിക്കും? ഇക്കാലത്ത് നാം പലപ്പോഴും വിദേശികളെയോ അപരിചിതരെയോ സഞ്ചാരികളായി കണക്കാക്കുന്നു—വന്നു പാർക്കുന്നതിനേക്കാൾ ലോകം കാണാൻ ഇഷ്ടപ്പെടുന്ന ആളുകൾ. ഒരുപക്ഷേ, കുടിയേറ്റക്കാരോ അഭയാർത്ഥികളോ, ഇച്ഛാശക്തികൊണ്ടോ സാഹചര്യം കൊണ്ടോ സ്വന്തം വീടുകൾ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും സ്ഥിരതാമസമാക്കുന്നവരെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നത്. എന്നാൽ ഭൂരിഭാഗവും കർഷകരായ ഒരു സമൂഹത്തിൽ, ഒരു വിദേശി ആയിരിക്കുന്നതിന് ഒരു പ്രത്യേക അർത്ഥമുണ്ട്. വിക്കുവാൻ കൃഷിസ്ഥലങ്ങൾ അത്യന്താപേക്ഷിതമായതിനാൽ, ഭൂരഹിതയായ ഒരു പരദേശിയുടെ അവസ്ഥ അപകടകരമായിരുന്നു; അവളുടെ സുരക്ഷയും ക്ഷേമവും അവളെ സ്വാഗതം ചെയ്യാനുള്ള ഒരു സമൂഹത്തിൻ്റെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. ഒരു കാർഷിക സമൂഹത്തിൽ ദരിദ്രർ, വിധവകൾ, അനാഥർ എന്നിങ്ങനെയുള്ള ആളുകളെപ്പോലെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരിൽ ഉൾപ്പെട്ടവരായിരുന്നു.

വിവിധ ഇംഗ്ലീഷ് വിവർത്തനങ്ങൾ ഈ പദം എങ്ങനെ വിവർത്തനം ചെയ്യുന്നു എന്ന് കാണുന്നത് പ്രബോധനപരമാണ്. പുതിയ അന്താരാഷ്ട്ര പതിപ്പും, പുതിയ ലിവിംഗ് വിവർത്തനവും “വിദേശി” എന്ന് പറയുന്നു; ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ്, ന്യൂ കിംഗ് ജെയിംസ് പതിപ്പുകൾ ഇതിനെ “അപരിചിതൻ” എന്ന് വിവർത്തനം ചെയ്യുന്നു. മൂന്ന് അവതരണങ്ങളും അർത്ഥമാക്കുന്നത് സ്ഥലത്തിന് പുറത്തുള്ള ഒരാളുടെ ആശയത്തെയാണ്—ഒരു പരദേശി.

അപരിചിതനോട് ആദിത്യമര്യാദ കാണിക്കുക എന്നത് ഒരു പവിത്രമായ കടമയായി പുരാതന പൗരസ്ത്യ ലോകത്ത് എല്ലായിടത്തും അംഗീകരിച്ചിരുന്നു. എന്നാൽ യിസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് ന്യായപ്രമാണത്തിലുള്ള കല്പനയായിരുന്നു. വാസ്തവത്തിൽ, അപരിചിതനെ സ്നേഹിക്കുന്നതും അയൽക്കാരനെ സ്നേഹിക്കുന്നതും ദൈവജനത്തിന് തുല്യപ്രാധാന്യമുള്ള കൽപ്പനകളായിരുന്നു (ലേവ്യർ 19). യിസ്രായേൽ വിദേശികളെ പരിപാലിക്കുമെന്നും അവർക്ക് സമയബന്ധിതവും തുല്യവുമായ വേതനം നൽകുമെന്നും (ആവർത്തനം 24:14-15) മതപരമായ ജീവിതത്തിൽ അവരെ ഉൾപ്പെടുത്തുമെന്നും ന്യായപ്രമാണത്തിലൂടെ ദൈവം ഉറപ്പാക്കി (ആവർത്തനം 29:10-15).

ഈ ന്യായപ്രമാണങ്ങളിൽ ചിലത് എങ്ങനെ പ്രാവർത്തികമായി എന്നതിന്റെ വ്യക്തമായ ചിത്രം രൂത്തിൻ്റെ പുസ്തകം നമുക്ക് നൽകുന്നു. ബെത്‌ലഹേമിലെ ക്ഷാമം കാരണം മോവാബിൽ പോയി താമസിച്ചിരുന്ന ഒരു യിസ്രായേല്യ കുടുംബത്തിലേക്ക് മോവാബ്യ സ്ത്രീയായ രൂത്തിനെ വിവാഹം കഴിച്ചു. കുടുംബത്തിലെ എല്ലാ പുരുഷന്മാരും മരിച്ചപ്പോൾ, രൂത്തിൻ്റെ അമ്മായിയമ്മ നവോമി, അവളോട് സ്വന്തം വീട്ടിലേക്ക് മടങ്ങാനും ഒരു പുതിയ ഭർത്താവിനെ കണ്ടെത്താനും പറഞ്ഞു. രൂത്ത് വിസമ്മതിച്ചു. അവൾ അമ്മായിയമ്മയോടൊപ്പം താമസിക്കാൻ ആഗ്രഹിച്ചു, “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്1:16)

ദൈവം യിസ്രായേലിൻ്റെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, ആ സ്ത്രീകൾ ബെത്ലഹേമിലേക്ക് പോയി. അവർ വളരെ ദുർബലരായിരുന്നു: ഇരുവരും വിധവകളായിരുന്നു, നവോമി ഒരു യിസ്രായേല്യ സ്ത്രീ ആയിരുന്നെങ്കിലും, രൂത്ത് ഒരു പരദേശിയായിരുന്നു-പ്രത്യേകിച്ച് ചീത്തപ്പേരുള്ള ഒരു രാജ്യത്തിൽ നിന്നുള്ള പരദേശിയായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടു വരുമ്പോൾ യിസ്രായേല്യരെ മോവാബ്യർ സ്വാഗതം ചെയ്തിരുന്നില്ല, മോവാബ്യ സ്ത്രീകളുമായുള്ള അധാർമിക ബന്ധങ്ങൾ ദൈവജനത്തെ അന്യദൈവങ്ങളെ ആരാധിക്കുന്നതിലേക്ക് നയിച്ചു (സംഖ്യ. 25:1-2). വാസ്‌തവത്തിൽ, “ഒരു അമ്മോന്യനോ മോവാബ്യനോ . . . അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.” എന്ന് ദൈവം കല്പിച്ചിരുന്നു (ആവർത്തനം 23: 3-6).

ദൈവം അതുകൊണ്ട്, ബെത്‌ലഹേമിലുള്ള ജനം തങ്ങളെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് ആശ്ചര്യപ്പെട്ടായിരിക്കും മോവാബ്യ സ്ത്രീയായ രൂത്തും അവളുടെ അമ്മായിയമ്മ നവോമിയും മടങ്ങിപ്പോയത്. അവർ സ്വാഗതം ചെയ്യപ്പെടുമോ? താമസിക്കാൻ ഒരു സ്ഥലവും, ജീവിക്കാൻ ഒരു മാർഗ്ഗവും കണ്ടെത്തുമോ? വിധവമാർക്കും തങ്ങളെപ്പോലെയുള്ള പരദേശികൾക്കും വേണ്ടി യിസ്രായേലിൻ്റെ ദൈവം ന്യായപ്രമാണത്തിൽ പ്രത്യേക വ്യവസ്ഥകൾ ചെയ്തിട്ടുണ്ടെന്ന് രൂത്തിന് അറിയാമായിരുന്നു:

നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു (ആവർത്തനം 24:19-22).

രൂത്തിനും നവോമിക്കും സ്വന്തമായി ഭൂമി ഇല്ലാതിരുന്നതിനാൽ, രൂത്ത് നവോമിയോട് പറഞ്ഞു, “ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ” (രൂത്ത് 2:2). അതനുസരിച്ച്, ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു (രൂത്ത് 2:3, 20). വയലിൽ നിന്ന് പെറുക്കുന്നത് തുടരാൻ ബോവാസ് അവളെ പ്രോത്സാഹിപ്പിക്കുകയും ന്യായപ്രമാണം അനുശാസിക്കുന്നതിലും അപ്പുറം അവളോട് വലിയ ദയ കാണിക്കുകയും, ഒടുവിൽ അവളെ വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ മകൻ ഓബേദ്, യിസ്രായേൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രാജാവായ ദാവീദിൻ്റെ മുത്തച്ഛനായിരുന്നു. ബോവസിൻ്റെ അനുസരണയോടെയുള്ള ആതിഥ്യമര്യാദ ഒരു പരദേശിയെ യിസ്രായേൽ കുടുംബത്തിലേക്ക് ചേർത്തു, ദൈവം രൂത്തിൻ്റെ വിശ്വാസത്തെയും ബോവസിൻ്റെ അനുസരണത്തെയും അനുഗ്രഹിച്ചു. രൂത്തിനെ യേശു മിശിഹായുടെ വംശാവലിയുടെ ഭാഗമാക്കി. (മത്തായി 1:5-6)

ചെല്ലുന്ന ഇടത്ത്, സ്വീകാര്യതയും സ്വന്തമായ ഒരു സ്ഥലവും ആവശ്യമായിരുന്ന പരദേശികളായിരുന്നു യിസ്രായേല്യർ. അന്യരും പരദേശികളും ആകുന്നതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ അവർക്ക് ദൈവം ആതിഥ്യമര്യാദയും പരിചരണവും നൽകി. അത്തരത്തിലുള്ള ആതിഥ്യമര്യാദ യിസ്രായേല്യർ തങ്ങളുടെ സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് ദൈവം ആഗ്രഹിച്ചു.

banner image

തിഥ്യമര്യാദയെക്കുറിച്ചുള്ള ഈ അവബോധം പുതിയ നിയമ വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. യിസ്രായേല്യർ, അപരിചിതരെ സ്വാഗതം ചെയ്യുന്ന അപരിചിതർ ആയിരുന്നതുപോലെ, ക്രിസ്തുവും അന്യരെ സ്വാഗതം ചെയ്യുന്ന അന്യനായിരുന്നു. കുട്ടിക്കാലത്ത്, യേശുവും അവൻ്റെ മാതാപിതാക്കളും അഭയാർത്ഥികളായി, ബെത്‌ലഹേമിൽ നിന്ന് ഈജിപ്തിലേക്ക് പലായനം ചെയ്തു. അപരിചിതരായ പലരുടെയും ദയയെ ആശ്രയിച്ചാണ് അവർ അവിടെ ജീവിച്ചത് എന്നതിൽ സംശയമില്ല. പിന്നീട്, പ്രായപൂർത്തിയായപ്പോൾ, യേശു ഒരു വീടില്ലാത്ത അപരിചിതനായി പലസ്തീനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള ആളുകൾക്ക് കാണപ്പെട്ടു. “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു” എന്ന് അവൻ തന്നെക്കുറിച്ച് പറഞ്ഞു (മത്തായി 8:20).


നമ്മുടെ ആതിഥ്യമര്യാദയുടെ അടിസ്ഥാനം ക്രിസ്തു നമ്മോട് കാണിച്ച ആതിഥ്യമര്യാ

ഒരു പ്രവാസി ആയിരുന്നെങ്കിലും ക്രിസ്തു മറ്റുള്ളവരെ സ്വാഗതം ചെയ്തു. അവൻ ആതിഥ്യം സ്വീകരിക്കാനും നൽകാനും തയ്യാറായിരുന്നു. സമൂഹത്തിൽ തഴയപ്പെട്ട ചുങ്കക്കാർക്കും, ശമര്യാക്കാർക്കും, സ്ത്രീകൾക്കും വരെ ആതിഥ്യം നൽകാൻ യേശു തയ്യാറായിരുന്നു. ആത്യന്തികമായി, യേശു തന്റെ മരണത്തിലൂടെയും ആതിഥ്യമര്യാദ വെളിപ്പെടുത്തി. തൻ്റെ അനുഗാമികളെ ദൈവരാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി അവൻ തൻ്റെ ജീവൻ നൽകി. അവൻ്റെ മരണം ആതിഥ്യമര്യാദ, കൃപ, ത്യാഗം എന്നിവയെ കൂട്ടിയിണക്കി, ഈ സദ്ഗുണങ്ങളെ നമ്മുടെ വിശ്വാസത്തിൻ്റെ അവിഭാജ്യ കേന്ദ്രമാക്കി. ക്രിസ്തുവിൻ്റെ മാതൃക പിന്തുടരാൻ പൗലോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു: “അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ” (റോമർ 15:7). നമ്മുടെ ആതിഥ്യമര്യാദയുടെ അടിസ്ഥാനം ക്രിസ്തു നമ്മോട് കാണിച്ച ആതിഥ്യമര്യാദയാണ്.

ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് ആതിഥ്യമര്യാദ, ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട കാര്യമല്ല. പുതിയ നിയമത്തിൽ ആതിഥ്യമര്യാദയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദങ്ങളിലൊന്ന് ഫിലോസിന്നിയ’ എന്നാണ്. ഇത് കുടുംബസ്നേഹം (‘ഫിലേയോ’), അപരിചിതൻ (‘സെനോസ്’) എന്നീ വാക്കുകളിൽ നിന്നും വന്നതാണ്. പുതിയ നിയമ എഴുത്തുകാർ ഈ അപരിചിത-സ്നേഹം പ്രകടിപ്പിക്കാൻ ക്രിസ്ത്യാനികളോട് വീണ്ടും വീണ്ടും, ആഹ്വാനം ചെയ്യുന്നു. “…അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ,” പൗലോസ് എഴുതുന്നു. 1 പത്രോസിൻ്റെ രചയിതാവ് പ്രബോധിപ്പിക്കുന്നു: “പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ” (റോമർ 12:13; 1 പത്രോസ് 4:9). എബ്രായ ലേഖനത്തിൻ്റെ രചയിതാവ് അബ്രഹാമിൻ്റെ അനുഭവം വായനക്കാരെ ഓർമ്മിപ്പിക്കുന്നു: “അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.” (ഹെബ്രായർ 13:2).

ആദ്യ അഞ്ച് നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികൾ
ആരെയും സ്വാഗതം ചെയ്യുന്നതിലും ദരിദ്രർക്കും, അപരിചിതർക്കും, രോഗികൾക്കും ആവശ്യമായ പരിചരണം നൽകുന്നതിലും പേരുകേട്ടവരായിരുന്നു.

ഇത്തരത്തിലുള്ള ആതിഥ്യം എങ്ങനെയായിരുന്നു? ആദിമസഭയിൽ ആതിഥ്യമര്യാദയ്ക്ക് പല രൂപങ്ങളുണ്ടായിരുന്നു. ക്രിസ്തുവിനു ശേഷമുള്ള ആദ്യ അഞ്ച് നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികൾ ആരെയും സ്വാഗതം ചെയ്യാനും ദരിദ്രർക്കും, അപരിചിതർക്കും, രോഗികൾക്കും ആവശ്യമായ പരിചരണം നൽകാനും മുന്നിട്ട് നിന്നതായി ചരിത്രരേഖകൾ കാണിക്കുന്നു. മിക്ക സഭകളും ഒത്തുകൂടിയിരുന്നത് വീടുകളിലായിരുന്നു. അതിനാൽ ആരാധനയ്‌ക്കും, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനുമായി ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകൾ തുറന്നുകൊടുക്കുന്നത് പതിവായിരുന്നു. പൗലോസും മറ്റ് മിഷനറിമാരും സുവിശേഷം പ്രചരിപ്പിച്ച് യാത്ര ചെയ്യുമ്പോൾ, അവർ ഓരോ സ്ഥലത്തുമുള്ള വിശ്വാസികളുടെ ഥ്യമര്യാദയിൽ ആശ്രയിച്ചിരുന്നു.

തൻ്റെ ശിഷ്യന്മാർക്ക് വേണ്ടിയുള്ള യേശുവിൻ്റെ അവസാനമായി രേഖപ്പെടുത്തിയ പ്രാർത്ഥന ഐക്യത്തിനായുള്ള പ്രാർത്ഥനയാണ് (യോഹന്നാൻ 17). വ്യത്യസ്‌ത സമൂഹങ്ങളിലും ജാതികളിലും നിന്നുള്ളവരായ യേശുവിന്റെ അനുയായികൾ തമ്മിൽ ഐക്യത ഉണ്ടാകേണ്ടതിന്, വ്യത്യസ്തരായവരെ സ്വാഗതം ചെയ്യാൻ പഠിക്കേണ്ടത് ആവശ്യമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. എന്നാൽ, ആ കാര്യം എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല.

banner image

തിഥ്യമര്യാദ പ്രാവർത്തികമാക്കാൻ പഠിക്കുന്ന പ്രക്രിയ എനിക്ക് എല്ലായ്പ്പോഴും സുഗമമായിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. ഞാനും ഭർത്താവ് ജാക്കും സിയാറ്റിലിലേക്ക് മാറാൻ തീരുമാനിച്ചു. ഞങ്ങൾക്ക് ജോലിയോ വ്യക്തമായ പദ്ധതിയോ ഇല്ലായിരുന്നു, പക്ഷേ ജാക്കിൻ്റെ സഹോദരി ആദ്യത്തെ കുറച്ച് ആഴ്‌ചകൾ ഞങ്ങളെ ആതിഥേയത്വം വഹിച്ചു, തുടർന്ന് പള്ളിയിലെ അംഗങ്ങൾ മുഖാന്തരം ഞങ്ങൾ ഒരു വീട് കണ്ടെത്തി.

യൂണിവേഴ്സിറ്റി ഡിസ്ട്രിക്റ്റിലെ ഒരു വലിയ പഴയ വീട്ടിൽ ഞങ്ങൾ താമസിക്കുവാൻ ആരംഭിച്ചു. അത് ശുശ്രൂഷയ്ക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു വിരമിച്ച ദമ്പതികളുടെ ഉടമസ്ഥതയിലായിരുന്നു. മറ്റൊരു രാജ്യത്ത് വിദേശികൾ എന്ന നിലയിൽ ഞങ്ങൾക്ക് ലഭിച്ച ആതിഥ്യ മര്യാദയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സമാനമായ ആതിഥ്യം അമേരിക്കയിലെയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. ഹൗസ് മാനേജർമാരായി, ഞങ്ങൾ വീടിൻ്റെ ഒരു കിടപ്പുമുറിയിൽ താമസിക്കുകയും, മറ്റ് ഏഴ് കിടപ്പുമുറികൾ ചൈന, തായ്‌വാൻ, കൊറിയ, ഇന്തോനേഷ്യ, ജപ്പാൻ, നേപ്പാൾ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു.

ഞങ്ങളുടെ വീട്ടിലെ താമസക്കാർക്കൊപ്പം, ഞങ്ങൾ മനഃപൂർവ്വമായ സമൂഹ ജീവിതം പരിശീലിച്ചു. പാചകം, വൃത്തിയാക്കൽ എന്നീ ഉത്തരവാദിത്തങ്ങൾ ഞങ്ങൾ പങ്കിട്ടു, ആഴ്‌ചയിൽ അഞ്ച് രാത്രികൾ ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു, ആഴ്‌ചയിൽ ഒരിക്കൽ പ്രാർഥനയ്‌ക്കായി ഒത്തുകൂടി. വെള്ളിയാഴ്‌ച രാത്രികളിൽ ഞങ്ങൾ “ഇൻ്റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്” ആതിഥേയത്വം വഹിച്ചു. അന്ന്, അത്താഴത്തിലും ബൈബിൾ പഠനത്തിലും ഈ പ്രദേശത്തെ മുപ്പതോളം അന്താരാഷ്ട്ര വിദ്യാർത്ഥികൾ പതിവായി പങ്കെടുക്കാൻ തുടങ്ങി.

അതൊരു മനോഹരമായ ജീവിതമായിരുന്നു, എന്നാൽ പലപ്പോഴും, ഞങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള യഥാർത്ഥ ആതിഥ്യമര്യാദ പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങളുടെ ആദ്യത്തെ താമസക്കാരിൽ ചിലർ കൊറിയൻ സഹോദരിമാരായിരുന്നു, അവർ ഇംഗ്ലീഷ് വളരെ കുറച്ച് മാത്രമേ സംസാരിക്കൂ. അവർക്ക് അമേരിക്കയിൽ വരുവാൻ ആഗ്രഹമില്ലായിരുന്നു, പക്ഷേ അവരുടെ മാതാപിതാക്കൾ അയച്ചതാണ്. ഏതാനും ആഴ്‌ചകൾക്കുശേഷം, അവരിൽ ഒരാൾ അമിതമായി ഭക്ഷണം കഴിക്കുകയും അതുമൂലം അവൾക്ക് വയറിളക്കം ഉണ്ടാകുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. കുടുംബ അത്താഴത്തിൽ അവൾ വളരെ കുറച്ച് മാത്രമേ കഴിക്കൂ, പക്ഷേ ഒറ്റരാത്രികൊണ്ട് ബനാന റൊട്ടി മുഴുവനും അപ്രത്യക്ഷമാകും. രാത്രിയിൽ വീണ്ടും വീണ്ടും ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതും ഞങ്ങൾ കേട്ടു. എങ്ങനെ സഹായിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അത് കണ്ടുപിടിക്കാൻ ഞങ്ങൾ അധികം ശ്രമിച്ചില്ല. അവർ പോയപ്പോൾ ഞങ്ങൾക്ക് ആശ്വാസമായി. നേപ്പാളിൽ നിന്നുള്ള ഒരു താമസക്കാരി എപ്പോഴും അവളുടെ ഭക്ഷണം കഴിച്ച പാത്രങ്ങൾ സ്റ്റൗവിൽ വച്ചിട്ട് പോകുമായിരുന്നു. ഞങ്ങൾ അവളോട് എതിർക്കുവാൻ ആഗ്രഹിച്ചില്ല. ഒരു ചൈനീസ് താമസക്കാരിയും, കൊറിയക്കാരനായ ഒരു താമസക്കാരിയും തമ്മിൽ അരി വേവിക്കുന്നതിനെക്കുറിച്ചും, കുളിമുറി എങ്ങനെ വൃത്തിയാക്കണം എന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ടായി. ജപ്പാനിൽ നിന്നുള്ള ഒരു താമസക്കാരൻ ആരോടും മിണ്ടുകയില്ലായിരുന്നു, ഞങ്ങൾക്ക് അദ്ദേഹത്തെ മനസിലാക്കുവാൻ സാധിച്ചില്ല; എന്നാൽ ഞങ്ങൾ ശരിക്കും ശ്രമിച്ചോ എന്ന് സംശയിക്കുന്നു.

വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ ദൈവത്തെ ആരാധിക്കുന്നതിനായി ഒത്തുചേർന്നപ്പോൾ ആദിമ സഭയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. അവരുടെ അഭിപ്രായവ്യത്യാസങ്ങൾ കേവലം ഉപദേശങ്ങളെക്കുറിച്ച് മാത്രമായിരുന്നില്ല, ദൈനംദിന കാര്യങ്ങളെക്കുറിച്ചും കൂടിയായിരുന്നു. അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ അഭിപ്രായവ്യത്യാസങ്ങളിൽ ചിലത് ക്രിസ്ത്യാനികൾ യഹൂദ പാരമ്പര്യങ്ങൾ പിന്തുടരേണമോ വേണ്ടയോ എന്നതാണ്. പന്നിയിറച്ചിയും കക്കയിറച്ചിയും ഒഴിവാക്കിക്കൊണ്ട്, നൂറ്റാണ്ടുകളായി യഹൂദന്മാർ കഴിച്ചിരുന്ന ഭക്ഷണം മാത്രമേ ക്രിസ്ത്യാനികൾ കഴിക്കാൻ പാടുള്ളോ? പുതിയ ക്രിസ്ത്യാനികൾ പരിച്ഛേദന ചെയ്യണമോ? വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച മാംസം കഴിക്കുന്നത് ശരിയാണോ? ആദിമ ക്രിസ്ത്യാനികൾ ഈ ചോദ്യങ്ങളുമായി മല്ലിട്ടപ്പോൾ, അവരുടെ അഭിപ്രായവ്യത്യാസങ്ങളിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൻ്റെ സുവിശേഷം യഹൂദന്മാർക്ക് മാത്രമല്ല, വിജാതീയർക്കും, ദൈവത്തെ ഭയപ്പെടുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണെന്ന് പല സംസ്കാരങ്ങളുമായുള്ള അവരുടെ ബന്ധങ്ങളിലൂടെ അവർ മനസ്സിലാക്കി (അപ്പോ. പ്രവൃ. 10 & 15).

അപ്പൊ.പ്രവൃത്തി 10 ൽ ഇത്താലിക എന്ന പട്ടാളത്തിലെ ഒരു ശതാധിപനെക്കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹം ” ഭക്തനും തൻ്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന് വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചും പോന്നു” (വാ.1,2)
അപ്പൊ. പ്രവൃത്തി 15 ൽ, ചില യഹൂദ പുരുഷന്മാർ വന്ന്, യഹൂദ മതാചാരമായിരുന്ന പരിഛേദന രക്ഷക്ക് അനിവാര്യമാണെന്ന് ക്രിസ്തു വിശ്വാസികളെ പഠിപ്പിച്ചു. പൗലോസും ബർണബാസും ഈ ദുരുപദേശത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ഈ വാദപ്രതിവാദം ആത്യന്തികമായി യഹൂദ, വിജാതീയ ക്രിസ്ത്യാനികളുടെയിടയിലുള്ള ഐക്യം ശക്തമാകുന്നതിന് ഇടയായിത്തീർന്നു (വാ. 1- 35)

സന്ദർശകരായ മിഷനറിമാർക്കും, പുതിയതായി രൂപംകൊള്ളുന്ന സഭകൾക്കും ആതിഥ്യം നൽകാൻ തയ്യാറുള്ള സ്ത്രീകളെ ആശ്രയിച്ചായിരുന്നു തളിർത്തുവരുന്ന ക്രിസ്തീയ പ്രസ്ഥാനത്തിന്റെ വളർച്ച. സ്ത്രീകൾ—പ്രത്യേകിച്ച് വിധവകൾ—സന്ദർശകരായ മിഷനറിമാരെയും, ഉപദേഷ്ടാക്കളെയും, ക്രിസ്തീയ സഞ്ചാരികളെയും സ്വീകരിക്കാൻ ഏറ്റവും സജ്ജരായ ആളുകളായിരുന്നു. വളർന്നുവരുന്ന സഭകൾ ക്ലോവ, പ്രിസ്കില്ല, നിംഫ മുതലായ സ്ത്രീകളുടെ വീടുകളിൽ കൂടിവന്നു. അപ്പോസ്തലനായ പൗലോസ് ഒരു മിഷനറി യാത്രയിൽ ലുദിയാ എന്ന സ്ത്രീയെ കണ്ടുമുട്ടി. അവൾ പൗലോസിന്റെ സന്ദേശം വിശ്വസിക്കുകയും അവനെ അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആഴത്തിൽ വേരൂന്നിയ ചില സാംസ്കാരിക സാമൂഹിക സാമ്പത്തിക വേർതിരിവുകളെ നേരിടുവാൻ അവളുടെ ആതിഥ്യമര്യാദ പൗലോസിനെ വെല്ലുവിളിച്ചിരിക്കാം.

പൗലോസ് മക്കെദോന്യയിലെ ഫിലിപ്പിയിൽ പ്രവേശിച്ചു. “കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന് മക്കെദോന്യകാരനായ ഒരു മനുഷ്യൻ പറയുന്നതായി ദർശനം കണ്ടത് നിമിത്തം അവൻ അവിടേക്ക് യാത്രചെയ്തു (പ്രവൃത്തികൾ 16:9). എന്നാൽ നഗരത്തിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തൻ്റെ സ്വപ്നത്തിലെ ആ മനുഷ്യൻ വന്നില്ല. പൗലോസിൻ്റെ സന്ദേശം കേൾക്കാൻ ഫിലിപ്പിയിൽ ആരാണ് തയ്യാറായത്?

പൗലോസും കൂട്ടാളികളും ആദ്യത്തെ കുറച്ച് ദിവസങ്ങൾ എവിടെയാണ് താമസിച്ചതെന്ന് ഈ ഭാഗത്ത് പറയുന്നില്ല. ഫിലിപ്പി ഒരു സുവിശേഷവത്കരിക്കപ്പെടാത്ത നഗരമായിരുന്നു. പൗലോസ് സാധാരണയായി ഒരു നഗരത്തിൽ ആദ്യം സന്ദർശിക്കുന്ന സ്ഥലം യഹൂദ പള്ളിയായിരുന്നു. എന്നാൽ അവിടെ ഒരു യഹൂദ പള്ളിപോലും പോലും ഉണ്ടായിരുന്നിരിക്കില്ല, കാരണം ശബത്തിൽ അവർ “പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും” എന്നു വിചാരിച്ചു (പ്രവൃത്തികൾ 16:13). തുയത്തൈരായിൽ നിന്നുള്ള ‘ദൈവത്തെ ആരാധിക്കുന്നവളും’ രക്താംബരം വില്ക്കുന്നവളുമായ ലുദിയാ ഉൾപ്പെടെയുള്ള സ്ത്രീകളുടെ ഒരു സാധാരണ മതസമൂഹത്തെ അവർ കണ്ടെത്തി (വാക്യം 14). (അതുവരെ യേശുവിൻ്റെ സുവിശേഷം കേട്ടിട്ടില്ലാത്ത ദൈവഭയമുള്ള വിജാതീയരെ വിവരിക്കാൻ “ദൈവത്തെ ആരാധിക്കുന്നവർ” എന്ന പ്രയോഗം പലപ്പോഴും ഉപയോഗിച്ചിരുന്നു.) ഈ സ്ത്രീകൾ പൗലോസിനെ സ്വീകരിച്ചു, ആതിഥ്യം നൽകി. ലുദിയയും അവളുടെ വീട്ടുകാരും പൗലോസ് പ്രസംഗിക്കുന്നത് ശ്രദ്ധിച്ചു, അവർ സ്നാനമേറ്റു, അവരോടൊപ്പം താമസിക്കാൻ പൗലോസിനെ “നിർബ്ബന്ധിച്ചു” (വാ.15).

ദൈവത്തെ ഭയപ്പെട്ടിരുന്ന വിജാതീയരുടെ കൂട്ടത്തിൽ രണ്ട് റോമൻ ശതാധിപന്മാരും ഉൾപ്പെടുന്നു. അതിൽ ഒരാൾ തന്റെ ദാസനെ സുഖപ്പെടുത്താൻ യേശുവിനോട് അപേക്ഷിച്ചതായി നാം ലൂക്കോസ് 7:2-10-ൽ കാണുന്നു. മറ്റൊരാളെ അപ്പൊ. പ്രവൃ.10 ൽ നാം കാണുന്നു. അന്ത്യോക്യയിലെ യഹൂദ പള്ളിയിൽ സദസ്സിനെ അഭിസംബോധന ചെയ്തപ്പോൾ പൗലോസ് അത്തരം ആളുകളെ പരാമർശിച്ചു, “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.” (പ്രവൃത്തികൾ13:16)

എന്റെ ചെറുപ്പകാലത്ത്, ലുദിയയുടെ കഥ കേൾക്കുമ്പോഴെല്ലാം, ഒരു ധനികയായ വ്യവസായി പൗലോസിന് ആതിഥ്യം നൽകി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥ കഥ തികച്ചും വ്യത്യസ്തമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ആർതർ സതർലാൻഡിൻ്റെ ഐ വാസ് എ സ്ട്രേഞ്ചർ: എ ക്രിസ്ത്യൻ തിയോളജി ഓഫ് ഹോസ്പിറ്റാലിറ്റി എന്ന പുസ്തകത്തിൽ പറയുന്ന പ്രകാരം, ലുദിയയുടെ പേര് ഒരു ജാതിയുടെയോ ഗോത്രത്തിന്റെയോ ദേശത്തിന്റെയോ പേരാണ്. തുയത്തൈരാ പ്രദേശത്തെ ലുദിയാ നഗരത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമയായിരുന്നു ലുദിയാ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഫിലിപ്പിയിലേക്ക് കുടിയേറാൻ അവളെ നിർബ്ബന്ധിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കാരണം, മോചിതരായ അടിമകൾക്ക്, അവരുടെ ജോലി മുൻ ഉടമയ്ക്ക് സാമ്പത്തിക ദോഷം വരുത്തുന്നില്ലെങ്കിൽ മാത്രമേ അവരുടെ മുൻ ഉടമകളുടെ അതേ നാട്ടിൽ ജോലി ചെയ്യാൻ കഴിയൂ. തുണികൾക്ക് ചായം മുക്കുന്നത് ഉയർന്ന വിഭാഗങ്ങളുടെ ജോലിയല്ല: കമ്പിളിക്ക് ചായം നൽകുന്ന പ്രക്രിയയിൽ വലിയ അളവിൽ മൃഗങ്ങളുടെ മൂത്രം ഉപയോഗിക്കുന്നതിനാൽ അവിടെ നാറ്റം ഉണ്ടാകുന്നു. കൂടാതെ, ഈ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൈകളിലും കൈത്തണ്ടകളിലും സ്ഥിരമായി ചായത്തിന്റെ നിറം ഉണ്ടാകും. അത് അവരെ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർ ആയി മുദ്രകുത്താൻ ഇടയാക്കുന്നു.

ലുദിയയും അവളുടെ വീട്ടിലുള്ളവരും, ഒരുപക്ഷേ, ഉപജീവനത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, കുടിയേറ്റക്കാരായ ഒരു കൂട്ടം സ്ത്രീകളായിരുന്നിരിക്കാം. അവർ ദരിദ്രരായിരുന്നു, അവർ സ്ത്രീകളായിരുന്നു, അവർ മൂത്രത്തിൻ്റെ മണമുള്ളവരായിരുന്നു. പൗലോസും കൂട്ടാളികളും അവളുടെ ആതിഥ്യം സ്വീകരിക്കാൻ സമ്മതിച്ചപ്പോൾ, അത് പരദേശികൾ പരദേശികളെ സ്വാഗതം ചെയ്യുന്ന ഒരു സംഭവമായി മാറി. കൂടാതെ, ഒരു താഴ്ന്ന ജാതിക്കാരിയായ സ്ത്രീ അവളുടെ കൂടെ താമസിക്കാൻ പൗലോസിനെ “നിർബ്ബന്ധിക്കുന്ന” സാഹചര്യവും ആയിത്തീർന്നു. “അവൾ നിർബ്ബന്ധിച്ചു” എന്നത് സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. പൗലോസിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് അത് സൂചിപ്പിക്കുന്നു. ലുദിയാ ഇങ്ങനെ പറയുന്നതായി അത് സൂചിപ്പിക്കുന്നു: “നിങ്ങൾ പ്രസംഗിക്കുന്ന ഈ സുവിശേഷം യഥാർത്ഥമാണെങ്കിൽ, നിങ്ങളും ഞാനും ഇപ്പോൾ യഥാർത്ഥത്തിൽ സഹോദരീസഹോദരന്മാണ്, ക്രിസ്തുവിൻ്റെ കൂട്ടവകാശികളാണ്. അങ്ങനെയെങ്കിൽ എൻ്റെ വീട്ടിൽ താമസിക്കാൻ തയ്യാറായി അത് തെളിയിക്കുക.” ഒരു സ്ത്രീ, അവൾക്ക് പരിചയമുള്ളവർക്ക് മാത്രമേ ആതിഥ്യമരുളാൻ പാടുള്ളൂ എന്ന പാരമ്പര്യത്തിന് അപ്പുറത്തേക്കാണ് അവളുടെ നിർബ്ബന്ധപൂർവ്വമുള്ള അഭ്യർത്ഥന കടന്നുചെന്നത്. ക്രിസ്തു ആ പാരമ്പര്യത്തെ അട്ടിമറിച്ചു: ക്രിസ്തുവുമായുള്ള അവരുടെ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ, അപരിചിതനെ അഭിവാദ്യം ചെയ്യാനും, സ്വീകരിക്കാനും, സംരക്ഷിക്കാനും ലുദിയയ്ക്ക് അധികാരമുണ്ട്.

ആതിഥ്യമര്യാദയുടെ അടിസ്ഥാനം, നമുക്ക് സ്വന്തമായി ഭൗതിക സമ്പത്ത് ഉണ്ടോ എന്നുള്ളതിലല്ല, മറിച്ച് നാം ക്രിസ്തുവിൻ്റെ സ്വന്തമാണ് എന്നതിലാണ്. ഇതാണ് ലുദിയയുടെ കഥ നമുക്ക് കാണിച്ചുതരുന്നത്. ഒരു അപരിചിതനിൽ നിന്ന് മറ്റൊരു അപരിചിതന് ആതിഥ്യമര്യാദ നൽകാം, അതിന് പാരമ്പര്യങ്ങളെ തകർക്കാം, അത് അസുഖകരവും അനുഗ്രഹീതവുമാകാം. എല്ലാം ക്രിസ്തുവിൽ നമുക്ക് പൊതുവായുള്ള ഐക്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

എന്നിൽ നിന്ന് വ്യത്യസ്തരായ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതോ, അപരിചിതർക്ക് വേണ്ടി എന്റെ വീട് തുറക്കുന്നതോ, ആതിഥ്യമര്യാദ നൽകുന്നതോ, എളുപ്പമല്ലെന്ന് നേരിട്ടുള്ള അനുഭവത്തിൽ നിന്ന് എനിക്കറിയാം. എന്നാൽ നമ്മുടെ മുൻവിധികളും മുൻധാരണകളും തകർത്തുകൊണ്ട്, ഈ ബന്ധങ്ങളിലൂടെ ആശ്ചര്യകരമായ വിധത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു.

banner image

സിയാറ്റിലിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ച വീട്ടിൽ നിരവധി പരാജയങ്ങൾ ഉണ്ടായിട്ടും, ആ വീട്ടിലെ ഞങ്ങളുടെ ബന്ധങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങൾ അവിടെ താമസിക്കുമ്പോഴാണ് ഞങ്ങളുടെ ആദ്യത്തെ മകൾ റോസി ജനിച്ചത്. അവളുടെ ജനനത്തിനുശേഷം ഞങ്ങളുടെ സഹവാസി കെയ് കൊറിയയിലുള്ള അമ്മയെ വിളിച്ച് പുതിയ അമ്മമാർക്കുള്ള സൂപ്പിനുള്ള പാചകക്കുറിപ്പ് വാങ്ങി. അവൻ എനിക്കായി ചോറും ചിക്കൻ ചാറും ചേർത്ത് ക്രീം പോലെയുള്ള സൂപ്പ് ഉണ്ടാക്കി. ഗ്രേസ് ഞങ്ങളുടെ മകൾക്ക് ‘ഗ്രേസ് അമ്മായി’ ആയി. റോസിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ധരിക്കാൻ അനു നേപ്പാളിൽ നിന്ന് ഫ്രില്ലുള്ള രാജകീയമായ വസ്ത്രം കൊണ്ടുവന്നു. അവരുടെ എല്ലാ സാംസ്കാരിക പാരമ്പര്യങ്ങളും അവർ ഞങ്ങളെ പഠിപ്പിച്ചു. റോസിക്ക് ചൈനീസ്, കൊറിയൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ കഴിഞ്ഞു.

തിരുവെഴുത്തനുസരിച്ച്, നാം അതിഥികളെ സ്വീകരിക്കുമ്പോൾ, നമുക്ക് അനുഗ്രഹം പ്രതീക്ഷിക്കാം. വേദപുസ്തകത്തിൽ, അതിഥികൾ അവരുടെ ആതിഥേയരെ ദൈവവുമായി ബന്ധപ്പെടുത്തുന്നു. അബ്രഹാം അപരിചിതരെ സ്വാഗതം ചെയ്തപ്പോൾ, ദൈവത്തിൽ നിന്ന് ഒരു സന്ദേശവും വാഗ്ദാനവും ലഭിച്ചു (ഉൽപ്പത്തി 18). പ്രവാചകൻമാരായ ഏലിയാവും എലീശായും ആവശ്യത്തിലായപ്പോൾ അഭയം കണ്ടെത്തിയത് സ്ത്രീകളുടെ വീടുകളിലായിരുന്നു. ആതിഥ്യം സ്വീകരിച്ച പ്രവാചകന്മാരും ആതിഥ്യം നൽകിയ സ്ത്രീകളും തത്ഫലമായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടു. അപരിചിതരെ സ്വാഗതം ചെയ്യുന്നവരാണ് തൻ്റെ യഥാർത്ഥ അനുയായികളെന്ന് യേശു പഠിപ്പിച്ചു (മത്തായി 25). വേഷംമാറിയ മാലാഖമാരായിരിക്കും അപരിചിതരുടെ രൂപത്തിൽ എത്തുന്നതെന്ന് എബ്രായ ലേഖകൻ മുന്നറിയിപ്പ് നൽകി (13:2).

അപരിചിതർക്ക് ആതിഥ്യം നൽകേണ്ടതിൻ്റെ ആവശ്യകത ബൈബിളിലെ കാലഘട്ടത്തിലെന്നപോലെ ഇന്നും സഭയ്ക്ക് ആവശ്യമാണ്. ഇന്നത്തെ നമ്മുടെ ലോകത്ത്, ഏകാന്തതയും, കുടിയൊഴിപ്പിക്കപ്പെടലും യഥാർത്ഥ പ്രശ്‌നങ്ങളാണ്. ആതിഥ്യമര്യാദ കാണിക്കുന്നതിലൂടെ അത് അൽപ്പമെങ്കിലും പരിഹരിക്കാൻ കഴിയും. ശിഥിലമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അമേരിക്കയിൽ, വിവാഹിതരാകുന്ന, വ്യക്തികളുടെ എണ്ണം കുറഞ്ഞുവരുന്നു, പള്ളികളിളിൽ പോകുന്ന യുവാക്കളുടെ എണ്ണം കുറയുന്നു. ഇത് പലരെയും ഒറ്റപ്പെടലിൻ്റെ ദുരവസ്ഥയിലേക്ക് തള്ളിവിടുന്നു. എന്നാൽ അതിലും പ്രധാനമായി, ഇപ്പോൾ അഭയാർത്ഥികളുടെ എണ്ണവും കൂടിവരുന്നു. ഇന്ന് ലോകത്തിലുള്ള 6.5 കോടി ആളുകൾ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ്, അവരിൽ 2.1 കോടി അഭയാർത്ഥികളാണ്. ഈ അഭയാർഥികളിൽ പകുതിയിലേറെയും 18 വയസ്സിന് താഴെയുള്ളവരാണ്. സംഘർഷത്തിൻ്റെയും പീഢനത്തിൻ്റെയും ഫലമായി നമ്മുടെ ലോകത്ത് പ്രതിദിനം 34,000-ത്തോളം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെടുന്നു. ആരാണ് ഈ അഭയാർത്ഥികളെ ക്രിസ്തുവിൻ്റെ സ്നേഹത്താൽ സ്വാഗതം ചെയ്യുക?

ഒരുപക്ഷേ ആതിഥ്യമര്യാദയുടെ ആദ്യപടി ആവശ്യത്തിലിരിക്കുന്ന ആളുകളെ കണ്ടെത്താൻ പഠിക്കുക എന്നതാണ്. നമ്മുടെ നിലവാരത്തിലുള്ള ആളുകളുമായി മാത്രം സൗഹൃദബന്ധം ഉണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ, സൗഹൃദം ആവശ്യമുള്ളവരെ നാം എളുപ്പത്തിൽ അവഗണിക്കുന്നു. കാഴ്ച്ചയിൽ നമ്മെക്കാൾ മോശമായവരോ, വൃത്തി കുറഞ്ഞവരോ ആയ ആളുകളെ കണ്ടെത്താൻ, സ്നേഹവാനായ ദൈവത്തിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്താൻ, പൗലോസിനെപ്പോലെ നമുക്കും “നഗരവാതിലിന് പുറത്ത്” പോകേണ്ടിവരും.

പല വിധത്തിൽ ആതിഥ്യമര്യാദ നൽകാൻ സാധിക്കും. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും നമ്മുടെ പട്ടണങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്യാം; അടുത്തിടെ എത്തിയവരെ അപരിചിതമായ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ സഹായിക്കാം; ന്യായമായ വാടകയ്ക്ക് ഫർണിച്ചറുകളും മറ്റ്‌ ഉപകരണങ്ങളും കണ്ടെത്താൻ അവരെ സഹായിക്കാം; ബസ് സംവിധാനമോ, ഇംഗ്ലീഷ് അക്ഷരമാലയോ പഠിക്കാൻ അവരെ സഹായിക്കാം; ആവശ്യമുള്ള കുട്ടികളെ നമുക്ക് ദത്തെടുക്കാം, അല്ലെങ്കിൽ വളർത്തു കുട്ടികളെ നമ്മുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാം. ഒറ്റപ്പെട്ടവരായി റിട്ടയർമെൻ്റ് ഹോമുകളിൽ കഴിയുന്ന പ്രായമായവരെ ചെന്നുകണ്ട് അവരോട് സൗഹൃദം സ്ഥാപിക്കാം. അവിവാഹിതരായ സുഹൃത്തുക്കളെ നമ്മുടെ കുടുംബത്തിലേക്ക് ക്ഷണിച്ച് സൗഹൃദം പങ്കിടാം. ആതിഥ്യമര്യാദ ആവശ്യമുള്ളവരെ കാണിച്ചുതരാൻ നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരം നൽകും.

ആതിഥ്യമര്യാദയുടെ അപകടം എന്തെന്നാൽ, അതുമൂലം നാം അനുഗ്രഹിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു. നമ്മളെപ്പോലെയല്ലാത്ത ആളുകളുമായി ബന്ധം സ്ഥാപിക്കുമ്പോൾ, നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും, സഹാനുഭൂതി വർദ്ധിക്കുകയും, നമ്മുടെ മുൻധാരണകൾ വെല്ലുവിളിക്കപ്പെടുകയും ചെയ്യും. പത്രോസിനെയും പൗലോസിനെയും മാറ്റിയതുപോലെ നമ്മെയും മാറ്റാൻ ദൈവം ആതിഥ്യമര്യാദ ഉപയോഗിക്കുന്നു. നമ്മെപ്പോലെയുള്ള സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നോ, വംശീയ പൈതൃകത്തിൽ നിന്നോ വരുന്ന ആളുകളുമായി മാത്രമേ നമ്മുടെ ബന്ധം ഉള്ളൂവെങ്കിൽ, ദൈവം ആരാണെന്നും, ജീവിതം എന്താണെന്നും ഉള്ളതിനെക്കുറിച്ച് നമുക്ക് പരിമിതമായ കാഴ്ചപ്പാട് മാത്രമേ ഉണ്ടാകൂ. തീർച്ചയായും, ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം പരിമിതമാണ്, എന്നാൽ നമ്മിൽ നിന്ന് വ്യത്യസ്തരായവരുടെ കണ്ണിലൂടെ ദൈവത്തെ കാണുമ്പോൾ നാം അവനെ കൂടുതലായി മനസ്സിലാക്കുന്നു.

വാസ്‌തവത്തിൽ, സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുമുള്ള ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം നാം ദൈവത്തെ സ്തുതിക്കുന്ന സ്വർഗ്ഗത്തിന്റെ ഒരു മുൻ‌കൂർ അനുഭവം ആതിഥ്യമര്യാദ നൽകുന്നതിലൂടെ നമുക്ക് ലഭിക്കുന്നു (വെളിപാട് 7:9).

ഉപസംഹാരം

ആതിഥ്യമര്യാദ ദൈവത്തിൻ്റെ അനുയായികൾക്ക് അടിസ്ഥാനപയി ആവശ്യമുള്ള ഗുണമാണ്. ഈ ഭൂമിയിൽ നാം അപരിചിതരാണെന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ദൈവരാജ്യത്തിലേക്ക് സ്വാഗതം ചെയ്ത ആതിഥേയനാണ് യേശു. അപരിചിതരെന്ന നിലയിൽ, മറ്റ് അപരിചിതരെ സ്വാഗതം ചെയ്യാൻ അവൻ നമ്മെ വിളിക്കുന്നു, നാമെല്ലാവരും ദൈവത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരാണ്, സ്നേഹത്തിനും പരിചരണത്തിനും യോഗ്യരാണ് എന്ന സത്യത്തിൽ അധിഷ്ഠിതമായ സ്വാഗതമാണ് നാം നൽകേണ്ടത്.

ഭയത്തിന് പകരം വിശ്വസ്തത കാണിക്കുന്നതിനുള്ള ധൈര്യപൂർവ്വമായ നിലപാടാണ് ആതിഥ്യമര്യാദ. ദൈവത്തിൻ്റെ മഹത്തായ സ്‌നേഹം നിമിത്തം, അപരിചിതരെ ഭയപ്പെടുന്നതിനു പകരം അവരെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് ആതിഥ്യമര്യാദ പറയുന്നു. വിനോദസഞ്ചാരം, വിനോദം, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുടെ “വ്യവസായ”വുമായി ആതിഥ്യമര്യാദയ്ക്ക് കാര്യമായ ബന്ധമില്ല. ആതിഥ്യമര്യാദ ഒരു കൊടുക്കൽ-വാങ്ങൽ ആണെങ്കിൽ, അത് ഇപ്രകാരം മാത്രമേ ആകാൻ കഴിയുകയുള്ളൂ: “നിങ്ങൾ ഇപ്പോൾ ആവശ്യത്തിലിരിക്കുന്ന വ്യക്തിയാണെന്ന് ഞാൻ തിരിച്ചറിയുന്നു; ഒരു ദിവസം ഞാനും ആവശ്യത്തിലിരിക്കുന്ന വ്യക്തിയായി മാറും. നമ്മൾ നിലനിൽക്കുന്നത് പരസ്പരം ആശ്രയിച്ചിട്ടാണ്, സ്വതന്ത്രരായിട്ടല്ല.” നമ്മളിൽ പലരും ഇത് ശരിക്കും വിശ്വസിക്കുന്നില്ല നാം നമ്മുടെ സ്വയംഭരണത്തിൽ വിശ്വസിക്കുന്നു. നാം സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതം നയിച്ച വ്യക്തികളാണ്, അതിനാൽ നാം യഥാർത്ഥത്തിൽ എത്രത്തോളം ദുർബലരാണെന്ന് നാം മറന്നുപോയിരിക്കുന്നു. ദൈവത്തിൻ്റെയും മറ്റുള്ളവരുടെയും കാരുണ്യത്തിലാണ് നാം ജീവിക്കുന്നതും ശ്വസിക്കുന്നതും. നമുക്ക് അത് ഓർക്കാൻ കഴിയുമെങ്കിൽ, നമ്മുടെ ഹൃദയം ബലഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി കൂടുതൽ തുറന്നിരിക്കില്ലേ? അന്യരാണെന്ന് ഓർക്കാൻ കഴിയുമെങ്കിൽ, നാം അപരിചിതരെ സ്വാഗതം ചെയ്യും. എന്നാൽ ഈ ലോകത്തിൽ നാം തന്നെയാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നതെന്ന് വിശ്വസിക്കാൻ തക്കവണ്ണം നാം ഈ ലോകത്തോട് ഇഴുകിച്ചേർന്നിരിക്കുന്നു. “നമ്മുടെ കാര്യം നാം തന്നെ നോക്കുന്നു; മറ്റുള്ളവർ അവരവരുടെ കാര്യം നോക്കിക്കൊള്ളും” എന്ന് നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നമുക്കുള്ളതെല്ലാം ദൈവം നമുക്ക് കടം തന്നതാണെന്ന തിരിച്ചറിവാണ് ആതിഥ്യമര്യാദ. യിസ്രായേല്യർക്ക് ദൈവം നൽകിയ ദേശം തന്റേതാണെന്നും അവർ അതിൽ അന്യരും പരദേശികളും ആയി വസിക്കണമെന്നും ദൈവം അവരോട് പറയുന്നതായി ലേവ്യപുസ്തകത്തിൽ നാം കാണുന്നു. വിളിക്കപ്പെട്ടവർക്കുള്ള ലേഖനത്തിൽ നമ്മെ “പ്രവാസികളും പരദേശികളും” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പത്രോസ് ഈ സത്യം ആവർത്തിക്കുന്നു. ആതിഥ്യമര്യാദയാണ് ക്രിസ്തീയ വ്യക്തിത്വത്തിന്റെ കാതൽ; അത് ഹൃദയവിശാലതയാണ്, തുറന്ന വീടാണ്. ഒരു അപരിചിതൻ മറ്റൊരു അപരിചിതനെ സ്വാഗതം ചെയ്യുന്ന ഒരിടത്തേക്ക്, ഓരോ വ്യക്തിക്കും ദൈവം അവനെ സൃഷ്ടിച്ചവിധത്തിൽ, തഴച്ചുവളരാൻ കഴിയുന്ന, നിലനിൽക്കുന്ന ഒരു വീടിനും, കുലുങ്ങാത്ത ഒരു രാജ്യത്തിനും അടുത്തേക്ക് വരാൻ കഴിയുന്നു.

അനുബന്ധം
ആതിഥ്യമര്യാദ പ്രാവർത്തികമാക്കുന്നതിനുള്ള ആശയങ്ങൾ

പള്ളിയിൽ നിന്ന് ഒരു സുഹൃത്തിനെയോ കുടുംബത്തെയോ അത്താഴത്തിന് ക്ഷണിക്കുക. ലളിതമായി ആരംഭിക്കുക. ഭക്ഷണം ഓർഡർ ചെയ്യുക! “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും” (ഗലാത്യർ 6:10) നന്മ ചെയ്യണമെന്ന് ഗലാത്യ ലേഖനത്തിൽ പൗലോസ് എഴുതുന്നു. അപരിചിതരെ സ്വാഗതം ചെയ്യുന്നതിന് ധൈര്യമില്ലെങ്കിൽ, പള്ളിയിൽ നിങ്ങൾക്ക് അറിയാവുന്ന ആളുകളുമായി ആരംഭിക്കുക.

നിങ്ങളുടെ പ്രദേശത്തെ അഭയാർത്ഥി കുടുംബങ്ങളെ സഹായിക്കാൻ സന്നദ്ധരാവുക. നിങ്ങളുടെ പ്രദേശത്തുള്ള അഭയാർത്ഥി പുനരധിവാസ ഏജൻസിയെ കണ്ടെത്തി നിങ്ങൾക്ക് എങ്ങനെ അവിടെ സന്നദ്ധസേവനം നടത്താമെന്ന് ചോദിക്കുക. അല്ലെങ്കിൽ വേൾഡ് റിലീഫ്, കാത്തലിക് ചാരിറ്റീസ്, അല്ലെങ്കിൽ ലൂഥറൻ ഫാമിലി സർവീസസ് പോലുള്ള ഒരു ഗ്രൂപ്പുമായി ബന്ധപ്പെടുക.

ഒരു പ്രദേശത്തെ റിട്ടയർ ചെയ്ത ആളുകൾ താമസിക്കുന്ന കമ്മ്യൂണിറ്റി സന്ദർശിക്കുക. ആ പ്രദേശത്ത് കുടുംബമോ സുഹൃത്തുക്കളോ ഇല്ലാത്ത താമസക്കാർ അവിടെ ഉണ്ടോ എന്ന് ജീവനക്കാരോട് ചോദിക്കുക. അവരുടെ സുഹൃത്താകുക.

ഒരു മതേതര കൂട്ടായ്മ കണ്ടെത്തുക. നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും ക്രിസ്ത്യാനികളാണെങ്കിൽ, വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകളെ കാണാനും അവരുമായി ഇടപഴകാനും കഴിയുന്ന ഒരു മതേതര കൂട്ടായ്മ കണ്ടെത്തുക. നിങ്ങളിൽ നിന്ന് വ്യത്യസ്തരായ സുഹൃത്തുക്കളെ ഉണ്ടാക്കുക, അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക.

ഒരു Airbnb തുടങ്ങുക. നിങ്ങളുടെ വീട്ടിൽ ഒരു മുറി അധികം ഉണ്ടോ? Airbnb-യിൽ ഇത് വിലകുറഞ്ഞ രീതിയിൽ ലിസ്റ്റ് ചെയ്യുക. യാത്രക്കാർ ഒന്നോ രണ്ടോ രാത്രി നിങ്ങളോടൊപ്പം താമസിക്കുമ്പോൾ, അവരെ ഹൃദ്യമായും ഉദാരമായും സ്വാഗതം ചെയ്യുക. Airbnb അതിഥികൾ തങ്ങളുടെ കൂടെ താമസിക്കുമ്പോൾ ബൈബിൾ പഠനത്തിൽ പങ്കെടുത്തതായി ചിലർ പറഞ്ഞിട്ടുണ്ട്.

നിങ്ങളുടെ ഉപയോഗിക്കാത്ത ബെഡ്റൂം നൽകുക. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാത്ത ഒരു മുറിയുണ്ടെങ്കിൽ, അത് ആവശ്യമുള്ള ആരെയെങ്കിലും അന്വേഷിക്കുക—ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്ന ഒരു പ്രാദേശിക കോളേജ് വിദ്യാർത്ഥി, ഒരു സെമസ്റ്ററിലോ ഒരു വർഷത്തേക്കോ അമേരിക്കയിലേക്ക് വരുന്ന ഒരു ഹൈസ്കൂൾ എക്‌സ്‌ചേഞ്ച് വിദ്യാർത്ഥി, അല്ലെങ്കിൽ, ഒരു സീസണിൽ നിങ്ങളുടെ കുടുംബ ജീവിതത്തിലേക്ക് അടുക്കാൻ ഇഷ്ടപ്പെടുന്ന വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു വ്യക്തി.

banner image