രണ്ടാമത്തെ ഗർഭകാലത്ത് സൂസന്ന ചോങ്ങിന് ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടായപ്പോൾ, ജനിതക പരിശോധനയ്ക്ക് വിധേയയാക്കാൻ ഡോക്ടർമാർ അവളെ പ്രേരിപ്പിച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ഒന്നിലധികം വൈകല്യങ്ങളുള്ളതായി കണ്ടെത്തിയതിനാൽ പിന്നീട് നടക്കാനോ സംസാരിക്കാനോ കഴിയാത്ത തന്റെ ആദ്യജാതനെപ്പോലെ അവളുടെ രണ്ടാമത്തെ കുട്ടിയും ആയിരിക്കുമെന്ന് അവർ ആശങ്കാകുലരായിരുന്നു.
എന്നിരുന്നാലും, ഈ മെഡിക്കൽ സ്ക്രീനിംഗുകൾ കൂടാതെ ഗർഭാവസ്ഥയിൽ ഉറച്ചുനിൽക്കാൻ സൂസന്ന തീരുമാനിച്ചു.
“എന്റെ ആദ്യജാതന്റെ കാര്യത്തിൽ ചെയ്തതുപോലെ ഞാൻഅങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് വീണ്ടും അതിലൂടെ കടന്നുപോകാൻ കഴിയും.”
അവരുടെ ഇളയ മകനായ കുവാൻ യി ഇപ്പോൾ 11 വയസ്സുള്ള ആരോഗ്യവാനും ചുറുചുറുക്കും ഉള്ള കുട്ടിയാണ്.
ക്വാലാലംപൂരിൽ നിന്ന് YMI-യോട് സംസാരിച്ച സൂസന്ന ഈ അനുഭവം ഓർമ്മിക്കുമ്പോൾ ചിരിച്ചു, “എന്തുകൊണ്ടാണ് എനിക്ക് ഇത്രയും ധൈര്യം ഉണ്ടായതെന്ന് എനിക്ക് അറിയില്ല, പക്ഷേ കർത്താവ് എന്റെ ഹൃദയത്തിൽ ഈ ധൈര്യത്തിന്റെ ആവേശം തന്നു.” ഇപ്പോൾ 19 വയസ്സുള്ള തന്റെ ആദ്യ മകൻ കുവാൻ യു ജനിച്ചതിനുശേഷം അവൾ ജീവിതത്തിൽ ഒരുപാടു മുന്നേറിയിരിക്കുന്നു.
അക്കാലത്ത്, സൂസന്നയും ഭർത്താവും വിവാഹിതരായി ആറ് വർഷമായിരുന്നു, ഒരു കുഞ്ഞിനായി അവർ കൊതിച്ചു. ഒരു കുട്ടിക്ക് വേണ്ടി അവൾ കർത്താവിനോട് അപേക്ഷിക്കാൻ സുമനസ്സുകളായ സുഹൃത്തുക്കൾ അവളെ ഉപദേശിച്ചു, എന്നാൽ ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ അവൾക്ക് ഒരു കുഞ്ഞിനെ നൽകുമെന്ന് വിശ്വസിച്ച് അവൾ ആ ധാരണ നിരസിച്ചു.
എന്നാൽ ഒരു ദിവസം, ട്രെയിനിൽ ജോലിക്ക് പോകുമ്പോൾ, തന്റെ കുട്ടിയെ കർത്താവിന് സമർപ്പിക്കാൻ തയ്യാറാണോ എന്ന് പരിശുദ്ധാത്മാവ് ഇടപെടുന്നതായി അവൾ മനസ്സിലാക്കി. ഈ സംഭവം തന്റെ പങ്കാളിയുമായി അവൾ പങ്കുവച്ചു, അതിനുശേഷം, ആ ദമ്പതികൾ പ്രാർത്ഥനാപൂർവ്വം മുൻപോട്ടുപോയി.
അഞ്ച് ദിവസത്തിന് ശേഷം, താൻ ഗർഭിണിയാണെന്ന് സൂസന്ന കണ്ടെത്തി.
അവരുടെ മകനുവേണ്ടി ദൈവം എന്താണ് കരുതി വച്ചിരിക്കുന്നത് എന്നറിയാൻ ആ ദമ്പതികൾ വളരെ ആകാംഷാഭരിതരായിരുന്നു. അവരുടെ മകനെ ഒരുപക്ഷേ ഒരു മിഷനറിയായി ദൈവം വിളിക്കുമെന്ന് അവർ കരുതി. ഇത് മനസ്സിൽ കണ്ടുകൊണ്ടു, സൂസന്ന ദൈവത്തിനു വേണ്ടി തനിക്കു ചെയ്യാൻ കഴിയുന്ന പരമാവധി ചെയ്യാൻ ആഗ്രഹിച്ചു. അക്കാലത്ത് അവൾ കിനോകുനിയ എന്ന പുസ്തകശാലയിൽ ജോലി ചെയ്യുകയായിരുന്നു, അതിനാൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും അവൾ ധാരാളം പുസ്തകങ്ങൾ വാങ്ങി.
ഒൻപത് മാസത്തിനുശേഷം, അവൾ കുവാൻ യുവിനു ജന്മം നൽകി. എന്നിരുന്നാലും, ഏകദേശം രണ്ട് മാസത്തിനുള്ളിൽ കുഞ്ഞിന്റെ , ആസിഡ് റിഫ്ലക്സ് മുകളിലേക്ക് കുതിച്ചുയരാൻ തുടങ്ങി, അതും 24 മണിക്കൂറിനുള്ളിൽ 88 തവണ. തുടർന്നുള്ള മാസങ്ങളിൽ, ആ പ്രായത്തിലെ നാഴികക്കല്ലുകൾ ഒന്നും തന്നെ തന്റെ മകൻ ചെയ്യുന്നില്ല എന്ന് അവൾ മനസ്സിലാക്കി. അതായത് അവരുടെ വിളികളോടു പ്രതികരിക്കുന്നില്ല, ശരീര ഭാരം കൂടുന്നില്ല തുടങ്ങിയവ. അഞ്ചാം മാസത്തോടെ, ഒരു സ്പെഷ്യലിസ്റ്റ് ഒടുവിൽ കുവാൻ യുവിന് മസ്തിഷ്ക ക്ഷതം ഉറപ്പിച്ചു. സാധാരണ കുട്ടികളെപ്പോലെ യുവിന് സംസാരിക്കാനും നടക്കാനും കഴിയില്ലെന്ന് സൂസന്നയോടും ഭർത്താവിനോടും അദ്ദേഹം പറഞ്ഞു. ക്വാനിന് 17 വയസ്സുള്ളപ്പോൾ കാർഡിയോഫാസിയോക്കുട്ടേനിയസ് (സിഎഫ്സി) സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി.
“ആ വാർത്ത കേട്ടപ്പോൾ എന്റെ ലോകം തകർന്നു പോയി. എന്റെ എല്ലാം നഷ്ടപെട്ടതുപോലെ .”
വേദനാജനകമായ ഓർമ്മകൾ വിവരിക്കുമ്പോൾ കരഞ്ഞുകൊണ്ട് സൂസന്ന പറഞ്ഞു. കുവാൻ യുവിന്റെ പരിപാലനത്തിനായി അവൾ ജോലി ഉപേക്ഷിച്ചു, മാത്രമല്ല സ്വയം ഒറ്റപ്പെടുത്താനും തുടങ്ങി. അവൾ നിരന്തരം കരയുമായിരുന്നു, തന്റെ കണ്ണുനീർ തന്റെ ഭർത്താവിൽ നിന്ന് പോലും മറച്ചുവയ്ക്കാൻ അവൾക്കു നന്നേ കഷ്ടപ്പെടേണ്ടി വന്നു.
കുറച്ചു മാസങ്ങൾ വരെ ഇത് തുടർന്നു, അതായതു തന്റെ സഹോദരന്റെ ഒരു ഫോൺ കാൾ അവളുടെ ജീവിതത്തെ മാറ്റുന്നതുവരെ.
സ്വയം നഷ്ട്ടപെട്ട അവളുടെ അവസ്ഥയിൽ മനംനൊന്ത അവളുടെ സഹോദരൻ, കുവാനിനു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ അവളുടെ നിരന്തര പരിചരണം ഏറെ ആവശ്യമാണെന്ന് അവളെ ബോധ്യപ്പെടുത്തി. ഇപ്പോൾ 10 മാസം പ്രായമുള്ള, കുവാൻ യു 4 കിലോഗ്രാം ഭാരമേയുള്ളു, രാത്രിയിൽ 45 മിനിറ്റ് മാത്രം ഉറങ്ങുന്ന കുവാനിനെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഏറെ അലോസരപ്പെടുത്തിയിരുന്നു.
കുവാനെ പരിചരിക്കാൻ ആവശ്യമായുള്ളതെല്ലാം ചെയ്യാനും കൗൺസിലിങിനൊക്കെ പോയി സ്വയം ധൈര്യപ്പെടാനും സാഹചര്യത്തെ അഭിമുഖീകരിക്കാനും സൂസന്ന ആ ഘട്ടത്തിൽ തീരുമാനിച്ചു. എല്ലാ ദിവസവും രാവിലെ, കുവാനെ നടക്കാൻ കൊണ്ടുപോകുമ്പോൾ, അവൾ തന്റെ ബുദ്ധിമുട്ടുകൾ കർത്താവിനോട് പറയും, കർത്താവ് അവളെ ആശ്വസിപ്പിക്കുകയും തന്റെ ശക്തി കാണിക്കുകയും ചെയ്തു, അങ്ങനെ ക്രമേണ അവൾ ഇരുട്ടിൽ നിന്ന് പുറത്തു വന്നു.
“ദൈവകൃപ കൊണ്ടാണ് ഞാൻ വിഷാദത്തിലേക്ക് വഴുതി വീഴാതിരുന്നത്,” സൂസന്ന പറഞ്ഞു. “ഞാൻ കൂരിരുൾ താഴ്വരയിലായിരുന്നു, പക്ഷേ അവൻ എന്നെ പടിപടിയായി പുറത്തേക്ക് കൊണ്ടുവന്നു.”
2012 മാർച്ചിൽ ഭിന്നശേഷിക്കാരുടെ ഒരു പ്രോഗ്രാമിന് തായ്വാനിലേക്ക് പോയതാണ് സുസന്നയ്ക്ക് വഴിത്തിരിവായത്. തായ്വാനിൽ ഇങ്ങനെയുള്ള കുട്ടികൾ എത്രത്തോളം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതും പ്രത്യേക ആവശ്യങ്ങളുള്ള ആൾക്കാരെ കുറിച്ച് ആ സമൂഹത്തിനുള്ളിലെ ഉയർന്ന അവബോധവും അവളെ ചിന്തിപ്പിച്ചു. മലേഷ്യയിൽ തിരിച്ചെത്തി അഞ്ച് മാസത്തിന് ശേഷം, തന്റെ പ്രദേശത്തെ ഇടവക പാസ്റ്ററുടെ ക്ഷണപ്രകാരം സൂസന്ന ഭിന്നശേഷിക്കാരുടെ ഒരു ഗ്രൂപ്പ് ആരംഭിച്ചു. ആദ്യം ഇത് ഒരു ചെറിയ ഒത്തുചേരലായിട്ടാണ് ആരംഭിച്ചത്, എന്നാൽ ഇടവകയുടെ സ്ഥലം ഉപയോഗപ്പെടുത്തുകയും സന്നദ്ധപ്രവർത്തകരെ നിയമിക്കാൻ സഹായിക്കുകയും ചെയ്തുകൊണ്ട് സഭ അവളെ പിന്തുണച്ചു. ക്രിസ്ത്യാനികളല്ലാത്തവർ ഉൾപ്പെടെ എല്ലാവർക്കുമായി അവർ ഗ്രൂപ്പ് പ്രവർത്തിപ്പിച്ചു.
തായ്വാനിൽ വച്ച് നടന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ ക്യാമ്പ് അനുകരിച്ചുകൊണ്ട്, വ്യത്യസ്ത വൈകല്യമുള്ള കുട്ടികളെ പരിപാലിക്കുന്നതിനായി വാർഷിക ക്യാമ്പുകൾ സംഘടിപ്പിക്കാൻ സൂസന്ന ഇതിൽ തല്പരരായ വിദഗ്ധരുടെയും മാതാപിതാക്കളുടെയും സഹായം തേടി. ഒരേ സമയം 40 കുടുംബങ്ങൾക്ക് ഒന്നുചേരുവാനും തങ്ങളുടെ കുട്ടികളെ എങ്ങനെ നന്നായി പരിപാലിക്കാമെന്ന് വിദഗ്ധരിൽ നിന്നും മറ്റ് കുടുംബങ്ങളിൽ നിന്നും പഠിക്കാനും ഇതുമൂലം സാധിക്കും.
തന്റെ ഇടപെടലിലൂടെ, ഈ ക്യാമ്പുകൾ പലപ്പോഴും കുടുംബങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് സൂസന്ന കണ്ടു, അവരിൽ പലരും പറയാത്ത വേദനകളും മുറിവുകളും സ്വയം വഹിച്ചു, കാരണം ആർക്കും അവ മനസ്സിലാക്കാൻ കഴിയില്ലെന്ന് അവർക്ക് തോന്നി. തങ്ങളുടെ അവസ്ഥയോർത്തു പലരും ലജ്ജിക്കുകയും, ഇത് പലപ്പോഴും പുറം ലോകത്തിൽ നിന്ന് പിന്മാറാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
“തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഈ മാതാപിതാക്കൾ മനസ്സിലാക്കാൻ തുടങ്ങി. അവർ തങ്ങളുടെ കുട്ടിയെ വീക്ഷിക്കുന്ന രീതിയും മാറ്റി, അവരെ ശപിക്കപ്പെട്ടവരല്ല, മറിച്ച് അനുഗ്രഹിക്കപ്പെട്ടവരായി കാണുകയും തങ്ങളുടെ കുട്ടിയെ പഠിപ്പിക്കാൻ ദൈവസ്നേഹം എങ്ങനെ ഉപയോഗിക്കാമെന്ന് കാണാൻ അവരെ സഹായിക്കുകയും ചെയ്തു.”
ക്യാമ്പ് അതിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്ത നൂറിൽ പരം സന്നദ്ധപ്രവർത്തകർ മലേഷ്യയിലുടനീളം പ്രത്യേക പരിഗണന അർഹിക്കുന്ന ഉള്ളവരെ കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരുന്നത് എങ്ങനെയെന്ന് കാണുന്നതിൽ സൂസന്ന സന്തോഷിക്കുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിലേക്കുള്ള ശുശ്രൂഷയിലൂടെ സൂസന്നയുടെ ജീവിതത്തിൽ കർത്താവ് പരിവർത്തനാത്മകമായ പ്രവർത്തനങ്ങൾ നടത്തി. കുവാൻ യുവിനെ നിരുപാധികമായി സ്നേഹിക്കാൻ അവൾ പഠിച്ചപ്പോൾ, തന്റെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ദൈവം അവളെ പഠിപ്പിച്ചതെങ്ങനെയെന്ന് ധൈര്യത്തോടെ പങ്കുവെക്കാൻ അവൾ തുടങ്ങി.
“മാളിൽ ആളുകൾ എന്റെ മകനെ തുറിച്ചുനോക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു, പക്ഷേ 10 വർഷമായി, അത് എന്നെ അലട്ടുന്നില്ല. അവന്റെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു, അവനെ പുറത്തുകൊണ്ടുവരാൻ ഒരു മടിയുമില്ല, ”സൂസന്ന പറഞ്ഞു. “ഇത് കുവാൻ യുവിനും എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ പ്രത്യേക പദ്ധതിയാണെന്ന് ഞാൻ മനസ്സിലാക്കി.”
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കളോട് തളരരുതെന്നും അവരുടെ കുട്ടികൾക്ക് പിന്തുണ തേടുന്നതിൽ ധീരമായ ആദ്യ ചുവടുവെപ്പ് നടത്തണമെന്നും സൂസന്ന അഭ്യർത്ഥിക്കുന്നു. വ്യത്യസ്ത കഴിവുകളും ശക്തികളും ഉണ്ടെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ മറ്റെല്ലാ കുട്ടികളിൽ നിന്നും വ്യത്യസ്തരല്ലെന്ന് അവരെ കാണിക്കാൻ അവൾ ആഗ്രഹിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ദൈവവുമായി ബന്ധമുണ്ടെന്ന ചിന്തയിൽ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു.
“ദൈവത്തിന്റെ ആത്മാവ് അവരുടെ ആത്മാവിനോട് സംസാരിക്കുമ്പോൾ, നമ്മൾ അറിയാത്തതോ കാണാത്തതോ ആയ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കുന്നു,”
സൂസന്ന പറഞ്ഞു, മുറിയിൽ പ്രകാശം പരത്തുകയും ഏത് ഇരുണ്ട അന്തരീക്ഷവും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഹൃദ്യമായ ചിരിയാണ് ദൈവം കുവാനിനു നൽകിയിരിക്കുന്നതെന്ന് സൂസന്ന കൂട്ടിച്ചേർത്തു.
സൂസന്ന ദ്യഢീകരിക്കുന്നതുപോലെ, ആത്യന്തികമായി, കുട്ടികൾ ദൈവത്തിന്റെ ദാനമാണ്, അവർ അവനുള്ളവരാണ്. കഴിഞ്ഞ വർഷം, കുവാൻ യു രണ്ട് മാസത്തോളം വാർഡിൽ കിടന്നു, അപസ്മാരം കാരണം അത്യാസന്ന നിലയിലായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അവൾ സ്വയം ഓർമ്മിപ്പിച്ചു, കുവാൻ ദൈവത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക സമ്മാനമാണ്. അതായതു അവൾ തന്റെ മകനെ കർത്താവിന്റെ കൈകളിലേക്ക് പൂർണ്ണമായും കൊടുത്തിരിക്കുന്നു എന്നതാണ്.
19 വയസ്സ് വരെ ജീവിച്ച് എല്ലാ പ്രതീക്ഷകളെയും മറികടന്ന് കുവാൻ യുവിന്റെ സമയം എപ്പോൾ അവസാനിക്കുമെന്ന് തനിക്കറിയില്ലെന്ന് സൂസന്ന പറഞ്ഞു. എന്നിരുന്നാലും, കർത്താവിന്റെ സാക്ഷിയായി എല്ലാ ദിവസവും ജീവിച്ചിരുന്നതുപോലെ, കുവാൻ യുവിന്റെ ജീവിതത്തിന്റെ 19 വർഷം നന്നായി ചെലവഴിച്ചുവെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. കുവാൻ യുവിന്റെ ഭാവിയെക്കുറിച്ചും അവൾ അവനെക്കാൾ നേരത്തെ ഈ ലോകത്ത് നിന്ന് പോയാൽ അവന് എന്ത് സംഭവിക്കുമെന്നും അവൾ ആകുലപ്പെടുന്നുണ്ടെങ്കിലും, ഈ ആശങ്ക കർത്താവിന്റെ അടുക്കൽ കൊണ്ടുവരാൻ അവൾ തീരുമാനിച്ചു.
കർത്താവ് അവളോട് ചോദിച്ചു: “എന്നെ കാണുമ്പോൾ നീ എന്താണ് കാണുന്നത്?” കുറച്ചു നേരം ആലോചിച്ചതിനു ശേഷം സൂസന്നയ മറുപടി പറഞ്ഞു, താൻ കാണുന്നത്;
“വിശ്വാസം, സ്നേഹം & പ്രത്യാശ”
“അപ്പോൾ ദൈവം എന്നോട് പറഞ്ഞു, ഇതാണ് കുവാൻ യുവിന്റെ ഭാവി, വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞതാണ് . . . ഇതാണ് എന്റെ ദൈവം എനിക്ക് നൽകിയ ഉറപ്പ്, അവന്റെ ഭാവിയെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ല.”