ആമുഖം
2018 ജൂൺ അവസാനത്തിൽ, ഒരു പ്രാദേശിക ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കൗമാരക്കാർ കുന്നിൻചെരുവിലേക്ക് ബൈക്കിൽ യാത്ര പുറപ്പെട്ടു. ഫുട്ബോൾ പരിശീലനത്തിന് ശേഷം കാടുകളും ഗുഹകളും പര്യവേക്ഷണം ചെയ്യുന്നത് അവരുടെ ഇഷ്ടവിനോദമാണ്. അവിടെ, ഒരു ഗുഹയിൽ അവർ വളരെ സമയം ചെലവഴിക്കും. അഞ്ച് മൈൽ (എട്ട് കിലോമീറ്റർ) വരെ ചിലപ്പോൾ അവർ അതിലേക്ക് കടക്കും. പുതിയ ടീമംഗങ്ങളുടെ പേരുകൾ ഗുഹാഭിത്തിയിൽ വരച്ച് പലപ്പോഴും അവർ അവിടെ പരിചയപ്പെടുത്തൽ ചടങ്ങ് നടത്തി.
ആ ഗുഹാസംവിധാനത്തിൽ അപകടങ്ങൾ പതിയിരുന്നു: ആളുകൾ അവിടെ വഴിതെറ്റുകയും മരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് മഴക്കാലത്ത്…