വിശ്രമിക്കുവാൻ അനുമതി
ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, "എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!"
നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് "അനുമതി" ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.
ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.
ആത്മീയ നവീകരണം
ചൈനീസ് വൈദ്യശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി പേൾ പൗഡർ എക്സ്ഫോളിയേഷൻ പരിശീലിക്കുന്നു, ചർമത്തിന്റെ മുകളിൽ ഉള്ള മൃതകോശങ്ങളെ സ്ക്രബ് ചെയ്യാൻ അവർ പൊടിച്ച മുത്തുകൾ ഉപയോഗിക്കുന്നു. റൊമാനിയയിൽ ചർമത്തെ യുവത്വവും തിളക്കവുമുള്ളതാക്കുവാൻ ഉദ്ദേശിച്ചുള്ള പുനരുജ്ജീവന ചികിത്സയ്ക്കു ഉപയോഗിക്കുന്ന ചെളി, വളരെ ആവശ്യകാരുള്ള ഒരു എക്സ്ഫോളിയന്റായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ, ഏറ്റവും മങ്ങിയ ചർമത്തെ പോലും പുതുക്കുമെന്ന് അവർ വിശ്വസിക്കുന്ന ശരീര സംരക്ഷണ രീതികൾ ഉപയോഗിക്കുന്നു.
എന്നിരുന്നാലും, നമ്മുടെ ഭൗതികശരീരം നിലനിർത്താൻ നാം വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ താൽക്കാലിക സംതൃപ്തി മാത്രമേ നൽകൂ. നാം ആത്മീയമായി ആരോഗ്യവാൻമാരായും ശക്തരായും നിലനിൽക്കുക എന്നതാണ് പ്രധാനം. യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, അവനിലൂടെ ആത്മീയ നവീകരണമെന്ന ദാനം നമുക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി, "ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു" (2 കൊരി. 4:16). ഭയം, മുറിവുകൾ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളിൽ മുറുകെ പിടിക്കുമ്പോൾ നാം ദിനംപ്രതി നേരിടുന്ന വെല്ലുവിളികൾ നമ്മെ ഭാരപ്പെടുത്തും. നാം "കാണുന്നതിനെ അല്ല, കാണാത്തതിനെ" (വാ.18) നോക്കുന്നവരെങ്കിൽ നമ്മിൽ ആത്മീയ നവീകരണം ഉണ്ടാവും. നമ്മുടെ ദൈനംദിന ആകുലതകൾ ദൈവത്തിനു കൈമാറി, പരിശുദ്ധാത്മാവിന്റെ ഫലം - സ്നേഹം, സന്തോഷം, സമാധാനം എന്നിവ ഉൾപ്പെടെ - നമ്മുടെ ജീവിതത്തിൽ പുതുതായി ഉയർന്നുവരാൻ പ്രാർഥിച്ചു കൊണ്ട് ഇത് ചെയ്യുക (ഗലാ. 5:22-23). നാം നമ്മുടെ കഷ്ടതകൾ ദൈവത്തിനു വിട്ടുകൊടുക്കുകയും അവിടുത്തെ ആത്മാവിനെ ഓരോ ദിവസവും നമ്മിലൂടെ പ്രസരിക്കുവാൻ അനുവദിക്കുകയും ചെയ്യുമ്പോൾ അവിടുന്നു നമ്മുടെ ആത്മാക്കളെ പുനഃസ്ഥാപിക്കുന്നു.

സംതൃപ്തരായിരിക്കുക
ഒരു സൈക്യാട്രിസ്റ്റിന്റെ ഉപദേശക കോളത്തിൽ, ബ്രെൻഡ എന്ന വായനക്കാരി അവളുടെ അഭിലാഷങ്ങൾ അവളെ അതൃപ്തിയിലാക്കിയെന്ന് വിലപിച്ചു. അദ്ദേഹം അവളോട് പ്രതികരിച്ച രീതി മൂർച്ചയുള്ളതായിരുന്നു. മനുഷ്യർ സന്തുഷ്ടരായിരിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ല, "അതിജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും മാത്രം" അദ്ദേഹം പറഞ്ഞു. സംതൃപ്തി എന്ന "നമ്മെ കളിപ്പിക്കുന്നതും പിടികിട്ടാത്തതുമായ ചിത്രശലഭത്തെ" പിന്തുടരാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു, "എല്ലായ്പ്പോഴും അതിനെ പിടിച്ചെടുക്കാൻ സാധ്യമല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
മനോരോഗവിദഗ്ദന്റെ നിശിതമായ വാക്കുകൾ വായിച്ച് ബ്രെൻഡയ്ക്ക് എങ്ങനെ തോന്നിയെന്നും പകരം സങ്കീർത്തനം 131 വായിച്ചപ്പോൾ അവൾക്ക് എത്ര വ്യത്യസ്തമായി തോന്നിയിരിക്കാമെന്നും ഞാൻ ചിന്തിച്ചു. അതിൽ, സംതൃപ്തി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഒരു മാർഗനിർദ്ദേശകമായ പ്രതിഫലനം ദാവീദ് നൽകുന്നു. അവൻ തന്റെ രാജകീയ അഭിലാഷങ്ങൾ മാറ്റിവച്ചു താഴ്മയുടെ ഭാവത്തിൽ ആരംഭിക്കുന്നു, ജീവിതത്തിന്റെ വലിയ ചോദ്യങ്ങളുമായി മല്ലിടുന്നത് പ്രധാനമാണെങ്കിലും, അവൻ അവയും മാറ്റി വയ്ക്കുന്നു (വാ.1). തുടർന്ന് അവൻ ദൈവ മുമ്പാകെ തന്റെ ഹൃദയത്തെ ശാന്തമാക്കുന്നു (വാ.2), ഭാവിയെ അവിടുത്തെ കൈകളിൽ ഏൽപിക്കുന്നു (വാ.3). ഫലം എത്ര മനോഹരമാണ്: "തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു," (വാ.2) അവൻ പറയുന്നു.
നമ്മുടേതുപോലുള്ള തകർന്ന ലോകത്ത്, സംതൃപ്തി ചില സമയങ്ങളിൽ വഴുതിപോകുന്നതായി അനുഭവപ്പെടും. ഫിലിപ്പിയർ 4:11-13 ൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, സംതൃപ്തി പഠിക്കേണ്ട ഒന്നാണ് എന്ന്. എന്നാൽ നാം "അതിജീവിക്കാനും പുനരുൽപാദിപ്പിക്കാനും" മാത്രമായി രൂപകൽപന ചെയ്യപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, സംതൃപ്തി തീർച്ചയായും ഒരു പിടികിട്ടാത്ത ശലഭമായിരിക്കും. ദാവീദ് നമുക്ക് മറ്റൊരു വഴി കാണിച്ചു തരുന്നു: ദൈവസന്നിധിയിൽ നിശബ്ദമായി വിശ്രമിക്കുന്നതിലൂടെ സംതൃപ്തി നേടുക.
ശൗലേ, സഹോദരാ
"കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ." വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.
എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ''ബെസ്റ്റ്മാൻ" സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.
ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ''ശൗലേ, സഹോദരാ" (അപ്പൊ. പ്രവൃത്തി. 9:17).
ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: "ആ മനുഷ്യൻ... നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു" (വാ.13).
എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!
പാപത്തെ പറിച്ചു കളയുക
ഞങ്ങളുടെ പൂമുഖത്തിനടുത്തുള്ള ഗാർഡൻ ഹോസിന് സമീപം ഒരു ചെറിയ പുല്ല് മുളയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. നിരുപദ്രവകരമെന്നു തോന്നിപ്പിച്ച ആ കാഴ്ച്ച ഞാൻ അവഗണിച്ചു. ഒരു ചെറിയ കള നമ്മുടെ പുൽത്തകിടിയെ എങ്ങനെ ഉപദ്രവിക്കും? എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ, ആ ശല്യം ഒരു ചെറിയ കുറ്റിച്ചെടിയുടെ വലുപ്പത്തിൽ വളരുകയും ഞങ്ങളുടെ മുറ്റം ഏറ്റെടുക്കുവാൻ തുടങ്ങുകയും ചെയ്തു. അതിന്റെ നീളമേറിയ തണ്ടുകൾ ഞങ്ങളുടെ നടപ്പാതയുടെ ഒരു ഭാഗത്തേക്ക് വളഞ്ഞ് മറ്റു പ്രദേശങ്ങളിൽ മുളച്ചു പൊങ്ങി. അത് എത്ര വിനാശകരിയാകാമെന്ന് മനസ്സിലാക്കിയപ്പോൾ, ആ കാട്ടുകളകളെ വേരോടെ പിഴുതെറിയാനും കളനാശിനി ഉപയോഗിച്ച് ഞങ്ങളുടെ മുറ്റത്തെ സംരക്ഷിക്കാനും എന്നെ സഹായിക്കാൻ ഞാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു.
നാം അതിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ, പാപം അനാവശ്യമായ അമിതവളർച്ച പോലെ നമ്മുടെ ജീവിതത്തെ ആക്രമിക്കുകയും നമ്മുടെ സ്വകാര്യ ഇടം അന്ധകാരമാക്കുകയും ചെയ്യും. പാപരഹിതനായ ദൈവത്തിൽ അന്ധകാരം ഒട്ടുമില്ല. അവിടുത്തെ മക്കൾ എന്ന നിലയിൽ പാപങ്ങളെ മുഖാമുഖം നേരിടാൻ നാം സജ്ജരും കൽപന ലഭിച്ചവരുമാണ്. അതിനാൽ "അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ" (1 യോഹ. 1:7) നമുക്കു വെളിച്ചത്തിൽ നടക്കുവാൻ സാധിക്കും. ഏറ്റുപറച്ചിലിലൂടെയും പശ്ചാത്താപത്തിലൂടെയും നാം പാപമോചനവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുന്നു (വാ.8-10) കാരണം നമുക്ക് ഒരു വലിയ കാര്യസ്ഥനുണ്ട് - യേശു (2:1). നമ്മുടെ പാപങ്ങളുടെ ആത്യന്തിക വിലയായ അവന്റെ ജീവരക്തം, അവൻ മനഃപൂർവമായി നൽകി. "നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ" (വാ.2).
ദൈവം നമ്മുടെ പാപം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമുക്കത് നിഷേധിക്കുവാനോ, അതിൽ നിന്ന് ഒഴിവാകുകയോ, നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്നു വ്യതിചലിക്കുകയോ ചെയ്യുവാൻ കഴിയും. എന്നാൽ പാപം നാം ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുമ്പോൾ, അവനുമായും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പാപങ്ങളെ അവൻ നീക്കം ചെയ്യുന്നു.