അറിയാത്തതിനെപ്പറ്റിയുള്ള ഭയം

അറിയാത്തതിനെപ്പറ്റിയുള്ള ഭയം

അറിയാത്തതിനെപ്പറ്റിയുള്ള ഭയം

വായിക്കുക: എബ്രായർ 11:8-12
വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. —എബ്രായർ 11:8/span>

യുക്തിരഹിതമെന്ന് തോന്നുന്ന എന്തെങ്കിലും ചെയ്യാൻ ദൈവം എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങള്ക്ക് അറിവില്ലാത്ത ഒരു പ്രദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയ എന്തെങ്കിലും? ദീർഘകാലമായി കാത്തിരിക്കുന്ന ഒരു പ്രമോഷൻ നിരസിക്കാനോ അല്ലെങ്കിൽ ഒരു നീണ്ട ബന്ധത്തെ ചെറുക്കാനോ അവൻ നിങ്ങളോട് ആവശ്യപ്പെട്ടാലോ? അവൻ നിങ്ങളെ ലോകത്തിന്റെ ഒരു വിദൂര ഭാഗത്തേക്ക് വിളിക്കുകയോ അല്ലെങ്കിൽ ദൂരെയുള്ള ഒരു സ്ഥലത്ത് അവനെ സേവിക്കാൻ നിങ്ങളുടെ കുട്ടികളെ വിട്ടുകൊടുക്കാൻ ആവശ്യപ്പെടുകയോ ചെയ്താലോ?

അജ്ഞാതമായത് “അങ്ങനെ സംഭവിക്കുകയാണെങ്കിലോ” എന്ന ആശങ്ക നിറഞ്ഞതാണ്. എങ്കിലും നാം അവനെ അനുഗമിക്കുമ്പോൾ അന്യമായ പ്രദേശം ചാർട്ട് ചെയ്യാൻ ദൈവം പലപ്പോഴും നമ്മെ വിളിക്കുന്നു. ക്ഷമിക്കാനോ നമ്മുടെ സ്വത്തുക്കൾ ഉപേക്ഷിക്കാനോ അല്ലെങ്കിൽ ആശ്വാസവും സന്തോഷവും നൽകുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനോ ഉള്ള അവന്റെ നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ, അനിശ്ചിതത്വത്തിന്റെ അസ്വാസ്ഥ്യകരമായ മേഖലയിൽ നാം പലപ്പോഴും നമ്മെത്തന്നെ കണ്ടെത്തുന്നു.

സ്വന്തം ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, എവിടേക്കാണ് പോകുന്നതെന്ന് പറയാതെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുവാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ അബ്രഹാമിന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 12:1-3).

ഓരോ പുതിയ ദിവസവും അജ്ഞാത പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പോലെയാണ്. അറിയാത്തതിനെപ്പറ്റിയുള്ള ഭയം, വരാനിരിക്കുന്ന ദിവസങ്ങളിൽ ദൈവിക മാർഗനിർദേശം പിന്തുടരാനുള്ള നമ്മുടെ കഴിവിനെ തളർത്തും. എന്നാൽ അബ്രഹാമിനെപ്പോലെ, എല്ലാം അറിയുന്നവനോട് നാം മുറുകെ പിടിക്കുമ്പോൾ, അവൻ എവിടേക്ക് നയിച്ചാലും നാം നല്ല കൈകളിലാണ്.

എഴുതിയത്: ജോ സ്റ്റോവൽ

 

 

 

banner image