[ തബീഥ ] വളരെ സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. അപ്പ.പ്രവൃ. 9:36

” എസ്തേറാ, നമ്മുടെ കൂട്ടുകാരി ഹെലൻ നിനക്ക് ഒരു സമ്മാനം നല്കിയിട്ടുണ്ട് !” ജോലി കഴിഞ്ഞ് വരുമ്പോൾ അമ്മ പറഞ്ഞു. ദരിദ്രമായ സാഹചര്യത്തിൽ ജീവിച്ച ഞങ്ങൾക്ക് ഒരു സമ്മാനം അയച്ച കിട്ടുക എന്നത് മറ്റൊരു ക്രിസ്മസ് പോലെ തോന്നി. ഈ നല്ല സ്ത്രീയിലൂടെ ദൈവം എന്നെ സ്നേഹിച്ചു, ഓർത്തു, പരിഗണിച്ചു എന്നൊക്കെ എനിക്ക് തോന്നി.

തബീഥ ( പേടമാൻ) വസ്ത്രം ഉണ്ടാക്കി നല്കിയ ദരിദ്രരായ വിധവമാർക്കും ഇങ്ങനെ തന്നെ തോന്നിയിട്ടുണ്ടാകും. യേശുവിന്റെ ഒരു ശിഷ്യയായി യോപ്പയിൽ താമസിച്ചിരുന്ന തബീഥ അവളുടെ ദാനധർമ്മങ്ങൾ മൂലം അവിടെ പ്രസിദ്ധയായിരുന്നു. അവൾ ” വളരെ സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു” ( അപ്പ. 9:36). അവൾ അസുഖം വന്ന് മരിച്ച് പോയി. ആ സമയം പത്രൊസ് സമീപ പ്രദേശത്ത് ഉണ്ടായിരുന്നു. രണ്ട് വിശ്വാസികൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് യോപ്പയിലേക്ക് വരണമെന്ന് അപേക്ഷിച്ചു.

പത്രൊസ് എത്തിയപ്പോൾ, തബീഥ സഹായിച്ച വിധവമാർ അവളുടെ ദയയുടെ തെളിവുകൾ കാണിച്ചു -” തബീഥ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും” (വാ. 39 ). അവർ ആവശ്യപ്പെട്ടിരുന്നോ എന്ന് നമുക്കറിയില്ല, എങ്കിലും പരിശുദ്ധാത്മാവിൽ നിറഞ്ഞ് പത്രോസ് അവളുടെ ജീവൻ തിരികെ വരാനായി ദൈവത്തോട് പ്രാർത്ഥിച്ചു ! ദൈവത്തിന്റെ ദയയുടെ ഫലം ഇങ്ങനെയായിരുന്നു ,” ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു ” ( വാ. 42 ).

നാം ചുറ്റുമുള്ളവരോട് ദയ കാണിക്കുമ്പോൾ അവർ ദൈവത്തിങ്കലേക്ക് തിരിയുകയും ദൈവം അവരെ പരിഗണിക്കുന്നു എന്ന് ഗ്രഹിക്കുകയും ചെയ്യും.

എഴുതിയത് ടിം: എസ്തേറാ പിറോസ്കാ എസ്കോബാർ

ചിന്തയ്ക്കായിട്ടുള്ളത്

ദൈവത്തിന്റെ ദയയുടെ ജീവിക്കുന്ന സാക്ഷ്യമായിരിക്കുക: നിങ്ങളുടെ മുഖത്ത് ദയയുണ്ടാകട്ടെ, കണ്ണുകളിൽ ദയയുണ്ടാകട്ടെ, പുഞ്ചിരിയിൽ ദയയുണ്ടാകട്ടെ, ദയമാത്രം- മദർ തെരേസ
പ്രിയ കർത്താവേ, അങ്ങയെ അനുകരിച്ച് ചുറ്റുമുള്ളവരോട് ദയ കാണിക്കുവാനും അതുവഴി അങ്ങയെ അവർ എന്നിൽ കാണുവാനും ഇടയാക്കണമെ.

 

 

 

banner image