“ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക”
“ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, അതുകൊണ്ടു ഞാൻ പോകില്ല,” മാർക്ക് പറഞ്ഞു.
തൊണ്ടയിൽ കുടുങ്ങിയ ആ സങ്കടഭാരം വിഴുങ്ങാൻ ആമി പാടുപെട്ടു. അവളുടെ മകൻ ആഹ്ളാദവാനായ ഒരു ആൺകുട്ടിയിൽ നിന്ന് നിസ്സഹകരണനായ ഒരു യുവാവായി മാറിയിരിക്കുന്നു. ജീവിതം ഒരു പോർക്കളമായിരിക്കുന്നു, കുടുംബത്തോടൊപ്പം പള്ളിയിൽ പോകാൻ മാർക്ക് താല്പര്യം കാണിക്കാത്തതിനാൽ ഞായറാഴ്ച ദിവസം ഒരു ഭയാനകമായ ദിവസമായി മാറുന്നു. ഒടുവിൽ, നിരാശരായ ആ മാതാപിതാക്കൾ ഒരു കൗൺസിലറിനെ സമീപിച്ചു, അദ്ദേഹം പറഞ്ഞു, “മാർക്ക് തന്നെത്താൻ ദൈവത്തിങ്കലേക്കു മടങ്ങിവരണം. അവനെ അതിനായി നിർബന്ധിക്കാൻ പാടില്ല. ദൈവത്തിന് പ്രവർത്തിക്കാൻ ഇടം നൽകുക. പ്രാർത്ഥിച്ചുകൊണ്ടിരിക്കുക, കാത്തിരിക്കുക.”
എമി പ്രാർത്ഥനയോടെ-കാത്തിരുന്നു. ഒരു പ്രഭാതത്തിൽ അവൾ വായിച്ച യേശുവിന്റെ വാക്കുകൾ അവളുടെ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഭൂതബാധിതനായ ഒരു ആൺകുട്ടിയെ സഹായിക്കുന്നതിൽ യേശുവിന്റെ ശിഷ്യന്മാർ പരാജയപ്പെട്ടു, എന്നാൽ യേശുവിന് ഉത്തരം ഉണ്ടായിരുന്നു: “ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” (മർക്കോസ് 9:19). അത്തരമൊരു അത്യാഹിത സാഹചര്യത്തിൽ യേശുവിന് സുഖപ്പെടുത്താൻ കഴിയുമെങ്കിൽ, തീർച്ചയായും അവന് തന്റെ മകനെ സഹായിക്കാൻ കഴിയും. അവൾ മാനസികമായി അവനിൽ നിന്നും ഒരുപടി പിന്നോട്ട് മാറി, തന്നേക്കാൾ കൂടുതൽ തന്റെ മകനെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരുമായി സമയം ചിലവഴിക്കാനായി എമി മാർക്കിനെ തന്നില്നിന്നും അകറ്റിനിർത്തി.
ദിവസവും എമി നിശബ്ദമായി മാർക്കിനെ ദൈവത്തിന് ഏല്പിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മാർക്കിന്റെ എല്ലാ ആവശ്യങ്ങളും ദൈവം അറിയുന്നുവെന്നും ദൈവം തന്റെ സമയത്തും അവന്റെ വഴികളിലും മാർക്കിനുവേണ്ടി അവന്റെ ജീവിതത്തിൽ പ്രവർത്തിക്കുമെന്നും ഉള്ള ഉറപ്പിന്മേൽ അവൾ ആശ്രയിച്ചു.
– മരിയോൻ
|
|
|