കുറച്ചു കാലത്തേക്ക്, കുടുംബാംഗങ്ങളെല്ലാം പ്രത്യാശയാൽ നിറഞ്ഞു. യുദ്ധസാമഗ്രികൾ കൃഷിസാമഗ്രികളാകുന്നത് അവർ സ്വപ്നം കണ്ടു. പ്രകൃതി പോലും സന്തമായിരിക്കുന്ന ഒരു ദിവസത്തെപ്പറ്റി മഹാരാജാവ് പറഞ്ഞിട്ടുണ്ടെന്ന് അവർ ഓർത്തു. ആ വിശ്രമ ദിവസത്തിൽ, ചെന്നായ ഒരിക്കലും കുഞ്ഞാടിനെ പിന്തുടരുകയില്ല.
ഔദ്യോഗികമായ ഒരു പരിശീലനവുമില്ലാതെ, ഈ ഗുരു കുടുംബത്തിലെ വിദ്യാസമ്പന്നരായവരെ വെല്ലു വിളിക്കുവാൻ തുടങ്ങി. മുൻപ് ആരും പറയുകയോ പ്രവർത്തിക്കുകയോ ചെയാത്ത കാര്യങ്ങൾ അവൻ പറയുകയും പ്രവർത്തിക്കുകയും ചെയ്തു. അവൻ മഹാരാജാവിനെപ്പറ്റി മനപ്പൂർവ്വം സംസാരിക്കുകയും വലിയ ജനക്കൂട്ടം തന്നെ അനുഗമിക്കത്തക്ക ശക്തമായ കാര്യങ്ങൾ ചെയ്തു. കാണാൻ കഴിയാത്ത കണ്ണുകളേയും കേൾക്കാൻ കഴിയാത്ത കാതുകളേയും അവൻ തുറന്നു. അവൻ വെള്ളത്തിന്മേൽ നടന്നു, ഭൂതങ്ങളെ പുറത്താക്കി, കൊടുങ്കാറ്റുകളെ ശാന്തമാക്കി, മരിച്ചവരെ അവരുടെ കല്ലറകളിൽ നിന്ന് വിളിച്ചു വരുത്തി. ആ അധ്യാപകന്റെ വേഷത്തിൽ തന്നെ വ്യത്യസ്തനാക്കുന്ന ഒരു കാര്യവുമില്ലായിരുന്നു എങ്കിലും , അവൻ ആ കുടുംബത്തിലെ മറ്റധ്യാപകരെപ്പോലെ അല്ലായിരുന്നു. അവൻ പൊതു ശത്രുക്കളെ സൗഹൃദത്തിലാക്കി. ആ ദേശത്തെ ഏറ്റവും മാനംകെട്ട ആളുകളോടൊപ്പം അവൻ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവൻ സമൂഹത്തിൽ പുറന്തള്ളപ്പെട്ടവരുടെയും, കുഷ്ഠരോഗികളുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും ഹൃദയം രൂപാന്തരപ്പെടുത്തി.
അവൻ മറവിലാണ് വളർന്നതെങ്കിലും അവൻ ഔന്നത്യത്തിനുവേണ്ടി നിയമിക്കപ്പെട്ടവനാണ്.
അവൻ അതുല്യമായ ശക്തിയും അധികാരവും ഉള്ളവൻ ആയിരുന്നു. എങ്കിലും സൗമ്യതയോടെ അവൻ തന്റെ ശക്തിയെ വഹിച്ചു. കുടുംബത്തിലെ ആത്മീക നേതാക്കൾ അസൂയയാലും അവിശ്വാസത്താലും ചുറ്റപ്പെട്ടപ്പോളും, അവൻ സ്ത്രീകളെ ബഹുമാനിക്കുന്നതിലൂടെയും അവരുടെ കുഞ്ഞുങ്ങളെ എടുക്കുന്നതിലൂടെയും സാധാരണ ആളുകളെ കൂട്ടമായി തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.
ആരും ഇതുവരെയും ആളുകളെ നോക്കാത്ത കണ്ണുകളോടെ, ആ ഗുരു അവരെ വിവാഹവിരുന്നിന് ക്ഷണം നൽകി, അതിലെ വിശിഷ്ടാഥിതികൾ പങ്കെടുക്കുവാൻ തയ്യാറാവുന്ന എല്ലാവരുമായിരുന്നു.
ആ കുടുംബത്തിലെ മറ്റു നേതാക്കന്മാർക്ക് അസ്വസ്ഥതയും പരിഭ്രമവും സൃഷ്ടിച്ചുകൊണ്ട്, ഗുരുവിന്റെ അനുയായികൾ വലുപ്പത്തിലും ശബ്ദത്തിലും പെരുകി. ജീവിച്ചുവന്ന അവസ്ഥയിൽ ക്ഷീണിച്ചുപോയ ഏവർക്കും ആശ്രയമാകാമെന്ന് പറഞ്ഞ ഒരുവനിലേക്കാണ് അവർ വന്നത്. അവൻ അവരുടെ ഹൃദയത്തിനും മനസ്സിനും വിശ്രമം നൽകാമെന്ന് ഉറപ്പുനൽകി. പിന്നീട് താരതമ്യത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന ഒരു നിരയിലൂടെ അവർ തിരഞ്ഞുകൊണ്ടിരുന്ന വാതിലും, വെള്ളവും, അപ്പവും താനാണെന്ന് പറഞ്ഞു. അവർ അവനിൽ വിശ്വസിച്ചാൽ ജീവവൃക്ഷത്തിലേക്കും നഷ്ടപ്പെട്ട പറുദീസയിലേക്കുമുള്ള വഴി അവർക്ക് കാണിച്ചു കൊടുക്കുമെന്ന് അവൻ പറഞ്ഞു.
ഒരു പ്രധാനപ്പെട്ട അവധി ദിവസത്തിലേക്കുള്ള മണിക്കൂറുകളിൽ, കുടുംബ നേതാക്കൾ പരിഭ്രാന്തരായി. അവരുടെ സ്വാധീനം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞപ്പോൾ, ആ വർഷത്തെ “കുഞ്ഞാടിന്റെ യാഗത്തിന് “(പെസഹാ) കൂടിവന്നവരെ ഉപയോഗിച്ച് ഗുരു കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അവസരമാക്കുമോ എന്ന് അവർ ഭയന്നു. അവർ വേഗത്തിൽ പ്രവർത്തിക്കണമെന്ന വിശ്വാസത്തിൽ, ഗുരുവിന്റെ ശത്രുക്കൾ ധീരമായ ഒരു ചുവട് വച്ചു. കുടുംബ നേതാക്കൾ തങ്ങളുടെ സുഹൃത്തുക്കളെ ഉപയോഗിച്ച് ഒരു സംഘം രൂപീകരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പരാതി നൽകി. ഗുരുവിനെ അനുഗമിക്കുന്ന ആളുകളുടെ ദേഷ്യമെന്ന അപായമുണ്ടായിട്ടും, അവർ അവനെ സമാധാനം നശിപ്പിക്കുന്നതിനും മഹാരാജാവിന്റെ പേരിനെ ബഹുമാനിക്കാത്തതിനും കുറ്റം ചുമത്തി. മണിക്കൂറുകൾക്കകം പ്രാദേശിക നേതാക്കളെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സമ്മർദ്ദത്തിലാക്കി.
കുടുംബം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും സ്നേഹിക്കപ്പെട്ട ഗുരുവിനെ വേലിയിൽ തറച്ചിരിക്കുന്ന ഒരു ജീവിയെപ്പോലെ മരത്തിൽ തറച്ചിരിക്കുന്നു.
മനസ്സുറപ്പില്ലാത്ത എന്നാൽ ശക്തനായ ന്യായാധിപതി ഗുരുവിനെ അടിച്ചിട്ട് ആരാച്ചാർക്ക് കൈമാറി. മറ്റു രണ്ടു സാധാരണ കുറ്റക്കാർക്കൊപ്പം കുടുംബം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും സ്നേഹിക്കപ്പെട്ട ഗുരുവിനെ വേലിയിൽ തറച്ചിരിക്കുന്ന ഒരു ജീവിയെപ്പോലെ മരത്തിൽ തറച്ചിരിക്കുന്നു. അവന്റെ അമ്മയും സുഹൃത്തുക്കളും കരഞ്ഞപ്പോൾ, പടയാളികൾ വീമ്പിളക്കി. കുടുംബ നേതാക്കൾ ആശ്വാസം കൊണ്ട് ചുരുങ്ങി. അതിന്റെ സമീപത്തു കൂടിയുള്ള വഴിയിലൂടെ പോയ അപരിചിതർ തുറിച്ചുനോക്കി. ചില മണിക്കൂറുകൾക്ക് ശേഷം, “കുഞ്ഞാടിന്റെ യാഗം”(പെസഹാ) എന്ന അവധി ദിവസത്തിന് മുൻപുള്ള വൈകുന്നേരം കടം വാങ്ങിയ ഒരു കല്ലറയിൽ അവന്റെ ശരീരം വേഗത്തിൽ അടക്കി.