വളരാനുള്ള സമയം
ഡെബി തങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ അവിടെ, ഉപേക്ഷിക്കപ്പെട്ട ഒരു ചെടി അവൾ കണ്ടെത്തി- പുഴു തിന്നു നശിപ്പിച്ച ഒരു ചെടി. പുതിയതും പൂക്കുന്നതുമായ തണ്ടുകൾ വന്നാൽ അത് എത്ര മനോഹരമായിരിക്കുമെന്ന് അവൾ സങ്കൽപ്പിച്ചു. അവൾ ചെടിച്ചട്ടി ജനാലയ്ക്കരികിലെ ഒരു സ്ഥലത്തേക്ക് മാറ്റി, ഉണങ്ങിയ ഇലകൾ വെട്ടി വെള്ളം നനച്ചു. ആഴ്ചതോറും അവൾ ചെടി പരിശോധിച്ചു, പക്ഷേ പുതിയ മുളയോ മോട്ടോ വന്നിട്ടില്ല. “ഞാൻ ഒരു മാസം കൂടി നോക്കാം,” അവൾ ഭർത്താവിനോട് പറഞ്ഞു, “എന്നിട്ടും ഒന്നും സംഭവിച്ചില്ലെങ്കിൽ, അത് വിട്ടേക്കാം.”
അങ്ങനെ അതിനെ ഉപേക്ഷിക്കാനുള്ള ആ ദിവസം വന്നപ്പോൾ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇലകൾക്കിടയിൽ നിന്ന് രണ്ട് ചെറിയ തണ്ടുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു! ചെടിയിലെവിടെയോ ഇപ്പോഴും ജീവന്റെ അംശം സ്പന്ദിക്കുന്നു.
നിങ്ങളുടെ ആത്മീയ വളർച്ചയുടെ അഭാവം നിമിത്തം എപ്പോഴെങ്കിലും നിങ്ങൾ സ്വയം നിരുത്സാഹപ്പെടാറുണ്ടോ? നിങ്ങൾക്ക് സ്വയം കോപം നിയന്ത്രിക്കാൻ കഴിയാതെ വരുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഗോസിപ്പുകൾ കേട്ട് ആസ്വദിക്കുന്ന നിലവാരത്തിലേക്കോ നിങ്ങൾ താന്നു പോയിട്ടുണ്ടാവാം. നിങ്ങൾ കുറേകാലമായി പ്രാർത്ഥിക്കുകയോ ബൈബിൾ വായിക്കുകയോ ചെയ്യാതെ ആത്മീയമായി വരണ്ട അവസ്ഥയിലായിരിക്കാം.
ആത്മീയമായി വളരാൻ നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങളുടെ ജീവിതത്തിന്റെ മേഖലകളെക്കുറിച്ച് വിശ്വസ്തനായ ഒരു സുഹൃത്തിനോട് പറയുകയും ഉത്തരവാദിത്തമുള്ളവരായിരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും ആ വ്യക്തിയോട് എന്തുകൊണ്ട് സഹായം ആവശ്യപ്പെട്ടുകൂടാ? ക്ഷമയോടെ കാത്തിരിക്കുക. പരിശുദ്ധാത്മാവിനെ നിങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ നിങ്ങൾ വളരും.
– മരിയോൺ
|
|
|