വാടാത്ത പൂക്കൾ
എന്റെ മകൻ സേവ്യർ അവൻ ചെറുതായിരിക്കുമ്പോൾ എനിക്ക് കൃത്രിമ പൂക്കൾ കൊണ്ട് മനോഹരമായ ഒരു പൂച്ചെണ്ട് ഉണ്ടാക്കി തന്നു. സിൽക്ക് വൈറ്റ് കോളാ ലില്ലി, മഞ്ഞ സൂര്യകാന്തി, പർപ്പിൾ ഹൈഡ്രാഞ്ച എന്നിവ ഒരു ഗ്ലാസ് പാത്രത്തിൽ ഒന്നൊന്നായി അടുക്കി വയ്ക്കുമ്പോൾ അവൻ ചെറുതായൊന്നു ചിരിച്ചു. എന്നിട്ടവൻ പറഞ്ഞു “നോക്കൂ, അമ്മേ, ഇത് ദീർഘകാലം അംങ്ങനെത്തന്നെ നിലനിൽക്കും. അത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നു.”
അവൻ ഇപ്പോൾ ഒരു യുവാവായി വളർന്നിരിക്കുന്നു. ആ പട്ടുപൂക്കളുടെ നിറങ്ങൾ മങ്ങി ഇതളുകൾ ദ്രവിച്ചിരിക്കുന്നു. ഇപ്പോഴും, ആ വാടാത്ത പൂക്കൾ എന്നെ അവന്റെ സ്നേഹത്തെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, അത് മനസ്സിൽ കൊണ്ടുവരുന്ന മറ്റൊന്നുണ്ട്-യഥാർത്ഥമായി എന്നേക്കും നിലകൊള്ളുന്ന ഒരു കാര്യം-ദൈവത്തിന്റെ അനന്തവും നിലനിൽക്കുന്നതുമായ സ്നേഹം, അവന്റെ തികഞ്ഞതും നിലനിൽക്കുന്നതുമായ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ (യെശയ്യാവ് 40:8).
ഇസ്രായേല്യർ തുടർച്ചയായ പരിശോധനകളെ അഭിമുഖീകരിച്ചപ്പോൾ, ദൈവത്തിന്റെ ശാശ്വതമായ വാക്കുകളാൽ വിശ്വാസത്തോടെ യെശയ്യാവ് അവരെ ആശ്വസിപ്പിച്ചു. അവരുടെ സാഹചര്യങ്ങളേക്കാൾ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവർ പ്രവാചകനെ വിശ്വസിച്ചു.
അനിശ്ചിതത്വങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഒരു ലോകത്ത്, നമ്മുടെ വികാരങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, നമ്മുടെ മരണം പോലെ നശ്വരമാണ്(VV. 6-7). എന്നിരുന്നാലും, ദൈവത്തിന്റെ സ്ഥിരവും ശാശ്വതവുമായ സത്യവചനം അവന്റെ അചഞ്ചലമായ സ്നേഹത്തിന്റെയും സ്വഭാവത്തിന്റെയും ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.
– സൊചിറ്റിൽ
|
|