നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി … എഫെസ്യർ 4:32

എന്റെ ചെറുപ്പത്തിൽ എൽ. ഫ്രാങ്ക് ബോമിന്റെ ലാന്റ് ഓഫ് ഓസ് പുസ്തകങ്ങളുടെ ഒരു ആരാധകനായ വായനക്കാരനായിരുന്നു ഞാൻ. ഓസിലെ റിങ്കിറ്റിങ്കിനെക്കുറിച്ചുള്ള ചില ചിത്രീകരണങ്ങൾ ഞാൻ ഈയിടെ കണ്ടു. അത്യധികം നല്ലവനായ രാജാവായ റിങ്കിറ്റിങ്കിന്റെ അടക്കി നിർത്താനാകാത്ത നന്മ പ്രവൃത്തികളെക്കുറിച്ചുള്ള ബോമിന്റെ രസകരമായ വിവരണം ഓർത്ത് എനിക്ക് ഇപ്പോഴും ചിരിവരുന്നു. യുവരാജാവായ ഇംഗ റിങ്കിറ്റിങ്കിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ” അദ്ദേഹത്തിന്റെ ഹൃദയം ദയയുളളതും സൗമ്യമായതുമാണ് ; ജ്ഞാനിയായിരിക്കുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠമാണിത്.”

എത്ര ലളിതവും യുക്തിസഹവും! എങ്കിലും ഒരു പ്രിയപ്പെട്ട ആളെ കഠിനവാക്കുകൊണ്ടെങ്കിലും വേദനിപ്പിക്കാത്ത ആരാണ് ഉള്ളത്? അങ്ങനെ ചെയ്യുമ്പോൾ നാം സമാധാനവും ശാന്തതയും നശിപ്പിക്കുകയും ഇതുവരെ ചെയ്ത സ്നേഹത്തിന്റെ പ്രവൃത്തികളെല്ലാം നിഷ്പ്രഭമാക്കുകയുമാണ്.” ദയാരഹിതമായ ഒരു ചെറിയ പ്രവൃത്തി വലിയ ഒരു കുറ്റകൃത്യമാണ്” എന്നാണ് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരനായ ഹന്ന മോർ പറഞ്ഞത്.

ഒരു നല്ല വാർത്തയിതാണ്: ആർക്കും ദയയുള്ളവരാകാം. നമുക്ക് ചിലപ്പോൾ ആവേശകരമായ സുവിശേഷ പ്രസംഗം നടത്താൻ കഴിയില്ലായിരിക്കും, വലിയ ചോദ്യങ്ങൾക്ക് ഉത്തരം നല്കാനറിയില്ലായിരിക്കും, വലിയ ജനക്കൂട്ടത്തെ സുവിശേഷവത്ക്കരിക്കാൻ കഴിയില്ലായിരിക്കും, എന്നാൽ എല്ലാവരോടും ദയയുള്ളവരായിരിക്കാൻ കഴിയും.

എങ്ങനെ? പ്രാർത്ഥനയിലൂടെ. നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കുന്ന ഏക പ്രവൃത്തി ഇതാണ്.” യഹോവേ, എന്റെ വായ്ക്ക് കാവൽ നിർത്തി എന്റെ അധരദ്വാരം കാക്കണമേ…എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായ്ക്കരുതേ (സങ്കീ.141:3,4).

സ്നേഹം തണുത്തു പോയ ഒരു ലോകത്ത്, മറ്റുള്ളവർക്ക് നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സഹായവും സമാശ്വാസവും ദൈവദത്തമായ ദയ കാണിക്കുക എന്നതാണ്.

എഴുതിയത് ടിം: ഡേവിഡ് എച്ച് റോപ്പർ

ചിന്തയ്ക്കായിട്ടുള്ളത്

ദൈവം എന്നെ പരിധിയില്ലാതെ സ്‌നേഹിച്ചു എന്ന തിരിച്ചറിവ് ലോകത്തിൽ എല്ലാവരേയും അങ്ങനെ സ്നേഹിക്കാൻ എന്നെ നിർബന്ധിക്കുന്നു – ഓസ്വാൾഡ് ചേമ്പേഴ്സ്
കർത്താവേ, ഒരു സാഹചര്യത്തെ കോപത്തിന് ഇടമാക്കുന്ന വിധം പെരുമാറുന്ന എന്നോട് ക്ഷമിക്കേണമേ. എന്റെ ഹൃദയത്തെ മൃദുവാക്കണമേ. എന്റെ വാക്കുകൾ മറ്റുള്ളവരിൽ ഉത്സാഹം ജനിപ്പിക്കുന്നവയാകട്ടെ.

 

 

 

banner image