ഞാൻ നിന്നെ മറക്കയില്ല! യെശയ്യാവ് 49:15
ഇതിന് യുക്തിസഹമായ അർത്ഥമില്ല, പക്ഷേ മൂന്ന് മാസത്തിനുള്ളിൽ എന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ, അവർ എന്നെ മറക്കുമെന്ന് ഞാൻ ഭയപ്പെട്ടു. തീർച്ചയായും അവർ ഭൂമിയിൽ ഇല്ലായിരുന്നു, പക്ഷേ ആ ചിന്ത എന്നെ വലിയ അനിശ്ചിതത്വത്തിലാക്കി. അവിവാഹിതയായ ഒരു യുവതിയായിരുന്ന ഞാൻ അവരില്ലാതെ എങ്ങനെ ജീവിതം നയിക്കുമെന്ന് ചിന്തിച്ചു. അവിവാഹിതയായ, ഏകയായ ഞാൻ ദൈവത്തെ തേടി.
ഒരു ദിവസം രാവിലെ ഞാൻ ദൈവത്തോട് (അവന് അത് നേരത്തെ അറിയാമായിരുന്നിട്ടും), എന്റെ അകാരണമായ ഭയത്തെക്കുറിച്ചും അതുമൂലം ഉണ്ടായ സങ്കടത്തെക്കുറിച്ചും പറഞ്ഞു. അന്ന് ഞാൻ വായിച്ച ധ്യാനചിന്തയിൽ വന്ന വേദഭാഗം യെശയ്യാവ് 49 ആയിരുന്നു: “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” (വാ.15). ദൈവം തന്റെ ജനത്തെ മറന്നിട്ടില്ലെന്ന് യെശയ്യാവിലൂടെ ഉറപ്പുനൽകുകയും പിന്നീട് തന്റെ പുത്രനായ യേശുവിനെ അയച്ചുകൊണ്ട് അവരെ തന്നിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ ആ വാക്കുകൾ എനിക്ക് സഹായകമായി. ഒരു അമ്മയോ അപ്പനോ തങ്ങളുടെ കുട്ടിയെ മറക്കുന്നത് അപൂർവമാണ്, എങ്കിലും അത് സംഭവിച്ചേക്കാം. പക്ഷേ ദൈവമോ? ഒരിക്കലുമില്ല. അവൻ പറഞ്ഞു, “ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു” (വാ.16).
എന്നോടുള്ള ദൈവത്തിന്റെ മറുപടി എന്നെ ഭയപ്പെടുത്താമായിരുന്നു. പക്ഷേ, എന്നെ അവൻ ഓർക്കുന്നതുകൊണ്ട് അവൻ നൽകിയ സമാധാനമാണ് എനിക്ക് ആവശ്യമായിരുന്നത്. ദൈവം മാതാപിതാക്കളെക്കാളും മറ്റാരെക്കാളും കൂടുതൽ അടുത്തവനാണെന്ന് കണ്ടെത്തുന്നതിന്റെ തുടക്കമായിരുന്നു അത്. എല്ലാത്തിലും—നമ്മുടെ യുക്തിരഹിതമായ ഭയത്തിൽ പോലും, നമ്മെ സഹായിക്കാനുള്ള വഴി അവനറിയാം.
– ആനി സീറ്റാസ്
ചിന്തയ്ക്കായിട്ടുള്ളത്
ഏതെല്ലാം ഭയങ്ങളാണ് നിങ്ങൾക്കുള്ളത്? അതിനെ നേരിടുവാൻ നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സഹായം തേടാം?
പിതാവേ, എന്റെ വികാരങ്ങളും ഭയങ്ങളും അത്യധികമാണ്. അത് കൈകാര്യം ചെയ്യാൻ എന്നെ സഹായിച്ചതിന് നന്ദി.
|
|